💐നീർമിഴിപൂക്കൾ💐: ഭാഗം 71

neermizhippookkal

രചന: ദേവ ശ്രീ

കണ്ണുകൾ പതിയെ വലിച്ചു തുറന്ന് അനു മുഖം ഉയർത്തി....
അവളെയും ചേർത്ത് പിടിച്ചു കിടന്ന് ഉറങ്ങുന്ന പല്ലവിനെയാണ് കണ്ടത്.... 
പതിയെ ഒന്ന് ഉയരാൻ ശ്രമിച്ചു... 
പക്ഷെ സാധിക്കുന്നില്ല... 
ഓരോ ദിവസം കൂടും തോറും അവൾക്ക് വല്ലാത്ത ക്ഷീണങ്ങളായിരുന്നു..... 
വീണ്ടും കിടക്കാൻ ശരീരം പറയുന്നുണ്ടെങ്കിലും എഴുന്നേൽക്കാൻ മനസ് തുടിച്ചു... 
നേരം പുലരുവോളം ഒരേ ഭാഗം തന്നെ തിരിഞ്ഞു കിടന്നത് കൊണ്ടെന്നു തോന്നുന്നു കൈക്കും കഴുത്തിനും നല്ല വേദന തോന്നി.... 
പതിയെ ഉയർന്നു കൊണ്ട് പല്ലവിനെ ഒന്ന് ഉമ്മ വെച്ചു... 
ബെഡിൽ എഴുന്നേറ്റിരുന്നു... 
അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി സ്ഥാനം തെറ്റി കിടക്കുന്ന ചുരിദാറിന്റെ ടോപ് വലിച്ചു ശരിയാക്കി ഇട്ടു... 
കാലുകൾ നിലത്തേക്ക് അമർത്തുമ്പോൾ പാദങ്ങളുടെ അടിയിൽ വേദന പോലെ.... 
ബാത്‌റൂമിൽ പോവാൻ തിടുക്കമായി നന്ദ എരിപിരി കൊണ്ട് പല്ലവിനെ വിളിച്ചു.... 

"പല്ലവ് ഒന്ന് എഴുനേൽക്കുമോ? "


"മം..... "
ഒന്ന് മൂളി കൊണ്ട് അവൻ തിരിഞ്ഞു കിടന്നു.... 


"ഒന്ന് എഴുനേൽക്കുമോ? 
അത്രയും അത്യാവശ്യമാണ്.... "


പെട്ടൊന്ന് എന്തോ ഞെട്ടി എഴുനേറ്റ പല്ലവ് കണ്ടത് ഊരക്കും കൈ കൊടുത്തു ഇരിക്കുന്ന അനുവിനെയാണ്...

"എന്താ നന്ദ... വയ്യേ...  "


"എനിക്ക് എഴുന്നേൽക്കാൻ ഒരു പ്രയാസം.... 
ഒന്ന് സഹായിക്കുമോ.... "
നന്ദയുടെ ദയനീയമായ ആവശ്യം കേട്ട് പല്ലവിന് ഓരോ പോലെ സന്തോഷവും സങ്കടവും വന്നു.... 
അധികം താമസിയാതെ ഞങ്ങളുടെ ബേബി വരുന്നു എന്നതിന്റെ അടയാളങ്ങൾ അനുവിൽ കാണെ അവന്റെ ഉള്ള് സന്തോഷിച്ചെങ്കിലും അവൾ അനുഭവിക്കുന്ന വിഷമതകൾ കാണെ അവന് സങ്കടവും തോന്നി... 


അവൻ ബെഡിൽ നിന്നും എഴുന്നേറ്റു.... 

എഴുന്നേൽക്കാൻ ശ്രമിക്കുന്ന നന്ദ ഒരു താങ്ങിനായി അവളുടെ കൈകൾ അവന്റെ നേരെ നീട്ടി... 
അത് ഗൗനിക്കാതെ അവൻ അവളെ കോരിയെടുത്തു... 
നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...  
അവന്റെ കഴുത്തിലൂടെ കൈകൾ ഇട്ട് കവിളിലും നെഞ്ചിലും അമർത്തി മുത്തി..... 

"ഇപ്പൊ കുതറുന്നില്ലേ....?  "
അവളുടെ ചെവിയിൽ അവന്റെ ശ്വാസനിശ്വാസം തട്ടിയപ്പോൾ ഇക്കിളിയായി കൊണ്ട് നന്ദ ഒന്ന് പുളഞ്ഞു... 

"ഒന്ന് ചുമ്മാതിരിക്കോ.... " 


"ഇല്ലല്ലോ... 
നിനക്ക് റെസ്റ്റെ ഇല്ലാ മോളെ.... 
നമ്മുടെ ബേബി വന്നിട്ട് വേണം എന്റെ പ്രണയം വീണ്ടും നിന്നിലേക്ക് ചൊരിയാൻ...
കരുതലായ്,  കാവലായി, വാത്സല്യമായി, സ്നേഹമായി,  പ്രണയമായി,  കാമമായി..."


