മഞ്ഞുപോലെ ❤️: ഭാഗം 20

neeyillathe

രചന: നീല മഴവില്ല്

യെസ്.. കം ഇൻ... മിസ്സ്‌ അനുവാദം കൊടുത്തതും കുറച്ചു കുട്ടികൾ ക്ലാസ്സിലേക്ക് കയറി വന്നു... മിസ്സിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്.. എല്ലാവരും ആരാണെന്നുള്ള ആകാംഷയിലാണ്... സ്റ്റുഡന്റസ്.. ഇവര് ഇനി മുതൽ നമ്മടെ ക്ലാസ്സിലാവും പഠിക്കാ... അപ്പൊ എല്ലാരും ഇവർക്ക് ഇരിക്കാൻ സീറ്റ് ഒക്കെ കൊടുക്ക്... കുട്ടികൾ കൂടുതൽ ആയത് കൊണ്ട് ഒരു ബെഞ്ചിൽ അഞ്ചു പേര് വച്ച് ഇരുന്നോളില്ലേ... മിസ്സ്‌ ചോദിച്ചതും എല്ലാം ഒരുമിച്ച് യെസ് പറഞ്ഞു... അങ്ങനെ എല്ലാരേം സീറ്റിൽ ഇരുത്തി മിസ്സ്‌ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... നമ്മടെ നാൽവർ സംഗതിനും കിട്ടി ഒരെണ്ണത്തിനെ... ഹൈ... ന്താ പേര്... പിരീഡ് കഴിഞ്ഞ് മിസ്സ്‌ പോയതും ഋതു ആ കുട്ടിക്ക് നേരെ തിരിഞ്ഞു... ദിവ്യ...😊 ചിരിച് കൊണ്ട് അവൾ പറഞ്ഞു... ഞാൻ മൃതുല... ഋതു ന്ന് വിളിക്കും.. ഞാൻ അമൃത... അമ്മു ന്ന് വിളിച്ചാതി ഞാൻ ഐശ്വര്യ... ഐശു ഹൈ.. അനന്യ... അനു... എല്ലാവർക്കും അവൾ ഒന്ന് ചിരിച് കൊടുത്തു... അനു നെ അറിയില്ലേ ഇവളയിരുന്നു ഫ്രഷേഴ്‌സ് ഡേ താരം...😃😃

ഋതു തുടക്കം എന്നോണം പറഞ്ഞു... ഇല്ലാ.. ഞാൻ ഫ്രഷേഴ്‌സ് ഡേ ഒക്കെ കഴിഞ്ഞതിനു ശേഷമാ ജോയിൻ ചെയ്തേ... ഗൾഫിൽ ആയിരുന്നു ആഹാ... പറയണ്ടേ... അതും പറഞ്ഞു അമ്മു അവളുടെത് ഒഴിച് അന്ന് നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു... അപ്പൊ ഐശു അമ്മുവിന്റെ കാര്യവും പറഞ്ഞുകൊടുത്തു... അങ്ങനെ എല്ലാം കൂടി ഇന്ന് വരെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞോണ്ട് ഇരുന്നു... ഏട്ടൻമാരെ എല്ലാരേം പരിചയപ്പെടുത്തി... കുറച്ചു സമയം കൊണ്ട് തന്നെ ദിവ്യ അവരിൽ ഒരാളായി മാറിയിരിന്നു കിച്ചു ഏട്ടൻ അമ്മുവിനെ പ്രൊപ്പോസ് ചെയ്തത് പറഞ്ഞു കൊണ്ടിരിക്കലേ ഋതു അന്ന് സിദ്ധുനേം അനുനേം ഒളിഞ്ഞു നോക്കിയതൊക്കെ പെട്ടെന്ന് പറഞ്ഞു പോയി.. എന്തോ പറഞ്ഞു തിരിഞ്ഞപ്പോ അന്തം വിട്ട് ഇരിക്കണ അനുനെ കണ്ടപ്പോഴാണ് എന്താ പറഞ്ഞെന്ന് അവൾ ഒന്നുടെ ചിന്തിച്ചത്.. അനു ന് ഒന്നിളിച്ചു കൊടുത്തു എണീക്കാൻ നിന്നതും അനു അവളെ ചെവി പിടിച്ചു അവിടെ തന്നെ ഇരുത്തി... അനു.... വിട്... തെണ്ടികളെ ഞാൻ അവിടെ ചക്രശ്വാസം വലിക്കണത് കണ്ടു രസിക്കാർന്നല്ലേ...😬😬

