💐നീർമിഴിപൂക്കൾ💐: ഭാഗം 78

neermizhippookkal

രചന: ദേവ ശ്രീ

അക്ഷമനായി പല്ലവ് ലേബർ റൂമിന്റെ മുന്നിൽ ഇരിക്കുമ്പോഴും 
ടെൻഷൻ കൊണ്ട് അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചികൊണ്ടിരുന്നു....


ലേബർ റൂമിൽ നിന്നും ഇറങ്ങുന്ന ഡോക്ടർ ഗീതയെ കണ്ടതും പല്ലവ് എഴുന്നേറ്റു അവർക്കരികിലേക്ക് നടന്നു...


"ഡോക്ടർ.....നന്ദ.?"


"ഒന്നും പറയാൻ ആയിട്ടില്ല....
വീഴ്ചയിൽ കുഞ്ഞിന്റെ പോസിഷൻ ജസ്റ്റ്‌ മൂവ് ആയിട്ടുണ്ട്.....
ഡെലിവറി പെട്ടൊന്ന് വേണം....
ഇരുന്നോളൂ.....
രണ്ടാൾക്കും ഒന്നും സംഭവിക്കാതിരിക്കാൻ ഞങ്ങൾ മാക്സിമം ട്രൈ ചെയ്യാം..."
അത്രയും പറഞ്ഞു ഡോക്ടർ അകത്തേക്ക് പോയി.....
പിന്നെയും സമയം കടന്നു പോയി കൊണ്ടിരിന്നു.....

കാത്തിരുപ്പുകൾക്ക് വിരാമമിട്ട് ഒരു കുഞ്ഞു പഞ്ഞിപുതപ്പിനുള്ളിൽ ഇളം പിങ്ക് നിറത്തിൽ ജൂനിയർ പല്ലവുമായുള്ള നേഴ്സിന്റെ വരവ് കണ്ടതും അവൻ വേഗം എഴുന്നേറ്റു.....


"ആനന്ദ പ്രസവിച്ചു ആൺ കുഞ്ഞാണ്....."
കുഞ്ഞിനെ നീട്ടുന്നതിനൊപ്പം അവർ പറഞ്ഞു.....

"സിസ്റ്റർ നന്ദ...?"


"മയക്കത്തിലാണ്....
കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും...."
കുഞ്ഞിനെ അവർ തന്നെ തിരികെ വാങ്ങി അവർ അകത്തേക്ക് കയറി....

അവൻ ഒരച്ഛനായതിന്റെ സന്തോഷം എല്ലാവരെയും വിളിച്ചു അറിഞ്ഞു...


കുറച്ചു നിമിഷങ്ങൾക്കകം അനുവിനെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി....


സ്‌ട്രെക്ച്ചറിൽ നിന്നും ഇറങ്ങാൻ പാട്പെടുന്ന അനുവിനെ പല്ലവ് എടുത്ത് ബെഡിലേക്ക് കിടത്തി...
അവളുടെ തൊട്ടരികിൽ തന്നെ കുഞ്ഞിനേയും കിടത്തി സിസ്റ്റർ പുറത്തേക്ക് പോയി....


ഡോർ ലോക്ക് ചെയ്ത് പല്ലവ് കുഞ്ഞിന്റെ അരികിൽ ഇരുന്ന് നന്ദയെ നോക്കി...
പതിയെ പല്ലവിന്റെ കൈ നന്ദയുടെ കയ്യിൽ മുറുകി....

"നന്ദ.....
ഇന്ന് മൈഥിലിയുമായി ഉണ്ടായത്...."


അവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു...

"എനിക്ക് ഒന്നും കേൾക്കണ്ട....."


"നീ കരുതുന്ന പോലെയല്ല...
പ്ലീസ്...."
അവൻ അവളോട് പറയാൻ ശ്രമിക്കവേ അനു പറഞ്ഞു...

"എനിക്ക് ഒന്നും കേൾക്കണ്ട....

