💐നീർമിഴിപൂക്കൾ💐: ഭാഗം 67

neermizhippookkal

രചന: ദേവ ശ്രീ

"മാഡം.... " പൊടുന്നനെ രൂപശ്രീ അനുവിനെ താങ്ങി.... "താൻ ആരാടോ, ഒരു ഓഫീസിൽ വന്നു ഇങ്ങനെയൊക്കെയാണോ പെരുമാറുക.... അതും എംഡിയുടെ വൈഫിനോട്... അറ്റ്ലീസ്റ്റ് അവരൊരു ഗർഭിണി ആണെന്നെങ്കിലും കൺസേൺ കൊടുത്തൂടെ.. എന്ത് തോന്ന്യാസമാണ് വിളിച്ചു പറയുന്നത്.... " അനുവിനെ നേരെ നിർത്തി രൂപശ്രീ വിവിയുടെ നേരെ ചീറി പാഞ്ഞടുത്തു.... "നീയാരാടി എന്നെ ചോദ്യം ചെയ്യാൻ... " രൂപശ്രീയുടെ കവിളിൽ കുത്തിപിടിച്ചു പിന്നോട്ട് തള്ളി... "ആനന്ദ..... വാ... " അവളുടെ കവിളിൽ ഇരുകൈകളും ചേർത്ത് പിടിച്ചു... "നിന്നെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും നോവിക്കില്ല... നീ എന്റെ പ്രണാനാണ് പെണ്ണെ.... വാ.... "

"തൊട്ട് പോകരുത് എന്നെ... ഇനിയും നിനക്ക് എന്നെ ഉപദ്രവിച്ചു മതിയായില്ലേ.... എന്തിനാടാ നീ എന്റെ പല്ലവിനെ...... " കരഞ്ഞു കരഞ്ഞു കണ്ണുകൾ വീർത്തു ചെറുതായിരുന്നു... പല്ലവില്ലാത്ത ഒരു നിമിഷത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയാതെ അനു ഒരു ഭ്രാന്തിയെ പോലെ അവന്റെ കഴുത്തിൽ കൈകൾ ഞെരുക്കി... "നീ ഇനിയും ജീവിക്കരുത്.... നിന്നെ ഞാൻ ജീവിക്കാൻ സമ്മതിക്കില്ല.... " കഴുത്തിൽ മുറുകിയ അനുവിന്റെ കൈകൾ ബലമായി പിടിച്ചു മാറ്റി.... "ജീവിക്കാൻ എനിക്ക് അർഹതയുണ്ട് ആനന്ദ... ആ അർഹതയില്ലാത്തവരെ ഞാൻ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി പറഞ്ഞു വിട്ടു.... "

അവന്റെ കൊല ചിരി മുറുകവേ അന്ന് എല്ലാത്തിൽ നിന്നും പല്ലവിനെ പിന്തിരിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് അനു മുടികൾ കൊരുത്തു വലിച്ചു.... "പല്ലവ്..... പല്ലവ്..... " അനു അലറി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു... "മാഡം.... " അനുവിനെ രൂപശ്രീ ചേർത്ത് പിടിച്ചു.... പുറത്ത് നിന്നും ഡോർ ശക്തമായി മുട്ടുന്നത് കേട്ട് രൂപശ്രീ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹയായി നിന്നു.... "അനു വാതിൽ തുറക്ക് ".... അകത്തെശബ്ദം കേട്ട് സ്റ്റാഫ് എല്ലാം പുറത്ത് തടിച്ചു കൂടി... വിഷ്ണുവും ദിവ്യയും പലരും വാതിലിൽ മുട്ടി.... സർവ്വതും നഷ്ട്ടപ്പെട്ടിരിക്കുന്ന അനുവിനെ നോക്കെ വിവിക്ക് ദേഷ്യം വന്നു..