അവന്റെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത താങ്ങാതെ അനു മുഖം താഴ്ത്തി... 

അവളെ ബാത്‌റൂമിൽ ആക്കി തിരികെ വന്ന് അവൻ ബ്ലാങ്കറ്റ്  എടുത്തു കുടഞ്ഞു ബെഡിൽ വൃത്തിയായി ഒരു അരികിലേക്ക് മടക്കി വെച്ചു.... 
ബെഡിൽ ഇട്ട വിരി നേരെയാക്കി  പില്ലോ നേരെ ഇടുമ്പോളാണ് നന്ദ ഇറങ്ങി വന്നത്... 

"അയ്യോ അതൊക്കെ ഞാൻ ചെയ്യാം...  അവിടെ ഇട്ടേക്കു.... "


"അതൊക്കെ ഞാൻ ചെയ്തു...  
പോയി കുളിച്ചു വാ... 
എന്നിട്ട് എന്തെങ്കിലും കഴിക്കാം.... "

"ഇപ്പോ കുളിക്കണ്ട.... "
നന്ദ മടിയോടെ പതിയെ ചുവടുകൾ വെച്ച് ബെഡിൽ ഇരുന്നു... 


"നടക്കില്ല മോളെ... 
എന്റെ മടിച്ചി പെണ്ണ് വന്നെ.... 
ചേട്ടൻ കുളിപ്പിച്ച് തരാം.... "

"അയ്യേ...  വഷളത്തരം പറയല്ലേ.... "

"ഇതിൽ എന്ത് വഷളത്തരം..
എന്റെ ഭാര്യയല്ലേ.....
നിന്റെ ചമ്മലും നാണമൊക്കെ കാണുമ്പോൾ ഉണ്ടല്ലോ എനിക്ക് ചിരി വരുന്നു...  "

"മാറിയേ...  ഞാൻ പോയി കുളിച്ചു വരാം.... "

"പ്ലീസ് നന്ദ....
പ്ലീസ്..... പ്ലീസ്.....
 പ്ലീസ്......
പ്ലീസ്...... പ്ലീ.....സ്....... 
ഞാൻ കുളിപ്പിച്ച് തരാം... "


"നിനക്ക് എന്താ വട്ടാണോ? 
ഇങ്ങനെ നാണമില്ലാത്ത വർത്തമാനം പറയാൻ...
അയ്യേ...  എനിക്ക് എന്തോ പോലെ തോന്നുന്നു...  "

"നിനക്ക് അറിയോ നന്ദ... "
പല്ലവ് വളരെ സീരിയസ് ആയി പറഞ്ഞു വന്നു... 

"ഒരു ന്യൂ ബോൺ വരുന്ന സമയത്ത് കുഞ്ഞിന്റെ അമ്മയുടെ ആഗ്രഹങ്ങൾ സഫലമാക്കി തരുന്ന  പോലെ അച്ഛന്റെ ആഗ്രഹങ്ങൾക്കും ഇമ്പോർന്റസ് കൊടുക്കണം...  "

"ഇതാണോ നിന്റെ ആഗ്രഹം... "
നന്ദ അതിശയം കൊണ്ട് ചോദിച്ചു.... 


അതെ എന്നർത്ഥത്തിൽ അവൻ തല ചലിപ്പിച്ചു... 

"പ്ലീസ് നന്ദ...  നിന്നെ എണ്ണയൊക്കെ തേപ്പിച്ചു ഞാൻ കുളിപ്പിച്ച് തരാം... "

"എനിക്ക് വയ്യാട്ടോ...  ഞാൻ ഇല്ലാ.... "
നന്ദ വിറയലോടെ പറഞ്ഞു... 
"ഈശ്വരാ ആ രംഗം എനിക്ക് ഓർക്കാൻ കൂടി വയ്യാ.... "

"എനിക്ക് ഓർക്കാൻ വയ്ക്കും... 
നീ വാ...  ബലമായി അവളെ കൊണ്ട് പോയി ബാത്‌റൂമിൽ കയറ്റി ലോക്ക് ഇട്ടു.... 

"ഇനി നീ ഡ്രസ്സ്‌ അഴിച്ചു ടവ്വൽ കെട്ടിക്കോ... "


"നീ പോയെ ഞാൻ കുളിച്ചോളാം.... "

"പറ്റില്ല മോളെ.... "
അവന്റെ നിർബന്ധത്തിൽ നന്ദക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.... 

അവന്റെ ആഗ്രഹം പോലെ അവളെ എണ്ണയൊക്കെ തേച്ചു കുളിപ്പിച്ചു.... 
വെള്ളം ശരീരത്തിൽ പതിയുമ്പോൾ അവന്റെ വിരലുകളും ചുണ്ടുകളും അവളിൽ കുസൃതി കാണിച്ചു കൊണ്ടിരിക്കുന്നു... 
പലപ്പോഴും അവൾ ശ്വാസനയോടെ അവനെ തടഞ്ഞു നിർത്തി.... 


