💐നീർമിഴിപൂക്കൾ💐: ഭാഗം 57

neermizhippookkal

രചന: ദേവ ശ്രീ

തിരിച്ചു ഡ്രൈവ് ചെയ്യുമ്പോഴും കലപിലാ എന്നുള്ള നിധിമോളുടെ സംസാരം കേട്ടിരിക്കുന്ന അനുവിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധ..... തന്നിലേക്ക് പാറി വീഴുന്ന അവന്റെ നോട്ടം അവളും ആസ്വാധിച്ചിരുന്നു.... "അച്ഛാ നിധി മോളെ പാർക്കിൽ കൊണ്ട് പോകുമോ?...... " "മോൾക്ക്‌ പാർക്കിൽ പോണെങ്കിൽ പോകാലോ.... " പല്ലവിന്റെ മറുപടിയിൽ നിധി ഒന്ന് കൂടി സന്തോഷവതിയായി.... അങ്ങനെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ അവന്റെ മനസും കൊതിച്ചിരുന്നു.... റോഡ് സൈഡിൽ വണ്ടി നിർത്തി പാർക്കിലേക്ക് നടക്കുമ്പോൾ നടന്നതിന്റെ അത്രയും പൊരുൾ അറിയണം എന്ന് അവനും ആഗ്രഹിച്ചിരുന്നു..... നിധി പാർക്കിലൂടെ ഓടിക്കളിക്കുമ്പോൾ നന്ദയും പല്ലവും അവിടെ അടുത്തുള്ള ഒരു ബഞ്ചിലേക്ക് ഇരുന്നു അതെല്ലാം നോക്കി കണ്ടു... ഇടക്കിടെയുള്ള പല്ലവിന്റെ നോട്ടം കാണെ അനു ചോദിച്ചു.... "നന്ദ... നിധി നിന്റെ ചേച്ചിയുടെ മോളാണ് എന്ന് എന്തെ പറഞ്ഞില്ലാ..... " "പല്ലവിന്റെ വാക്കുകളിൽ അനു ഒന്ന് പതറി.... പിന്നെ ചിരിയോടെ പറഞ്ഞു....

നിധി എന്റെ മോള് തന്നെയല്ലേ... " "അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ.... പക്ഷെ അവളുടെ ജന്മവകാശം നിന്റെ ചേച്ചിക്ക് ആണെന്ന് എന്ത് കൊണ്ട് പറഞ്ഞില്ല... " "പറയാൻ തോന്നിയില്ല..... അവൾ എന്റെ മോളല്ല എന്ന് പറയേണ്ടി വരുന്ന നിമിഷം ഓർക്കാൻ ഇഷ്ട്ടപെടാത്ത, അല്ലെങ്കിൽ ഓർമ്മകൾ ചുട്ട് പൊള്ളിക്കുന്ന പലതും ഞാൻ തുറന്നു പറയേണ്ടി വരും.... നീ കണ്ടില്ലേ ആ മോളെ.... എന്തൊരു വിധിയാണ് എന്റെ കുഞ്ഞിന്റെ.... " അത് പറയുമ്പോൾ അനുവിന്റെ മനസ്സിൽ വീണ്ടും ഓർമ്മകൾ തെളിഞ്ഞു... കണ്ണുകളിൽ വേദന നിറഞ്ഞു.... വിവിയുമായിള്ള ഡിവോഴ്സ് കേസ് നടക്കുന്ന സമയത്ത് മാനസികമായി ഞാൻ ഒരുപാട് തളർന്നിരുന്നു.... ആരോടും ഒന്നും മിണ്ടാതെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയൊരു ജീവിതം.... സത്യം പറഞ്ഞാൽ എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം... എന്റെ ആ ജീവിതത്തിൽ തന്നെ ഞാനും സന്തോഷം കണ്ടെത്തി....

