💐നീർമിഴിപൂക്കൾ💐: ഭാഗം 59

neermizhippookkal

രചന: ദേവ ശ്രീ

അമ്പലത്തിൽ നിന്നും അനു തിരിച്ചേത്തിയപ്പോഴേക്കും പല്ലവ് ഓഫീസിലേക്ക് പോകാൻ റെഡിയായിരുന്നു.... "റെഡിയായി കഴിഞ്ഞോ... ഞാനും ഇപ്പോ റെഡിയാകാം.... " നന്ദ ഇല ചീന്തിലുള്ള പ്രസാദം മോതിരവിരലിലേക്ക് എടുത്തു അവന്റെ നെറ്റിക്ക് നേരെ കൊണ്ട് ചെന്നു... "ഹേയ് മോളെ ചതിക്കല്ലേ... എനിക്ക് ഇന്നൊരു മീറ്റ് ഉള്ളതാണ്... ഈ ചന്ദനകുറിയും തൊട്ട് പട്ടരെ പോലെ പോവാൻ എനിക്ക് വയ്യാ.... " അവന്റെ നെറ്റിക്ക് നേരെ ഉയർന്ന അവളുടെ കൈ തടഞ്ഞു വെച്ച് പറഞ്ഞു... അത് കേൾക്കെ അനുവിന്റെ മുഖം വാടി... "ഓഹ്... ഇങ്ങനെ വീർപ്പിച്ചു വെക്കല്ലേ പൊന്നെ... " അവളുടെ കവിളിൽ വിരലുകൾ കൊണ്ട് കുത്തി... "ഈ പിണക്കം തീർക്കാൻ നമുക്ക് വൈകുന്നേരം വന്നിട്ട് അമ്പലത്തിലേക്ക് പോകാം... പ്രോമിസ്... " ചിരിയോടെ അതിന് തലയാട്ടി...

"ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ... " "ഹേയ്.. വേണ്ട... നീ ഇന്ന് ഇങ്ങനെ പോര്... നല്ല ഐശ്വര്യമുണ്ട് സെറ്റ് സാരിയിൽ നിന്നെ കാണാൻ... വന്ന് വല്ലതും കഴിച്ചോ... സമയം പോണു... " "വേണ്ട... ഞാൻ രാധമ്മയോട് ബോക്സിൽ ആക്കാൻ പറഞ്ഞിട്ടുണ്ട്... അവിടെ എത്തി കഴിക്കാം... ഇറങ്ങാം നമുക്ക്... " "വേണ്ട... ഇവിടുന്നു കഴിച്ചിട്ട് പോയാൽ മതി... അവിടെ ചെന്നാൽ പിന്നെ തീരെ സമയം ഉണ്ടാവില്ല... ടാബ്ലറ്റ് കഴിക്കണ്ടേ... " "അതൊക്കെ അവിടെ എത്തി കഴിക്കാം... നമുക്ക് ഇറങ്ങാം.... " എല്ലാവരോടും യാത്ര പറഞ്ഞു അവർ രണ്ടുപേരും ഓഫീസിലേക്ക് പോയി.... ഓഫീസിന്റെ ഫ്രന്റ്‌ തന്നെ കാർ നിർത്തി അനുവിനോട് ഇറങ്ങാൻ പറഞ്ഞു... "നീ പൊക്കോ... ഞാൻ ഇപ്പോൾ വരാം.... " "ശരി..... " "ഭക്ഷണം കഴിക്കണേ നന്ദ.... " അവൾ കാറിൽ നിന്നിറങ്ങിയപ്പോൾ അവൻ ഒന്ന്ക്കൂടി ഓർമിപ്പിച്ചു... "ആ കഴിച്ചോളാം..... "

