💐നീർമിഴിപൂക്കൾ💐: ഭാഗം 74

neermizhippookkal

രചന: ദേവ ശ്രീ


ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ 
പൂത്തുലഞ്ഞു തരളിതയായിരുന്നു അവിക.... 

"രാഹുൽ പ്ലീസ്.... 
വേണ്ടട്ടോ... "

അവന്റെ കുസൃതിത്തരങ്ങൾ കൂടിയ നിമിഷം, 
 പതിഞ്ഞ സ്വരത്തിൽ,  അടർത്തി മാറ്റാൻ കഴിയാതെ അവനെ ഇറുകെ പുണരുമ്പോഴും അവൾ അപേക്ഷ സ്വരത്തിൽ അവനോട് കെഞ്ചി... 


അവളിലെ ഓരോ ആർത്തനാദങ്ങളും അവന്റെ വികാരങ്ങളുടെ ആക്കം കൂട്ടാൻ പാകമുള്ളതായിരുന്നു ...

അവന് തടസമായതെല്ലാം നീക്കം ചെയ്യുമ്പോൾ 
അവന്റെ പ്രണയത്തെ സ്വീകരിക്കാൻ പൂർണ വിധേയായിരുന്നു അവൾ.... 

പ്രണയം അതിന്റെ പരമോന്നതിയിൽ എത്തിയപ്പോൾ രാഹുൽ തളർന്നു കൊണ്ട് അവിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി.. 


രാഹുലിന്റെ നെഞ്ചിലെ വിയർപ്പ് തുള്ളികളിലേക്ക് തല ചായ്ക്കുമ്പോൾ മയക്കം വന്നു പൊതിഞ്ഞിരുന്നു അവളെ.. 
നല്ലൊരു നാളെ എന്ന സ്വപ്‌നം സഫലമാകാൻ ഇന്നത്തെ രാത്രിയും അവരുടെ പ്രണയത്തിന്‌ സാക്ഷ്യം വഹിച്ചു....


💛💛💛💛💛💛💛💛💛

"നാളെ എപ്പോഴാണ് മോളെ വീട്ടിലേക്ക് പോകുന്നത് "

രാത്രിയിലെ ഭക്ഷണം കഴിക്കലെല്ലാം കഴിഞ്ഞു പാത്രങ്ങൾ കഴുകുകയായിരുന്ന അർപ്പണയോട് അത് അടുക്കി വെക്കുന്നതിനിടയിൽ രാധമ്മ ചോദിച്ചു... 


"നാളെ പതിനൊന്നു മണിയൊക്കെ ആവുത്രേ അവര് വരാൻ ... 
അപ്പൊ അതിന് മുന്നേ പോണം.... 
അമ്മ വരുന്നില്ലേ.... "


"ഞാൻ വരുന്നില്ല മോളെ നിങ്ങള് പോയി വാ.... "

"അത് പറ്റില്ല അമ്മേ.... 
അമ്മയും കൂടി വാ...  നമുക്ക് രാവിലത്തെ ചായ കുടിച്ചു ഒരുമിച്ച് പോയി വൈകുന്നേരത്ത് ഇങ്ങോട്ട് തന്നെ വരാം.... 
ആദി മോളെ കാണാൻ വരുന്ന കൂട്ടരേ അമ്മയ്ക്കും കാണാലോ..."

മറുപടിയായി രാധമ്മ ഒന്ന് ചിരിച്ചു.... 


"അമ്മേ...... "

അടുക്കളയിലേക്ക് ഓടിവന്ന നിധി അർപ്പണയെ വട്ടം പിടിച്ചു.... 

"മോൾക്ക് ഉറങ്ങണ്ടേ...  വാ അമ്മ ഉറക്കി തരാം... "
അവളുടെ തലമുടിയിൽ കൈ വിരൽ ഓടിച്ചു.... 


