💐നീർമിഴിപൂക്കൾ💐: ഭാഗം 77

neermizhippookkal

രചന: ദേവ ശ്രീ

കാറിലേക്ക് തിരികെ കയറിയതും ഷാള് കൊണ്ട് വാ പൊത്തി ഉറക്കെ കരഞ്ഞു....അഴിഞ്ഞു ഉലഞ്ഞ മുടി കാറ്റിൽ അനുസരണയില്ലാതെ പാറി പറന്നു അവളുടെ കവിളിണയെ ചുംബിച്ചു കൊണ്ടിരിന്നു....
ഡ്രൈവർ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി 
കരച്ചിൽ പാട്പെട്ട് നിർത്തിയെങ്കിലും അവളിൽ നിന്നും എങ്ങലടികളുടെ ചീളുകൾ പുറത്തെക്ക് വന്നു....

"കഴിയോ.....
എന്നെ ചതിക്കാൻ.......
എന്നോട് ഈ കാണിച്ചതെല്ലാം അഭിനയമാണോ?.......
വെറും ഒരു വിഡ്ഢി ആയതാണോ? ."
ചോദ്യങ്ങൾ ഓരോന്ന് മുളപൊട്ടി വരുമ്പോഴും കണ്ണുകൾ ചതിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചു....

"അതായിരുന്നല്ലോ അവന്റെ സ്വഭാവം.....
ഇടക്ക് എപ്പോഴോ മാറി എന്ന് ഞാൻ തെറ്റ് ധരിച്ചു....
പക്ഷെ ഇപ്പോഴും എന്നെ...."
ഓർക്കുംത്തോറും അവളുടെ ഹൃദയം വിങ്ങി.....
സ്വന്തമായത് പെട്ടൊന്ന് നഷ്ട്ടപ്പെടുമ്പോൾ ആ ഒരവസ്ഥ.....
അവളെ മാനസികമായി തളർത്തിയിരുന്നു....
അവളുടെ മനസിലൂടെ പല്ലവിനെ കണ്ടനാൾ മുതലുള്ള കാര്യങ്ങൾ കടന്നു പോയി.....

"എനിക്ക് വേണ്ടപ്പെട്ടവരെ എല്ലാം സഹായിച്ച് എന്റെ മനസ് ഒന്ന് നോവിക്കപോലും ചെയ്യാതെ മനസറിഞ്ഞു എല്ലാ ചെയ്തു തന്നിട്ടേ ഉള്ളൂ....
ആ പല്ലവിന് നന്ദയില്ലാതെ ഒരുനിമിഷം പോലും ജീവിക്കാൻ കഴിയില്ല....
പക്ഷെ....."
അനുവിന്റെ കൈകൾ താലിയിൽ മുറുകി.....
മറുകൈകൊണ്ട് വയറിൽ തലോടിയപ്പോൾ അവൾക്ക് പല്ലവ് കുഞ്ഞിനോട് സംസാരിക്കുന്നതാണ് ഓർമവന്നത്....


"ഇല്ലാ.... അവന് എന്നെ മറന്നു ഒന്നും ചെയ്യാൻ കഴിയില്ല....."

"മാഡം വീട്ടിലേക്ക് ആണോ പോകേണ്ടത്?..."
ഡ്രൈവറുടെ ശബ്ദം കേട്ട് അനു ഒന്ന് ആലോചിച്ചു...


"വേണ്ട.... നേരെ പൊക്കൊളു......"

"സത്യം കണ്മുന്നിൽ കാണുന്നത് വരെ ഇത് തന്നെയല്ലേ ഞാൻ വിവിയുടെ കാര്യത്തിലും വിചാരിച്ചത്....
എന്നിട്ടോ......

അപ്പോഴും പല്ലവിനെ മനസ് കൊണ്ട് കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല അവൾക്....
പല്ലവ് ഒരിക്കലും വിവിയെ പോലെ അല്ല...."

