💐നീർമിഴിപൂക്കൾ💐: ഭാഗം 75

neermizhippookkal

രചന: ദേവ ശ്രീ

മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ആദി പുറത്തേക്ക് വന്നു... 


"ചിറ്റേ..... "
കാറിൽ നിന്നിറങ്ങിയ നിധി കൈകൾ വിടർത്തി ആദിയുടെ അരികിലേക്ക് ഓടി..... 


"ചിറ്റേടെ മുത്തുമണി വന്നോ... " 
നിധിയെ ചേർത്ത് പിടിച്ചു.... 


"വന്നല്ലോ...  "


"വാ എല്ലാവരും...  
വരൂ ഏട്ടാ... 
അമ്മേ വരൂ... "
ആദി എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു... 

"അവിയും അനുവും എത്തിയില്ലേ ആദി... "

"ഇല്ലേച്ചി..
ഇച്ചേച്ചി കുറച്ചു വൈകിയേ വരൂ...  കുഞ്ഞേച്ചി ഇപ്പോ വരും.....

ഇരിക്കു ഞാൻ ചായ എടുക്കാം.... "

"വേണ്ട മോളെ...  ഇപ്പോ കുടിച്ചേ ഉള്ളൂ.... 
അമ്മയെ കണ്ടില്ലല്ലോ... " 


"അമ്മ കുറച്ചു പലഹാരപണിയിലാണ്....
ഞാൻ പറയട്ടെ നിങ്ങള് വന്നുന്ന്... "

അടുക്കളയിലേക്ക് പോകുന്ന ആദിയുടെ പിന്നാലെ രാധമ്മയും   നടന്നു.... 
അടുക്കളയിലേക്ക് എത്തിയതും നല്ല മൊരിഞ്ഞു വരുന്ന എണ്ണ പലഹാരത്തിന്റെ  മണം മൂക്കിലേക്ക് തുളച്ചു കയറി...... 


"നല്ല തിരക്കിട്ട പണിയിണല്ലോ... "


"ആഹാ...   ആരിത്...... 
എപ്പോ വന്നു....? "
വന്നവരെ കണ്ടപ്പോൾ ഊർമിള സ്നേഹത്തോടെ ചോദിച്ചു.... 


"ഇപ്പോ എത്തിയെ ഉള്ളൂ... "

"ഞാൻ ആദിയോട് ചായ ഇടാൻ പറയാം... 
 ഇതിന്റ അടുത്ത്ന്ന് മാറിയാൽ കരിയള്ളൂ...  അതാട്ടോ "


"അതിനെന്താ....
ചായക്ക് തിരക്ക് പിടിക്കേണ്ട....  ഞങ്ങൾ കഴിച്ചാണ് വന്നത്....  "

കയ്യിലെ കവർ മേശയുടെ മുകളിൽ വെച്ച് ഉടുത്ത സെറ്റ് മുണ്ടിന്റെ തലപ്പ് എളിയിൽ കുത്തി രാധമ്മയും ഊർമിളയെ സഹായിക്കാൻ കൂടി... 


"അയ്യോ...  ഒന്നും ചെയ്യേണ്ട...  അവിടെ വെച്ചോളൂ....  ഞാൻ ചെയ്തോളാം.... "
വീട്ടിലേക്ക് ആദ്യമായി വന്ന രാധമ്മയെകൊണ്ട് പണി എടുപ്പിക്കാൻ ഊർമിളക്ക് മനസ് വന്നില്ല... 


"അതിനെന്താ....  ഒരു കുറവും വിചാരിക്കണ്ട.... 
നമ്മളിപ്പോ ഒരു വീട്ടുകാരല്ലേ.... "

കൃഷ്ണനും അർപ്പണയും നിധിയും കൂടി വന്നപ്പോൾ അടുക്കളയിൽ ആകെ ഉത്സവമായി... 
എല്ലാവരും കൂടി നല്ല ബഹളമായിരുന്ന സമയത്താണ് രാഹുലും അവിയും വന്നത്..... 
 ബഹളം കാരണം മുറ്റത്തു വണ്ടി വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല.... 

