💐നീർമിഴിപൂക്കൾ💐: ഭാഗം 63

neermizhippookkal

രചന: ദേവ ശ്രീ

 "ന്റെ തീരുമാനത്തിൽ മാറ്റമില്ലാ കൃഷ്‌ണാ... " "അവളേ അല്ലാതെ മറ്റാരെയും ഞാനും വിവാഹം കഴിക്കില്ല... അമ്മയ്ക്കും വാശിയെങ്കിൽ എനിക്കും വാശിയാണ്.... " അവന്റെ കുഞ്ഞു ദേഷ്യവും വാശിയും ഇടക്ക് പ്രകടമാകുമെങ്കിലും ഇത്രേം കടുപ്പിച്ച് ഒരിക്കലും അമ്മയോട് സംസാരിച്ചിട്ടില്ല.... വിട്ടുകൊടുക്കാൻ രാധമ്മയും തയ്യാറല്ലായിരുന്നു.... "ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, പരസ്പരം ഒരു വാക്ക് പോലും സംസാരിക്കാത്ത അവൾക്ക് വേണ്ടിയാണോ നീ വാശി പിടിക്കണത്... " "അമ്മടേം ദുർവാശിയല്ലേ.... അല്ലെങ്കിൽ അമ്മക്ക് എന്താ അവളോട് ഇത്രേം എതിർപ്പ്..... " അത്‌ കേൾക്കെ ആ അമ്മ സൗമ്യമായി പുഞ്ചിരിച്ചു പറഞ്ഞു...

"എനിക്ക് ആ കുട്ടിയോട് ഒരു എതിർപ്പുമില്ലാ... അതിനോട് എനിക്ക് സ്നേഹം തന്നെ ഉള്ളൂ... " "പിന്നെ എന്താ അമ്മേടെ തടസം.... " "ഒരുപാട് അനുഭവിച്ചതല്ലേ മോനെ അനു മോളും അവളുടെ കുടുംബവും.... നീ ഈ വിവാഹത്തിന്‌ സമ്മതിക്കണത് അർപ്പണയോടുള്ള സ്നേഹം കൊണ്ടോ സഹതാപം കൊണ്ടോ ആണെങ്കിൽ അമ്മക്ക് പൂർണ സമ്മതമാണ്... എന്നാൽ നീയോ..... നിനക്ക് നിധി മോളോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ.... അവളെ പിരിയാൻ വയ്യാത്തോണ്ടല്ലേ.... അവളെ കാണുമ്പോൾ നിനക്ക് നിന്റെ കുഞ്ഞിനെ ഓർമ വരുന്നത് കൊണ്ട്.... എന്തിനാ മോനെ നമ്മുടെ സ്വാർത്ഥ താല്പര്യത്തിന് ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതെക്കണ്....

ഒരു ഭാര്യയായി കഴിഞ്ഞാൽ ഏതൊരു പെണ്ണിലും ഉണ്ടാകും മോഹങ്ങൾ.... ഇനി ആ പെൺകുട്ടിയുടെ കണ്ണുനീരു കൂടി ഞാൻ കാണണോ..... " "അമ്മേ...... " "നീ നന്നായി ആലോചിക്കൂ.... നിനക്ക് കാർത്തുനെ മറന്നു അർപ്പണയേ ഭാര്യയായി സ്നേഹിക്കാൻ കഴിയും എന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ അമ്മക്കും സമ്മതമാണ്....... " രാധമ്മ എഴുന്നേറ്റു അകത്തേക്ക് നടന്നു... "അമ്മ പറഞ്ഞതെ കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നു.... ആ വിവാഹത്തോടെ എന്റെ ജീവിതത്തിലേക്ക് നിധിമോള് മാത്രമല്ലാ അർപ്പണ കൂടി കടന്നു വരുമെന്ന കാര്യത്തേ കുറിച്ച് ഓർത്തത് പോലുമില്ല.... അവൾ എന്റെ ഭാര്യയായി വന്നാൽ എനിക്ക് നീതി പുലർത്താൻ കഴിയോ..... ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ പൂർണനാവുമെങ്കിലും ഭർത്താവ് എന്ന റോളിൽ ഞാൻ പൂർണ പരാജയമായിരിക്കും.... കാർത്തു അവൾക്ക് പകരം മറ്റൊരാളെ എങ്ങനെ ഞാൻ അംഗീകരിക്കും..... " കൃഷ്ണൻ ചിന്താലുവായി.... 💜💜💜💜💜💜💜💜💜

