💐നീർമിഴിപൂക്കൾ💐: ഭാഗം 65

neermizhippookkal

രചന: ദേവ ശ്രീ

ഓഫീസിലേക്ക് കയറിയ പല്ലവ് നന്ദയെയും കൂട്ടി നേരെ പോയത് അക്കൗണ്ട് സെക്ഷനിലാണ്... "അൻവർ.... " അവിടെയുള്ള ചെറുപ്പക്കാരനെ നോക്കി പല്ലവ് വിളിച്ചു.... "സാർ.... " അയാൾ തിടുക്കപ്പെട്ട് എഴുന്നേറ്റു നിന്നു... കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയും എഴുന്നേറ്റു നിന്നു... "അൻവർ, സ്റ്റെഫി.... ഇന്ന് മുതൽ നന്ദ നിങ്ങളുടെ ഹെഡ് ആണ്... ഹെവി വർക്സ് ഒന്നും വേണ്ട... ജസ്റ്റ് ക്ലാരിഫിക്കേഷൻ മാത്രം ചെയ്താൽ മതി...., " "ഓക്കേ സാർ.... വരൂ മാഡം.... " സ്റ്റെഫി ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു അനുവിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു... "വേണ്ട സ്റ്റെഫി... ഞാൻ വേറെ സീറ്റ്‌ അറേഞ്ച് ചെയ്യാം....." പല്ലവ് ഓഫീസിലെ ക്ലാർക്കായ അരവിന്ദനെ വിളിച്ചു അവിടെ പുതിയ സീറ്റും സിസ്റ്റവും സെറ്റ് ചെയ്യാൻ പറഞ്ഞു.... കുറച്ചു സമയം കൊണ്ട് തന്നെ അവൾക്ക് ആവശ്യമായ സിസ്റ്റവും ടേബിളും സെറ്റാക്കി...

നന്ദയെ ഒന്ന് നോക്കി തലയാട്ടി പല്ലവ് ക്യാബിനിലേക്ക് നടന്നു... നന്ദ അവളുടെ സീറ്റിൽ ഇരുന്നു ഒന്ന് പ്രാർത്ഥിച്ചു കൊണ്ട് സിസ്റ്റം ഓൺ ആക്കി.... "മാഡം.... ഇത് ഇന്നലത്തെ ഓഡർ ബഡ്ജറ്റ് ആണ്... " അൻവർ കയ്യിലെ ഷീറ്റ് അനുവിന് നേരെ നീട്ടി... "മാഡം ഇന്ന് നമ്മൾ സൈൻ ചെയ്യുന്ന ഡ്രാഫ്റ്റ് ഡീറ്റെയിൽസ് ആണ് ഇത്... " സ്റ്റെഫി സിസ്റ്റം അനുവിന് നേരെ തിരിച്ചു പറഞ്ഞു... "അതേയ്... രണ്ടുപേരും ഈ മാഡം എന്നുള്ള വിളിയൊന്നു നിർത്തുമോ.... എന്തോ എനിക്ക് കളിയാക്കുന്ന പോലെ തോന്നുന്നു... " "ഓഹ്... സോറി മാഡം... " അനു അവരെ ഒന്നിരുത്തി നോക്കി... "എന്നെ പേര് വിളിച്ചാൽ മതി... നമ്മളിപ്പോ ഒരേ പൊസിഷനല്ലേ... " "അത് എംഡിടെ വൈഫ് അല്ലെ.... അതാ ഞങ്ങൾ... " "ഇവിടെ റിലേഷൻസ് ഒന്നുമില്ല... സ്റ്റാഫ് ആൻഡ് എംപ്ലോയീസ് ആണ് എല്ലാവരും എന്ന് എംഡി തന്നെ പറയാറില്ലേ... " "ശരി........ "

അവർ രണ്ടുപേരും തലയാട്ടി... കയ്യിലെ ഫയൽ അൻവറിന് നേരെ നീട്ടി അനു പറഞ്ഞു... "ഇതേ കുറിച്ച് എനിക്ക് ഒരു ബേസിക് ഐഡിയ പോലുമില്ല അൻവർ.... ആദ്യം രണ്ടുപേരും എനിക്ക് ഇതെല്ലാം എന്താണെന്ന് പറഞ്ഞു തരൂ.... എന്നിട്ട് ഇതെല്ലാം ഞാൻ ചെക്ക് ചെയ്യാം... " സംസാരത്തിലെ എളിമയും സ്വഭാവത്തിലെ നിഷകളങ്കതയും അനു അവരുമായി പെട്ടെന്നൊരു ചങ്ങാത്തം ഉണ്ടാക്കി.... """""""""""""""""""""""""""""""""""""""""""""""" "സാർ.... " "വരൂ അരവിന്ദേട്ടാ.... " "പുതിയ പി എ വന്നിട്ടുണ്ട്... ഫ്രന്റ്‌ ഓഫീസിലാണ്... ജോയിൻ ചെയ്യാൻ പറയട്ടെ... " "എന്തിനാ ഇതൊക്കെ വൈകിക്കുന്നത്... ജോയിൻ ചെയ്തോട്ടെ... " ശരിയെന്നർത്ഥത്തിൽ അരവിന്ദൻ തലയാട്ടി പുറത്തേക്ക് പോയി....