ഡോർ അടച്ചു അവിയെ ഒന്ന് നോക്കി രാഹുൽ  അകത്തേക്ക് നടന്നു... 

"അതേയ്.... 
ഇതൊക്കെ കൂടി ഞാൻ എങ്ങനെ പിടിക്കാനാണ്...  രണ്ടു കവർ നീ പിടിച്ചേ.... "


നടത്തം നിർത്തി അവിയെ ഉറ്റ് നോക്കി... 
"അയ്യടാ മനമേ...  നീ  ഇതും പിടിച്ചു ആഫ്രിക്കവരെ പോകന്നും വേണ്ടല്ലോ...  രണ്ടടി വെച്ചാൽ അകത്തേക്ക് എത്തി....
മര്യാദക്ക് നടക്കു...   "


"രാഹുൽ.... " 
അവൾ ചിണുങ്ങി കൊണ്ട്  വിളിച്ചു.... 


"ന്റെ അവി ഇച്ചിരി ബഹുമാനം താടി.... 
ഞാൻ നിന്റെ കെട്ട്യോൻ അല്ലെ.... "


"മോനെ രാഹുലേട്ടാ...  
ഞാൻ മലയാളത്തിൽ പറഞ്ഞതല്ലേ ഇതൊന്നും വാങ്ങിക്കേണ്ട എന്ന്... 

അപ്പൊ അവര് വരുമ്പോൾ കുറച്ചു നല്ല ബേക്കറി ഇരുന്നോട്ടെ... 
മോള് വരില്ലേ കുറച്ചു സ്വീറ്റ്സ് വാങ്ങാം... 
ഇച്ചേച്ചിക്ക് കഴിക്കാൻ എന്തെങ്കിലും സ്പെഷ്യൽ ഐറ്റംസ് വാങ്ങാം... 
ആദി നല്ല ഡ്രസ്സ്‌ ഇട്ടോട്ടെ, 
അതിന് ചേർന്ന കോസമെറ്റിക്സ് വേണം..  എന്നൊക്കെ പറഞ്ഞു ഇതെല്ലാം വാങ്ങിക്കാൻ നിനക്കല്ലേ തിടുക്കം.. 
അപ്പൊ മോൻ തന്നെ പിടിച്ചോ... "

"എടീ ഭാര്യേ... 
ഈ ഭർത്താവ് എന്നാൽ പട നയിക്കുന്ന പടവീരൻ ആണ്.... "

"അപ്പൊ ഭാര്യയോ.... "


"ഭാര്യ എന്ന് പറഞ്ഞാൽ ഇതാണ്.... "
അവിയെ ചൂണ്ടി... 

"നീ ലഗേജും തൂക്കി പിന്നാലെ വരണം.... 
ഞാൻ ഫ്രീയായി കൈയും വീശി നടക്കും... "
അതും പറഞ്ഞു രാഹുൽ അകത്തേക്ക് കയറി.... 
കയ്യിലെ ഭാരം ബാലൻസ് ചെയ്തു പതിയെ അവിയും... 

"മോനെ ഭർത്താവേ... 
ദിലീപേട്ടന്റെ വല്യ ഡയലോഗ് അടിച്ചുള്ള ഈ പോക്കുണ്ടല്ലോ....  ഇതിനൊരു മറുപണി പ്രതീക്ഷിച്ചോട്ടോ.... "


"ഓ ഉവ്വാ.....
അവി....  നമ്മളെക്കാൾ മുന്നേ കൃഷ്ണെട്ടൻ വന്നിട്ടുണ്ട്...  "

"അങ്ങനെയാണ് ഭർത്താക്കൻമാര്.... 
ഭാര്യവീട്ടിൽ പോകുമ്പോൾ നേരത്തെ ഒരുങ്ങി ഇറങ്ങി അവിടെയും ഇവിടെയും കറങ്ങാതെ വേഗം എത്താൻ നോക്കും...  "


അവളുടെ കുഞ്ഞു കുശുമ്പ് വെച്ചുള്ള സംസാരം കേട്ട് അവളുടെ തോളിലൂടെ കയ്യിട്ട് , ഒരു കയ്യിലെ കവറുകൾ വാങ്ങി പിടിച്ചു.... 