കാരണം...
എനിക്ക് എന്നേക്കാൾ വിശ്വാസമാണ് നിന്നെ....
എന്നെ മറന്നു നീ ഒന്നും ചെയ്യില്ലാന്ന്....."
അവളുടെ വാക്കുകൾ കേൾക്കവേ അവന് സന്തോഷംകൊണ്ട് വല്ലാത്ത ഒരവസ്ഥയിലായി...
ഏതൊരു ബന്ധത്തിന്റെയും അടിത്തറ വിശ്വാസമാണ്...
പക്ഷെ അനുവിന്റെ അനുഭവങ്ങൾ കൊണ്ട് ഒരിക്കലും പല്ലവിന് ഇങ്ങനെയൊരു വാക്ക് അവളിൽ നിന്നും കേൾക്കാൻ സാധിക്കും  എന്ന് സ്വപ്‌നത്തിൽ പോലും അവൻ കരുതിയില്ല....

"ഒന്നിനും ഉറപ്പില്ലാത്ത ഈ ജീവിതം അത്രയും മനോഹരമാക്കുന്നത് ചില പ്രതീക്ഷകൾ ആണല്ലേ...."

അത്രേമേൽ സ്നേഹത്തോടെ അവൻ അവളുടെ നെറുകയിൽ ചുംബിച്ചു....
ആ ചുംബനം അവളിൽ ആദ്യാനുഭൂതി തീർത്തു....
മുഖമെല്ലാം വേദനക്കൊണ്ട് ചുവന്നിരിക്കുന്നത് കണ്ട് പല്ലവ് അവളുടെ മുടിയിൽ തഴുകിക്കൊണ്ട് പ്രണയമായി അവളുടെ ചെവിയിൽ മന്ത്രിച്ചു...
"നന്ദൂട്ടി......"


അവന്റെ പ്രണയത്തോടെയുള്ള നോട്ടവും വിളിയും അവളിൽ കുളിരുണർത്തി....

തൊട്ടരികിൽ കിടക്കുന്ന അവരുടെ പൊന്നോമനയുടെ കൈകൾ എടുത്തു അമർത്തി മുത്തി..


അപ്പോഴേക്കും വിവരം അറിഞ്ഞു വീട്ടിൽ നിന്ന് എല്ലാവരും വന്നു....

ആദ്യത്തെ ചർച്ച പേരിടൽ ആയിരുന്നു....
ഓരോ പേരുകൾ പറയുമ്പോഴും ആർക്കും തൃപ്തി വന്നില്ല... അവരുടെ രാജകുമാരന് നല്ലൊരു പേര് തന്നെ വേണം എന്ന നിർബന്ധം എല്ലാവരിലും ഉണ്ടായിരുന്നു....
ഒടുവിൽ എല്ലാവരും കൂടി അദ്രിത് എന്ന പേരിൽ ഉറച്ചു നിന്നു...

അടുത്തത് ഒരു തർക്കമായിരുന്നു അനുവിന്റെ അമ്മയും പല്ലവും തമ്മിൽ....
പല്ലവിന് നന്ദയെയും കുഞ്ഞിനേയും കൂടെ കൊണ്ട് പോകണം....
നാട്ടുനടപ്പ് പ്രകാരം പെണ്ണിന്റെ വീട്ടിൽ ആണ് ഇനി മൂന്നു മാസം അത് കൊണ്ട് ഊർമിളക്ക് അവരെ കൊണ്ട് പോകണം....
തർക്കങ്ങൾക്കൊടുവിൽ പല്ലവ് തോൽവി സമ്മതിക്കേണ്ടി വന്നു... അനുവിനെ  അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു....
രാഹുലും കൃഷ്ണനും കൂടി പല്ലവിനെ കണക്കിന് കളിയാക്കുന്നുണ്ട്....

ഇനി കുറച്ചു നാൾ വിരഹദുഃഖം അനുഭവിക്കാൻ രണ്ടുപേരും തയ്യാറെടുത്തു......

എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പരസപരം മാറുന്ന നോട്ടങ്ങളും പുഞ്ചിരിയും മറ്റുള്ളവർ കണ്ടെങ്കിലും കണ്ടില്ലാന്ന് നടിച്ചു....

ഫോൺ റിംഗ് ചെയ്തപ്പോൾ ഫോണുമായി അവൻ പുറത്തേക്ക് ഇറങ്ങി...


"ഹലോ ചെതാ...."