"കുട്ടി എംഡിടെ ക്യാബിനിലേക്ക് ചെന്നോളൂ... " ഫ്രന്റ്‌ ഓഫീസിൽ ചെന്നു അരവിന്ദൻ പറഞ്ഞു... ജീൻസും കുർത്തിയും ഇട്ട് മുടി കാറ്റിൽ സ്വതന്ത്രമായി പറക്കാൻ അനുവദിച്ച് നെറ്റിൽ ചെറുതായി ചുമപ്പിച്ച സിന്ദൂരവും കുഞ്ഞു താലി കോർത്ത്‌ കഴുത്തിന് താഴെ കിടക്കുന്ന മാലയും ഇട്ടിട്ടുണ്ട്.. ആ പെൺകുട്ടി ഫ്രന്റ്‌ ഓഫീസിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് കയ്യിലെ ഹാൻഡ് ബാഗ് തോളിലിട്ട് എംഡി റൂം ലക്ഷ്യമാക്കി നടന്നു.... "മേ ഐ കമിംഗ് സാർ... " "യെസ്..... " ചെയറിൽ നിന്നും മുഖമുയർത്തി നോക്കിയ പല്ലവിനെ കണ്ടതും ആ പെൺകുട്ടിയുടെ കാലുകൾ സ്തംഭിച്ചു... പിന്നോട്ട് നടക്കണോ മുന്നോട്ട് നടക്കണോ എന്നറിയാത്ത അവസ്ഥയായി... ഒച്ചയും അനക്കവും ഒന്നും കേൾക്കാതെ ആയപ്പോൾ പല്ലവ് സിസ്റ്റത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ച് ഡോറിനരികിലേക്ക് നോക്കി... "ഹായ് രൂപശ്രീ..... " "ഹായ്... "

വിളറിവെളുത്തപോലെ ആയി അവളുടെ മുഖം... "എന്താ അവിടെ നിന്നത്... വരൂ.... " "പല്ലവിന്റെ കൂളായ പെരുമാറ്റം അവളുടെ മനസിനെ ഒന്ന് ശാന്തമാക്കി.... " "ഞാൻ ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്നതാണ്... " "നീ ആണോ അത്.... " "മ്മ്.... പഴയതൊക്കെ മനസ്സിൽ വെച്ച് ഈ ജോലി എനിക്ക് നിഷേദിക്കരുത്.... ജീവിക്കണമെങ്കിൽ എനിക്ക് ഈ ജോലി കൂടിയെ തീരു.... " രൂപശ്രീ ദയനീയ മായ സ്വരത്തിൽ പറഞ്ഞു... "നീ ഇത് എന്തൊക്കെയാണ് പറയുന്നത്.... ഞാൻ അതൊക്കെ അന്നേ വിട്ടതാണ്..... നീ ജോയിൻ ചെയ്തോ... " അവളിൽ ആശ്വാസത്തിന്റെ കണികകൾ വീണു.... "താങ്ക്യൂ പവിയേട്ടാ.... " "അതാണ് നിന്റെ സീറ്റ്‌.... " അവൾ സീറ്റിലേക്ക് നടക്കാൻ ഒരുങ്ങവേ പല്ലവ് ഒരു ഓർമപ്പെടുത്തലെന്ന പോലെ പറഞ്ഞു "ഈ ഓഫീസിലുള്ളവർ സ്റ്റാഫ്സ് ആൻഡ് എംപ്ലോയീസ് മാത്രമാണ്... സോ... ഈ വിളി വേണ്ട... "

