💐നീർമിഴിപൂക്കൾ💐: ഭാഗം 54

neermizhippookkal

രചന: ദേവ ശ്രീ

ബോധം വീണ്ടെടുത്ത അനു അവരെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഓടി.... "ചെ.... " വിവി തലമുടിയിൽ കൈ കൊരുത്തു പറഞ്ഞു.... "സാർ ആരാണ് അത്? എനി പ്രോബ്ലം?"... "മം.... എന്റെ വൈഫ്‌ ആണ്.... ശ്രീമയി നീ പൊക്കോ... ഞാൻ വീട്ടിൽ പോട്ടെ "... "ശരി സാർ.... എന്താ ഭാര്യയെ പേടിയാണോ? " "ഹേയ് നെവർ.... പക്ഷെ അവളെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല ".... "ഷീ ഇസ് വെരി ലക്കി.... " അവൾ അവനെ നോക്കി കണ്ണുകൾ ചിമ്മി.... "സോറി ബേബി.... ഇപ്പോൾ പോയെ പറ്റൂ.... " അത്രയും പറഞ്ഞു അവൻ സ്നേഹസമ്മാനം എന്ന പോലെ അവളുടെ ഇടുപ്പിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചുകൊണ്ട് ചുണ്ടുകൾ നുകർന്നു..... പരസ്പരം വിട്ട്മാറി അവളെ നോക്കി കാതിൽ സ്വകാര്യമായി പറഞ്ഞു "യൂ ലൂക്കിംഗ് ഹോട് ആൻഡ് സെക്സി..... ഐ ഫീൽ ഇൻ ഡീപ് സെക്സ്... " "കൊതിയൻ.... നമുക്ക് പിന്നെ കാണാം.... ഇപ്പോൾ സാർ പൊക്കൊളു.... "

"ഓക്കേ ബേബി... ഇതാ എന്റെ കാർഡ്... നീ ഒന്ന് പർച്ചേസിന് പൊക്കോ... ഞാൻ വിളിക്കാം " കയ്യിലെ കാർഡ് അവൾക്ക് കൊടുത്തവൻ വേഗത്തിൽ ഇറങ്ങി..... അവിടെ നിന്നും ഇറങ്ങുമ്പോൾ ചെയ്തത് അത്രയും മണ്ടത്തരമായിരുന്നു എന്ന് മനസിലാക്കുകയായിരുന്നു അവൻ..... ആനന്ദയോട് എന്ത് പറയും.... #################### "ആനന്ദ........ " ബെഡിൽ മുഖം അമർത്തി കരയുന്ന അനുവിനെ അവൻ പിറകിൽ നിന്നും വിളിച്ചു..... അവന്റെ വാക്കുകൾ കാതിലേക്ക് തുളച്ചു കയറിയതും അനു ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവൻ വേഗം അവളുടെ അരികിലേക്ക് നടന്നു... "മോളെ.... " അവളുടെ ഷോൾഡറിൽ കൈവെച്ചവൻ വിളിച്ചു... ആ കൈകൾ ഊക്കൊടെ തട്ടിയെറിഞ്ഞുകൊണ്ട് അവൾ അവന്റെ കോളറിൽ പിടുത്തമിട്ടു....

"നീയെന്നെ ചതിക്കുവായിരുന്നല്ലെടാ.... എങ്ങനെ തോന്നി വിവി നിനക്ക് എന്നോട് ഇങ്ങനെ ചെയ്യാൻ.... അത്രേം നിന്നെ സ്നേഹിച്ചതല്ലേ...... വിശ്വസിച്ചതല്ലേ.... എന്ത് തെറ്റ് ഞാൻ ചെയ്തിട്ടാടാ നീ എന്നോട് ഇത് ചെയ്തത്.... പറയടാ...... " "മോളെ..... " വീണ്ടും അവൻ സ്നേഹവായ്പയോടെ അവളുടെ കവിളിലേക്ക് കൈകൾ കൊണ്ട് പോയി... "തൊട്ട് പോകരുത് എന്നെ.... " അവളുടെ ആ വാക്കുകൾ അപേക്ഷയല്ലായിരുന്നു... ആജ്ഞയായിരുന്നു... ആ വാക്കുകളുടെ തീവ്രത കൊണ്ട് ഒരടി അവൻ പിറകോട്ടു വെച്ചു.... "ആനന്ദ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കു.... " "എന്ത് കേൾക്കണം... കണ്ടതൊന്നും സത്യമല്ലന്നോ..... വേണ്ട... ഇനിയും നിങ്ങൾ എന്റെ മുന്നിൽ ഇങ്ങനെ തരം താഴരുത്.... നീ എന്നെ സ്നേഹിച്ചിട്ടില്ലെങ്കിലും ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു.... "

