💐നീർമിഴിപൂക്കൾ💐: ഭാഗം 55

neermizhippookkal

രചന: ദേവ ശ്രീ

മീറ്റിങ് ഹാളിലേക്ക് നടക്കുമ്പോൾ നാലുപേരിലും മൗനം മാത്രമായിരുന്നു.... വിഷ്ണു അനുവിനെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ചു.... അതൊരു ധൈര്യമായിരുന്നു അവൾക്ക്..... കോൺഫ്രൻസ് റൂമിലേക്ക് കയറിയപ്പോൾ പല്ലവ് തികച്ചും ഒഫീഷ്യലായി.... ഡോർ തുറന്നു അകത്തേക്ക് കയറുന്ന പല്ലവിനെ വിവി ഹസ്തദാനം ചെയ്തു കൊണ്ട് പറഞ്ഞു... "വെൽക്കം മിസ്റ്റർ പല്ലവ്.... ടേക്ക് യുവർ സീറ്റ്‌.... " "താങ്ക് യൂ വൈഭവ്..... " പിറകിൽ നിൽക്കുന്നവരോട് കൂടി പല്ലവ് കൂടെ ഇരിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു..... ഇരിക്കാൻ വേണ്ടി പല്ലവ് ഫസ്റ്റ് ചെയർ നീക്കിയതും അനു അതിൽ കയറി ഇരുന്നു... അവളെ ഒന്ന് നോക്കി അവളുടെ തൊട്ടരികിലെ ചെയറിൽ പല്ലവും പിന്നെ വിഷ്ണുവും ദിവ്യയും ഇരുന്നു..... ഓപ്പോസിറ്റ് ചെയറിൽ വിവിയും അവന്റെ തൊട്ടരികിൽ പിറകിലായി ഒരു പെൺകുട്ടി നിൽക്കുകയും തൊട്ടടുത്തുള്ള സീറ്റിൽ അവനെ കൂടാതെ രണ്ടുപേരും ഉണ്ടായിരുന്നു....

വിവി ഏതോ ഫയൽ മറച്ചു നോക്കുകയായിരുന്നു.... "ഇത് എന്റെ പി എ ആനന്ദ..... " പി എ എന്ന് പറഞ്ഞതും അത്രയും നേരം പുഞ്ചിരിച്ചു കൊണ്ടിരുന്ന അനുവിന്റെ മുഖം വാടി... അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു... "അധികാരത്തോടെ ചേർത്ത് പിടിച്ചു പറയാമായിരുന്നില്ലേ... ഇത് എന്റെ ഭാര്യയാണ് എന്ന്... ഇനി എന്നെ ഭാര്യയാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ കുറച്ചിലാണോ? " ചിന്തകൾ കടിഞ്ഞാൺ ഇടാൻ അവൾ ശ്രമിച്ചെങ്കിലും പല്ലവ് അവളെ ചേർത്ത് നിർത്തി അവന്റേത് എന്ന് പറയും എന്നൊരു അഹങ്കാരം അനുവിന് ഉണ്ടായിരുന്നു... അത് തന്നെയായിരുന്നു അവളുടെ മുഖത്തെ പുഞ്ചിരിക്കും കാരണം... ആരും കാണാതെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മാറ്റാൻ അനു നന്നേ പാട്പെട്ടു.... "ഇത് പ്രൊജക്റ്റ്‌ ഹെഡ് വിഷ്‌ണു.... ഡിപ്പാർട്മെന്റ് എംപ്ലോയീ ദിവ്യാ... "