ഇന്ന് കണ്ട കാഴ്ച്ചയിൽ ഇനി അവന്റ
 ജീവിതത്തിലേക്ക് തിരിച്ചു പോക്ക് ഇല്ല.....
ഒരിക്കലും അവൻ മാറിയിട്ടില്ല..... മാറി എന്ന് എന്നെ വിശ്വസിപ്പിച്ചു....
ആരുമായും എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ.....
അതിന് തടസമായി ഇനി ഞാൻ ഉണ്ടാവില്ല....
മനസ് എത്ര കല്ലാക്കി തീരുമാനങ്ങൾ എടുക്കുമ്പോഴും അവന്റെ പ്രണയത്തോടെയുള്ള നോട്ടങ്ങളും ഓരോ കുഞ്ഞുകുഞ്ഞ് കുസൃതികളും എല്ലാം അവളോടുള്ള സത്യമായ സ്നേഹം തന്നെ എന്ന് വിശ്വസിക്കാൻ അവൾ ആഗ്രഹിച്ചു.....
പക്ഷെ.......

"ഒരുവേള ഞാൻ ഒരിക്കലും തിരികെ പോരാൻ പാടില്ലായിരുന്നു....
സത്യമെന്താണ് എന്ന് ചോദിക്കണമായിരുന്നു.....

ചിലപ്പോൾ കള്ളങ്ങൾ കൊണ്ട് വീണ്ടും ഒരു ചീട്ട് കൊട്ടാരം പണിയാൻ ശ്രമിച്ചാലോ.....


അന്നൊരിക്കൽ അവൻ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു സ്ഫോടനം തീർത്തു...

"ആ മൈഥിലി ഒക്കെ എന്ത് റൊമാന്റിക് ആണ്.."

അത് പല്ലവിന് എങ്ങനെ അറിയും...
മനസിന്റെ ചിന്തകളെ കടിഞ്ഞാൺ ഇടാൻ അവൾക്ക് കഴിഞ്ഞില്ല....
ആർക്കും ഒരു ശല്യമായി നിന്നൂടാ.....
ഒരു പക്ഷെ അവന്റെ പോയ്‌ മുഖം വെളിച്ചത്തുവരാൻ ഇതൊരു നിമിത്തമായിരുന്നിരിക്കാം....


"മാഡം ലെഫ്റ്റിലേക്കാണോ റൈറ്റിലേക്കാണോ പോകേണ്ടത്.... "


ഒന്ന് മുന്നിലേക്ക് നോക്കി അനു പറഞ്ഞു 
"ലെഫ്റ്റിലേക്ക് പൊക്കൊളു..."

വീട്ടിലേക്ക് തിരികെ പോകുന്നില്ലെങ്കിൽ പിന്നെ ഇവിടേക്ക് പോകും എന്നതായിരുന്നു അവളുടെ ചിന്ത...
സ്വന്തം വീട്ടിലേക്ക് ചെന്നാൽ ഒരുപക്ഷെ പല്ലവ് എന്നെ കണ്ടെത്തും....
ഇനി അമ്മയ്ക്കും ആദിക്കും കണ്ണൻ ഉണ്ട്....


"ഇവിടെ നിർത്തിക്കോളൂ....."
വഴിയരികിൽ കാർ നിർത്തി ബാഗിൽ നിന്നും പണം എടുത്തു കൊടുത്തു....

മുന്നോട്ട് ഇനി എന്തെന്ന് ഒരു നിശ്ചയവും അവൾക്ക് ഉണ്ടായിരുന്നില്ല....


ജീവിക്കണോ മരിക്കണോ എന്നറിയാതെ കുറച്ചു ദൂരം അവൾ മുന്നോട്ട് നടന്നു...
ഫോൺ ബെല്ലഡിക്കുന്നത് കേട്ടതും അവൾ ഫോൺ എടുത്തു നോക്കി....

"പല്ലവ് കാളിങ്...."
ഡിസ്പ്ലേയിൽ തെളിഞ്ഞ പേരിനൊപ്പം അവന്റെ ചിരിച്ചു നിൽക്കുന്ന ഫോട്ടോയിലേക്ക് തന്നെ കണ്ണുകൾ ലയിച്ചു നിന്നു....
ഫോൺ കട്ട്‌ ആയതും അനു നോട്ടം മാറ്റി....
വീണ്ടും ഫോൺ റിംഗ് ചെയ്തപ്പോൾ റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ അടിയിലേക്ക് വലിച്ചു ഇറങ്ങി....
ആ നിമിഷം അവൾ പ്രവൃത്തിക്കുന്നതൊന്നും നോർമൽ ആയല്ലായിരുന്നു....
ക്ഷീണം തോന്നിയതും അടുത്ത് കണ്ട ബസ്റ്റോപ്പിൽ കയറി ഇരുന്നു......
അവിടെ നിന്നും എഴുന്നേറ്റു അനു മുന്നോട്ട് നടന്നു...
വയറും താങ്ങി കുറച്ചു നടന്നതും അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി.....
നിലത്തേക്ക് ഊർന്ന് വീഴും മുന്നേ തൊട്ടരികിൽ വന്നു നിന്ന കാറിന്റെ ശബ്ദം അവളുടെ ചെവിയിലേക്ക് തുളഞ്ഞു കയറി....