"പറ്റിപോയി ആനന്ദ.... തെറ്റാണ് ചെയ്തത്.... പക്ഷെ അതിന്റെ പേരിൽ നീ എന്നെ ഉപേക്ഷിച്ചു പോകരുത്... " "ഇനിയുമുണ്ടോ ഇങ്ങനെയുള്ള തെറ്റുകൾ? നീ തൊട്ട ശരീരമാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു... നിന്നെ സ്നേഹിച്ചതിന് ഇത്രേം വലിയ സമ്മാനം എനിക്ക് തരേണ്ടിരുന്നില്ല.... " കണ്ണുകൾ അമർത്തി തുടച്ചു പറഞ്ഞു.... "കരയില്ല ആനന്ദ.... നിന്നെ പോലെ ഒരു ചെറ്റക്ക് വേണ്ടി ഇനി ഒരിക്കലും ആനന്ദയുടെ കണ്ണുകൾ പെയ്യില്ല..... " അത് പറയുമ്പോഴും തോരാതെ പെയ്തിരുന്നു അവളുടെ കണ്ണുകൾ.... "ആനന്ദ... ക്ഷമിച്ചൂടെ നിനക്ക് എന്നോട്? ശ്രീമയി.... ന്യൂ അപ്പോയ്ന്റ്മെന്റ് ആണ്.... അറിയാതെ മനസ് കൈവിട്ട് പോയതാണ് മോളെ.... ഇനി ഒരിക്കലും ഇങ്ങനെ ഒന്നും ആവർത്തിക്കില്ല.... പ്ലീസ്..... സത്യം..... നീയാണ് സത്യം....."

അവനോടുള്ള അന്തമായ സ്നേഹത്തിൽ അനു അവന്റെ തെറ്റ് ക്ഷമിക്കാൻ തയ്യാറായിരുന്നു.... പക്ഷെ അവനു മറുപടി ഒന്നും നൽകാതെ അവൾ പുറത്തേക്ക് ഇറങ്ങി.... ഹൃദയം കൊത്തിവലിക്കും പോലെ തോന്നി അവൾക്ക്... തന്റെ അവകാശം മറ്റൊരാൾക്ക്‌ പങ്കിട്ടു കൊടുത്ത അവനെ അവൾക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.... അതോർക്കേ നെഞ്ച് കിടന്നു വല്ലാതെ മിടിക്കും... അസ്വസ്ഥതകൾ വന്നു പൊതിയുന്ന പോലെ.... പൊട്ടികരയാൻ മാത്രമേ കഴിയൂ എന്ന നിസ്സഹായ അവസ്ഥ.... "ഇനിയുമൊരിക്കൽ അവൻ എന്നെ ചതിച്ചാലോ.... തുറന്നു സംസാരിക്കണം.... " ഉറച്ച തീരുമാനത്തോടെ അനു റൂമിലേക്ക് നടന്നു..... "ശ്രീമയി ഐ വിൽ കാൾ യൂ ബാക്ക്.... " ".............." "ഹേയ് റിസ്ക്കാണ് ബേബി.... നമുക്ക് ഒരു ടു വീക്ക്‌സിന് ശേഷം കാണാം.... ബൈ ഡിയർ.... "