അനു... അങ്ങോട്ട് വരാൻ അരുണേട്ടൻ സമ്മതിക്കണ്ട... മാത്രല്ല, ഐനുo മാത്രം അവിടെ ഒന്നും നടന്നില്ലല്ലോ... ഋതു അവളുടെ കൈ അഴിച്ചു കൊണ്ട് പറഞ്ഞു... അനു അവളെ ഒന്ന് നോക്കി... അപ്പൊ അനുന് സിദ്ധു ഏട്ടനെ ഇഷ്ടല്ലേ... ദിവ്യ ആണ് ചോദിച്ചത് ഉവ്വ... ഇതൊക്കെ വെറും അഭിനയം ആണ്... അന്ന് ഒരു സീനിയർ ചേച്ചി വന്നു സിദ്ധു ഏട്ടനോട് സംസാരിച്ചപ്പോ കാണണം ഇവളുടെ കുശുമ്പ്.😂 അമ്മു ചിരിച് കൊണ്ട് പറഞ്ഞതും ഋതുവും ഐശുവും കൂടെ ചിരിക്കാൻ തുടങ്ങി.. കാര്യം മനസ്സിലായില്ലങ്കിലും ദിവ്യയും... അനു ഒന്ന് ചമ്മി കൊണ്ട് അവരെ നോക്കി... അമ്മു ദിവ്യക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്തു... അവളും പൊട്ടിചിരിക്കാൻ തുടങ്ങി എന്തിനാ അനു നീ അപ്പൊ അതൊക്കെ മറച്ചു വക്കണേ... നിനക്ക് സിദ്ധു ഏട്ടനോട് പറഞ്ഞുടെ ദിവ്യ അവളെ നോക്കി ചോദിച്ചതും അമ്മു ഇടയിൽ കയറി... അയ്യോ അതിവിടെ ചോദിക്കല്ലേ പോന്നെ... അവൾക് എന്തൊക്കെയോ കാരണങ്ങൾ ഇണ്ട് പോലും... തുറന്ന് പറയാൻ പറ്റത്തില്ല ന്ന്...

നമ്മക്കൊന്നും ഒന്നും മനസ്സിലാവില്ല... അമ്മു കെറുവിച്ചു കൊണ്ട് പറഞ്ഞു അനു മിണ്ടാതെ ഇരുന്നത ഉള്ളു... അമ്മു.. വിട്... സമയവുമ്പോ അവള് തന്നെ പറയാം ന്ന് പറഞ്ഞില്ലേ... അവള് പറയും... ഐശു അമ്മുവിന് നേരെ തിരിഞ്ഞ് പറഞ്ഞു ശരിയാ.. അത് വിട്.. വേറെ എന്തേലും പറ... ദിവ്യ കൂടി പറഞ്ഞപ്പോ പിനെ എല്ലാരും വീണ്ടും അവൾക്ക് ഓരോന്ന് പറഞ്ഞു കൊടുക്കാൻ തുടങ്ങി... ദിവ്യ.. നമ്മടെ ടീമിൽ രാഹുലെട്ടനെo അരുണേട്ടനേം അല്ലാതെ full നെയിം ആരേം വിളിക്കാറില്ല... അതോണ്ട് നിന്നെ ഒന്ന് ഷോർട് ആകാം.... ദിവ്യ ചിരിച് കൊണ്ട് തലയാട്ടിയതും എല്ലാരും ആലോചനയിൽ ആണ്... ദിയ😍 എങ്ങനിണ്ട്... ഓരോന്നും പറഞ്ഞിരിക്കലേ അനു പറഞ്ഞതും എല്ലാരും മുഖമുഖം നോക്കി തലയാട്ടി... ദിയ... സൂപ്പർ... അപ്പൊ അത് ഫിക്സ്... ###################### ദിയാ... ഞങ്ങൾ ഇന്റർവെൽ full ക്യാന്റീനിൽ ആവും... വാ പോവാം.. ബെൽഅടിച്ചപ്പോ ഋതു എണീറ്റ് ദിയനോട്‌ പറഞ്ഞു ഏയ്... ഞാനില്ല... നിങ്ങ പോയിട്ട് വാ.. അവളോഴിയാൻ നോക്കി... അങ്ങനെ പറഞ്ഞ എങ്ങനാ...