"അതിന് നിനക്ക് ഭർത്താക്കൻമാർ ഇല്ലല്ലോ.. 
ആകെ ഉള്ളത് ഒരു ഭർത്താവ് അല്ലെ...  " 
സീരിയസ് ആയുള്ള അവന്റെ സംസാരം കേട്ട് അവി അവനെ കൂർപ്പിച്ചു നോക്കി.... 
"എവിടുന്നു വരുന്നു ദുരന്തമേ ഇത്രേം തറ ചളി..... "


"നിന്റെ കൂടെയല്ലെടി സഹവാസം... 
അപ്പൊ പിന്നെ കിട്ടാതിരിക്കോ... "

"മോൻ വല്ലാതെ എനിക്ക് ഇട്ട് ട്രോളല്ലേ.... "

"സത്യം പറഞ്ഞതാടി.... "

"മതി മതി..... 

ഇവിടെ ആരുമില്ലേ..... 
ആരേം കാണുന്നില്ല.... "

അകത്തേക്ക് കയറിയതും അടുക്കളയിൽ നിന്നും സംസാരം കേട്ട് അവർ അവിടേക്കു നടന്നു.... 


"ഈ വീടെടുത്തു ആരെങ്കിലും പോയാൽ കൂടി അറിയില്ലല്ലോ.... "


അവിയുടെ ശബ്ദം കേട്ടതും എല്ലാവരും അവരെ നോക്കി.... 


"അമ്മേ.... "
കയ്യിലെ കവർ ടേബിളിൽ വെച്ച് അവി വേഗം പോയി അമ്മയെ കെട്ടിപിടിച്ചു കവിളിൽ മുത്തി..... 


"വല്ല്യേച്ചി... സുഖല്ലേ.... "

"ആണ് മോളെ..... "


"ഞാനും ഇവിടെ ഉണ്ട് ചിറ്റേ.... "
രാഹുലിന്റെ കയ്യിൽ തൂങ്ങി നിധി പറഞ്ഞു... 

"ചിറ്റേടെ ചുന്ദരിക്കുട്ടിയെ ചിറ്റ മറക്കോ..... "
നിധിയെ കവിളിൽ ഉമ്മ വെച്ച് എടുക്കാൻ നോക്കി... 


"മ്മ്...  എടുക്കാൻ പറ്റുന്നില്ലട്ടോ... വല്ല്യക്കുട്ടിയായണ്...  "


"മം.... 
മോള് വല്ല്യകുട്ടിയായി.... "

"ആദി......"
 ടേബിളിൽ വെച്ച കവറിൽ ഒന്നെടുത്തു ആദിക്ക്   നേരെ നീട്ടി... 

"അവര് വരുമ്പോഴേക്കും നീ ഇത് ഇട്ട് ഒരുങ്ങി വാ.... "

"ഇതൊക്കെ എന്തിനാ കുഞ്ഞേച്ചി.... "
വലിയ ഉത്സാഹമില്ലാതെയുള്ള ആദിയുടെ പറച്ചിൽ വക വെക്കാതെ അവി അവളെയും കൂട്ടി റൂമിലേക്ക്‌ നടന്നു.... 


റെഡിൽ ഗോൾഡൻ വർക്കുള്ള ദാവണിയും അതിന് ഗ്രീൻ ദുപ്പട്ടയും അതിൽ ഗോൾഡൻ വർക്കുള്ള പൂക്കളും  ആയിരുന്നു..... 
അതിന് മാച്ച് ആയി തന്നെ റെഡും ഗ്രീനും ഇടകലർന്ന വളകളും മാലയും കമ്മലും ഇട്ട് കുഞ്ഞു പൊട്ട് വെച്ച് കണ്ണ് നന്നായി എഴുതി മുടി ഒതുക്കി കെട്ടിവെച്ചു... 