വീണ്ടും താൻ ഒരു വിഡ്ഢിയാവുകയാണ് എന്ന് തോന്നിയ ആനന്ദ തിരികെ നടന്നു.... കയ്യിലെ ഫോൺ ലോക്ക് തുറന്നു ആരെയോ വിളിച്ചു... കാൾ കട്ട്‌ ആക്കിയ ശേഷം റൂമിലേക്ക് നടന്നു.... അവളുടെ വരവ് കണ്ട വിവി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "നീയെന്നേ ഒറ്റക്കാക്കി പോകില്ലല്ലോ മോളെ.... " കൈ വീശിയായിരുന്നു അവളുടെ മറുപടി.... "ഇതെങ്കിലും നിനക്ക് ഞാൻ തരണ്ടേ.... വിവി ഞാൻ ഒരു കാര്യം ചോദിക്കട്ടെ...? ഒരിക്കൽ എങ്കിലും നീ എന്നെ പ്രണയിച്ചിട്ടുണ്ടോ? ഉള്ളിൽ തട്ടി പറ.... " "...................." മറുപടി മൗനമായത് അവളെ വേദനിപ്പിച്ചു എങ്കിലും അത് പ്രതീക്ഷിച്ചിരുന്നു അവൾ... ."നീ ഇപ്പോഴും എന്നെ ഇവിടെ പിടിച്ചു നിർത്തുന്നതിന്റെ ആവശ്യകത എനിക്ക് മനസിലാവുന്നില്ല... എന്താണ് നിന്റെ മനസ്സിൽ എന്നും എനിക്ക് അറിയില്ല... നീ ആഗ്രഹിച്ച ഒരു ജീവിതം നിനക്ക് കിട്ടട്ടെ... നമുക്ക് പിരിയാം.... നിന്നെ ഇനിയും വിശ്വസിച്ചു വിഡ്ഢിയാവാൻ എനിക്ക് കഴിയില്ല..... "

"മാറ്റി ചിന്തിച്ചൂടെ നിനക്ക്... " "എന്തിന് പേരിനൊരു ഭാര്യയാവാനോ?... നീ എന്നെ മറന്നു മറ്റൊരു പെണ്ണിന്റെ കൂടെ കഴിഞ്ഞ നിമിഷം എന്നിൽ നിന്നും നഷ്ട്ടപെട്താണ് നിന്നോടുള്ള വിശ്വസം... ഈ യാചിച്ചു കിട്ടുന്ന സ്നേഹത്തിൽ ആത്മാർത്ഥ കാണില്ല.... നമുക്ക് പിരിയാം... പക്ഷെ.... നിന്നെ വെറുക്കനോ സ്നേഹിക്കാനോ എനിക്ക് കഴിയില്ല.... ഞാൻ പോകുന്നു.... " "മ്മ്... പൊക്കൊളു.... ഇന്നല്ലെങ്കിൽ നാളെ നീ എന്നിലേക്ക് തന്നെ മടങ്ങി വരും ആനന്ദ.... നിനക്ക് ഈ വൈഭവിൽ നിന്നും ഒരു മോചനമില്ല... അതിന് വേണ്ടി ഞാൻ എന്തും ചെയ്യും.... ഇപ്പോൾ നിന്നെ ഇവിടെ ബലമായി പിടിച്ചു നിർത്താൻ എനിക്ക് അറിയാം.... പക്ഷെ ഞാൻ അതിന് മുതിരില്ല..... കാരണം തല്ക്കാലത്തേക്ക് നിന്റെ പ്രസെൻസ് ഞാനും ആഗ്രഹിക്കുന്നില്ല.... " "ഞാൻ എന്താടാ നിന്റെ പാവയൊ.... തോന്നുമ്പോൾ വലിച്ചെറിയാനും തോന്നുമ്പോൾ തിരികെ എടുക്കാനും....

നിനക്കൊന്നും റിലേഷൻഷിപ്നോട്‌ ഒരു കമ്മിറ്റ്മെന്റുമില്ലേ?... " ."ച്ചി... നിർത്തടി... എങ്ങോട്ടാ കേറി ചിലച്ചു പോകുന്നത്... നിന്നെ ഞാൻ കെട്ടിയത് എന്റെ വരുതിക്കു നിൽക്കുന്ന ഒരു അനുസരണയുള്ള ഭാര്യയായി ജീവിക്കാൻ ആണ്.... " ."ഭാര്യ എന്ന് പറയല്ലേ... നിന്റെ അടിമ... അതായിരുന്നല്ലോ ഇത്രേം നാളും ഞാൻ.... " "അല്ലാതെ രാജകുമാരി ആകേണ്ടവളൊന്നുമല്ലല്ലോ? എന്ത് പറഞ്ഞാലും ഉപ്പിന്റെയും മുളകിന്റെയും കണക്കല്ലാതെ നിനക്ക് എന്തറിയാം...... സത്യത്തിൽ ചില നേരം ഞാൻ ചിന്തിക്കും നിന്നെ ഡിവോഴ്സ് ചെയ്യാൻ... തീരെ മാനേഴ്സ് ഇല്ലാത്ത സാധനം.... നിന്നെ ആളുകളുടെ മുന്നിലേക്ക് കൊണ്ട് പോകാൻ തന്നെ നാണക്കേടാണ്.... ഒന്ന് പോയി തായോ ശല്യം..... നിന്നോടുള്ള മുടിഞ്ഞ പ്രേമം കൊണ്ടൊന്നുമല്ല ഞാൻ ഇവിടെ നിന്നെ പിടിച്ചു നിർത്തുന്നത്... നിനക്ക് വേണ്ടി ഞാൻ ഇവിടെ നടത്തിയ യുദ്ധം അത്രയുണ്ട്...