എന്റെ കൂടെ കുറച്ചു ദിവസം നിൽക്കാൻ അപ്പേച്ചി വീട്ടിലേക്ക് വന്നിരുന്നു.... എന്നത്തേയും പോലെ അമ്മയെ അടുക്കളയിൽ സഹായിച്ചു എല്ലാം ഒതുക്കി വെച്ച് അനിയത്തിമാരെ സ്കൂളിലും വിട്ട് ഞാനും ചേച്ചിയും കൂടി പൂമുഖത്തിരുന്നു.... പിറ്റേന്ന് എന്റെ ഡിവോഴ്സ് കേസിന്റെ വിധി വരുന്ന ദിവസമായിരുന്നു.... കോർട്ടിൽ കേസ് നടക്കുമ്പോൾ പല തവണ ഒത്തു ജീവിച്ചു പോകാം എന്ന് പറഞ്ഞു വിവി വിളിച്ചിരുന്നു... എന്നാൽ ഒത്തു തീർപ്പിന് തയ്യാറാവാൻ എനിക്ക് താല്പര്യമില്ലായിരുന്നു.... മൗനം തളംകെട്ടിനിന്ന ഞങ്ങൾക്കിടയിൽ ചിന്തകളുടെ വേലിയേറ്റമായിരുന്നു... പെട്ടെന്നാണ് ചേച്ചിക്ക് ഒരു തളർച്ച പോലെ തോന്നിയത്... ഞാനും അമ്മയും കൂടി ചേച്ചിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോഴും മനസ്സിൽ ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു. അമ്മയും ചേച്ചിയും അകത്തു കയറിയപ്പോൾ പുറത്ത് അക്ഷമയായി ഞാനും ഇരുന്നു....

അന്നായിരുന്നു നിധിമോളുടെ വരവറിയിച്ചത്... എല്ലാവരും ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ.... ആദിക്ക് ശേഷം തറവാട്ടിലെക്ക് വരുന്ന അതിഥി.... ആ കുഞ്ഞു വരുന്നു എന്നത് എനിക്കും ഒരുപാട് സന്തോഷമായിരുന്നു... ഈ ഒറ്റപെടലിൽ എനിക്കും കൂട്ടിന് ഒരാളുള്ളത് പോലെ.... താൻ ഒരു അച്ഛൻ ആവുന്നു എന്നറിഞ്ഞ മഹിയേട്ടനും സന്തോഷത്തിന്‌ അതിരില്ലായിരുന്നു... ആ സന്തോഷത്തിന്റെ മധുരം പങ്ക്വെക്കാൻ വേണ്ടി അച്ഛനെയും കൂട്ടി ടൗണിലേക്ക് പോകുമ്പോഴായിരുന്നു.... ബാക്കി പറയാൻ കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു..... എന്റെ മോള് ഉദരത്തിൽ പിറവി കൊണ്ടന്നറിയിച്ച നിമിഷം അവൾക്ക് അവളുടെ അച്ഛനെ നഷ്ട്ടമായി.... സ്വന്തം തുടിപ്പ് ഉദരത്തിൽ ഉണ്ടെന്നറിയാതെ, അവൾക്ക് ജന്മം നൽകിയതറിയാതെ, പാലൂട്ടാതെ അവളുടെ അമ്മയും....

