നീയില്ലാതെ: ഭാഗം 51 || അവസാനിച്ചു

neeyillathe

രചന: AGNA

ഓ... അഹ് ഞൻ വിളിച്ചിട്ടുണ്ട്.... വരാതിരുകില്ല.... " ജിത്തു അഹ് 😁... " യാമിനി അഹ്.... പിന്നെ ദേവേട്ടന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല.... തിരക്കുള്ള അളണേ.... " ജിത്തു പറഞ്ഞതും പ്രസാദിന്റെ മുഖം വാടി.... അല്ലു വരിലെ മോനെ... " യാമിനി വരെയിരിക്കും.... " ജിത്തു.....  ജിത്തൂനേം മാളുനേം അപ്പുനേം ദച്ചുനേം സ്റ്റേജിൽ ഇരുത്തി... ഓരോരുത്തരായി വന്നു wish ചെയിതു gift ഒക്കെ കൊടുക്കാൻ തുടങ്ങി..... കിരൺ വന്നതും.... മാളുന്റേം ദച്ചുന്റേം മുഖത് 100വാൾട്ടിന്റെ ബൾബ് കത്തി.... ജിത്തൂന്റേം അപ്പുന്റെ നേരെ മറിച്ചായിരുന്നു... ഫ്യൂസ് പോയ ബൾബ് പോലെ.... Happy married life.... " കിരൺ അതുംപറഞ്ഞു മാളൂനെ നേരെ കൈ നീട്ടിയതും ജിത്തു അപ്പുനെ കടുപ്പിച്ചു നോക്കി...... അത്കഴിഞ് അരുൺ ശ്രെദ്ധയും വന്നു ( രണ്ടുപേരുടേം കല്യാണം കഴിഞ്ഞട്ടോ ) ലച്ചും ഹർഷനും അച്ചും ഹരിയും വന്നു നാലളും അവരെ നോക്കി ആക്കി ചിരിക്കുന്നുണ്ട് എന്തൊക്കെ ആയിരുന്നു... ഹസ്ബൻഡ് വൈഫ്‌... " ഹരി നാലെണതിനെയും കളിയാക്കി കൊണ്ട് പറഞ്ഞു നാല് പേരും നല്ല വൃത്തിക്ക് അവരെ നോക്കി ഇളിച്ചു കൊടുത്തു

പിന്നെ ജിത്തൂന്റേം അപ്പൂന്റേം മാളൂന്റേം ദച്ചുന്റേം ഫ്രണ്ട്സ് ഒക്കെ വന്നു..... ഇതിന്റെ ഇടക്ക് തരുൺ വന്നു.... തരുണിനെ കണ്ടതും ധ്രുവ് കലിപ്പായി.... പല്ലു ധ്രുവിന്റെ കൈയിൽ മുറുകേ പിടിച്ചിട്ട് ഉണ്ട്... Happy married life.... " തരുൺ ദച്ചുനെ നോക്കി ജീവിനില്ലാത്ത ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു.... ദച്ചും തിരിച്ചു ചിരിച്ചു.... അപ്പു രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്.... തരുൺ അപ്പൊ തന്നെ പോയി പോകുന്നതിനു മുൻപ് ധ്രുവിനെയും അവന്റെ കൂടെ നിൽക്കുന്ന പല്ലുനെയും നോക്കി ഒന്ന് ചിരിക്കാൻ ശ്രേമിച്ചു... ധ്രുവ് മുഖം തിരിഞ്ഞു കളഞ്ഞു..... പിന്നെ എല്ലാവരും ഫുഡ്‌ കഴിക്കാൻ പോയി..... ബോഫെയിൽ ഫുഡ്‌ വിളമ്പാൻ നിക്കുന്ന ചെക്കന്മാരെ appu കാണാതെ വായിനോക്കി നിക്കലാണ് ദച്ചുന്റെ പണി.... കൂടെ മാളും ജിത്തും ഉണ്ട്...ജിത്തു തിരിഞ്ഞു നിന്നു ദച്ചുന്റേം മാളൂന്റേം ഫ്രണ്ടിസിനെ വായ നോക്കുകയാണ്..... ദേ ആ രണ്ടാമത് നിക്കുന്ന ചെക്കൻ കൊള്ളാം ലെ...." ദച്ചു ഒന്നാമത്തെ ചെക്കന്റെ മുടി കൊള്ളാം... പക്ഷെ കണ്ണ് പോരാ...." മാളു ദെ ആ blue സാരീ എന്ത് ഷേപ്പാ.... "

