നീയില്ലാതെ: ഭാഗം 12

neeyillathe

രചന: AGNA

എടി തനു എണീറ്റില്ലേ..... ഓഹ് എണീറ്റു...... ഇതുവരെ ഒന്നും കുടിച്ചിട്ടില്ല...... അച്ഛൻ അകത്തേക്ക് നടന്നു....... അവള് ബെഡിലിരുന്ന് കരയുകയായിരുന്നു....... തനു ...... അച്ഛൻ വിളിച്ചതും നേരെയിരുന്നു ..... നീ എന്താ പട്ടിണി കിടന്ന് ചാവാൻ പോവാണോ...... അവള് മറുപടിയൊന്നും പറഞ്ഞില്ല.......... ഈയൊരു കാര്യത്തിൽ നീ വാശിപിടിച്ചിട്ട് കാര്യമില്ല....... അവനെ മറന്നേക്ക്.... കേട്ടല്ലോ ....... ഇല്ലചാ...... ധ്രുവേട്ടനെ മറക്കാൻ എനിക്ക് പറ്റില്ല...... ഇതിന് സമ്മതിച്ചാൽ എന്താ പ്രശ്നം..... ധ്രുവേട്ടനെ എല്ലാവർക്കും അറിയുന്നതല്ലേ....... അച്ഛാ പ്ലീസ്....... ഇതുവരെ നിങ്ങള് പറയുന്നപോലെ അല്ലേ ഞാൻ ജീവിച്ചത്....... ഈയൊരു തവണ ഞാൻ പറയുന്നതൊന്ന് സമ്മതിക്ക്........ എന്താടി ഞങ്ങള് പറയുന്നതുപോലെ..... നിന്റെ ഇഷ്ടത്തിന് അല്ലായിരുന്നോ എല്ലാം.... അവളുടെ കവിളിൽ ശക്തിയിൽ തോണ്ടികൊണ്ട് അമ്മ പറഞ്ഞു..... എനിക്ക് ഹ്യുമാനിറ്റീസ്‌ എടുക്കാനല്ലായിരുന്നോ ഇഷ്ടം..... അച്ഛനും ഏട്ടനും പറഞ്ഞിട്ടല്ലേ സയൻസ് എടുത്തത്....... പിജിക് പോയതും നിങ്ങടെ ഇഷ്ടല്ലായിരുന്നോ.....

എന്ത് ഡ്രസിഡണം എങ്ങനെ നടക്കണം എല്ലാം തീരുമാനിച്ചത് നിങ്ങൾ ന്റെ ഇഷ്ടം ചോദിച്ചിരുന്നോ...... ഇതെങ്കിലും ഒന്ന് ന്റെ ഇഷ്ടത്തിന് സമ്മതിക്ക്....... എനിക്ക് ധ്രുവേട്ടനെ അത്രയ്ക്ക് ഇഷ്ടാ.. .. അപ്പോഴാണ് തരുൺ അങ്ങോടെക് vannathn..... തനു നീ വെറുതെ വാശി പിടിക്കേണ്ട..... നടക്കില്ല...... എന്തിനാ ഏട്ടാ .....ഏട്ടന് എന്താ അതില് ഇത്ര പ്രോബ്ലം.........ഏട്ടന്റെ കൂട്ടുകാരനല്ലേ... സമ്മതിക്കില്ല അത്ര തന്നെ....... അച്ഛൻ വാക്ക് കൊടുത്തപോലെ നിന്റെ കല്യാണം രാഹുലുമായി നടക്കും.... തനു ഞാൻ പറഞ്ഞു കഴിഞ്ഞു ഇത് നടക്കില്ല.... നിന്റെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ....... ഏട്ടനണു ഇത് പറയുന്നതെങ്കിൽ അച്ഛൻ സമ്മതിക്കുമായിരുന്നല്ലോ..... അല്ലേലും ഇവൻ പറയുന്നതല്ലേ എല്ലാവരും ചെയ്യൂ....... എന്നെ എന്താ നിങ്ങള് എവിടുന്നേലും വാങ്ങിയതാണോ...... അത് ചോദിച്ചതും മറുപടി പറഞ്ഞത് അച്ഛന്റെ കൈ ആണ്...... നിനക്ക് അറിയാവുന്നതല്ലെ എല്ലാ കാര്യവും...എന്നിട്ട് അവനെ പോയി പ്രേമിച്ചിട്ടു.... ധ്രുവേട്ടൻ വന്ന് വിളിച്ചാൽ ഞാൻ കൂടെ ഇറങ്ങി പോകും.......അവൾ വാശിയോടെ പറഞ്ഞു അങ്ങനെ നീ പോയാൽ ഞാൻ ജീവനോടെ ഉണ്ടാവില്ല..... അച്ഛൻ പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു....... പിന്നെയൊന്ന് പുഞ്ചിരിച്ചു......

