നീയില്ലാതെ: ഭാഗം 27

neeyillathe

രചന: AGNA

പല്ലു വെള്ളം എടുക്കാനായി മുറി തുറന്നു താഴേയ്ക്കു പോവാൻ നിന്നതും പെട്ടന്നണ് അവൾ ആ കാഴ്ച്ച കണ്ടത്.... തലയിൽ കുടി പുതപ് ഇട്ട് ഒരു രൂപം അപ്പുന്റെ റൂം തുറക്കാനായി നില്കുന്നു... ആയോ കള്ളൻ 😱" പല്ലു മനസ്സിൽ പറഞ്ഞു... അപ്പോളാണ് പല്ലു അടുത്തിരിക്കുന്ന ഫ്ലവർ വൈസ് കാണുന്നത്.... പല്ലു അത് എടുത്ത് ആ രൂപത്തിന്റെ അടുത്തേക് വന്ന് അതിന്റെ തലമണ്ട നോക്കി ഒറ്റ അടി..... അമ്മേ.... എന്നും പറഞ്ഞു ഒറ്റ വീഴ്ച ആയിരുന്നു.. പല്ലു അതിന്റെ മുഖത് നിന്നു പുതപ് മാറ്റിയത്തും... അളെ കണ്ട് ഞെട്ടി... Oh my god😱....ദച്ചുവോ.... ആയോ... ഇവൾ ഇനി തട്ടി പോയോ....എന്ന് പറഞ്ഞു പല്ലു പൾസ് check ചെയിതു.... ജീവൻ ഉണ്ട്... " പല്ലു സ്വയം പറഞ്ഞു കൊണ്ട് മാളൂന്റെ റൂമിലേക്ക് പോയി അവിടെ സുഖമായി ഉറക്കുന്ന മാളൂനെ വിളിച്ചെഴുനേൽപ്പിച്ചു... ആദ്യo വിളിച്ചപ്പോ എഴുന്നേറ്റില്ലെങ്കിലും പല്ലു ഒരു ചവിട്ട് കൊടുത്തപ്പോൾ തന്നെ എഴുനേറ്റു വന്നു... പല്ലു സംഭവങ്ങൾ ഒക്കെ മാളുനോട് പറഞ്ഞു... മാളും പല്ലും കുടി എങ്ങനെയോ ദച്ചു പൊക്കി റൂമിലേക്ക് കൊണ്ടുവന്നു....

മാളു കുറച്ച് വെള്ളം എടുത്ത് ദച്ചുന്റെ മുഖത്തേക് ഒഴിച്ചു.... ദച്ചു പതിയെ കണ്ണ് വലിച്ചു തുറന്നു... തലക് നല്ല വേദന തോന്നിയിരുന്നു അവൾക്..... അവൾ തലയിൽ കൈ വച്ചു കൊണ്ട് എഴുനേറ്റു.... വേദന ഉണ്ടോ ദച്ചു... സോറി ഞൻ വല്ല കള്ളമാരും ആയിരിക്കും എന്ന് വെച്ച അടിച്ചേ 😪..." പല്ലു ഏട്ടത്തി ആണോ എന്റെ തലക് അടിച്ചേ 😶" ദച്ചു മ്മ് 😔" പല്ലു പ്ഫ................. " ദച്ചു കുറച്ചു നേരത്തേക്ക്.. മാളും പല്ലും... ടി........... എന്നും പറഞ്ഞ കേട്ടത്... ചെവി ഒന്ന് കൊണ്ടാഞ്ഞിട്ട്..മാളു പറഞ്ഞു... എന്തിനാടി ഇത്😵‍💫..... എന്തൊകെ തെറിയ.... നീ ഇതൊക്കെ എവിടാനാ പഠിച്ചേ.. ഞൻ നിന്റെ ഏട്ടത്തി ആണ്‌ എന്ന് പോലും നോക്കാതെ എന്തൊക്കയടി പറഞ്ഞെ🤧.....ഞൻ കള്ളൻ ആണ്‌ എന്ന് വിചാരിച്ചല്ലേ അടിച്ചേ " പല്ലു എന്റെ ഏട്ടത്തി കള്ളമാരോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത്🤧... എന്റെ തല..." ദച്ചു അല്ല നീ എന്തിനാ അപ്പുവേട്ടന്റെ മുറിയിൽ കേറാൻ പോയത് അതും ഈ രാത്രീയിൽ... " മാളു 😁അത് പിന്നെ....