"ഓഹ്... സോറി സാർ... എനിക്ക് അറിയില്ലായിരുന്നു... " "എന്റെ എംപ്ലോയീസ് എല്ലാവരും എനിക്ക് ഒരുപോലെയാണ് രൂപശ്രീ... അതിൽ ആർക്കും ഞാൻ ഇമ്പോര്ടന്റ്റ്‌സ് ഒന്നും കൊടുത്തില്ല... എന്റെ കമ്പനിക്ക് വേണ്ടി വർക്ക്‌ ചെയ്യുന്നവരെ ഞാൻ വേർതിരിച്ചു കാണാറില്ല... ആർക്കും ഇവിടെ ഓവർ ഫ്രീഡവുമില്ല... " "ഓക്കേ സാർ...... " "ടേക്ക്.... " അവൻ സീറ്റിലേക്ക് ചൂണ്ടി... "നാളെ തൊട്ട് ഷാർപ് 10 ഒ ക്ലോക്കിന് ഇവിടെ എത്തണം... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? നീ ഇവിടെ എവിടെയാ താമസം...? " "ഞാനും ഹസ്ബൻഡും ഇവിടെ ഒരു ക്വാട്ടേഴ്‌സിലാണ് താമസം... ബുദ്ധിമുട്ടൊന്നുമില്ലാ... നാളെ എത്തിക്കോളാം... " "ഹസിന് എന്താ വർക്ക്‌... " "ഇവിടെ അടുത്ത ഒരു ടെക്സ്റ്റ്‌ടൈയിൽസിൽ സെയിൽസ് മാൻ ആണ്... " മടിച്ചു മടിച്ചവൾ പറഞ്ഞു.... അതിന് മറുപടി ഒന്നും പറയാതെ അവൻ ചോദിച്ചു

"നിനക്ക് എക്സ്പീരിയൻസ് ഉണ്ടോ? " "ഉണ്ട് സാർ.... " "മ്മ്... " രണ്ടുപേരും അവരവരുടെ ജോലികളിൽ മുഴുകി.... 💜💜💜💜💜💜💜💜💜 "അമ്മേ.... ഇന്നലെ ഞാൻ അർപ്പണയെ കണ്ടിരുന്നു... " രാധമ്മ വിശ്വാസം വരാതെ കൃഷ്ണനെ നോക്കി... "അമ്മ പറഞ്ഞപോലെ ഒരിക്കലും അവളെ എനിക്ക് എന്റെ ഭാര്യയായി കാണാൻ കഴിയുമോ എന്നെനിക്ക് ഉറപ്പ് പറയാൻ കഴിയില്ല... അത് അവളോട് തുറന്നു പറഞ്ഞുകൊണ്ട് അവൾ എല്ലാം സമ്മതിക്കുകയാണെങ്കിലോ.... " "എന്നിട്ട് ആ കുട്ടി എന്ത് പറഞ്ഞു മോനെ.... " "ഒന്നും പറഞ്ഞില്ല.... എനിക്ക് അനുകൂലമായി തന്നെയാകുമല്ലേ അമ്മേ മറുപടി... " പ്രതീക്ഷ കൈവടിയതെയുള്ള കൃഷ്ണന്റെ ചോദ്യത്തിന്‌ മുന്നിൽ രാധമ്മക്ക് മൗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്റെ മോന് നിധിയോട് തോന്നുന്ന ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്നെ ആ അമ്മ മൗനമായി പ്രാർത്ഥിച്ചള്ളൂ..... *********

ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു....... "എന്തായി ചേതാ... " "................" "ഓക്കേ... നീ എന്നാ വരുന്നത്.... " ".................." "ശരി ഞാൻ ഇപ്പോൾ തന്നെ പോകാം... " ഫോണും പോക്കെറ്റിൽ ഇട്ട് ഡോർ തുറന്നു പല്ലവ് വേഗത്തിൽ പുറത്തേക്ക് നടന്നു... കാറിന്റെ ലോക്ക് തുറന്നു കാറുമെടുത്തു പതിയെ മുന്നോട്ട് നീങ്ങി.... ടൗണിലേക്ക് കയറിയപ്പോളും വലിയ തിരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല... ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ച പല്ലവ് ഇരു സൈഡിലും പാടം പൂത്തു വിളഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് ശ്രദ്ധ തിരിച്ചു.... മനസിനെ കണ്ണമ്ഞ്ഞിമ്പിക്കുന്ന കാഴചയിൽ മനസൊന്നു ഫ്രഷായ പോലെ തോന്നി....

നേരെ മുന്നിലേക്ക് നോക്കിയപ്പോളാണ് തന്റെ നേരെ പാഞ്ഞടുക്കുന്ന ലോറിയെ കണ്ടത്... വണ്ടി സൈഡിലേക്ക് ഒതുക്കി ഡ്രൈവ് ചെയ്യാൻ ശ്രമിക്കവേ ചീറി പാഞ്ഞു വരുന്ന വാഹനം തന്നെ ലക്ഷ്യം വെച്ചാണ് എന്ന് അവനു മനസിലായി... ഞൊടിയിടയിൽ ആ ലോറി അവന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു.... ലോറിയുടെ മുൻവശത്തേക്ക് ചെന്നിടിച്ച കാർ ഒന്ന് പൊന്തി കുത്തനെ നിന്ന് തല കീഴായി റോഡിലേക്ക് മറിഞ്ഞു.... ചില്ലുകൾ പൊട്ടി ചിതറി റോഡിലാകെ പരന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story