കുളി കഴിഞ്ഞു ഇറങ്ങിയ നന്ദയെ പല്ലവ് നിർബന്ധപൂർവ്വം ഒരു സെറ്റ് മുണ്ട് ഉടുപ്പിച്ചു....
അവളുടെ മുടി നന്നായി ഉണക്കി കൊടുത്തു കണ്ണിൽ കരി എഴുതി മുടി ചീകി കുളിപിന്നൽ ഇട്ട് ഒരു കുഞ്ഞു പൊട്ടും തൊട്ട് നെറ്റിയിൽ സിന്ദൂരം ചാർത്തി കൊടുത്തു..... 

പതിവിലേറെ തിളക്കം അന്നവളുടെ മുഖത്തിന്‌ ഉണ്ടായിരുന്നു... 
നാണം കൊണ്ട് മുഖം ഉയർത്താൻ കഴിയാതെ ഇരിക്കുന്ന അനുവിന്റെ മുഖം പിടിച്ചു ബലമായി പിടിച്ചു ഉയർത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... 

"ഇന്ന് ഞാൻ ലീവ് എടുക്കാം...  എന്നിട്ട്  നമുക്ക് ഒരു ഫോട്ടോ ഷൂട്ട്‌ നടത്താം.. "


സമ്മതമെന്നോണം നന്ദ തലയാട്ടി.... 

എങ്കിൽ നീ താഴേക്ക് പൊക്കോ...  ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.... 

അനു താഴേക്ക് പോവുന്നതും നോക്കി ഒരു മൂളി പാട്ടൊടെ പല്ലവ് ബാത്‌റൂമിലേക്ക് കയറി.... 


💚💚💚💚💚💚💚💚

അർപ്പണക്കും കൃഷ്ണന്റെയും നടുവിൽ കിടന്നു കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന കഥകളും കേട്ട് ഉറങ്ങാൻ കിടക്കുകയായിരുന്നു നിധി.... 
അതിശയമായിരുന്നു അർപ്പണക്ക്... 
സ്വന്തമല്ലാത്ത ഒരു കുഞ്ഞിനെ ഇത്രേം സ്നേഹിക്കാൻ കഴിയോ....
ഒരിക്കലും എനിക്ക് നേരെ ഒരു നോട്ടം പോലും നീളാത്തത്  അതിശയം തന്നെയായിരുന്നു.... 
നിധിയോട് കാണിക്കുന്ന സ്നേഹം കാണെ അർപ്പണക്ക് കൃഷ്ണനോട്‌ ഒരു ബഹുമാനം ഒക്കെ തോന്നി... 

ചിന്തകൾക്ക് വിരാമം ഇട്ട് രണ്ടുപേരും നിദ്രയെ പുൽകി.... 
ഇടക്ക് എപ്പോഴോ ഉറങ്ങി എഴുന്നേറ്റ അർപ്പണ നിധിയെ കെട്ടിപിടിച്ചതും അവളുടെ ശരീരത്തിൽ നിന്നും അധികം ചൂട് എടുത്തതും അർപ്പണ വേഗം എഴുന്നേറ്റു അവളുടെ നെറ്റിയും കഴുത്തും തൊട്ട് നോക്കി... 
നിധിക്ക് നന്നായി പനിക്കുന്നു... 
പക്ഷെ കൃഷ്ണനെ വിളിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി.... 
നേരെ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും കുറച്ചു ഐസ് എടുത്തു പാത്രത്തിലാക്കി റൂമിലേക്ക് നടന്നു.... 

"""""""""""""""""""""""""""""""

ശരീരത്തിലേക്ക് ചൂട് വമിക്കുന്നതറിഞ്ഞ് കൃഷ്ണൻ പതിയെ കണ്ണ് തുറന്നു നോക്കി... 

നിധിയെ തൊട്ട് നോക്കിയതും അവൾക്ക് പൊള്ളുന്ന ചൂടായിരുന്നു...
കൃഷ്ണൻ വെപ്രാളം പിടിച്ചു വേഗത്തിൽ എഴുന്നേറ്റ് ഷർട്ട്‌ എടുത്തിട്ട്  മോളെ വാരി എടുത്തു.... 

റൂമിലേക്ക് ഐസുമായി വന്ന അർപ്പണ കണ്ടത് നിധിയെയും എടുത്തു നിൽക്കുന്ന കൃഷ്ണനെയാണ്... 

"നീ വേഗം ചെന്ന് അമ്മയോട് പറയൂ.... "


ഒന്നും മിണ്ടാതെ അർപ്പണ വേഗം അമ്മയുടെ റൂമിന്റെ മുന്നിലേക്ക് ഓടി... 
കൃഷ്ണന്റെ വെപ്രാളം അവളിലും ആദി ഉണ്ടാക്കി... 

രാത്രിയായത് കൊണ്ട് അമ്മയെയും കൂട്ടി അവർ ഹോസ്പിറ്റലിലേക്ക് പോയി... 
എത്ര വേഗത്തിൽ വണ്ടി വിടാൻ പറ്റുമോ അത്രയും സ്പീഡിൽ കൃഷ്ണൻ വണ്ടി ഹോസ്പിറ്റലിലേക്ക് പായിച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story