💐നീർമിഴിപൂക്കൾ💐: ഭാഗം 76

neermizhippookkal

രചന: ദേവ ശ്രീ

ഉറക്കമുണർന്ന അർപ്പണ കണ്ണുകൾ പതിയെ ചിമ്മി തുറന്നു.... ഓർമ്മകളിൽ ഇന്നലെകൾ തെളിഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ട് തുടുത്തു.... 
കൃഷ്ണന്റെ നെഞ്ചിലെ ചൂട് പറ്റിയാണ് കിടക്കുന്നതെന്നറിഞ്ഞപ്പോ പതിയെ എഴുന്നേറ്റു മാറാൻ ശ്രമിച്ചു... 


"അപ്പു പ്ലീസ് കുറച്ചു നേരം കൂടി.... "
വട്ടം പിടിച്ച കൈകൾ ഒന്ന്കൂടി ചുറ്റി വരിഞ്ഞുകൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി..... 


"കൊഞ്ചല്ലേ.... 
അമ്മ എന്നെ കാണാഞ്ഞാൽ എന്ത് കരുതും.... "

"എന്ത് കരുതാൻ... 
നീ എഴുന്നേറ്റില്ല എന്ന് കരുതും... 
അല്ല ഇനിയിപ്പോ 
ഞാൻ നിന്നെ കെട്ടിപിടിച്ചു കിടക്കാണ് എന്ന് കരുതിക്കോട്ടെ...
അതിനെന്താ കുഴപ്പം..... "


"നാണമില്ലാത്ത മനുഷ്യൻ..."
അവളുടെ തള്ളിമാറ്റലിൽ കണ്ണുകൾ വലിച്ചു തുറന്നപ്പോഴേക്കും അർപ്പണ ബാത്‌റൂമിൽ എത്തിയിരുന്നു.... 


കുളിയെല്ലാം കഴിഞ്ഞു കൃഷ്ണന്റെ കണ്ണ് വെട്ടിച്ച് അർപ്പണ അടുക്കള ലക്ഷ്യമാക്കി ഓടി..  

അടുക്കളയിൽ എത്തിയതും അർപ്പണ വാതിലിൽ ചാരി നിന്നു...
ഇന്നലെത്തെ കാര്യം ഓർക്കവേ വീണ്ടും വീണ്ടും മുഖം തുടുത്തു കൊണ്ടിരുന്നു ... 


അടുക്കളയിൽ നിന്ന് കപ്പിലേക്ക് ചായ പകരുമ്പോളാണ് അമ്മ അവളെ കണ്ടത്... 

"ആഹാ മോള് വന്നോ...? "

മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ രാധമ്മ അവളെ വീണ്ടു നോക്കി... 
വാതിൽക്കൽ ചാരി നിന്ന് എന്തോ ആലോചനയിൽ മുഴുകി ചിരിക്കുകയായിരുന്നു അവൾ... 
ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് രാധമ്മ അവളെ വിളിച്ചു 

"മോളെ............. "


"എന്താ അമ്മേ.... "
അവൾ ഞെട്ടിക്കൊണ്ട് ചോദിച്ചു... 


"ചായ ഇതാ.... "
രാധമ്മ നീട്ടിയ കപ്പ് വാങ്ങിക്കുമ്പോൾ അർപ്പണയുടെ മുഖം ജാള്യതകൊണ്ട് താഴ്ന്നു.... 


അത് മറച്ചു വെച്ച് പതിയെ അവളും പണികളിൽ മുഴുകി...... 