ആനന്ദ എന്ന പേര് കേട്ടതും ഇത്രേം നാളും തേടി നടന്നത് എന്തോ കയ്യിൽ കിട്ടിയ പോലെ വിവി മുഖമുയർത്തി നോക്കി... മുന്നിൽ മുഖത്ത് പരിഭവവുമായി ഇരിക്കുന്ന അനുവിനെയാണ് അവൻ കണ്ടത്... കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നു അവൻ... "വൈഭവ് ....." പല്ലവിന്റെ ആ വിളിയാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.... " യെസ്... പല്ലവ്, ഇത് പ്രജിത്ത്... മാനേജർ ആണ്..." വിവിയും ഇൻട്രോ ചെയ്തു... "ഗുഡ് മോർണിംഗ് സാർ... " അയാൾ പല്ലവിനെ വിഷ് ചെയ്തു.... "ഗുഡ് മോർണിംഗ്.... " അവനും വിഷ് ചെയ്തു... പിറകിൽ നിന്ന പെൺകുട്ടിയേ ചൂണ്ടി പറഞ്ഞു... "ഇത് ഇഷാനി... എന്റെ പി എ " ഇത് ശ്രീമയി.... എന്റെ കോളിഗ് ആണ്... " "ആ പെണ്ണെന്തിനാ സാറിനെ ഇങ്ങനെ നോക്കുന്നത് വിഷ്ണു.... കണ്ടിട്ട് എനിക്ക് പെരുപ്പ് കയറുന്നു... " ദിവ്യ വിഷ്ണുവിന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു...

"വിവിയെ തട്ടിയെടുത്ത പോലെ സാറിനെയും തട്ടിയെടുക്കാൻ ആണെങ്കിൽ ഞാൻ അതിനെ കൊല്ലും " "ഒന്ന് അടങ്ങു ദിവ്യെ.... വിവി അല്ല പല്ലവ് .... " വിഷ്ണുവും മറുപടി നൽകി.... അനുവിലേക്കു നീളുന്ന വിവിയുടെ കണ്ണുകൾ കുത്തിപൊട്ടിക്കാൻ വരെയുള്ള ദേഷ്യം പല്ലവിന് ഉണ്ടായിരുന്നു... എന്നാൽ അനുവിന്റെ മുഖത്തെ ഉഷാറില്ലായ്മയും കലങ്ങിയ കണ്ണുകളും പല്ലവിന്റെ നെഞ്ചിൽ ഒരു വിങ്ങലുണ്ടാക്കി.... അവളുടെ ഉള്ളിൽ ഇപ്പോഴും വിവിയാണോ എന്ന സംശയം അവന്റെ മനസ്സിൽ രൂപം കൊണ്ടു.... അനുവിന്റെ നെറുകയിലെ കുങ്കുമം ഇപ്പോഴും തനിക്കു വേണ്ടി ആണെന്ന തോന്നലിൽ വിവിയുടെ ഉള്ളം തുടിച്ചു....

പരസ്പരം നന്നായി അറിയാമെങ്കിലും എല്ലാവരും അപരിചിതത്തിന്റെ മുഖം മൂടിയിൽ ആയിരുന്നു.... നഷ്ട്ടപെടുത്തിയതിന്റെ തിളക്കത്തേ കൊതിയോടെ വിവിയും ശ്രീമയിയും നോക്കുമ്പോൾ.... ഒരിക്കൽ സ്വന്തമായിരുന്ന പ്രണയം നേരിൽ കണ്ടപ്പോൾ തന്നെ വേണ്ടാതായോ എന്ന ചിന്തയായിരുന്നു രണ്ടുപേരുടെയും ഉള്ളിൽ.... എന്തായാലും ശ്രീമയിയേ പോലൊരുത്തിക്ക് വേണ്ടി പല്ലവ് തന്നെ ഉപേക്ഷിക്കില്ല എന്ന ഉറച്ച ബോധ്യം അനുവിന് ഉണ്ടായിരുന്നു.... മീറ്റിംഗ് തുടങ്ങി കഴിയുന്നത് വരെ അനുവിലേക്ക് നീളുന്ന വിവിയുടെ കണ്ണുകൾ ആരും കണ്ടില്ലാ എന്ന് നടിച്ചു..... എന്നാൽ അതിൽ അസ്വസ്ഥമായിരുന്നു പല്ലവ്.... അവനു ഈ ഡീൽ ക്യാൻസൽ ചെയ്തു പോകാൻ വരെ തോന്നി... "എന്തിന് ഞാൻ ഡീൽ ക്യാൻസൽ ചെയ്യണം.... അങ്ങനെ വിവിയെ സ്നേഹിക്കാൻ എന്റെ നന്ദക്ക് കഴിയുമോ? " മനസിലെ സംശയങ്ങൾ ഉരുത്തിരിഞ്ഞു അവനൊരു ഉത്തരവും കിട്ടി.... "നന്ദ എന്റെത് മാത്രമെന്ന്.... " മീറ്റിംഗ് കഴിഞ്ഞതും അവർ പുറത്തേക്ക് ഇറങ്ങി....

