💐നീർമിഴിപൂക്കൾ💐: ഭാഗം 61

neermizhippookkal

രചന: ദേവ ശ്രീ

"അപ്പൊ അവളെന്റെ ആരാ?... നീ പറഞ്ഞതിൽ ഒരു കാര്യം ശരിയല്ല വൈഭവ്... ആനന്ദ നിന്റെ ഭാര്യയായിരുന്നു എന്ന് വേണം പറയാൻ.... ഇന്ന് നിനക്ക് അവളുടെ മേൽ യാതൊരു അവകാശവുമില്ല... " "അത് നീ മാത്രം പറഞ്ഞാൽ പോരല്ലോ പല്ലവ് .... ആനന്ദയുടെ ഉള്ളിൽ ഇപ്പോഴും എനിക്ക് സ്ഥാനം ഉണ്ട്..... അത് കൊണ്ടാണ് സിസ്റ്റർ ചോദിച്ചപ്പോൾ ഹസ്ബൻഡ് കൂടെ ഉണ്ട് എന്നവൾ പറഞ്ഞത്... " വിവിയിൽ നിറഞ്ഞ ആത്മവിശ്വാസമായിരുന്നു.... അത് കണ്ട് പൊട്ടിചിരിക്കണോ പൊട്ടിത്തെറിക്കണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയിലായിരുന്നു പല്ലവ്... "പറ ആനന്ദ... ഇപ്പോഴും നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് പറയ്.... " അവൻ അനുവിന്റെ കവിളിൽ കൈകൾ ചേർക്കാൻ ഒരുങ്ങവേ അനു അലറി... "തൊട്ട് പോകരുത് എന്നെ.... എന്തിന്റെ പേരിലാണ് വൈഭവ് വീണ്ടും നിങ്ങൾ ഇങ്ങനെയൊരു നാടകവുമായി വന്നത്...

ഞാൻ കൂടെ വരുമെന്ന് കരുതിയിട്ടോ.... എങ്കിൽ അത് വേണ്ട.... പ്രണയം കൊണ്ട് മുറിവേറ്റ ഒരു ഹൃദയമുണ്ടെനിക്ക്... വർഷങ്ങൾ കൊണ്ട് ഞാൻ ഉണക്കിയെടുത്ത മുറിവ്... ഒരിക്കൽ പോലും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടാത്ത കാലങ്ങൾ... അതൊന്നും ഇനി ഓർക്കാൻ പോലും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല.... " "ഇല്ലാ ആനന്ദ.... തെറ്റുകൾ എല്ലാം എന്റെയാണ്... എന്റെ മാത്രം... ഞാൻ ഒരുപാട് മാറി... ഇനിയൊരിക്കലും എന്റെ ഭാഗത്ത്‌ നിന്നും നിന്നെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ല.... " " ഞാനും ഒരുപാട് മാറി വൈഭവ്.... പക്ഷെ നിങ്ങൾ ഉപേക്ഷിച്ചപ്പോഴുള്ള ക്വാളിറ്റികൾ തന്നെയാണ് എനിക്ക് ഇപ്പോഴും... കൾച്ചറില്ലാത്ത മാനേഴ്സ് ഇല്ലാത്ത, മോഡേൺ അല്ലാത്ത പട്ടിക്കാട്ടുക്കാരി... ഉപ്പിന്റെയും മുളകിന്റെയും വില അളന്നു തൂക്കുന്ന, വീടിനും കൂടെപിറപ്പുകൾക്കും പ്രാധാന്യം കൊടുക്കുന്നവൾ.... എല്ലാത്തിനുപരി ഞാൻ ഒരു ഭാര്യയാണ്...

പ്രാണനെ പോലെ എന്നെ സ്നേഹിക്കുന്നവന്റെ പാതി.... " കഴുത്തിലെ താലി പുറത്തേക്ക് ഇട്ട് അനു പറഞ്ഞു.... അത് കേട്ടപ്പോൾ വിവിയുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടപോലെ തോന്നി.... "നേരത്തെ അവൾ പറഞ്ഞ ഞങ്ങളുടെ അവളുടെ ഭർത്താവ് ഞാൻ അല്ല.... അവൾക്ക് മറ്റൊരു അവകാശി ഉണ്ടെന്നത് ഓർക്കാൻ കൂടി വയ്യാ.... " "Noooo...... നീ എന്റെയാണ്.... " വിവി അലറി..... നാണമില്ലേ വിവി നിനക്ക്..... വീണ്ടും എന്നെ അന്വേഷിച്ചു വരാൻ.... നീ എന്നെ ഒഴിവാക്കി ഇവളുടെ കൂടെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടിട്ടും എനിക്ക് നിന്നെ വിട്ട് പോരണം എന്ന് തോന്നിയില്ല.... നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്നതായിരുന്നു എന്റെ സങ്കടം.... അത്രയും എന്നെ കീഴ്പ്പെടുത്തിയിരുന്നു നിന്റെ പ്രണയം.... നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുമ്പോഴും ഞാൻ സന്തോഷിച്ചു...