നീ പോയാൽ അത് എന്റെ പരാജയമാണ്... തോൽക്കാൻ വയ്യെനിക്... അന്ന് അത് പ്രായത്തിന്റെ ചപാല്യമാണ് എന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞതുമില്ല.... നീയും വലിയ പുണ്യാളത്തിയൊന്നുമല്ലല്ലോ? ആ വിഷ്ണുവിന്റെയും ജീവയുടെയും കൂടെ കറങ്ങി നടന്നതല്ലേ..... " "വിവി..... " ഭാവങ്ങൾ ഏതന്നറിയാതെ അനു വിളിച്ചു.... "ഞാൻ പോകുന്നു.... തമ്മിൽ ഒരു കൂടി കാഴ്ച ഉണ്ടാവാതിരിക്കട്ടെ.... എടുത്ത തീരുമാനം തെറ്റായെന്ന് കാലം തെളിയിച്ചു.... നിന്റെതെന്ന ഒരു അടയാളവും എന്നിൽ വേണ്ട..... " കയ്യിലെ മോതിരവും കഴുത്തിലെ താലിയും അവനു നേരെ വീശിയെറിയുമ്പോൾ സ്വാതന്ത്ര്യം കിട്ടിയപോലെ ആയിരുന്നു.... """""""""""""""""""""""""""""""""""""""""""""'''''' "ഒരു പിൻവിളിയോ പിന്തിരിയാലോ ഇല്ലാതെ അനു അന്ന് ഇറങ്ങിയതാണ് അവിടെ നിന്നും... " "പിന്നെ വിവിയും നന്ദയും തമ്മിൽ കണ്ടിട്ടില്ലേ? "? -

പല്ലവ് "അനു നാട്ടിൽ വന്നപ്പോൾ ആരും അവളെ കുറ്റപ്പെടുത്താതെ കൂടെ നിർത്തി.... മഹേഷേട്ടൻ, അനുവിന്റെ ഏട്ടന്റെ സ്ഥാനത്തു നിന്ന് സ്വന്തം അനിയത്തിയേ പോലെ എല്ലാ കാര്യങ്ങളും ചെയ്തു... പതിയെ പതിയെ അവളും മാറി തുടങ്ങി.... ആ ദിവസമാണ് എല്ലാം തകിടം മറിഞ്ഞത്.... കോടതിയിൽ അനുവിന്റെ ഡിവോഴ്സ് കേസിന്റെ വിധി വരുന്ന തലേ ദിവസമാണ് നിധിമോളുടെ വരവറിയിച്ചത്.... എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.. അനുവും... ഇനി ഈ ഒറ്റപ്പെടൽ ഉണ്ടാവില്ല എന്ന് അവൾക്കും തോന്നി... അന്ന് വൈകുന്നേരം സന്തോഷത്തിന്റെ മധുരം വാങ്ങാൻ ടൗണിൽ പോയ മഹേഷിന്റെ ബൈക്കിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു... പിറകിൽ അനുവിന്റെ അച്ഛനും ഉണ്ടായിരുന്നു.... മഹേഷിന്റെ മരണം സംഭവ സ്ഥലത്തുയായിരുന്നു... എന്നാൽ അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചു... സംഭവമറിഞ്ഞു അനുവും അവിയും ഹോസ്പിറ്റലിലേക്ക് വന്നു... മരണകിടക്കിയിലും അനുവിനോട് അവളുടെ അച്ഛൻ കുടുംബത്തെ നോക്കണേ എന്നെ പറഞ്ഞാള്ളൂ....

