നീയില്ലാതെ: ഭാഗം 28

neeyillathe

രചന: AGNA

ധ്രുവ് നോക്കുബോൾ ആരുടയോ കത്തി അവളുടെ വയറിൽ തുളഞ്ഞു കേറി ഇരുന്നു... പല്ലു.....!!!!!! ധ്രുവിന്റെ അലർച്ച അവിടെ എങ്ങും പരനു.... ഷെണം നേരം കൊണ്ട് കുത്തിയാൾ ഓടി രക്ഷപ്പെട്ടിരുന്നു... പുറകെ പോകൻ നോക്കിയങ്കിലും അത് വേണ്ടാന്നു വെച്ചു.... അപ്പോളേക്കും ആളുകൾ ഓടി കുടിയിരുന്നു.... അവൻ അവളെ പൊക്കി കാറിൽ കേറ്റി ഹോസ്പിറ്റിലക്ക് വിട്ടു.... ഹോസ്പിറ്റലിലേക് പോകുന്ന വഴി അവൾ വേദന കൊണ്ട് പുളയുനുണ്ടായിരുന്നു.... പതിയെ അവളുടെ ബോധം മറഞ്ഞു തുടങ്ങി...... "പല്ലു.... "വണ്ടി ഓടിക്കുന്നതിനിടയിൽ.... അവൻ അവളെ വിളിച്ചു... ആ സമയത്ത് അവന്റെ ശബ്‌ദം ഇടറി ഇരുന്നു..... ഹോസ്പിറ്റലിൽ എത്തിയതും അവൻ അവളെ കൈകളിൽ കോരി എടുത്തുകൊണ്ട് ഓടി... അപ്പോളേക്കും അറ്റെൻഡർ ഒരു സ്‌ട്രക്ച്ചർ ആയി വന്നിരുന്നു അവൻ അവളെ അതിൽ കിടത്തി.... Icu ലേക്ക് കേറ്റുമ്പോളും "പല്ലു "എന്നും പറഞ്ഞു വിളിക്കുന്നുണ്ടായിരുന്നു.... അതിന്റെ ഒപ്പം അവൻ അറിയാതെ അവന്റെ കണ്ണുനിറഞ്ഞിരുന്നു....

ഒഴുകുന്ന കണ്ണുനീർ തുടച് മാറ്റുമ്പോൾ ആണ് അവനു മനസിലായത് താൻ ഇത്രയും നേരം കരയുകയായിരുന്നു എന്ന്.... എന്റെ ജീവൻ രക്ഷിക്കാൻ ആണ് അവൾ അങ്ങനെ ചെയ്തത്.... ഞാൻ അവളെ കുറെ ഉപദ്രവിച്ചു... വാക്കുകൾ കൊണ്ട് കുത്തി നോവിച്ചു സങ്കടപെടുത്തി... ഒരു തെറ്റും അവൾ എന്നോട് ചെയ്തിട്ടില്ല എന്നിട്ടും അവളെ ഞൻ എന്തിനാ വേതിനിപ്പിക്കുന്നത് എന്ന് അവൻ സ്വയം ചോദിച്ചു.... ഉത്തരം ഇല്ലാത്ത ചോത്യം ആയിരുന്നു അത്... ധ്രുവേട്ടാ... എന്താ ഇവിടെ..." മാളൂന്റെ വിളി ആണ് ധ്രുവിനെ സ്വബോധത്തിലേക് കൊണ്ടുവന്നത്... ധ്രുവിന്റെ കോലവും... ഡ്രെസ്സുമേൽ ഒള്ള രക്തവും കണ്ട് അമ്പരന് നിൽക്കുകയാണ് മാളു.... അത്... അത്... പല്ലു.. " icu യിലേക്ക് ചുണ്ടി ധ്രുവ് പറഞ്ഞു... അപ്പോളേക്കും icu യിൽ നിന്നും നേഴ്സ് പുറത്ത് വന്നു മൂന്നാലു പേപ്പേഴ്സ് കൊണ്ടുവന്നു അതിലൊക്കെ ഒപ്പ് ഇടിപ്പിച്ചു ധ്രുവിനെ കൊണ്ട് മാളു അപ്പോളേക്കും icu യിലേക്ക് കേറി കാര്യങ്ങൾ ഒക്കെ മനസിലാക്കി... അപ്പൊ തന്നെ അപ്പുനേം ജീത്തുനേം വിവരം അറിയിച്ചു....