നീ ആഗ്രഹിച്ച പോലെ ഒരു മോഡേൺ പെൺകുട്ടി, നിന്റെ കൾച്ചറിന് കൂടെ കൊണ്ട് നടക്കാൻ പറ്റുന്ന ഒരുവൾ ആണല്ലോ, നീ ആഗ്രഹിച്ച ജീവിതത്തിന് ഞാൻ ഒരു തടസമാവരുത് എന്ന ഒറ്റ ചിന്തയായിരുന്നു.... മുന്നേ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ പൂർണ മനസോടെ ഒഴിഞ്ഞു തരുമായിരുന്നു.... പകരം നീ ചെയ്തതോ.... ഏതൊരു ഭാര്യക്കും സഹിക്കാൻ കഴിയാത്ത വിധം നീ മറ്റൊരു പെണ്ണുമായി.... ഒരു പെണ്ണും പങ്കുവെക്കാൻ ആഗ്രഹിക്കാത്തത് അവളുടെ ഭർത്താവിനെയാണ്... എന്നാൽ എന്റെ കണ്മുന്നിൽ ഞാൻ കണ്ടതൊക്കെ എനിക്ക് ഒരു ഞെട്ടലായിരുന്നു... ഭാര്യ എന്ന നിലയിലെ എന്റെ തോൽവി.... നീ എന്നെ തേടി വരും വരെ എനിക്ക് നിന്നോട് ഒരു മാനുഷിക പരിഗണന ഉണ്ടായിരുന്നു.... എന്നാൽ ഈ നിമിഷം എനിക്ക് നിന്നോട് പുച്ഛം മാത്രമാണ്..... തെരുവിൽ ഭിക്ഷയാചിക്കുന്നവർക്ക് പോലും കാണും ഇതിലും അന്തസ്സ്... "

"ഡീ...... " വിവിയുടെ കൈകൾ അനുവിന് നേരെ ഉയർന്നു... പെട്ടൊന്ന് ആയത് കൊണ്ട് അനു കണ്ണുകൾ ഇറുക്കി അടച്ച് മുഖം ഒരു ഭാഗത്തേക്ക്‌ ചെരിച്ചു... പക്ഷെ അതിന് മുന്നേ വിവിയുടെ കൈകളിൽ പല്ലവിന്റെ പിടുത്തം വീണിരുന്നു.... "കയ്യെടുക്ക് പല്ലവ്.... " വിവിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി... പല്ലവിന്റെ തീക്ഷ്ണമായ നോട്ടം കണ്ടതും അതുവരെ മിണ്ടാതിരുന്ന ശ്രീമയി ഒരു വഷളൻ ചുവയോടെ പറഞ്ഞു.... "ഓഹ്... എല്ലാ ആണുങ്ങളെയും നീ വല വിരിച്ചു പിടിച്ചേക്കുവാണോഡീ... നാണമില്ലേ നിനക്ക്... ഇതിലും ഭേദം മാനം വിറ്റ് ജീവിക്കുന്ന..... " ട്ടോ..... പടക്കം പൊട്ടുന്ന ശബ്ദമല്ലാട്ടോ... സ്വന്തം ഭാര്യയേ മോശമായി സംസാരിച്ചത് കേട്ട ഒരു ഭർത്താവിന്റെ രോദനമായിരുന്നു അത്.... ഒരു ഭർത്താവിന്റെ രോദനത്തിന്റെ വേദന അറിഞ്ഞ ശ്രീമയിയുടെ കണ്ണിലെ പൊന്നീച്ചകൾ പാറി പറന്നു....

"മിണ്ടി പോകരുത് ഇവളെ കുറിച്ച്.... അതും നിന്നെ പോലെ പണത്തിനു പിന്നാലെ പായുന്ന ഒരുത്തി...." "നിനക്ക് രക്ഷകൻമാർ ഒരുപാട് ആണല്ലോ... ഇവനെയൊക്കെ കണ്ടാണ് നിന്റെ അഹങ്കാരം എങ്കിൽ തീർത്തു കളയും ഞാൻ.... അതിന് ഒരു മടിയുമില്ല എനിക്ക്.... " വിവി ക്രൂരമായ ഭാവത്തോടെ അനുവിന്റെ നേരെ മുഖം തിരിച്ചു.... "ഓർമയില്ലേ നിനക്ക്.... എന്നിൽ നിന്നും നിന്നെ പിരിച്ചെടുക്കാൻ മുൻ കയ്യെടുത്ത നിന്റെ അച്ഛന്റെയും മഹിയുടെയും വെള്ള പുതച്ച ശരീരങ്ങൾ നിന്റെ വീട്ട് മുറ്റത്ത്‌ കിടത്തിയില്ലേ... അത് ഞാനാണ്.... " "ഡാ.... " പല്ലവ് വിവിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.... "വേണ്ട പല്ലവ്.... " അനു അവനെ പിടിച്ചു മാറ്റി.... "നിനക്ക് ഇങ്ങനെ തോന്നി എന്റെ കുടുംബത്തോട് ഇങ്ങനെ ഓക്കേ.... വിടില്ലഡാ നിന്നെ ഞാൻ.... എന്റെ അമ്മയെയും ചേച്ചിയെയും ഒരേപോലെ വിധവയാക്കി ഞങ്ങടെ കുടുംബം ഇല്ലാതെ അക്കിട്ട് എന്റെ നിധിമോളെ പോലും.... "

