💐നീർമിഴിപൂക്കൾ💐: ഭാഗം 79

neermizhippookkal

രചന: ദേവ ശ്രീ

ഒരു വർഷത്തിന്‌ ശേഷം...

"നന്ദ......
നന്ദ........"
പല്ലവിന്റെ നീട്ടിയുള്ള വിളി കേട്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്ന്റെ പണി തിരക്കിൽ അത് അവിടെ ഇട്ട് കൈ കഴുകി ഇടുപ്പിൽ കുത്തിയ സാരിയുടെ മുന്താണിയിൽ കൈ തുടച്ചു അനു സ്റ്റെയർ കയറി.....
"ആകെയുള്ള സൺ‌ഡേ ആണ് രാവിലത്തെ വിളിക്ക് കുറച്ചു ആശ്വാസം ഉള്ളത്... പോയി പോയി സൺ‌ഡേ ഏതാ മൺഡേ ഏതാ എന്നറിയാൻ പാടാതെ ആയി...."
സ്റ്റെപ്പുകൾ കയറുന്നിടെ അനു പിറുപിറുത്തു

"ഇനി എന്താണാവോ രണ്ടുക്കൂടെ ഒപ്പിച്ചു വെച്ചേക്കുന്നത്...."
സ്വയം ചിന്തിച്ച് ഡോറിന്റ് ഹാൻഡിൽ പിടിച്ചു അത് തുറന്നു....

റൂമിലെ കാഴ്ച്ച കണ്ടതും അനു നെറുകയിൽ കൈ വെച്ചു....

"ഇത് എന്താ വല്ല പൂരപറമ്പോ?
ഈ മുറി അടുക്കിയും പെറുക്കിയും ഒതുക്കി വെച്ചും എനിക്ക് മതിയായി..."
 ഉയരത്തിൽ എത്തി പിടിക്കാൻ തൊട്ടരികിലെ സ്റ്റൂളിൽ ഏന്തി വലിഞ്ഞു നിന്ന് ഷെൽഫിലെ തുണിയും ബുക്ക്‌സും വലിച്ചു വാരിയിട്ടത് ഒരു വശത്ത്....
ടോയ്‌സ് എല്ലാം വാരി വലിച്ചു മറ്റൊരു വശത്ത്....

കുഞ്ഞിളം മോണ കാട്ടി ചിരിക്കുന്ന ആദിയെ കണ്ടപ്പോൾ തന്നെ അവളിലെ അമ്മയുടെ വാത്സല്യം ഉടലെടുത്തു...

"അമ്മേടെ ആദിക്കുട്ടൻ നല്ല കുട്ടിയല്ലേ...
ഇനി ഇങ്ങനെയൊന്നും ചെയ്യരുത് ട്ടോ...."

അവളുടെ സംസാരത്തിന് വീണ്ടും അവൻ കുഞ്ഞരിപല്ല് കാട്ടി ചിരിച്ചു....

"ദേ മനുഷ്യാ നോക്കി നിൽക്കാതെ ഇതൊക്കെ അടുക്കി വെക്കാൻ കൂടിയേ...."

"ആകെ കിട്ടുന്ന സൺ‌ഡേ അല്ലെ നന്ദുട്ടി....
കുറച്ചു നേരം കൂടി കിടക്കട്ടെ...."
ബെഡിൽ കിടന്ന പല്ലവ് തലവഴി പുതപ്പിട്ടു മൂടി കിടന്നു.....


"പ്ലീസ്....
എന്റെ പൊന്നല്ലേ....
എന്നെ ഒന്ന് സഹായിക്കാവോ...."
നന്ദ അപേക്ഷ സ്വരവുമായി അവന്റെ അരികിലേക്ക് ഇരുന്നു...


തലയിലെ പുതപ്പ് എടുത്തു മാറ്റി അവൻ നന്ദയുടെ മടിയിലേക്ക് തലവെച്ച് കിടന്ന് അവളുടെ കൈകൾ മുഖത്തേക്ക് ചേർത്ത് വെച്ചു....
മുന്താണി കുത്തിയ ഭാഗത്ത്‌ പുറത്തേക്ക് ഉന്തി നിൽക്കുന്ന അവളുടെ വയറിന്റെ ചെറിയ ഭാഗം കണ്ണിൽ ഉടക്കിയതും അവന്റെ വിരലുകൾ അവിടെക്ക് ലക്ഷ്യം വെച്ചു....
വിരലുകൾ വയറിൽ തട്ടിയതും അനു ഒന്ന് പൊള്ളിപിടഞ്ഞു....


"ഒന്ന് ഒതുങ്ങിയിരിക്ക്....."
അനു അവനെ നോക്കി കണ്ണുരുട്ടി....