മനസ് അക്കെ മരവിച്ച അവസ്ഥ ആയിരുന്നു അവനു.... കുറച്ചു നേരം കഴിഞ്ഞതും അപ്പും ജീത്തും വന്നു എന്താടാ ധ്രുവ് സംഭവിച്ചത്... " ജിത്തു ധ്രുവിന്റെ അടുത്തു വന്നുകൊണ്ട് ചോദിച്ചു... ധ്രുവ് ഒന്നും മിണ്ടാതെ നിന്നു.. അപ്പു ധ്രുവിന്റെ അടുത്ത് വന്ന് ഒന്ന് പൊട്ടിച്ചു.... അപ്പുന്റെ പ്രവർത്തി കണ്ട് എല്ലാവരും ഒന്ന് ഞെട്ടി.... " ഇതുവരെ നീ ന്റെ പല്ലുനെ സ്നേഹിച്ചിട്ടില്ല...ഭാര്യ ആയി കണ്ടട്ടില്ല....അവൾക് എന്ത് വന്നാലും നിനക്ക് കുഴപ്പം ഒന്നുമില്ലലോ...നിനക് വലുത് നിന്റെ കാര്യങ്ങൾ അല്ലെ... അന്ന് തന്നെ ഈ കല്യാണം വേണ്ടന്ന് നിനക്ക് പറയാമായിരുന്നു... എങ്കിൽ... എങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു.... എന്റെ പല്ലു ...."അപ്പു വല്ലാത്ത ഒരു മാനസികാ അവസ്ഥയിൽ ആയിരുന്നു... ധ്രുവിന് ഒന്നും പറയാൻ കഴിഞില്ല... എന്താ അപ്പു ഇത്.... ഇങ്ങനെ ഒന്നും പറയാതെ..." ജിത്തു അവരുടെ ഇടയിൽ വന്നു നിന്നു പിന്നെ.... പിന്നെ ഞാൻ എന്താ പറയാ.... ഒരു കാര്യം ഞാൻ പറയാം... പല്ലുന് നിന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു ധ്രുവ് ... അത് അവൾ എന്നോട് പറഞ്ഞിട്ടും ഉണ്ട്..

.നിനക്ക് ഒരു ശല്യം ആയി അവൾ ഇനി കാണില്ല.... ഞാൻ അവളെ കൊണ്ടുപോയ്ക്കോളാം എന്റെ കൂടെ..." അപ്പു ധ്രുവിനെ നോക്കി പറഞ്ഞു.... ധ്രുവ് തളർന്നു ചെയറിലേക്ക് ഇരുന്നു.... അവന്റെ ഷർട്ട്‌ നിറയെ രക്തം പുരണ്ടിരുന്നു.... അവൻ അതിൽ വിരൽ ഓടിച്ചു... പല്ലുന് നിന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു ധ്രുവ്... ഓർക്കുംതോറും കണ്ണുനീരിനെ തടഞ്ഞു നിർത്താൻ അവന് കഴിഞ്ഞില്ല... സമയം അതിവേഗം കടന്ന് പോയി..... വീട്ടിൽ ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല.... സമയം എന്താണ്ട് 11.30 ഒക്കെ ആയതും ഡോക്ടർ ICU വിൽ നിന്നും പുറത്തേക്ക് വന്നു.... എല്ലാവരും ടെൻഷനോട് അദ്ദേഹത്തെ നോക്കി now she is fine..." ഡോക്ടർ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു.... തന്റെ ജീവൻ തിരിച്ചുകിട്ടിയപോലെ ധ്രുവിന് തോന്നി thank u ഡോക്ടർ..... thank u..."ജിത്തു ഓടിപ്പോയി ഡോക്ടറെ എടുത്ത് പൊക്കി... ഹേയ്.... താൻ എന്താടോ ഈ കാണിക്കുന്നെ.... വിടെടോ... ഹോ... സോറി.... പെട്ടന്നുള്ള ആവേശത്തിൽ....😁" പിടി വിട്ട് കൊണ്ട് ജിത്തു പറഞ്ഞു...