കാര്യങ്ങളൊക്കെ പെട്ടന്നായിരുന്നു..... ഒരു മാസത്തിനുള്ളിൽ കല്യാണം...... തനു ആരോടും മിണ്ടാറില്ല....... അധികവും റൂമിൽ ഇരിക്കും...... ഇല്ലെങ്കിൽ പുറത്തു വന്ന് വഴിയിലേക്ക് കണ്ണും നട്ടിരിക്കും...... മോളേ..... ഇതാ ചായ...... എനിക്ക് വേണ്ടാ...... എന്താ മോളെ ഇങ്ങനെ...... ഇതാ അച്ഛൻ നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിയിട്ടുണ്ട്..... ഇത് കുടിക്ക്...... എന്റെ ഇഷ്ടോ...... അങ്ങനെയൊക്കെ നിങ്ങള് നോക്കാറുണ്ടോ......... മോളെ.... മനസ്സിൽ ഒരാളെ വച്ചു മറ്റൊരാളുടെ കൂടെ ജീവിക്കുക എന്ന് പറയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയോ........ തമാശയ്ക്ക് സ്നേഹിക്കുന്നവർക്ക് മറക്കാൻ എളുപ്പാകും..... എന്നാ മനസ്കൊണ്ട് സ്നേഹിക്കുന്നവർക്ക് അതെത്ര ബുദ്ധിമുട്ടാണെന്ന് അറിയോ...... ഒരു ജീവിതമേ ഉള്ളൂ....... എല്ലാർക്കും....... മറ്റൊരാളുടെ ഇഷ്ടം അടിച്ചേൽപ്പിക്കുമ്പോൾ തകരുന്നത് അയാളുടെ മാത്രം ജീവിതാ.......... എനിക്കിപ്പോ ഇഷ്ടങ്ങളൊന്നും ഇല്ലാ ...... മനസ് മരിച്ചാൾക്ക് എന്തിഷ്ടാ ഉണ്ടാവാ.......... അവളതുംപറഞ്ഞു അവിടുന്ന് എണീറ്റ് അകത്തേക്ക് നടന്നു.........

അമ്മ ഒന്നും പറയാൻ കഴിയാതെ അങ്ങനെ ഇരുന്ന്...... എന്താടോ..... നീയെന്താ ഇങ്ങനെ ഇരിക്കുന്നത്..... തനു ...... എനിക്കെന്തോ പേടിയാകുന്നു..... ഇത്രപെട്ടന്ന് ഈ കല്യാണം വേണമായിരുന്നോ..... അവൾക്കൊന്ന് അവനെ മറക്കാൻ എങ്കിലും സമയം കൊടുക്കായിരുന്നു...... സമയം കൊടുത്താൽ അവനോട് പിന്നെയും അടുക്കുകയെ ഉള്ളൂ.... കല്യാണം കഴിഞ്ഞാൽ അവള് അതൊക്കെ മറന്നോളും..... എനിക്കൊന്നും അറിയില്ല...... ഈ കുട്ടിക്ക് ഇത് എന്താണാവോ പറ്റിയത്...... അവനെന്തു വശീകരണം ആണാവോ ചെയ്തത്........ ------------------------------------------------ ധ്രുവ് വീട്ടിൽ അധികം പോകാറില്ല.... ആരോടും സംസാരിക്കില്ല..... വീട്ടിലുണ്ടെൽ റൂമിൽ അടച്ചിട്ടു ഇരിക്കും........... ആരോടോ വാശി തീർക്കുന്നതുപോലെയാണ് അവന്റെ ഇപ്പോഴത്തെ ജീവിതം....... അച്ഛനും അമ്മയും കാര്യം തിരക്കി.... അവൻ ഒന്നും പറഞ്ഞില്ല..... ജീതുനോടും ചോദിച്ചു... ധ്രുവ് പറയരുത് എന്ന് പറഞ്ഞത് കൊണ്ട് അവനും പറഞ്ഞില്ല....

