💐നീർമിഴിപൂക്കൾ💐: ഭാഗം 70

neermizhippookkal

രചന: ദേവ ശ്രീ

എല്ലാവരും കൂടി തീരുമാനിച്ചു അടുത്ത് തന്നെയുള്ള മുഹൂർത്തത്തിൽ അർപ്പണയുടെയും കൃഷ്ണന്റെയും വിവാഹം തീരുമാനിച്ചു.... വിവാഹത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളത് കൊണ്ട് ഇന്ദ്രന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് രണ്ടുപേരും പോയി.... വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ ഓഫീസിലെ പേപ്പറിൽ സൈൻ ചെയ്തു കൃഷ്ണനും അർപ്പണയും വിവാഹിതരായി... മുഖത്ത് കൃത്യമായി ചിരി വരുത്തി അർപ്പണ എല്ലാവർക്കും മുന്നിൽ നിൽക്കുമ്പോൾ കൃഷ്ണന്റെ നോട്ടം പല്ലവിന്റെ കയ്യിൽ തൂങ്ങി നടക്കുന്ന നിധിയിലായിരുന്നു...

"ഇനി എന്നും നിധിയെ സ്നേഹിക്കാനും അവളുടെ വളർച്ചയിൽ അവൾക്കൊരു കൂട്ടവാനും എനിക്ക് കഴിയുമല്ലോ" ആ ഒരു ആശ്വാസമായിരുന്നു അയാളിൽ... അത്രേമേൽ ഒരു ആത്മബന്ധം അയാൾക്ക് നിധിയുമായി തോന്നിയിരുന്നു.... കൃഷ്ണനെ ഒന്നു നോക്കുക പോലും ചെയ്യാതെ പല്ലവിനോട് കുസൃതി കൂടി നടക്കുന്ന നിധിയെ കണ്ടതും കൃഷ്ണനിൽ ഒരു കുഞ്ഞു കുശുമ്പ് ഉടലെടുത്തു.... രജിസ്റ്റർ ഓഫീസിൽ നിന്നും ഇറങ്ങിയത് പല്ലവ് മോളുമായി നേരെ കൃഷ്ണന്റെ അരികിലേക്ക് നടന്നു... കൃഷ്ണനെ കണ്ടതും പല്ലവിന്റെ കയ്യിലെ പിടി വിട്ട് നേരെ അയാളുടെ അരികിലേക്ക് നടന്നു... "വല്യച്ചാ..... "

ആ വിളി കൃഷ്ണനിൽ ഒരു വേദന തീർത്തു... എങ്കിലും കുഞ്ഞല്ലേ എന്ന് കരുതി അവളുടെ കവിളിൽ തലോടി നെറുകയിൽ ചുണ്ടുകൾ അമർത്തി കൃത്രിമമായി ഒരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു..... "അയ്യോ മോളെ... ഇത് ഇനി നിന്റെ വല്യച്ഛനല്ല... അച്ഛനാണ്.... " പല്ലവ് അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.... "അച്ഛൻ..... " നിധി ശബ്ദം പുറത്തേക്ക് വരാതെ ഉച്ചരിച്ചു... "അപ്പൊ എനിക്ക് രണ്ട് അച്ഛന്മാരും അമ്മമാരും ഉണ്ടല്ലേ.... " സന്തോഷത്തോടെ കണ്ണുകൾ വിടർത്തിയുള്ള അവളുടെ ചോദ്യം കേട്ട് കൃഷ്ണന്റെ ഉള്ളൊന്ന് തുടിച്ചു.... #################### "വിവി... നിനക്ക് ഇപ്പോ നടക്കാൻ കഴിയുന്നുണ്ടല്ലോ....

നമുക്ക് നാളെ തന്നെ ഇവിടുന്നു പോകാം... " അവനെ നടക്കാൻ സഹായിക്കുന്നതിനിടെ ശ്രീമയി പറഞ്ഞു... ."ഞാൻ ഇല്ല... നീ വേണേൽ പൊക്കോ.... " "നീ എന്തിനാ ഇവിടെ നിൽക്കുന്നത്?... " "എനിക്ക് ഇനിയും ഇവിടെ ചെയ്തു തീർക്കാൻ ഒരുപാട് പണികൾ ഉണ്ട്... " നടത്തം നിർത്തി അവനോട്‌ ചേർന്ന് നിന്നു... "വേണ്ടാ വിവി... നമുക്ക് ആരോടും ഈ പകയും പ്രതികാരവും ഒന്നും വേണ്ടാ... നമുക്ക് നാട്ടിൽ പോയി എല്ലാം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാം.... " ശ്രീമയിയുടെ ഭാവ മാറ്റത്തിൽ ഒന്ന് അമ്പരന്ന് വിവി അവളെ നോക്കി... "നീ എന്താ പറഞ്ഞേ... നമ്മളൊരുമിച്ച് ഒരു ജീവിതമോ? " "അതെ... നീ എനിക്ക് വാക്ക് തന്നതല്ലേ എന്നെ പിരിഞ്ഞു നിനക്ക് ഒരു ജീവിതമില്ലെന്ന്.... "

