💐നീർമിഴിപൂക്കൾ💐: ഭാഗം 66

neermizhippookkal

രചന: ദേവ ശ്രീ

നേരെ മുന്നിലേക്ക് നോക്കിയപ്പോളാണ് തന്റെ നേരെ പാഞ്ഞടുക്കുന്ന ലോറിയെ കണ്ടത്.... റോങ്ങ്‌ സൈഡിൽ കയറി വരുന്ന ലോറിയുടെ ലക്ഷ്യം ഞാനാണ് എന്ന് തോന്നിയതും വണ്ടി വേഗം ഓപ്പോസിറ്റിലേക്ക് തിരിച്ചു... ലോറിയുടെ ലക്ഷ്യം മാറാതെ തന്നെ ലോറി പെട്ടൊന്ന് തന്നെ ട്രാക്ക് മാറ്റി പല്ലവിന്റെ കാറിലേക്ക് ഇടിച്ചു കയറുന്ന നിമിഷത്തിൽ തന്നെ അവൻ സീറ്റ്‌ ബെൽറ്റ്‌ ഊരി ഡോർ ഓപ്പൺ ചെയ്തു... ആദ്യ ഇടിയുടെ ആഘാതത്തിൽ തന്നെ പല്ലവ് റോഡിന്റെ സൈഡിലേക്ക് തെറിച്ചു വീണു... ഒന്ന് റിവേഴ്സ് എടുത്ത ലോറി വീണ്ടും കാറിനെ ഇടിച്ചപ്പോൾ ഇതൊരു കരുതി കൂട്ടിയുള്ള പ്ലാനിങ് ആണെന്ന് പല്ലവിന് മനസിലായി... ലോറി പതിയെ പിൻവലിഞ്ഞു പോകുന്നത് നോക്കിയ പല്ലവ് ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു നോക്കി... വീഴ്ചയിൽ കാലിന് ചെറുതായി ഒരു വേദന പോലെ തോന്നിയ അവൻ ഞൊണ്ടി നടന്നു...

കൈ മുട്ടിന്റെ ചെറുതായി സ്ക്രാച്ച് ഉണ്ടെന്നൊഴിച്ചാൽ യാതൊന്നും അവനു പറ്റിയില്ല.. ഇട്ടിരിക്കുന്ന ഡ്രസ്സ്‌ എല്ലാം മുഷിഞ്ഞിരുന്നു... വണ്ടിയുടെ കിടപ്പ് നോക്കി ഒന്ന് നെടുവീർപ്പിട്ടു... തല നാഴിരക്ക് ഒരു വലിയ ദുരന്തം ഒഴിവായ ആശ്വാസമായിരുന്നു... വിവിയുടെ കൈകൾ തങ്ങളുടെ തൊട്ട് പിന്നാലെ ഉണ്ട്.... കരുതൽ ആവശ്യമാണ്... കാറിന്റെ കിടപ്പ് കണ്ട് റോഡിലൂടെ പോകുന്ന പലരും വണ്ടി നിർത്തിയും അന്വേഷിച്ചും പെട്ടൊന്ന് തന്നെ അവിടെ ആൾകൂട്ടം തടിച്ചു കൂടി... പലരും പലതും പറഞ്ഞു കുറ്റപ്പെടുത്തുന്നത് വകവെക്കാതെ ക്രൈൻ ഉപയോഗിച്ച് വണ്ടി റോഡിൽ നിന്നും എടുത്തു മാറ്റി... ഒരു ടാക്സിയിൽ കയറി അവൻ നേരെ വീട്ടിലേക്ക് ചെന്നു...