"പവി നീ എവിടെയാ....
അനു ഉണ്ടോ നിന്റെ കൂടെ...."


"നീ നാട്ടിൽ എത്തിയോടാ...."

"ആഹാ എത്തി....
മൈഥിലി എന്നോട് എല്ലാം പറഞ്ഞു....
അനു ഉണ്ടോ നിന്റെ കൂടെ?
അവളോട് ഞാൻ കാര്യങ്ങൾ പറയാം...."

"അതൊന്നും വേണ്ടാ....
അവൾ എന്നെ ഒരിക്കലും തെറ്റ്ദ്ധരിക്കില്ല....

പിന്നെ ഓൺ ഗുഡ് ന്യൂസ്‌...
ഗോഡ് ബ്ലെസ്സഡ് വീ ന്യൂ ബോൺ ബേബി ബോയ്...."


"ഓഹ്....
റിയലി...
കോൺഗ്രാറ്സ് മാൻ....

എന്നിട്ട് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നോ? "


"ആടാ.... സുഖം..."


"പവി നീ മറ്റേ ഓപ്പറേഷന്റെ കാര്യം പറഞ്ഞെങ്കിലും ഞാൻ വന്നിട്ടേ അത് നടപ്പിലാക്കൂ എന്ന് പറഞ്ഞിട്ട് എന്താ പെട്ടൊന്ന്?...."

"ഓപ്പറേഷനോ?"
പല്ലവ് നെറ്റി ചുളിച്ചു ചോദിച്ചു...

"നീയല്ലേ പറഞ്ഞേ ഓഫീസിൽ വന്നു വൈഭവ് പ്രശ്നം ഉണ്ടാക്കി...
അവനെ കൊല്ലണം.... അല്ലെങ്കിൽ അനുവിനെ അവൻ വീണ്ടും ദ്രോഹിക്കും എന്നൊക്കെ...
ആ ഓപ്പറേഷൻ...."

"നീ വന്നിട്ട് വേണം അവനെ തീർക്കാൻ....."
പല്ലവിന്റ മറുപടി കേട്ട് ചേതൻ ഞെട്ടി...

"അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ പവി....
ഇന്നലെ അവൻ കൊല്ലപ്പെട്ടു....
രാവിലെ റൂം ബോയ് ചെന്നപ്പോൾ ഡോർ തുറന്നില്ല...
പിന്നെ വാതിൽ പുറത്ത് നിന്നും ആളെ കൊണ്ട് വന്ന്  തുറന്നു നോക്കിയപ്പോൾ കണ്ടത് വിവിയുടെ ജീവനറ്റ ശരീരമായിരുന്നു....
ഒപ്പം ശ്രീമയിയുമുണ്ട്...
രാവിലെ മുതൽ ഫ്ലാഷ് ന്യൂസ്‌ പോകുന്നുണ്ടായിരുന്നു....
പോലീസ് നിഗമനം
ശ്രമയിയെ ഷൂട്ട്‌ ചെയ്ത് വിവി വിഷം കഴിച്ചു എന്നാണ്...."

"ഞാൻ ഒന്നും അറിഞ്ഞില്ല ചേതാ..
എന്നാലും വിവി ഒരിക്കലും ആത്മഹത്യാ ചെയ്യില്ല..ഐ തിങ്ക് അവന് വിഷം നൽകിയത് ശ്രീമയി ആയിരിക്കണം....
അപ്പൊ അവളെ ആരാണ് ഷൂട്ട്‌ ചെയ്തത്...."

"എന്തെങ്കിലും ആവട്ടെ
....
എന്തായാലും ഒറ്റ രാത്രി കൊണ്ട് ഫുൾ കോളടിച്ചല്ലോ മോനെ നിനക്ക്...."


"എന്ത് കോള്....
ഇനി എനിക്ക് മൂന്നു മാസം വനവാസം ആണ്....
"

"അതൊക്കെ ഇതിന്റ ഭാഗമല്ലേ മോനെ...
നീ വെച്ചോ... ഞാൻ ഇപ്പോ വരാം......"
പല്ലവ് പോക്കറ്റിലേക്ക് ഫോൺ ഇട്ട് സ്വസ്ഥമായി ഒന്ന് നിശ്വസിച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story