നീയില്ലാതെ: ഭാഗം 49

neeyillathe

രചന: AGNA

ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.....പല്ലു ഇപ്പോ ഹോസ്പിറ്റലിൽ പോവുന്നില്ല.....ധ്രുവ് ഓഫീസിൽ പോകുമെങ്കിലും കൂടുതൽ സമയവും പല്ലുന്റെ കൂടെ ആയിരുന്നു....അവളുടെ വയറിലേക്ക് ചുണ്ടുകൾ ചേർത്തുകൊണ്ട് അവൻ എന്നും ആ കുഞ്ഞിനോട് സംസാരിക്കും....അവൾ പറയുന്നതെന്തും അവൻ അവൾക്ക് മുന്നിൽ എത്തിക്കും.... ഏഴാം മാസം പല്ലുനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ചടങ് ഉണ്ടായിരുന്നു.... പക്ഷെ പിറ്റേന്ന് തന്നെ ധ്രുവ് അവളെ കൂട്ടിക്കൊണ്ട് വന്നു....അവളെ വിട്ട് നിൽക്കുന്ന കാര്യം അവന് ചിന്തിക്കാൻ പോലും കഴിയാതെയായി.... ദച്ചൂന് ആണെങ്കിൽ പെട്ടന്ന് ആ കുഞ്ഞ് ഒന്ന് ജനിച്ചാൽ മതിയെന്നെ ഉള്ളു....കൊച്ചു tv യിൽ ഡോറ ബുജി കാട്ടുന്നത് എല്ലാം അവൾ ഇപ്പൊത്തന്നെ ചിന്തിച്ചുകൂട്ടിയിട്ടുണ്ട്...... അപ്പു പെയിന്റിങ്ങും എക്സിബിഷനും ഒക്കെയായി ഓടി നടന്നു...... മാളു ഒരു ഉമ്മ കൊടുത്തപ്പോൾ ജിത്തൂന്റെ പിണക്കം മാറി.... ജിത്തു ഇപ്പൊ ഒരു ഡാൻസ് അക്കാഡമി തുടങ്ങാൻ ഉള്ള പ്ലാൻ ആയി നടക്കുകയാണ്.....

ദച്ചു ഗുളിക കഴിക്കുന്ന പോലെ ദിവസവും നാലു നേരവും അപ്പുനെ വിളിക്കും.... വയർ വിർത്തിട്ടുണ്ട് പ്രെഗ്നന്റ് ആണോ എന്ന് ഡൌട്ട് ഉണ്ടാനും പറഞ്ഞു.... അപ്പു ചിത്ത പറഞ്ഞു ഓടിക്കും എങ്കിലും പിന്നേം വിളിക്കും... Last സഹികെട്ടു അപ്പു അവളേം കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി... റിസൾട്ട്‌ നെഗറ്റീവ് ആയപ്പോൾ ആണ്... ദച്ചൂന് സമാധാനം ആയത്... രണ്ട് മാസം കടന്നു പോയി...ചെറിയ രീതിയിൽ അപ്പൂന്റേം ദച്ചുന്റേം പിന്നെ ജിത്തൂന്റേം മാളൂന്റേം നിശ്ചയം നടത്തി....കല്യാണത്തിനുള്ള മുഹൂർത്തം ഉടനെ ആണ്....കല്യാണം കുറച്ചു നാള് കൂടി കഴിഞ്ഞു മതി എന്നായിരുന്നു എല്ലാവരുടെയും തീരുമാനം... കാരണം രണ്ടാഴ്ച കഴിഞ്ഞാൽ പല്ലുന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവണം.....പക്ഷെ രണ്ടു കല്യാണവും ഒരുമിച്ച് നടത്താൻ പറ്റിയ വേറെ മുഹൂർത്തം ഇല്ലായിരുന്നു....അതുകൊണ്ട് നടത്താൻ തീരുമാനിച്ചു....പിന്നെ എല്ലാം പെട്ടന്നായിരുന്നു.... ഒരാഴ്ച കൊണ്ട് ഡ്രസ്സ്‌ എടുക്കലും ആഭരണം എടുക്കലും എല്ലാം കഴിഞ്ഞു.......കല്യാണം ഓഡിറ്റോറിയത്തിൽ വച്ചാണ്....