ആരും തന്നെ സിറ്റ്ഔട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ആർക്കുമുള്ള ഉത്തരങ്ങൾ നൽകാതെ പല്ലവ് വേഗം റൂമിലേക്ക് നടന്നു... ഡ്രസ്സ്‌ മാറി ബുള്ളറ്റിന്റെ കീ എടുത്തു താഴെക്ക് ഇറങ്ങി.. "നീ ഇത് എപ്പോ വന്നു അപ്പു... " ഹാളിലേക്ക് നടന്നു വന്ന മുത്തശ്ശി ചോദിച്ചു... "ഞാൻ ഇപ്പോ വന്നതേ ഉള്ളൂ.... ഈ വാതിലും തുറന്നിട്ട്‌ അകത്തു പോയിരുന്നാൽ ഇവിടെ വല്ല കള്ളനും കയറി വല്ലതും മോഷിട്ടിച്ചു പോയാൽ കൂടി അറിയില്ലല്ലോ ജാൻ..... " "ഒന്ന് പോ എന്റെ കുട്ടി... നിന്നെക്കാൾ വലിയ കള്ളൻമാരുണ്ടോ?.... " "ഓഹ്... ഒരു തമാശക്കാരി.... " മുത്തശ്ശിയുടെ കവിളിൽ നുള്ളി... "ഞാൻ ഇറങ്ങി അച്ചമ്മേ..." പാർക്കിങ്ങിൽ പോയി ബുള്ളറ്റ് എടുത്തുകൊണ്ട് പല്ലവ് പുറത്തേക്ക് വേഗത്തിൽ പോയി.... &&&&&&&&&&&&&&&&&&&&

വർക്കിലൊന്നും കോൺസെൻട്രേഷൻ ചെയ്യാൻ കഴിയാത്ത വിധം അനുവിന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി.... കാരണമറിയാത്ത ഒരു ഉത്ഭയം വന്നു പൊതിഞ്ഞപ്പോൾ സീറ്റിൽ നിന്നും എഴുന്നേറ്റ് പല്ലവിന്റ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.... ഡോർ തുറന്നു കയറുന്ന ആനന്ദയെ കണ്ടതും രൂപശ്രീ ചോദിച്ചു "ഇങ്ങനെയാണൊ ഒരു ഓഫീസിലേക്ക് കയറി വരുന്നത്.. ഒരു മാനേഴ്സ് ഒക്കെ വേണ്ടേ... ആരാ, എന്ത് വേണം? " ദേഷ്യത്തിലും അധികാര ഭാവത്തിലുമുള്ള രൂപശ്രീയുടെ സംസാരം കേട്ട് അനു പറഞ്ഞു... "ഞാൻ ആനന്ദ... അക്കൗണ്ട് സെക്ഷനിലെ ആണ്... " "അപ്പൊ കമ്പനി സ്റ്റാഫ് ആയിട്ടാണോ ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ അകത്തേക്ക് കയറി വരുന്നത്... സാറില്ലാത്തത് നിന്റെ ഭാഗ്യം... "

"പല്ലവ് ഇവിടെ ഇല്ലേ... എവിടെ പോയി... " "ഇത്... ഇത് ഞാൻ കംപ്ലയിന്റ് ചെയ്യും... സാറില്ലാത്ത സമയത്ത് കേബിനിൽ കയറി വന്ന് ഓഫീസ് റൂൾസ്‌ തെറ്റിച്ച് സാറിനെ ഇൻസൾട്ട് ചെയ്ത് സംസാരിച്ചെന്ന്... " രൂപശ്രീയുടെ സംസാരം കേട്ട് അനുവിന്റെ ചുറ്റും കിളികൾ പാറിപറക്കുന്ന ഫീലായിരുന്നു... "ഇത് നല്ല കൂത്ത് " അനു ആത്മഗധനം നടത്തി... ഒരുനിമിഷം പല്ലവുമായുള്ള കല്യാണം മുടക്കിയതിൽ രൂപശ്രീ ഖേദിച്ചു... അല്ലെങ്കിൽ ഈ നിമിഷം ഈ ഓഫീസിലെ റാണിയായി ഇവരെ ഒക്കെ ഭരിക്കാമായിരുന്നു... അന്ന് പ്രണയം ദിവ്യമായി തോന്നി ചെയ്തത് ഒരു പൊട്ടത്തരമാണെന്ന് മനസിലായപ്പോഴേക്കും ജീവിതം കൈ വിട്ട് പോയിരുന്നു... ഉച്ചത്തിൽ ഡോർ അടയുന്ന ശബ്ദം കേട്ടപ്പോഴാണ് രൂപശ്രീ ചിന്തയിൽ നിന്നും മോചിതയായത്.... രൂപശ്രീ ദൃതി പിടിച്ചു സിസ്റ്റത്തിൽ എന്തോ തപ്പികൊണ്ടിരിക്കുന്നു...

