💐നീർമിഴിപൂക്കൾ💐: ഭാഗം 69

neermizhippookkal

രചന: ദേവ ശ്രീ

രാവിലെ മുറ്റത്ത്‌ ചെടികൾ നനച്ചു നിൽക്കുകയായിരുന്നു അനു... തൊട്ടരികിൽ തന്നെ അവളെയും നോക്കി കൊണ്ട് കോഫി മഗ് കൈ പിടിച്ചു പല്ലവും ഉണ്ടായിരുന്നു... അവന്റെ നോട്ടം കണ്ട് അനു പുരികം ഉയർത്തി എന്താന്ന് ആംഗ്യം ചോദിച്ചു.... ചിരിയോടെ പല്ലവ് ചുമൽ കൂച്ചി.. "ഷുഗർ കൂടുന്നില്ലേന്ന് എനിക്ക് സംശയമുണ്ട്ട്ടോ.... " "സംശയമല്ലാ നന്ദ... കൂടുന്നുണ്ട്... ഓരോ ദിവസം കൂടുംതോറും എന്റെ പെണ്ണിന്റെ സൗന്ദര്യം ഇങ്ങനെ കൂടുമ്പോൾ എനിക്ക് എന്താടി കുറച്ചു ഷുഗറ് കൂടിയാൽ.... " "ഓഹ്... ഒരു പഞ്ചാര കുഞ്ചു... " അനു പുച്ഛത്തോടെ ചിറി കോട്ടി... "അനു...... " പിറകിൽ നിന്നുള്ള കൃഷ്ണന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി...

"എന്താ കൃഷ്ണേട്ടാ.... " ചെടി നനച്ച പൈപ്പ് നിലത്തിട്ട് അനു കൃഷ്ണന് വിളിച്ചതറിയാൻ കാതോർത്തു..... "അനു മുഖവുരയില്ലാതെ ഞാൻ കാര്യം പറയാം.... നിന്റെ ചേച്ചി അർപ്പണയെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യമുണ്ട്.... കാര്യങ്ങൾ നീ നിന്റെ വീട്ടിൽ അവതരിപ്പിക്കുകയാണെങ്കിൽ നന്നായിരുന്നു.... " കൃഷ്ണന്റെ വാക്കുകൾ കേട്ട് അനുവിലും പല്ലവിലും സന്തോഷം തെളിഞ്ഞുവെങ്കിലും അനു ആശങ്കയോടെ കൃഷ്ണനെ നോക്കി... "അത് കൃഷ്ണേട്ടാ... ചേച്ചി സമ്മതിക്കുമോ?... മഹി ഏട്ടൻ ഈ ലോകത്തില്ലെങ്കിലും ഏട്ടന്റെ ഓർമകളുമായി കഴിയാനാണ് ഇഷ്ട്ടം എന്നെനിക്ക് തോന്നുന്നു... "

"ഞാൻ അർപ്പണയോട് ഇതെ പറ്റി സംസാരിച്ചപ്പോൾ പ്രത്യേകിച്ച് എതിർപ്പുകൾ ഒന്നും ഉണ്ടായില്ല... " ഹേ... ഇതൊക്കെ എപ്പോ എന്നർത്ഥത്തിൽ അനുവും പല്ലവും മുഖാമുഖം നോക്കി... "അങ്ങനെയെങ്കിൽ ഞാൻ വീട്ടിൽ സംസാരിക്കാം.... കൃഷ്ണേട്ടനെ പോലെ ഒരാളുടെ കയ്യിൽ എന്റെ ചേച്ചിടെ ജീവിതം സുരക്ഷിതമായിരിക്കും... " അനുവിന്റെ മറുപടി അനുകൂലമായതും കൃഷ്ണന് പാതി ആശ്വാസമായി.... "എന്താ ഇത്രേം ആലോചന.... " "വീണ്ടും ഒരു പരീക്ഷണത്തിന്‌ ആകരുതേ ഞങ്ങടെ ജീവിതത്തിൽ ഇത്രേം സന്തോഷം കൊണ്ട് തരുന്നത് .... " "നീ എന്തിനാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്... വന്നെ.... "