നാളെ പോവല്ലേ അപ്പൊ ഒരു ഗുഡ് ബൈ പറയാന് വിചാരിച്ചു പിന്നെ ഒരു കിസ്സും 🙈" ദച്ചു കിസ്സോ 😲... നീ ഇത്രയൊക്കെ വളർന്നോ " പല്ലു 🙈🙈" ദച്ചു പോവുന്നത് നാളെ അളെ അപ്പൊ നാളെ പറഞ്ഞ മതിയായിരുന്നില്ലേ🤨 " മാളു എനിക്ക് ഇപ്പൊ പറയണം എന്ന് തോന്നി അപ്പൊ ഇപ്പൊ പോയി...' ദച്ചു അതാ ഈ അവസ്ഥയിൽ ആയത്🤭... "മാളു അപ്പു ഏട്ടനെ നീ എങ്ങനെയാ കണ്ടത് എന്നും ഇഷ്ടമായത് എന്നും പറഞ്ഞില്ലാലോ 🤨...."പല്ലു പറഞ്ഞില്ലേ 🙄.." ദച്ചു ഇല്ലാ 😁.." Malu പറയാ😁...." ദച്ചു പറ... " പല്ലു & മാളു കോളേജിൽ നിന്നും ചെന്നൈയിലേക് എക്സിബിഷന് വേണ്ടി വന്നേക്കേയിരുന്നു...ഞനും തനും  ദച്ചും തനുവും കുടി എക്സിബിഷൻ ഹാളിൽ നിന്നും ഇറങ്ങി കോഫി കുടിക്കാനായി കോഫീ ഷോപ്പിലേക്ക് പോകുമ്പോൾ ആയിരുന്നു കാർ പാർകിങ് ഏരിയയിൽ വെച്ച് ഏതോ ഒരു ബംഗാളിയോട് തർക്കിക്കുന്ന അപ്പുനെ കാണുന്നത് അപ്പുനെ കണ്ടതും ദച്ചു ഒന്ന് സ്റ്റേക് ആയി.... നീ എന്താടി അവിടെ നില്കുനെ ഒന്ന് വാ... "തനു സ്പർക് അടിച്ചടി🤩...." ദച്ചു ഏഹ്.... " തനു അങ്ങോട്ട് നോക്ക്.... 🙈ആയോ എന്താ ഒരു look.... " ദച്ചു അപ്പൊ എന്റെ ഏട്ടൻ" തനു അയാളെ ഞൻ ഡിവോഴ്സ് ചെയിതു.... " ദച്ചു എപ്പോ.." തനു ഒരു മിനിറ്റ് മുൻപ് " ദച്ചു എന്തിനു... "

