💐നീർമിഴിപൂക്കൾ💐: ഭാഗം 62

neermizhippookkal

രചന: ദേവ ശ്രീ

വൈഭവും ശ്രീമയിയും പോയിട്ടും അവർക്കിടയിൽ നീണ്ട മൗനം തന്നെയായിരുന്നു.... താനൊരു കട്ടുറുമ്പാകണ്ടാ എന്ന് കരുതി വിഷ്ണു പതിയെ പുറത്തേക്ക് ഇറങ്ങി..... പല്ലവിന്റെ നെഞ്ചിടിപ്പ് കേട്ടുകിടക്കുന്ന അനുവിന്റെ മനസ്സിൽ വല്ലാത്ത ആകുലതയായിരുന്നു.... അവളെ ഒന്ന് കൂടി ശരീരത്തിലേക്ക് അടുപ്പിച്ചുകൊണ്ട് കൈകളിൽ കൈ കോർത്തവൻ ചോദിച്ചു.... "മ്മ്... എന്താ ഇത്രേം കാര്യായിട്ട് ചിന്തിക്കുന്നത്.... " "ഹേയ്... ഒന്നുമില്ല.... " ആ ആലോചനയിൽ തന്നെ മറുപടി പറഞ്ഞു... അവളുടെ മനസ് അസ്വസ്ഥമായിരിക്കുന്നു എന്ന് തോന്നിയ പല്ലവ് പിന്നെ ഒന്നും മിണ്ടിയില്ല.... "അതേയ്.... " അനു അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കി... അവൾ പറയാൻ വരുന്നതെന്തെന്നറിയാതെ അനുവിന്റെ മുഖത്തേക്ക് നോക്കി തല ഇളക്കി എന്താണ് എന്ന് ആംഗ്യം ചോദിച്ചു.... "നോക്ക്... " അവൾ അരുമയോടെ അവന്റെ കവിളിൽ കൈ ചേർത്തു...

. "നമുക്ക് ആരോടും ഒരു ദേഷ്യവും വാശിയും വേണ്ടാ..... പെട്ടെന്നൊരു ആവേശത്തിൽ ഞാൻ പറഞ്ഞു പോയതാണ് പലതും.... അച്ഛനെയും മഹിയേട്ടനെയും ഓക്കേ.... വാക്കുകൾ കൊണ്ട് വീണ്ടും വേദന സൃഷ്ടിക്കാതെ അനു മൗനം പാലിച്ചു ഒരു പകരം വീട്ടലും വേണ്ടാ..... ഇപ്പോ എല്ലാവരും സമാധാനത്തോടെയല്ലേ കഴിയുന്നത്.... നമ്മളോട് ചെയ്തതിന് അവനു ദൈവം കൊടുത്തോളും...." "എന്താ നിനക്ക് ഇങ്ങനെയൊരു ചിന്ത... " അവളുടെ കൈകൾക്ക് മീതെ അവന്റെ കൈ ഒന്ന് കൂടി മുറുക്കി കൊണ്ട് ചോദിച്ചു.... "ഇനിയും അവനോട് ഏറ്റു മുട്ടിയാൽ ചിലപ്പോൾ എനിക്ക് നിന്നെയും..... " കവിളിലേക്ക് നെറ്റി ചേർത്ത് പറഞ്ഞു പകുതിയാക്കി നിർത്തി.... "അവൻ വെറുതെ ഇരിക്കും എന്ന് കരുതുന്നുണ്ടോ നന്ദ നീ..... അപകടം നമുക്ക് പിന്നാലെ ഉണ്ട്.... ഒന്നുകിൽ ഞാൻ... അല്ലെങ്കിൽ നീ.... നിനക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്.... അതിന് തുടക്കത്തിലേ പലതും ഒതുക്കേണ്ടതുണ്ട്... നമ്മുക്കൊക്കെ സമാധാനത്തിൽ ജീവിക്കണ്ടേ... " "എനിക്ക് എന്തോ പേടി പോലെ തോന്നുന്നു...