. "നീ എന്തിനാടി ഇരുന്നു കരയണേ... നിന്റെ മറ്റവൻ ചത്തു മലച്ചതിനോ... നീ അവന് വേണ്ടി ഒഴുക്കുന്ന ഈ കണ്ണീര് കാണുമ്പോൾ ഉണ്ടല്ലോ, എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല.... ഞാൻ ഇത്രയും ചെയ്തത് നിനക്ക് വേണ്ടിയാണ്... നമുക്ക് ജീവിക്കാൻ വേണ്ടി... " രക്തം പാറുന്ന കണ്ണുകളുമായി അനു തീക്ഷണതയോടെ നോട്ടമെറിഞ്ഞു... "നിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാകുന്ന അന്ന് എന്റെ മരണമാണ്... എനിക്ക് ജീവിക്കാൻ ഒരു കുഞ്ഞുണ്ട്... എന്റെ പല്ലവിന്റെ രക്തം.. " "ഓഹ്... പല്ലവ്.... പല്ലവ്.... പല്ലവ്... നിന്റെ നാവുകൾ ഉച്ഛരിക്കേണ്ടത് എന്റെ പേരാണ്.... വൈഭവ്.... അതായിരിക്കണം നിന്റെ നാവുകൾ പ്രണയത്തോടെ ഉച്ഛരിക്കേണ്ടത്...

ഇനിയും നീ അവന് വേണ്ടി സംസാരിച്ചാൽ കൊന്നുകളയും ഞാൻ.... " "മരണത്തെ പറ്റി പറഞ്ഞു നീ എന്നെ ഭയപ്പെടുത്തേണ്ട.... പല്ലവില്ലാത്ത ഈ ലോകത്തിൽ ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല... കൊല്ലഡാ എന്നെ.... " ശക്തിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു അവന്റെ ചിരി... "നിന്നെ ഞാൻ കൊല്ലില്ലഡി... നിന്നെ എനിക്ക് വേണം.... പക്ഷെ ഇത്.... " അനുവിന്റെ വയറിലേക്ക് വിരലുകൾ ചൂണ്ടി.. "ഇതെനിക്ക് ആവശ്യമില്ലാ.... തീർക്കും ഞാൻ.... നിനക്ക് ഒന്ന് ശ്വാസം മുട്ടിയാൽ ആ നശിച്ച വിത്ത് തീർന്നു... " ഒരുനിമിഷം അനു ഭയത്തോടെ പിന്നോട്ട് നീങ്ങി..... പൊടുന്നനെ അനുവിന്റെ കഴുത്തിൽ വിവിയുടെ കൈകൾ മുറുകി....

കൈകളുടെ മുറുക്കം കൂടുത്തോറും ഉമിനീര് വറ്റുന്നതും വേദന രൂപം കൊള്ളുന്നതും അനു അറിയുന്നുണ്ടായിരുന്നു... അവളെ കൊണ്ട് കഴിയും വിധം അനു ചെറുത്തു നിന്നു... അവന്റെ കൈകൾ പിടിച്ചു മാറ്റാൻ ശ്രമിക്കുത്തോറും ശക്തിയിൽ മുറുകി..... രൂപശ്രീ വേഗമെഴുന്നേറ്റ് ക്യാബിന്റെ ഡോർ തുറക്കാൻ നടന്നു.... "ഡോണ്ട് മൂവ്.... " കയ്യിലെ ഗൺ രൂപശ്രീക്ക് നേരെ ചൂണ്ടി.... ഒരു വിറയലോടെ രൂപശ്രീ കാലുകൾ ചലിക്കാൻ കഴിയാതെ നിന്നു... നെഞ്ചിൻ കൂട്ടിലൊരു വേദന രൂപപ്പെട്ടുവോ... ഉദരത്തിൽ നിന്നും ഒരു ചലനം.... ഞങ്ങളുടെ കുഞ്ഞിന്റെ ആദ്യത്തെ അനക്കം.... ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്ന അനുവിന്റെ കണ്ണുകൾ നിറഞ്ഞു...