ഏട്ടന്റെ അവസ്ഥയും കൂട്ടുകാരിയുടെ അവസ്ഥയും കണ്ട് ദച്ചൂന് അക്കെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി.... തരുണിനോട് അവൾക് ദേഷ്യം ആയി... റൂമിലിരുന്ന് തനു എഴുതിയ ആ ലെറ്റർ നോക്കി അങ്ങനെ കിടക്കുകയാണ്..... വായിക്കും തോറും കണ്ണ് നിറയുന്നുണ്ട്........... ദച്ചു അവന്റെ അടുത്തേക്ക് വന്നു..... ഏട്ടാ ... ഭക്ഷണം കഴിക്കുന്നില്ലേ..... വേണ്ട.... വിശപ്പില്ല......... എന്താ ഏട്ടാ ഇത്..... തനുനെ മറക്കാൻ ഏട്ടനു പറ്റില്ല എന്ന് അറിയാ.... എങ്കിൽ തനുനെ വിളിച്ചുണ്ട് എവിടെ എങ്കിലും പോ ഏട്ടാ... എനിക്കുറപ്പുണ്ട് ഞാൻ ചെന്ന് വിളിച്ചാൽ അവള് ഇറങ്ങി വരും........ നിങ്ങടെയൊന്നും കൺവെട്ടത്ത് വരാതെ ജീവിക്കാനും എനിക്കറിയാം....... പക്ഷെ..........പിന്നെ ഒരു പൊട്ടി കരിച്ചിൽ ആയിരുന്നു.... എനിക്ക് സത്യം പറഞ്ഞാൽ മരിക്കാനാ തോന്നുന്നത്....ദച്ചു... ഒരുമിച്ചു ജീവിക്കാനാലെ എല്ലാവരുടെയും സമ്മതം വേണ്ടത്........ മരിക്കാൻ വേണ്ടലോ..... ഏട്ടൻ ഇത് എന്തൊക്കയാ പറയുന്നത്.... എനിക്ക്....... എനിക്ക് എന്റെ ഹൃദയം പൊട്ടുന്നപോലെയാ തോന്നുന്നത്....... പറ്റില്ല...... എന്റെ തനു ഇല്ലാതെ....... . അവൻ പൊട്ടിക്കരഞ്ഞതും അമ്മ ചേർത്തുപിടിച്ചു..... ദച്ചു ഒന്നും പറയാതെ... പോയി..... കുറച്ചു കഴിഞ്ഞതും ജീത്തു അങ്ങോട്ടേക്ക് വന്നു ധ്രുവ്....

അവൾ പറഞ്ഞത് നീ വന്ന് വിളിച്ച ഇറങ്ങി വരുന്ന തനു പറയുന്നത് എന്നാ തരുൺ പറഞ്ഞത് ഞൻ അവളെയും കൊണ്ട് ഓരോടുത്തും പോവില്ല അത് ഓർത്ത് ആരും വേഷമിക്കേണ്ട...... ഒരാഗ്രഹമേ ഉള്ളൂ...... തനുനെ കാണണം..... അവസാനമായി........ ഒരു പുഞ്ചിരിയോടെ യാത്രയാക്കാൻ...... ആ പാവം പെണ്ണിന് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും കൊടുത്തത്തിന് മാപ്പ് പറയാൻ......... എന്നെ ജീവനെക്കാളേറെ സ്നേഹിച്ചതിനു നന്ദി പറയാൻ........ ഒരു പുതിയ ജീവിതം തുടങ്ങാൻ പോകുന്നവളെ വിഷ് ചെയ്യണം....... അവൾക്ക് എന്നും...... എന്നും അവള് സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണം......... അത് മാത്രമല്ല..... ഇനിയൊരു ജന്മം ഉണ്ടേൽ...... ന്റെ പെണ്ണായി.... ന്റെ പെണ്ണായി അവളെ കിട്ടാൻ പ്രാർത്ഥിക്കണം..... അടുത്ത ജന്മത്തിൽ എനിക്ക് വേണ്ടി കാത്തിരിക്കാൻ പറയണം..... അവളോട്........ ബട്ട്‌...... താലി കെട്ടുന്ന സമയത്ത് ഞാനിവിടെ നിൽക്കില്ല...... അങ്ങനെ നിന്നാൽ അവളെ ഞാൻ...... അവളെ ഞാൻ കൊണ്ടുപോകും..... അല്ലെങ്കിൽ..... അല്ലെങ്കിൽ ഞാൻ ഹൃദയം പൊട്ടി ചത്തുപോകും....... ഹൃദയഭാരം കാരണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...........ഇത്രയും പറഞ്ഞു കൊണ്ട് ധ്രുവ് താഴേക്കുപോയി ഈശ്വരാ...... ഇതെന്ത് വിധിയാണ്.........