ചായ കുടിക്കാൻ ഇരിക്കുമ്പോഴും അവരുടെ ഒളിച്ചും പാത്തുമുള്ള നോട്ടങ്ങളും തൊണ്ടലുകളും രാധമ്മ  കണ്ടില്ലാന്ന് നടിച്ചു... 
ഇനിയും അവന്റെ ജീവിതത്തിൽ നല്ല നാളുകൾ ഉണ്ടാവില്ല എന്ന് കരുതിയ രാധമ്മക്ക് അത് ഏറ്റവും വലിയ സന്തോഷമായിരുന്നു... 
വൈകുന്നേരത്തോട് കൂടി നിധി കൂടി വന്നപ്പോൾ പിന്നീട് അവിടെ ഉത്സവത്തിന്റെ ബഹളമായി... 
ആദ്യമായി അർപ്പണയുടെ കളിയും ചിരികളും ആ നാലു ചുവരുകൾക്ക് പുറത്തേക്ക് നീണ്ടു..... 


💚💚💚💚💚💚💚💚💚

"ഒന്ന് നിർത്തെന്റെ നന്ദ....
കുറേ നേരായി കേൾക്കണൂ ഈ കണ്ണൻ പുരാണം..... 
ഞാൻ ഒന്ന് എന്റെ കുഞ്ഞിനോട് സംസാരിക്കട്ടെ....  "


നന്ദ കുഞ്ഞു പരിഭവം കാണിച്ച് മുഖം തിരിച്ചു... 
സാധാരണ അവൻ വയറിൽ തലോടുമ്പോഴും സംസാരിക്കുമ്പോഴും അവളുടെ വിരലുകൾ അവന്റെ മുടിയിൽ തഴുകാറുണ്ട്.... 
പതിവിന് വിപരീതമായി അത് കാണാഞ്ഞപ്പോൾ അവളെ ഒന്ന് നോക്കി... 

"അപ്പോഴേക്കും പിണങ്ങിയോ?... "

"എനിക്ക് ആരോടും പിണക്കമില്ല... "

"പിന്നെ എന്തിനാ ഈ സുന്ദരമുഖം ഇങ്ങനെ വീർപ്പിച്ചു ഉള്ള സൗന്ദര്യം കളയണേ.... "

മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ പറഞ്ഞു... 
"പറ... 
നീയും കണ്ണനും കൂടി ഹാജ്യരുടെ തൊടിയിലേക്ക് പോയി.... 
എന്നിട്ട് എന്താ ഉണ്ടായേ... "


"എന്നിട്ട് ഒന്നും ഉണ്ടായില്ല...."


"എന്നിട്ട് ഒന്നും ഉണ്ടായില്ല... "
അവൻ വിരലുകൾ കൊണ്ട് അവളുടെ കാൽപാദങ്ങളിൽ തഴുകി... 

ഇക്കിളി പെട്ടതും നന്ദ കപട ദേഷ്യം മുഖത്തണിഞ്ഞു കൊണ്ട് അവനെ നോക്കി... 
ഇക്കിളി കൂടിയതും നന്ദ പൊട്ടിചിരിച്ചു... 
ശ്വാസം വിലങ്ങിയപ്പോൾ പല്ലവിനെ ചാരി അവന്റെ പുറത്തേക്ക് കിടന്നു..... 


"മതി ഉറങ്ങണ്ടേ.... 
നാളെ ഓഫീസ് ഉളളതല്ലേ... "


"നാളെ ഞാൻ ലീവ് ആണ്.... "


"ഹേ അതെന്തിനാ?.... "

"ആഹാ ബെസ്റ്റ്.... 
സാധാരണ ബിസിനസുക്കാരുടെ ഭാര്യമാരുടെ സ്ഥിരമായുള്ള പരാതി ഫാമിലിക്കൊപ്പം കുറച്ചു നേരം ചിലവഴിക്കാൻ കഴിയാത്ത തിരക്കാണ് എന്നാ... 
എന്നാൽ ഈ ഒരുത്തൻ ഇല്ലാത്ത സമയം ഉണ്ടാക്കി ഭാര്യടെ കൂടെ ഇരിക്കാം എന്ന് പറയുമ്പോൾ അത് എന്തിനാണ് എന്ന്.... "

"ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല.. "

"നീ ഒന്നും ഉദ്ദേശിക്കണ്ട.... 
ഉറങ്ങിക്കോ.... "
അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കിടക്കുമ്പോൾ ഇതിലും വലിയ ഒരു സുരക്ഷിതത്വം മറ്റെവിടെയും കിട്ടില്ല..... 

