💐നീർമിഴിപൂക്കൾ💐: ഭാഗം 73

neermizhippookkal

രചന: ദേവ ശ്രീ


"കാലിൽ ഒക്കെ നീര് വച്ച് തുടങ്ങിലെ.... "
ആയാസപ്പെട്ട് കാലുകൾ കയറ്റി വെക്കുന്നത് കണ്ടു പല്ലവ് ചോദിച്ചു....


"അതൊക്കെ ഈ സമയത്ത് ഉണ്ടാകും എന്ന് അമ്മ പറഞ്ഞു..."

കിടക്കാൻ ഒരുങ്ങുന്ന അവളെ പതിയെ പിടിച്ചു കിടത്തി... 
കവിളിൾ തടത്തിൽ ചുണ്ടുകൾ ചേർത്ത് അവളുടെ കാലിന്റെ അരികിൽ ചെന്നിരുന്നു.... 
പതിയെ അവളുടെ കാലുകൾ എടുത്തു മടിയിൽ വെച്ച് തിരുമി കൊടുത്തു....
ഒരു ചിരിയോടെ അവന്റെ പ്രവൃത്തികളെ നോക്കി കിടന്നു.... 


"മതി....
ഇത്തിരി നേരം എന്റെ അരികിൽ ഒന്ന് കിടക്കാവോ....." 
ആദ്യമായിട്ടാണ് നന്ദ അങ്ങനെ ഒരു ആവശ്യം അവനോട് പറയുന്നത്... 
വളരെ ശ്രദ്ധാപൂർവ്വം കാലെടുത്തു വെച്ച് അവൻ അവൾക്കരികിൽ ചെന്ന് കിടന്നു... 

"എന്ത് പറ്റി....."
അവളുടെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു... 


"ദിവസം അടുക്കുത്തോറും എനിക്ക് എന്തോ ഒരു പേടിപോലെ.... "


"നീ ഓരോന്ന് പറഞ്ഞു എന്നെ കൂടി പേടിപ്പിക്കല്ലേ... "
അവളുടെ ആദികൾ കാര്യമക്കാതെയുള്ള അവന്റെ സംസാരം കേട്ട് അവൾക്ക് ദേഷ്യം വന്നു... 
കണ്ണുകൾ കൂർപ്പിച്ചു അവനെ തന്നെ നോക്കി... 

"ഇങ്ങനെ നോക്കല്ലേ പെണ്ണെ...  ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... 
ഈ സമയത്തു അനാവശ്യമായ ടെൻഷൻ ഒക്കെ ഒഴിവാക്കണേ എന്ന് നിന്നോട് തന്നെയല്ലേ പറയാറ്..... "

"സോറി....
അതേയ്.... 
അവന്റെ നെഞ്ചിലേക്ക് കുത്തി അവൾ പറഞ്ഞു...   


പിന്നേയ്.... "

അവൾ പറയാൻ വരുന്നതെന്താണ് എന്നറിയാൻ അവളുടെ മുഖത്തേക്ക് നോക്കി... 

"വല്ല കൊനിഷ്ടും ആണേൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..  "
ഒറ്റകൈ തലയ്ക്കു താങ്ങു കൊടുത്തു പല്ലവ് നന്ദയെ നോക്കി പറഞ്ഞു.... 

"ഒരു ഉമ്മ തരാവോ?... "


"അതൊക്കെ ചോദിക്കാൻ ഉണ്ടോ മുത്തേ...  എപ്പോ തന്നു എന്ന് ചോദിച്ചാൽ പോരേ... "
പറഞ്ഞു തീരും മുന്നേ പല്ലവ് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... 


"പോരാ.... 
എന്നെ ഉമ്മകൾ കൊണ്ട് മൂടണം.... "
അവളുടെ സംസാരം കേട്ട് പല്ലവിന് മനസിലായി നന്ദ നന്നായി ഭയക്കുന്നു എന്ന്... 

"നന്ദ.... 
പെണ്ണായാൽ ഇതൊക്കെ അനുഭവിച്ചേ മതിയാവൂ...  എന്തിനാണ് നീ ഇങ്ങനെ നേർവസ് ആകുന്നത്... "

"അറിയില്ല എനിക്ക്... 
നീ കുറച്ചു നേരം ബേബിയോട് സംസാരിക്കോ... 
എന്റെ വയറിൽ ഒന്ന് അമർത്തി മുത്തോ... "

അവളുടെ ആവശ്യം അവന് നിരസിക്കാൻ കഴിയില്ലെങ്കിലും അവൻ അവളെ തന്നെ നോക്കി കിടന്നു... 

