💐നീർമിഴിപൂക്കൾ💐: ഭാഗം 56

neermizhippookkal

രചന: ദേവ ശ്രീ

പല്ലവിന്റെ വാക്കുകൾ നന്ദയിൽ ഭൂമികുലുക്കം സൃഷ്ടിച്ചു..... "സോറി ഏട്ടാ.... ഞാൻ അത്രേം ചിന്തിച്ചില്ല...." "ഹേയ്... ലീവ് ഇറ്റ് രാഹുൽ.... ഞാൻ ആഗ്രഹിച്ചത് സഹതാപത്തിൽ നിന്നുള്ള സ്നേഹമല്ലാ.... പ്രണയമാണ്.... പാതിയിൽ പാതിചേരുമ്പോൾ അടർത്തി മാറ്റാൻ കഴിയാത്ത ഭ്രാന്തമായ പ്രണയം..... " "അധികം വൈകാതെ തന്നെ ഏട്ടനെ മനസിലാക്കാൻ അനുചേച്ചിക്ക് കഴിയും... " ബാക്കി ഒന്നും കേൾക്കാതെ അനു ഫോൺ ടേബിളിലേക്ക് വെച്ചു..... കുറച്ചു മുന്നേ പല്ലവ് പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് ഓടിയെത്തി... "നിനക്ക് ഞാൻ പറഞ്ഞ ഒരു വാക്കിന്റെ പേരിൽ അല്ലെ ഈ വെറുപ്പ്‌.... അതിലൊരു നേരുണ്ട് നന്ദ.... " എന്റെ അവിയുടെ ജീവിതത്തിൽ ഞാൻ അറിയാത്ത പലതും നടന്നിരിക്കുന്നു..... ഇത്രയും ദിവസം പല്ലവിനോട് ചെയ്തു ഓർക്കേ അവൾക്ക് വല്ലാത്ത വിഷമം തോന്നി....

പതിയെ നടന്നു അവന്റെ അരികിൽ വന്നിരുന്നു ആ മുഖത്തേക്ക് കുറച്ചു നേരം അവൾ ഉറ്റ് നോക്കി..... ഒരുവേള അവനോടുള്ള സ്നേഹം ഭ്രാന്തമായ അവസ്ഥയിൽ എത്തവേ അത് പ്രകടമാക്കിയില്ലേൽ ഹൃദയം ചിന്നി പോകുമെന്ന് തോന്നിയ നന്ദ മദ്യത്തിന്റെ രൂക്ഷ ഗന്ധം പോലും വക വെക്കാതെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..... അവന്റെ മുഖം ചുംബനം കൊണ്ട് മൂടുമ്പോൾ അറിയുകയായിരുന്നു അവൾ... തന്റെ ഉള്ളിൽ ആഴത്തിൽ വെരുറപ്പിച്ച പല്ലവ് എന്ന തന്റെ പാതിയെ...... കൈകൾ അവന്റെ മുഖം ആകമാനം തഴുകി നടക്കുമ്പോൾ കുറ്റബോധം കൊണ്ട് കണ്ണുകൾ നീർചാലിട്ടിരുന്നു.... അവന്റെ കൈകളിൽ കൈ കോർത്തു മുഖത്തോട് അടുപ്പിച്ചു കൊണ്ട് നന്ദ ഏങ്ങി... "എത്ര തവണ നിന്നെ ഞാൻ അവഗണിച്ചു...

എന്നിട്ടും ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് നീ എന്റെ അനിയത്തിയുടെ ജീവിതം സുരക്ഷിതമാക്കുമ്പോഴും എനിക്ക് വേണ്ടി ഇത്രേം സ്നേഹം ഉള്ളിൽ കൊണ്ട് നടക്കുമ്പോഴും നിന്നിൽ ഞാൻ തിരഞ്ഞത് വിവിയെയായിരുന്നു.... ഒരിക്കൽ പറ്റിയത് പോലെ ജീവിതം വീണ്ടും ഒരു തോൽവിയാകുമോ എന്ന ഭയം കാരണം നിന്നെ അറിയനോ മനസിലാക്കാൻ ഞാൻ തയ്യാറായില്ലല്ലോ.... തെറ്റെല്ലാം എന്റെയാണ്.... ഒരിക്കൽ സ്നേഹം കൊണ്ട് ഉണ്ടായ മുറിവ് ഇനിയും എന്നിൽ ആഴത്തിൽ പതിയുമോ എന്ന ആകുലതയായിരുന്നു.... ഒരു ഏറ്റു പറച്ചില് കൊണ്ട് ഒരിക്കലും നിന്റെ മുറിവ് ഉണക്കാൻ പറ്റുമോ എന്നറിയില്ല... " ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിപ്പിച്ചവൾ പറഞ്ഞു "പ്രണയമാണ് പല്ലവ് എനിക്ക് നിന്നോടുള്ളത്... എന്റെ ഉദരത്തിലെ തുടിപ്പിന്റെ അവകാശിയോട് അടങ്ങാത്ത പ്രണയം... "

