💐നീർമിഴിപൂക്കൾ💐: ഭാഗം 60

neermizhippookkal

രചന: ദേവ ശ്രീ

പല്ലവിന്റെ മറുപടി വിവിയിൽ നീരസം തീർത്തു.... "അപ്പൊ ഡീൽ ക്യാൻസൽ ചെയ്യുകയാണ് അല്ലെ.... " -വിവി " അതെ.... എഗ്രിമെന്റ് ഞാൻ ക്യാൻസൽ ചെയ്തിട്ടുണ്ട്... ക്യാൻസൽ അഗ്രിമെന്റിൽ ഒന്ന് സൈൻ ചെയ്യേണ്ടി വരും.... ഇനി ഒന്ന് രണ്ടു പ്രോസിജിയേഴ്സ് കൂടി കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ഒരു കൂടി കാഴ്ചയുടെ ആവശ്യമുണ്ടാവില്ല.... " പല്ലവ് "മൈഥിലി തന്ന ഫയൽ എവിടെ? " പല്ലവ് അനുവിനോട്‌ ചോദിച്ചു... "ആ പിങ്ക് കളർ ഫയൽ ആണ്.... " മ്മ്ഹ്... അല്ലെങ്കിൽ ഏത് നേരവും സംസാരിക്കുമ്പോൾ നന്ദ എന്നല്ലാതെ വായയിൽ നിന്നും വീഴില്ല... ഇപ്പോ ഇവരൊക്കെ ഉള്ളപ്പോൾ ഒന്ന് വിളിച്ചാൽ എന്താ... അപ്പൊ വലിയ ജാഡ...." അനു സ്വയം ആത്മഗതിച്ചു.... ക്യാൻസൽ ചെയ്യാനുള്ള റീസൺ എല്ലാം കാണിച്ച ഫയൽ പല്ലവ് വിവിക്ക് നേരെ നീട്ടി.... അവൻ അത് മറച്ചു നോക്കികൊണ്ടിരുന്നു....

എല്ലാവരിലും തികഞ്ഞ നിശബ്ദതയായിരുന്നു.... അനു ലാപ്പിൽ വർക്കുകൾ വീണ്ടും ചെയ്യാൻ തുടങ്ങവേ അവൾക്ക് ടൈപ്പ് ചെയ്യാൻ സാധിക്കാതെ അവളുടെ കൈയെല്ലാം വിറക്കാൻ തുടങ്ങി... തല പെരുക്കുന്ന പോലെ തോന്നിയപ്പോൾ അരികിൽ ഉള്ള വാട്ടർ ബോട്ടിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു.... അത് തൊണ്ടയിൽ കുരുങ്ങി കിടക്കുമ്പോലെ തോന്നി... വല്ലാത്ത വേദന... രാവിലെ മുതൽ ഇത്വരെ ഒന്നും കഴിക്കാത്തതിന്റെ ആണ് ഈ ക്ഷീണം എന്നവൾക്ക് മനസിലായി... തടി വിറക്കുന്ന പോലെ തോന്നിയപ്പോൾ അവൾ പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു ബാഗ് എടുക്കാൻ പോയതും അവൾക്ക് ചുറ്റുമുള്ളത് കറങ്ങുന്ന പോലെ തോന്നി.... നിലത്ത് കാലുറക്കാതെ അനു താഴേക്ക് ഊർന്നു... തളർന്നു വീഴുന്ന അനുവിനെ കണ്ടതും പല്ലവ് ടെൻഷനോടെ വേഗം എഴുന്നേറ്റു... ഒപ്പം വിവിയും...