റീസെന്റലി ചെയ്ത വർക്കിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ചെക്ക് ചെയ്ത ശേഷം അവൾ അക്കൗണ്ട് സെക്ഷനിലേക്ക് വിളിച്ചു.... "ഹലോ... " "മിത്രാ ഗ്രൂപ്പിന്റെ ഫണ്ട്‌ ഡീറ്റെയിൽസുമായി ആനന്ദയോട് എംഡിയുടെ ക്യാബിനിലേക്ക് വരാൻ പറയൂ.... " "മാഡം.... ആ പ്രൊജക്റ്റ്‌ ക്യാൻസൽ ആണ്... അതോണ്ട് ആ ഫയൽ ആൾറെഡി ക്ലോസ്ഡ് അല്ലെ..." "പറയുന്നത് കേട്ടാൽ മതി... എന്നെ ചോദ്യം ചെയ്യാൻ നിൽക്കല്ലേ.... " രണ്ടുപേരും ഒരുമിച്ച് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.... മിത്രാ ഗ്രൂപ്പിന്റെ ഫയലുമായി അൻവറാണ് ചെന്നത്... "മേ ഐ... " "യെസ്... " "ഇതാ മാഡം ഫയൽ.... " "ഏത് ഫയൽ...? " "മിത്രാ ഗ്രൂപ്പിന്റെ... " "ഇത് ആനന്ദയോടല്ലേ ഞാൻ കൊണ്ട് വരാൻ പറഞ്ഞത്... " "അനു ആണ് ഫയൽ കൊണ്ട് വന്നത് എന്ന് പല്ലവ് സാർ അറിഞ്ഞാൽ അത് ഇഷ്യൂ ആകും... " "ഒരു ചുക്കും സംഭവിക്കില്ല... നീ പോയി ആനന്ദയെ പറഞ്ഞയക്കു.... "

പോകാതെ അവിടെ തന്നെ നിൽക്കുന്ന അൻവറിനെ നോക്കി ഒന്ന് കൂടി ഉച്ചത്തിൽ പറഞ്ഞു... "മലയാളം പറഞ്ഞാൽ മനസിലാവില്ലേ.... " "വോ... ആവും മ്മാ..ഡം അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞില്ലെങ്കിലും പണി പോവുമ്പോ അറിയും... " അൻവറിന്റെ സംസാരത്തിൽ രൂപശ്രീക്ക് പന്തിയില്ലായ്മ തോന്നിയെങ്കിലും അത് കാര്യമാക്കിയില്ല.... "എന്താണ് രൂപശ്രീ, എന്ത് ഡൌട്ട് ആണ് ഈ ഫയലിൽ.... " കയ്യിലെ ഫയൽ അവളുടെ മുന്നിലേക്ക് ഇട്ട് ചെയർ വലിച്ചു പതുക്കെ ഇരുന്നു.... "നീയാരാടി എന്നെ പേര് വിളിക്കാൻ... കാൾ മീ മാഡം... " "എടി പോടീ ഇന്നൊക്കെ വിളിക്കാൻ കൊച്ച് നാളെ മുതൽ വീട്ടിന്നു ആളെ കൊണ്ട് പോര്.... " ഡോർ ഓപ്പൺ ആവുന്ന ശബ്ദം കേട്ട് പല്ലവെന്നു കരുതി രൂപശ്രീ വേഗം എഴുന്നേറ്റു നിന്നു... പക്ഷെ അപരിചിതമായ മുഖം കണ്ട് സംശയത്തോടെ നോക്കി.... "നീ എന്താ ഇവിടെ പുറത്ത് പോയെ.... " "ഇത് എന്ത് ചോദ്യമാണ് ആനന്ദ.... നീ ഇവിടെ ഉള്ളപ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റോ.... " "വൈഭവ് വെറുതെ ഇഷ്യൂ ഉണ്ടാകാതെ പോ.... "