അനുവിനെ തെല്ലു മൈൻഡ് ചെയ്യാതെയുള്ള പല്ലവിന്റെ നടപ്പ് അവളിൽ കുഞ്ഞു വേദനയുണ്ടാക്കി... അല്ലെങ്കിൽ എവിടെ പോയാലും തനിക്ക് ചുറ്റും ഒരു വലയം പോലെ സംരക്ഷണം നൽകുന്ന പല്ലവിന്റെ മാറ്റം തന്റെ അവഗണനയാണെന്ന് അവൾക്ക് മനസിലായിരുന്നു.... "സ്വന്തം അനിയത്തിയുടെ കുഞ്ഞു നഷ്ട്ടപ്പെട്ടത് നന്നായി എന്ന് പറഞ്ഞാൽ അത് കേട്ട് സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല... അതിന്റെ പേരിൽ എന്നെ ഇനിയും ശിക്ഷിക്കണോ ".... അനു മനസ്സിൽ ചിന്തിച്ചു നടന്നു.... " ഇനി വീട്ടിൽ പൊക്കൊളു... നാളെ ഓഫീസിൽ വന്നാൽ മതി.... വിഷ്ണു നീ നന്ദയേ വീട്ടിലാക്കിയേക്ക്... " - വിഷ്ണുവിന്റെ കാറിന്റെ അരികിൽ എത്തിയതും അത് പറഞ്ഞു പല്ലവ് മുന്നോട്ട് നടന്നു... "നീ വരുന്നില്ലേ വീട്ടിലേക്ക്? ഞാനും നിന്റെ കൂടെയാണ്... "-നന്ദ അത് പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങി... "ഞാൻ ഇപ്പോ വീട്ടിലേക്ക് ഇല്ല... എനിക്ക് ഓഫീസിൽ പോണം... നീ വിഷ്ണുവിന്റെ കൂടെ പൊക്കോ.... " തിരിച്ചു നന്ദയേ ഒന്നും പറയാൻ അനുവദിക്കാതെ പല്ലവ് കാറിൽ കയറി മുന്നോട്ട് നീങ്ങി....

"വാ.... " അവൻ പോകുന്നത് നോക്കി നിന്ന നന്ദ വിഷ്ണുവിന്റെ വിളിയിൽ മുഖം തിരിച്ചു വന്നു വണ്ടിയിൽ കയറി.... അനുവുമായി സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഇപ്പോൾ വേണ്ട എന്ന് തോന്നിയ വിവി ആഗ്രഹത്തെ അടക്കി പിടിച്ചു.... പെട്ടൊന്ന് അനുവിലേക്ക് അടുക്കാൻ കഴിയില്ല എന്ന് അവനും തീർച്ചയായിരുന്നു.... അതിന് വേണ്ട സഹായം ചെയ്യാൻ പല്ലവിനെ കഴിയൂ എന്ന് വിവിക്ക് തോന്നി... പ്രൊജക്റ്റ്‌ കഴിഞ്ഞു തിരികെ പോകുമ്പോൾ അനുവും കൂടെ ഉണ്ടാകും എന്ന് വിവി തീർച്ചപ്പെടുത്തി... പല്ലവിനെ കൈവിട്ടുകളഞ്ഞതിൽ ശ്രീമയിക്ക് നഷ്ട്ടബോധം തോന്നി.... അവൾ വിവിക്ക് അരികിലേക്ക് നടന്നു... "വിവി...... " "എന്താണ്?... " "കുറെ ആയില്ലേ വിവി ഞാൻ കാത്തിരിക്കുന്നു... ഈ ലിവിങ് ടു ഗെദർ നമുക്ക് അവസാനിപ്പിക്കാം.... നിന്റെ ഭാര്യയായി കൂട്ടിക്കൂടെ എന്നെ.... " "ആലോചിക്കാം... നീ ചെല്ല്.... "

