നീയില്ലാതെ: ഭാഗം 16

neeyillathe

രചന: AGNA

കേശവന്റെ മുഖത്തെ സന്തോഷം കണ്ട്.... ശാരത ചോദിച്ചു.... എന്താ കേശാവേട്ട ഇത്ര സന്തോഷം..... അവർക്ക് സമ്മതാന്നു...... " കേശാവ് സത്യയാണോ മോനെ..... " മുത്തശ്ശി അതെ അമ്മേ...... ഉടനെ തന്നെ കല്യാണം നടത്തം.... ഇത് ഇനി നിട്ടീ കൊണ്ട് പോവണ്ട...... ശാരത പറഞ്ഞതും മുത്തശ്ശി ശെരി വച്ചു...... അഗത്തേക്കു കേറി വന്ന ധ്രുവ് ഇവരുടെ സംസാരം കേട്ട് തരിച്ചു നിന്നു പോയി...... മോനെ ധ്രുവുട്ട..... അവർക്ക് സമ്മതാണനാ... പറഞ്ഞെ.... മുത്തശ്ശി സന്തോഷത്തോടെ അവന്റ അടുത്ത് വന്നുകൊണ്ട് പറഞ്ഞതും.... ധ്രുവ് ആരയും വകവെക്കാതെ.... ദേഷ്യത്തോടെ.... സ്റ്റെപ് കേറാൻ പോയതും ഒന്ന് നിന്നു.... "നിങ്ങൾ ഒക്കെ എന്തിനാ ഇത്രയൊക്കെ സന്തോഷിക്കുനെ..... എന്റെ ഉള്ളിൽ അന്നും ഇന്നും തനു മാത്രമേ ഉണ്ടാവുള്ളു.....ഇപ്പൊ ഇങ്ങോട്ട് വരാൻ പോവുന്നവള്ളിലെ.... അവൾക്ക് ഇവിടെ നരകം ആയിരിക്കും.... ഞൻ ഒരിക്കിലും അവൾക് സന്തോഷം കൊടിക്കില്ല..... എന്തിനാ വെറുതെ അവളുടെ ജീവിതം കുടി നശിപ്പിക്കുന്നത്....." ധ്രുവ് അത്രയും പറഞ്ഞു കൊണ്ട് മുകളിലേക്കു കേറി.....

ധ്രുവ് പറഞ്ഞത് കേട്ട് എല്ലാവരും സ്തമ്പിച്ചു നിൽക്കുകയാണ്........ ധ്രുവ് മുറിയിൽ കേറിയതും ഫോൺ എടുത്ത് ജീത്തൂനെ വിളിച്ചു.... നാളെ പല്ലുനെ കാണാൻ പോവണം എന്നും എല്ലാം അവളോട് തുറന്നു പറയണം എന്നും പറഞ്ഞു.... ഫോൺ cut ചെയിതു........ ധ്രുവിനെ അക്കെ പ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു ആ സമയത്ത്....... തനുവിന്റെ ഫോട്ടോയും കൈയിൽ പിടിച്.... സെൽഫിൽ ഇരിക്കുന്ന ഇൻജക്ഷൻ എടുത്ത് കൈയിലേക്ക് കുത്തി കേറ്റി..... അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു..... " തനു..... എന്തിനാ നീ എന്നെ വിട്ട് പോയത്.... എന്താ നിന്റെ അടുത്ത് വരാൻ എന്നെ അനുവദിക്കാത്തത് ...." അബോധവസ്ഥയിലും ധ്രുവ് "തനു "എന്നാ പേര് ഉരുവിട്ട് കൊണ്ടിരുന്നു....... പിറ്റേദിവസം പല്ലുന്നും മാളൂന്നും ഹാഫ് ഡേ leave ആയിരുന്നു....... പല്ലു ആദിയം ഇറങ്ങി...... മാളൂന് എന്തോ ഒപ്പിടാൻ ഉണ്ടന് പറഞ്ഞു സുപ്പീരിയറിന്റെ ക്യാബിനിലേക്ക് പോയി...അപ്പോളാണ് മര ചുവട്ടിൽ നിന്നു കൊണ്ട് സംസാരിക്കുന്ന ധ്രുവിനെയും ജീത്തുനെയും പല്ലു കാണുന്നത്......