ഇവന് എന്നോടെങ്കിലും സങ്കടം പറഞ്ഞു കരയാം....... തനു ഇപ്പൊ ..... ആരോടാ ഇതൊക്കെ ഒന്ന് പറയാ....... അവളുടെ വേദന ആരാ ഒന്ന് കേൾക്കാ..... തനു റൂമിൽ നിന്നിറങ്ങി വീടിന്റെ പുറകിലുള്ള മാവിന്റെ അടുത്ത് വന്ന് നിന്നു....... അതിൽ തരുൺ വാശിപിടിച്ചിട്ട് അച്ഛൻ കെട്ടിയ ഊഞ്ഞാലുണ്ട്...... അവള് അതിൽ വന്നിരുന്നു പതിയെ ആടാൻ തുടങ്ങി........... കണ്ണുകൾ നിറയുന്നുണ്ട്....... എനിക്കുറപ്പുണ്ട് ധ്രുവേട്ടാ..... ഏട്ടനെന്നെ വിളിക്കാൻ വരുമെന്ന്........ ഏട്ടൻ വന്നാൽ ഉറപ്പായും ഞാൻ ഇറങ്ങി വരും........ ഒരു ദിവസമെങ്കിൽ ഒരു ദിവസം...... എനിക്ക് ഏട്ടന്റെ പെണ്ണായി ജീവിക്കണം....... ഏട്ടന്റെ താലി ഏറ്റുവാങ്ങി.......... അതല്ലെങ്കിൽ പിന്നെ എനിക്ക് ജീവിക്കണ്ട.......... വേണ്ടാ ഏട്ടാ..... ഏട്ടനില്ലാതെ എനിക്ക് വേണ്ടാ........ തനു ..... നീയിവിടെ വന്നിരിക്കാണോ.... അച്ഛന്റെ ശബ്ദം കേട്ടതും അവള് കണ്ണ് തുടച്ചു...... വാ മോളെ.... വേഗം റെഡിയാവ്.... ഡ്രെസും ഓർണമന്റ്സും എല്ലാം എടുക്കേണ്ടേ....... ഞാൻ വരുന്നില്ല..... നിങ്ങള് എടുത്താൽ മതി....... തനു .... നീ വെറുതെ എന്റെ സ്വഭാവം മാറ്റരുത്..... പോയി റെഡിയായി വാ....... അവളവിടുന്ന് എണീറ്റു...... അച്ഛാ.... ഞാനൊന്ന് ചോദിച്ചോട്ടെ...... ന്നെയും ധ്രുവേട്ടനെയും അകറ്റിയിട്ട് നിങ്ങൾക്കൊക്കെ എന്ത് അഭിമാനമാ..കിട്ടുന്നത്........

