💐നീർമിഴിപൂക്കൾ💐: ഭാഗം 68

neermizhippookkal

രചന: ദേവ ശ്രീ

"നീ ചത്തില്ലെടാ.... " "നിന്നെ പോലൊരുത്തൻ വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് നിനക്ക് ഇപ്പോ മനസിലായില്ലേ..... " "എന്നാൽ ഈ നിമിഷം നീ തീർന്നു പല്ലവ്.... " കയ്യിലെ തോക്ക് അവന് നേരെ ചൂണ്ടി.... "ഷൂട്ട്‌ മീ..... " പല്ലവ് രണ്ടുകൈകളും നിവർത്തി പിടിച്ചു... വിറകൈകളുമായി ഗൺ പിടിച്ചു നിൽക്കുന്ന വിവിയോട് ചോദിച്ചു... "എന്തെ എന്നെ കൊല്ലുന്നില്ലേ.... അതിനും മാത്രമുള്ള ചങ്കൂറ്റമൊന്നും വൈഭവ് മിത്രക്ക് ഇല്ലാ.... ഉണ്ടെങ്കിൽ.... അല്ലാ ഉണ്ടായിരുന്നെങ്കിൽ നീ എനിക്ക് എതിരെ നേർക്ക് നേർ പോരാടുമായിരുന്നു.... ഇത് എൺപതുകളിലെ സിനിമയിലെത് പോലെ ഒരു വാടക ഗുണ്ടയെ വെച്ച് നീ എനിക്ക് എതിരെ തിരഞ്ഞപ്പോൾ ഞാൻ അളന്നതാണ് നിന്റെ ധൈര്യം... " പല്ലവ് വിവിക്ക് അരികിലേക്ക് ചുവടുകൾ ഓരോന്നായി വെച്ചു....

"ഈ ആക്‌സിഡന്റിന്റെ പിന്നിൽ നീയാണെന്നറിഞ്ഞിട്ടും തിരിച്ചൊന്നും പ്രതികരിക്കാതിരുന്നത് ഞാൻ ഇവൾക്ക് കൊടുത്ത വാക്ക് കൊണ്ടാണ്... .. പക്ഷെ എന്റെ പെണ്ണിനോടും കുഞ്ഞിനോടും ചെയ്തതിന് നിനക്ക് മാപ്പില്ല വൈഭവ്....... " ഷർട്ടിന്റെ കൈകൾ മുകളിലേക്ക് കയറ്റി മുഖത്തതെക്ക് പാറി വീണ മുടികൾ കൈകൊണ്ട് വകഞ്ഞു ഇൻ ചെയ്ത ഷർട്ട്‌ പുറത്തേക്ക് വലിച്ചിട്ടു.. കാലുകൾ ഉയർത്തി ഒറ്റ ചവിട്ടായിരുന്നു നെഞ്ചത്തേക്ക്... വിവിക്ക് നേരെയുള്ള ആദ്യത്തെ അടി... പിന്നോട്ട് രണ്ടടി വെച്ച വിവി പല്ലവിനെ തല്ലാൻ കൈ ആഞ്ഞു വന്നു... ആ കൈ തടഞ്ഞു കൊണ്ട് പല്ലവ് അവന്റെ മുഖത്തേക്ക് അടിച്ചു...

തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്ന പല്ലവിനെ കണ്ടപ്പോൾ വിവി തെല്ലു ഭയന്നു... പല്ലവിന്റെ കണ്ണിൽ പെട്ടത് തൊട്ടാരികിലെ ഗസ്റ്റ്‌ ചെയറിൽ ആണ്... അതും കയ്യിലെടുത്തു വിവിയെ പൊതിരെ തല്ലുമ്പോഴും അവന്റെ കലി അടങ്ങിയില്ല... അവശനായി കിടക്കുന്ന വിവിയെ ഒരലിവുമില്ലാതെ തല്ലി ചതക്കുമ്പോൾ അവന്റെ മനസ്സിൽ തന്റെ കുഞ്ഞും അനുവും മാത്രമായിരുന്നു... വിഷ്ണു വന്നു പിടിച്ചു മാറ്റിയത് കൊണ്ടാണ് പല്ലവ് പിന്തിരിഞ്ഞത്... ഒരാളുടെ സഹായം കൂടാതെ എഴുന്നേൽക്കാൻ പോലും കഴിയാതേ വിവി കുറച്ച് നേരം കിടന്ന കിടപ്പ് ആയിരുന്നു... പല്ലവിന്റെ കണ്ണുകൾ നീണ്ടത് നന്ദയിലേക്ക് ആയിരുന്നു.