ഇനി മുതൽ നീയും ഞങ്ങളിൽ ഒരാളാണ്... അപ്പൊ ഞങ്ങ എങ്ങോട്ട് പോയാലും നീയും വരണം...(ഐശു അയ്യോ അതല്ലെടി... ഞാൻ നോട്സ് കംപ്ലീറ്റ് ആക്കാം ന്ന് കരുതിയ... ഓ പിന്നെ നോട്ട്.. നീ വന്നേ അതൊക്കെ പിന്നെ എഴുതാം... ഞങ്ങ എഴുതി തരാം... പോരെ.. ഇപ്പൊ എണീക്... വാ അനു അവളെ നിർബന്ധിച്ചു എണീപ്പിച്ചു കൊണ്ട് പറഞ്ഞു... മനസ്സില്ല മനസ്സോടെ ദിയ അവരുടെ എണീറ്റ് ക്യാന്റീനിലേക്ക് നടന്നു... ഹലോ... എന്തെ ലേറ്റ് ആയെ... കാന്റീൻ കടന്ന് വരണ പെണ്പടകളെ നോക്കി അച്ചു ചോദിക്കണ കേട്ടപ്പോ ബാക്കി എല്ലാരും തല പൊക്കി അവരെ നോക്കി... ഇതേതാ... പുതിയ അവതാരം... കിച്ചു ദിയയെ നോക്കി ചോദിച്ചു... ഇതാണ് ഞങ്ങളെ അല്ല, നമ്മളെ ടീമിലെ പുതിയ മെമ്പർ.. ദിവ്യ... ഋതു എല്ലാർക്കും അവളെ പരിചയപ്പെടുത്തി.... അവൾ എല്ലാർക്കും ചിരിച്ചു കൊടുത്തു... ഓരോരുത്തരും ഓരോ സീറ്റിൽ ഇരുന്നു... ദിയ മാത്രം എന്ത് ചെയ്യണം എന്നറിയാതെ നിന്നു... ഏയ്.. ഇരിക്ക്.. ഇവിടെ എല്ലാരും ഒരുപോലെയാ.. വാ ഇവിടെ ഇരി... ദിയയെ പിടിച്ചു അടുത്തിരുത്തി കൊണ്ട് അരുൺ പറഞ്ഞു...

അച്ചുവും മിത്തുവും എണീറ്റ് ചായ വാങ്ങി വന്നു... ഓരോ വിശേഷങ്ങൾ പറഞ്ഞു ചായ കുടിക്കുന്നതിനിടയിലാണ് മിത്തുന്റെ ഫോൺ ബെല്ലടിച്ചത്... അത് കേട്ടപ്പോ തന്നെ എല്ലാരും ചിരിച് കൊണ്ട് മിത്തുനെ നോക്കി... എടി ഞങ്ങ പറഞ്ഞില്ലേ... മിത്തു ഏട്ടന് എപ്പോഴും ഒരു കാൾ വരണത്... അതാ ആള്... അമ്മു ദിയയുടെ ചെവിയിൽ പറഞ്ഞു മിത്തു എല്ലാരേം ഒന്ന് നോക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി സൈലന്റ്ൽ ഇട്ടു... ഏയ്.. നീ എന്തെടാ കട്ട്‌ ആക്കിയേ... എടുക്ക്... രാഹുൽ അവനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു... ഐഡിയക്കാര് ആണ്... വല്യ താല്പര്യമില്ലാത്ത പോലെ മിത്തു പറഞ്ഞു... കമ്പനി ആയിരുന്നോ.. ഞാൻ കരുതി നിന്റെ devil ആയിരിക്കും ന്ന്...(അച്ചു ഞങ്ങളും(കോറസ് അല്ല... പറഞ്ഞപോലെ നിന്റെ devil ഇന്ന് വിളിച്ചില്ലല്ലോ... സിദ്ധു ചായ കുടിച് കൊണ്ട് അവനെ നോക്കി പറഞ്ഞു ഇനി ഇന്ന് വന്നിട്ടില്ലേ.... എന്ത് പറ്റിയാവോ അച്ചു മിത്തുനെ ദേഷ്യം പിടിപ്പിക്കാൻ അതെന്നെ പറഞ്ഞോണ്ട് ഇരുന്നു... ദേ ഇരിക്കുന്നു... എന്താന്ന് നേരിട്ട് തന്നെ ചോദിച്ചോ....