"അമ്മേ ഞാൻ ഇന്ന് അച്ചമ്മേടെ കൂടെ കിടക്കണ്.... "


"അയ്യോ... 
അത്...  മോളെ.... "

പാതിയിൽ വെച്ച് നിർത്തി നിധിയെ നോക്കി..... രാധമ്മയുള്ളത് കൊണ്ട് അർപ്പണക്ക് ഒന്നും പറയാൻ കഴിയാതെ നിന്നു....

"മോള് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ.... "
നിധിയെയും കൂട്ടി റൂമിലേക്ക് നടക്കുന്ന രാധമ്മയെ നോക്കി നിസ്സഹായായി നിന്നു....

മോളില്ലാതെ ഒരു ദിവസം ഉറങ്ങുന്നതിനേക്കാൾ അവളുടെ ടെൻഷൻ എങ്ങനെ കൃഷ്ണനും അവളും മാത്രമായി ഒരു രാത്രി.... 
അത് ഓർക്കവേ നെഞ്ചിടിപ്പ് അനിയന്ത്രിതമായി മിടിപ്പ് തുടങ്ങി..... 
കൈ വിരലുകൾ കൊണ്ട് സാരി തലപ്പ് ഞെരിച്ചു പിടിച്ചു കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു.....

അൽപ്പനേരം കൂടി അവിടെ നിന്നശേഷം അർപ്പണ പതിയെ റൂമിലേക്ക് നടന്നു.... 

കഴിഞ്ഞ ദിവസങ്ങളിലെ കൃഷ്ണന്റെ പാളിയുള്ള നോട്ടങ്ങൾ ഓർക്കേ 
കയ്യും കാലും വിറച്ചിട്ട് നടന്നിട്ടും നടന്നിട്ടും നീങ്ങാത്ത പോലെ തോന്നി.... 

ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നിധി ആണെന്ന് കരുതി കൃഷ്ണൻ കിടന്നിടത്തു നിന്നും വേഗം എഴുന്നേറ്റു... 
റൂമിന്റെ വാതിൽ ചാരുന്ന അർപ്പണയെ കണ്ടപ്പോൾ കൃഷ്ണൻ ചോദിച്ചു.... 
"മോളെവിടെ....? "


"അവൾ അമ്മയുടെ കൂടെയാണത്രെ കിടക്കുന്നത്..... "
നിലത്തേക്ക് മിഴികൾ ഊന്നി നടന്നു കൊണ്ട് 


"മ്മ്.... "
ഒന്ന് മൂളിക്കൊണ്ട് കൃഷ്ണൻ കിടന്നു..... 

ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലാമ്പ് ഓൺ ആക്കി  കൃഷ്ണനരികിൽ അർപ്പണയും കിടന്നു......

"അപ്പു ".... 
കൃഷ്ണന്റെ സ്വരം അവളുടെ കാതിൽ പതിയവേ ഹൃദയമിടിപ്പ് കൂടി.... 
എന്തായിരിക്കും അവൻ പറയാൻ വരുന്നതെന്നോർക്കേ ഒരു കുളിരും വെപ്രാളവും അവളിൽ നിറഞ്ഞു... 


"അപ്പു...  നീ ഉറങ്ങിയോ? "

"മ്മ്ഹ്.... "

"ഡോ...  താൻ പോയി മോളെ എടുത്തു വാ... "

പെട്ടൊന്ന് അത്ഭുതത്തോടെ അർപ്പണ കൃഷ്ണനെ നോക്കി... 

"എങ്ങനെ കഴിയുന്നു നിങ്ങൾക്ക് മോളെ ഇങ്ങനെ സ്നേഹിക്കാൻ.... "


"അവളില്ലാതെ എനിക്ക് ഇന്ന് ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല... "
അർപ്പണയുടെ ചോദ്യത്തിന് മറുപടി നൽകാതെ കൃഷ്ണൻ അവളോട് പറഞ്ഞു... 


"അത്...  ഞാൻ എങ്ങനെയാ മോളെ അമ്മേടെ അടുത്ത് നിന്ന് കൂട്ടി കൊണ്ട് വരാ...  
അമ്മക്ക് എന്ത് തോന്നും... "

"ശരിയാ...  
ഇന്നൊരു ദിവസം അവിടെ കിടന്നോട്ടെ... "

അവന്റെ ഉള്ളിലെ സ്നേഹം കാണെ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അവനെ തേടി എത്തി... 