അവന്റെ വാക്കുകളിൽ സന്തോഷം കൊണ്ടു ശ്രീമയി നടന്നു.... മനസ്സിൽ ഒരു ഗൂഢ ചിരിയുമായി അവളുടെ പോക്ക് നോക്കി വിവിയും.... 🖤🖤🖤🖤🖤🖤🖤🖤 രാത്രി സമയം ഏറെ വൈകിയിട്ടും പല്ലവിനെ കാണാത്തത്തിൽ അനുവിന് ആശങ്ക തോന്നി.... അവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞതിൽ പിന്നെ പല്ലവ് നേരത്തെ വീട്ടിൽ വരും.... മദ്യപിക്കാനോ മറ്റു കൂട്ട്ക്കെട്ടിലോ പോയി ഏർപ്പെടാറോ ഇല്ലായിരുന്നു.... ഹൃദയത്താളം മുറുകും തോറും അവളുടെ മനസിന്റെ സ്വസ്ഥതയും നശിച്ചു.... പുറത്ത് വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അനു ദീർഘശ്വാസമെടുത്തത്.... വാഹനം പാർക്ക്‌ ചെയ്ത പല്ലവ് എങ്ങനെയൊക്കെയോ സിറ്റ്ഔട്ടിലേക്ക് കയറി... ബെൽ അടിക്കാൻ ഒരുങ്ങും മുന്നേ വാതിൽ തുറന്നിരുന്നു.... നേരം വൈകിയതിന് അവനെ രണ്ടുചീത്ത പറയാൻ വേണ്ടി കൃഷ്ണനായിരുന്നു അത്.... എന്നാൽ നിലത്ത് ഉറക്കാത്ത അവന്റെ കാലുകൾ കണ്ടപ്പോൾ കൃഷ്ണൻ വാ പൊളിച്ചു... പെട്ടൊന്ന് വീഴാൻ പോയ അവനെ കൃഷ്ണൻ താങ്ങി... "വേ..ണ്ട ഏട്ടാ... ഞാൻ നോർമൽ ആണ്.... "