"അതേയ്... കുടുംബക്കാര്യമൊക്കെ പുറത്തു പോയി ചർച്ചിച്ചോളൂ.... ഇവിടെ പറ്റില്ല... " രൂപശ്രീ പറഞ്ഞു... "ച്ചി... മിണ്ടാതെരിയടി... " വൈഭവ് ഒരു താക്കീത് എന്ന പോലെ രൂപശ്രീയോട് പറഞ്ഞു... തിരിഞ്ഞു ആനന്ദക്ക് നേരെ പറഞ്ഞു "എന്തിനാണ് നിനക്ക് ഈ ഭയം.... നിന്റെ വിവിയല്ലേ... " അവന്റെ ചുവടുകൾ അനുവിന്റെ അടുത്തേക്ക് നീങ്ങി... "വിഷ്ണു...... " അനു പിന്നിലേക്ക് ആഞ്ഞു വിളിച്ചു... ഞൊടിയിടയിൽ വിവി ഡോർ ലോക്ക് ചെയ്തു.... "ആനന്ദ.... നിന്റെ കണ്ണിൽ എന്നെ കാണുമ്പോഴുള്ള ഈ ഭയം എനിക്ക് സഹിക്കാൻ പറ്റുന്നില്ല... നിന്റെ പ്രണയം ഞാൻ അല്ലെ.... ഞാൻ അല്ലെ ആനന്ദ.... പല്ലവിനോട് നീ കാണിക്കുന്ന പ്രണയഭാവങ്ങളാണ് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത്...

ഒരിക്കൽ പോലും അത് പോലെ എന്നോട് നീ പെരുമാറിട്ടില്ല.... " വല്ലാത്ത ഒരു ഭ്രാന്തോടെ പറഞ്ഞു.... അവന്റെ കണ്ണിൽ കാണുന്ന തീക്ഷ്ണതയും മുഖഭാവങ്ങളും അനുവിന്റെ വിറയൽ കൂട്ടി...അനു പിറകിലേക്ക് തിരിഞ്ഞു നോക്കി... "നീ ആരെയാണ് ആനന്ദ തിരിഞ്ഞു നോക്കുന്നത്... നിന്റെ നായകനെയോ... ഹാ.... ഹാ... ഹാ...... അവന്റെ പൊട്ടിച്ചിരി ആർത്തലച്ചു.... നിനക്ക് അറിയോ ആനന്ദ.... ഹി ഇസ് ക്ലീൻ.... കൈകൾ വീശി കണ്ണുകൾ ചിമ്മി വൈഭവ് പറഞ്ഞു... നിന്റെ പ്രാണനാഥൻ ഈ ലോകത്ത് നിന്ന് ഇഹലോകം പ്രാപിച്ചു.... പരതേന്റെ ആത്മവിന് നിത്യശാന്തി നേരുന്നു..... " കൊല ചിരിയോടെ വിവിയുടെ വാക്കുകൾ അനുവിന്റെ കാതിൽ അലയടിച്ചു....

"ഡാ...... " അനു അവന്റെ ഷിർട്ടിന്റെ കോളറിൽ കയറി പിടിച്ചു... "ഇല്ലടാ... നിനക്ക് എന്റെ പല്ലവിനെ ഒന്ന് തൊടാൻ പോലും പറ്റില്ല.... " "നീ ഇത് കണ്ടോ.... " ഫോണിൽ പല്ലവിന്റെ കാറ് തകർന്ന ഫോട്ടോ.... "Noooooooooo"....... അനു കണ്ണുകൾ ചിമ്മിയടച്ചു പിടിച്ചു ചെവികൾ പൊത്തി... "സത്യം ആനന്ദ.... അവൻ ഇന്നീ ലോകത്തില്ല... ഇനി അവന്റെ കുഞ്ഞും ഈ ലോകം കാണണ്ട.... നീയും ഞാനും മാത്രം മതി.... " അനുവിനെ പിടിച്ചു ഒറ്റ തള്ളായിരുന്നു.... "മാഡം.... " രൂപശ്രീ അനു വീഴാതിരിക്കാൻ വേണ്ടി ഓടി പോയി അവളെ താങ്ങി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story