എന്തിനാ അച്ഛാ....... സ്നേഹിക്കുന്നവരെയാ ഒന്നിപ്പിക്കേണ്ടത്....... അച്ഛൻ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്ക്..... ഏട്ടനു മാത്രല്ല അച്ഛാ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉള്ളത്...... അവനു മാത്രല്ല വേദനിക്കാ.......... ഇന്നേ വരെ ന്റെ ഇഷ്ടങ്ങൾ എപ്പോഴേലും ആരേലും ചോദിച്ചിട്ടുണ്ടോ........... എനിക്കും ജീവനുണ്ട് അച്ഛാ....... അവള് വേഗം അകത്തേക്ക് നടന്നു..... അച്ഛൻ കുറച്ചു നേരം അവിടെ തറഞ്ഞു നിന്നു..... അച്ഛാ..... തരുൺ വിളിച്ചതും അങ്ങോട്ട് നടന്നു......... എന്തുപറ്റി അച്ഛാ...... ഒന്നുല്ലാ മോനെ ...... നീ റെഡിയായില്ലേ.......... ദാ റെഡിയായി......... തനു റെഡിയായതും അവരിറങ്ങി.....അവരോടൊപ്പം രാഹുലിന്റെ ഫാമിലിയും ഉണ്ടായിരുന്നു...അവളോട് അഭിപ്രായം ചോദിച്ചെങ്കിലും അവളതിലൊന്നും താല്പര്യം കാണിച്ചില്ല.... മിക്കതും സെലക്ട്‌ ചെയ്തത് അമ്മയാണ് ............ കല്യാണത്തിന്റെ തലേന്ന് ബന്ധുക്കളെല്ലാം വന്നു......തനു ധ്രുവ് വരും എന്ന ഉറപ്പിലാണ് അപ്പോഴും.... പ്രതീക്ഷിച്ചപോലെ വൈകുന്നേരം അവൻ വന്നു....... അവൾക്ക് മുഖം കൊടുക്കാതെ അവൻ മാറി.........

പാർട്ടി കഴിയുന്നവരെ അവള് കാത്തിരുന്നു അവന്റെ വിളിക്കായി.......... വരുന്നവർക്കും പോകുന്നവർക്കും മുൻപിൽ ഒരു ആർട്ടിഫിഷ്യൽ ചിരി മുഖത്ത് വരുത്തി അവളവിടെ നിന്നു......... എല്ലാവരും നല്ല സന്തോഷത്തിലാണ്..... നാളെയാണ് ആ ദിനം........ തനുവിന്റ കല്യാണം............. അവളുടെ ഉള്ളം നീരിപുകയുകയാണ്............. ഈ വേഷം കെട്ടൽ എന്തിനാണെന്ന് പോലും മനസിലാകുന്നില്ല....... .... ബഹളങ്ങൾ എല്ലാം അടങ്ങിയതും അവള് അകത്തേക്ക് നടന്നു....... അപ്പോളാണ് ധ്രുവിനെ അവള് കണ്ടത്......... ഒരുവിധം ആരും കാണാതെ അങ്ങോട്ട് നടന്നു...... പെട്ടന്ന് അവന്റെ കയ്യും പിടിച്ചു ചായ്‌പ്പിലേക്ക് കയറി .......... തനു .......... ആ വാക്കുകളിലെ ഇടർച്ച അവൾക്ക് മനസിലായി...... നീയെന്തിനാ തനു ഇങ്ങോട്ട് വന്നത്...... ആരേലും കണ്ടാൽ അത് പ്രോബ്ലം ആകും...... ചെല്ല് പോയി കിടന്ന് ഉറങ്ങിക്കോ...... നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ....... ചെല്ല് തനു ..... ധ്രുവേട്ടന് ഇങ്ങനെ പറയാൻ എങ്ങനെയാ കഴിയുന്നത്............ എനിക്ക് പറ്റില്ല ധ്രുവേട്ടാ...... നമുക്ക് എങ്ങോട്ടെങ്കിലും പോകാം....... ആരും തിരഞ്ഞുവരാത്ത എങ്ങോട്ടെങ്കിലും......... ധ്രുവേട്ട....... വാ..... പോകാം.....,. തനു ....... അതൊന്നും ശരിയാവില്ല തനു ..... നീ ചെല്ല് ആരേലും കാണുന്നതിന് മുൻപ്........