"നിന്നെ ഒന്ന് തൊടാനും പാടില്ലേ....
രാത്രിയിലാണെങ്കിൽ ഇപ്പോ അടുപ്പിക്കില്ല....
രാവിലെ എങ്കിൽ അവസ്ഥ ഇതും...."


"കണക്കായി പോയി....."
പ്ധും......
എന്ന ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി....

രണ്ടുപേരുടെയും സംസാരത്തിനിടയിൽ ടേബിളിൽ ഇരുന്ന ഫ്ലവർ വേസ് താഴെ വീഴുന്ന ശബ്ദം ആണ് നേരത്തെ കേട്ടത്.....

"ആദി...... "
അനുവിന്റെ ശബ്ദം ഉയർന്നു.....

കുഞ്ഞാദി തപ്പി പിടിച്ചു വേഗം രക്ഷക്കെന്നൊണം പല്ലവിന്റ അരികിലേക്ക് വേഗത്തിൽ എത്തി..
അശ്രയത്തിനായി അവൻ കൈകൾ രണ്ടു പല്ലവിന്റെ നേരെ പൊക്കി...
കുഞ്ഞി ചുണ്ട് വിടർത്തി എങ്ങലോടെ വിളിച്ചു
"പപ്പാ......."


"അച്ചോടാ മുത്തേ.... പപ്പടെ വാവ പേടിച്ചു പോയോ....
നമ്മുക്ക് വെളിച്ചത്ത് ചോറ് കൊടുത്തു ഇരുട്ടത്ത്.. "
അത്രയും പറഞ്ഞു അവൻ അവളുടെ കാതിൽ സ്വകാര്യമായി എന്തോ മന്ത്രിച്ചു......
അത് കേൾക്കവേ അനുവിന്റെ മുഖത്ത് നാണത്തിന്റെ രാശികൾ കുങ്കുമ ചുവപ്പ് പടർത്തി....

"പോ അവിടുന്ന്......"
കപട ദേഷ്യം മുഖത്ത് വാരി വിതറി അവൾ ബെഡിൽ നിന്നും എഴുന്നേറ്റു......
ഓരോന്നും അടുക്കി പെറുക്കി വെച്ചു... ചില്ല് കഷ്ണങ്ങൾ കയ്യിൽ തട്ടാതെ ഒതുക്കി വെച്ചു....

സോഫയിലേക്ക് ഇരുന്നു വാരി വലിച്ചിട്ട തുണികൾ മടക്കി കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ആദിക്ക് നേരെ നീണ്ടു....  പല്ലവിനോട് ഗുസ്തി പിടിക്കുന്ന കുഞ്ഞിനെ  വാത്സല്യത്തോട നോക്കി...
അല്ലെങ്കിലും ഏതൊരമ്മയുടെ കണ്ണിനും കുളിരുള്ള കാഴ്ച്ചയാണ് അച്ഛന്റെയും മക്കളുടെയും സ്നേഹം പ്രകടനം......

ചെയ്തു കൊണ്ടിരുന്ന ജോലി അവിടെ ഇട്ട് അവളും അവരുടെ കൂടെ കൂടി.....
ആദിയെ ഇക്കിളി പെടുത്തിയും അവനോട് കുസൃതി കാണിച്ചും ആ ചുവരുകൾക്കുള്ളിൽ അവരുടെതായ ഒരു സ്വർഗം തീർത്തു.....

"ഇങ്ങനെ കിടന്നാൽ മതിയോ.....?
ഷോപ്പിങ്ന് പോകാം എന്ന് പറഞ്ഞിട്ട്?"
അനു പല്ലവിനെ കുത്തിപൊക്കാൻ തുടങ്ങി...

"എന്റെ നന്ദ നേരം വെളുത്തല്ലേ ഉള്ളൂ....
പിന്നെ എല്ലാം കാറ്ററിംഗ് ആൻഡ് ഇവന്റ് ആണ്.....
നീ ഒന്ന് പോയെ...."

നാളെ ആദിയുടെ ബർത്ത് ഡേ ആണ്...
ആദ്യത്തെ പിറന്നാൾ ആയത് കൊണ്ട് തന്നെ ഗ്രാൻഡ് സെലിബ്രേഷൻ ആണ്....

അനുവിന്റെ അമ്മയും അനിയത്തിമാരും ചേച്ചിയും പല്ലവിന്റെ വീട്ടുക്കാരും ഫ്രണ്ട്‌സും ബിസിനസ് ഫ്രണ്ട്‌സുമായി ധാരാളം പേരുള്ള ഫങ്ക്ഷൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്....

ഉച്ചയോട് കൂടി തന്നെ അനുവിന്റെ വീട്ടുക്കാരും ചേതനും മൈഥിലിയും വിഷ്ണുവും ഓക്കേ എത്തിചേർന്നിരുന്നു....

വീണ്ടും ഒരാഘോഷത്തിനായി എല്ലാവരും വീണ്ടും ഒത്തുകൂടി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story