"പ്ലീസ്..... "
അവളുടെ കൊഞ്ചലോടെയുള്ള സംസാരം കേട്ട് ചിരിയോടെ അവന്റെ ചുണ്ടുകൾ അവളുടെ വയറിനരികിലേക്ക് കൊണ്ട് പോയി.... 

അവളുടെ മുഖത്തു കാണുന്ന സന്തോഷം മാത്രം മതിയായിരുന്നു അവന്..... 


"ബേബി....  പാവല്ലേ നമ്മുടെ അമ്മക്കുട്ടി... 
അവളെ അധികം നോവിക്കാതെ ഇങ്ങ് പൊന്നേക്കണമേ... "
വയറിൽ തലോടി പറഞ്ഞു... 

"വേദനിപ്പിച്ചാലും അമ്മയ്ക്കു കുഴപ്പല്യട്ടോ... ഏതു വേദനയിലും താങ്ങായി നിൽക്കാൻ നിന്റെ അച്ഛനുണ്ടല്ലോ... "
അവളും ചിരിയോടെ പറഞ്ഞു... 

"നീ എന്റെ കൂടെ ലേബർ റൂമിൽ ഉണ്ടാവാണേ... 
ഞാൻ വേദനയെടുത്തു പുളയുന്ന സമയത്ത് നീ ഒരു താങ്ങായി അരികിൽ ഉണ്ടെങ്കിൽ ഏതു വേദനയും ഞാൻ സഹിക്കും.... 
നിന്റെ തലോടൽ ഏറ്റു വേണം എനിക്ക് നമ്മുടെ കുഞ്ഞിന് ജന്മം നൽകാൻ..... "


"നിന്റെ ആഗ്രഹം പോലെ എല്ലാം നടക്കും...  ഇനിയും ഒരു മാസം കൂടി ഉണ്ടല്ലോ... ഇപ്പോ ഉറങ്ങിക്കോ നാളെ വീട്ടിൽ പോവണ്ടേ.... "

അവന്റെ നെഞ്ചിലേക്ക് അമരുമ്പോൾ ഇതിലും വലിയ ഒരു സുരക്ഷിത്തമെവിടെയും കിട്ടില്ലെന്ന്‌ തോന്നി... 


💛💛💛💛💛💛💛💛💛


"കഴിഞ്ഞില്ലേ ഡോ?... "
പുതിയതായി വന്ന പേഷ്യന്റിന്റെ ഫയൽ നോക്കുകയായിരുന്നു അവിക.... 

"കാത്തിരിപ്പ് ഏറെ സുഖകരമാണെങ്കിലും രാത്രിയിൽ അത് ഏറെ മുഷിച്ചിലത്രേ..... 
എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് അവി... "

"കുറച്ചു കൂടെ ഉണ്ട് മോനെ രാഹുലേട്ടാ.... 
അത് കഴിഞ്ഞേ ഞാൻ വരൂ... "


"അവി പ്ലീസ് എനിക്ക് ഉറക്കം വരുന്നു... "


"എനിക്കും വരുന്നുണ്ട്... 
വല്ല്യ ഡോക്ടറാന്ന് പറഞ്ഞു എന്ത് കാര്യം...  എന്നെ ഹെല്പ് ചെയ്തിരുന്നേൽ എനിക്കും കൂടി ഉറങ്ങാമായിരുന്നു... "


"എങ്കി താ...  ഞാൻ പറഞ്ഞു തരാം... "

"വേണ്ടാ...  ഞാൻ ഗൂഗിളിൽ നോക്കി കണ്ടു പിടിച്ചു.... "

"നീ കിടക്കാൻ വരില്ലല്ലോ... "


"തീർത്തു പറയാൻ പറ്റില്ല...  ഇത് കഴിഞ്ഞാൽ ഞാൻ വരും... "
ഒറ്റ പിരികം പൊക്കി അവി പറഞ്ഞു... 