ജിത്തു ദെ ആ മുന്നമാത്തെ ചെക്കൻ... ആയോ പൊളി 🙈... " ദച്ചു മാളു just ഒന്ന് തിരീഞ്ഞു ജിത്തൂനെ നോക്കിയതും കണ്ടത് അപ്പുനെ ആണ്.... മാളു നൈസ് ആയിരുന്നു സ്ഥലം കാലിയാക്കി..... നീ എന്താടി ഒന്നും മിണ്ടാത്തത് വാ തുറന്നു വല്ലോം പറ..."ദച്ചു തിരിഞ്ഞു നോക്കാതെ പറഞ്ഞതും അപ്പു അവളുടെ തോളിൽ കയ് വച്ചു... ശ്യേ... ഡിസ്റ്റർബ് ചെയ്യാതെ..."അവൾ ആ കയ് എടുത്ത് മാറ്റി...... "എവിടെയോ പരിചയം ഉള്ള കയ് ആണല്ലോ....മഅപ്പുവേട്ടൻ 😱.... ഈശ്വരാ അത് അപ്പുവേട്ടൻ ആവല്ലേ..." ദച്ചു പതിയെ തിരിഞ്ഞു നോക്കി.... ഹായ് സുഭാഷ് ... മുന്നിൽ തന്നെ കയ്യും കെട്ടി അവളെ നോക്കി നിൽക്കുന്ന അപ്പു..പെട്ടു..അവളുടെ നിലപ്പ് കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു... പക്ഷെ ഗൗരവത്തോടെ നിന്നു അപ്പുവേട്ടൻ എപ്പോ വന്നു..ഈ ചെക്കന്മാർക്കൊന്നും വിളമ്പാൻ അറിയില്ലന്നെ.... ഒരു വൃത്തിയും ഇല്ല....കാണാനും കൊള്ളില്ല.... അതൊക്കെ എന്റെ അപ്പുവേട്ടൻ ....എന്താ ലുക്ക്‌😌"ദച്ചു അവന്റെ കോളർ ശരിയാക്കിക്കൊണ്ട് പറഞ്ഞു....അപ്പു അവളെ കൂർപ്പിച്ചു നോക്കി.... lub you... 🙈😘

"ദച്ചു അതും പറഞ് അവന്റെ കവിളിൽ മുത്തിയിട്ട് ഓടി... മുങ്ങിയെന്നും പറയാം.... അപ്പു അവളുടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് നിന്നു യാമിനിയെ കണ്ടതും ജിത്തു മുങ്ങാൻ നോക്കി പക്ഷെ പറ്റിയില്ല.... ആ അല്ലു തെണ്ടിയെ ഞാൻ എത്ര പ്രാവിശ്യം വിളിച്ചു... എടുത്തില്ല അവൻ ഫ്രണ്ട് ആണ് പോലും ഫ്രണ്ട് 🤧" യാമിനി എന്തെകിലും ചോദിക്കുന്നതിനു മുൻപ് ജിത്തു അഭിനയം തുടങ്ങിയിരുന്നു.... പോട്ടെ മോനെ.... വല്ല സിനിമ ഷൂട്ടിംഗിൽ ആയിരിക്കും.... മ്മ്മ്... എന്നാലും അവൻ വന്നില്ലാലോ.... " ജിത്തു അതുംപറഞ്ഞു അവിടന്നു നൈസ് ആയിരുന്നു. മുങ്ങി.... അവസാനം ഡാൻസ് ആയിരുന്നു......ഡാൻസ് ഫ്ലോർ ഒക്കെ സെറ്റ് ചെയ്തിരുന്നു...നല്ല റൊമാന്റിക് സോങ് പ്ലേയ് ചെയ്ത് ജിത്തും മാളും അപ്പും ദച്ചും കുടി പെയർ കളിക്കാൻ ഡാൻസ് തുടങ്ങി...... 🎶Arikil pathiye idanenjil Aaro moolum raagam.... Mizhikal mozhiyum madhuram Kiniyum neeyennil eenam Mazhaye.... Ilaveyile.... En kanavil.... Aval ariyathe Thaliraniyum pularikalil Manjin thooval veeshi... Melle... Njan melle... Melle aa.....🎶