നീയും നമ്മുടെ കുഞ്ഞുമായി എനിക്ക് സമാധാനത്തോടെ ജീവിക്കണം.... അതിന് ആദ്യം ഈ അനാവശ്യ ദേഷ്യം ഒന്ന് കളയുമോ? വാക്ക് താ എനിക്ക്.... എന്നേം കുഞ്ഞിനെ മറന്നു ഒന്നും ചെയ്യില്ലാ എന്ന്.... " "നന്ദ..... ഇപ്പോ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ ഒരുപക്ഷെ എനിക്ക് നിന്നേം കുഞ്ഞിനേം വരെ നഷ്ട്ടമാകും..... " "ഇല്ലാ പല്ലവ്.... എനിക്കും കുഞ്ഞിനും ഒരാപത്തും വരില്ല.... നീയായി ഒരു പ്രശ്നത്തിനും പോവില്ല എന്നെനിക്ക് വാക്ക് താ.... " "ഓക്കേ... വാക്ക് തന്നിരിക്കുന്നു...ഇനി അതോർത്ത് എന്റെ പത്നി ധർമ സങ്കടത്തിലാവണ്ട... " "ഈ വാക്ക് പോരാ പല്ലവ് രാജകുമാരാ.... എന്നെ പിടിച്ചു സത്യം ചെയ്തു താ.... നീ ആരുമായും ഒരു പ്രശ്നത്തിനും പോകില്ലെന്ന്.... " "നന്ദ...... " അവൻ ദയനീയമായി വിളിച്ചു..... "വാക്ക് തന്നല്ലാതെ എനിക്ക് സമാധാനം ഉണ്ടാവില്ല...... " മനസ്സില്ലാതെ അവൻ അവളുടെ കയ്യിൽ കൈ ചേർത്തു...

വരാൻ പോകുന്നതെന്തോ വലിയ ആപത്താണ് എന്നാണ് അവന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു.... പക്ഷെ സന്തോഷം കൊണ്ട് വിടർന്ന അനുവിന്റെ മുഖം മാത്രംമതിയായിരുന്നു അവന്റെ എല്ലാ ടെൻഷനും അകന്ന് പോകാൻ.... അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് അവളുടെ സന്തോഷം പങ്കുവെച്ചു.... "അച്ഛ കുഞ്ഞാ..... നിന്റെ അമ്മപെണ്ണ് ഭയങ്കര വാശിക്കാരിയാവുന്നുണ്ട് ട്ടോ.... അച്ഛടെ കുറുമ്പിക്ക് ഈ വാശിയൊന്നും വേണ്ടാട്ടോ... നല്ല ചുട്ട പെടകിട്ടുവേ.... " അതിന് മറുപടിയായി അനു വാ പൊത്തി പൊട്ടിചിരിച്ചു..... അവളുടെ സന്തോഷം നോക്കി നിൽക്കേ അനു പറഞ്ഞു.... "കുഞ്ഞു പറയുവാ.... അമ്മയാണ് എന്നെ ചീത്തയാക്കിയത്... അപ്പൊ അടി അമ്മയ്ക്ക് ആദ്യം കൊടുക്കണം എന്ന്.... " സാരിയുടെ ഞൊറിവ് മാറ്റി അവളുടെ വെളുത്ത, ചെറുതായി വീർത്ത അണിവയറിൽ വിരലുകൾ തഴുകി പതിയെ അമർത്തി ചുംബിച്ചു പറഞ്ഞു...