മിത്തു പറഞ്ഞതും എല്ലാം കൂടി ഞെട്ടി ചുറ്റും നോക്കി... പിന്നെ ദിയയെ നോക്കി... അവളാണെങ്കിൽ രണ്ട് കണ്ണും മുറുക്കെ അടച്ചു നാക്ക് കടിച് എരി വലിച്ചു... പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോഴും എല്ലാം അവളെ തന്നെ നോക്കി ഇരിക്കുകയാണ്... അവളെല്ലാരെo ഒന്ന് നോക്കി ഇളിച്ചു കൊടുത്തു😆 കുറച്ചു സമയം അവളെ തന്നെ നോക്കി നിന്നു... പിന്നെ എല്ലാരും കൂടി പൊട്ടിചിരിക്കാൻ തുടങ്ങി... മിത്തുവിനും അവളെ മുഖം കണ്ടു ചിരി വരുന്നുണ്ടയിരുന്നു... അടക്കി പിടിച്ചു നിന്നു... അല്ലാ..... നിനക്കെങ്ങനെ..... പെട്ടെന്ന് ചിരി നിർത്തി അച്ചു ചോദിച്ചപ്പോ എല്ലാരും ആ സംശയം വച്ച് മിത്തുനെ നോക്കി... എനിക്ക് മാത്രല്ല, indirect ആയി നിങ്ങക്കും അറിയാ... വിദ്യടെ അനിയത്തി ആണ്... ദിയയെ ഒന്ന് നോക്കി കൊണ്ട് മിത്തു പറഞ്ഞു... അപ്പൊ അച്ചുവും രാഹുലും ഞെട്ടി അവളെ നോക്കി ആണോ എന്ന മട്ടിൽ കണ്ണ്കൊണ്ട് ചോദിച്ചു... അവൾ അതിനു നിഷ്കളങ്കമായി തലയാട്ടി😌 അപ്പൊ നീയാണല്ലേ ഇത്രേം നാൾ ഇവന്റെ നോട്സ് ഒക്കെ കംപ്ലീറ്റ് ആക്കി കൊടുത്തിരുന്നെ...

രാഹുൽ അവളെ നോക്കി കളിയാക്കി ചോദിച്ചതും അവള് വലിച്ചാൽ ഒരിളി പാസ്സാക്കി... ആഹ്... നീ ഇത് ന്നിട്ട് ഞങ്ങളോട് പറഞ്ഞില്ലല്ലോ... അനു അവളെ nokki കൊണ്ട് ചോദിച്ചു ഞാൻ എങ്ങനാ പറയാ... ദിയ പറയണ കേട്ട് എല്ലാരും ചിരിച് ഋതു ഇടക്ക് മിത്തുനെ നോക്കിയപ്പോ അവൻ ദിയനെ തന്നെ നോക്കി ഇരിക്കായിരുന്നു... പെട്ടെന്ന് അവൻ തിരിഞ്ഞപ്പോഴാ അവനെ നോക്കി ഇരിക്കണ ഋതു നെ കാണാണേ... അവൻ ഋതുന് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു😁... ഋതു പറയട്ടെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചപ്പോ മിത്തു വേണ്ട എന്ന് തലയാട്ടി... ഋതു പറയും ന്ന് കണ്ണ് കൊണ്ട് പറഞ്ഞപ്പോ മിത്തു കാല് പിടിക്കണ പോലെ ആക്ഷൻ കാട്ടി... അവൾ ഒന്ന് ചിരിച് കൊണ്ട് ദിയനെ നോക്കി.. മിത്തു തീർന്നു ന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് എണീറ്റു എന്തായാലും നിക്ക് പറ്റ്യേ നാത്തൂൻ... ഇനി നമ്മക്ക് പൊളിക്ക... ഋതു ദിയനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... ഋതു പറയണ കേട്ട് മിത്തു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... നീയെന്താടാ എണീറ്റ് കണ്ണടച്ചു നിക്കണേ.. പ്രാർത്ഥിക്കാണോ..😂