ആകുലതയോടെ പല്ലവ് അവളെ നിലത്ത് നിന്ന് കോരിയെടുത്തു തല കൈക്ക് താങ്ങുകൊടുത്തു വിളിച്ചു... "നന്ദ.... നന്ദ കണ്ണ് തുറക്ക്... " അവളുടെ കവിളിൽ തട്ടി വിളിച്ചു... വിഷ്ണു ബോട്ടിലിലെ വെള്ളം മുഖത്തേക്ക് തൂവിയപ്പോഴും അവളിൽ നിന്നും പ്രത്യേകിച്ച് പ്രതികരണം ഒന്നുമില്ലാതെ ആയപ്പോൾ പല്ലവിന്റെ ഹൃദയമിടിപ്പ് വർധിച്ചു.... "വിഷ്ണു വണ്ടിയെടുക്ക്... " അനുവിനെ കോരിയെടുത്തു പല്ലവ് വേഗത്തിൽ നടന്നു... സ്റ്റാഫ്സ് പലരും കാര്യമറിഞ്ഞു എഴുന്നേറ്റു നിന്നിരുന്നു... വിഷ്ണു കാറുമായി വന്നതും പല്ലവ് വേഗം കയറി.... വിവിയും ശ്രീമയിയും പിറകെ വന്നപ്പോഴേക്കും കാർ പോയിരുന്നു... വിവി അവന്റെ വണ്ടിയും എടുത്തു അവരെ ഫോളോ ചെയ്തു.... ഡ്രൈവ് ചെയ്യുമ്പോഴും അനു വീണ സമയത്തേ പല്ലവിന്റെ നന്ദ എന്നുള്ള വിളിയും ടെൻഷനും രണ്ടുപേരിലും അസ്വസ്ഥത തീർത്തു....

"ഒരു സ്റ്റാഫിന് വേണ്ടിട്ട് എന്തിനാണ് ഇങ്ങനെ ഓക്കേ... " -ശ്രീമയി.... "നീ ഇനി അതിന് നെഗറ്റീവ് ഒന്നും കാണണ്ട.... അവൻ നല്ലൊരു മനുഷ്യനാണ്... ആ മനുഷ്യത്വം കൊണ്ടാണ് അവനുമായുള്ള ഡീൽ വരെ ക്യാൻസൽ ആയത്....... കൂടെ നിൽക്കുന്നവരെ ഒരു കാര്യത്തിലും തനിച്ചാക്കില്ല.... അത്‌ കുറച്ചു മുന്നേ മനസിലായില്ലേ..... " അത് കേൾക്കെ ശ്രീമയിയിൽ ഒരു പുഞ്ചിരി ഉതിർന്നു... ഹോസ്പിറ്റലിലേക്ക് അനുവുമായി കയറുമ്പോഴേക്കും ഒപ്പം വിവിയും ശ്രീമയിയും എത്തിയിരുന്നു... അനുവിനെ നേരെ ക്യാഷ്വാലിറ്റിയിലേക്കാണ് കൊണ്ട് പോയത്..... ഒപ്പം പല്ലവും കയറി... മറ്റു മൂന്നുപേരും പുറത്ത് തന്നെ നിന്നു.... ഡ്യൂട്ടി ഡോക്ടർ അനുവിന്റെ ചെക്കപ്പ് ചെയ്ത് സിസ്റ്ററോട് കയ്യിൽ ഡ്രിപ് ഇടാൻ പറഞ്ഞു..... "വാണി മാഡത്തിന്റെ പേഷ്യന്റ് ആണല്ലേ.... മാഡം വരാൻ ടൈം ആവുന്നതേ ഉള്ളൂ...

ഇപ്പോ റൂമിലേക്ക് മാറ്റാം.... ഈ ഡ്രിപ് ഇട്ടോട്ടെ... മറ്റു കുഴപ്പമൊന്നും ഉണ്ടാവില്ല... കോൺഷ്യസ് ആവാൻ ഇത് മതിയാകും... " "താങ്ക് യൂ ഡോക്ടർ " പല്ലവ് അയാൾക്ക് നേരെ നന്ദി പൂർവ്വം കൈകൾ കൂപ്പി... ഡ്യൂട്ടി ഡോക്ടർ പറഞ്ഞതനുസരിച്ചു അനുവിനെ റൂമിലേക്ക് മാറ്റി.... അനുവിനെ ബെഡിലേക്ക് എടുത്തു കിടത്തിയത് പല്ലവ് തന്നെയായിരുന്നു... അവന്റെ ഓവർ കേറിങ് വിവിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല.... "സിസ്റ്റർ ഡോക്ടർ പാർവതി ഡ്യൂട്ടിയിൽ ആണോ?... " കൂടെ ഉണ്ടായിരുന്ന സിസ്റ്ററോട് പല്ലവ് തിരക്കി . "പാർവതി മാഡം കാർഡിയാക് ആണ്... വാണി മാഡത്തെ അല്ലെ റെഫർ ചെയ്തിരിക്കുന്നത്?... " "അതെ... പാർവതി എന്റെ അമ്മയാണ്.... വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല... " "പാർവതി മാഡത്തിന്റെ മകൻ ആണോ? സോറി ട്ടോ... മാഡം തിയേറ്ററിൽ ആണ്... ഞാൻ പറയാം... " "താങ്ക് യൂ.... " "ഈ മരുന്ന് വാങ്ങിച്ചോളൂ... "