ജീത്തൂനെ കണ്ട് പല്ലു വിശ്വാസം വരാതെ കണ്ണൊക്കെ തിരുമി നോക്കുനുണ്ട്.... പെട്ടനാണ് പല്ലു "പൊട്ടാ..."എന്നും പറഞ്ഞു ഓടി ചെന്നു ജീത്തൂനെ കെട്ടിപിടിച്ചത്.... പെട്ടന്നുള്ള പല്ലുന്റെ പ്രവർത്തിയിൽ ജീത്തും ധ്രുവും ഒരുപോലെ ഞെട്ടി.... ജീത്തു പല്ലുനെ പിടിച്ചു മാറ്റി..... അപ്പോളാണ് ജീത്തു പല്ലുനെ ശ്രെദ്ധിക്കുന്നത്..... "നൻപത്തി......" എന്നും പറഞ്ഞു ജീത്തു പല്ലുനെ പൊക്കി എടുത്തു.... ഇതൊക്കെ കണ്ട് കിളി പോയിരിക്കയാണ് ധ്രുവ്..... എടാ പൊട്ടാ.... താഴെ ഇറക്കഡാ.... ആള്ക്കാര് ശ്രെദ്ധിക്കുന്നു..... പല്ലു പറഞ്ഞത്തും ജീത്തു അവളെ താഴെ ഇറങ്ങി.... ധ്രുവിന്റെ നിൽപ്പു കണ്ട്.... ജീത്തു പല്ലുനെ ചേർത്തു പിടിച്ചു പറഞ്ഞു.... എടാ... ധ്രുവ് ഇത് എന്റെ +2 നൻപത്തി.... 😁 നിനക്ക് ധ്രുവേട്ടനെ എങ്ങനെ അറിയാ.... പല്ലു സംശയഭാവത്തോടെ ജീത്‌നോട് ചോദിച്ചു.... ഇവൻ എന്റെ ചങ്കും കരളും ആണ്‌....... 😁 ഓ......അല്ല നിന്നെ ഏതോ ഒരു പെണ്ണ് തേച്ച് എന്ന് കേട്ട്....." പല്ലു നിന്നോട് ഇത് ആര് പറഞ്ഞു....." ജീത്തു അപ്പൊ സംഭവം സത്യം ആണല്ലേ.... എന്നോട് ദർശൻ പറഞ്ഞതാ... " പല്ലു അവനോ.... 🥴🥴"

ജീത്തു എന്തിനാ അവൾ നിന്നെ തേച്ചത്..... 🤨" പല്ലു ഒരു ഉമ്മ ചോദിച്ചതാടി..... " ജീത്തു പാവം പേടിച്ചിട്ട് ആയിരിക്കും.... നിനക്ക് ഒന്ന് സംസാരിച്ചൂടായിരുന്നോ....." പല്ലു അതിനു ഉമ്മ ചോദിച്ചത് അവളോട് അല്ല അവളുടെ കൂട്ടുകാരിയോടാ🙈.... " ജീത്തു ഏഹ്..... 🥴🥴🥴" പല്ലു 😁😁😁😁" ജീത്തു ഇവരുടെ സംസാരം കേട്ട് കിളി പോയി ഇരിക്കയാണ് നമ്മുടെ ധ്രുവ്😂😂😂.... ഒറ്റക് വന്ന മതിയായിരുന്നു...... ഇവനെ കൊണ്ടരണ്ടായിരുന്നു.... ധ്രുവ് മനസ്സിൽ പറഞ്ഞു... ധ്രുവിന് സംസാരിക്കാൻ ഒരു ഗ്യാപ് കൊടുകാതെ ഒടുക്കത്തെ സംസാരം ആണ്‌ പല്ലും ജീത്തും.... AJ..................... എന്നുള്ള വിളി കേട്ട് ജീത്തും ധ്രുവും ഒരുപോലെ ഞെട്ടി..... Aj എന്ന് വിളിച്ച അളെ കണ്ടതും.... പല്ലും ഞെട്ടി...... മാളു ഷെണം നേരം കൊണ്ട് ജീത്തൂന്റെ മുമ്പിൽ എത്തി.... Aj എന്നാ dancer അല്ലെ.... " മാളു യാ... ഞൻ നിങ്ങളുടെ ഒരു ഫാൻ ആണ്‌.... " മാളു എന്റെയോ... 😲" ജീത്തു അഹ്... അതെ.... നിങ്ങളെ ഞൻ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയുന്നുണ്ട്..... 😁" മാളു.. ആകെ 50 സബ്സ്ക്രൈബ്റെ ഒള്ളു നിനക്ക് അന്നത് നിനക്ക് ഫാൻ ഓ.... 😱"