എല്ലാം മറന്ന് പരസ്പരം ചേർന്ന് നിന്ന് അവർ ഡാൻസ് ചെയ്തു.....കണ്ട് നിൽക്കുന്നവരുടെയെല്ലാം ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.... അവസാനം അവിടെ വച് തന്നെ അവർ ഫസ്റ്റ് നൈറ്റ്‌ നടത്തും എന്ന് തോന്നിയപ്പോ എല്ലാരും കൂടി ഇടിച്ചുകയറി ഡാൻസ് തുടങ്ങി.... പല്ലു ചിരിയോടെ എല്ലാം നോക്കി ഇരുന്നതെ ഉള്ളു....അവൾ പതിയെ വയറിൽ തലോടിക്കൊണ്ടിരുന്നു......പെട്ടന്ന് വയറിലായി ചെറിയ വേദന തോന്നി അവൾക്... അത് കാര്യമാക്കിയില്ല... പിന്നെ അത് കൂടി വന്നു... ധ്രുവേട്ടാ....എനിക്.. ആാ...."പല്ലു അടിവയറിലേക്ക് കയ് ചേർത്തുകൊണ്ട് അടുത്തു നിൽക്കുന്ന ധ്രുവിനോട് പറഞ്ഞു...കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .. എന്താ പല്ലു ... പെയിൻ ഉണ്ടോ...."അവൻ വെപ്രാളത്തോടെ ചോദിച്ചു... ഡോക്ടർ പറഞ്ഞ ഡേറ്റ് ന് ഒരാഴ്ച കൂടി ഉണ്ട്... അവന് ഒന്നും മനസിലായില്ല... എനിക്ക്... വേദനിക്കുന്നു....ആാാാ...."വേദനകൊണ്ട് അവൾ അലറി കരഞ്ഞു... അവന്റെ കയ്യിലേക്ക് പിടിമുറുക്കി....അവളുടെ കാലിൽ നിന്നു ഒഴുകുന്ന blood കണ്ടതും ..പിന്നെ അവൻ ഒന്നും നോക്കാതെ അവളെ എടുത്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങി....അരുണും ശ്രെദ്ധയും അത് കണ്ടിരുന്നു..... ധ്രുവ് ... എന്താടാ...."അരുൺ ഓടി വന്നു.... പല്ലുന് പൈൻ.....

ഹോസ്പിറ്റലിൽ പോണം ഞനും വരാ.... അതുപറഞ്ഞു അരുൺ കാർ start ചെയ്തു...ധ്രുവ് പല്ലുനെയും കൊണ്ട് പിന്നിൽ കയറി....കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു... വാ നമ്മുക്കും പോകാം...."ഹോസ്പിറ്റലിലേക്ക് പോകാൻ അപ്പു തിടുക്കം കൂട്ടി...... റിസ്പഷൻ കഴിയട്ടെ എന്നു പറഞ്ഞു അവരെ പിടിച്ചു നിർത്തി...... റിസ്പഷൻ കഴിഞ്ഞതും എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി... __ ലേബർ റൂമിന്റെ വാതിൽക്കൽ നിൽക്കുമ്പോ ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു...കാറിൽ വച്ച് പല്ലുന്റെ വേദനയും നിറഞ് തൂവിയ കണ്ണുകളും ഓർക്കുമ്പോ നെഞ്ചിൽ എന്തോ കൊത്തിവലിക്കും പോലെ....ഭയം കൊണ്ട് ശരീരം വിറക്കുംപോലെ അവന് തോന്നി....അരുൺ അവനെ ചേർത്ത് പിടിച്ചിരുന്നു... അവന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചു... കുറച്ചു കഴിഞ്ഞതും എല്ലാവരും അങ്ങോട്ടേക്ക് എത്തി... ധ്രുവിന് നെഞ്ച് വല്ലാതെ മിടിക്കുന്ന പോലെ തോന്നി അപ്പു .. എനിക്ക്... എനിക്ക് പേടിയാവുന്നെടാ... അവള്... എന്റെ പല്ലു ....ധ്രുവ് അപ്പുന്റെ തോളിലേക്ക് ചാഞ്ഞു... അവന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്ന ലേബർ റൂമിന്റെ വാതിലിൽ ആയിരുന്നു... ഏയ് ഒന്നുമില്ലെടാ..... കുഞ്ഞ് പെട്ടന്ന് വരും..."അപ്പു അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു... എല്ലാവരുടെയും ഉള്ളിൽ എന്തുകൊണ്ടോ ഭയം നിറഞ്ഞു...

ഏറെ നേരമായിട്ടും അകത്ത് നിന്ന് ഒരു വിവരവും ഇല്ല.... ധ്രുവിനു പല്ലുനെ ഒന്ന് കണ്ടാൽ മതി എന്നെ ഉള്ളു.... ജീവൻ കയ്യിൽപിടിച്ചിരിക്കുന്നതുപോലെ അവൻ വെപ്രാളപ്പെട്ടു..... പെട്ടന്ന് ലേബർ റൂമിന്റെ വാതിൽ തുറന്നു ....ഒരു നേഴ്‌സ് പുറത്തേക്ക് വന്നു പല്ലവി.....പേര് വിളിച്ചതും ധ്രുവ് അവർക്കടുത്തേക്ക് ഓടി... അവന്റെ നിറഞ് വന്ന കണ്ണുകൾ കണ്ടതും ആ നേഴ്‌സ് ഒന്ന് പുഞ്ചിരിച്ചു.... പെൺകുഞ്ഞാണ്.... അവർ പറഞ്ഞത് കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു....അപ്പും ജിത്തും അവനെ ഇറുകെ പുണർന്നു.. പല്ലു ...."അവൻ അവരെ നോക്കി ചോദിച്ചു... പേടിക്കാനൊന്നുമില്ല... മയക്കത്തിലാണ്.....മൂന്ന് മണിക്കൂർ കഴിഞ്ഞാൽ കയറി കാണാം... അവർ ചിരിയോടെ പറഞ്ഞു....അത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്...അപ്പോഴേക്കും മറ്റൊരു നേഴ്‌സ് കുഞ്ഞിനേയും കൊണ്ട് പുറതേക്ക് വന്നു... വെള്ള ടവലിൽ പൊതിഞ്ഞ ഇളം റോസ് നിറത്തിലുള്ള ഒരു കുഞ്...കണ്ണടച് ഉറങ്ങുന്ന കുഞ്ഞിനെ ധ്രുവ് കയ്യിലേക്ക് വാങ്ങി...അവന്റെ കയ് അപ്പോൾ വിറക്കുന്നുണ്ടായിരുന്നു.....

