💐നീർമിഴിപൂക്കൾ💐: ഭാഗം 58

neermizhippookkal

രചന: ദേവ ശ്രീ

 "നന്ദ.... " ആർദ്രമായി അവൻ വിളിച്ചു.... ഒന്ന് കൂടി ചേർന്നു നിന്ന് അവൾ അവന്റെ മുഖത്തേക്ക് നോക്കി.... "നീ പറഞ്ഞതൊക്കെ സത്യമാണോ?.... " അവളുടെ വാക്കുകൾ അപ്പോഴും അവനു വിശ്വസിക്കാൻ ആയില്ല... "എന്തെ കളവ് തോന്നിയോ..... " ഇല്ലെന്ന് അവൻ തലയാട്ടി.... "എന്നാലും.... " അവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു "ഇന്നലെ വരെ നിന്നോടുള്ള ദേഷ്യം എത്ര പെട്ടൊന്ന് ആവിയായി പോയി എന്നല്ലേ നിന്റെ സംശയം.... അതിന്റെ കാരണം വിവി ആണോ എന്നല്ലേ... " "അതെ എന്നവൻ തലയാട്ടി... " അവന്റെ കവിളൊരം കൈ ചേർത്ത് പറഞ്ഞു... "പൂർണമനസോടെ തന്നെയാണ്.... ഒരിക്കലും എനിക്ക് അർഹിക്കാത്ത ഒന്നാണ് നീ എന്ന തോന്നലായിരുന്നു.... പക്ഷെ ഓരോ ദിവസവും നീ എന്നിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുകയാണ്... "

നന്ദയുടെ മുഖം കൈകുമ്പിളിൽ എടുത്തു അവൻ ചുണ്ടിൽ മൃദുവായി ഒന്ന് ചുംബിച്ചു.... അവളെ തന്നെ ഉറ്റ്നോക്കി.... "വിട് പല്ലവ്.... മതി... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തേക്ക് പോകാം... " "പ്ലീസ്... കുറച്ചു നേരം കൂടി.... " "അയ്യടാ... നടന്നത് തന്നെ.. മതി... ഇതാ ഡ്രസ്സ്‌... പോയി ചേഞ്ച്‌ ചെയ്യൂ..... " അനു തന്നെ അവന്റെ ഷിർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിച്ചു തുടങ്ങി... അവളുടെ പ്രവൃത്തി കണ്ണുകൾ ചിമ്മാതെ അവനും നോക്കി കണ്ടു... "ന്തിനാന്നെങ്ങനെ നോക്കണേ..... നിക്കെ ന്തോ പോലെ തോന്നുവാ... " "നിനക്ക് എന്താ തോന്നുന്നേ... " അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് ചോദിച്ചു... "ഒന്നൂല്യ.... ഡ്രസ്സ്‌ ഇട്ടേ... " നാണം കൊണ്ട് ചുവന്നു തുടുത്ത അവളുടെ മുഖത്ത് നിന്ന് നോട്ടം തെറ്റിക്കാതെ തന്നെ അവളുടെ കയ്യിൽ നിന്ന് വസ്ത്രം വാങ്ങി നിവർത്തി... "ഹേ ഇതെന്താ മുണ്ടോ?... "

"ആഹാ മുണ്ട്... എക്സ്പ്രഷൻ കണ്ടാൽ തോന്നും ജീവിതത്തിൽ ഇത്വരെ മുണ്ട് കണ്ടിട്ടേയില്ല എന്ന്..... " "ഡി പോത്തേ എനിക്ക് മുണ്ട് എടുക്കാൻ അറിയില്ല... " കയ്യിലെ മുണ്ട് അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു... "നുണ... ശുദ്ധ നുണ... ഞാൻ വിശ്വസിക്കില്ല... മുണ്ട് ഉടുക്കാൻ അറിയാത്ത ആളുകൾ ഉണ്ടോ.... അതും കേരളത്തിൽ... " നന്ദ അതിശയ ഭാവത്തിൽ പറഞ്ഞു... "സത്യടോ... ഞാൻ ഇത് വരെ മുണ്ട് എടുക്കാൻ പഠിച്ചിട്ടില്ല.... " "ദൈവമേ... ഇത് പഠിച്ചു പഠിച്ചു റിലെ പോയ മനുഷ്യനാണോ... അതേയ്... മുണ്ട് എടുക്കാൻ ഒരു ക്ലാസ്സിലും പോയി പഠിക്കണ്ടേ... " നന്ദ വല്ല്യകാര്യത്തിൽ പറഞ്ഞു... "ഓഹ് ഇങ്ങനെയൊരു മൊയന്ത്‌.... ഡി പൊട്ടിക്കാളി ഞാൻ ഈ സാധനം അങ്ങനെ യൂസ് ചെയ്യാറില്ല.... നിനക്ക് വല്ല ഷോർട്സ് എടുക്കാൻ പാടില്ലായിരുന്നോ... " "ആഹാ പിന്നെ കുട്ടി നിക്കറും ഇട്ടല്ലേ ഇവിടെ നടക്കാ....