"സുന്ദരിയായിട്ടുണ്ട് ട്ടോ..... "
അതിന് അവളൊന്നു പുഞ്ചിരിച്ചതേ ഉള്ളൂ.... 

അവളെയും കൂട്ടി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഊർമിളയുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു.... 

"ഭഗവതി ഇനി എന്റെ കുട്ടിക്കും കൂടി നല്ലൊരു ജീവിതം കിട്ടണേ...  "
മനസ്സിൽ ആ അമ്മ ഉരുവിട്ടു... 

ആദിയുടെ മുഖം ശ്രദ്ധിച്ച രാഹുൽ ചോദിച്ചു... 
"എന്താ ആദി നിന്റെ മുഖത്തു ഒരു വല്ലായ്ക... 
നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ... "


"അങ്ങനെയൊന്നുമില്ല കുഞ്ഞേട്ടാ.... "


"പറ മോളെ..... 
നിനക്ക് വേറെ ആരോടെങ്കിലും....? "


"മതി രാഹുലേട്ടാ.... 
ഇതെങ്ങാനും ഇച്ചേച്ചി കേട്ട് വന്നാൽ മതി.... 
ഇച്ചേച്ചി വളർത്തിയ മക്കളാ ഞങ്ങൾ.... 
അങ്ങനെ ഒന്നുമല്ലാലെ ആദി.... "

"മം.... "
പകുതി മനസോടെ അവൾ മൂളുമ്പോഴും ഇച്ചേച്ചിയോട് വലിയ ഒരു തെറ്റ് ചെയ്തു എന്ന കുറ്റബോധം മനസ്സിൽ പിടിക്കൂടി... 
ഒരുപക്ഷെ ഇത് ഒരു പ്രണയമാണോ? 

പണ്ട് അച്ഛൻമാർ തമ്മിൽ പറഞ്ഞോറപ്പിച്ച ഒരു വാക്ക്...  ആദി കണ്ണനുള്ളതാണ് എന്ന്... 
ഒരു പക്ഷെ കണ്ണേട്ടൻ എന്നെ ഓർക്കുന്നു കൂടി കാണില്ല...  മറ്റൊരു ജീവിതം തുടങ്ങിയും കാണും... 
ഞാൻ ചിലപ്പോൾ വാശി കാണിച്ചാൽ വയ്യാത്ത അമ്മയ്ക്കു കൂടി അത് വേദനയാകും....  വേണ്ട... എന്റെ ഇഷ്ട്ടം എന്റെ ഉള്ളിൽ തന്നെ ജനിച്ചു മരിക്കട്ടെ..... "

"അവരെത്തി കുട്ടി.... "
ഊർമിളയുടെ വാക്കുകളാണ് അവളെ ചിന്തയിൽ നിന്നും മോചിപ്പിച്ചത്.... 

കൃഷ്ണനും രാഹുലും ഉമ്മറത്തേക്ക് നടന്നു.... 
പയ്യെനെന്നു തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും ബ്രോക്കറും മാത്രമേ ഉണ്ടായിരുന്നള്ളൂ... 
വാതിൽ പഠിക്കേ രാധമ്മയും ഊർമിളയും നിന്നു...
ഇടനാഴിയിലെ ജനലരികെ അർപ്പണയും ആദിയും അവിയും.... 

"ഇതാണ് പയ്യൻ.... 
ആകാശ്..... 
കവലയിലുള്ള പുതിയ ബാങ്ക് മാനേജർ ആയി അടുത്ത ആഴ്ച കയറും... 
നല്ല സ്വഭാവം.... 
ഇവന് മൂത്തത് രണ്ടു ഏട്ടൻമാരാണ്... 
ഒരാള് നാട്ടിൽ ഉണ്ട്...  
അവര് ഭാര്യവീട്ടിൽ തന്നെയാണ്... പറയുമ്പോൾ എല്ലാം പറയാണല്ലോ അല്ലെ..... 
ആയാൾ സംസാരത്തിനിടയിലെ ചിരിക്കു ഒന്ന് കൂടി ആക്കം കൂട്ടി... 
മറ്റേ ആള് കുടുംബമായി ജെർമനിയിലാണ്...  അവിടെ പ്രെസ്സിൽ വർക്ക്‌ ചെയ്യാണ്..... 
അച്ഛൻ മരിച്ചത് ഇവൻ കുട്ടിയാകുമ്പോൾ ആണ്... പിന്നെ അമ്മ മരിച്ചിട്ട് കൊല്ലം ആറയെ....


