💐നീർമിഴിപൂക്കൾ💐: ഭാഗം 72

neermizhippookkal

രചന: ദേവ ശ്രീ

ക്യാഷ്വാലിറ്റിയുടെ മുന്നിൽ അക്ഷമാരായി കാത്തിരിന്നു രാധമ്മയും അർപ്പണയും... 
കൃഷ്ണൻ നിധിയെയും കൂട്ടി അകത്തേക്ക് കയറി.... 

"പേടിക്കാൻ ഒന്നുമില്ല മിസ്റ്റർ...... തെമ്പർ കുറച്ചു കൂടുതൽ ആണ്...  ഒന്ന് നോർമൽ ആയാൽ കൊണ്ട് കൊണ്ട് പോകാം... 
തല്ക്കാലം ഈ മരുന്ന് കൊടുക്കട്ടെ... 
എന്നിട്ട് ഓൺ ഹൗറിനുള്ളിൽ കുറയുകയാണേൽ വീട്ടിൽ പോകാം...  
ഈ മരുന്ന് കഴിച്ചു  ഛർദിയോ മറ്റോ ഉണ്ടെങ്കിൽ ഇവിടെ അഡ്മിറ്റ്‌ ആകേണ്ടി വരും...  "

"ശരി ഡോക്ടർ..... 
താങ്ക്യൂ.... "


ഡോക്ടറോട് നന്ദി പറഞ്ഞശേഷം കൃഷ്ണൻ പുറത്തേക്ക് ഇറങ്ങി നിധിമോളുടെ അരികിലേക്ക് അർപ്പണയെ പറഞ്ഞയച്ചു... 

"മോളെ...... "
കണ്ണടച്ച് കിടക്കുന്ന നിധിയെ പതിയെ വിളിച്ചു.... 


"അമ്മേ....
അച്ഛനോ?  " 

"പുറത്ത് ഉണ്ട്.... "


"മോള് കണ്ണ് തുറന്നപ്പോ അച്ഛൻ സന്തോഷം കൊണ്ട് ഒരുപാട് ഉമ്മ തന്നു...  അപ്പോഴും അച്ഛൻ കരയണ്ടർന്നു...
അതെന്തിനാമ്മേ.... "

"അതൊ... 
അത് മോളോടുള്ള ഇഷ്ട്ടം കൊണ്ടാണ്.... "
അവളെ മൃദുവായി തലോടവേ അർപ്പണ പറഞ്ഞു.... 


"മോൾക്കും അച്ഛനെ ഒരുപാട് ഇഷ്ട്ടമാണ്...  പാവല്ലെ അച്ഛൻ.... "


"മം..... 
മോള് മിണ്ടാതെ കുറച്ചു നേരം കണ്ണടച്ചു കിടന്നോ..
എല്ലാം പെട്ടൊന്ന് മാറിക്കോളും.... "
അവളെ തട്ടിയുറക്കി... 


ഒരു മണിക്കൂറിന് ശേഷം നിധിയുമായി അവർ തിരികെ വീട്ടിലെത്തി... 
മരുന്നിന്റ പവറ് കൊണ്ട് നിധി പിറ്റേന്ന് തന്നെ ഉഷാറായി..... 

കൃഷ്ണനുമായി അവളുടെ കളിചിരികൾ കേട്ട് ആ വീട് ഉണരുകയും ഉറങ്ങുകയും ചെയ്തു... 

ദിവസങ്ങൾ കടന്നു പോകെ അർപ്പണക്ക് കൃഷ്ണനോടുള്ള മനോഭാവത്തിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നു... 
അവനോട് മിണ്ടാനും കൂടെ ഇരുന്നു നിധിയുടെ കളിചിരികൾ ആസ്വദിക്കാനും തുടങ്ങി.... 
അർപ്പണയുടെ ഭാവമാറ്റം കൃഷ്ണനിലും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.... 
ഒരുവേള അവന് തീർത്തു പറയാൻ കഴിയില്ലെങ്കിലും അവളോട്‌ ഒരു കുഞ്ഞു പ്രണയം അവന്റെ മനസ്സിൽ മോട്ടിട്ടെന്ന് തീർച്ചയായിരുന്നു......


ഒരു വൈകുന്നേരം പണിയെല്ലാം ഒരുങ്ങി രാധമ്മ റൂമിലേക്ക് പോയി കുറച്ചു നേരം കിടക്കാൻ വേണ്ടി പോയി... 
 നിധിയെ പഠിക്കാൻ സഹായിക്കുകയായിരുന്നു അർപ്പണ... 
ആ സമയമാണ് കൃഷ്ണൻ അവർക്ക് അരികിലേക്ക് വന്നത്... 