ധ്രുവ്.. ജീത്തു ആണെങ്കിൽ ഷർട്ടിന്റെ കോളർ ഒക്കെ വലിച് പൊക്കി... ഗമയിൽ നില്കുനുണ്ട്.... അവന്റെ നിൽപ് കണ്ട് പല്ലു മാളുനോട് പറഞ്ഞു... " എടി... നിനക്ക് AJ എന്നാ dancer അറിയു.... ജീത്തു എന്നാ തള്ളറെ അറിയില്ല.... " പല്ലു പറയുന്നത് കേട്ട് ധ്രുവ് ഒന്ന് ചിരിച് പോയി... ഏഹ്... ഇതാണോ നിന്റെ +2 mate ജീത്തു.... ആ വായ്നോക്കി.... "മാളു അതെ... നിന്നെ പോലെ തന്നെ 😁" പല്ലു മാളൂന്റെ സംസാരം കേട്ട് പൊന്തി നിന്ന ജീത്തു പെട്ടന്ന് തന്നെ താഴെ എത്തി..... ഏതാ ഈ വധുരി....മാളൂനെ നോക്കി ജീത്തു പല്ലുനോട് ചോദിച്ചു... ഇത് എന്റെ കസിൻ 😁... " പല്ലു പല്ലു നീ സൂക്ഷിചോ....മാനത് കുടി പോകുന്ന പണി എല്ലാം എണി വെച്ച് കേറി നിനക്ക് വാങ്ങിച്ചു തരും... ദെ ഈ വായ്നോക്കിയേ വേഗം വിളിച്ചുണ്ട് പോയെ ധ്രുവേട്ടാ... അല്ലങ്കിൽ ഇവന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും....മാളു അത് പറഞ്ഞു കഴിയണ്ട താമസം ധ്രുവ് അവനെ വലിച്ചുണ്ട് പോയി... എന്നാ വിടാടാ.... അവളോട് രണ്ടു വർത്തമാനം കുടി പറഞ്ഞിട്ട് വരട്ടെ ..." ജീത്തു നിന്നെ കൂടെ കുട്ടിയ എന്നെ വേണം തല്ലാൻ.... "