അവന്റെ കാർ മറയുന്നത് നോക്കി അനു ക്യാബിനിലേക്ക് ചെന്നു.... രണ്ടുമൂന്നുദിവസത്തേ പെന്റിങ് വർക്കുകൾ നോക്കുകയായിരുന്നു... "മെ ഐ കമിംഗ്..... " "യെസ്..... " "എന്താ മൈഥിലി? " "മാഡം, ഇത് സാർ തയ്യാറാക്കാൻ പറഞ്ഞ ഡോക്യുമെന്റ് ആണ്.... " കയ്യിലെ ഡോക്യുമെന്റ് പല്ലവിന്റെ ടേബിളിലേക്ക് ചൂണ്ടി അവിടെ വെച്ചോളാൻ പറഞ്ഞു... ശരി മാഡം.... മൈഥിലി പുറത്ത് പോയതും നോക്കി കൊണ്ടിരിക്കുന്ന ഇമെയിൽ ഓഫ്‌ ആക്കി ഭക്ഷണം കഴിക്കാൻ വേണ്ടി എഴുന്നേറ്റു.... ബാഗ് എടുക്കാൻ തിരിഞ്ഞപ്പോഴാണ് ഡോർ ഓപ്പൺ ആവുന്ന ശബ്ദം കേട്ടത്.... പല്ലവ് അല്ലാതെ ആരും നോക്ക് ചെയ്യാതെ വരാറില്ല... ഇത്രേം നേരം ഭക്ഷണം കഴിക്കാതെ ഇരുന്നതിന് വഴക്ക് ഉറപ്പാണ് എന്ന് തോന്നിയ അനു തിരിഞ്ഞു നോക്കാതെ നിന്നു.... "പല്ലവ് ഇല്ലേ?..." പിറകിൽ നിന്നും ഉയർന്ന സ്ത്രീ ശബ്ദം കേട്ട് അനു തിരിഞ്ഞു നോക്കി.... .

"ശ്രീമയി..... " അവളെ കണ്ടതും അനുവിന് ദേഷ്യം ഇരച്ചു കയറി.... "ആരോട് ചോദിച്ചിട്ടാടി നീ അകത്തേക്ക് കയറിയത് .... " -അനു ശ്രീമയി പരിഹാസ ചുവയിൽ പറഞ്ഞു "ഓഹ്... തമ്പുരാട്ടിയുടെ പെർമിഷൻ വേണം എന്ന് അറിഞ്ഞില്ല.... " "എന്നാ അരിഞ്ഞു വെച്ചോ... ഇവിടേക്ക് വരാൻ എന്റെ പെർമിഷൻ വേണം... " "ചിലക്കാതെ പൊടി.... " "വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ശ്രീമയി.... " പുച്ഛത്തോടെ ചിറി കോട്ടിക്കൊണ്ട് പറഞ്ഞു... "ഞാൻ വന്നത് നിന്റെ വീട്ടിലേക്ക് അല്ല... ഇങ്ങനെ തുള്ളാൻ... ഇത് പല്ലവിന്റ ക്യാബിൻ ആണ്.... " "ഇത് പല്ലവിന്റെ മാത്രം ക്യാബിൻ അല്ല... ആനന്ദ.... " പകുതിയിൽ വെച്ച് നിർത്തിയ വാക്കുകൾ ശ്രീമയി പറഞ്ഞു...

"മ്മ്... പറ... ആനന്ദ വൈഭവ് എന്നാണോ നീ പൂരിപ്പിക്കാൻ നോക്കിയത്.... " അവളുടെ ആ വാക്കുകളെ അനു പുച്ഛിച്ചു... "ഒരിക്കൽ ചവച്ചു തുപ്പിയത് പിന്നീട് എടുത്തു ചവക്കുന്ന സ്വഭാവം ആനന്ദക്ക് ഇല്ലാ... മൈൻഡ് ഇറ്റ്.... " "ഡി... നീ വെറും ഒരു പി എ അല്ലെ... ആ നിനക്ക് ഇത്രേം അഹങ്കാരമോ? " "ജസ്റ്റ് ഒരു കോളീഗ് ആയ നിനക്ക് ഇത്രേം അഹങ്കരിക്കാമെങ്കിൽ എനിക്ക് എന്താ അഹങ്കരിച്ചാൽ..... നീ വൈഭവിന്റെ ഭാര്യയൊന്നുമല്ലല്ലോ... " "നീ പറഞ്ഞതിനൊക്കെയും തിരിച്ചു പറയാൻ എനിക്കും വരും ആനന്ദ ഒരു കാലം.... നിനക്ക് അറിയോടി, അന്ന് ഞാൻ വിവിക്ക് വേണ്ടി തഴഞ്ഞതാണ് പല്ലവിനെ.... അതായത് എന്നെ അത്രയും സ്നേഹിച്ച ആളാണ് പല്ലവ്.... ഡാമിറ്റ്... "