അവസാന വാക്കുകൾ പറയുമ്പോൾ അനുവിന്റെ മുഖം ചുവന്നു തുടുത്തിരുന്നു..... അവന്റെ ഹൃദയത്താളം കേട്ട് ഉറങ്ങുമ്പോൾ ഇത് വരെ അറിയാത്ത പ്രണയത്താളങ്ങൾ പോലെ തോന്നി അവൾക്ക്..... 💚💚💚💚💚💚💚💚💚 ഒന്ന് ഞരങ്ങിയ പല്ലവ് പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു....... തലക്കൊക്കെ വല്ലാത്ത ഭാരം പോലെ... മേലാകെ വേദനിക്കുന്ന പോലെ.... നെറ്റിയിൽ കൈ തടവി കൊണ്ട് കിടന്നു... പെട്ടെന്നാണ് അവനു തലേന്നത്തെ കാര്യങ്ങൾ ഓർമ വന്നത്... വിവിയെ കണ്ട ഫ്രസ്ട്രെഷനിൽ മദ്യപിച്ചു വന്നത്.... അവൻ വേഗം എഴുന്നേറ്റു ഇരുന്നു... കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ തള്ളി.... ശരീരത്തിൽ നിന്നും പുതപ്പ് മാറ്റി അവൻ വേഗത്തിൽ എഴുന്നേറ്റു... ബാഗിൽ സാരി ഒതുക്കി വെക്കുന്ന നന്ദയുടെ അടുത്തേക്ക് ചെന്നു... "നീ ഇത് എങ്ങോട്ടാണ്?... " "...................."

"നിന്നോടാണ് ഞാൻ ചോദിക്കുന്നത്? " അവൾ മടക്കി വെക്കുന്ന സാരി ബലമായി പിടിച്ചു വാങ്ങി ചോദിച്ചു.... "നീ ഇത് എന്താ കാണിച്ചേ... എന്റെ സാരി ഇങ്ങു താ... " "ഓഹ് അപ്പൊ നാവ് ഇറങ്ങിയിട്ടില്ലാ അല്ലെ... ഇതൊക്കെ വാരിക്കൂട്ടി നീ എങ്ങോട്ടാണ്..... " "അതൊക്കെ ഇന്നലെ നമ്മൾ സംസാരിച്ചതല്ലേ... ഇനിയും ഒരു ആവർത്തനം വേണോ? " "നമ്മളോ.... " പല്ലവ് വിക്കി കൊണ്ട് പറഞ്ഞു... "നമ്മൾ എന്ത് സംസാരിച്ചു...? " "നീയല്ലേ എന്നോട് പൊക്കോളാൻ പറഞ്ഞത്... നീ പറഞ്ഞപ്പോഴാണ് അതെ കുറിച്ച് ഞാനും ആലോചിച്ചത്... ഞാൻ ഇവിടെ നിൽക്കുന്നതിലും നല്ലത് എന്റെ മോളുമായി അവളുടെ അച്ഛന്റെ കൂടെ താമസിക്കുന്നതല്ലേ... " "നന്ദ...... " "ഒച്ചവെക്കേണ്ട.... പത്തു മിനിറ്റ് കൊണ്ട് റെഡിയായി വാ.... എനിക്ക് മോളെ കൂട്ടാൻ പോണം.... " നന്ദ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ പറഞ്ഞു... "പിന്നെ പത്തു മിനിറ്റ്.... ഞാൻ താഴെ കാണും..... " "പത്തു മിനിറ്റ് കൊണ്ട് എനിക്ക് റെഡിയാവാൻ പറ്റില്ല... എനിക്ക് അമ്മയെ കാണണം.... " "അമ്മ ഇവിടെ ഇല്ലാ.... സമയം 6 മണിയല്ല... 9 മണി കഴിഞ്ഞു....

അമ്മ ഹോസ്പിറ്റലിൽ പോയി.... " അവന്റെ പരുങ്ങൽ കണ്ടു അനു വീണ്ടും തുടർന്നു... "ഇനി അച്ഛമ്മയെയും അപ്പച്ചിയെയും കാണാൻ ആണെങ്കിൽ അവർ അമ്പലത്തിൽ പോയി... രാധമ്മ കൂടെ പോയി.... അച്ഛൻ പിന്നെ ഏതോ ഒരു സുഹൃത്തിനെ കാണാൻ പോയേക്കുവാ... ആഹാ പിന്നെ കൃഷ്ണട്ടൻ നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു.... " അത്രയും പറഞ്ഞു അനു ഇറങ്ങി.... പല്ലവ് അനുവിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ അതിശയിച്ചു നിന്നു... """"""""""""""""""""""""""""""""" താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴും അവന്റെ ഉള്ള് പൊള്ളുന്നുണ്ടായിരുന്നു... ഡ്രൈവിംഗിൽ ഉടനീളം മൗനമായിരുന്നു രണ്ടുപേർക്കുമിടയിൽ.... ഇനിയും നന്ദയെ പിടിച്ചു നിർത്താൻ കഴിയില്ല എന്ന് തോന്നിയ പല്ലവ് പിന്നെ ഒന്നിനും പോയില്ല.... ഡ്രൈവ് ചെയ്യുമ്പോൾ പല്ലവിന്റെ മൗനം അനുവിനെയും ആശങ്കയിലാഴ്ത്തി.... "ഭഗവാനെ ഇവനെ ഒന്ന് ഞെട്ടിക്കണം എന്നെ ഞാൻ കരുതിയള്ളൂ... ഇത് ഇവൻ എന്നെ ഡിവോഴ്സ് ചെയുന്ന പോലെ ആണല്ലോ.... ഞാൻ അത്രയും പറയുമ്പോൾ എന്നെ വിട്ട് പോകല്ലേ എന്ന് പറയും എന്ന് കരുതി...