തനു നിന്റെ ആ തെണ്ടി ചേട്ടൻ എന്നാ ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല🤧..... പിനെ എനിക്ക് ഇപ്പൊ നിന്റെ ചേട്ടനോട് സ്പർക് തോന്നുന്നില്ല... " ദച്ചു പിന്നെ ആരോടാ തോന്നുന്നത് " തനു ദെ 🙈...." എന്നും പറഞ്ഞു തർക്കിക്കുന്ന അപ്പുനെ ചുണ്ടി കാട്ടി അയാൾ ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നു, അപ്പു മലയാളത്തിൽ തിരിച്ചു പറയുന്നു... എന്തോ പ്രശ്നം ഉണ്ടന തോന്നുന്നത് ഞൻ ചെന്നു പരിഹരിച്ചു കൊടുക്കട്ടെ... " dhachu അത് വേണോ.. " തനു വേണം നീ ഇവിടെ നിൽക്കുന്ന... എന്ന് പറഞ്ഞു ദച്ചു അപ്പുന്റെ അടുത്തേക് പോയി... എന്താ ചേട്ടാ പ്രശ്നം അപ്പുനെ നോക്കി ദച്ചു ചോദിച്ചു... അറിയില്ല ഇയാൾ വന്നപ്പാതൊട്ട് മേക്കിട്ട് കേറായ.....എനിക്ക്. ആണെങ്കിൽ ഹിന്ദിയും അറിയില്ല... " അപ്പു Dont worry എനിക്ക് ഹിന്ദി അറിയാം... " ദച്ചു ഈശ്വര കാത്തോളണേ അറിയാം പാടില്ലാത്ത ഭാഷയാ ഇയാളുടെ മുമ്പിൽ ആളാവൻ കിട്ടിയ ചാൻസ് സ....... " ദച്ചു മനസ്സിൽ പറഞ്ഞു ക്യാ ഹുവാ ഭായി... " ദച്ചു അത് പറഞ്ഞതും... ആ ബംഗാളി വേറെ കൊറേ ഹിന്ദി പറഞ്ഞു അത് കേട്ടതും ദച്ചുന്റെ കിളികൾ നാടുവിട്ടു...

എന്തുന്ന പറഞ്ഞത്.. " അപ്പു അത്.... അത് പിനെ ഇയാളുടെ എന്തോ സാധനം നമ്മുടെ കൈയിൽ ഉണ്ടന്...." ദച്ചു ഏഹ്... എന്ത്... " അപ്പു "എന്റെ പൊന്ന് ചേട്ടാ ചേട്ടൻ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. ചേട്ടന്റെ ഒരു സാധനവും ഞങ്ങളുടെ കയിൽ ഇല്ല. സംശയം ഉണ്ടെങ്കിൽ ഈ ബാഗ് നോക്ക് " ദച്ചു ബംഗാളിക്ക് അടുത്തേക്ക് ബാഗ് നീട്ടി പറഞ്ഞു. അടുത്ത നിമിഷം അയാൾ ആ ബാഗും പിടിച്ചു പറിച്ചു ഓടി. എടാ എന്റെ ബാഗ് തന്നിട്ട് പോടാ പട്ടി "ദച്ചു പെട്ടന്ന് എന്താ ചെയ്യണ്ടെന്ന് അറിയാതെ നിന്നു പോയി എന്റെ ബാഗ് വാങ്ങിച്ചു കൊണ്ട് വാടോ.." ദച്ചു പറഞ്ഞതും അപ്പു ഇത് പിടിക്ക് എന്നും പറഞ്ഞു അപ്പുന്റെ കൈയിൽ ഇരുന്ന പെയിന്റിംഗ് ദച്ചുന്റെ കൈയിൽ കൊടുത്തിട്ട് അപ്പു അയാൾക്ക് പിന്നാലെ ഓടി കുറെ ദൂരം പുറകെ ചെന്നെങ്കിലും അപ്പൂന് അയാളെ പിടിക്കാൻ കഴിഞ്ഞില്ല.അപ്പു തിരിച് പോന്നു "എവിടെ ബാഗ് കിട്ടിയോ" ദച്ചു അപ്പുനെ നോക്കി എവിടെ കിട്ടാൻ, ഞാൻ കുറെ ദൂരം ഓടിച്ചതാ പിന്നെ അയാളെ കാണുന്നില്ല. ഇനിയെങ്കിലും ഒന്ന് സൂക്ഷിക്ക്. ഹിന്ദി അറിയാനു ഒക്കെ പറഞ്ഞിട്ട്...