സംസാരിക്കുമ്പോ നാവ് കുഴഞ്ഞിരുന്നു.... അവനെ ഒന്നും സംസാരിക്കാൻ സമ്മതിക്കാതെ, ശബ്ദമുണ്ടാക്കാതെ കൃഷ്ണൻ അവനെ താങ്ങി പിടിച്ചു റൂമിലാക്കി തിരികെ പോന്നു...... "പല്ലവ്.... എന്തിനാ ഇങ്ങനെ കുടിച്ചു വന്നത്? " വീഴാൻ പോയ അവനെ പിടിക്കാൻ ആഞ്ഞു അനു പറഞ്ഞു... "വേണ്ട നന്ദ..... നീ.... എന്നെ തൊടരുത്.... " അവളുടെ കൈ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.... "നന്ദ.... നിന്നെ ഞാൻ എന്റെ ജീവനെ പോലെ കണ്ട് സ്നേഹിച്ചതല്ലെടാ.... എന്നിട്ടും നിനക്ക് എന്നെ സ്നേഹിക്കാൻ വയ്യല്ലേ... " അവൻ നെഞ്ചിൽ അടിച്ചു കൊണ്ട് ആടിയാടി വാക്കുകൾ കുഴഞ്ഞെങ്കിലും പറഞ്ഞൊപ്പിച്ചു.... "പല്ലവ്... നീയെന്താ ഇങ്ങനെയൊക്കെ... " നന്ദ ചുണ്ടുകൾ കടിച്ചു പിടിച്ചു ചോദിച്ചു... "നിനക്ക് എന്റെ തെറ്റുകൾ പൊറുക്കാൻ അല്ലെ ബുദ്ധിമുട്ട്..... ഞാൻ അതിനും മാത്രം എന്ത് തെറ്റ് ചെയ്തു... " "പല്ലവ് നമുക്ക് നാളെ സംസാരിക്കാം... നീ കിടന്നോ... " "ഇല്ലാ... എനിക്ക് ഇപ്പോ നിന്നോട് സംസാരിക്കണം.... നീ എന്നെ പ്രണയിക്കുന്നില്ല നന്ദ.... നിന്റെ പ്രണയം കൊതിച്ച ഞാൻ... ഞാനൊരു പൊട്ടനാണ്....

വെറും പൊട്ടൻ.... നീ പ്രണയിച്ചത് വിവിയെയാണ്.... അത് കൊണ്ടാണ് അവൻ നിന്നോടു ചെയ്തത് മുഴുവൻ മറന്നു അവനോട് പൊറുക്കാൻ നിനക്ക് കഴിയും... നീ അത് ചെയ്തിട്ടുമുണ്ട്..... നിനക്ക് അവനോട് പ്രണയമായിരുന്നു.... ആ പ്രണയം നിന്നെ ഏതു തെറ്റും ക്ഷമിക്കാൻ പാകമുള്ളവളാക്കി... " അവൻ ആടി ആടി ബെഡിൽ വന്നിരുന്നു.... "നിനക്ക് ഞാൻ പറഞ്ഞ ഒരു വാക്ക് അതല്ലേ ഈ വെറുപ്പിന് കാരണം... പക്ഷെ അതിലൊരു നേര് ഉണ്ട് നന്ദ.... അതിലൊരു നേരുണ്ട്.... " പല്ലവ് ബെഡിലേക്ക് വീണു.... "നന്ദ.... നന്ദ.... പൊക്കോ... നീയും പൊക്കോ.... എനിക്ക് ആരും വേണ്ട.... ഞാൻ എന്നും ഒറ്റക്കാണ്.... നീ പൊക്കോ നിന്റെ വിവിടെ കൂടെ പൊക്കോ... നീയും വിവിയും നിങ്ങടെ മോളും സുഖമായി കഴിയു... ഞാനും ന്റെ കുഞ്ഞും എവിടെങ്കിലും പോയി കഴിഞ്ഞോളാം.... പൊക്കോ നന്ദ... പൊക്കോ..... നന്ദ... നന്ദ.... നിനക്ക് അറിയോ നന്ദ.... നന്ദ.... " പതിയെ പതിയെ പല്ലവ് നിദ്രയെ പുൽകിയിരുന്നു.... പാതി നിദ്രയിലും അവന്റെ നാവുകൾ ചലിച്ചു... "വിവി... നിന്റെ വിവി....