.. ദിവ്യയുടെ തോളിൽ മുഖം അമർത്തി കിടക്കുകയായിരുന്നു... കയ്യിലെ വെള്ളം ബോട്ടിൽ ദിവ്യ അവൾക്ക് നേരെ നീട്ടുന്നുണ്ടെങ്കിലും അത് വാങ്ങിക്കാനോ കുടിക്കാനോ അവൾ തയ്യാറായില്ല.... നന്ദയുടെ കോലം കാണെ പല്ലവിന്റെ മനസൊന്ന് പിടഞ്ഞു.... തന്റെ അരികിലേക്ക് നടന്നു വരുന്ന പല്ലവിനെ കാണെ അനുവിന്റെ ഉള്ളൊന്ന് കാളി... "ഇനിയെങ്കിലുമൊരു സന്തോഷ ജീവിതം ആഗ്രഹിച്ച അനു, അന്ന് അങ്ങനെയൊരു വാക്ക് വാങ്ങിയത് കൊണ്ടല്ലേ അവന് ആക്‌സിഡന്റ് നടന്നിട്ടും ഒന്നും പ്രതികരിക്കാതെ ഇരുന്നത്... എല്ലാത്തിനും കൂടി അവന്റെ ദേഷ്യം മുഴുവൻ എന്നോട് തീർക്കുമോ? ...." "വാ... " പല്ലവ് അനുവിന്റെ കയ്യിലേക്ക് പിടി അമർത്തി വിളിച്ചു....

"സോറി..... " അനു ചുണ്ടുകൾ കൂർപ്പിച്ചു..... പല്ലവിന്റെ മുഖഭാവം കണ്ട് എല്ലാവരും അവരവരുടെ സീറ്റിലേക്ക് പോയി.... ക്ലാർക്കും പിയൂണും കൂടി വിവിയെ അവിടെ നിന്നും എടുത്തു പുറത്തേക്ക് കൊണ്ട് പോയി... നന്ദയും പല്ലവും രൂപശ്രീയും മാത്രമായി അവിടെ.... "നിന്നോട് ഞാൻ വരാൻ പറഞ്ഞോ നന്ദ..... " "എങ്ങോട്ടാ.... " "എല്ലാം അറിഞ്ഞാലേ നീ വരുന്നുണ്ടോ.... എത്ര പറഞ്ഞാലും നിനക്ക് അനുസരണ ഇല്ലല്ലോ... ഓക്കേ തന്നിഷ്ടം... അതിനനുസരിച്ചു ബാക്കിയുള്ളവര് നിൽക്കണം... " അവന്റെ ശബ്ദം കനത്തു.... "നീ പറഞ്ഞാൽ തുള്ളണ ഒരു പാവയായി കാണണ്ട എന്നെ.... " "എന്താ നീ ഇങ്ങനെയൊക്കെ പറയുന്നത്..... " അനുവിന്റെ മിഴികൾ നിറഞ്ഞു....

"ഞാൻ പറഞ്ഞതാണ് കുറ്റം... നിനക്ക് എന്തും ചെയ്യാം... നിന്നോടു ഞാൻ പറഞ്ഞതല്ലേ ഇനി മുതൽ ഓഫീസിലേക്ക് വരണ്ട എന്ന്... നീ ഇല്ലെങ്കിൽ ഓഫീസ് അടച്ചു പൂട്ടേണ്ടി വരുമല്ലോ അല്ലെ... ഇന്ന് നിനക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.... എന്റെ വാക്കുകൾക്ക് നീ ഒരു പുല്ല് വില തന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു... ഞാൻ പറഞ്ഞത് കേക്കണത് അഭിമാനകുറവാണല്ലോ... നിന്നെ ഒക്കെ ഉണ്ടല്ലോ.... പറഞ്ഞാൽ മനസിലായില്ലെങ്കിൽ രണ്ടെണ്ണം തന്ന് മനസിലാക്കാനും എനിക്ക് അറിയാം.... ഈ അവസ്ഥയായി പോയി... " ദേഷ്യം കൊണ്ട് കണ്ണ് കാണാതെ അവൻ വായയിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..... ഇരുന്നു ഇരുപ്പിൽ മുഖം തിരിച്ച് നിശബ്ദമായി ഇരിക്കുന്ന അനുവിനെ കണ്ടതും ദേഷ്യത്തിന്റെ അളവ് കുറച്ച് അവൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു...