അമ്മയും അച്ഛനും ഇല്ലാന്ന് കരുതിട്ട് കല്യാണം കഴിക്കാതിരിക്കാൻ പറ്റോ അല്ലെ....  "
ആയാൽ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു... 


 അയാളുടെ സംസാരം ആകാശിൽ അരോചകം തീർത്തു എന്ന് കൃഷ്ണന് മനസിലായപ്പോൾ പറഞ്ഞു... 
"എന്നാ ചായ കുടിച്ചിട്ട് ആകാം.... "


"ആഹാ ആയിക്കോട്ടെ..
ചായേം പലഹാരവും ഒക്കെ എടുത്തോളൂ.... "


അയാളുടെ സംസാരം കേൾക്കെ ആകാശ് അവരെ നോക്കി ഒന്ന് വെളുക്കനേ ചിരിച്ചു.... 

മുറ്റത്തു വണ്ടി വന്നു നിന്നപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.... 

"കുട്ടിടെ ചേച്ചിയാണ്.... "
അകത്തേക്ക് കയറുന്ന പല്ലവിനെയും അനുവിനെയും നോക്കി കൃഷ്ണൻ പറഞ്ഞു... 
ആകാശും രാഹുലും എഴുന്നേറ്റു നിന്നു...

"ഇരുന്നോളൂ... "
പല്ലവ് പറഞ്ഞു..... 

അനു അവരെ നോക്കി ചിരിച്ചു അകത്തേക്ക് കയറി... 

പല്ലവ് അവർക്കൊപ്പം ഇരുന്നു......


രാധമ്മ ചായ കപ്പിലേക്ക് പകരുകയായിരുന്നു... 
അവിയും അർപ്പണയും പലഹാരങ്ങൾ പാത്രത്തിൽ ആക്കി വെക്കുന്നുണ്ട്... 

" ഇത് എന്താ അമ്മേ ഇവിടെ....? 
ആരാ അവരൊക്കെ.... "

"നിന്നോട് പല്ലവ് ഒന്നും പറഞ്ഞില്ലേ അനു... "


"ഇല്ലാ അപ്പേച്ചി... 
എന്താ... "

"അവര് ആദിയെ പെണ്ണ് കാണാൻ വേണ്ടി വന്നവരാണ്.... "

"എന്ത്?.... 
അപ്പൊ കണ്ണൻ....? "

അത് കേൾക്കെ ആദിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി... 


"അപ്പൊ അമ്മേ കണ്ണനോ? 
അച്ഛനും അമ്മാവനും വാക്ക് പറഞ്ഞു ഉറപ്പിച്ചതല്ലേ ആ വിവാഹം... 
നമ്മുടെ അച്ഛന്റെ സ്വപ്നമല്ലേ... 
ഇത് നടക്കാൻ ഞാൻ സമ്മതിക്കില്ല.... "

"നീ എന്ത് ഭ്രാന്താ വിളിച്ചു പറയുന്നേ....  
അവര് എവിടെയാ എന്ന് പോലും അറിയാതെ... 
അന്ന് ഇറങ്ങിയതല്ലേ അവര്.... 
ഒരിക്കൽ പോലും നമ്മളെ ഒന്ന് അന്വേഷിച്ചിട്ടില്ല... 
ആ അവർക്ക് വേണ്ടി നമ്മുടെ അനിയത്തീടെ ജീവിതം ഇല്ലാണ്ടാക്കണോ... "

അവരുടെ വാക്കുകൾക്ക് ഒന്നും വകവെക്കാതെ അനു ഉമ്മറത്തേക്ക് നടന്നു... 