"അച്ഛാ.... 
അമ്മേ അച്ഛൻ വന്നു...  ഇനി മോളെ അച്ഛൻ പഠിപ്പിച്ചു തന്നാൽ മതി... "

നിധിയുടെ വാക്കുകൾ കേട്ട് അർപ്പണ ഒരു ചിരിയോടെ പുസ്തകം കൃഷ്ണന് നേരെ നീട്ടി എഴുന്നേറ്റു... 

അത് വാങ്ങി മറച്ചു നോക്കി കൃഷ്ണൻ അവിടെ നിന്നും നടക്കുന്ന അർപ്പണയെ നോക്കി ചോദിച്ചു... 
. "നമുക്ക് മോളെ ഡാൻസ് പഠിപ്പിക്കാം.... "

മുന്നോട്ട് വെച്ച കാലുകൾ പെട്ടൊന്ന് നിശ്ചലമായി അവൾ തിരിഞ്ഞു കൃഷ്ണനെ നോക്കി.... 

"അല്ല...  ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളൂ... "


പതിയെ ചിരിച്ചു അർപ്പണ പറഞ്ഞു 
"കൃഷ്ണേട്ടന് താല്പര്യം ഉണ്ടെങ്കിൽ ചേർത്തോളൂ... "
അവൾ അകത്തേക്ക് നടന്നു കയറവേ കൃഷ്ണന്റെ കാതുകളിൽ അലയടിച്ചത് അവളുടെ കൃഷ്ണേട്ടൻ എന്ന വാക്ക് മാത്രമായിരുന്നു... 
അറിയാതേ തന്നെ അവന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ച പുഞ്ചിരി അവളോടുള്ള സ്നേഹം തന്നെയായിരുന്നു.... 

കൃഷ്ണന്റെ പ്രണയത്തോടെയുള്ള നോട്ടങ്ങളെ നേരിടാൻ കഴിയാതെ പലപ്പോഴും അർപ്പണക്കും കൃഷ്ണനുമിടയിൽ ഒളിച്ചു കളികൾ നടന്നു.... 
രാത്രിയിൽ കൃഷ്ണൻ വരുന്നതിന് മുന്നേ വന്നു അർപ്പണ കള്ള ഉറക്കം നടിക്കും.... 
അവൾ ഉറങ്ങിയില്ലാ എന്ന് ഉറപ്പ് ഉണ്ടെങ്കിലും കൃഷ്ണൻ അതെല്ലാം ആസ്വദിച്ചു കിടക്കും... 
പരസ്പരം വിരൽ തുമ്പിനാലുള്ള സ്പർശനങ്ങളും കണ്ണുകൾ ഇടയുമ്പോഴുള്ള നോട്ടങ്ങളും അവരുടെ ഉള്ളിലെ സ്നേഹമായിരുന്നു....

ദിവസങ്ങൾ കടന്നു പോകെ കൃഷ്ണനും അർപ്പണയും തമ്മിലുള്ള ബന്ധം ദൃഢമായി കൊണ്ടിരുന്നു.... 

%%%%%%%%%%%%%%%%

സമയം ഒന്നിന് വേണ്ടിയും കാത്തു നിൽക്കില്ല.... 
അത് പോലെ തന്നെ ദിവസങ്ങളും... 
ഓരോ ദിവസം കൂടുത്തോറും പല്ലവിന്റെയും അനുവിന്റെയും സ്നേഹത്തിന്റെ അളവ് കൂടി കൊണ്ടേ ഇരുന്നു... 
അവളെ വിട്ട് പിരിയാൻ വയ്യാത്തത് കൊണ്ട് ഏഴാം മാസത്തെ ചടങ്ങ് നടത്തിയതല്ലാതെ നന്ദയെ വീട്ടിൽ നിർത്താൻ അവൻ സമ്മതിച്ചില്ല.... 
കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളുമായി അവരുടെ പ്രണയം മുന്നോട്ട് പോയി...  
ഇപ്പോ അനുവിന് എട്ട് മാസം കഴിഞ്ഞു..... 


"നന്ദ....
അമ്മ വിളിച്ചിരുന്നു.... നാളെ നമ്മളോട് അവിടെവരെ  ചെല്ലാൻ പറ്റോ എന്ന് ചോദിച്ചു....  
വരാം എന്ന് ഞാൻ പറഞ്ഞു...നിനക്ക് വയ്യായാ ഒന്നുമില്ലല്ലോ...  "

"ഇല്ലാ....
നാളെ നമ്മുക്ക് പോകാലോ...  ".........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story