"വലിയ അഭിമാനത്തോടെ നിനക്ക് പറയാം... പല്ലവിന്റെ എക്സ് എന്ന്.... " "ആഹാടി.... വിവി... അവനെ എനിക്ക് കിട്ടില്ല എന്ന് എനിക്കും മനസിലായടി... പക്ഷെ പല്ലവ് അവന്റെ ജീവിതത്തിൽ എനിക്ക് ഇനിയും പ്രവേശനം ഉണ്ട്.... നീ വിവിടെ കൂടെ പോയില്ലെങ്കിൽ ഞാൻ പല്ലവിന്റെ ഭാര്യയാവുന്ന നിമിഷം നിന്റെ കഷ്ട്ടക്കാലമാണ് ആനന്ദ.... " അഹങ്കാരത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു ശ്രീമയി... ഡോർ തുറക്കുന്ന ശബ്ദം കേട്ട് രണ്ടുപേരും അങ്ങോട്ട് നോക്കി.... അകത്തേക്ക് കയറുന്ന വിവിയേ കണ്ടു അനുവിൽ ഒരു ഉൾഭയം ഉടലെടുത്തു.... "കണ്ടില്ലേ... ദേ വരുന്നു നിന്റെ വിവി.... ഇവന്റെ മനസിൽ ഇപ്പോഴും നീയാണ് എന്ന്.... " ടേബിളിൽ കൈ കുത്തി ചെയറിൽ ഇരുന്നു ശ്രീമയി വിവിക്ക് നേരെ ചൂണ്ടി.... "നിനക്ക് അറിയോ ആനന്ദ... അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ വേണ്ടി എനിക്ക് തന്നത് 5 കോടി രൂപയാണ്......

എനിക്ക് അത് മതി.... പക്ഷേ.... ഞാൻ അറിഞ്ഞടുത്തോളം നീയൊരു അന്തസുള്ള പെണ്ണാണ്... അങ്ങനെയുള്ള നീ ഇവന്റെ കൂടെ പോവില്ല.... ഇവന് നിന്നെ കിട്ടില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു... എനിക്കും അത്‌ തന്നെയാണ് ആഗ്രഹം.... എന്നെ തഴഞ്ഞ ഇവന് ഇനി നിന്നെ കെട്ടി സന്തോഷമായി കഴിയുന്നത് എനിക്ക് സഹിക്കില്ലഡി... അപ്പൊ അവനു വീണ്ടും പ്രതീക്ഷ....എന്ത് തന്നെ ചെയ്താലും നീ ഇവനെ വെറുക്കില്ലത്രേ.... എങ്കിൽ അതൊന്നും അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഇവിടേക്ക് വന്നത്.... " "ശ്രീമയി സ്റ്റോപ്പ്‌ ഇറ്റ്.... ആനന്ദ... പ്ലീസ്.... ഒരിക്കൽ കൂടി എന്നോട് ക്ഷമിച്ചു നിനക്ക് എന്റെ കൂടെ വന്നൂടെ.... ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല..... എന്റെ ഭാഗത്തു നിന്ന് എന്ത് തെറ്റ് വന്നാലും ക്ഷമിക്കാറുള്ള നീ ഇത്തവണ കൂടി എന്നോട് പൊറുക്കണം..... " "എന്താടി ഇവിടെ ഭയങ്കര നാടകം ആണല്ലോ..... "

വിവിയും ശ്രീമയിയും അകത്തേക്ക് കയറിയത് കണ്ട് വിഷ്ണുവും അങ്ങോട്ട്‌ വന്നു.... "വിഷ്ണു നോൺ ഓഫ് യുവർ ബിസിനസ്.... " "അതിന് താൻ എന്തിനാണ് ഇങ്ങനെ ചൂടാവുന്നത്... ഞാൻ എന്റെ ബോസ്സിനെ കാണാൻ വന്നതാണ്.... ബോസ്സ് ഇല്ലാത്തോണ്ട് വരുന്നത് വരെ ഞാൻ ഇവിടെ കാത്തിരിക്കും... വൈ... ഇത് ഞാൻ വർക്ക്‌ ചെയ്യുന്ന ഓഫീസ് ആയത് കൊണ്ട്... അല്ലാതെ ഇത് വൈഭവ് മിത്ര ഷേണായയുടെ തറവാട് സ്വത്തല്ലാ..... " വിഷ്ണുവിനോട് സംസാരിച്ചിട്ട് കാര്യമില്ലാ എന്ന് തോന്നിയ വിവി അനുവിന്റെ നേരെ തിരിഞ്ഞു... "ആനന്ദ നീ ഒന്നും പറഞ്ഞില്ലാ.... " "ഞാൻ എന്ത് പറയാനാണ് വൈഭവ്.... പറയാൻ ഉള്ളതെല്ലാം അഞ്ചു കൊല്ലം മുന്നേ നമ്മൾ പറഞ്ഞു തീർത്തു...