"എന്താ നന്ദ.... "
അവളുടെ മുഖഭാവം കണ്ട് പല്ലവ് ചോദിച്ചു... 

"ഈ വിവാഹം നടക്കില്ല പല്ലവ്..... "

"എന്താ അനു? "
കൃഷ്ണൻ ചോദിച്ചു... 

"എന്റെ കണ്ണന്റെ പെണ്ണാണ് ആദി...  കുട്ടികാലം തൊട്ട് ന്റെ കുട്ടിടെ മനസ്സിൽ അവനാണ് എന്നെനിക്ക് അറിയാം... "

"അനു.... "
അർപ്പണ ശ്വാസനയോടെ വിളിച്ചു... 
"അനു മുന്നും പിന്നും ചിന്തിക്കാതെയുള്ള പ്രവൃത്തി ഒരിക്കലും നിനക്ക് നല്ലത് വരുത്തിയിട്ടില്ല... "


"വേണ്ടാ ഇച്ചേച്ചി.... 
എനിക്ക് വേണ്ടി നീ ആരെയും വെറുപ്പിക്കണ്ട..."
ആകാശിനെ നോക്കി പറഞ്ഞു... 
"കുട്ടിക്കാലം തൊട്ട് മനസ്സിൽ സൂക്ഷിച്ചതാണ് കണ്ണേട്ടനെ.... 
എല്ലാം അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ തയ്യാറെങ്കിൽ.... "

"തയ്യാറെങ്കിൽ.... 
പറ ആദി ബാക്കി കൂടി...  നീ അവനെയും കെട്ടി ജീവിക്കാമെന്നോ? "

"ഇച്ചേച്ചി അത്.... "

"നന്ദ...  പ്ലീസ്...  കൂൾ ഡോൺ... 
ബിപി കൂട്ടല്ലേ ഈ സമയത്ത്.... "
പല്ലവ് അവളുടെ പ്രകൃതം കണ്ടു വല്ലാതെയായി.. 

എല്ലാം കണ്ടിട്ടും കേട്ടിട്ടും ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർത്തി നിൽക്കുന്ന ആകാശ് അപ്പോഴും അവർക്ക് ഒരു അത്ഭുതമായിരുന്നു.... 


"പല്ലവ് നമുക്ക് പോകാം.... "
അവന്റെ ഷർട്ടിൽ അനു പിടി അമർത്തി.... 


"നിന്റെ വാശിക്കും ദേഷ്യത്തിനും ഒരു കുറവുമില്ലേ? "
ആകാശിന്റെ വാക്കുകൾ കേട്ട് നന്ദ നോട്ടം അവനിലേക്ക് എറിഞ്ഞു... 


അത് കാണെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു... 
"നിനക്ക് ഇപ്പോഴും മനസിലായില്ലെടി ഇച്ചേച്ചി എന്നെ.... "
അവന്റെ ആ പുഞ്ചിരി വീണ്ടും അവളുടെ മനസ്സിൽ തെളിഞ്ഞു... 

"ഡി ഇച്ചേച്ചി "
എന്നുള്ള കണ്ണന്റെ വിളി കാതിൽ തുളച്ചു കയറി... 

"ക....  കണ്ണാ.... "
അവന്റെ മുഖത്തെക്ക് കൈകൾ നീട്ടി അനു വിളിച്ചു.... 

"മോനെ.... "
ഊർമിള അവന്റെ അരികിലേക്ക് നടന്നു അവനെ ചേർത്ത് പിടിച്ചു... 