മിത്തുന്റെ നിൽപ്പ് കണ്ട് കിച്ചു ചോദിച്ചതും ഒക്കെ വീണ്ടും ചിരിക്കാൻ തുടങ്ങി... ഞാൻ ചായ വാങ്ങാൻ... പറഞ്ഞു നിർത്തി മിത്തു കൌണ്ടറിൽക്ക് നടന്നു... ബെല്ലടിച്ചപ്പോ എല്ലാം ക്ലാസ്സിൽക്ക് പോയി ###################### അമ്മു ഒന്ന് നിന്നെ... എല്ലാം കൂടി ക്യാന്റീനിൽ നിന്ന് ക്ലാസ്സിലേക്ക് പോകുമ്പോഴാ കിച്ചു പിന്നിൽ നിന്ന് വിളിച്ചേ... ഋതു ആദ്യമേ അരുണിന്റെ കൂടെ പോയിരുന്നു... ഐശുവും ദിയയും ക്ലാസ്സിൽക്ക് നടന്നു... എന്താ കിച്ചു ഏട്ടാ... Anu ആണത് ചോദിച്ചത്... ന്ത്‌.. അതിനു നിന്നെ ആരാ വിളിച്ചേ.. അണ്ണാച്ചി😂 അങ്ങോട്ട് മാറി നിക്ക്... അമ്മുവിന്റെ അടുത്ത് നിന്ന് അനുവിനെ ഒന്ന് മാറ്റി നിർത്തി കിച്ചു പറഞ്ഞു ഹും.. ഞാൻ മാറൂല... ന്തേയ്‌ കൈ രണ്ടും നെഞ്ചത്ത് കെട്ടി കൊണ്ട് അനു ചോദിച്ചു വേണ്ട... മാറണ്ട... ഇവിടെ തന്നെ നിന്ന മതി... ഞങ്ങ കുറച്ചു മാറി നിക്കുന്നുണ്ട്... അങ്ങോട്ട് വരണ്ട ട്ടൊ😉 കിച്ചു അമ്മുനേം വലിച്ചു കൊണ്ട് പറഞ്ഞു അയ്യെടാ.. ഞാനൊന്നും ഇല്ലാ തന്നെ അങ്ങ് പോയ മതി അമ്മു കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു..

കിച്ചു അത് ശ്രദ്ധിക്കാതെ അവളെo കൊണ്ട് മാറി നിന്നു.. അനു ക്ലാസ്സിൽ പോണോ വേണ്ടേ എന്ന് കുറെ ചിന്തിച്ചു... ക്ലാസ്സിൽ പോയ ഇനിപ്പോ ക്ലാസ്സ്‌ കേക്കണം നോട്ട് എഴുതണം.... വർക് ചെയ്യണം... വേണ്ട... അവസാനം വേണ്ട ന്ന് തീരുമാനിച്ചു അടുത്തുള്ള ഒഴിഞ്ഞ ക്ലാസ്സിൽ അമ്മുനേം വെയിറ്റ് ആക്കി ഇരുന്നു... പിന്നെ ഉറങ്ങാം ന്ന് കരുതി ഡെസ്കിൽ തല വച്ച് കിടന്നു... ഉറക്കം വരണ വരെ ഓരോന്നും ആലോചിച്ചു അവള് കണ്ണടച്ച് കിടന്നു... കൂടുതലും അവളുടെ ചിന്തകളിൽ സിദ്ധു തന്നെയായിരുന്നു.... നിങ്ങളെ എത്ര വെറുപ്പിക്കാൻ നോക്കിയിട്ടും അതിന്റെ ഇരട്ടി സ്നേഹം തന്നു പിന്നേം എന്റടുത്തു തന്നെ വരുവാണല്ലോ... ഊണിലും ഉറക്കിലും നിറഞ്ഞങ്ങനെ നിക്കാൻ മാത്രം ന്ത്‌ കുന്ത നിങ്ങക്ക് ഉള്ളെ... ഓരോന്നും പിറുപിറുത്ത് അവള് ഉറക്കത്തിലേക്ക് വീണു.. ഉറക്ക് നന്നായി പിടിച്ചു വന്ന ടൈമിൽ ആണ് മടിയിൽ ആരോ കിടന്ന പോലെ തോന്നി കണ്ണ് തുറന്ന് നോക്കിയത്... സിദ്ധു അവളെ മടിയിൽ കണ്ണടച്ചു കിടക്കുന്നുണ്ട്... അവന്റെ കിടപ്പ് കണ്ടു അവളൊന്നു ചിരിച്ചു...