അവൻ നിന്നെ ചതിക്കും... കൊല്ലാൻ വരെ മടിയില്ല അവനു.... എന്റെ ഊഹം ശരിയെങ്കിൽ മഹേഷിനെയും നിന്റെ അച്ഛനെയും വിവി.... അവനാണ്.... " വാക്കുകൾ മുഴുവൻ ആക്കും മുന്നേ അവന്റെ കൂർക്കം വലി ഉയർന്നു.... പാതി സ്വരത്തിലും പല്ലവ് പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ കാതുകളിൽ മുഴങ്ങി നിന്നത്... "പല്ലവ് പറഞ്ഞ പോലെ വിവിയാണോ? ഹേയ്.... എന്തിന്... " അനുവിന് ഉറക്കം വരാതെ ബെഡിന്റെ ഓരം പറ്റി ഇരുന്നു.... കുറച്ചു നേരം കഴിഞ്ഞതും പല്ലവിന്റെ ഫോൺ റിംഗ് ചെയ്തു.... Unknown നമ്പർ ആയത് കൊണ്ട് അനു ആദ്യം ഫോൺ എടുത്തില്ല... വീണ്ടും അടിച്ചപ്പോൾ എന്തോ എമർജൻസി ആയിരിക്കുമോ എന്ന് കരുതി അവൾ ഫോൺ എടുത്തു.... "ഹലോ.... " "ഹലോ... ആരാണ്? " "പല്ലവ്.... അവൻ ഇല്ലേ? " "സോറി... പല്ലവ് ഉറങ്ങി... ഇതാരാണ്? " "യാ... ഞാൻ വൈഭവ്... പല്ലവിന്റെ പുതിയ പ്രൊജക്റ്റ്‌ന്റെ ബിസിനസ് പാർട്ണർ ആണ്... "

"..................." "ഹേലോ ആർ യു ദെർ.... " അവന്റെ വാക്കുകൾ അവളുടെ ചിന്തകളെ ഭേദിച്ചു... "മ്മ്... " "പല്ലവിന്റെ ആരാണ്? " "വൈഫ് ആണ്.... " "ഓക്കേ... സോറി മാഡം.... രാത്രിയിൽ ബുദ്ധിമുട്ടിച്ചതിന്.... " പകരം കാൾ കട്ട്‌ ആകുന്ന ശബ്ദമായിരുന്നു വിവി കേട്ടത്.... കാൾ കട്ടായിട്ടും അനു ഫോൺ പിടിച്ചു നിന്നു... "വിവി എന്തിനാണ് പല്ലവിനെ വിളിച്ചത്? ഇവർ തമ്മിൽ ഫോൺ കോൺടാക്ട് ഉണ്ടോ? ഇന്ന് മീറ്റ് ചെയ്ത്, ഒഫീഷ്യലായി മാത്രം സംസാരിച്ച അവർ എന്തിനാണ് ഒരു സൗഹൃദ സംഭാഷണത്തിന്‌ വിളിച്ചത്? മുന്നേ വിളിച്ചു കാണുമോ? " ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധി അവളുടെ മനസ്സിൽ രൂപപ്പെട്ടു... പെട്ടൊന്ന് എന്തോ ഓർത്ത പോലെ അവൾ കാൾ റെക്കോർഡ് ഓപ്പൺ ചെയ്തു... ഓട്ടോമാറ്റിക് കാൾ റെക്കോർഡ് ഉള്ള ഫോൺ ആയത് കൊണ്ട് കാൾസ് റെക്കോർഡ് ആയി കാണും എന്ന് അവൾക്ക് ഉറപ്പായിരുന്നു....

പത്തിരുപതു വോയിസ്‌ കേട്ടിട്ടും അതിൽ ഒന്നും വിവിയുടെ കാൾ ഉണ്ടായിരുന്നില്ല.... അടുത്ത വോയിസും അവൾ പ്ലേ ചെയ്തു... "രാഹുൽ എന്താ വിശേഷം? അവിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ? " "ഫൈൻ ഏട്ടാ... ഇപ്പോ അവൾ ഓക്കേ അല്ലെ... നെക്സ്റ്റ് വീക്ക്‌ എന്റെ ഹോസ്പിറ്റലിൽ തന്നെ പ്രാക്ടീസ് തുടങ്ങുകയാണ്... " "അതെയോ... നന്നായി രാഹുൽ... നിന്റെ പ്രസെൻസും കെയറുമാണ് അവളെ വേഗം സുഖപ്പെടുത്തിയത്.... ഒന്ന് കൂടി ചെക്ക് അപ്പ് ചെയ്തു അവൾ ഓക്കേ അല്ലെ എന്ന് കൺഫേം ആക്കിക്കോട്ടോ... " "ശരി ഏട്ടാ.... ഏട്ടാ അനു ചേച്ചി? " " മ്മ്... അങ്ങനെ പോണു... " "രണ്ടുപേരും പരസ്പരം തുറന്നു സംസാരിച്ചൂടെ?... " "എന്ത് തുറന്നു പറയാനാ രാഹുൽ... " "ഞങ്ങളുടെ കല്യാണത്തിന്‌ വേണ്ട പണവും സ്വർണവും തന്നത് ഏട്ടൻ ആണെന്ന്... " "വേണ്ട രാഹുൽ....