അല്ല കല്യാണത്തിന്‌ മുണ്ട് എടുത്തിരുന്നല്ലോ.... " "ഓഹ്... അതൊക്കെ ബെൽറ്റ്‌ ആണെടി.... " അവൻ ദയനീയമായി പറഞ്ഞു... "ഇങ്ങനെ ഒരു സാധനം... ഇങ്ങ് വാ... ഞാൻ സഹായിക്കാം.... " "നിനക്ക് എന്റെ ഒരു ത്രീ ഫോർത്തോ ട്രാക്ക് സൂട്ടോ എടുക്കാമായിരുന്നില്ലേ... " "അതിന് മുണ്ട് എടുക്കാൻ അറിയാത്ത ഇള്ളക്കുട്ടിയാണ് എന്റെ ഭർത്താവ് എന്ന് ഞാൻ അറിഞ്ഞില്ല.... ഒരു ആഗ്രഹം കൊണ്ട് എടുത്തതാണ്... " "നീ വല്ല കയറെടുത്തു കെട്ടി അത് ഉറപ്പിക്കടി... അല്ലെങ്കിൽ എന്റെ മാനം കപ്പല് കയറും... " അരയിൽ മുണ്ട് തിരുകി വെക്കുന്ന നന്ദയോട് അവൻ പറഞ്ഞു... "ഇതൊന്നും അഴിഞ്ഞു വീഴില്ല.... " ഒരു ബനിയനും കാവി മുണ്ടും എടുത്ത അവനെ നോക്കി നന്ദ സൂപ്പർ എന്ന് കാണിച്ചു... "ആണോ...." അവൻ മീശയും പിരിച്ചു വെച്ച് അവളുടെ അരികിലേക്ക് കൈ എത്തിച്ചു.... "വേണ്ടാട്ടോ... പോയെ.... "

അവനെയും ഉന്തി തള്ളി പുറത്താക്കി നന്ദ വാതിലിന്റെ സാക്ഷയിട്ട് അതിനോട് പുറന്തിരിഞ്ഞു ചാരി നിന്നു... പല്ലവിനെ ഓർക്കും തോറും അവളുടെ മനസ്സിൽ നറുപുഞ്ചിരികൾ മൊട്ടിട്ടു.. അവ അവളുടെ ചുണ്ടുകളിലും വിരിഞ്ഞു... ഡ്രസ്സ്‌ എല്ലാം മാറി അനു നേരെ പൂമുഖത്തേക്ക് പോയി... പക്ഷെ അവിടെയെല്ലാം ശൂന്യമായിരുന്നു... "ഇവരെല്ലാം എവിടെ പോയി... നടക്കാൻ ഇറങ്ങി കാണും... " ചോദ്യവും അതിനുള്ള ഉത്തരവും അനു തന്നെ പറഞ്ഞു.... അനു അടുക്കളയിലേക്ക് നടന്നു.... ഹാളിലേക്ക് കടന്നപ്പോഴേ അവൾക്ക് കേൾക്കാമായിരുന്നു അടുക്കളയിലെ ബഹളം.... "എല്ലാവരും ഉണ്ടല്ലോ " എന്ന് മനസിലോർത്തവൾ അടുക്കള വാതിലിലേക്ക് എത്തി... അവിടുത്തെ കാഴ്ചകൾ കാണെ അനു പതിയെ വാതിലിൽ ചാരി നിന്നു... തേങ്ങ ചിരവുന്ന അവി... അവൾക്ക് അരികിൽ തന്നെ നിധിയും ഇരുപ്പുണ്ട്...