❤️❤️❤️❤️❤️❤️❤️❤️❤️

"സാർ....."
ഫയൽസ് എല്ലാം ക്ലിയർ ആക്കി രൂപശ്രീ തിരിച്ചു വന്നു...

"അകത്തേക്ക് വന്നോളൂ...."
ഡോറിനരികിൽ നിന്ന രൂപശ്രീയെ പല്ലവ് അകത്തേക്ക് വിളിച്ചു...


"നീ ടെൻഷൻ അടിക്കേണ്ട.... ചേതൻ വരട്ടെ..."
മൈഥിലിയെ പല്ലവ് സമാധാനിപ്പിക്കുന്നത് കേട്ടപ്പോൾ രൂപശ്രീയും അവളുടെ അഭിപ്രായം പറഞ്ഞു...

"ഇതിന് ഇതുവരെ ഒരു തീരുമാനം ആയില്ലേ....
എന്റെ മൈഥിലി കൊച്ചേ നീ നിന്റെ അപ്പനോട് പറയ് എനിക്ക് മറ്റൊരാളെ ഇഷ്ട്ടമാണ്...
അപ്പൻ കൊണ്ട് വന്ന ഈ അമേരിക്കൻ മെയ്ഡ് മാനേ വേണ്ട എന്ന്...

എന്നിട്ടും അപ്പൻ കേട്ടില്ലെങ്കിൽ നീ ചേതൻ സാറിന്റെ കൂടെ ഇറങ്ങി പോര്.....
പല്ലവ് സാർ നിങ്ങളെ സംരക്ഷിക്കും...."

രൂപശ്രീയെ ഒന്നിരുത്തി നോക്കി പല്ലവ്...

"എന്റെ പൊന്ന് രൂപശ്രീ നീ വേണ്ടാത്തത് ഓരോന്ന് ഈ പൊട്ടിക്ക് പറഞ്ഞു കൊടുക്കല്ലേ..
പ്രേമിക്കാൻ രണ്ടിനും എന്ത് ധൈര്യം....
കല്യാണ കാര്യം വന്നപ്പോൾ ഒടുക്കത്തെ പേടിയും....

എന്റെ നന്ദക്ക് നെക്സ്റ്റ് വീക്ക്‌ ഡേറ്റ് ആണ്... ഈ സമയം അവൾക്ക് ഒരു ടെൻഷൻ കൊടുക്കാൻ ഞാൻ ഇല്ല....
അവളോടാണെങ്കിൽ ഞാൻ ഇതെ കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല....
അതുമല്ല ഈ ഓടി പോകലും രജിസ്റ്റർ മാര്യേജ് അതിനൊന്നും അവൾക്ക് തീരെ താല്പര്യമില്ല....
ഇപ്പോ അവളുടെ ഹെൽത്ത്‌ കുറച്ചു കൂടെ വീക്ക്‌ ആണ്...
ഹാപ്പി ആയ കാര്യങ്ങൾ മാത്രമേ ചിന്തിക്കാൻ  പാടൂന്ന്  ഡോക്ടർ  പ്രത്യേകം പറഞ്ഞതാണ്...
ഞാൻ ശ്രദ്ധിച്ചേ പറ്റൂ..."

അവന്റെ സംസാരം കേട്ട് രൂപശ്രീയും മൈഥിലിയും ചിരിച്ചു....