വായിലേക്ക് കമഴ്ത്തുന്ന വിദേശ മദ്യത്തിന്‌ പോലും ഇന്ന് അവനുണ്ടായ അപമാനത്തിന്റെ കാഠിന്യത്തെ കുറക്കാൻ കഴിഞ്ഞില്ല.... അനു പല്ലവിന്റെ നെഞ്ചിലേക്ക് ചാരിയതും അവളെ അവൻ ചേർത്ത് നിർത്തുന്നതും മനസിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നു കൊണ്ടിരുന്നു.... അതുവരെ ഗ്ലാസ്സിലേക്ക് പകർന്നു കഴിച്ചിരുന്ന ലഹരി ബോട്ടിൽ അടക്കം വെള്ളം കുടിക്കണ പോലെ ഒന്നായി വായയിലേക്ക് ഒഴിച്ചു.... ലഹരിയുടെ കടുപ്പത്തിൽ വിവിയുടെ മുഖം ചുളിഞ്ഞു, കണ്ണുകൾ ഇറുക്കി അടച്ചു.... കയ്യിലെ കുപ്പിയിലേക്ക് പ്രതികാരത്തോടെ നോക്കി ഭിത്തിയിലേക്ക് ഊക്കോടെ എറിഞ്ഞു.... കൈപത്തി ചെരിച്ചു പിടിച്ചു ചുണ്ടുകൾ തുടച്ചു... "തകർക്കും ഞാൻ എല്ലാം.... ഈ കുപ്പി ചിന്നിചിതറിയ പോലെ തകർക്കും ആനന്ദ ഞാൻ നിന്റെ കുടുംബം.... നീ എനിക്കുള്ളതാണ്.... ഇനി എനിക്ക് നിന്നെ കിട്ടിയില്ലെങ്കിലും മറ്റാർക്കും നീ സ്വന്തമാവണ്ട....

ആരും നിന്നെ സ്നേഹിക്കണ്ട... സമ്മതിക്കില്ല ഞാൻ...... " ക്രൂരതയുടെ മുഖപടം അവന്റെ ചിരിയിൽ വ്യക്തമായി കാണാമായിരുന്നു..... "വിവി... എന്താ ഇവിടെ ഒരു ശബ്ദം... വീണ്ടും ഉടച്ചോ നീ..... " ഫ്ലാറ്റിലെ വിവിയുടെ റൂമിൽ നിന്നും ശബ്ദം കേട്ട് ശ്രീമയി അങ്ങോട്ട് ചെന്നു... "ശ്രീമയി നീ വാ.... " നെഞ്ചിന് താഴെ ഇറക്കമുള്ള ടോപ്പും ഇത്തിരി ഇറക്കമുള്ള പാന്റിയുമായിരുന്നു അവളുടെ വേഷം.... ശരീര ഭാഗങ്ങൾ എടുത്തു കാണിച്ച് വസ്ത്രം ധരിച്ച അവളെ അവൻ ചൂഴ്ന്ന് നോക്കി.... "ഇതെന്താ എന്നെ ഇങ്ങനെ നോക്കുന്നത്... ആദ്യമായി കാണുന്ന പോലെ.... " നാണത്തോടെ പറഞ്ഞു കയ്യിലെ ഫോൺ ടേബിളിൽ വെച്ച് അവന്റെ അരികിലേക്ക് ചെന്നു... അവനിൽ നിന്നും വമിക്കുന്ന രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവൾക്ക് പ്രത്യേക ലഹരിയേകി... "ഒറ്റക്ക് കുടിച്ചു തീർത്തോ നീ.... "