മനസിന്റെ നില ചേച്ചി ഡെലിവറിക്ക് ശേഷം സുഖം പ്രാപിക്കും എന്ന് പല ഡോക്ടർമാരും പറഞ്ഞു.... പക്ഷേ അവിടെയും വിധി എന്നെ തോൽപ്പിച്ചു.... പലരും പറഞ്ഞു എന്റെ മോളുടെ ദോഷം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന്... ആ കുഞ്ഞിനെ ഇല്ലാതാക്കാൻ.... തോന്നിയില്ല എനിക്ക് അതിന്... തോറ്റുകൊടുത്തില്ല ആർക്കു മുന്നിലും.... അവൾ ഈ ഭൂമിയിൽ പിറന്നു വീണ ശേഷം അവൾക്ക് ഞാനാണ് അമ്മ.... എന്റെ നെഞ്ചിലെ ചൂട് പറ്റി വളർത്തിയ കുഞ്ഞാണ് അവള്... വീണ്ടും എന്റെ ലോകം മാറി... വീട്ടുകാർക്ക് വേണ്ടി ജീവിച്ചേ മതിയാകൂ എനിക്ക്... അമ്മയും വയ്യാത്ത ചേച്ചിക്കും കുഞ്ഞനിയത്തിമാർക്കും എന്റെ കുഞ്ഞിനും ഇനി ഞാനെ ഉള്ളൂ എന്ന് തോന്നിയ നിമിഷം മുതൽ തുടങ്ങിയതാണ് ജീവിതത്തോടുള്ള ഈ യുദ്ധം.... അവിടെയും പ്രതിസന്ധികൾ തീർത്തു അവൻ വന്നു... വിവി... ഞാൻ വർക്ക്‌ ചെയ്യുന്ന ഓഫീസിൽ വന്നു ജോലി കളഞ്ഞു......

വീണ്ടും അവന്റെ ജീവിതത്തിലേക്ക് എനിക്കുള്ള ക്ഷണമായിരുന്നു അത്... ഞാൻ ചെന്നില്ലെങ്കിൽ ഇതിലും വലിയ ദുരനുഭവം ആയിരിക്കും എന്ന ഭീക്ഷണിയായിരുന്നു... അന്ന് രാത്രി ഞാൻ വിഷ്ണുവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... അവന്റെ സഹായത്തോടെ കുറച്ചു കാലം വീട്ടുകാരുമായി ഒരു ഒളിത്താമസത്തിൽ ആയിരുന്നു.... കുട്ടികൾക്ക് ടുഷൻ എടുത്തു ജീവിതമാർഗം കണ്ടെത്തി... പോകെ പോകെ ചിലവും വാടകയും ഒക്കെ താങ്ങാതായപ്പോൾ അവിടം ഒഴിവാക്കി നാട്ടിലേക്ക് തന്നെ വന്നു... നാട്ടിൽ വന്നെ പിന്നെ വിവിയുടെ ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല... വിഷ്ണു വഴി തന്നെ നമ്മുടെ കമ്പനിയിൽ എനിക്ക് ജോബ് ശരിയായി.... "പോവാം നമുക്ക്.... " കിതച്ചു കൊണ്ട് നിധി പറഞ്ഞു.... അതിന് ഒരു ചിരിയോടെ അനു സമ്മതം അറിയിച്ചു.... "മോൾക്ക് ഐസ്ക്രീം വേണ്ട.... " "വേണ്ട.... നമുക്ക് വാങ്ങിട്ട് പോയി വീട്ടിൽ ഇരുന്നു കഴിക്കാം "

"ശരി.... നിധി പല്ലവിന്റെ കയ്യിൽ തൂങ്ങി പറഞ്ഞു.... " കാറിനരികിലേക്ക് നടക്കുന്നതിനിടയിൽ പല്ലവ് നന്ദയുടെ കയ്യിലേക്ക് കൈ കോർത്തു.... ഇനി നിനക്ക് ഞാൻ ഉണ്ടെന്ന പോലെ.... അവന്റെ സ്പർശനം തട്ടിയതും നന്ദ അവനെ നോക്കി... ഒരു ചിരിയോടെ അവൻ കണ്ണുകൾ ചിമ്മി കാണിച്ചു.... ആ ചിരി അവളുടെ ചുണ്ടിലേക്കും പകർന്നിരുന്നു.... "എന്തിനായിരുന്നു രാവിലെ ഇത്രേം ഡ്രാമ.... " ഒരു പുരികം പൊക്കി അവൻ ചോദിച്ചു... "ചുമ്മാ ഒരു രസത്തിന്.... " അനു അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു... "ഇനി എങ്ങോട്ടാ?... വണ്ടി വീട്ടിലേക്ക് തന്നെ തിരിക്കട്ടെ നന്ദ.... " "വേണ്ട.... വണ്ടി എന്റെ വീട്ടിലേക്ക് പോകട്ടെ.... " "നീ എന്നെ വിട്ട് പോവണോ നന്ദ..... " ആ വാക്കുകൾ അവന്റെ തൊണ്ടക്കുഴിയിൽ ഒരു ഇടിമുഴക്കം സൃഷ്ടിച്ചു പുറത്തേക്ക് വന്നു.... നന്ദ മറുപടി ഒന്നും പറഞ്ഞില്ല....