കള്ളന്റെ കയിലേക്ക് ബാഗ് വെച്ച് കൊടുക്കുനു "അപ്പു അപ്പൊ കിട്ടിയില്ലേ 😰. ഇനി ഞാൻ എന്ത് ചെയ്യും."ദച്ചു എന്ത് ചെയ്യാൻ എവിടുന്നാണോ വന്നത് അവിടേക്ക് തന്നെ പൊക്കോ "അപ്പു ദച്ചുന്റെ കൈന്ന് പെയിന്റിംഗ് വാങ്ങിക്കൊണ്ട് പറഞ്ഞു സത്യം പറഞ്ഞോ, ഇത് നിങ്ങടെ ഒത്തു കളി അല്ലെ. താനും ആ ബംഗാളിയും കൂടി പ്ലാൻ ചെയ്ത് ചെയ്തതല്ലേ. മര്യധക്ക് എന്റെ ബാഗ് തിരിച്ചു തന്നോ"ദച്ചു ഒന്ന് പോയേടി അവിടുന്ന്, നീ അല്ലെ വലിഞ്ഞു കേറി വന്നത് പ്രശ്നം തീർത്ത് തരാന് പറഞ്ഞിട്ട് . നിന്റെ ബാഗ് കിട്ടിയിട്ട് വേണ്ടേ എനിക്ക് ജീവിക്കാൻ. ദേ ഈ പെയിന്റിംഗ് കണ്ടോ ഇത് കൊണ്ട് തന്നെ എനിക്ക് ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ പണം കിട്ടും. അപ്പോഴാ അവള്ടെ ഒരു ബാഗ് 😡 " അപ്പു ദച്ചുനോട് ചൂടായി അപ്പൊ ഈ പെയിന്റിംഗ് കൈയിൽ ഇരിക്കുന്നതിന്റെ അഹങ്കാരം ആണല്ലേ. അല്ലെങ്കിൽ തന്നെ ഇതെന്തിനു കൊള്ളാം. കൊറേ കളർ വാരി തൂത്തു വെച്ചതല്ലേ😏."ദച്ചു എടി എടി നീ എങ്ങോട്ടാ ഈ പറഞ് പോകുന്നത്. നിനക്കെന്നെ അറിയില്ല. നിന്റെ ബാഗ് അയാൾ കൊണ്ടുപോയത് നന്നായി.

നിനക്കെ അത് തന്നെ വേണം😤."അപ്പു തന്നെ സഹിക്കാൻ വന്ന എന്നെ പറഞ്ഞ മതിയാലോ "ദച്ചു മതി" എന്നും പറഞ്ഞു അപ്പു അവളെ പുച്ഛിച് തിരിച്ചു നടന്നു ദച്ചു പെട്ടന്ന അപ്പുന്റെ മുമ്പിൽ കേറി നിന്നു. എന്നിട്ട് പെയിന്റിംഗ് തട്ടി പറിച് അടുത്തൊരു ഡ്രൈനേജ് ഉണ്ടാരുന്നു അതിലേക്ക് ഇട്ടു "അത് കൈൽ ഇരുന്നിട്ടല്ലേ ഇത്രേം അഹങ്കാരം. എന്റെ ബാഗ് കളഞ്ഞിട്ട് അങ്ങനെ ഇപ്പൊ ഇയാൾ പോകണ്ട "ദച്ചു എഡി!!!",😡 അപ്പു അപ്പു ദേഷ്യത്തിൽ ദച്ചുന്റെ അടുത്തേക്ക് വന്നു. അപ്പൊ ദച്ചുന്റെ ഫോൺ റിങ് ചെയ്തു. അപ്പു ആ ഫോൺ വാങ്ങി നിലത്തേക്കെറിഞ്ഞു. എന്റെ ഫോൺ 😫"ദച്ചു നിലത്തുന്നു പീസ് പീസ് ആയി കിടക്കുന്ന ഫോൺ പെറുക്കി എടുത്തു. അപ്പു ഡ്രൈനേജിലേക്ക് നോക്കി. പെയിന്റിംഗ് ഒഴുകി പോകുന്നത് കണ്ടു. ഒരു വൃത്തി കേട്ട സ്മെൽ അതിന്ന് വന്നതും അപ്പു അവിടുന്ന് മാറി നിന്നു. എന്റെ മുമ്പിന്ന് നി ഇപ്പൊ തന്നെ പൊക്കോ. അതാണ് നിനക്ക് നല്ലത് ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യന്ന് എനിക്ക് പറയാൻ പറ്റില്ല.. പോടീ..!!😡