പല്ലവിന്റ ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ അനു തിരിഞ്ഞു നോക്കി... അവളെ തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടതും പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി.... "ഇവിടുന്നാ ഇത്രേം ദേഷ്യം ഓക്കേ വരുന്നത്.... " അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ടിരിക്കെ അനു ചോദിച്ചു... "നിന്റെയൊക്കെ കയ്യിലിരുപ്പിന് ദേഷ്യം വരാൻ വേറെ എങ്ങോട്ടെങ്കിലും പോണോ.... " വീണ്ടും മൗനം തളം കെട്ടി നിന്നു.... പല്ലവിന് ദേഷ്യം വന്നാൽ പിന്നെ മുന്നും പിന്നും മില്ലാതെ ദേഷ്യം മാറുന്നത് വരെ സംസാരിക്കുന്ന അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അവന്റെ വാക്കുകൾ ഒന്നും അവളിൽ വല്ലാതെ വേദന തീർത്തില്ല....

മൗനത്തിന്റെ അതിർവരമ്പുകൾ ബേധിച്ചു പരസ്പരം അശ്വസിപ്പിച്ചും സ്നേഹിച്ചും ഈ നിമിഷം അനശ്വരമാക്കാൻ രണ്ടുപേരുടെയും ഹൃദയം വല്ലാതെ തുടി കൊട്ടി...... രണ്ടുപേരുടെയും കാട്ടിക്കൂട്ടൽ കണ്ടു രൂപശ്രീയിലും ഒരു പുഞ്ചിരി വിരിഞ്ഞു.... "വാ... ഹോസ്പിറ്റലിലേക്ക് പോകാം..." "അതൊന്നും വേണ്ട... എനിക്ക് വല്ല്യ കുഴപ്പമില്ല... " "ഞാൻ പറയുന്ന എന്തെങ്കിലും ഒരു കാര്യം നീ അനുസരിക്കോ.... " ടേബിളിൽ അടിച്ചു അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.... "അപ്പൊ നീ വരില്ല ലെ.... " അവന്റെ ദേഷ്യം കണ്ടതും അനു കൂടെ വരാം എന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും പല്ലവ് പറഞ്ഞു... "വേണ്ട... നീ വരേണ്ട... പക്ഷേ എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യം നോക്കിയേ പറ്റൂ.... " പറഞ്ഞു തീരും മുന്നേ അവൻ അവളെ കോരിയെടുത്തു... "ഹേയ് എന്താ ഇത് കാണിക്കുന്നത്... എന്നെ താഴെ ഇറക്കു... "

"മര്യാദക്ക് അല്ലേടി നിന്നെ ഞാൻ വിളിച്ചത്... അപ്പൊ നിനക്ക് ഒടുക്കത്തെ ജാഡ... " ഡോറിന്റ് അടുത്ത് എത്തിയതും വാതിൽ തുറക്കാൻ രൂപശ്രീ വേഗം വന്നു... അപ്പോഴും അവളുടെ ചുണ്ടിൽ മായാതെ ആ പുഞ്ചിരി ഉണ്ടായിരുന്നു... അവൾക്ക് നേരെ രണ്ടു കണ്ണുകളും ചിമ്മി കാണിച്ചു കൊണ്ട് പല്ലവ് പുറത്തേക്ക് ഇറങ്ങി... സ്റ്റാഫ് എല്ലാം ആ കാഴ്ച കണ്ട് പുഞ്ചിരിയോടെ വർക്കുകളിലേക്ക് ശ്രദ്ധ കൊടുത്തു... "അയ്യേ... സ്റ്റാഫ് ഒക്കെ നോക്കുന്നു... ആകെ ചമ്മലായി... ന്നെ താഴെ ഇറക്കു... ഞാൻ കൂടെ വന്നോളാം... " അനു കുതറി... "അയ്യോ... തമ്പുരാട്ടി അത്രേം ബുദ്ധിമുട്ടണ്ടാ... അടങ്ങി അവിടെ ഇരുന്നോളണം... ഇല്ലെങ്കിൽ നിലത്തൂന്ന് വടിച്ചെടുക്കാം... "