. ഇനിയും ഒരാവർത്തനത്തിന്‌ ഞാൻ ഇല്ലാ..... " "എന്റെ തെറ്റുകൾ പൊറുത്തു നീ എന്നിലേക്ക് ചൊരിയുന്ന നിന്റെ പ്രണയത്തിന്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ..." "അത് നിങ്ങളുടെ പാഴ് കിനാവാണ് വൈഭവ്.... ഒരുകാലത്ത് ആനന്ദയുടെ ജീവനും പ്രാണവായുവും എല്ലാം നീയായിരുന്നു... അന്ന് ഞാൻ ഒരു പൊട്ടിയായിരുന്നു... കണ്ണ് കാണാത്ത, ചെവി കേൾക്കാത്ത ഒരു പൊട്ടി.... നിന്നിലേക്ക് മാത്രം മനസ് നൽകി ചുറ്റുമുള്ളതെല്ലാം അന്ധകാരത്തിലേക്ക് തള്ളിയിട്ട ഒരു വിഡ്ഢി... ഇനിയും വയ്യാ ഉപദ്രവിക്കാവുന്നതിന്റെ അങ്ങേയറ്റം നീ എന്നെ ഉപദ്രവിച്ചു... ഇനിയെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കണം.. ഞാൻ നിങ്ങൾക്ക് ഒരു തടസമാവില്ല ... " "ഇനിയും തനിക്കു നാണമില്ലേ ഇങ്ങനെ ഇവളുടെ പിന്നാലെ നടക്കാൻ....... " - വിഷ്ണു "നീ ഇവനെ കണ്ടിട്ടാണോ ഡി എന്നോട് കിടപിടിച്ചു നിൽക്കുന്നത്.... " -വിവി

"ആണെങ്കിൽ.... " -വിഷ്ണു "ആണെങ്കിൽ എന്താണ് എന്ന് നിനക്ക് അറിയണോ " വിവി വിഷ്ണുവിന് നേരെ ചെന്നു... "വാട്ട്‌സ് ഗോയിങ് ഓൺ ഹിയർ.... " പല്ലവിന്റെ ശബ്ദം ഉയർന്നതും ഒരുനിമിഷം അവിടെ ആകെ നിശബ്ദമായി...... "ഇതെന്താ വല്ല പബ്ലിക് പ്ലേസ് ആണെന്ന് കരുതിയോ... ദിസ്‌ ഇസ് മൈ ഓഫീസ്... ഇവിടെ ചില റൂൾസ്‌ ആൻഡ് മാനേഴ്‌സ് ഉണ്ട്... നിങ്ങൾക്ക് തോന്നിയപോലെ നടക്കാനല്ല... " പള്ളവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... അവന്റെ ആ ഭാവം വിഷ്ണുവിന്റെ മുഖത്തും പരിഭ്രമം ഉണ്ടായിരുന്നു... പല്ലവ് ഇതിന്റെ പേരിൽ അവനോട് ചൂടാകുമോ എന്ന ഭയവും ഉടലെടുത്തു... "പല്ലവ്..... ഇവരാണ് ഞങ്ങളോട്... ഇവിടേക്ക് വന്ന ഗസ്റ്റ്‌ അല്ലെ ഞങ്ങൾ... ഞങ്ങളോട് എത്ര മോശമായാണ് നിന്റെ സ്റ്റാഫ്‌സ് ബീഹെവ് ചെയ്തത്... " -ശ്രീമയി.... "സ്റ്റോപ്പ്‌ ഇറ്റ്.... ഇവരെ കുറിച്ച് എനിക്ക് അറിയാം...