"അമ്മടെ ഈ കുഞ്ഞു കുറുമ്പുകൾ അച്ഛക്ക് ഒത്തിരി ഇഷ്ട്ടാണല്ലോ.... അമ്മ നല്ലൊരു കാന്താരിയാണ്..... ഈ കാണുന്ന പാവം ഒന്നുമല്ലാട്ടോ.... അമ്മയ്ക്കു അടി കിട്ടേണ്ട സമയത്ത് അച്ഛൻ കൊടുക്കവേ.... " അവന്റെ ചുടു നിശ്വാസം വയറിൽ തട്ടുമ്പോൾ അനുവിന് ഇക്കിളി ആയി കൊണ്ടിരുന്നു.... "അപ്പൊ എന്നെ തല്ലുവോ " കണ്ണിൽ പരിഭവം നിറച്ചു ചുണ്ട് കൂർപ്പിച്ചു അവൾ ചോദിച്ചു... "പിന്നെ.... എനിക്ക് തല്ലാനും തലോടാനും ഉള്ളതല്ലേ ഡീ മുത്തേ നീയ്.... " "അയ്യേ..... ഞാൻ കരുതി ഒരു ഉറുമ്പിനെ കൊണ്ട് പോലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ട്ടമല്ല എന്ന് പറയും......" നിരാശയും കുശുമ്പും നിറഞ്ഞു നിന്ന അവളുടെ മുഖത്തേക്ക് നോക്കി മൂക്കിൻ തുമ്പിൽ പിടിച്ചു..... "അതൊക്കെ വല്ല കഥയിലോ സീരിയലിലോ സിനിമയിലോ നടക്കും... ഇത് ജീവിതമല്ലേ മുത്തേ... എപ്പോഴും സ്നേഹിക്കാൻ നമ്മള് വല്ല സെറ്റ് ചെയ്തു വെച്ച മെഷീൻ ഒന്നുമല്ലല്ലോ...

നമുക്കുമില്ലെടി ഫീലിംഗ്സ് ഓക്കേ... സന്തോഷം വന്നാൽ ചിരിച്ചും സങ്കടം വന്നാൽ കരഞ്ഞും ദേഷ്യം വന്നാൽ പൊട്ടിതെറിച്ചും അതിലുപരി ഒരുപാട് സ്നേഹിച്ചും നിന്നെ വീണ്ടും വീണ്ടും എന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കും.... എത്രയൊക്കെ പിണങ്ങിയാലും നീ എന്റെ മുത്തല്ലെടി.... " അവന്റെ സ്നേഹവയ്പ്പോടെ ഉള്ള സംസാരം കേട്ട് കണ്ണുകൾ ചിമ്മാതെ അവനെ നോക്കി കൊണ്ടിരിന്നു... പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ നാമ്പിട്ടു തുടങ്ങിയിരുന്നു അവർക്കിടയിൽ.... ❤️❤️❤️❤️❤️❤️❤️❤️❤️ രാത്രിയിൽ നിലാവും നോക്കി ഗാർഡനിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു കൃഷ്ണൻ.... മരം കോച്ചുന്ന തണുപ്പ് ശരീരത്തിലേക്ക് അരിച്ചു കയറിയിട്ടും കുളിരറിയാതെ ചിന്തയിൽ ആണ്ടു..... "എന്താ കൃഷ്ണാ നീയീ കാണിക്കണേ.... ഈ തണുപ്പത്തു വന്നിരുന്നു വല്ല സൂക്കേടും വരുത്തണോ.... അകത്തേക്ക് കയറി വന്നെ കുട്ടി.... "

രാധമ്മ വാത്സല്യത്തോടെ അവനെ വിളിച്ചു.... "അമ്മ കിടന്നില്ലേ..... " "എന്താ എന്റെ മോന് ഒരു സങ്കടം... " കൃഷ്ണന്റെ അരികിലേത്തി തലയിൽ അരുമയോടെ തലോടി കൊണ്ട് ചോദിച്ചു... "നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം.... ഇവിടെ ഇപ്പോ എല്ലാരുമില്ലേ.... ദിവസവും നോക്കാത്ത കാരണം കൃഷിയെല്ലാം നശിക്കാണ്... " അമ്മയെ മഞ്ഞത്തു നിർത്തണ്ട എന്ന് കരുതി അവൻ അവരെയും കൂട്ടി അകത്തേക്ക് കയറി.... പൂമുഖത്തെ ചാരുപടിയിൽ രാധമ്മയേ ഇരുത്തി അവരുടെ മടിയിലേക്ക് തല ചായ്ച്ചു കൊണ്ട് അവരുടെ കരം ഗ്രഹിച്ചു... "കൃഷി നോക്കാൻ നീ ആഴചയിൽ പോകുന്നുണ്ടല്ലോ... അവിടെ ആണെൽ നീ പോയാൽ ഞാൻ തനിച്ചല്ലേ..... ഇവിടെ എല്ലാവരും ഉള്ളത് എനിക്കും നിനക്കും ഒരു ആശ്വാസമല്ലേ.... എത്രെന്നു വെച്ചാ മുഖത്തോട് മുഖം നോക്കി ഇരിക്കണേ.... " "അമ്മേ..... " "എന്താ കൃഷ്ണാ.... " "നമ്മുടെ ഈ ഒറ്റപ്പെട്ട ജീവിതത്തിന്‌ ഒരു അവസാനം കണ്ടാലോ... " "എങ്ങനെ...? " "ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കാം.... " രാധമ്മ വിശ്വാസം വരാതെ കൃഷ്ണനെ നോക്കി... "സത്യാണോ..... "