"അയ്യോ... സേട്ടാ... ഫേടിച്ചു ഫോയല്ലോ... " "നിന്നെ ഞാൻ പീഡിപ്പിച്ചു തരാടി... " "അയ്യോ...... " "എന്തിനാടി കിടന്നു കാറുന്നത്.... " "എനിക്ക് ഈ ഡയലോഗ് അടിക്കാൻ മാത്രമേ അറിയൂ... ഞാൻ ഒരു പാവമാ.... " അത്യാവശ്യം നിഷ്ക്കു ഭാവം മുഖത്തു വാരി വിതറി അനു പറഞ്ഞു... "ആണോ മുത്തേ... എന്നാൽ ചേട്ടന് ഈ ഡയലോഗ് അടിച്ച ശീലമില്ലാ... പ്രവർത്തിച്ചാണ് ശീലം... " "അയ്യയ്യോ പണി പാളിലോ... " "അതേയ്... ഈ സുഖിച്ചു ഇരുപ്പ് മതിയാക്കി താഴെ ഇറങ്ങു.... " "ഇല്ലല്ലോ....." "എന്റെ കൈ കടയുന്നഡി... " "ഓഹ്... വല്ല്യ ആസിഫ് അലിയായി എന്നെ പൊക്കി കൊണ്ട് വരാൻ വല്ല്യ കേമനായിരുന്നല്ലോ.... " "ചിലക്കാതെ താഴെ നില്ക്കു... ഞാൻ വണ്ടി എടുക്കട്ടെ... " കഴുത്തിലെ പിടിത്തം അയഞ്ഞതും അനുവിനെ പതിയെ താഴെ നിർത്തി.... ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു വരുന്ന പല്ലവിനെ അനു കൗതുകത്തോടെ നോക്കി...

"വാ... കയറു... " അവന്റെ ഷോൾഡറിൽ കൈ വെച്ച് അനു പതിയെ സീറ്റിലേക്ക് ഇരുന്നു... "നേരെ ഇരുന്നോ.... " "ആഹാ.... " "സാരിടെ തലപ്പ് നേരെ കയ്യിലെടുത്തു പിടിക്ക്... " "അതൊക്കെ ഞാൻ പിടിച്ചണ്ണൂ... " "പോവാം.... " "മം.... " അനു അവന്റെ അരയിലൂടെ രണ്ടു കൈകൾ കൊണ്ടും വട്ടം പിടിച്ചു... തോളിലേക്ക് തല ചായ്ച്ചു... പതിയെ ഓരോ ഘട്ടറും കുഴിയും ശ്രദ്ധിച്ചു പോകുന്ന അവനോട് വല്ലാത്ത സ്നേഹം തോന്നി അവൾക്ക്... ഹോസ്പിറ്റലിൽ പോയി ചെക്ക് അപ്പ് നടത്തി ഒരു കുഴപ്പവുമില്ല, അമ്മയും കുഞ്ഞും ഓക്കേ ആണെന്ന് ഡോക്ടർ പറയുന്നത് വരെ പല്ലവിന് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല... തീരികെ വീട്ടിലേക്ക് പോകുമ്പോൾ അവന്റെ മനസ് ശാന്തമായിരുന്നു...