"അപ്പു ദച്ചുനെ നോക്കി പറഞ്ഞു അപ്പുന്റെ ശബ്ദം കൂടിയപ്പോ ദച്ചു എന്തൊക്കെയോ പിറുപിറുത്തോണ്ട് തിരിച്ചു നടന്നു. കുറച്ചു ചെന്നപ്പോ ദച്ചു തിരിഞ്ഞു നോക്കി. അപ്പു തലക്ക് കൈ കൊടുത്ത് ഡ്രൈനെജിലേക്ക് നോക്കി നിപ്പുണ്ട് "എടാ.. കാട്ടുമാക്കനെ. ഇതിന് ഞാൻ എന്നേലും പകരം വീട്ടും നോക്കിക്കോ""ദച്ചു വിളിച്ചു പറഞ്ഞുകൊണ്ട് ഒരു കല്ലെടുത് അപ്പൂന് നേരെ എറിഞ്ഞു. ദച്ചുന്റെ സൗണ്ട് കേട്ട് അപ്പു തിരിഞ്ഞു നോക്കിയതും crct കല്ല് അപ്പുന്റെ നെറ്റിയേൽ തന്നെ കൊണ്ടു. എഡി നിന്നെ ഞാൻ ഇന്ന്😡*"അപ്പു നെറ്റിയേൽ കൈ വച്ച് ദച്ചുന്റെ അടുത്തേക്ക് പോകാൻ നിന്നതും ദച്ചു തനുനെ വലിച്ചു കൊണ്ട് അവിടുന്ന് ഓടിയിരുന്നു.അപ്പുവേട്ടൻ വേറെ ഒന്ന് ചെയിതിലെ.... " മാളു ഇല്ലാ.. എന്റെ ഫോൺ പൊട്ടിച്ചു അത്രേ ഒള്ളു " ദച്ചു പിനെ എപ്പളാ കണ്ടത്.... " പല്ലു പിനെ ഒരു റോഡിൽ വച് ഒരു പ്രശ്നം ഉണ്ടായി.... " ദച്ചു റോഡിൽ വച്ചോ...' മാളു ഹാ.... അന്ന് ഞന റോങ്ങ്‌ സൈഡ് വന്ന് ഇടിച്ചത്.... അപ്പുവേട്ടനെ കണ്ടതും ദെ ഈ ഹാർട്ട്‌ പടപടാനു ഇടിക്കാൻ തുടങ്ങി....അപ്പുവേട്ടൻ എന്നെ നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി....