ധ്രുവ് എന്ത് പറ്റിയടാ... ധ്രുവിന്റെ മുഖം കണ്ട് ജീത്തു ചോദിച്ചു... നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നേ.... പല്ലുനോട് കാര്യങ്ങൾ ഒക്കെ പറയാൻ..... ആയോ.... നീ പറഞ്ഞില്ലേ.. 😬😬😬😬 അതിനു പറയാൻ നീ സമ്മതിക്കേണ്ട.... 😁😁😁നമ്മുക്ക് പിന്നെ പറയാ.... 😬😬😬😬😬 -------------------------------------------------------- 1 മാസത്തിനുള്ളിൽ കല്യാണം അവര് ഉറപ്പിച്ചു.... പല്ല തവണ ധ്രുവ് പല്ലുനോട് കാര്യം പറയാൻ വന്നു എന്നാൽ ഓരോ ഓരോ തടസങ്ങലും വരും പെട്ടന്ന് തന്നെ ദിവസങ്ങൾ കടന്നു പോയി....ഇതിന്റെ ഇടയിൽ എൻഗേജ്മെന്റും കഴിഞ്ഞു... പെണ്ണിന്റെ വീട്ടിൽ വച്ചാണ് വിവാഹം.... അതുകൊണ്ട് തന്നെ എല്ലാവരും ഇപ്പൊ പല്ലു വിന്റെ വീട്ടിൽ ആണ് ഉള്ളത്.... ഹൽദി മെഹന്ദി ചടങ്ങുകൾ ഇന്ന് നടത്താൻ ആണ് പ്ലാൻ.... ആ രണ്ട് ചടങ്ങുകൾ കഴിഞ്ഞാൽ ചെറുക്കൻ വീട്ടുകാർ തിരിച്ചു പോകും.... പിന്നെ നാളെ കല്യാണത്തിന് ചെറുക്കനെയും കൂട്ടി വരും..... എന്നാൽ ഇതിൽ ഒന്നും ധ്രുവിന് താല്പര്യം ഉണ്ടായിരുന്നില്ല.... ജീത്തു നിർഭത്തിച്ചു കൂടെ കൂട്ടും മുറ്റത്ത് വലിയ പന്തൽ ഇട്ടിട്ടുണ്ട്....വിവാഹത്തിന് ക്ഷണിച്ചവരിൽ പലരും വന്നു തുടങ്ങി ഉച്ചയോടെ വീടും പന്തലും എല്ലാം മഞ്ഞ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു....

പന്തലിന് അകത്തുള്ള മണ്ഡപം മഞ്ഞ പുഷ്പങ്ങളാൽ അലങ്കരിച്ചതും ശേഷം അതിന് അകത്ത് വധു വരന്മാർക്ക് ഇരിക്കാൻ ഉള്ള ഇരിപ്പിടം സെറ്റ് ചെയ്തതും അപ്പുവും ജീത്തും കൂടി ആയിരുന്നു.... "ഇപ്പൊ കാണാൻ എന്ത് രസാ അല്ലെ അപ്പു ..... നല്ല മഞ്ഞപിത്തം പിടിച്ചതുപോലെ...."ജീത്തു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു "എന്നാലും നല്ല കാര്യം ഒന്നും പറയരുത്.... അവന്റെ ഒരു മഞ്ഞപ്പിത്തം..."അപ്പു ജീതുനോട് പറഞ്ഞതും അവൻ നന്നായി ഇളിച്ചു 😁.... ആ ധ്രുവ് റെഡി ആയോ എന്തോ ഞാൻ പോയി നോക്കട്ടെ...."ജീത്തു അപ്പുനോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോയി. അപ്പു പാചകപ്പുരയിലേക്ക് നടന്നു. മഞ്ഞ കളറിൽ ഉള്ള ലെഹെങ്ക ധരിച്ച് പല്ലു റെഡി ആയി....കയ്യിലും കഴുത്തിലും പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ മാളും ദച്ചും കുടി അവൾക്ക് അണിയിച്ചു കൊടുത്തു. ധ്രുവ് മഞ്ഞ കളർ ജുബ്ബയും കസവു മുണ്ടും.... അതുപോലെ വീട്ടുകാർ എല്ലാവരും മഞ്ഞയിൽ തിളങ്ങി നിന്നു.... എത്രയൊക്കെ ഒരുങ്ങി നിന്നാലും ധ്രുവിന്റെ മുഖം സങ്കടം കൊണ്ട് നിലച്ചിരുന്നു പല്ലുനെയും കൂട്ടി മാളും ദച്ചും താഴേക്ക് ചെന്നു...