💛💛💛💛💛💛💛💛💛

കയ്യിലെ പേപ്പർ എടുത്തു ഒന്നൂടെ മറച്ചു നോക്കി അത് ഭദ്രമായി ബാഗിൽ തന്നെ വെച്ചു...... 
അതിൽ നിന്നും ഒരു ബോട്ടിൽ എടുത്ത് നേരെ പിടിച്ചുകൊണ്ട് അതിലേക്ക് നോക്കി.... 
 ഗൂഢമന്ദസ്മിതം അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു.....
അവളിൽ ഒരു അവസരത്തിന് കാത്തുനിന്ന കുറുക്കന്റെ കൗശലഭാവമായിരുന്നു.... 


"ശ്രീമയി......."
വിവിയുടെ ശബ്ദം കേട്ടപ്പോൾ വേഗം കുപ്പി മറച്ചു പിടിച്ച് അവൾ അവന്റെ അരികിലേക്ക് നടന്നു...... 


"നീ വിളിച്ചോ വിവി...... "

"മം..... 
നീ കുടിക്കാൻ കുറച്ചു വെള്ളം എടുത്തു വാ...  എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..... "

നിറഞ്ഞ ചിരിയോടെ തന്റെ ദൗത്യം ഇത്രയും പെട്ടൊന്ന് സഫലമായല്ലോ എന്ന് ആനന്ദത്തോടെ അവൾ കിച്ചണിലേക്ക്  നടന്നു...... 

കയ്യിൽ കരുതിയ കുപ്പി വെള്ളത്തിലേക്ക് ചേർക്കുമ്പോൾ അതീവ ജാഗ്രത അവളിൽ ഉണ്ടായിരുന്നു.... 
ഇതിൽ ഒരു പിഴവ് വന്നാൽ ഇനിയും ഒരവസരം ഉണ്ടാവില്ല എന്നതിനേക്കാൾ അങ്ങനെ സംഭവിച്ചാൽ എല്ലാം ഇതോടെ നഷ്ട്ടപ്പെടും എന്ന ആവലാതി ആയിരുന്നു....
ബോട്ടിലേക്ക് അത് ചേർത്ത് ഒന്ന് ഷേക്ക്‌ ചെയ്തു... 
മുഖത്തെ വിയർപ്പ് തുള്ളികളും പരിഭ്രാന്തിയും പാടെ നീക്കം ചെയ്ത് വെള്ളവുമായി ഹാളിലേക്ക് വന്നു.....

വിശാലമായ ഹാളിൽ സെറ്റ് ചെയ്തുവെച്ച സോഫയിൽ ഇരുന്നു മുന്നിലെ ടീപോയിയിൽ
വെച്ചിരുന്ന ബ്രീഫ് കെയിസ്  കേസിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്തു കൈപിടിച്ചു.... 

"വെള്ളം....... "

"താങ്ക്സ്...... 
ശ്രീമയി....... 
ഈ നഗരത്തിലെ അവസാന രാത്രിയാണ് നമ്മുടെ....... 
അത് മാത്രല്ല....  നീയും ഞാനും ഒരുമിച്ചുള്ള അവസാനരാത്രി കൂടിയാണിത്..... "
അത്രയും പറഞ്ഞു ബോട്ടിലെ വെള്ളം പകുതിയിലേറെ കുടിച്ചു.... 