എന്നെ മനസിലായി എന്ന്...ഞൻ സോഫ്റ്റ്‌ ആയി സംസാരിച്ചാൽ മിക്യവാറും എന്റെ തലേകേറി നിരങ്ങും എന്ന് എനിക്ക് അറിയായിരുന്നു.... അത് കൊണ്ട് തന്നെ ഞൻ ആദ്യം തുടങ്ങി... മൂന്നാലു ചിത്ത വിളിച്ചിട്ട് ഞൻ പോയി.... അടിപൊളി..." പല്ലു ഞൻ അന്ന് പറഞ്ഞപോലെ നീയാ എന്റെ അപ്പുവേട്ടന് ചേർന്ന പെണ്ണ് " മാളു കണ്ണൊക്കെ തുടക്കുന്ന പോലെ കാട്ടി കൊണ്ട് പറഞ്ഞു... പല്ലു പിന്നെ മുറിയിലേക്ക് പോവാൻ നിന്നില്ല... അവരുടെ ഒപ്പം കിടന്നു.... പിറ്റേന്ന് ഉച്ചകാലത്തെ ഉണ്ണ് ഒക്കെ കഴിഞ്ഞു അവര് മടങ്ങി..... അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.... പല്ലു ഹോസ്പിറ്റലിൽ പോയി തുടങ്ങി... സാക്ഷിയുടെ കേസ് അതിന്റെ ഒപ്പം പോയികൊണ്ടിരുന്നു. അന്ന് പല്ലു അങ്ങനെ പറഞ്ഞതിന് ശേഷം ധ്രുവ് പല്ലുനോട് അധികം മിണ്ടാറില്ല.... പല്ലുനെ അത് ചെറുതായി സങ്കടപെടുത്തിയിരുന്നു ഒരു ദിവസം ധ്രുവ് ഓഫീസിൽ നിന്നും തിരിച്ചു വന്നപ്പോൾ പല്ലുനെ കണ്ടിരുന്നില്ല... അവൾ ഇതുവരെ വന്നിലെ.... " ധ്രുവ് സ്വയം പറഞ്ഞു കൊണ്ട് താഴേക്കു ചെന്നു ശാരദ അവനു ചായ കൊടുത്തു പല്ലു ഇതുവരെ വന്നിലെ അമ്മേ ... "

ചായകുടിക്കുന്നതിനിടയിൽ ധ്രുവ് ചോദിച്ചു... ഏട്ടന് അപ്പൊ ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ അനേഷിക്കാൻ അറിയാലേ..." ധ്രുവനെ കളിയാക്കി കൊണ്ട് ദച്ചു പറഞ്ഞു മിണ്ടാണ്ടിരിയാടി😡...." ധ്രുവ് പറഞ്ഞു ദച്ചു സൈലന്റ് ആയി ഹോസ്‌പിറ്റലിൽ പോയിട്ട് ഇതുവരെ വന്നില്ലെടാ .. വരണ്ട സമയം കഴിഞ്ഞു.. കാണാനില്ലാലോ.. അമ്മേ ഞാൻ കുറെ വിളിച്ചു നോക്കി..ഫോൺ സ്വിച്ചഡ് ഓഫാ.." ദച്ചു ധ്രുവ് എനിക്കെന്തോ പേടി തോന്നണു.. നീ ഒന്ന് പോയി.. നോക്ക്യേ.."ശാരദ എന്തിന്..?കൊച്ചു കുഞ്ഞോന്നുമല്ലലോ.. വന്നോളും.."ധ്രുവ് നീ എന്താടാ ഇങ്ങനെ.. ആ കുട്ടീടെ ഉത്തരവാദിത്തം ഇനി നിനക്ക.. അവൾ നിന്റെ ഭാര്യയാ.."ശാരദ ധ്രുവ് ഒന്നും മിണ്ടാതെ ഒരുനിമിഷം നിന്നശേഷം കീ എടുത്തു പോയി.. ഞാൻ പോയി നോക്കിയിട്ട് വരാം.." ധ്രുവ് പറഞ്ഞുകൊണ്ട് പോയി.. ഹോസ്പിറ്റലിൽ ചെന്നിട്ടു നോക്കിയപ്പോ വണ്ടി പുറത്തു കിടപ്പുണ്ടായിരുന്നു.. അവൻ അകത്തു ചെന്ന് റിസപ്ഷനിൽ പോയി ചോദിച്ചു.. "ഡോക്ടർ പല്ലവി " സോറി സർ രണ്ട് പല്ലവി ഉണ്ട്.. ഏത് പല്ലവി ആണ്..