"അപ്പച്ചി..... 
എല്ലാം അമ്മേടെ സ്വാർത്ഥയാണെന്ന് അമ്മ മരിക്കുവോളം പറയുമായിരുന്നു.... 
ഞങ്ങളെ ഇവിടുന്നു വലിച്ചു കൊണ്ട് പോയത് ഓർത്ത് അമ്മക്ക് ഇന്നും സങ്കടമായിരുന്നു... "

"സാരല്ല്യ കുട്ടിയെ.. 
 എല്ലാം കഴിഞ്ഞില്ലേ...  ദേവേട്ടന്റെ ആഗ്രഹം പോലെ ഇപ്പോ ഇതാ എല്ലാം നടക്കാൻ പോകുന്നു... "

ഇടയ്ക്കിടെ കണ്ണന്റെ നോട്ടം ആദിയിലേക്ക് വീഴുമ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു.... 

"എന്നാലും എന്റെ അളിയാ എങ്ങനെ സഹിക്കുന്നു ഇതിനെ "   - കണ്ണൻ  

"അതാണ് അനിയാ വിധി.... "


അനു ചുണ്ടുകൾ വിടർത്തി ഗോഷ്ഠി കാണിച്ചു എങ്കിലും അവളുടെ ഉള്ള് നിറയെ സന്തോഷമായിരുന്നു... 

എല്ലാവരും ഒത്തൊരുമിച്ചു സന്തോഷങ്ങളിലായിരുന്നു... 

 ഉച്ചക്ക് ഊണ് എല്ലാം കഴിഞ്ഞു പോകാം എന്ന് കണ്ണനോട് എല്ലാവരും പറഞ്ഞെങ്കിലും അത് സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് ആദിയുടെ ഫോൺ നമ്പറും വാങ്ങി അവനും ബ്രോക്കെറും കൂടി ഒരുമിച്ചു ഇറങ്ങി.... 


വൈകുന്നേരം കൃഷ്ണനും  പോവാൻ തയ്യാറായി.... 
കുറേ നാളുകൾക്ക് ശേഷം എല്ലാവരെയും കണ്ടപ്പോൾ നിധി അന്ന് പോരുന്നില്ല എന്ന് വാശി പിടിച്ചു അവിടെ തന്നെ നിന്നു...
കൃഷ്ണന് അവിടെ തങ്ങാൻ പറ്റാത്ത ആവശ്യങ്ങൾ ഉണ്ടായത് കൊണ്ട് അന്ന് പോരേണ്ടി വന്നു.... 
അർപ്പണക്കൂടി വീട്ടിൽ ഇല്ലെങ്കിൽ വെറും ഏകന്തതയാകും എന്ന് പറഞ്ഞു രാധമ്മ അർപ്പണയെയും കൂടെ കൂട്ടി... 


വീട്ടിൽ എത്തിയതും അവരെ അവിടെ ഇറക്കി കൃഷ്ണൻ പുറത്തെക്ക് പോയി... 


രാത്രിയായിരുന്നു തിരിച്ചു വരാൻ.... 


"നീ കിടന്നില്ലേ.... "
വാതിൽ തുറന്ന് മുന്നിലേക്ക് വന്ന അർപ്പണയെ കണ്ട് ചോദിച്ചു... 


"അല്ല...  അമ്മ വാതിൽ ചാരി പോയി കിടക്കാറാണ് പതിവ്... "


"അമ്മ കിടന്നു... 
ഞാൻ ഭക്ഷണം എടുക്കാം.... "

"ഞാൻ ഒന്ന് കുളിക്കട്ടെ.... "

കുളിച്ചു വന്നപ്പോഴേക്കും രണ്ടുപേർക്കുമുള്ള കഞ്ഞി  അവൾ പാത്രത്തിലാക്കി  വെച്ചിരുന്നു.... 

കഞ്ഞി കുടിച്ചു പാത്രങ്ങൾ കഴുകി റൂമിലേക്ക് നടക്കാൻ ഒരുങ്ങവേ ഇന്നലെ കൃഷ്ണന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയത് അവളുടെ മനസിലേക്ക് ഓടി വന്നു... 
നാണത്തിൽ കുതിർന്ന പുഞ്ചിരി അധരങ്ങളെ തഴുകി... 
അത് വീണ്ടും ഓർക്കേ അവൾക്ക് റൂമിലേക്ക് പോകാൻ മടി തോന്നി... 
പതിയെ പതിയെ നടന്നു റൂമിന്റെ മുന്നിലെത്തിയതും ഹൃദയം  ഇപ്പോ പൊട്ടുമാറുച്ചത്തിൽ മിടിച്ചു... 