അവളുടെ തോളിൽ കയ്യിട്ട് അകത്തേക്ക് കയറുന്നിടെ പല്ലവ് പറഞ്ഞു "നീ കേട്ടിട്ടില്ലേ ഒരു ഇരുളിന് ഒരു വെളിച്ചം ഉണ്ടാകും... ഒരു മഴക്ക് ഒരു വേനലും... അത് പോലെ തന്നെ ഈ സങ്കടങ്ങൾക്കും ഒരുനാൾ സന്തോഷം മാത്രമായിരിക്കും.... " "ആയാൽ മതിയായിരുന്നു.... ഇന്ന് ഓഫീസിൽ പോവണ്ട..." "എന്താ നിന്നെ ഓഫീസിൽ പോകാൻ സമ്മതിക്കാതെ വീട്ടിലിരുത്തിയതിന് പ്രതികാരമാണോ?.... " അവന്റെ നെഞ്ചിലേക്ക് പതിയെ ഇടിച്ചു കൊണ്ട് പറഞ്ഞു "അതൊന്നുമല്ലാ... നമ്മുക്ക് വീട്ടിൽ പോയി ഈ കാര്യം അമ്മയോടും ചേച്ചിയോടും അവതരിപ്പിക്കാം.... " "അല്ലാ നന്ദ.... ഈ കാര്യം കേട്ടപ്പോൾ രാധമ്മ എന്താണൊ പറഞ്ഞേ?.... "

"അറിയില്ല.... ഞാൻ ഇതേ കുറിച്ച് രാധമ്മയോട് ചോദിക്കട്ടെ..." "മ്മ്... ചോദിച്ചു നോക്ക്... നീ വാ നമുക്ക് റൂമിലേക്ക് പോകാം... " "എന്തെ?... " അനു സംശയം കൊണ്ട് ചോദിച്ചു.... "എന്തായാലും ഇന്ന് ലീവ് ആയില്ലേ... വാ... നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം..... " അവൻ കുസൃതി രൂപേണ പറഞ്ഞു... "അയ്യടാ.... എന്താ ഇത്രേം പറയാൻ ഉള്ളത്.... " "എനിക്ക് എന്തൊക്കെ പറയാൻ ഉണ്ടെന്നോ.... " മുന്നിലേക്ക് പാറി വീണ അവളുടെ മുടി തുമ്പുകളെടുത്തു ചെവിക്ക് പിറകിലേക്ക് മാടിയോതുക്കി വെച്ച് പറഞ്ഞു... "മതി പറഞ്ഞത്... മാറ് അങ്ങോട്ട്‌..... " അവനെ തള്ളി മാറ്റി അനു അടുക്കളയിലേക്ക് നടന്നു...

"ന്റെ ഈശ്വരാ ഇത്രേം പെണ്ണുങ്ങൾ ഉണ്ടായിട്ട് എനിക്ക് ഈ അൺറൊമാന്റിക് മൂരാച്ചിയെയാണല്ലോ കിട്ടിയത്.... " "ആണോ.... സഹിച്ചോളൂ..." "ഓഫീസിലെ ആ മൈഥിലിയൊക്കെ എന്തൊരു റൊമാന്റിക് ആണെന്നോ?... " "ഹേ... " അനു നടത്തം നിർത്തി തിരിഞ്ഞു നിന്നു... അബദ്ധം പറ്റിയ പോലെ പല്ലവ് നാവ് കടിച്ചു... "അത് നിങ്ങൾക്ക് എങ്ങനെ അറിയാ മനുഷ്യാ.... " കലി പൂണ്ടുനിൽക്കുന്ന അനുവിനെ കണ്ടതും പറഞ്ഞു "എന്നെ നോക്കണ്ട ഉണ്ണി... ഞാൻ നാട് വിട്ടു.... " പല്ലവിന്റെ ഓട്ടം കണ്ടതും അനു പൊട്ടിചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു... അടുക്കളയിൽ രാധമ്മ തിരക്കിട്ട പണികളിലായിരുന്നു.... "രാധമ്മേ.... "

"എന്താ മോളെ... എന്തെങ്കിലും വേണോ?... " "ഹേയ്... ഒന്നും വേണ്ടാ... ഞാൻ ചുമ്മാ... " എങ്ങനെ ഇത് രാധമ്മയോട് പറയും എന്നറിയില്ലായിരുന്നു അനുവിന്... ഒരുപക്ഷെ രാധമ്മയോട് കൃഷ്ണേട്ടൻ ഈ കാര്യം പറഞ്ഞിട്ടില്ലാ എങ്കിൽ ഞാനൊരു സ്വാർത്ഥയാവില്ലേ... അനുവിനെ കുറച്ചു നേരം നോക്കി നിന്ന രാധമ്മക്ക് അവളുടെ പതർച്ച കണ്ട് കാര്യം മനസിലായി... "മോള് പറയാൻ വന്നത് കൃഷ്ണന്റെ കാര്യല്ലേ... മോൾടെ ചേച്ചിയുമായുള്ള ഈ ബന്ധത്തിന്‌ എനിക്ക് പൂർണ സമ്മതമാണ്.... ന്റെ കുട്ടിടെ ആഗ്രഹം അതാണച്ചാ എനിക്ക് എന്താ മോളെ എതിർപ്പ്... പിന്നെ അവന് ഈ പെണ്ണ് കാണൽ ചടങ്ങ് ഒക്കെ ഒഴിവാക്കാൻ വേണ്ടിയാണ് മോളോട് പറഞ്ഞത്...