അവൻ ആ കുഞ്ഞുനെറ്റിയിൽ കുഞ്ഞൊരു ഉമ്മ കൊടുത്തു... എല്ലാവരും വന്ന് കുഞ്ഞിനെ കണ്ടു... ജിത്തൂന് ആണെങ്കിൽ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.... "എന്റെ ഫസ്റ്റ് നൈറ്റ് കുളം ആക്കിയിട്ട് ചാടി വന്നിരിക്കുവാ കള്ളിപെണ്ണ് ..."ജിത്തു കുഞ്ഞിനെ നോക്കി പറഞ്ഞു.... അപ്പും ദച്ചും മാളും ചെറു ചിരിയോടെ കുഞ്ഞിനെ നോക്കി നില്കുന്നുണ്ട് പല്ലു ... എനിക്ക് ഒന്ന് കാണാൻ പറ്റുവോ..."ധ്രുവ് ആ നഴ്സിനെ നോക്കി ചോദിച്ചു....അത്രയേറെ അവൻ അവളെ കാണാൻ കൊതിച്ചു. കുറച്ചു കഴിയട്ടെ... ഞാൻ വിളിക്കാട്ടോ..."അവർ ചിരിയോടെ പറഞ്ഞിട്ട് കുഞ്ഞിനെയും വാങ്ങി ഉള്ളിലേക്ക് പോയി.... കുറെ കഴിഞ്ഞതും ധ്രുവിനോട് കയറി കണ്ടോളാൽ പറഞ്ഞു.... അവൻ അകത്തേക്ക് കയറി... സ്ക്രീൻ വച്ച് മറച്ച ഒരു കട്ടിലിൽ പല്ലു കിടക്കുന്നത് അവൻ കണ്ടു...മയക്കത്തിലാണ്...അടുത്തായി കുഞ്ഞിനെ കിടത്തിയിട്ടുണ്ട്....പല്ലുന്റെ മുഖത്ത് നന്നേ ക്ഷീണം ഉണ്ടായിരുന്നു... അവൾ അനുഭവിച്ച വേദന ആ മുഖത്ത് വ്യക്തമാണ്... ഇനി ഒരു വാക്ക് കൊണ്ട് പോലും അവളെ വേദനിപ്പിക്കില്ലന്ന് അവൻ തീരുമാനിച്ചു...

പതിയെ അവളുടെ അടുത്തായി ഇരുന്നു....കുഞ്ഞിനെ കാണുംതോറും മനസ് നിറയുന്നു... പല്ലു ."കവിളിൽ തലോടിക്കൊണ്ട് വിളിച്ചു...അവൾ ഒന്ന് മൂളി....അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... രണ്ട് കവിളിലും ചുണ്ടുകൾ ചേർത്തു... കണ്ണുകൾ നിറഞ്ഞുതൂകി....അവൾ പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി ചിരിച്ചു.... പേടിച്ചോ..."ധ്രുവ് ചോദിച്ചു ഞാൻ അല്ലല്ലോ...ധ്രുവേട്ടൻ അല്ലെ.... പേടിച്ചത്... മുഖം കണ്ടാൽ അറിയാം... "അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചുകൊണ്ട് അടുത്ത് കിടക്കുന്ന കുഞ്ഞിനെ പതിയെ കയ്യിലെടുത്തു നെഞ്ചോട് ചേർത്തു.... മോൾക് പേര് കണ്ടു വച്ചിട്ട് ഉണ്ടോ..." അവള് ആകാംഷയോടെ ചോദിച്ചു... തെന്നൽ ❤️.... നമ്മുടെ തനു... അവൻ സന്തോഷത്തോടെ പറഞ്ഞതും... അവളും ചിരിച്ചു മനസ്സ് തുറന്നുള്ള ചിരി. അവസാനിച്ചു..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story