&&&&&&&&&&&&&&&&&&&& കാറിന്റെ ശബ്ദം കേട്ടതും ആദി പൂമുഖത്തേക്ക് വന്നു.... "അമ്മേ ഇച്ചേച്ചി വന്നു.... " അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... മുറ്റത്തു നിർതിയിട്ട മറ്റൊരു കാർ കണ്ടപ്പോൾ അവനു മനസിലായി രാഹുലും ഇവിടെ ഉണ്ടെന്ന്... വൈകാതെ തന്നെ അവിയും രാഹുലും അകത്തു നിന്നും വന്നു... "ഏട്ടാ... എന്താ അവിടെ നിന്നെ... അകത്തേക്ക് വരൂ.... " ആദി പല്ലവിനെ അകത്തേക്ക് വിളിച്ചു... "നിധി കുട്ടി.... " നിധിയെ ആദി പൊതിഞ്ഞു പിടിച്ചു ഉമ്മ വെച്ചു... പിന്നാലെ വന്ന അവിയും നിധിയെ കെട്ടിപിടിച്ചു.... അവിയെ അനു നോക്കി കാണുകയായിരുന്നു... അവളുടെ മുഖത്തേ തെളിച്ചം അവളുടെ സന്തോഷം വിളിച്ചോതുന്നുണ്ടായിരുന്നു .... അത് കാണെ അനുവിന്റെ ഉള്ളം നിറഞ്ഞു... രാഹുലിനെ അവൾ നന്ദി പൂർവ്വം നോക്കി... എല്ലാവരും പൂമുഖത്തേക്ക് കയറി.... "എവിടെ അമ്മ? " -

പല്ലവ് ചോദിച്ചു തീരും മുന്നേ ഊർമിള അവിടേക്കു വന്നു... പിറകിൽ ഒരു കോട്ടൺ സാരി ഉടുത്തു മുടി വാരി കെട്ടി മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി.... "അനു.... "... "അപ്പേച്ചി........ " ആനന്ദയും അർപ്പണയും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു..... "അനു..... മോളെ.... " "എന്തിനാണ് ചേച്ചി നീ കരയണേ.... കഴിഞ്ഞതൊന്നും ഇനി ഓർക്കേണ്ട.... നിന്റെ മോളെ കാണണ്ടേ നിനക്ക്..... " "വേണം എന്നർത്ഥത്തിൽ ആ കരച്ചിലിലും അവൾ തലയാട്ടി... " "നിധി..... " അവിയുടെ അരികിൽ നിന്ന നിധിയെ അനു അരികിലേക്ക് വിളിച്ചു.... "മോളെ..... " -അർപ്പണ അവളെ സ്നേഹത്തോടെ വിളിച്ചു.... "അമ്മേ..... " ആ കുഞ്ഞും അർപ്പണയുടെ അടുത്തേക്ക് നടന്നു... അവളുടെ അമ്മേ വിളി കേട്ട് അർപ്പണ അനുവിനെ നോക്കി.... "അവൾക്കറിയാം അവൾ നിന്റെ മോളാണ് എന്ന്.... " -അനു "മോളെ... അമ്മേടെ തങ്കക്കുടമേ... മുത്തേ.... "തെരുതെരെ അവളെ ചുംബിച്ചു കൊണ്ട് അർപ്പണ വിളിച്ചു... "എന്റെ മോള്... എന്റെ മഹിയേട്ടന്റെ ചോര... " അർപ്പണ ഓരോന്ന് പിറുപിറുത്തു കൊണ്ട് നിധിയെ കെട്ടിപിടിച്ചും ഉമ്മ വെച്ചും കരഞ്ഞു...