കൈ തലയിൽ വച്ച് ഒന്ന് തലോടി... സിദ്ധുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... ആാാ... സിദ്ധു അവളെ മടിയിൽ നിന്നും പിടഞ്ഞു എണീറ്റു... എന്താടി പിശാശ്ശെ...😠 തല ഉഴിഞ്ഞു കൊണ്ട് കലിപ്പിൽ അവൻ ചോദിച്ചു... താൻ ന്താ ഇവിടെ... എന്റെ പെണ്ണ് ഒറ്റക്ക് കിടക്കണ കണ്ടപ്പോ കൂട്ടിനു വന്നതാ... ഉറങ്ങാണെന്ന് കണ്ടപ്പോ ഞാനും ഉറങ്ങാൻ കിടന്നു... കലിപ്പ് വിട്ട് ചിരിച് കൊണ്ട് ഒന്നൂടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് സിദ്ധു പറഞ്ഞു... എന്ന് കരുതി എന്റെ മുടി പിടിച്ചു വലിക്കാൻ നിന്നോട് ആരാടി പറഞ്ഞെ...😬 പെട്ടെന്ന് തലയിൽ വേദന തോന്നിയപ്പോ ഉഴിഞ്ഞു കൊണ്ട് അവൻ ചോദിച്ചു... എന്റെ മടിൽ എന്റെ സമ്മതം ഇല്ലാതെ വന്നു കിടന്ന ഞാൻ എനിക്ക് തോന്നണത് ചെയ്യും... ഹാ സമ്മതം ചോദിക്കാൻ നീ ഉറങ്ങയിരുന്നില്ലേ... അതാ ഞാൻ കിടന്നേ😁 അയ്യോ. ഉറങ്ങല്ലേലും തനിക് ഞാൻ സമ്മതം തരില്ല... എന്താ പൂതി...😤 എന്തെ.. കൊള്ളില്ലേ...😜 ഇനി ഇങ്ങനെ വല്ലോം ഉണ്ടായ എന്റെന്ന് കൊള്ളും... പറഞ്ഞില്ല ന്ന് വേണ്ട.. അല്ല, താനെന്താ ഇവിടെ.. ക്ലാസ്സോന്നും ഇല്ലേ..😏

നിക്ക് കുറച്ചു നോട്ട് എഴുതാൻ ണ്ടർന്നു... ലൈബ്രറിൽ പോവാം ന്ന് കരുതി ഇറങ്ങിതാ... അപ്പോഴാ നിന്നെ കണ്ടേ... അവൻ പറയണ കേട്ടതും അനു പെട്ടെന്ന് ചിരിച്ചു ന്തേയ്‌ ചിരിക്കണേ അല്ല, പെൺകുട്ടികൾ നോട്ട് എഴുതാൻ ഇരിക്കണതൊക്കെ കണ്ടിണ്ട്... ആണ്പിള്ളേര് ലൈബ്രറിൽ ഇരുന്ന് നോട്ട് ഒക്കെ എഴുതണത് ഒന്ന് ആലോചിച്ചതാ😃😃... ഇതിനാണ് പെങ്ങൾസ് വേണ്ടത്.. അല്ലെ ഫ്രണ്ട്‌സ്.. ആഹ്. അത് ശരിയാ.. എന്ന നീ ഒരു കാര്യം ചെയ്... ഇതൊന്ന് കംപ്ലീറ്റ് ആക്കി തായോ... ഇന്ന് വൈകീട്ട് submit ചെയ്യണം... ഇന്നാണ് കാര്യം അറിയണത് തന്നെ... ഫ്രണ്ട്സ് ഒക്കെ എഴുതിലാ... പെങ്ങൾസ് ക്ലാസ്സിലും... അതാ തന്നെ എഴുതാം ന്ന് കരുതിയെ... ഇപ്പൊ ന്തായാലും നീ എഴുത്... ഏഹ്... ഞാനോ... ഞാൻ ഒന്നും എഴുതുലാ... വേണേ തന്നെ എഴുതിക്കോ... ഞാൻ ചുമ്മാ പറഞ്ഞതാ... അങ്ങനെ പറഞ്ഞ പറ്റില്ല.. എഴുതി താ... ഞാൻ ടെടി വാങ്ങി തരാം..😉 അയ്യെടാ.. എന്താ മയക്കൽ.. ഓ.. വേണ്ട.. ഞാൻ തന്നെ എഴുതിക്കോളാം... ഹും😏 സിദ്ധു അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് നോട് എടുത്ത് ഫോണിലും നോക്കി എഴുതാൻ തുടങ്ങി...