പല്ലവി ധ്രുവനാഥ്‌ ആണോ.." ആ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.. അതെ... ഡോക്ടർ അവിടെ ഐ സി യൂ വിൽ ഉണ്ട് ഒരു എമർജൻസി കേസ് ഉണ്ട്.... റിസെപ്ഷനിസ്റ് ധ്രുവിന് അങ്ങോട്ടുള്ള വഴിയും പറഞ്ഞു കൊടുത്തു.. ധ്രുവ് അങ്ങോട്ട് ചെന്നതും പല്ലു ഐ സി യുവിൽ നിന്ന് പുറത്ത് വന്നതും ഒരുമിച്ചാണ്.. ധ്രുവിനെ അവൾ കണ്ടില്ലായിരുന്നു.. അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു ഇരുകൈകൾ കൊണ്ടും മുഖം ഒന്നു അമർത്തി തടവി... അടുത്താരോ വന്നിരുന്ന പോലെ തോന്നിയപ്പോൾ ആണ് അവൾ തല ഉയർത്തി നോക്കിയത്.. ധ്രുവ് ആയിരുന്നു.. എന്തുപറ്റി ഡോക്ടർക്ക്..?" ധ്രുവ് ഗൗരവത്തോടെ ചോദിച്ചു.. ഒരുനിമിഷം മൗനമായി ഇരുന്ന ശേഷം അവൾ പറഞ്ഞു.. ഒരാക്സിഡന്റ് ആയി വന്ന കുട്ടിയ .. ബോധം വീണിട്ടില്ല.. തലക്ക് നല്ല ആഴത്തിൽ പരിക്കുണ്ട്... ഞങ്ങള്ക്ക് ആവും വിധം ഞങ്ങൾ ശ്രമിച്ചു..

പക്ഷെ.. വെന്റിലേറ്ററിലേക്ക് മാറ്റി.. കോമ സ്റ്റേജ്.." അവൾ ധ്രുവിനെ ഒന്നു നോക്കി.. തന്റെ വാക്കുകൾക്ക് ഒരു കുട്ടിയെ പോലെ കാതോർത്തിരിക്കുന്ന ധ്രുവിനോട് അവൾക്ക് ഒരു നിമിഷം വാത്സല്യം തോന്നി.. പല്ലു തുടർന്നു.. ഞങ്ങൾ മെഡിക്കൽ ഫീൽഡ് കേണഞ്ഞു പരിശ്രമിച്ചിട്ടും തോറ്റു പോകുന്ന ഒരവസ്ഥ ഉണ്ട്.. ഊരോ പേരോ നാടോ ജാതിയോ മതമോ ഒന്നും നോക്കാതെ ഏതൊരു ജീവനെയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ജീവൻ തന്നെ നഷ്ടപ്പെടുത്താൻ സാധിക്കും.. എന്നാൽ ഇങ്ങനൊരവസ്ഥ...........................മെഡിക്കൽ മിറക്കിൾ.... അത് മാത്രം ആണ് ഇനി രക്ഷ ആ കുട്ടിക്ക്.. കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടിയില്ല.. പോകാം.. അമ്മ വിഷമിച്ചിരിക്ക.."ധ്രുവ് മ്മ്.." അവളൊന്നു മൂളി... ധ്രുവ്.............. കാറിൽ കേറാൻ പോവുന്ന സമയത്ത്... ആരോ തന്നെ വിളിക്കുന്ന പോലെ തോന്നി ധ്രുവ് തിരിഞ്ഞു നോക്കി....