. എല്ലാം കൈവിട്ടു പോവാണല്ലോ..... " &&&&&&&&&&&&&&&&&&&& പ്രതീക്ഷ ഭവനിലെ ഓഫീസിലെക്ക് നടക്കുമ്പോൾ പല്ലവിൽ നിസ്സഗതയായിരുന്നു.... അവനിലേക്ക് പാറി വീഴുന്ന അവളുടെ നോട്ടങ്ങളുടെ അർത്ഥം മനസിലാക്കാൻ കഴിഞ്ഞില്ല അവനു..... "മാഡം മേ ഐ കമിംഗ് ".... ഡോറിന്റെ അരികിൽ നിന്ന് അനുവിന്റെ ശബ്ദം ഉയർന്നു..... അവരെ ഒന്ന് നോക്കി..... ചിരിച്ചു കൊണ്ട് അകത്തെ ചെയറിൽ ഇരിക്കുന്ന സ്ത്രീ അവരോട് വരാൻ പറഞ്ഞു...... "ഇരിക്കൂ..... " "താങ്ക്യൂ മാഡം..... " കസേര വലിച്ചു ഇരിക്കുന്നതിനിടയിൽ അവർ പറഞ്ഞു.... "ആനന്ദ വിളിച്ചു പറഞ്ഞതനുസരിച്ചു ഞാൻ എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്... ഞാൻ മോളെ വിളിക്കാൻ പറയാം.... " അവർ ഷെൽഫിൽ നിന്നും ഫയൽ എടുത്തു പറഞ്ഞു... "മാഡം... മോളെ ഞാൻ പോയി കൂട്ടി വരാം.... " "ഓക്കേ.... അവൾ അവളുടെ റൂമിൽ കാണും..... "

അനു പുറത്ത് പോയതും പല്ലവ് ഫോൺ കയ്യിലെടുത്തു തോണ്ടി കൊണ്ടിരുന്നു.... "പല്ലവ് ഇതാ നയോമികയുടെ സർട്ടിഫിക്കറ്റ്സ്.... " കയ്യിലെ പേപ്പേഴ്സ് പല്ലവിന് നേരെ നീട്ടി അവർ പറഞ്ഞു..... അത് വാങ്ങി അവരോട് നന്ദി പറഞ്ഞു പല്ലവ് കാറിന്റെ അരികിലേക്ക് നടന്നു.... അസ്വസ്ഥമായ മനസ് കൊണ്ട് അവനു അവിടെ നിൽക്കാൻ തോന്നിയില്ല.... കാറിനോട് ചാരി ചുമ്മാ നിൽക്കുന്ന അവൻ വെറുതെ കയ്യിലെ പേപ്പേഴ്സ് മറിച്ചു നോക്കി.... സ്റ്റാമ്പ്‌ പേപ്പറും മറ്റും ആയിരുന്നു ആദ്യം.. പിന്നെ നിധിയുടെ ബർത്ത് സർട്ടിഫിക്കറ്റും.... അത് കാണെ അവന്റെ നെഞ്ചിൽ വീണ്ടും വേദനയുണ്ടാക്കി.... നെയിം ഓഫ് ഫാദർ എന്ന സ്ഥലത്തേക്കാണ് അവന്റെ കണ്ണുകൾ പോയത്.... എന്നാൽ വൈഭവ് എന്ന പേര് പ്രതീക്ഷിച്ചു നോക്കിയ പല്ലവിന്റെ കണ്ണുകളിൽ തിളക്കമോ മറ്റെന്തോ ആയിരുന്നു.... അവൻ വീണ്ടും ആ സർട്ടിഫിക്കറ്റ് പരതി.... നെയിം ഓഫ് മദർ :അർപ്പണ നെയിം ഓഫ് ഫാദർ : മഹേഷ്‌ അപ്പൊ അനു നേരത്തെ എന്താ അങ്ങനെ പറഞ്ഞത് എന്നതിന്റെ പൊരുൾ തേടി അലഞ്ഞു അവന്റെ മനസ്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story