പല്ലുനെ കണ്ടതും ധ്രുവിന് തനുവിനെയാണ് ഓർമ വന്നത്.... ധ്രുവിനെയും പല്ലുനെയും മണ്ഡപത്തിലെ ഇരുപ്പിടത്തിൽ ഇരുത്തി....ഓരോരുത്തരായി കയറി ചെന്നു മഞ്ഞൾ തേയ്ക്കാനും മധുരം കൊടുക്കാനും തുടങ്ങി.... ക്യാമറ മേനോൻ ഇതെല്ലാം വീഡിയോ എടുക്കുന്നുണ്ട്.... എന്നാൽ ഇതൊന്നും ഇഷ്ടപെടാത്ത മട്ടിൽ ആണ്‌ ധ്രുവ് ഇരിക്കുന്നത്..... മഞ്ഞൾ തെക്കൽ കഴിഞ്ഞതും.... ഇനി മെഹന്ദി ഇടൽ ആണ്.... എല്ലാവരും പോയി കുളിച്ചു മെഹന്ദിക്കായി റെഡി ആയി വന്നു... പല്ലുന്റെ രണ്ട് കൈകളിലും മെഹന്ദി ഇട്ടുകൊടുത്തു.... മെഹന്ദി ഡിസൈനുകളിൽ എഴുതിയിരിക്കുന്ന ധ്രുവനാഥ്‌ എന്ന പേര് നോക്കി പല്ലു ചിരിയോടെ ഇരുന്നു.... ഇനി വരാൻ പോവുന്ന തന്റെ ജീവിതത്തിലെ ദുരുന്തo അറിയാതെ...... മെഹന്ദി ഇടുന്നത് കണ്ട് മാളും ദച്ചും മെഹന്ദി ഇടിപ്പിച്ചു .... "മോളെ ഈ വെറ്റിലയും പാക്കും മേളിലേ റൂമിൽ ഒന്ന് കൊണ്ടുപോയി വക്കാവോ.... നാളെ രാവിലെ ദക്ഷിണ കൊടുക്കുമ്പോ എടുക്കേണ്ടതാ..." രാധിക ദച്ചുന്റെ അടുത്തേക്ക് വന്നു....

അവളുടെ ഒരു കയ്യിൽ മെഹന്ദി ഇട്ടതെ ഉള്ളായിരുന്നു. "ഞാൻ വച്ചിട്ട് വരാം ആന്റി ...."ദച്ചു വലം കയ് കൊണ്ട് അത് വാങ്ങി സ്റ്റെപ് കയറി മുകളിലേക്ക് നടന്നു.... ആദ്യം കണ്ട റൂമിൽ കയറി അവിടെ ഉള്ള കാബോർഡിൽ അത് വച്ചു... അപ്പോഴാണ് അവൾ റൂമ് ശ്രെദ്ധിക്കുന്നത്.... അപ്പൂന്റെയും കുറെ ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു.... അത് അപ്പൂന്റെ റൂം ആണെന്ന് അവൾക്ക് മനസിലായി.... ദച്ചു ക്ക മനസ് : ദെയിവമേ....ആ കാലന്റെ റൂമിലേക്കാണോ ഞൻ വന്നത്.... ആ കാലൻ എങ്ങാനും കണ്ടാൽ തിർന്നു അന്ന് പെണ്ണുകാണാൻ വന്നപ്പോ.... എന്റെ കിളിയൊക്കെ പോയതാ അയാളെ കണ്ട്... പിന്നെ കുറച്ച് ജാഡ ഇട്ടു നിന്നു അഡ്ജസ്റ്റ് ചെയിതു 😁 ഫുൾ ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്ക് ഇറങ്ങാൻ ഡോറിന്റെ അടുത്തേക് നടന്നു "ഹോ ഈ പാവാട .... എന്ത് കഷ്ടപ്പാടാ ഇതും വലിച്ചുകൊണ്ട് നടക്കാൻ...😬...."