ധ്രുവേട്ടാ ഇത്രയും നേരം ഞാൻ പിടിച്ചു നിന്നത് ഏട്ടനെന്നെ കൊണ്ടുപോകു എന്ന ഒറ്റ പ്രതീക്ഷയിൽ ആണ്......... ഏട്ടനൊന്ന് എന്നെ മനസിലാക്ക്...... ഏട്ടന് പറ്റോ ഞാനില്ലാതെ....... എന്തിന് വേണ്ടിയാ ഏട്ടാ നമ്മളീ ത്യാഗം ചെയ്യുന്നേ..... നമ്മളെ മനസിലാക്കാത്തവർക്ക് വേണ്ടിയോ ....... ഒന്നും വേണ്ടാ ഏട്ടാ ..... ആരും വേണ്ടാ..... ഏട്ടന് ഞാനും എനിക്കേട്ടനും...... എവിടെയെങ്കിലും പോയി ജീവിക്കാം..... ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരണ്ട...... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്....... തനു ...... നമ്മള് കാരണം മറ്റൊരാളുടെ ജീവിതം തകരുന്നത് നീയൊന്ന് ആലോചിച്ചു നോക്ക്........ 💔നീയില്ലാതെ💔 എനിക്ക് പറ്റില്ല....... എന്നാൽ ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം നമുക്കില്ല...... സ്നേഹിക്കാനുള്ള ഭാഗ്യം മാത്രേ നമുക്കുള്ളൂ...... അടുത്ത ജന്മം ദൈവം നമുക്ക് അതിനുള്ള ചാൻസ് തരും.........എനിക്കുറപ്പുണ്ട്......... കുറച്ചു മണിക്കൂറുകൾ അത് കഴിഞ്ഞാൽ നീ മറ്റൊരാളുടെയാ....... അയാള് എന്തൊക്കെ സ്വപ്നങ്ങളുമായി ആകും ജീവിക്കുന്നത്...... നിന്റെ അച്ഛനും അമ്മയും അവർക്ക് സങ്കടം ആവില്ലേ.... നീയെന്റെ കൂടെ വന്നാൽ........ എല്ലാവരും നമ്മളെ ശപിക്കും.............. അതുകൊണ്ട് എന്റെ തനു ചെല്ല്..... പോയി കിടന്നുറങ്.........

ധ്രുവ് വേഗം അവിടുന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവളവന്റെ കൈപിടിച്ച് വച്ചു...... ഒന്ന് തിരിഞ്ഞു നോക്കാതെ ആ കൈകൾ വിടുവിപ്പിച്ചു അവൻ വേഗം അവിടുന്ന് പോന്നു................... അവൻ പോകുന്നതും നോക്കി അവളവിടെ നിന്നു..... അവൻ കണ്ണിൽ നിന്ന് മറഞ്ഞതും വീട്ടിലേക്ക് തിരിച്ചു കയറി..... അപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത്..... തനു ..... നീയിവിടെ എന്തെടുക്കാ..... വെള്ളം കുടിക്കാൻ വന്നതാ...... ഒരു ഗ്ലാസ് വെള്ളവുമെടുത്ത് അവള് റൂമിലേക്ക് നടന്നു.......... അമ്മയും പുറകെ ചെന്നു..... തനു ........ തനു .... എന്താമ്മേ...... മോൾക്ക് എന്താ പറ്റിയത്........ എനിക്കൊന്നൂല്യ....... അമ്മ ചെല്ല് ഞാൻ കിടക്കാൻ നോക്കട്ടെ...... അമ്മ ഇവിടെയാ കിടക്കുന്നത്......... നിങ്ങളാരും പേടിക്കണ്ട ധ്രു വേട്ടൻ എന്നെ കൊണ്ടുപോകില്ലെന്ന് പറഞ്ഞു........ അമ്മ പോയി ഉറങ്ങാൻ നോക്ക്....... മോളേ........ എന്താ അമ്മേ........ ഞാൻ ഹാപ്പിയാ ..... ഒരുപാട്....... ഹൃദയംപൊട്ടുന്ന വേദനയോടെ പറഞ്ഞുകൊണ്ട് അവളമ്മയെ റൂമിൽ നിന്ന് പുറത്താക്കി കതകടച്ചു പൊട്ടിക്കരയാൻ തുടങ്ങി....... പിന്നെ ലാപ് ഓൺ ചെയ്ത് രണ്ടുപേരുടെയും ഫോട്ടോയിലേക്ക് നോക്കിയിരുന്നു........ ഇല്ലാ ധ്രുവേട്ടാ...... എനിക്ക് പറ്റില്ല....... ഏട്ടന്റെ കൂടയല്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ടാ...........