"ഇതാ അഞ്ചു കോടി കൂടി ഉണ്ട്..... 
ഞാനും നീയുമായുള്ള എല്ലാ കണക്കുകളും അവസാനിച്ചു...... "
അവൾക്ക് നേരെ നീട്ടിയ കടലാസ് കഷ്ണം വാങ്ങി ചിരിയോടെ ചോദിച്ചു.... 
"എന്താ വിവി നിന്റെ പ്ലാൻ...... "

ബ്രീഫ് കെയിസിൽ നിന്നും ഗൺ എടുത്തു കയ്യിൽ പിടിച്ചു ..... 
"ഒറ്റ ബുള്ളറ്റ്..... 
ആ ബുള്ളറ്റ് അവന്റെ നെഞ്ചിലേക്ക് തുളഞ്ഞു കയറുന്ന നിമിഷം തീരും അവൻ....
ഇന്ന് രാത്രിയോടെ പല്ലവിനെ കൊല്ലും.... 
എന്നിട്ട് അവളുമായി നാട്ടിലേക്ക് പോകും.... 
ഇനി ഞാനും ആനന്ദയും മാത്രമുള്ള ലോകം....  അവന്റെ കുഞ്ഞു പോലും പ്രസവത്തിൽ മരിക്കും.... 
അല്ലെങ്കിൽ ഞാൻ കൊല്ലും.... 
പിന്നെ അവളെന്റെയാണ്...  ഈ വൈഭവ് മിത്രാ ഷേണായയുടെ....  "

അവന്റെ അട്ടഹാസം കേട്ട് ശ്രീമയി രണ്ടു കൈകളും ഉയർത്തി കൊട്ടി... 
"വെൽ ഡൺ....
യൂ ആർ എ ബിഗ് ക്ലവർ... 
വെൽ പ്ലാൻഡ്... "
അത് കേൾക്കെ വിവിയുടെ മുഖത്തു ഒരു വിജയ ചിരി വിടർന്നു... 

"വിവി.... 
ഇതിനേക്കാൾ നല്ലൊരു പ്ലാൻ ഞാൻ പറയട്ടെ.... "

"വേണ്ടാ.... 
ഇതിൽ ഒരു മാറ്റവും ഇല്ല...  ഞാൻ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്.... 
അവൻ ഇല്ലാതെ ആയാലേ എനിക്ക് അവളെ കിട്ടൂ..... "

"ഓക്കേ...  നീ നിന്റെ പ്ലാൻ മാറ്റണ്ട.... 
പക്ഷെ എന്റെ പ്ലാൻ ഒന്ന് കേട്ടൂടെ.... "


"മ്മ്ഹ്...  നീ പറ.... "

"ഒരു രെജിസ്റ്ററേ സമീപിച്ച് ഒരു മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുക.... 
കുറച്ചു പണം കൊടുത്താൽ അതിനുള്ള ഫോം അയാൾ തരും.... 
അത് വാങ്ങി ഫിൽ ചെയ്തു അതിൽ രണ്ടുപേരും സൈൻ കൂടി ഇട്ടാൽ പെട്ടൊന്ന് തന്നെ അയാൾ മാര്യേജ് സർട്ടിഫിക്കറ്റ് തരും.... "

"അതെന്തിനാ....."

"ഞാൻ പറഞ്ഞു തീർന്നില്ല.....
അത് കഴിഞ്ഞാൽ കയ്യിൽ കുറച്ചു പോയ്സൺ കരുതുക.... 
ഒരു അവസരം കിട്ടാതെ ഇരിക്കില്ലല്ലോ....കുടിക്കുന്ന വെള്ളത്തിലോ കഴിക്കുന്ന ഭക്ഷണത്തിലോ കലർത്തി കൊടുക്കണം..... 
കുറച്ചു നിമിഷങ്ങൾക്കകം പരവേശങ്ങൾ തുടങ്ങും..... 
ജീവൻ ശരീരത്തിൽ നിന്നും വെടിയുന്നതിന് മുന്നേ വിരൽ അടയാളം വെക്കണം..... 
അറിയണം നീ നിന്റെ മരണത്തിന്‌ ഉത്തരവാദി ഞാൻ ആണെന്ന്....  "

"ഡീ........ "
ഞെട്ടലിൽ നിന്നും അവന്റെ ശബ്ദം ഉയർന്നപ്പോഴേക്കും ഞരമ്പുകൾ തളർന്നു തുടങ്ങിയിരുന്നു..... 

