നീയില്ലാതെ: ഭാഗം 2

neeyillathe

രചന: AGNA

അവൾ അത് മടക്കി ബുക്കിൽ വച് എഴുനേൽറ്റത്തും ധ്രുവിനെ കണ്ട് ഒന്ന് ഞെട്ടി അവളൊന്‌ ഇളിച്ചു കാട്ടി അവൻ പുരികം പൊക്കിയും താഴ്ത്തിയും കളിക്കാൻ തുടങ്ങി അവൾ വേഗം മുഖം താഴ്ത്തി റൂമിൽ നിന്നു ഇറങ്ങൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു എന്താണ് മാഡത്തിന് ഇവിടെ പരിപാടി... ഒന്നുല്ല ബുക്ക്‌ നോക്കാൻ വന്നതാ... എന്നിട്ട് നോക്കിയോ.... മ്മ് നോക്കി.... കാര്യമായി എന്തോ എഴുത്തിൽ ആയിരുന്നല്ലോ...

എന്തായിരുന്നു... ഒന്നുല്ല... താൻ കൈ വിട് എനിക്ക് പോണം.... അവൾ പറഞ്ഞതും അവൻ ഒന്നും കൂടെ അടുത്തേക് വന്നു... എഴുതിയത് മൊത്തം ഞൻ വായിച്ചു... ഇഷ്ടമാണേൽ ഇങ്ങനെ ആണോ വേണ്ടത്... മുഖത് നോക്കി പറയണ്ടേ.... ഞൻ പിടിച്ചു തിന്നാൻ ഒന്നും പൊന്നില്ല... അവൾ കണ്ണുകൾ അടച്ചു... അവൻ വേഗം അവളുടെ മുനിലേക് നിന്നു മുഖo പിടിച് ഉയർത്തി.. തനു... കണ്ണ് തുറക്.. കണ്ണ് തുറക്കാൻ... ഇല്ലേൽ ഞാനിപ്പോ കെട്ടിപിടിക്കും.. നിന്നെ... അവൾ വേഗം കണ്ണ് തുറന്നു... ശെരിക്കും ഇഷ്ടാണോ.... മ്മ്... നിന്നെ ഒരു ഒറ്റ വിക് വച് തന്നാൽ ഉണ്ടാലോ... അവൾ കണ്ണുരുട്ടി 6 മാസം ആയി നിന്റെ പുറകെ നടക്കാൻ തുടങ്ങിയട്ടു....

ആദ്യമേ പറഞ്ഞിരുന്നെങ്കിൽ അടിച്ചുപൊളികയിരുന്നു..... വെറുതെ 6 മാസം വേസ്റ്റ് ആയില്ലേ... അവൻ പറഞ്ഞതും അവൾ ചിരിച്ചു..... അവൻ അവളുടെ അടുത്തേക് വന്നു അവളുടെ ഇരുത്തോളിലും കൈവച്ചു... തനു...... ധ്രുവ്.... തരുണിന്റെ ശബ്‌ദം കേട്ടതും തനു ഒന്ന് ഞെട്ടി ധ്രുവിനെ തള്ളി മാറ്റി ആയോ ഏട്ടന്റെ ശബ്ദം ആണല്ലോ.... ഏട്ടൻ എന്താ ഇവിടെ... എന്തേ... എന്റെ കൂട്ടുകാരന് ഇവിടെ വരാൻ പാടില്ലേ... ധ്രുവ് പറഞ്ഞതും തനു അവന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു.. ആ.. ആ... " ബുക്ക്‌ കിട്ടിലെടിയ... " തരുണിന്റെ ഒപ്പം മുകളിലേക്കു കയറി വന്ന ദച്ചു ചോദിച്ചു.... കൂടെ ജീത്തും ഇണ്ട്...

( തരുണും ജീത്തും ആണ്‌ ധ്രുവിന്റെ ചങ്കുകൾ ) ഇല്ലാ... നോക്കേണ്... പെട്ടന്ന് ആണ്‌ tableil വച്ച ബുക്ക്‌ തരുൺ കണ്ടത് അവൻ അത് എടുത്തു... തനു പേടിച്ച് ധ്രുവിനെ നോക്കി അവൻ എന്താണ് എന്ന് പുരികം പൊക്കി ചോദിച്ചു.. ലെറ്റർ.. സൗണ്ടില്ലാതെ അവൾ പറഞ്ഞതും അവനൊന്നു ഞെട്ടി... എടാ... ഇത് നിന്റെ കൈയിൽ ഉണ്ടായിരുന്നോ... ഞൻ എത്രയായി എന്ന് അറിയോ ഇതും തപ്പി നടക്കണത് ഇത് എന്തായാലും ഞൻ എടുകയാ... വായിച്ചിട്ടു തരാം.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story