ഒരു കയ് കൊണ്ട് പാവാടയിൽ പിടിച് അവൾ പുറത്തേക്ക് ഇറങ്ങിയതും അപ്പു റൂമിലേക് പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു രണ്ട് പേരും കൂട്ടി ഇടിച്ചു...ദച്ചുനെയും പിടിച്ചു കൊണ്ട് അവൻ നിലത്തേക്ക് വീണു..... അവളുടെ മുകളിലേക്ക് വീണ അവൻ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി.... ദച്ചു ആണെകിൽ ഇപ്പൊ എന്താ ഉണ്ടായതെന്ന് ഒന്നും അറിയാതെ അവനെ തന്നെ നോക്കി അങ്ങനെ കിടക്കാണ്.... അവളുടെ നോട്ടം കണ്ടതും അപ്പു പെട്ടന്ന് ചാടി എണീറ്റു..... എന്നിട്ട് അവളെ വലിച്ചു പൊക്കിഎണീപ്പിച്ചു.... "അയ്യോ എന്റെ മെഹന്ദി😩😭😭..."ദച്ചു പറഞ്ഞപ്പോഴാണ് അപ്പുവും അത് ശ്രെദ്ധിക്കുന്നത് അവളുടെ കയ്യിൽ ഉണ്ടായിരുന്ന മെഹന്ദി ഫുൾ അവന്റെ വെള്ള ഷർട്ടിൽ ആയിട്ടുണ്ട്... "നിനക്കെന്താടി മുഖത്ത് കണ്ണില്ലേ😬....എന്റെ പുതിയ ഷർട്.."അപ്പു "ആഹാ 😬എന്നെ വന്ന് ഇടിച്ചിട്ടിട്ട് എന്നോട് ദേഷ്യപ്പെടുന്നോ...."ദച്ചു "എന്റെ റൂമിലേക്ക് വരാൻ നിന്നോട് ആരാ പറഞ്ഞത്... 😬ഇറങ്ങടി" അപ്പു അവളെ പിടിച്ചു വലിച്ചു പുറത്താക്കി....

"ഞാൻ വരുന്നത് വരെ ഇവിടുന്ന് അനങ്ങരുത്..."അപ്പു അതും പറഞ് റൂമിൽ കയറി കതകടച്ചു... കുറച്ചു കഴിഞ്ഞതും വേറൊരു ഷർട് ഇട്ടുകൊണ്ട് ഇറങ്ങി വന്നു... കയ്യിൽ മെഹന്ദി പറ്റിയ ഷർട്ട് ഉണ്ടായിരുന്നു...അത് അവൻ ദച്ചുന്റെ കയ്യിൽ കൊടുത്തു... "ഇത് കഴുകി കറ കളഞ്ഞു തിരിച്ചു തരണം.... മനസ്സിലായോ...അഹങ്കാരി...."അ പ്പു "പിന്നെ... എന്റെ പട്ടി കഴുകും 😏😏😏😏😏"ദച്ചു "ആര് കഴുകിയാലും വേണ്ടില്ല.... ഇത് പഴേതുപോലെ കിട്ടണം..."അപ്പു അതു പറഞ് അവളെ മറികടന്നു പൊയി... "ഇതെന്തൊരു ജീവിയാ😬😬ഇങ്ങനെ ഉണ്ടോ സ്വഭവം....നോക്കിക്കോ ഇതിന് ഞാൻ പ്രതികാരം ചെയ്യും....എന്റെ ഒരു ഡ്രസ്സ്‌ എങ്കിലും ഞാൻ കഴുകിപ്പിക്കും...."ദച്ചു അപ്പു പോകുന്നത് നോക്കി മനസ്സിൽ പറഞ്ഞു. മെഹന്ദി കഴിഞ്ഞതും ചെക്കൻ വീട്ടുകാർ തിരിച്ചു പോയി...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story