അവളുടെ കയ്യിലെ പിടി വിടുത്തിച്ചു പറഞ്ഞു... "എപ്പോ തോന്നി നിനക്ക് ഈ ബോധോദയം... പല്ലവിനെ നിനക്ക് കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടോ... എല്ലാം അവസാനിപ്പിച്ചു നീ നിനക്ക് ആവശ്യമുള്ള തുക എടുത്തു എന്നിൽ നിന്നും വാങ്ങി ഞാനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു പോയവളല്ലേ നീ... " "അ.......അ.... അത്...... ഞാ.... ഞാൻ.... " "നിനക്ക് എന്താടി വിക്ക് ഉണ്ടോ? വല്ലാതെ കിടന്നു ഷോ കാണിക്കല്ലേ മോളെ.... നിനക്ക് അറിയില്ല എന്നെ.... " "ഇല്ല വിവി കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനി ഒന്നും ആവർത്തിക്കേണ്ട... എന്നെ വിട്ട് നിന്നെ ഞാൻ എവിടെയും പോകാൻ അനുവദിക്കില്ല.... നിനക്ക് എന്നെ ഇഷ്ടമല്ലേ വിവി.... " "ഇഷ്ട്ടം..... "

നിറഞ്ഞ പുച്ഛത്തോടെ അവന്റെ നാവുകൾ ഉച്ചരിച്ച വാക്ക്..... "നിനക്ക് അറിയുമോ എന്റെ ജീവിതത്തിൽ ഒരു പ്രണയമേ ഉണ്ടായിരുന്നള്ളൂ... എന്റെ ആനന്ദ.... ഏതു സമയവും ഞാൻ എന്ന് കരുതി ജീവിച്ചവളാണ് അവൾ... ആ അവളാണ് മറ്റവന്റെ നെഞ്ചിലേക്ക് അമരുന്നത് ഞാൻ കണ്ടത്... എല്ലാത്തിനും കാരണം നീയാണ്.... നീ ഒറ്റൊരുത്തി.... " ചുമരിലേക്ക് ചാരി നിർത്തി അവളുടെ കഴുത്തിൽ കൈ മുട്ട് ചേർത്തു.... "കടന്നു പൊക്കോളണം എന്റെ കൺമുന്നിൽ നിന്ന്.... സർവ്വതും ചുട്ട് ചാമ്പലാക്കാൻ കണക്കെ പകയുണ്ട്.... എല്ലാം നശിപ്പിക്കും ഞാൻ. എല്ലാം.... കൊല്ലും ഞാൻ അവനെയും അവളെയും... എനിക്ക് കിട്ടാത്തത് ഒന്നും മറ്റാരും അനുഭവിക്കേണ്ട.... "

"വിവി നിനക്ക് ഭ്രാന്ത് ആയോ.... അവരെ കൊന്ന് ഇനിയുള്ള കാലം ജയ്യിൽ പോയി കിടക്കാനാണോ? " "മിണ്ടരുത് നീ..... എന്തിനാടി നീ എന്റെ ജീവിതത്തിലേക്ക് വന്നത്... " "വിവി പ്ലീസ് നിന്റെ കാലു പിടിക്കാം ഞാൻ... എന്നെ ഒഴിവാക്കരുത്.... ഞാൻ നിനക്ക് നല്ലൊരു ഭാര്യയായിരിക്കും.... എന്നെ കൈവിടല്ലേ വിവി... " "നീ നാടകം നിർത്ത് ശ്രീമയി.... നമ്മൾ തമ്മിലുള്ളതെല്ലാം അവസാനിച്ചു.... " അവളെ വലിച്ചു അവനോട് ചേർത്ത് തിരിച്ചു നിർത്തി, തോളിൽ തല വെച്ച് മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു അവളിലെ ഗന്ധം ആവാഹിച്ചു... അവനിലെ സൈക്കോ ഉണർന്ന നിമിഷം.... മൂക്ക് കൊണ്ട് കവിളിൽ അമർത്തി ചുണ്ടുകൾ പതിപ്പിച്ചു...