"എനിക്ക് നിന്നെ വേണ്ട വിവി....  നിന്റെ ഈ കോടാനുകോടി ആസ്തി മാത്രം മതി....... നീ പോയി ചത്ത്‌ തുലയ്യ്..... "
അവളുടെ സന്തോഷങ്ങൾക്ക് ആയുസ് നിശ്ചയിക്കാതെ 
അവന്റെ തോക്കിലെ ഉണ്ട അവൾക്ക് നേരെ ചീറി പാഞ്ഞു..... 

"നോ...... "
പറഞ്ഞു തീരും മുന്നെ ഉണ്ടകൾ തുളഞ്ഞു കയറി..... 
ചോര വാർന്നു നിലത്തേക്ക് ഊർന്ന് ഇറങ്ങുമ്പോൾ വിവി ചുമച്ചു ശ്വാസം കിട്ടാതെ ചോര ഛർദിച്ചു സോഫയിലേക്ക് വീണു..... 

ഇരുവരും മരണം നേരിട്ട് കണ്ട നിമിഷം..... 
ചലനമറ്റ് നിശ്ചലമായി..... 


🖤🖤🖤🖤🖤🖤🖤🖤🖤


കുളി കഴിഞ്ഞു ഇറങ്ങിയ അനു കണ്ടത് ഓഫീസിലേക്ക് പോകാൻ റെഡിയായി നിൽക്കുന്ന പല്ലവിനെ ആണ്.... 
വയറും താങ്ങി പിടിച്ചു അവൾ അവന്റെ അരികിലേക്ക് നടന്നു.... 
"ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട്? "


റെഡിയാവുന്നതിനിടയിൽ തന്നെ പറഞ്ഞു 
"അർജെന്റ് മീറ്റിംഗ് ആണ്.... 
കുറച്ചു കഴിയുമ്പോഴേക്കും വരാം..... "


"ഇവിടെ ആരുമില്ല.... എല്ലാവരും കൂടി കുടുംബക്ഷേത്രത്തിൽ പോയി... 
 ഞാൻ ഒറ്റക്കല്ലേ.... 
നീ ഉള്ളത് കൊണ്ട് അവര് പോകുമ്പോൾ രാധാമ്മയെയും വിളിച്ചു പറഞ്ഞില്ല.... "


"അത് സാരമില്ല...  ഞാൻ വിളിച്ചു രാധമ്മയോട് വരാൻ പറയാം.... "

"എന്നാലും നീ മീറ്റിംഗ്നെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.... "
നന്ദ നിരാശയോടെ ചോദിച്ചു....

"അത്.... 
അത് 
ആഹാ...  കോ ഓപ്പറേഷൻ മീറ്റിംഗ് ആണ്.... "
തപ്പി തടഞ്ഞു പറഞ്ഞു അവൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.... 

എന്തോ അവന്റെ ആ പ്രവൃത്തി അവളെ വല്ലാതെ വേദനിപ്പിച്ചു... 
എപ്പോ പുറത്ത് പോവുകയാണെങ്കിലും അവളോട് പറയാതെയോ ഉമ്മകൾ നൽകാതെയോ അവൻ പോകാറില്ല.... 

തിരക്ക് കാരണം ആകുമെന്ന് അശ്വസിച്ചു അവൾ പതിയെ തലമുടിയിലെ തോർത്ത്‌ ആയാസ പെട്ട് കുടഞ്ഞു തുവർത്തി..... 
അത് വിരിച്ചിട്ട് കുങ്കുമം തൊട്ട് മുടി കുളിപ്പിന്നൽ ഇട്ട് ബെഡിൽ ഇരിക്കാൻ നോക്കുമ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഫയൽ കണ്ടത്.... 
അത് എടുത്തു മറച്ചു നോക്കിയതും കോപെറേറ്റസിന്റെ ഫയൽ ആണെന്ന് കണ്ടത്... 
"ശോ....  ഫയൽ ഇവിടെ വെച്ചാണോ മീറ്റിംഗ് ന് പോയത്.... നല്ല ആളാണ്...." 
അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുക്കാൻ നോക്കിയതും അവന്റെ ഫോണും അവിടെ ഇരിക്കുന്നു....