അനു പയ്യെ ഒന്ന് ചിരിച്ചു കൊണ്ട് ഡെസ്കിൽ തല വച്ച് അവന്റെ സൈഡിൽക്ക് ചെരിഞ്ഞു അവനേം നോക്കി കൊണ്ട് കിടന്നു... സിദ്ധു ഇടക്ക് നോക്കുമ്പോ അവൾ നല്ലോണം ഇളിച്ചു കൊടുക്കും... അവൻ പിന്നേം തിരിഞ്ഞ് എഴുതും... അതെ.. എഴുതി തരണോ... അവന്റെ അടുത്തേക്ക് കുറച്ചുടെ നീങ്ങി ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.. ഓഹ്.. വേണ്ട.. ഞാൻ സ്വയം എഴുതിക്കോളാം...😤 അവളെ നോക്കാതെ അതും പറഞ്ഞു സിദ്ധു എഴുത് തുടർന്ന് ആഹാ.. ഇതാരാ... ഡോറിന്റെ അവിടേക്ക് ചൂണ്ടി അനു പറയണ കേട്ടതും സിദ്ധു തല പൊക്കി അങ്ങോട്ട് നോക്കി... ആ സമയം കൊണ്ട് അനു അവന്റെ നോട്ടും ഫോണും എടുത്ത് വച്ച് എഴുതാനുള്ള ഭാഗം തപ്പാൻ തുടങ്ങി... സിദ്ധു അവളെ ഒന്ന് നോക്കി പതിയെ ചിരിച്ചു... എന്നിട്ട് എഴുതി എത്തിയ സ്ഥലം അവൾക്ക് കാണിച്ചു കൊടുത്തു... അവൾ അവനെ നോക്കിയേ ഇല്ലാ... എഴുത് തുടർന്ന്... അവൻ തല കൈ കൊണ്ട് താങ്ങി അവളെ നോക്കി കൊണ്ട് തന്നെയാണ് ഇരിക്കണേ... അതെ... ഒന്നുകിൽ ആ ഡെസ്കിൽ തല വച്ച് ഉറങ്ങു...

അല്ലെ ഇവിടുന്ന് പോ... എഴുതി കഴിഞ്ഞ കൊണ്ട് തരാം... അവന്റെ നോട്ടം സഹിക്കാതെ അവൾ പറഞ്ഞു അവൻ ഒന്ന് ചിരിച് കൊണ്ട് അവളെ നോക്കി ന്തേയ്‌ ഞാൻ ഇങ്ങനെ നോക്കുമ്പോ നിനക്ക് വല്ലോം തോന്നുന്നുണ്ടോ😜 ആഹ്.. ഇണ്ട്.. കൊല്ലാൻ... ന്തേയ്‌ ചെയ്യട്ടെ... തനിക്ക് ഇത് എഴുതണം എന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞപോലെ ചെയ്യ്... ഇല്ലാ... ഞാൻ ഇങ്ങനെ തന്നെ ഇരിക്കും... നിനക്ക് എഴുതാൻ പറ്റില്ലങ്കി എഴുതണ്ട😝 അവൻ പറയണ കേട്ട് അവൾ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി വീണ്ടും എഴുതാൻ തുടങ്ങി... അവൻ ശബ്ദം ഇല്ലാതെ വായ പൊത്തി ചിരിക്കണത് അവൾ അറിഞ്ഞു... അനുനും ചിരി വരുന്നുണ്ടയിരുന്നു.... ദേ.. അരുണേട്ടൻ വിളിക്കുന്നു... ഫോൺ അവനു നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു... അവൻ ഫോൺ വാങ്ങി ചെവിയിൽ വച്ചു... ഹലോ... ടാ നീ എവിടാ... ഫോൺ അറ്റന്റ് ചെയ്ത പാടെ അരുൺ ചോദിച്ചു ഞാൻ നോട്ട് എഴുതായിരുന്നു... ന്തേയ്‌ ഒന്നുല്ല.. കാണാതെ വന്നപ്പോ വിളിച്ചത... നീ ഒന്ന് ക്ലാസ്സിൽക്ക് വാ.. ഇപ്പൊ പോവാം.. ആഹ്.. ഇപ്പൊ വരാം സിദ്ധു കാൾ കട്ട്‌ ആക്കി അനുന് നേരെ തിരിഞ്ഞു... ഞാൻ ക്ലാസ്സിൽക്ക് പോണു... നീ എഴുതുന്നോ അതോ ക്ലാസ്സിൽ പോണോ... ഞാൻ എഴുതാം.. കുറച്ചൂടെ അല്ലെ ഉള്ളു... പൊക്കോ... 😊