"നീ എന്തെങ്കിലും ഒക്കെ ചെയ്യൂ....  ഞാൻ കിടക്കാൻ നോക്കട്ടെ... "


"കിടന്നോളു ചേട്ടാ... "
രാഹുലിന്റെ പോക്ക് നോക്കി അവി ചിരിച്ചു കൊണ്ട് ബാക്കി കൂടി എഴുതി കംപ്ലീറ്റ് ആക്കി.... 


എല്ലാം കഴിഞ്ഞു റൂമിലേക്ക്‌ കിടക്കാൻ ചെന്ന അവി കാണുന്നത് ഫോണിൽ കുത്തി കളിക്കുന്ന രാഹുലിനെ ആണ്.... 

"ആഹാ...  ഉറങ്ങീലെ.... "


"നീ ഇല്ലാതെ ഞാൻ എങ്ങനെ ഉറങ്ങും... "

ബെഡിൽ എഴുന്നേറ്റു ഇരുന്ന് തലയിണ മടിയിൽ വെച്ച് അവിയെ നോക്കി... 

"എന്താണ് നോട്ടത്തിൽ ഒരു വശപിശക്... "

സംശയരൂപേണയുള്ള അവിയുടെ ചോദ്യം കേട്ട് രാഹുൽ പതിയെ എഴുന്നേറ്റു അവൾക്കരികിലേക്ക് നടന്നു....


"വീണ്ടും വീണ്ടും നിന്നെ അറിയുമ്പോൾ നിനക്ക് എന്തിനാണ് പെണ്ണെ ഈ നാണം.... "
അവളുടെ മുടികൾ ഊതി പറപ്പിച്ചു ചെവിയിൽ മൃദുവായി കടിച്ചു ഇടുപ്പിലൂടെ കയ്യിട്ട് അവളെ പൊക്കി അവനിലേക്ക് അടുപ്പിച്ചു.... 

ചുവന്നു തുടുക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി നിന്ന അവന്റെ കണ്ണുകൾ പതിഞ്ഞത് എത്ര തന്നെ രുചിച്ചാലും മതിവരാത്ത അവളുടെ റോസാദളങ്ങൾ പോലുള്ള അധരങ്ങളിലാണ്... 
 
"ഐ വാണ്ട്‌ എ ഡീപ് കിസ്സ്... "

"കിസ്സൊക്കെ തരാം 
പക്ഷെ അതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുത്... 
ചേട്ടൻ ഇങ്ങനെ റൊമാൻസിച്ചാൽ ഞാൻ താങ്ങൂല... "

"അവി.... "

"ഇന്നലത്തെ ക്ഷീണം തന്നെ മാറിയിട്ടില്ല മോനെ... "


അവളുടെ ചുണ്ടിലൂടെ വിരലുകൾ തഴുകി അവ കടിച്ചെടുത്തു നുകരുബോൾ രണ്ടുപേരുടെയും ശരീരം ചൂട് പിടിച്ചു തുടങ്ങിയിരുന്നു... 
പരസ്പരം വേർപ്പെടുമ്പോൾ അവി വാടിയ താമരപൂ പോലെ അവന്റെ കൈക്കുളിൽ ഒതുങ്ങി നിന്നു....

"ഞാന്‍ ചുംബിക്കുമ്പോള്‍, 
 നിന്നെ നുകര്‍ന്നെടുക്കുമ്പോള്‍ ,
 നിന്നില്‍ ഭ്രാന്തിന്റെ വേലിയേറ്റഇറക്കങ്ങളുണ്ടാക്കുമ്പോള്‍,
നമ്മള്‍ നഗ്നരായുണരുമ്പോള്‍,
 നീ എന്നിലെ കാമത്തെ ശമിപ്പിച്ചു എന്നല്ല...
എന്നിലെ പ്രണയത്തെ നിന്നിലേക്ക് കോരി ചൊരിഞ്ഞെന്ന് വിശ്വസിക്കാൻ ആണെനിക്ക് ഇഷ്ട്ടം.... "
പരസ്പരം ഒന്നാകുമ്പോൾ പ്രണയാതുരമായ അവന്റെ വാക്കുകൾ അവളിലെ വികാരങ്ങൾക്ക് ആക്കം കൂട്ടിയതെ ഉള്ളൂ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story