എന്നിട്ട് അപ്പുനെ കെട്ടിപ്പിടിച്ചു ഒന്ന് കാണാൻ പറ്റുവോ ഡോക്ടർ... " ധ്രുവ് ഇപ്പൊ പറ്റില്ല.... 8 മണിക്കൂർ കഴിയും കണ്ണ് തുറക്കാൻ... അത് കഴിഞ്ഞാൽ ഒരാൾക്ക് കയറി കാണാം.... " ഡോക്ടർ അകത്തേക്ക് പോയി... അപ്പു പതിയെ ധ്രുവിന്റെ അടുത്തേക്ക് വന്നു സോറി ധ്രുവ് .... ഞാൻ അപ്പോഴത്തെ വിഷമത്തിൽ എന്തൊക്കെയോ..... " അപ്പു പറഞ്ഞു തീരും മുൻപ് ധ്രുവ് അവനെ കെട്ടിപ്പിടിച്ചു... ധ്രുവ്.... ഞാൻ വീട്ടിലേക്ക് വിളിച് പറഞ്ഞിട്ടുണ്ട്....പല്ലുന്റെ വീട്ടിലും വിളിച്ചു.... കുഴപ്പം ഒന്നും ഇല്ലന്ന് ഞാൻ പറഞ്ഞു.... എല്ലാവരും ഇപ്പൊ വരും... നീ പോയി ഈ ഡ്രസ്സ്‌ ഒന്ന് മാറി ഫ്രഷ് ആയി വാ...ഞങ്ങൾ ഇവിടെ ഉണ്ടല്ലോ...നിന്റെ ദേഹത്ത് ഈ ബ്ലഡ്‌ കണ്ടാൽ അവർ പേടിക്കും... " ജിത്തു ധ്രുവിന് അവിടുന്ന് പോകാൻ തോന്നിയില്ല..... ഒരു തവണ എങ്കിലും പല്ലുനെ ഒന്ന് കാണാൻ മനസ്സ് ആഗ്രെഹിച്ചു..എങ്കിലും ഒന്ന് ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി എന്റെ പ്രാർഥന ദൈവം കേട്ടു 😌"മാളു നീ എന്താ പ്രാർഥിച്ചത്..."ജിത്തു പല്ലുന് ഒന്നും പറ്റാത്തിരുന്നാൽ അപ്പുവേട്ടന് ആദ്യം ഉണ്ടാകുന്ന ആൺ കുട്ടിയുടെ മുടി പളനിയിൽ പോയി മൊട്ട അടിക്കാം എന്ന് ഞാൻ നേർന്നു 😌" മാളു 😬