ആദിയും രാഹുലും കൂടി കാര്യമായി എന്തൊക്കെ അരിഞ്ഞു കൂട്ടുന്നുണ്ട്... രാഹുൽ കിട്ടിയ സമയങ്ങളിൽ ആദിയേ ഓരോന്ന് പറഞ്ഞു കളിയാക്കാനും മറന്നില്ല... എല്ലാവർക്കും കുടിക്കാനുള്ള ജ്യൂസ് ഉണ്ടാക്കുകയാണ് അർപ്പണ... അമ്മ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിലാണ്... നമ്മുടെ നായകനും ഒട്ടും മോശമല്ലാതെ ഇളക്കുന്നുണ്ട്. പായസപണിയിൽ ആണ്... തലയിൽ ഒരു തോർത്തും കെട്ടി മുണ്ടും മടക്കി കുത്തി അമ്മ പാലിലേക്ക് ഇട്ട് കൊടുത്ത അട കട്ട പിടിക്കാതെ അടിയിൽ പിടിക്കാതിരിക്കാൻ നല്ല ഇളക്കലിൽ ആണ്.... എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾക്ക് അച്ഛനെയും മഹിയേട്ടനെയും ഓർമ വന്നു... പണ്ട് എന്ത് വിശേഷം ഉണ്ടെങ്കിലും എല്ലാവരും കൂടിയാണ് ഭക്ഷണം പാകം ചെയ്യുക... ഓരോ തമാശകൾ പറഞ്ഞു കളിചിരിയുമായി... അതോർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു...

ആരും കാണാതെ കണ്ണുനീർ തുടച്ചു മാറ്റി... അവളുടെ നോട്ടം പല്ലവിൽ തങ്ങി നിന്നു... എല്ലാവരോടും കൂൾ ആയി പെരുമാറുന്ന അവൻ ഒരു അത്ഭുതമായിരുന്നു അവൾക്ക്... വിവിയുമായുള്ള കല്യാണത്തിന് ശേഷം രണ്ടു തവണയേ ഇവിടെ വന്നിട്ടുള്ളൂ... ആഹാ സമയങ്ങളിൽ തന്നെ ഇവിടം അഡ്ജസ്റ്റ് ചെയ്യാൻ അവൻ ഒരുപാട് ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്... ഉള്ള സമയം ആരോടും മിണ്ടാതെ ഫോണിലോ ലാപ്പിലോ നോക്കി ഇരിക്കും.... അതെല്ലാം അനുവിന് വല്ലാത്ത മാനസിക പ്രതിസന്ധികൾ തീർത്തിരുന്നു.... "ആഹാ നീയെന്താ മോളെ അവിടെ നിന്നെ... വയ്യേ " "ഒന്നുല്ല്യ അമ്മേ... ഞാൻ ചുമ്മാ.... " അനുവും അടുക്കളയിൽ കയറി ഓരോ ജോലികൾ ചെയ്തു തുടങ്ങി... എല്ലാം ഒരുങ്ങിയപ്പോൾ പല്ലവും രാഹുലും പൂമുഖത്തേക്ക് നടന്നു... അവർ രണ്ടുപേരും ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ആദി കത്തിയും ആയി പുറത്തേക്ക് വന്നത്...

"നീ ഇത് എങ്ങോട്ടാ കത്തിയുമായി. "-രാഹുൽ "വാഴയില മുറിക്കാൻ തോട്ടത്തിലേക്ക് " "ഇലയൊന്നും മുറിക്കാൻ പോണ്ട നീ ഈ നേരത്ത്... പ്ലെറ്റില്ലേ... അതിൽ കഴിക്കാം "-പല്ലവ് "അല്ല ഏട്ടാ... ഇന്ന് അമ്മേടെ പിറന്നാളാണ്... എന്തായാലും സദ്യയൊക്കെ ഉണ്ടാക്കിയില്ലേ... നമുക്ക് ഇലയിൽ ഭക്ഷണം കഴിക്കാം എന്ന് വല്ല്യേച്ചി പറഞ്ഞു... " "അമ്മേടെ ബർത്ത് ഡേ ആണോ ഇന്ന്... എങ്കിൽ നീ പോയി ഇല മുറിച്ചു വാ....... " -രാഹുൽ അവർക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് ആദി തൊടിയിലേക്ക് ഇറങ്ങി... "ഏട്ടാ.... " അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസിലായ പോലെ പല്ലവ് പറഞ്ഞു "നീ പോയി റെഡിയായി വാ..... " കുറച്ചു സമയത്തിന്‌ ശേഷം അവർ രണ്ടുപേരും റെഡിയായി ഇറങ്ങി.... "നന്ദ.... ഞങ്ങൾ ഇപ്പോ വരാം...." പല്ലവ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞത് കേട്ട് അവർ ഹാളിലേക്ക് വന്നു... "ഇതെങ്ങോട്ടാ രണ്ടാളും... "