അന്ന ഞാൻ പോയിട്ട് വരാം... സിദ്ധു ബെഞ്ചിൽ നിന്ന് എണീറ്റു കൊണ്ട് പറഞ്ഞു... വരണംന്നില്ല... അനു പതുക്കെ ആണ് പറഞ്ഞതെങ്കിലും സിദ്ധു കെട്ടു.... ഞാൻ വരും... ഇപ്പൊ ന്നേ വരുംട്ടാ.. അതുവരെ നല്ല കുട്ടി ആയിട്ട് ഇരുന്ന് എഴുതിക്കോ😜😘 പറഞ്ഞു കൊണ്ട് രണ്ട് കവിളിലും പിടിച്ചു വലിച്ചു ഒരുമ്മയും കൊടുത്ത് അവൻ ഓടി... അനു ആണേ പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ഷോക്കിൽ കവിളിൽ കൈ വച്ച് അങ്ങനെ ഇരുന്നു... പിന്നെ ബോധം വന്നപ്പോ തിരിഞ്ഞ് അവനെ നോക്കി... സിദ്ധു അപ്പോഴേക്ക് പോയിരുന്നു... അനുന്റെ എഴുതി കഴിഞ്ഞ് അവൾ നെക്സ്റ്റ് പിക് എടുത്തപ്പോ കാണണത് അവളുടെ തന്നെ ഒരു unexpected പിക് ആണ്... അനു ഞെട്ടി ആ ഫോട്ടോയിലേക്ക് നോക്കി... പിന്നെ മറച്ചു നോക്കിയപ്പോ ഇന്നത്തെ തന്നെ അവളുടെ വേറെ പിക്സും... സംശയം തോന്നി ഗാലറി മുഴുവൻ തപ്പിയപ്പോ വാവാച്ചി എന്ന് പറഞ്ഞു ഒരു ഫോൾഡർ തന്നെ തന്നെ കണ്ടു... അവളുടെ പിക്സ് മാത്രം ആയിട്ട്... full unexpected... അനു എല്ലാം മാറി നോക്കി കൊണ്ടിരുന്നു...

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു... പിന്നെ അവരുടെ ഫാമിലി പിക്സ്, അരുണും കിച്ചുവും സിദ്ധുവും മാത്രമായി ഒരു ഫോൾഡർ. അങ്ങനെ ഒരുപാട് ഉണ്ട്... അനു അതൊന്നും തുറന്ന് നോക്കിയില്ല... ഫോൺ ഓഫ് ആക്കി അവിടെ വച്ചു... ഇടക്ക് ഫോണിൽ മെസ്സേജ് ടോൺ കേട്ട് ഫോണിൽക്ക് നോക്കി... സിദ്ധുവും കിച്ചുവും അരുണും കൂടി ഉള്ള ഒരു പിക് ആയിരുന്നു വാൾ പേപ്പർ... അവൾ കുറെ നേരം സിദ്ധു വിന്റെ പിക് തന്നെ നോക്കിയിരുന്നു... അപ്പൊ തോന്നിയ ഒരു കൗതുകത്തിനു ചുമ്മാ ഗാലറി തുറന്ന് അവന്റെ പിക്സ് ഒക്കെ മറച്ചു നോക്കാൻ തുടങ്ങി... ഇടയിൽ ഒരെണ്ണം അവൻ കോട്ടും സൂട്ടും ഒക്കെ ഇട്ടിട്ട് കണ്ടു... അവൾ കുറെ നേരം അതെന്നെ നോക്കി ഇരുന്നു... ന്തോ വല്ലാണ്ട് ഇഷ്ടമായി അവൾക്ക്... കുറച്ചു നേരം നോക്കി ഇരുന്ന് അവൾ അവന്റെ ഫോട്ടോയിൽ അമർത്തി ചുംബിച്ചു.. I love you sidhuetta.....❤️ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു... അവളുടെ തൊട്ട് പിന്നിൽ അതിനു സാക്ഷിയായി സിദ്ധുവും ഉണ്ടായിരുന്നു....😜😜........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story