നിനക്ക് സ്വന്തം പ്രോപ്പർട്ടിയുടെ കാര്യം നോക്കിയാൽ പോരേ..."അപ്പു ഏയ്... No.... Never 😌" മാളു ഇങ്ങനെ പോയാൽ എന്റെ 14 കുട്ടികളുടെയും തല ഞാൻ മുട്ട ആക്കേണ്ടി വരും... " അപ്പു പറഞ്ഞത് കേട്ട് ജിത്തു വായും പൊളിച്ചു നില്കുകയാ 14 ഓഓഓഓ 😵 " ജിത്തു എന്തെ.... നിനക്ക് 5 ആകാമെങ്കിൽ എനിക്ക് 14 പറ്റില്ലേ 😏... "അപ്പു ഞാൻ ഒന്നും പറഞ്ഞില്ലേ.... 🤐" ജിത്തു സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.... ഡോക്ടർ പറഞ്ഞ 8 മണിക്കൂർ കഴിഞ്ഞു.... പെട്ടന്ന് മാളു അവന്റെ അടുത്തേക്ക് വന്നു... ധ്രുവേട്ടാ... പല്ലു കണ്ണ് തുറന്നു.... ഒരാൾക്ക് കേറി കാണാം.... മാളു പറഞ്ഞപ്പോൾ തന്നെ ധ്രുവ് അവളുടെ കൂടെ അങ്ങോട്ട് ചെന്നു... അകത്തേക്ക് കയറിയതും ബെഡിൽ തളർച്ചയോടെ കിടക്കുന്ന പല്ലുനെ അവൻ കണ്ടു... ധ്രുവ് പതിയെ പല്ലുന്റെ അടുതെക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു... അവൾ കണ്ണുകൾ വലിച്ചു തുറന്ന് അവനെ നോക്കി വേദനകൾക്കിടയിൽ ഒന്ന് പുഞ്ചിരിച്ചു...

അത് കണ്ടതും സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു... വേദന ഉണ്ടോ...." ധ്രുവ് അവളെ നോക്കി ചോദിച്ചു... ഹ്മ്മ്..... ഞാൻ പേടിച്ചു പോയി.... ആദ്യം കണ്ണ് തുറന്നപ്പോൾ എവിടെയാണെന്ന് മനസിലായില്ല...ആരെയും കണ്ടില്ല " പല്ലു നിഷ്കളങ്കമായി അവനെ നോക്കി നീ എന്ത് മണ്ടത്തരം ആണ് പല്ലു കാട്ടിയത്.... ഞൻ ആയിരുന്നു ഇവിടെ കിടക്കേടിരുന്നത്.... " ധ്രുവ് ധ്രുവേട്ടാ അങ്ങനെ ഒന്നും പറയരുത്.... ധ്രുവേട്ടന് എന്തെകിലും പറ്റിയാൽ എനിക്ക് സഹിക്കൂല്ല...എന്നാ വിട്ട് എവിടേയും പോവൂല്ലന് എനിക്ക് വാക്ക് താ... സ്നേഹിച്ചില്ലങ്കിലും വേതനിപ്പിക്കാൻ എങ്കിലും എന്റെ കൂടെ വേണം... നിന്നെ വിട്ടിട്ട് ഞാൻ എവിടേയും പോവില്ല....എല്ലാവരും പുറത്തുണ്ട്... " ധ്രുവ് ഒന്നുകൂടി അവളുടെ കൈ ചേർത്ത് പിടിച്ചു... കൂടുതൽ സ്‌ട്രെയിൻ കൊടുക്കണ്ട....

ഒരുപാട് സംസാരിക്കാൻ പാടില്ല..നിങ്ങൾ പുറത്തേക്ക് പൊയ്ക്കോളൂ... " ഒരു നേഴ്സ് വന്നു ധ്രുവിനോട് പറഞ്ഞു... ഞാൻ പുറത്തുണ്ട്.... നീ പേടിക്കണ്ട.... ഞാൻ എപ്പോഴും കൂടെ ഉണ്ട്.... ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട... " ധ്രുവ് ധ്രുവ് പറഞ്ഞതും പല്ലു ഒരു നേർത്ത ചിരി സമ്മനിച്ചു... ധ്രുവ് പുറത്ത് ഇറങ്ങിയതും അവിടെ നിൽക്കുന്ന അളെ കണ്ട് ആദ്യം സന്തോഷിച്ചു എങ്കിലും ഷെണം നേരം കൊണ്ട് അത് ഇല്ലാതായി ...തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story