കയ്യിലെ പിങ്ക് കാർഡ് പല്ലവിന് നേരെ നീട്ടി... "മരുന്ന് വാങ്ങിയാൽ അവിടെ നഴ്സിംഗ് റൂമിൽ അറിയിക്കണം"... "ശരി.... " സിസ്റ്റർ പോയതും പല്ലവ് വിഷ്ണുവിന്റെ നേരെ നോക്കി കണ്ണുകൾ കൊണ്ട് നന്ദയേ നോക്കാൻ ആംഗ്യം കാണിച്ചു... "വിഷ്ണു ഞാൻ ഈ മെഡിസിൻ വാങ്ങി വരാം... " "ഓക്കേ സാർ.... " "പല്ലവ്.... താൻ ബുദ്ധിമുട്ടണ്ട... മെഡിസിൻ ഞാൻ വാങ്ങിക്കാം.... " വിവി പല്ലവിനോട് പറയുന്നത് കേട്ട് വിഷ്ണു ഒന്നു ഞെട്ടി... "ഹേയ്... അതൊന്നും വേണ്ട വൈഭവ്... നീ ഞങ്ങളുടെ ഗസ്റ്റ് അല്ലെ... ഇത് ഞാൻ വാങ്ങി വരാം.... " "പല്ലവ്.... ആനന്ദ എന്റെ എക്സ് വൈഫ് ആണ്.... അവളെ കൂടെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നത് തന്നെ.... " "ഓഹ്... ഗ്രേറ്റ്‌... കോൺഗ്രാറ്സ് വൈഭവ്.... എനിക്ക് അറിയില്ലായിരുന്നു ട്ടോ." അവന്റെ കൈകളിൽ കൈ ചേർത്ത് പറഞ്ഞു... "ഈ സാറ് ഇത് എന്തിനുള്ള പുറപ്പാട് ആണ്.... അയാളുടെ കരണം പുകച്ചു ഒന്ന് കൊടുക്കാതെ പൊട്ടൻ കളിക്കാൻ നിൽക്കുന്നത്.... " വിഷ്ണു ആത്മഗതിച്ചു...

"അപ്പൊ ആനന്ദയേ താൻ കൊണ്ട് പോകും അല്ലെ... അപ്പൊ അവൾക്ക് ഞാൻ ചെയ്യുന്ന ലാസ്റ്റ് ഹെല്പ് ആകും... ഇത് ഞാൻ ചെയ്തോട്ടെ.... " "ശരി പല്ലവ് " വിവിയുടെ മുഖത്തു വീണ്ടും പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു.... പല്ലവ് പോയതും ശ്രീമയിക്ക് അവിടം അരോചകമായി തോന്നി...ഈ കാത്തു കിടപ്പ് വല്ലാത്ത മുഷിച്ചിലാണ്... പല്ലവ് ഉണ്ടല്ലോ എന്ന് കരുതി ഇത്രേം നേരം നിന്നു... ഇപ്പൊ അവനും പോയി പോസ്റ്റാവേണ്ടി വന്നു.... അവൾ അവിടെയിട്ട ചെയറിൽ ഇരുന്നു.... "വെറുതെ സമയം കളയണ്ട.... അധികം സ്വപ്നം കാണേണ്ട.... എല്ലാം വെറുതെ ആവൂലോ... " വിഷ്ണു ഒരു താളത്തിൽ പറയുന്നത് കേട്ട് വിവിക്ക് ദേഷ്യം വന്നു... അവന്റെ മുഖത്തേ ഞരമ്പുകൾ വലിഞ്ഞു മുറുകി.... "നീയൊന്നും ഇവൾക്ക് എത്ര കാവൽ നിന്നിട്ടും കാര്യമില്ലടാ.... കൊണ്ട് പോയിരിക്കും ഞാൻ അവളെ... "