-അവി "രണ്ടാളല്ല... മൂന്നാളു..... " -രാഹുൽ "മൂന്നാളോ?..... " അമ്മ "നിധി ഞങ്ങളോടൊപ്പം വരുന്നുണ്ട്.... ജസ്റ്റ് ഒന്ന് കറങ്ങിട്ട് ഇപ്പോ വരാം.... " "ശരി മക്കളെ... വേഗം വരണേ.... " അവരോട് സ്നേഹപൂർവ്വം ഊർമിള പറഞ്ഞു... നിധിയെയും കൂട്ടി ചെറിയ ഒരു ഷോപ്പിംഗ് നടത്തി അവർ ഉച്ചക്ക് മുന്നേ തിരിച്ചെത്തി.... അവരുടെ കയ്യിൽ നിരവധി കവറുകൾ ഉണ്ടായിരുന്നു... കേക്കും സ്വീറ്റ്സും മിട്ടായിയും എല്ലാം വാങ്ങിയിരുന്നു അവർ.... പിറന്നാൾ നന്നായി തന്നെ ആഘോഷിച്ചു.... അന്ന് രാത്രിയിൽ എല്ലാവരും കൂടി ഒരുപാട് നേരം സംസാരിച്ചിരുന്നു.... എല്ലാവരും കൂടി ചേർന്ന് അതൊരു സ്വർഗമാവുകയായിരുന്നു.... അർപ്പണയുടെ മുഖത്തെ വിഷാദവും പതിയെ അകന്ന് തുടങ്ങിയിരുന്നു.... മഴയുടെ കോള് കണ്ടാണ് എല്ലാവരും കിടക്കാൻ പോയത്.... റൂമിലേക്ക് പല്ലവ് എത്തിയിട്ടും അനുവിനെ കാണാതായപ്പോൾ അവൻ പതിയെ അവളെ തിരഞ്ഞു ഇറങ്ങി.... നടുമുറ്റത്തു മഴയേ ശരീരത്തിലേക്ക് ആവാഹിച്ചു നിൽക്കുന്ന അവളെ കണ്ണിമവെട്ടാതെ നോക്കിനിന്നു.... ആ മഴയിലൂടെ അവളുടെ ഉള്ളിലെ എല്ലാ സങ്കടവും ഒലിച്ചു പോയിരുന്നു....

ആ മഴയിൽ സ്വയം മറന്നു നില്കുമ്പോൾ അവളുടെ ഉള്ളിൽ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ.... അവന്റെ ചിരിയും ഓരോ നോട്ടവും കേറിയിങ് എല്ലാം അനുവിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അവൾക്ക് തന്നെ പുതുമയുള്ളതായിരുന്നു.... മഴയുടെ ശക്തി കുറഞ്ഞപ്പോൾ അനു പതിയേ കയറി.... മഴയിൽ നിന്നും കയറുന്ന അനുവിനെ കണ്ടതും പല്ലവ് വേഗം മറഞ്ഞു നിന്നു.... ഡ്രസ്സ്‌ എല്ലാം മാറി അനു വന്നപ്പോഴേക്കും പല്ലവ് കിടന്നിരുന്നു.... അവന്റെ നെഞ്ചോരം ഒന്നും മിണ്ടാതെ അവളും കിടന്നു.... അവളുടെ ശരീരത്തിൽ നിന്നുള്ള കുളിരിൽ ഒന്നുകൂടെ അവളെ ചേർത്ത് പിടിച്ചു അവൻ കാതിൽ സ്വകാര്യമായി ചോദിച്ചു.... "മഴ ഒരുപാട് ഇഷ്ടമാണോ? " മഴ നനഞ്ഞത് അവൻ കണ്ടെന്നു അവൾക്ക് മനസിലായി.... "അത്രമേൽ മധുരമായി പെയ്യുന്ന മഴയേ ഇഷ്ട്ടമല്ലാത്ത ആരുണ്ട്.... " പിറ്റേന്നും എല്ലാവരും കൂടി വളരെ സന്തോഷത്തോടെ കൂടി തന്നെ കഴിഞ്ഞു പോയി.....