"ബീച്ചിൽ പോണോ നന്ദ.... " "മ്മ്ഹ്ഹ്... " "നിനക്ക് സ്പെഷ്യലായി എന്തെങ്കിലും കഴിക്കണോ? " "വേണ്ട... " "നീ വേണ്ട വേണ്ടാന്ന് പറയണ്ട... എന്താ ആഗ്രഹംച്ചാ പറ.... " "പറയട്ടെ.... " "ആടി പെണ്ണെ... " "വീട്ടിലെത്തിയിട്ട് പറയാം..." "അതെന്താ... " "വീട്ടിലെത്തിയിട്ട് പറയാന്നെ... " ബൈക്ക് പോർച്ചിലേക്ക് നിർത്തി അനുവും പല്ലവും അകത്തേക്ക് കയറി.... റൂമിൽ എത്തിയതും ഫ്രഷ് ആവാൻ പോലും അനുവിനെ സമ്മതിക്കാതെ അവളെ തടഞ്ഞു നിർത്തി പല്ലവ് ചോദിച്ചു.. "പറ... എന്താ നിന്റെ ആഗ്രഹം... " "പറയട്ടെ.... " "ആഹാ....." തള്ള വിരലിൽ ഊന്നി അനു പല്ലവിന്റ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു... പെട്ടൊന്ന് ആയത് കൊണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു.... ചുണ്ടുകൾ പരസ്പരം ആഴ്ന്ന് ഇറങ്ങുമ്പോൾ ആ ചുംബന ലഹരിയിലായിരുന്നു അവർ രണ്ടുപേരും.... കൈകൾ പരസ്പരം കൊരുത്തു ഒന്ന് കൂടി ചേർന്ന് നിന്ന് ശക്തമായി ചുംബിക്കുമ്പോൾ സ്വയം മറന്നു പോയിരുന്നു....

ശ്വാസം വിലങ്ങിയിട്ടും ചോരചുവ കലർന്നിട്ടും ചുംബനത്തിന്റെ തീവ്രത കുറഞ്ഞതല്ലാതെ ചുണ്ടുകൾ വേർപ്പെടുത്തിയില്ല.... അവന്റെ സ്നേഹവും സുരക്ഷയും കാണെ, അനുവിന്റെ പ്രണയം മനസ്സിൽ തിങ്ങി വിങ്ങി... അത് എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവൾ കുഴഞ്ഞു.... ഒരു ചുംബന ലഹരിയിൽ തീരുന്നതല്ല അവനോടുള്ള പ്രണയം എന്ന് അറിയാമെങ്കിലും അത് പോലും അവന് നൽകിയില്ലെങ്കിൽ തന്റെ പ്രണയം ഹൃദയം കവിഞ്ഞൊഴുകിയെക്കും എന്ന് തോന്നി... അവനോട് ചേർന്ന് നിൽക്കുമ്പോൾ, ശരീരത്തെയും ചുണ്ടിനെയും അടർത്തി മാറ്റാൻ കഴിയാതെ ആയി അനുവിന്...

വീണ്ടും ഒരു ദീർഘ ചുംബനത്തിന്‌ ശേഷം പതിയെ അവന്റെ പല്ലുകൾ അവളുടെ ചുണ്ടിൽ ചെറുതായി ഒന്ന് അമർത്തി... അവളുടെ കൈകൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു.... ചുണ്ടിൽ അമർത്തി മുത്തി അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.... "എന്തിനാണ് എന്നെ ഇത്രേം സ്നേഹിക്കുന്നത് നീ.... " അവനെ ഇറുകെ പുണർന്നുകൊണ്ടവൾ ചോദിച്ചു.... "നിന്നെ ഇഷ്ട്ടായിട്ട്....." "ഒത്തിരി ഇഷ്ട്ടാണോ... " "അത്രേം ഒന്നുമില്ല...ഒരു കുഞ്ഞിഷ്ട്ടം..." അനുവിന്റെ മുഖത്തു വിരിയുന്ന പരിഭവ ഭാവങ്ങൾ നോക്കെ അവനിൽ വാത്സല്യം നിറഞ്ഞു തുളുമ്പി.... "എന്റെ കുശുമ്പി പാറൂ.... നീ എന്റെ പ്രണാനല്ലേടി... ഈ പല്ലവിൻറെ ലോകം.... " പരസ്പരം വീണ്ടും പുണർന്നു നിൽക്കുമ്പോൾ കാമത്തെക്കാൾ ഏറെ പ്രണയമായിരുന്നു ഇരുവരുടെയും മനസ്സിൽ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story