വിഷ്ണുവിന്റെ ഷിർട്ടിന്റെ കോളറിൽ പിടി മുറുക്കിയ വിവിയുടെ കൈകൾ വിഷ്ണു ബലമായി എടുത്തു മാറ്റി.... "എന്നെ ചിലപ്പോൾ നിനക്ക് പലതും ചെയ്യാൻ കഴിഞ്ഞേക്കും... പക്ഷെ... കരുത്തുള്ള ഒരാണൊരുത്തൻ അവൾക്ക് കവചം പോലെ കൂടെയുണ്ട്.... കഴിയുമെങ്കിൽ അവനിൽ നിന്നും നീ ഇവളെ വീണ്ടെടുക്ക്... എങ്കിൽ നീയൊരു ആൺക്കുട്ടി എന്ന് ഞാൻ പറയും... അല്ലെങ്കിൽ നീ... " അനുവിന്റെ ഞരക്കം കേട്ടതും അവരുടെ സംസാരം പാതി വഴിയിൽ നിർത്തി.... കണ്ണുകൾ തുറന്ന അനു കണ്ടത് വിഷ്ണുവിനെയും വിവിയെയും ശ്രീമയിയെയും ആണ്... അനുവിന്റെ കണ്ണുകളുടെ ചലനം കണ്ടപ്പോൾ വിഷ്ണു പറഞ്ഞു "സാർ മരുന്ന് വാങ്ങാൻ പോയി .... " "ആഹാ... ഉണർന്നോ... " ഡോർ തുറന്നു വരുന്ന നേഴ്സ് ചോദിച്ചു... മറുപടിയായി അനു ഒന്ന് പുഞ്ചിരിച്ചു... കയ്യിൽ കയറ്റിയ ഡ്രിപ് നിർത്തി സിസ്റ്റർ അനുവിനോട് ചോദിച്ചു..

. " നല്ല ക്ഷീണം ഉണ്ടല്ലേ.... " അനു തലയാട്ടി... "ആരാ കൂടെ ഉള്ളത്?.... " "ഹസ്ബൻഡ് ഉണ്ട് സിസ്റ്റർ... " അനുവിന്റെ നാവിൽ നിന്നും വീണ വാക്കുകൾ വിവിയുടെയുള്ളിൽ മഞ്ഞു വീഴുന്ന സുഖമുണ്ടായിരുന്നു... കണ്ണുകളിൽ വല്ലാത്ത തിളക്കം തോന്നി.... അനു ഇപ്പോഴും അവനെ ഭർത്താവായി തന്നെയാണ് കാണുന്നത് എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ സന്തോഷം.... "എങ്കിൽ എന്തെങ്കിലും ഫുഡ്‌ വാങ്ങി കഴിച്ചോളൂ.... എന്നിട്ട് ഡ്രിപ് ഇടാം... " അനു തലയാട്ടി... സിസ്റ്റർ പോയതും പല്ലവ് അകത്തേക്ക് കയറി.... കയ്യിലെ കവർ ടേബിളിൽ വെച്ച് അവൻ കൈകൾ കഴുകി.... "സാർ ഭക്ഷണം എന്തെങ്കിലും കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.... "