തന്റെ പാതിയുടെ ജീവനറ്റ ശരീരം കണ്ടപ്പോൾ സമനില തെറ്റിയതാണ് അർപ്പണയുടെ..... ഒരുപാട് അനുഭവിച്ചതാണ് സാർ അനു... ആ ഒരു കുടുംബത്തിന് ഒരു ആൺതുണയില്ലാതെ ഇവിടെ വരെ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു... സാറുമായുള്ള കല്യാണം പോലും അവൾക്ക് വേണ്ടി ആയിരുന്നില്ലല്ലോ?... പക്ഷെ സാറിന്റെ കയ്യിൽ എന്റെ അനു സേഫ് ആയിരിക്കും എന്നെനിക്ക് അറിയാം " വിഷ്ണു പല്ലവിന്റെ കൈകളിൽ കൂട്ടി പിടിച്ചു.... അവനും അറിയുകയായിരുന്നു അവന്റെ നന്ദയേ...... ഒരുനോക്ക് അവളെ കണ്ടെങ്കിൽ നെഞ്ചോടടക്കി പിടിക്കാൻ കൊതി തോന്നി... ഞാനില്ലേ പെണ്ണെ... ഇനി നീ വിഷമിപ്പിക്കല്ലേ എന്ന് പറയാൻ ഉള്ള് തുടിച്ചു.... നീയെന്റെ രാജകുമാരില്ലേ എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ വെമ്പൽകൊള്ളുന്ന അവന്റെ മനസിനെ പണിപ്പെട്ടവൻ ഒതുക്കി നിർത്തി....

ശ്രീമയി എന്നപേര് പല്ലവിന്റെ ഉള്ളിൽ ഒരു കരടായി തന്നെ കുടുങ്ങി.... "വിഷ്ണു നന്ദ വരുമോ?.... " "വരും സാർ..... " അവന്റെ വാക്കുകളിൽ അത്രയും ആത്മവിശ്വാസമായിരുന്നു.... 💙💙💙💙💙💙💙💙💙 ഹോട്ടലിൽ നിന്നും അനു ഇറങ്ങി ഓടുമ്പോൾ എങ്ങോട്ടെന്ന് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല... ആദ്യം കണ്ട വണ്ടിയിൽ കയറുമ്പോൾ ഇനിയൊരു കണ്ടുമുട്ടൽ വേണ്ട എന്ന് തീർച്ചപെടുത്തിയാണ്... വേണ്ട.... പഴയതൊന്നും ഓർക്കേണ്ട.... അനു മനസ് ശൂന്യമാക്കികൊണ്ട് ഓട്ടോയുടെ സൈഡിലേക്ക് തല ചായ്ച്ചു കിടന്നു..... ഫോണിൽ ബീപ് സൗണ്ട് കേട്ടതും അവൾ ഫോൺ എടുത്തു നോക്കി.... "തോറ്റു പിന്മാറണമെങ്കിൽ നിനക്ക് ഓടി പോകാം.... വരാൻ ഞാൻ നിർബന്ധിക്കില്ല.... പക്ഷെ ജീവിതക്കാലം മുഴുവൻ നീ ഓടേണ്ടി വരും.... ഇന്ന് നീ ധൈര്യം കാണിച്ചാൽ നിന്റെ കൂടെ നിൽക്കാൻ സാറില്ലെടി....പിന്നെ നീ ആരെ ഭയക്കണം....

. നീ വിവിയുടെ അടിമയായ ഭാര്യയല്ല.... വിവിയെക്കാൾ നമ്പർ വൺ ബിസിനസ് മാൻ പല്ലവിന്റ ഭാര്യയാണ്..... ഒരിക്കലെങ്കിലും നിനക്കും ജയിക്കേണ്ടേ അനു.... നീ വന്നാൽ ഇത് അയാൾക്ക് നൽകുന്ന ആദ്യത്തെ തോൽവിയാകും..... " ആ മെസ്സേജ് വീണ്ടും വീണ്ടും ആവർത്തിച്ചു വായിച്ച അനു ഡ്രൈവറോട് വണ്ടി തിരിക്കാൻ പറഞ്ഞു...... ********** "സാർ, വൈഭവ് സാർ വന്നു... മീറ്റിംഗ് തുടങ്ങാം...." ഓഫീസിൽ നിന്നും ഒരാൾ വന്നു പറഞ്ഞു... "ഓക്കേ... ജസ്റ്റ്‌ മിനിറ്റ്... we will come.... "-പല്ലവ് "സാർ ഇനിയും അനുവിനെ കാത്തു നിൽക്കണോ? " -ദിവ്യ പുറത്തേക്ക് നോക്കി കൊണ്ട് പല്ലവ് പറഞ്ഞു... "വേണ്ട... മീറ്റിംഗ്ന് കയറാം... " അവർ മൂന്നുപേരും തിരിഞ്ഞതും പിന്നിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... ഓട്ടോയിൽ നിന്നും ഇറങ്ങുന്ന അനു..... അവളെ കണ്ടതും പല്ലവിന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story