അത് കണ്ട്നിന്നവരുടെ ഉള്ളും ഒന്ന് വേദനിച്ചു... "അപ്പു... നീ നിധിയെയും കൂട്ടി അകത്തേക്ക് പൊക്കോ... മക്കള് പോയി ഡ്രസ്സ്‌ മാറി വാ... " "ശരിയമ്മേ.... " അനു പല്ലവിനെയും കൂട്ടി റൂമിലേക്ക് നടന്നു... റൂമിൽ എത്തിയതും അനു ബാഗ് കട്ടിലിലേക്ക് വെച്ച് ഡോർ ലോക്ക് ചെയ്തു... "അതേയ്... അപ്പൊ ഞാൻ നിക്കണോ പോണോ? " "എന്ത്?... " "അല്ല നീ ഡ്രസ്സ്‌ മാറല്ലേ... അപ്പൊ ഞാൻ നിക്കണോ പോണോ എന്ന് ചോദിച്ചതാണ്... " അവൻ നാണത്തിൽ കുതിർന്ന് പറഞ്ഞു... "അയ്യാ.... ഡ്രസ്സ്‌ മാറി പുറത്ത് പോ മനുഷ്യാ.... " "അതിന് എനിക്ക് എവിടെഡി ഡ്രസ്സ്‌...? " "ഓഹ്... സോറി.... " അനു സ്വയം ഒന്ന് തലക്കടിച്ചു കൊണ്ട്, കൊണ്ട് വന്ന ബാഗ് തുറന്നു... മുകളിൽ അനുവിന്റെ രണ്ടു സാരിയും ഒരു ചുരിദാറും എടുത്തു മാറ്റി അവൾ പല്ലവിന് ഇടാനുള്ള ഡ്രസ്സ് എടുത്തു കൊടുത്തു.... "ഇതൊക്കെ എപ്പോ? രാവിലെ ഇതായിരുന്നു പരിപാടിയല്ലേ.... എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാൻ ഞാൻ എന്ത് ചെയ്തഡി നിന്നോടു...." "ഒരു തെറ്റും ചെയ്തിട്ടില്ലേ... " അനു അവന്റെ അരികിലേക്ക് വന്നു അവന്റെ കൈകൾ എടുത്തു വയറിൽ വെച്ച് ചോദിച്ചു...