ആ റൂമിൽ സെറ്റ് ചെയ്ത ബീവറേജസിൽ നിന്നും ഒരു ബിയർ ബോട്ടിൽ എടുത്തു കടിച്ചു തുറന്ന് അവൾ സ്വിപ് ചെയ്തു കൊണ്ട് അവന്റെ അരികിലേക്ക് നടന്നു.... വിവിയുടെ കണ്ണുകൾ അപ്പോഴും അവളുടെ അനാവൃതമായ വയറിലായിരുന്നു... പതിയെ അവന്റെ കൈകൾ അവളുടെ ശരീരത്തിലേക്ക് എടുത്തു വെച്ച് അവൾ വീണ്ടും ബീയർ ബോട്ടിൽ സ്വിപ് ചെയ്തു.... കാമാഗ്നി കത്തിപടരുമ്പോൾ തന്റെ പ്ലാനിങ് വിജയിച്ച സന്തോഷമായിരുന്നു ശ്രീമയിക്ക്.... ബെഡിൽ കമഴ്ന്നു കിടക്കുന്ന വിവിയെ നോക്കി ശ്രീമയി എഴുന്നേറ്റു ടേബിളിൽ വെച്ച ഫോൺ എടുത്തു .. "നിന്നിൽ മാത്രമേ ഞാൻ എല്ലാം അർപ്പിച്ചിട്ടുള്ളൂ വിവി.... പല്ലവിന്റെ ജീവിതത്തിലേക്ക് എനിക്ക് വീണ്ടും ഒരു പ്രവേശനം ഉണ്ടാകും എന്ന് കരുതിയാണ് ഞാൻ നിന്നിൽ നിന്നും ഒഴിഞ്ഞു പോയത്... പക്ഷേ.......

ഇനി നിനക്ക് എന്നിൽ നിന്നും ഒരു മോചനമില്ല..." അതിൽ അവൾ റെക്കോർഡ് ചെയ്ത വീഡിയോ ഓൺ ആക്കി.... ഒരു വിജയചിരി ചിരിച്ചു കൊണ്ട് അവന്റെ ശരീരത്തിലേക്ക് ചേർന്നു കിടന്നു നിദ്രയെ പുൽകി.... 🤎🤎🤎🤎🤎🤎🤎🤎🤎 അനുവിന്റെ കഴുത്തിൽ മുറുകുന്ന കൈകളെ പാട്പെട്ട് മാറ്റാൻ ശ്രമിക്കുന്നുണ്ട്.... ശ്രമങ്ങൾ എല്ലാം വിഫലമാകുമ്പോൾ കണ്ണുകൾ പുറത്തേക്കുന്തി കാലുകൾ നിലത്തുറക്കാതെ ശക്തമായ കരങ്ങൾ കഴുത്തിൽ മുറുകുന്തോറും അനു കൈകാലുകൾ ഇട്ട് പിടഞ്ഞു.... ഒടുവിൽ നിലത്തേക്ക് ശ്വാസം നിലച്ചു വിറങ്ങലിച്ച കൈകാലുകളുമായി അനു നിലത്തേക്ക് ഊന്നു... "നന്ദ.............. " പല്ലവ് ഞെട്ടലോടെ ഉണർന്നു....

"എന്താ... എന്ത് പറ്റി..... ആകെ വിയർത്തല്ലോ... കണ്ണുകൾ ചുവന്നിരിക്കുന്നു.... എന്താ പറ്റിയെ..... " അനു ആകുലതയോടെ ചോദിച്ചു... "ഹേയ്.... ഞാൻ... പെട്ടൊന്ന് ഒന്നൂല്യ.... നീ ഉറങ്ങിക്കോ..... " അവളുടെ നെറുകയിൽ ചുംബിച്ചു... അപ്പോഴും അവളിലെ പിടിത്തം അയഞ്ഞില്ല... അവന്റെ മുഖത്തെ പരിഭ്രമം നന്നായി പേടിച്ചതിനെ വിളിച്ചു കാണിക്കുന്നുണ്ടായിരുന്നു.... "ദുഃസ്വപ്നം കണ്ടോ?.... " "ഒന്നൂല്യ... നീ കിടന്നോ.... " അവളോട്‌ അത് പറഞ്ഞെങ്കിലും ഇതുവരെ മനസിനെ പിടികൂടാത്ത ഒരു ഭയം അവനിൽ നിറഞ്ഞു....... .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story