വാക്കുകൾ മുഴുവൻ ആക്കാതെ ഒരു തേങ്ങാലോടെ പല്ലവിന്റെ നെഞ്ചിലേക്ക് മുഖമമർത്തി.... അവളെ ചേർത്ത് പിടിച്ചു പതിയെ തലോടി.... വിവിക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പറ്റുന്നില്ലായിരുന്നു.... "കണ്ടവന്റെ നെഞ്ചിലേക്ക് അമരാൻ നിനക്ക് നാണമില്ലേ ഡീ.... വൃത്തിക്കെട്ടവളേ... " അവന്റെ ആ വാക്കുകളുടെ രൂപത്തിൽ കൂർത്ത അമ്പുകൾ പോലെ അവൾക്ക് നേരെ തൊടുത്തു... " അതിന് ഞാൻ വൈഭവ് അല്ല.... പങ്കാളിയുണ്ടായിട്ടും മറ്റൊരാളെ തേടി പോകാൻ മാത്രം തരം താഴ്ന്നിട്ടുമില്ല.... ഞാൻ ചേർന്ന് നിന്നത് എന്റെ ഭർത്താവിന്റെ നെഞ്ചിലാണ്... എനിക്ക് മാത്രം അവകാശപ്പെട്ടത്... എന്നെ ചേർത്ത് പിടിക്കാൻ അവകാശമുള്ള കരങ്ങളിൽ.... ഒന്ന് കൂടി കേട്ടോ നീ... ഞങ്ങളുടെ പ്രണയത്തിന്റെ തുടിപ്പിനെ ഉദരത്തിൽ ചുമക്കുന്നവളാണ്.. ഞങ്ങളുടെ ബന്ധത്തിന്റെ ദൃഢത ഒന്നുക്കൂടി കൂട്ടി ഉറപ്പിക്കാൻ കഴിയുന്ന പിറവി.....

നീ കാണുന്ന പാഴ്കിനാവ് വെറുതെയാണ്.... " സർവ്വവും ചുട്ടെരിക്കാനുള്ള കോപാഗ്നി ആയിരുന്നു വിവിക്ക്... "ചതിക്കായിരുന്നല്ലെഡാ.... " വിവി പല്ലവിന്റെ നേരെ ആക്രോശിച്ചു..... " ചതിയോ.... ആരാടാ ചതിച്ചത്? ഒരു കുടുംബത്തെ മുഴുവൻ ദ്രോഹിച്ചിട്ട് നാഥനില്ലാതെ ആക്കിയിട്ട് നിന്ന് പ്രസംഗിക്കാൻ നിനക്ക് നാണമില്ലേ? " പല്ലവിന്റ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അനുവിനെ നേരെ തിരിഞ്ഞു വിവി... "ഇല്ലടി.... നീ ഇവന്റെ കൂടെ സുഖമായി വാഴാമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട.... സമ്മതിക്കില്ല ഞാൻ.... എനിക്ക് കിട്ടാത്തത് മറ്റാർക്കും വേണ്ടാ..... നീ ചെവിയിൽ നുള്ളിക്കോ "

അവസാനം പല്ലവിന് നേരെ ഒരു താക്കീത് എന്ന പോലെ വിരലുകൾ ചൂണ്ടി പറഞ്ഞു.... "നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ.... എന്റെ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ എനിക്കും അറിയാം..... നിന്നെ ഞാനായി ഉപദ്രവിക്കാൻ വരില്ല... കാരണം നീ കാരണം എനിക്ക് നല്ലത് മാത്രമേ വന്നിട്ടുള്ളൂ... ദേ... ഈ നിൽക്കുന്നവളായി നശിച്ച എന്റെ ജീവിതം വലിയ ഒരു തെറ്റായി മാറിയിരുന്നു.... അതൊരു ശരിയാക്കി മാറ്റി, സ്നേഹം എന്തെന്ന് വീണ്ടും എനിക്ക് കാണിച്ചു തന്ന് കൂടെ നിൽക്കാൻ ഇവളെ പോലെ ഒരു പെണ്ണ് എന്റെ ഭാഗ്യം തന്നെയാണ്..." ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story