"ഫോണും എടുക്കാതെ ആണോ പോയേക്കുന്നത്... 

ഇനി എന്ത് ചെയ്യും... 
അവന്റെ ഡ്രീം പ്രൊജക്റ്റ്‌ ആവും... അതാ ഇമ്പോര്ടന്റ്റ്‌ ആയി പോയത്... 
 ഈ കാരണം കൊണ്ട് അത് മിസ്സ്‌ ആക്കാൻ പറ്റില്ല... "

രണ്ടു കല്പ്പിച്ചു അനു ഫയലും ഫോണുകളും ബാഗിൽ ആക്കി വാതിലും പൂട്ടി ഇറങ്ങി...... 
ഊബറിൽ വിളിച്ചു ടാക്സി പറഞ്ഞു റോഡിലേക്ക് ഇറങ്ങി നിന്നു....


""""""""""""""""""""""""''''''''''''''''''''''''''''''''''''''''''''''
ഓഫീസിലേക്ക് കയറി ചെല്ലുമ്പോൾ കയ്യിൽ ഏതോ ഫയലുമായി പുറത്തേക്ക് ഇറങ്ങുന്ന രൂപശ്രീയെയാണ് കണ്ടത്... 

"മാഡം.... 
എന്താ ഇവിടെ....? "


"ഞാൻ ഈ ഫയൽ പല്ലവ് മറന്നു അത് കൊടുക്കാൻ വേണ്ടി...... "
കയ്യിൽ ഇരിക്കുന്ന ഫയലും അവന്റെ ഫോണിലേക്കും നോക്കി പറഞ്ഞു... 

"സാർ കേബിനിൽ ഉണ്ട്.... 
മാഡം ചെന്നോളൂ...  എനിക്ക് കുറച്ചു വർക്സ് ഉണ്ട്...  ഞാൻ ആക്കി തരണോ....  "

"വേണ്ടാ.... 
നീ പൊക്കോ....  "

"സൂക്ഷിച്ചു പോണേ.... "

അതിന് മറുപടിയായി അനു ഒന്ന് ചിരിച്ചു.... 


കാബിന്റെ ഡോർ തുറന്നതും കണ്ട കാഴ്ചയിൽ അനു ഞെട്ടി വിറച്ചു..... 

കർട്ടന്റെ മറവിൽ പല്ലവും മൈഥിലിയും.... 
അവളുടെ കൈകൾ അവന്റെ കയ്യിൽ ആണെന്നത് അവളുടെ ഉള്ളം പൊള്ളിച്ചു.... 


"നീ വിഷമിക്കണ്ട മൈഥിലി.... 
നിനക്ക് എന്നെ വിശ്വാസമില്ലേ....നിനക്ക് ഇഷ്ട്ടമല്ലാത്ത ഒരു ജീവിതത്തിലേക്ക് നിന്നെ ഞാൻ തള്ളിവിടില്ല.... 
കൂടെ ഉണ്ടാകും ഞാൻ....
ഇനി കരയണ്ട.... 
നമ്മൾ ആഗ്രഹിച്ചത് പോലെ എല്ലാം നടക്കും....  "

പല്ലവിന്റ വാക്കുകൾ ഇടിതീ പോലെ അവളുടെ കാതിൽ പതിഞ്ഞു..... 

വീണ്ടും ഞാൻ ചതിക്കപെട്ടിരിക്കുന്നു.... 
കണ്ണുകൾ ധാരയായി ഒഴുകുമ്പോൾ ജീവസ് അറ്റ പ്രതിമ കണക്കെ ആയിരുന്നു അവൾ.... 
കയ്യിലെ ഫോണും ഫയലും നിലത്തേക്ക് ഊർന്ന് വീണതും യന്ത്രികമായി അവൾ പുറത്തേക്ക് നടന്നു.... 
ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന ദൃഢ നിശ്ചയത്തോടെ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story