അന്ന് രാത്രി തന്നെ പല്ലവും അനുവും തിരിച്ചു.... എല്ലാവരെയും വിട്ട് പോരുന്നതിൽ അനുവിന് വല്ലാത്ത വിഷമം തോന്നിയെങ്കിലും പല്ലവിനോടൊത്തുള്ള നല്ല നിമിഷങ്ങൾ ഓർക്കേ അവൾ സന്തോഷത്തോടെ തന്നെ പോയി.... വീട്ടിലെത്തിയ അനു വിശേഷങ്ങൾ എല്ലാം എല്ലാവരോടും പങ്ക്വെച്ചു.. നിധിമോളെ ഇനി കാണില്ല എന്നുള്ളത് കൃഷ്ണനിൽ വല്ലാത്ത ഒരു വേദന തീർത്തു.... അവൻ അവന്റെ ആശങ്ക തീർക്കാൻ അനുവിനോട് ചോദിച്ചു... "അപ്പൊ അനു, ഇനി നിധി മോളെ കാണാൻ പറ്റില്ലേ.... " "ഇടക്കൊക്കെ ഇങ്ങോട്ട് കൊണ്ടരാലോ കൃഷ്ണേട്ടാ...... " "മ്മ്.... " "എങ്കിൽ മക്കള് പോയി ഫ്രഷായി വാ... " - ഇന്ദ്രൻ "കൃഷ്ണേട്ടാ.... അർപ്പണേച്ചിയെ വിവാഹം കഴിക്കാണേൽ നിധിയെ കാണാത്ത വിഷമം ഉണ്ടാവില്ല ട്ടോ..... " പല്ലവ് അകത്തേക്ക് കയറുമ്പോൾ തമാശ രൂപേണ പറഞ്ഞു... "പോടാ.... " അവന് നേരെ കൃഷ്ണൻ കൈ ഓങ്ങി.... ❤️❤️❤️❤️❤️❤️❤️❤️❤️

രാത്രി പല്ലവിന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അവന്റെ കൈകൾ അവളുടെ വയറിനെ തഴുകി കൊണ്ടിരുന്നു.... അവളെ നേരെ കിടത്തി ചുരിദാറിന്റെ ടോപ് പൊക്കി ചുണ്ടുകൾ ചേർത്ത് അവൻ അവിടെ ചെവി ചേർത്തു.... "നന്ദ.... ബേബിടെ അനക്കം ഒന്നും കേൾക്കണില്ലല്ലോ.... " "അതിനുള്ള സമയം ഒന്നുമായില്ല.... ഇനിയും ഉണ്ട്.... " അവന്റെ തലയിൽ അവൾ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു..... "നമ്മുടെ എന്ത് കുഞ്ഞായിരിക്കും ....." ."അറിയില്ലല്ലോ.... എന്ത് കുഞ്ഞു വേണം എന്നാ നിനക്ക്? " "നിന്നെപോലെയൊരു ചുന്ദരിയേ..... " വയറിൽ നിന്ന് മുഖം എടുത്തു അവളുടെ മുഖത്തേക്ക് പ്രണയാർദ്രമായി നോക്കി..... നനുത്ത ചുംബനങ്ങൾ പരസ്പരം കൈമാറിയും കുറേ നേരം സംസാരിച്ചും അവരുടെതായ ഒരു ലോകം ഉണ്ടാക്കുകയായിരുന്നു... """""""""""""""""""""""""""""""""""""""""''''''''''''' "മോളെ..... അനു..... "

കതകിൽ മുട്ടിയുള്ള രാധമ്മയുടെ വിളിയിലാണ് അനു കണ്ണുകൾ തുറന്നത്... എഴുനേൽക്കാൻ ശ്രമിച്ചപ്പോഴാണ് അവൾ പല്ലവിന്റെ കൈക്കുള്ളിൽ ആണ് എന്ന് ഓർമ വന്നത്.... കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടി ഉറങ്ങുന്ന അവനെ ഇമചിമ്മാതെ അവൾ നോക്കി..... പതിയെ ഉയർന്നു വന്നു അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു..... "മോളെ അനു..... " വീണ്ടും പുറത്ത് നിന്ന് രാധമ്മയുടെ വിളി ഉയർന്നു.... ടോപ് ശരിയാക്കി മുടി വാരികെട്ടി അനു വാതിൽ തുറന്നു.... "ഇന്ന് എന്തെ നേരം വൈകിയേ... മോള് അമ്പലത്തിൽ പോരണം എന്ന് പറഞ്ഞില്ലേ... അപ്പച്ചിയും അമ്മയും ഒക്കെ ഒരുങ്ങാണ്.... മോള് ഒരുങ്ങിക്കോ..... " "ശരി രാധമ്മേ.... " ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ച് അവൾ വാതിൽ ചാരി.... വേഗം കുളിച്ചു ഒരുങ്ങി പല്ലവിനെ ഉണർത്താതെ അമ്പലത്തിലേക്ക് ഇറങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story