മാറുകൾ വിങ്ങി മുറുകുന്നു.... വറയിലെ വേദന നെഞ്ചിലേക്കും കഴുത്തിലേക്കും പടരുന്നതറിഞ്ഞിട്ടും അവൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല... വയറിലേക്ക് കൈകൾ അമർന്നു.... വേദന അസഹനീയമായി തോന്നി... """""""""""""""""""""""""""""""""""""""'''''''''''' ബുള്ളറ്റ് പാർക്കിങ്ങിൽ നിർത്തി പല്ലവ് ഓഫീസിലേക്ക് കയറി... നേരെ നടന്നത് അക്കൗണ്ട് സെക്ഷനിലേക്ക് ആയിരുന്നു... പക്ഷെ സ്റ്റാഫിനെ ആരെയും സീറ്റിൽ കാണാത്തതുകൊണ്ട് ബഹളം കേട്ട ഭാഗത്തേക്ക്‌ വേഗത്തിൽ കാലുകൾ ചലിപ്പിച്ചു.... ചുറ്റും കൂടി നിന്നവർ വഴി മാറി കൊടുത്തപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടി തരിച്ചു ഒരുനിമിഷം പല്ലവ് സ്തംബനമായി...

അനുവിന്റെ കൈകൾ വയറിലേക്ക് അമരുന്നത് കണ്ടു തൊട്ടരികിലെ കസേര എടുത്തു ഗ്ലാസിൽ ആഞ്ഞടിച്ചു.... ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് വിവിയുടെ കൈകൾ അനുവിന്റെ കഴുത്തിൽ നിന്നും അയഞ്ഞു.... കഴുത്തിൽ കൈകൊണ്ടു തടവി ചുമച്ചു.... ശരീരത്തിൽ ആകെ വേദനപടരുന്നതറിഞ അനു ഒരു ആശ്രയത്തിനായി ചുമരിലേക്ക് ചാരുമ്പോഴേക്കും പല്ലവ് അവളെ വന്നു താങ്ങി.... "നന്ദ....... " അവന്റെ സ്പർശവും സാമിപ്യവും അറിഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു... "പ...... " അവന്റെ കവിളിൽ കൈ ചേർത്തു... സ്വരം നേരത്തിരുന്നുവെങ്കിലും അവൾ ആർദ്രമായി വിളിച്ചു... പല്ലവ്..... "

അവനെ ഇറുകെ പുണർന്നു അനു വാ വിട്ട് കരഞ്ഞു.... "നന്ദ..... " വിവിയോടുള്ള ദേഷ്യം കാരണം അവളെ ശരീരത്തിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുമ്പോഴും പിടിവിടാൻ സമ്മതിക്കാതെ അവനെ അള്ളിപിടിച്ചു നിന്നു.... നഷ്ട്ടപ്പെട്ട നിധി തിരികെ കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.... ശരീരം ഏറെ അസ്വസ്ഥതകൾ തീർത്ത് അത് പുറമെക്ക് പ്രകടമായെങ്കിലും താങ്ങാൻ കൈകൾ ഉള്ളത് കൊണ്ട് തളരാതെ പിടിച്ചു നിന്നു... "ദിവ്യാ.. " അവൻ നന്ദയെ ശരീരത്തിൽ നിന്നും ബലമായി അടർത്തി മാറ്റി.... അവന്റെ വിളിയുടെ അർത്ഥം മനസിലായ പോലെ ദിവ്യ അനുവിന്റെ അരികിലെത്തി.... വിവിക്ക് നേരെ തിരിഞ്ഞു.... "ഞാൻ പരലോകത്തെത്തി എന്ന് കരുതിയോ വൈഭവ് മിത്രാ ഷേണായ്..... " "നീ ചത്തില്ലെടാ.... " ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story