സ്വപ്നം കണ്ടതെല്ലാം മറക്കാൻ പറയാൻ ഈസി ആണ്...... എന്നാ വയ്യേട്ടാ ഒന്നിനും......... എന്റെ കഴുത്തിൽ ഒരു താലി വിഴുനുടകിൽ അത് ധ്രുവേട്ടന്റെ മാത്രം ആയിരിക്കും അല്ലങ്കിൽ പിന്നെ ഈ തനു ജീവിചിരിക്കില്ല... ജീവിക്കാൻ അല്ലേ മറ്റുള്ളവരുടെ സമ്മതം ആവശ്യമുള്ളൂ മരിക്കാൻ വേണ്ടല്ലോ........ ഏട്ടൻ പറഞ്ഞപോലെ അടുത്തജന്മം ഏട്ടന്റെ പെണ്ണായി പിറക്കാൻ കാത്തിരുന്നോളാം.......... കയ്യിൽ കരുതിയ കത്തി വലതുകയ്യിൽ മുറുക്കി പിടിച്ചു കണ്ണുകൾ ചിമ്മി ഇടതുകയ്യിൽ കത്തി കയറി ഇറങ്ങിയപ്പോൾപോലും വേദന തോന്നിയില്ല ...... അതിലും ഇരട്ടി വേദനയായിരുന്നു ഹൃദയത്തിന്............. രക്തം പതിയെ പുറത്തേക്ക് ചിന്താൻ തുടങ്ങി ....... അതിനൊരു തടസവും ഇല്ലാതിരിക്കാൻ കൈ നേരെ വച്ചു........ കണ്ണുകൾ അവളുടെയും ധ്രുവിന്റെയും ഫോട്ടോയിൽ കേന്ദ്രീകരിച്ചു......................... പതിയെ ആ കൺപോളകൾ അടയാൻ തുടങ്ങി... ധ്രുവ് വണ്ടിയുമെടുത്ത് പോയി..... എങ്ങോട്ടാണെന്ന് അറിയാതെ........ കണ്ണ് ഒരു മയവും ഇല്ലാതെ നിറയുന്നുണ്ട്............. തനു .....💔 നീയില്ലാതെ 💔ഞാൻ എങ്ങനെയാ തനു ...... എനിക്ക് പറ്റില്ല തനു .......

ഞാൻ വിളിച്ചാൽ നീ വരുമെന്ന് എനിക്കറിയാം..... എന്നാൽ പിന്നീട് എല്ലാവരും നിന്നെ വെറുക്കും അതെനിക്ക് സഹിക്കില്ല.............നീ മറ്റൊരാളുടെ സ്വന്തം ആകുന്നത് ഞാൻ എങ്ങനെയാ കണ്ടു നിൽക്കാ......... ഇല്ലാ തനു ............. കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയപ്പോൾ അവൻ കണ്ണുകൾ തുടച്ചു................ തനു .... എന്റെ പ്രാണനായിമാറിയവൾ............. നാളെ ഈ സമയം അവൾ........... കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ധ്രുവിന് ഡ്രൈവിംഗ് പാളി..... വണ്ടി മറഞ്ഞു ..... അവനും റോഡിലേക്ക് വീണു .......... തൊട്ടുപുറകിൽ വന്ന വണ്ടിക്കാരൻ അവനെ എണീപ്പിച്ചു..... എന്തെങ്കിലും പറ്റിയോ..... ഏയ്‌.... കുഴപ്പൊന്നൂല്യ ........ അയാളവന്റെ വണ്ടി പൊക്കാൻ സഹായിച്ചു........ അവനവിടെയുള്ള മയിൽകുറ്റിയിൽ ഇരുന്നു............. തനു ....... ഞാൻ നിന്നെ ചതിച്ചില്ലേ...... നീ വരാമെന്നു പറഞ്ഞിട്ടും......നീ പറഞ്ഞപോലെ നമുക്ക് ജീവിക്കാം തനു ... നീയും ഞാനും മാത്രം...... എന്തിനാ വെറുതെ മറ്റുള്ളവർക്ക് വേണ്ടി നമ്മള് പിരിയുന്നത്...... എവിടേലും പോയി നമുക്ക് ജീവിക്കാം........ ഞാൻ വരാ...... എനിക്കറിയാം നീയെന്റെ ഒപ്പം വരുമെന്ന്........ അവൻ വീട്ടിലേക്ക് വണ്ടി തിരിച്ചു............ അവളവിടെ തന്റെ രക്തത്തിൽ കുളിച്ചു കിടക്കുകയാണ്........തന്റെ പ്രാണൻ തന്നിൽ നിന്നും വേർപെട്ട് പോകുന്നത് അവളറിഞ്ഞു................തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story