വിവി ഭക്ഷണം വാങ്ങിക്കാൻ പുറത്തേക്ക് പോകാൻ നിന്നതും പല്ലവ് പറഞ്ഞു "ഞാൻ വാങ്ങിട്ടുണ്ട് വിഷ്ണു... " ഭക്ഷണപൊതി അഴിക്കുന്നതിനിടയിൽ പറഞ്ഞു... വിവിയുടെ മുഖത്തെക്ക് ദേഷ്യം വീണ്ടും കയറി.... ഇവൻ ഇത് എന്ത് ഭാവിച്ചാണ്... പല്ലവ് അതുമായി അനുവിന്റെ അരികിലേക്ക് ഇരുന്നു... അവന്റെ പ്രവൃത്തികൾ സാസൂക്തം വീക്ഷിച്ച വിവിക്കും ശ്രീമയിക്കും അതൊരു ഞെട്ടലായിരുന്നു... "എന്ത് പറ്റി മോനെ മോൾക്ക്‌... " വിവരം അറിഞ്ഞു പാർവതി ഓടി വന്നു... "ഒന്നുമില്ല അമ്മേ.. തല ചുറ്റിയതാണ്.. " അനു പറഞ്ഞു... "വാണി വന്നില്ലേ... " -പാർവതി "ഇല്ലമ്മാ... " "മോനെ എനിക്ക് ഡ്യൂട്ടി ഉണ്ട്... ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരാം... " "വേണ്ടമ്മാ...ഞാൻ ഉണ്ടല്ലോ... " അതിന് മറുപടിയായി പാർവതി ചിരിച്ചു അവന്റെ മുടിയിൽ കൈകൾ കൊണ്ട് തലോടി.... "ഇതാരാ മോനെ.... " "ഇത് എന്റെ ബിസിനസ് ഫ്രണ്ട്‌സ് ആണ് അമ്മേ... വൈഭവ്, ശ്രീമയി... "

"നമസ്കാരം അമ്മേ... " ശ്രീമയി എഴുന്നേറ്റു നിന്ന് വേഗം പാർവതിയുടെ കാലിൽ വീണു... "ഹേയ് കുട്ടി... എന്താ കാണിക്കുന്നത്... " പാർവതി പിറകിലേക്ക് നീങ്ങി... "ഇത് അവളല്ലേ... പഴയ ശ്രീമയി.... " "ആഹാ... " "എന്തിനാണ് കൊച്ചേ... വീണ്ടും ഇവന്റെ മുന്നിൽ വന്നു നിൽക്കാൻ നിനക്ക് ഇത്തിരി തൊലി കട്ടി വേണല്ലോ... വല്ലാത്ത ജന്മങ്ങൾ.... " പാർവതി എണ്ണിപെറുക്കി പുറത്തേക്ക് നടന്നു... ശ്രീമയിക്ക് വല്ലാത്ത നാണക്കേട് തോന്നി... കുറ്റബോധം കൊണ്ട് അനുവിന്റെ മുഖം താഴ്ന്നിരുന്നു... ... "എന്തെ നിനക്ക് വേണ്ടേ.... " നീട്ടിയ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ അവന്റെ ശബ്ദം ഉയർന്നു... "വാ തുറക്ക്... " അനു പതിയെ വാ തുറന്നു... അവന്റെ കയിലെ ഉരുള വയലിലേക്ക് വെച്ച് കൊടുത്തു... "പേടിച്ചു പോയോ.... എനിക്ക് ഒന്നുമില്ല... " അവന്റെ തോളിലേക്ക് അനു ചാരി... "ഇല്ലാ..... ഭയങ്കര സന്തോഷമായിരുന്നു എനിക്ക്... "

ആ വാക്കുകൾ അവന്റെ ഉള്ളിലെ ഭയം കൊണ്ട് വന്നതാണ് എന്നവൾക്ക് മനസിലായി... "സോറി... " അവന്റെ താടിയിൽ കൈ വെച്ച് അനു പറഞ്ഞു... "ഒരു ഭക്ത വന്നിരിക്കുന്നു... നിന്നോടു ഞാൻ പറഞ്ഞതല്ലേ നന്ദ ഭക്ഷണം കഴിക്കണം എന്ന്... വീട്ടിൽ നിന്നോ കഴിച്ചില്ല... ഓഫീസിൽ എത്തിയാൽ കഴിക്കണം എന്ന് പറഞ്ഞില്ലേ, അപ്പൊഴും നിനക്ക് കളി... " എല്ലാം കണ്ടും കെട്ടും സഹിക്കെട്ട് വിവി പ്രതികരിച്ചു... "പല്ലവ് മതി.... എന്താ ഇത്... എന്നെ കാണിക്കാൻ ഉള്ള നാടകമാണോ ഇത്... അല്ലാ വയ്യാതിരുന്ന ഒരാളോടുള്ള കരുണയെങ്കിൽ ഇത്രയും മതി... നിന്റെ മനസിൽ അവളോട് അരുതാത്ത വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളിയെക്ക്.... ആനന്ദ എന്റെ ഭാര്യയാണ്... " "അപ്പൊ അവളെന്റെ ആരാ? "......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story