പല്ലുന് യാത്രചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു....അതുകൊണ്ട് അവൾ കല്യാണത്തിന് പോകാതിരിക്കോ.... no നെവർ... ഓഡിറ്റോറിയം അടുത്താണെന്നും കാറിന് പോയാൽ കുഴപ്പം ഇല്ലന്നും ഒക്കെപ്പറഞ് അവൾ പോകാൻ എപ്പോഴേ റെഡി.... കല്യാണ തലേന്ന് ഹൽദിയും മെഹന്തിയും പാട്ടും ഡാൻസും എല്ലാം ഉണ്ടായിരുന്നു....ധ്രുവിന്റെ വിട്ടിൽ വച്ചായിരുന്നു പരിപാടി.... ധ്രുവ് നോക്കിയിട്ട് പല്ലുനെ ഒരിടത്തും കാണുന്നില്ല.... ധ്രുവ് അകത്തു കേറി .... കിച്ചണിൽ ചെന്നു നോക്കിയപ്പോ... സ്ലാബുമേൽ ഇരുന്നു അച്ചാർ തീന്നുന്ന പല്ലുനെ.....അച്ചാറിന്റെ ഭരണിയും അടുത്തിരിപ്പുണ്ട്.... നല്ല കണ്ണിമാങ്ങ അച്ചാർ....... ഇങ്ങനെ ഒരു അച്ചാർ ഭ്രാന്തി....വാ കിടക്കം സമയം ഒരുപാടായി.... ധ്രുവേട്ടൻ പൊക്കോ ഞൻ ഇത് തിർത്തിട്ടാ വരാ...." അവൾ കൈയിൽ ഉണ്ടായിരുന്ന അച്ചാർ വായയിൽ ഇട്ട് കൊണ്ട് സ്ലാബിൽ നിന്നിറങ്ങി.... സ്സ്... എന്തൊരു എരുവാ... " പല്ലു എരുവാലിച്ചുകൊണ്ട് പറഞ്ഞു ഇത്ര കഷ്ടപെട്ട് കഴിക്കുന്നത് എന്തിനാ.... " ധ്രുവ് പണ്ടേ അച്ചാർ എനിക്ക് ഒരു വീക്നെസ് ആണ്...

എന്റെ വാവകും ഇഷ്ടായി എന്നാ തോന്നുന്നേ.....നോക്കി നിന്ന് കൊതിവിടാതെ വേണങ്കിൽ കഴിക്ക് ഇന്നാ..."പല്ലു ധ്രുവിന്റെ നേരെ നീട്ടി... അവൻ അവളെ നോക്കി നിന്നതെ ഉള്ളു വേണോ ..."അവൻ ഒന്നും പറയാത്തത് കണ്ട് അവൾ വീണ്ടും ചോദിച്ചു. വേണം.... എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം..."അവൻ അതും പറഞ് അവളെ പിടിച് അവനോട് ചേർത്ത് നിർത്തി അവളുടെ ചുണ്ടുകൾ നുണഞ്ഞു....പല്ലു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവൾ അവന്റെ പാദങ്ങളിലേക്ക് കയറി നിന്നു....അവളുടെ ഇടുപ്പിലുള്ള അവന്റെ പിടി മുറുകിയതും പല്ലു അവനെ പുറകോട്ട് തള്ളി മാറ്റാൻ നോക്കി....അതിനിടയിൽ അവളുടെ കയ് തട്ടി അച്ചാർ ഭരണി താഴെ വീണു പൊട്ടി...ആ ശബ്ദം കേട്ട് ധ്രുവ് അവളിൽ നിന്നും മാറി.... എന്റെ അച്ഛാറ്.....എല്ലാം പോയി "പല്ലു നീ അല്ലെ മറിച്ചിട്ടത്....മര്യാദക്ക് നിന്നാൽ പോരായിരുന്നോ....

എന്തായാലും നല്ല എരിവുള്ള അച്ചാർ ആയിരുന്നു...."അവൻ ചുണ്ട് തുടച്ചുകൊണ്ട് അവളെ നോക്കി ചിരിച്ചു.... പോടാ...." പല്ലു ചുണ്ട് കുർപ്പിച്ചുകൊണ്ട് പറഞ്ഞു.... ശബ്ദം കേട്ട് ശാരത അങ്ങോട്ട് വന്നു.... നിനക്ക് വീണു പൊട്ടി കിടക്കുന്ന അച്ചാറിനെയും അവരെയും ശാരത മാറി മാറി നോക്കി.... ഞാൻ അല്ല അമ്മേ ധൃവേട്ടനാ.... " പല്ലു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞതും ധ്രുവ് പല്ലുനെ കുർപ്പിച്ചു നോക്കി.... പല്ലുന്റെ വർത്താനം കേട്ട് ശാരത ചിരിച്ചുപോയി... ധ്രുവ് ശാരതയുടെ തടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പല്ലുനേം കൊണ്ട് മുകളിലേക്ക് പോയി..... പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയി വന്ന ശേഷം കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.....ആളുകൾ ഒക്കെ എത്തിതുടങ്ങി.........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story