മോൾടെ വീട്ടുകാർക്കും സമ്മതമെങ്കിൽ ഈ വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നമുക്ക് നടത്താം.... " അനു രാധമ്മയുടെ തോളിൽ കൈ വെച്ചു.... "ഞാൻ ഇന്ന് തന്നെ വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കാം... എല്ലാം നല്ലതിനായി അവസാനിക്കട്ടെ..... " അത് പറഞ്ഞു അനു റൂമിലേക്ക് നടന്നു.... "മോളെ...." പാർവതി വിളിച്ചത് കേട്ട് അനു തിരിഞ്ഞു നിന്നു... "എന്താ അമ്മേ.... " "അമ്മ ഇറങ്ങാണ്... ടാബ്ലറ്റ് ഈ ബോക്സിൽ ഉണ്ട്... എല്ലാം കൃത്യമായി കഴിക്കണം...

അപ്പച്ചിയോട് അമ്മ പറഞ്ഞിട്ടുണ്ട്... ഭക്ഷണം ഒക്കെ നന്നായി കഴിക്കണേ... " "ശരി... അമ്മേ ഞങ്ങൾ ഒന്ന് വീട് വരെ പോയിട്ട് വരാം... " "കൃഷ്ണന്റെ കാര്യത്തിനാണോ പോവുന്നത്... ? " "അതെ.... " "അമ്മയും അച്ഛനും കൂടെ പോരണോ?... " "വേണ്ടമ്മേ... ഇന്ന് ലീവ് പറഞ്ഞിട്ടില്ലല്ലോ... പിന്നെ ചേച്ചിടെ തീരുമാനവും അറിയില്ലല്ലോ.... " "എന്നാൽ ശരി മോളെ സൂക്ഷിച്ചു പോയി വാ.... " &&&&&&&&&&&&&&&&&&&& "ചേച്ചി നീ ഒന്നും പറഞ്ഞില്ലാ ".... "ഞാൻ എന്ത് പറയാനാണ് അനു.... സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ കഴിയാത്ത ഈ ലോകത്തു, പ്രായം പോലും നോക്കാതെ പിച്ചി ചീന്തുന്ന കാലത്ത് എന്ത് വിശ്വസിച്ചാണ് ഞാൻ ഒരാളെ വിവാഹം കഴിക്കുന്നത്....

എന്നെ കണ്ടാണോ, അതോ എന്റെ മോളെ കണ്ടാണോ.... " "ചേച്ചി... " അനു ദയനീയമായി വിളിച്ചു.... "ഇല്ലേച്ചി.... കൃഷ്ണേട്ടൻ നല്ലൊരു മനുഷ്യനാണ്... ഒരിക്കലും അങ്ങനെ ഒന്നും ചിന്തിക്കുക കൂടിയില്ല.... ഏട്ടൻ നിന്നോടോ മോളോടോ ഉള്ള കാമം കൊണ്ടല്ല.... നമ്മുടെ മോളോട് ഉള്ള ഇഷ്ട്ടം കൊണ്ടാണ്.... " അനു അർപ്പണയുടെ തോളിൽ കൈ വെച്ചു... "അറിയില്ല മോളെ.... എന്റെ ചിന്ത അങ്ങനെയൊക്കെയാണ് കടന്നു പോയി.... ഒരു അമ്മയുടെ ആദിയായിരിക്കും.... "

"നിനക്ക് വിശ്വാസമുണ്ടോ ചേച്ചി... ഒരു ആൺതുണ ഇല്ലെങ്കിൽ നിന്റെയും നിന്റെ മോളുടെയും ജീവിതം ഹാപ്പി ആയിരിക്കും എന്ന്..... " മറുപടി മൗനമായത് കൊണ്ട് അനു വീണ്ടും പറഞ്ഞു.... "ഒരു പക്ഷെ ഇത് നിന്റെ നല്ലതിനെങ്കിലോ..... മോള് കൂടി സമ്മതം അറിയിച്ചില്ലേ.... ഒരിക്കലും നിന്നെ ഞാൻ പ്രഷർ ചെയ്യില്ല... നിന്റെ ഇഷ്ട്ടം പോലെ എല്ലാം നടക്കട്ടെ.... " അർപ്പണയുടെ മനസ്സിൽ കൃഷ്ണനെ കണ്ടത് മുതലുള്ള കാര്യങ്ങൾ മിന്നി മറഞ്ഞു... ഒരുപാട് നേരത്തെ ആലോചനക്കൊടുവിൽ അർപ്പണ പറഞ്ഞു... "സമ്മതം...... ".......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story