ഒപ്പം പല്ലുവും ശ്രെദ്ധ.... What a surprise ...നീ എന്താ ഇവിടെ... " ധ്രുവ് Surprise ആവണോല്ലോ😁....നിന്റെ കോളേജ് ക്രഷ് ആയിരുന്നിലെ ഞൻ...ഞൻ ഇവിടെ എന്റെ ഫ്രണ്ടിനെ കാണാൻ വന്നതാ....നീ എന്താ എവിടെ " ശ്രെദ്ധ "കോളേജ് ക്രഷ് ആയിരുന്നിലെ ഞൻ..." ആ വാക്കുകൾ പല്ലുന്റെ കാതിൽ മുഴുങ്ങി കേട്ടു...അവൾ ധ്രുവിനെയും ശ്രെദ്ധയെയും മാറി മാറി നോക്കി ഞൻ ഇവളെ കുട്ടൻ വന്നത്.... " പല്ലുനെ ചുണ്ടി ധ്രുവ് പറഞ്ഞു അപ്പോളാണ് ശ്രെദ്ധ പല്ലുനെ ശ്രെദ്ധിക്കുന്നത്.... ഇത് ആരാ.... വൈഫ്‌ ആണോ... " ശ്രെദ്ധ പെട്ടന്ന് ധ്രുവിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയില്ലായിരുന്നു.... അന്ന് പല്ലു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വന്നതും ധ്രുവ് പറഞ്ഞു.... " അല്ല... എന്റെ ഫ്രണ്ട... " ധ്രുവ് അങ്ങനെ പറഞ്ഞതും.... പല്ലു ഞെട്ടി പോയി.... ഒരിക്കിലും അവൾ വിചാരിച്ചിരുന്നില്ല ഇങ്ങനെ പറയുമെന്ന്.... അവൾക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു ധ്രുവിന്റെ വാക്കുകൾ.... അവളുടെ കണ്ണൊക്കെ നിറഞ്ഞവന്നിരുന്നു.... അവൾ ആരും കാണാതെ അമർത്തി തുടച്ചു.... എങ്കിൽ ശെരിയാടാ...

നമ്മുക്ക് പിന്നെ മീറ്റ് ചെയ... നിന്റെ number ഒന്ന് തരോ..." ശ്രേദ്ധ അതിനു എന്താ... " എന്നും പറഞ്ഞു ധ്രുവ് number കൊടുത്തു ഒരു ഷേക്ക്‌ഹാൻഡ് കൊടുത്ത്... അവര് പിരിഞ്ഞു... തിരിച്ചുള്ള യാത്രക്കിടയിലും അവർ മൗനമായിരുന്നു..പല്ലു പുറത്തേക്ക് നോക്കി ഇരുന്നു..ഇടക് കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു ധ്രുവ് വണ്ടി നിർത്തി..പല്ലു അവനെ നോക്കിയപ്പോൾ അവൻ ഇറങ്ങാൻ പറഞ്ഞു.. ഇത്രയും നേരം ആയില്ലേ.. എന്തേലും കഴിക്കാം.. ഇറങ്ങ്.."ധ്രുവ് അവന്റെ സൗമ്യമായ പെരുമാറ്റം പല്ലുനെ അതിശയിപ്പിച്ചു.. അവർ ഒരു റെസ്റ്ററന്റിൽ കയറി.. പല്ലു ഒരു ചായ മാത്രം മതി എന്ന് പറഞ്ഞു.. ചായ കുടിച്ചു ഇറങ്ങി കാറിനടുത്തു എത്തി. യ്യോ ന്റെ ഫോൺ അവിടെ ഇരിക്ക ഞാൻ എടുത്തിട്ട് വരാം.."പല്ലു പല്ലു വേഗം അകത്തേക്ക് പോയി.. ഫോൺ എടുത്തു അവൾ തിരിഞ്ഞപ്പോൾ ധ്രുവ് കാറിനടുത്തു തന്നെ ഉണ്ട്.. അവൾ അവന്റെ അടുത്തേക് നടന്നു പെട്ടന്ന് ന്തോ കണ്ടപോൽ പല്ലുന്റെ വേഗത കൂടി.. അവൾ ധ്രുവിന്റെ അടുത്തെത്തിയതും അവനെ ഉന്തി മാറ്റി.. ഒരു ചെറിയ അലർച്ചയോടെ കാറിൽ പിടിച്ചു നിന്നു.. ധ്രുവ് നോക്കുമ്പോൾ കത്തി അവളുടെ വയറിൽ തുളഞ്ഞു കേറി ഇരിക്കുന്നു... പല്ലു....!!!!!!!! ....തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story