അർഹിക്കുന്നത് പോലെ പെരുമാറാൻ അവർക്ക് അറിയും... " "സ്റ്റാഫ്സിനെ കുറിച്ച് ഇത്രേം ഓവർ കോൺഫിഡൻസ് വേണോ " -ശ്രീമയി പല്ലവിന്റെ ഭാഗത്തു മൗനം മാത്രമായിരുന്നു.... "ഇവരെ എനിക്ക് വർഷങ്ങൾക്ക് മുന്നേ അറിയാം പല്ലവ്... ആനന്ദ എന്റെ... " "വൈഭവ്.... ജസ്റ്റ്‌ മിനിറ്റ്.... " അവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ പല്ലവ് പറഞ്ഞു... "ഒരാളെ അറിയാൻ വർഷങ്ങളുടെ മുൻപരിചയം വേണമെന്നില്ല... കുറച്ചു സമയം മതി... നീ കേട്ടിട്ടില്ലേ... വർഷങ്ങളുടെ ദീർഘമല്ലാ ബന്ധങ്ങളുടെ ആഴം അളക്കുന്നത്... ഒരാളെ എത്രത്തോളം മനസിലാക്കി എന്നതിലാണ് അവ.... സോ ലീവ് ഇറ്റ് ദിസ്‌ മാറ്റർ... വൈഭവ് വന്ന കാര്യം പറയൂ.... " "ഓഹ്... സോറി... " "ഇറ്റ്സ് ഓക്കേ... ടേക്ക്... " ചെയറിലേക്ക് ചൂണ്ടി അവരോട് പറഞ്ഞു... "താങ്ക് യു.... സീ പല്ലവ്, എന്താണ് നമ്മൾ തമ്മിലുള്ള അഗ്രിമെന്റ് ക്യാൻസൽ ചെയ്യാനുള്ള റീസൺ....

ഐ വാണ്ട്‌ എ എക്സ്‌പ്ലനേഷൻ.... " "ഓക്കേ.. യാ... കൂൾ വൈഭവ്... സീ... നമ്മൾ പ്ലാൻ ചെയ്തത് രണ്ടു പ്രൊജക്റ്റ്‌ ആണ്... ഫസ്റ്റ് ഓൺ ന്യൂട്രി ഫുഡ്‌, സെക്കന്റ്‌ ഓൺ ഹെർബ്ൽ ഐറ്റംസ്.... " "പല്ലവ് ഡീൽ ക്യാൻസൽ ചെയ്യാനുണ്ടായ റീസൺ പറഞ്ഞില്ല... " "ന്യൂട്രി ഫുഡ്‌ എന്ന എന്റെ കോൺസെപ്റ്റ് 100 % ഹെൽത്തി ഫുഡ്‌ ആണ്... പക്ഷെ നിങ്ങളുടെ മാനേജർ പറഞ്ഞ ചാർട്ട് പ്രകാരം അതിൽ 50% ന്യൂട്രി ഫുഡ്‌ മാത്രെമേ ഉള്ളൂ... അത് പോലെ തന്നെ ഹെർബൽസിൽ 100% ഒറിജിനൽ ആണ് നാച്ചുറൽ ആണ് ഞാൻ എസ്‌പെക്ട് ചെയ്യുന്നത്... എന്നാൽ അതിലും 50 ആൻഡ് മോർ പേഴ്സ്ന്റ് കെമിക്കൽസ് ആണ് യൂസ് ചെയ്യുന്നു എന്നാണ് ചാർട്ടിൽ...

സോ ജനങ്ങളെ വഞ്ചിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല... എന്റെ പ്ലാൻ 100% പ്യുവറാണ്... " "ഇത് ബിസിനസ് അല്ലെ പല്ലവ്... ഇതിൽ ചതിയും കളവും വഞ്ചനയും എല്ലാം ഉണ്ടാകും... അല്ലാതെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.... " "അങ്ങനെ ഒരു പ്രോഫിറ് എനിക്ക് വേണ്ട.... ഈ ആറുമാസം കൊണ്ട് ഈ ഫീൽഡിൽ ഞാൻ ചുവടുറപ്പിച്ചത് എന്റെ ഈ നിലപാടുകൾ കൊണ്ട് തന്നെയാണ്.... " അവന്റെ മറുപടി വിവിയിൽ നീരസം തീർത്തു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story