"ഡോ "... 
കൺമുന്നിൽ വിരൽ ഞൊടിഞ്ഞപ്പോൾ ആളാണ് അവൾ കൃഷ്ണനെ തന്നെ നോക്കി കിടക്കുകയാണെന്ന് മനസിലായത്.... 

"എന്താടോ കണ്ണുകൾ അടക്കാതെ ഇരുന്നു സ്വപ്‌നം കാണുകയാണോ? "

"അത്,... 
 ഞാൻ വെറുതെ.... 

ഓരോന്ന് ആലോചിച്ചപ്പോ.... "


ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തെ രോമങ്ങൾ സ്വർണം പോലെ തിളങ്ങി.... 
കുഞ്ഞു ഗോളങ്ങളിലെ തിളക്കം കാണെ അവനിൽ അറിയാതെ തന്നെ ഒരു പ്രത്യേക ഫീൽ ഉണ്ടായി... 

പ്രണയാതുരമായ നോട്ടം കാണെ അപ്പു കണ്ണുകൾ ഇറുക്കി അടച്ചു.... 

അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അവന് ചിരി വന്നു തുടങ്ങിയിരുന്നു .....


"അപ്പു.....
നിനക്ക് ഉറങ്ങാൻ കഴിയില്ലെങ്കിൽ ഞാൻ പുറത്തേക്ക് പോയി കിടക്കാട്ടോ...  "

അർപ്പണ വീണ്ടും ഞെട്ടി കണ്ണുകൾ തുറന്നു.... 


"ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... "


"നിന്റെ വെപ്രാളം ഒക്കെ കണ്ടിട്ട് എനിക്ക് തോന്നി നീ വല്ലാതെ പേടിക്കുന്നു എന്ന്.... 
നിന്നെ ഞാൻ പിടിച്ചു തിന്നോന്നുമില്ലാട്ടോ... "


അവന്റെ സംസാരം കേൾക്കെ കപട ദേഷ്യത്തോടെ അവനെ നോക്കി.... 

"എന്നെ അംഗീകരിക്കാൻ നിനക്ക് ഇനിയും കഴിഞ്ഞിട്ടില്ലേ.... "


അവന്റെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകൾക്ക് വേണ്ടി പരതി... 


"ഹേയ്...  
തന്നെ കൺഫ്യൂഷൻ ആക്കാൻ വേണ്ടിയല്ല...  ഞാൻ ചോദിച്ചന്നെ ഉള്ളൂ... 
സാരല്യടോ.... 
താൻ ഉറങ്ങിക്കോ... "


"എനിക്ക് ഇഷ്ട്ടക്കേടൊന്നുമില്ലാ. "
എടുത്ത നാവിലെ അവളുടെ സംസാരത്തിൽ അവനൊന്നു ഞെട്ടി... 

"എന്താ നീ ഇപ്പോ പറഞ്ഞത്..? "


വീണ്ടും വാക്കുകൾക്ക് ക്ഷാമം വന്നപ്പോൾ അവൾ തിരിഞ്ഞു കിടന്നു.... 
ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരുന്നു അവളിലും... 


"അപ്പു..... "


"പ്ലീസ് കൃഷ്ണേട്ടാ....."

"ഒന്ന് പറയടോ.. കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ.... "


ഒന്നും മിണ്ടാൻ കഴിയാതെ അർപ്പണ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... 
വാക്കുകളെക്കാൾ ഏറെ മൗനം വാചാലമായ നിമിഷങ്ങൾ അനശ്വരമായി അവർക്കിടയിലൂടെ കടന്നു പോയി... 
പരസ്പരം ഒന്നും മിണ്ടാതെ നിദ്രയെ പുൽകുമ്പോൾ അവർക്കിടയിലെ അകലവും താനെ കുറഞ്ഞു വന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story