"ഇന്ന് തന്നെ ഞാൻ അവളുടെ കൂടെ ഇരിക്കണ്ടേ ആളാണ്... അപ്പോഴാണ് ഇവളുടെ വിളിയും കരച്ചിലും....  നിന്റെ മറ്റവനെ ഓർത്താണ് ഞാൻ ഇവിടെ വന്നത്....
ഇന്ന് വൈകുന്നേരം ചേതൻ വരും....
എന്നിട്ട് കാമുകനും കാമുകിയും കൂടി എന്താണ്ച്ചാ തീരുമാനിച്ചു എന്നെ അറിയിച്ചാൽ മതി....
എന്റെ നന്ദ ഒറ്റക്കാണ് വീട്ടിൽ...
ഞാൻ ഇറങ്ങട്ടെ...
അവളെ ഒന്ന് വിളിക്കാൻ, തിരക്ക് പിടിച്ചു പോരുന്ന പോക്കിൽ ഫോണും എടുത്തില്ലാന്ന് തോന്നുന്നു......."
പോക്കെറ്റിൽ കൈ തപ്പി കൊണ്ട് പറഞ്ഞു...


അവന്റെ ടെൻഷൻ കണ്ടു രൂപശ്രീ ചോദിച്ചു...

"മാഡം കുറച്ചു മുന്നേ അല്ലെ ഇങ്ങോട്ട് വന്നത്...."


"നന്ദയോ...."

"ആ.... ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ....

സാർ ഏതോ ഫയൽ എടുത്തില്ല
അത് കൊടുക്കാൻ വന്നതാണ് എന്ന് പറഞ്ഞു....."

"നന്ദ ഇവിടേക്ക് വന്നില്ലല്ലോ....
ചിലപ്പോൾ വിഷ്ണുവിന്റെ അരികിൽ ഉണ്ടാകുമോ?"

ഡോറിന്റെ അരികിൽ കിടന്ന ഫയളിലേക്ക് അവന്റെ കണ്ണുകൾ നീണ്ടതും ഓടിപോയി അവൻ അതെടുത്തു
ഒപ്പം അവന്റെ ഫോണും ഉണ്ടായിരുന്നു....

അത് രണ്ടും കയ്യിൽ എടുത്തു അവൻ വേഗം ഓഫീസ് മൊത്തം കണ്ണോടിച്ചു....
ഈ സമയം അവൾ കറങ്ങി നടക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് വേഗം ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് അടിച്ചു..
ഫുൾ റിംഗ് ചെയ്തിട്ടും എടുക്കാതെ ആയപ്പോൾ അവൻ വീണ്ടും അടിച്ചു..
പകുതി റിംഗ് ചെയ്തതും കാൾ കട്ട്‌ ആയി...
വീണ്ടും കാൾ ബട്ടൺ പ്രെസ്സ് ചെയ്തപ്പോൾ നോട്ട് റീചബിൾ എന്ന് കേട്ടതും അവന്റെ ടെൻഷൻ കൂടി....

എന്താ സംഭവിച്ചത് എന്നറിയാതെ അവൻ മുടിയിൽ വിരലുകൾ കോർത്തു....
പെട്ടൊന്ന് സിസിടിവി യിൽ ചെന്ന് നോക്കി....

നന്ദ ചിരിച്ചു കൊണ്ട് കയറി വരുന്നതും രൂപശ്രീയുമായി സംസാരിച്ചു നിൽക്കുന്നതും കാബിന്റെ ഡോർ തുറക്കുന്നത് കണ്ടു...
പിന്നീട് അവളിൽ വന്ന ഭാവമാറ്റങ്ങൾ തങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ അവൾ തെറ്റ്ധരിച്ചതിനലാകാം എന്ന് അവന് ഉറപ്പായിരുന്നു...

തിരികെ ഉള്ള അവളുടെ നടപ്പും മട്ടുമാതിരിയും കണ്ടു പല്ലവിന് പേടി തോന്നി...


"മാഡം നമ്മളെ തെറ്റ് ധരിച്ചെന്ന് തോന്നുന്നു സാർ....."

മൈഥിലിയുടെ വാക്കുകൾക്ക് മറുപടി പറയാൻ അവന് തോന്നിയില്ല....


"മാഡത്തിന് സാറിനെ തെല്ലു പോലും വിശ്വാസമില്ലേ?"  - രൂപശ്രീ

"ഇനഫ് രൂപശ്രീ....
എന്റെ നന്ദയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...."
അവൾക്ക് ഒരു താക്കീത് കൊടുത്തു അവൻ വേഗം പുറത്തേക്ക് പോയി....