"ഇത് നീ എന്നോട് ചെയ്ത തെറ്റല്ലേ.... " ചിരിച്ചു കൊണ്ട് നിന്ന പല്ലവിന്റ മുഖം പെട്ടൊന്ന് മാറി.... "അത് വിട്... പോയി ഡ്രസ്സ്‌ മാറിക്കോളൂ.... " "നിന്നെ എനിക്ക് മനസിലാക്കാനെ സാധിക്കുന്നില്ല... ഇടക്ക് സോഫ്റ്റ്‌... ചിലപ്പോൾ ഹാർഷ്... ചിലപ്പോൾ തോന്നും നിനക്ക് എന്നെ ഇഷ്ട്ടമാണ്ന്ന്... ചിലപ്പോൾ നേരെ തിരിച്ചും... പക്ഷേ നിന്റെ അപ്രോച്ചിൽ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്... നിന്റെ കണ്ണുകളിൽ പ്രണയം തങ്ങി നിൽക്കുന്നത് ഞാൻ കാണുന്നു... നന്ദ..... " "മ്മ്... " "നിനക്ക് ശരിക്കും എന്നെ ഇഷ്ട്ടാണോ?... " "അല്ലല്ലോ.... " "സത്യായിട്ടും.... " "ആന്നെ.... " പല്ലവ് അരികിലേക്ക് അനുവിന്റെ അരികിലേക്ക് നിന്ന് പറഞ്ഞു... "പക്ഷെ എനിക്ക് നിന്നെ ശരിക്കും ഇഷ്ട്ടാ... " അവൾ എന്തെങ്കിലും പറയുമുന്നേ അവൻ മുട്ട് കുത്തിനിന്ന് അവളുടെ സാരി മാറ്റി വയറിൽ ചുംബിച്ചു.... "ഇത് അച്ഛന്റെ കുഞ്ഞാവക്ക്... കുഞ്ഞാ... നീ വന്നിട്ട് വേണം നിന്റെ അഹങ്കാരി തള്ളയെ ഒന്ന് ശരിപ്പെടുത്താൻ... " "ഓഹ്... ഇങ്ങ് വന്നേച്ചാലും മതി.... " "എന്റെ കുഞ്ഞു ഇങ് വന്നോട്ടെ... നിന്നെ ഞങ്ങൾ ശരിയാക്കി തരാഡി... " "ആഹാഹാ... അപ്പൊ നിങ്ങൾ ഒരു കെട്ടും ഞാൻ ഒറ്റക്കോ... "

അവന്റെ ഷർട്ടിൽ പിടിച്ചു അവൾ പറഞ്ഞു... "എന്നെയാ ആദ്യം കിട്ടിയേ... അപ്പൊ എനിക്കാണ് പ്രിഫ്രൻസ്.... അത്‌ കഴിഞ്ഞല്ലേ കുഞ്ഞു... " "ആഹാ... അങ്ങനെയൊക്കെ തന്നെയായിരുന്നു... പക്ഷെ എന്നെ സ്നേഹിക്കാത്തവരെ ഞാൻ എന്തിന് സ്നേഹിക്കണം... " ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് അവൻ പുരികം പൊക്കി... "അപ്പൊ എന്നെ ഇഷ്ട്ടല്ലേ... " "അയ്യോ എന്ത് നിഷ്കളങ്കമായ ചോദ്യം... നിന്നെ ആരാടി മുത്തേ ഇഷ്ട്ടപെടാത്തെ.... " "മ്മ്ഹ്... വരവ് വച്ചേക്കുന്നു... " . "കുശുമ്പി പാറു.... " അവൻ തലയാട്ടി പറഞ്ഞു... "അപ്പോഴും നിനക്ക് എന്നെ ഇഷ്ട്ടമല്ലല്ലോ. നന്ദ... .. " അനു അവളുടെ മുഖം അവന്റെ കാതിനോട് അടുപ്പിച്ചു പറഞ്ഞു "പ്രണയമാണ്... എന്റെ പ്രാണനാണ് നീ.... നിന്നിൽ നിന്നും ഇനിയൊരു മോചനം എനിക്ക് ഇല്ലാ... ആഴത്തിൽ വെരുറപ്പിച്ച എന്റെ പ്രാണൻ... " "ഇത് പറ്റില്ല... ഇങ്ങനെ എനിക്ക് കേൾക്കണ്ട... നീ എന്റെ കണ്ണിൽ നോക്കി പറയണം... അത് പറയുമ്പോൾ നിന്റെ നാണം എനിക്ക് കാണണം... " "എനിക്ക് എങ്ങും വയ്യാ.... " അതും പറഞ്ഞു അനു അവന്റെ നെഞ്ചിലേക്ക് ചാരി.... അവളെയും പൊതിഞ്ഞു പിടിച്ചു അവൻ നെറുകയിൽ ചുംബിച്ചു... അവനും അറിയുകയായിരുന്നു അവളുടെ പ്രണയം.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story