മനസ് കൊണ്ടും ശരീരം കൊണ്ടും കൃഷ്ണന്റെ മാത്രം ആകാൻ തയ്യാറേടുത്തിരുന്നു... 

എങ്കിലും അവനെ എങ്ങനെ ഫേസ് ചെയ്യും എന്നോർക്കേ നെഞ്ച് പിടിച്ചു.... 


രണ്ടും കല്പിച്ചുകൊണ്ട് അവൾ റൂമിനകത്തേക്ക് കയറി.... 


"ആഹാ മോളെ...  അച്ഛാ നാളെ രാവിലെ വിളിക്കാൻ വരാട്ടോ... "
ഫോണിൽ സംസാരിക്കുകയായിരുന്നു കൃഷ്ണൻ... 


"ഞാൻ അമ്മയ്ക്കു കൊടുക്കാം... "
ഫോൺ അർപ്പണക്ക് നേരെ നീട്ടി... 
അതും വാങ്ങി മോളോട് ഗുഡ് നൈറ്റ്‌ പറഞ്ഞു അർപ്പണ ഫോൺ വെച്ചു.... 

"കിടക്കാം... "
കൃഷ്ണന്റെ ചോദ്യത്തിന് തലയാട്ടി.... 


ബെഡിൽ അവന്റെ അരികിൽ കിടക്കുമ്പോൾ അവളിൽ ഒരു കുളിര് ഉണ്ടായിരുന്നു... 

പതിയെ ഒന്ന് മുഖം ചെരിച്ചു നോക്കിയപ്പോൾ അവളെ തന്നെ നോക്കി കിടക്കുന്ന കൃഷ്ണനെയാണ് കണ്ടത്... 


"ഉറങ്ങുന്നില്ലേ..... "
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... 


"ഉറക്കം വരുന്നില്ല... 
നീ ഉറങ്ങിക്കോ.... "


"മം..... "

കണ്ണുകൾ പരസ്പരം കോർത്തപ്പോൾ അവളുടെ കണ്ണിലെ വെപ്രാളവും ചുണ്ടുകളുടെ വിറയലും കാണെ അവന്റെ ഉള്ളം അത് സ്വന്തമാക്കാൻ കൊതിച്ചു.. 

അറിയാതെ തന്നെ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുത്തു... 

അത് സ്വീകരിക്കാൻ എന്നവണ്ണം അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... 

ചുണ്ടുകൾ കടിച്ചെടുക്കുബോൾ അവളുടെ നഖം അവന്റെ മുതുകിൽ അമർന്നു.... 

അവളിലെ വികാര വേലിയേറ്റങ്ങൾ അവനെ ഉൻമാദനാക്കി.... 


അവളുടെ ചെവിയിൽ പല്ലുകൾ ആഴ്ത്തിയപ്പോൾ അവളിൽ നിന്നും ഉയർന്നു വന്ന സീൽക്കാര ശബ്ദം അവന്റെ ആവേശം കൂട്ടിയതെള്ളൂ... 

സാരി മാറിൽ നിന്നും അടർത്തി മാറ്റി മുഖം പൂഴ്ത്തിയപ്പോൾ അവളൊന്ന് പൊള്ളി പിടഞ്ഞു... 

അവളെ അറിയും തോറും അടർന്ന് മാറാൻ കഴിയാതെ അവളിലേക്ക് ആഴ്ന്ന് ഇറങ്ങി കൊണ്ടിരുന്നു.... 
വയറിൽ ഇക്കിളി പെടുത്തിയും കഴുത്തിൽ മുഖം പൂഴ്ത്തിയും അവൻ അവളിലേക്ക് ലയിച്ചു.... 

എല്ലാ അതിർവരബും ബേധിച്ചു ഒരു കുഞ്ഞു നോവുണർത്തി അവർ ഒന്നായ നിമിഷം അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story