വീട് ലക്ഷ്യമാക്കി പോകുമ്പോഴും അവന്റെ ഉള്ളം കുറ്റബോധം കൊണ്ട് നീറി.....
"ഒരു പക്ഷെ വിവിയെ പോലെ ഞാനും അവളെ പറ്റിച്ചു എന്ന് തോന്നിയോ അവൾക്ക്?
എന്റെ സ്നേഹത്തെ സംശയിച്ചോ?
ഇല്ല....
ഒരിക്കലും അവൾ അങ്ങനെ എന്നെ വിട്ട് പോകില്ല....."


വീട്ടിലെത്തി ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ മനസിലായി അത് ലോക്ക് ആണെന്ന്...
നന്ദ അവിടെ എത്തിയില്ലെന്ന് ഉറപ്പിച്ച അവൻ വണ്ടിയെടുത്തു എവിടേക്കന്ന് അറിയാതെ ഓടിച്ചു...
എവിടെ പോയി അന്വേഷിക്കും?
അവളുടെ വീട്ടിലേക്ക് പോയി നോക്കിയാലോ..
വല്ല അവിവേകവും കാണിച്ചു കാണുമോ?
എല്ലാം കൂടി ഓർത്ത് അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി....
 

നാലുപാടും കണ്ണുകൾ പായിച്ച് വണ്ടി ഓടിക്കുന്നതിനിടയിൽ എന്തോ ഒന്ന് വണ്ടിയുടെ മുന്നിൽ മിന്നായം പോലെ വന്നത്....
കണ്ണുകൾ ഇറുക്കി ചിമ്മി സഡൻ ബ്രേക്ക് ഇട്ട് വണ്ടി നിർത്തി....


"ഓഹ് ഏത് നേരത്തോ എന്തോ ഇവറ്റകൾ ഒക്കെ...."
അവനിൽ നിന്നും പിറുപിറുത്തു...


മനസില്ലാ മനസോടെ 
അവൻ കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ആളുകൾ തടിച്ചു കൂടിയിരുന്നു...

"ഡാ... എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നത്... റോഡിലൂടെ പോകുന്ന ആളുകളെ കൊല്ലാൻ ആണോ?"
അപ്പോഴേക്കും സദാചാരക്കാർ ഹാജരായി അവന്റെ കോളറിൽ പിടുത്തമിട്ടു....


"ഹേയ് നിങ്ങൾ എന്താ കാണിക്കുന്നത്... വിടെന്നെ... എന്റെ കുഴപ്പം കൊണ്ടല്ല... വേണമെങ്കിൽ ഞാനാ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാം...."


"നോക്ക് ചേട്ടാ ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കു.... അതിന് ബോധം ഉണ്ട്...."

ആളുകൾ മുറുമുറുപ്പ് തുടങ്ങി...

ആളുകൾ വകഞ്ഞു മാറിയപ്പോഴാണ് അവൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്......

"നന്ദ......."
ഷർട്ടിലെ പിടി ബലമായി വിടുവിച്ച് അവൻ അവൽക്കരികിലേക്ക് ഓടി...

"നന്ദ....."
പാതി കണ്ണ് തുറന്നു കിടക്കുന്ന അനുവിനെ അവൻ ചേർത്ത് പിടിച്ചു...

"എന്ത് പണിയാ മോളെ നീ കാണിച്ചേ... "
അവളെ നെഞ്ചോട് ചേർത്ത് വിങ്ങി പൊട്ടി...

"നോക്ക് മോനെ അറിയാവുന്ന കുട്ടിയാണെങ്കിൽ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോ..."

അവളെ വാരി എടുത്തു ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടുമ്പോൾ ഒരാപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു അവനിൽ....

ഹോസ്പിറ്റലിൽ എത്തിയതും അവളെയും കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് കയറുന്ന അവന്റെ മുഖം പാതിമയക്കത്തിലും കാൺകെ അനുവിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു....
കണ്ണുകൾ നിറഞ്ഞു രക്തവർണം പാറി മുഖമെല്ലാം വിഭ്രാന്തിപോലെ ആയ അവനെ കാണുത്തോറും അവളുടെ ഹൃദയവേദന കൂടി.....

അവൾ കണ്ട കാഴ്ച്ചക്ക് ഒരു മറുവശം ഉണ്ടെന്ന് അവൾക്ക് മനസിലായി....

ലേബർ റൂമിലേക്ക് കയറുമ്പോഴും അവന്റെ കയ്യിൽ അവൾ മുറുക്കി പിടിച്ചു...ഒരു ക്ഷമാപണം പോലെ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story