പകയോടെ അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് നീണ്ടു... "നിന്നെ ഒഴിവാക്കിയത് ഞാൻ നല്ലൊരു നഷ്ട്ട കച്ചവടത്തിന് തന്നെയാണ്... അഞ്ചു കോടിക്ക്.... സാരല്യ... ഒരുപാട് രാത്രി നീ എന്നെ സുഖിപ്പിച്ചതല്ലേ.... " അറപ്പോടും വെറുപ്പോടും കൂടി അവൻ അവളെ മുന്നോട്ട് തള്ളി.... "നഷ്ട്ടം അത് വീണ്ടും എനിക്കാണ്... എന്റെ കുഞ്ഞിനെ ചുമക്കേണ്ടവൾ ഇന്ന് അവന്റെ കുഞ്ഞിനെ ചുമക്കുന്നത് കണ്ടില്ലേ നീ.... ഇല്ലടി എന്നെ തോൽപ്പിച്ചു ആരേം ഞാൻ ജീവിക്കാൻ അനുവദിക്കില്ല.... " അവന്റെ വാക്കുകൾ ആ മുറിക്കുള്ളിൽ അലയടിച്ചു.... $$$$$$$$$$$$$$$$$$$$$ "വലത് കാല് വെച്ച് കയറി വാ മോളെ.... " നിലവിളക്ക് കയ്യിൽ കൊടുത്തു രാധമ്മ പറഞ്ഞു....

അർപ്പണയുടെ കൂടെ കൃഷ്ണനും കൃഷ്ണന്റെ വലത് കയ്യിൽ നിധിയും ഉണ്ടായിരുന്നു.... പ്രത്യകിച്ചു ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല... ഉച്ചക്ക് ചെറിയ ഒരു സദ്യയൊരുക്കിയിരുന്നു... ഇന്ദ്രനും പാർവതിയും അമ്മയും സഹോദരിയും അനുവിന്റെ അമ്മയും സഹോദരിമാരും ഒക്കെ വൈകുന്നേരത്തോട് കൂടി പോയി... കുറച്ചു സമയം കൂടി അനുവും പല്ലവും അവിടെ നിന്ന് അവരും യാത്ര പറഞ്ഞതോടെ ആ വീട്ടിൽ കൃഷ്ണനും രാധമ്മയും നിധിയും അർപ്പണയും മാത്രമായി.... പഴയ നാലു കേട്ട് വീട് പുതിയ മോടിയിലാക്കിയ ഇരുനില വീട്... അകത്ത് നടുമുറ്റവും അതിന് നടുക്ക് തുളസി തറയും ഉണ്ട്... നീണ്ട ഉമ്മറവും ഇടനാഴികകളും മൂന്നു മുറികളും ഉണ്ട് താഴെ....

നിധി ഉള്ളത് കൊണ്ട് അവൾക് ആശ്വാസം തോന്നി.... രാധമ്മയുടെ പെരുമാറ്റം കൊണ്ട് അർപ്പണ അവരുമായി കൂടുതൽ അടുത്തു.... ********* അനുവിന്റെ വീർത്തു വരുന്ന വയറിൽ കൈ ചേർത്ത് കിടക്കവേ അവന്റെ കയ്യിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു... "നന്ദ... കുഞ്ഞ് അനങ്ങി....." സന്തോഷത്തോടെ അവൻ എഴുന്നേറ്റു ഇരുന്നു അവളുടെ ചുരിദാറിന്റെ ടോപ് പൊക്കി.... വയറിൽ കൈ ചേർത്ത് വെച്ചു.... വീണ്ടും അനങ്ങിയപ്പോൾ അവൻ അവിടെ ചുണ്ടുകൾ അമർത്തി...

"ബേബി....... " അവന്റെ സ്വരം നേർത്തു... വീണ്ടും വീണ്ടും കുഞ്ഞിന്റെ അനക്കം അറിഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് നന്ദയുടെ നെറ്റിയിൽ ഉമ്മ വെച്ചു.... കണ്ണുകൾ അടച്ചു കിടക്കുന്ന അനുവിനെ അവൻ നോക്കി കാണുകയായിരുന്നു... കവിളുകൾ തുടുത്ത് മുഖം ചീർത്തിട്ടുണ്ട്...... മുന്നിലേക്ക് വയറ് നന്നായി വന്നിരിക്കുന്നു.... അവൾ ഒരമ്മയാകാനുള്ള തയ്യാറെടുപ്പാണെന്ന് ഓർക്കേ അവന്റെ ഉള്ളിൽ പ്രണയം അലയടിച്ചു കൊണ്ടിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story