"ഞാൻ അതെ കുറിച്ച് ആലോചിക്കുവായിരുന്നു...." "ന്റെ വടക്കുംനാഥാ.... നീയിന്റെ പ്രാർത്ഥന കേട്ടല്ലോ.... നിന്നെ കാണാൻ ഞാൻ ഒരീസം വരണണ്ട്... " രാധമ്മ കൈകൾ കൂപ്പി പറഞ്ഞു.... "അമ്മക്ക് സന്തോഷയില്ലേ.... " "ആയോന്നോ.... ഒരുപാട് സന്തോഷായി... എന്റെ കുട്ടിടെ ജീവിതം ഇങ്ങനെ നശിക്കണ് കാണാൻ വയ്യാ.... " സെറ്റ് മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി അവർ മൃദുവായി ചിരിച്ചു..... "നാളെ ആ ബ്രോക്കാറോട് ഇത്രേടം വരാൻ പറയാം.... " "അതൊന്നും വേണ്ടമ്മേ..... എന്റെ മനസ്സിൽ ഒരാളുണ്ട്.... " "ആരാ മോനെ.... " ആകാംഷയോടെ അവർ ചോദിച്ചു... "അർപ്പണ.... അനുവിന്റെ ചേച്ചി.... " പല്ലവ് പറഞ്ഞത് മുതൽ കൃഷ്ണൻ അതെ കുറിച്ചുള്ള ചിന്തയിലായിരുന്നു... "എന്ത്.... " ഒരു തരം ഞെട്ടലോടെ ചോദിച്ചു.... കുറച്ചു നേരത്തെ മൗനത്തിന്‌ ശേഷം രാധമ്മ അവരുടെ അഭിപ്രായം അറിയിച്ചു....

"നടക്കില്ലാ... ഇത് ഞാൻ സമ്മതിക്കില്ല.... " "അമ്മേ.... " വിശ്വാസം വരാതെ അവൻ വിളിച്ചു.... കാരണം ഈ വിവരം അറിയുമ്പോൾ രാധമ്മ സന്തോഷിക്കും അതിന് സമ്മതിക്കും എന്ന് കരുതിയ കൃഷ്ണന് അത് ഞെട്ടല് തന്നെയായിരുന്നു... "അവളുടേത് രണ്ടാമത്തെ വിവാഹം ആയതോണ്ടാണോ അമ്മേ.... അങ്ങനെയെങ്കിൽ എന്റെതും രണ്ടാമത്തെ വിവാഹം തന്നെയല്ലേ... " രാധമ്മ മറുപടി ഒന്നും പറഞ്ഞില്ല... "അവൾക്ക് ഒരു കുഞ്ഞുള്ളതാണോ പ്രശ്നം.... കുഞ്ഞുങ്ങൾ വീടിന്റെ ഐശ്വര്യമല്ലേ... അമ്മേ.... രാധമ്മയുടെ മൗനം കണ്ടു കൃഷ്ണൻ വിളിച്ചു.... അവളുടെ അസുഖമാണോ പ്രശ്നം.... അതൊരു ഷോക്കിൽ നിന്ന് ഉണ്ടായതല്ലേ.... അതോന്നും എനിക്ക് ഒരു പ്രശ്നമല്ലാ.... " "എന്റെ തീരുമാനത്തിൽ മാറ്റമില്ലാ കൃഷ്ണാ.... " .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story