സിംപതിയോടുള്ള സ്നേഹം എനിക്ക് വേണ്ട... ഒരു രക്ഷകന്റെ വേഷം കെട്ടിയത് കൊണ്ട് അവൾക്ക് എന്നെ അങ്ങനെ സ്നേഹിക്കാൻ കഴിയൂ... ഞാൻ ചെയ്തത് എന്റെ കടമ മാത്രമാണ് രാഹുൽ... ഒരു അനിയത്തിക്ക് വേണ്ടി ഏട്ടൻ ചെയ്യുന്ന കാര്യങ്ങൾ.... " "എന്നാലും അനു ചേച്ചി എന്തിനാണ് ഇങ്ങനെ അകൽച്ച കാണിക്കുന്നത്? " "അതാണ് വിധി... അല്ലെങ്കിൽ ഒരിക്കലും അവിയുടെ കുഞ്ഞു പോയത് നന്നായി എന്ന് ഞാൻ അവളോട് പറയരുതായിരുന്നു... അവളെ പോലൊരു ചേച്ചിക്ക് അത് സഹിക്കാൻ കഴിയില്ല..... " "ഏട്ടാ... ഞാൻ എല്ലാം ചേച്ചിയോട് തുറന്നു പറയണോ? " "ഹേയ്.... നോ.... നോ രാഹുൽ.... അതറിഞ്ഞാൽ എന്റെ നന്ദ... അവൾക്ക് സഹിക്കാൻ കഴിയില്ല..... " "പക്ഷെ ഏട്ടാ.... വേണ്ട ഏട്ടാ... ഞാൻ എല്ലാം അനു ചേച്ചിയോട് പറയാം.... " "രാഹുൽ.... " "................"

"നീയെന്ത്‌ പറയും രാഹുൽ.... അവിയെ നീ വിവാഹം കഴിക്കുന്നതിനു മുന്നേ രണ്ടുപേര് പിച്ചി ചീന്തി എന്നോ? നിന്റെ കുഞ്ഞല്ല അതെന്നോ? അവിയോടുള്ള അന്തമായ പ്രണയത്തിൽ തെറ്റുകൾ നീ ഏറ്റെടുത്തെന്നോ? നിനക്കറിയോ രാഹുൽ... ഇതറിഞ്ഞാൽ എന്റെ നന്ദ... പാവം നെഞ്ച് തകർന്നു പോകുമടാ... സഹിക്കില്ല അവൾക്ക്.... അവളെ ഇത്രയും വലിയൊരു സങ്കടം മനസിലേറ്റാൻ ഞാൻ സമ്മതിക്കില്ല... അവിക്ക് പോലും അറിയാത്ത കാര്യം... നമ്മളിൽ തന്നെ ഇരിക്കട്ടെ... അവൾ ഇത്രേം വലിയ സങ്കടം ചുമന്നു എന്നെ സ്നേഹിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ട്ടം എന്നെ വെറുത്ത് കൊണ്ട് സന്തോഷമായിരിക്കുന്നതാണ്..... " പല്ലവിന്റെ വാക്കുകൾ നന്ദയിൽ ഒരു ഭൂമികുലുക്കം തന്നെ സൃഷ്ടിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story