💝നീയും ഞാനും💝: ഭാഗം 10

neeyum njanjum

രചന: ആമി

"കൈച്ചിട്ട് തുപ്പാനും വയ്യാ മധുരിച്ചിട്ട് ഇറക്കാനും വയ്യാ അതല്ലേ പറയാന്‍ വന്നേ" "അത് തന്നെയാ പറയാന്‍ വന്നേ" "ഇപ്പൊ നിങ്ങടെ പ്രശ്‌നം എന്തേ ഞാൻ നിങ്ങളെ കിസ്സ് ചെയതത് അല്ലെ. ഞാൻ നിങ്ങളെ വേണേൽ കിസ്സ് ചെയ്യും കെട്ടി പിടിക്കും കടിക്കും മാന്തും അടിക്കും സ്നേഹിച്ച് കൊല്ലും താൻ എന്താ ചെയ്യുക ഭാര്യ കിസ്സ് ചെയ്തെന്ന് പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കുമോ" " പരാതി കൊടുക്കില്ല നിന്നെ അടിച്ചു ഭിത്തിയിൽ പതിപ്പിക്കും " " ആണോ എന്നാൽ ഞാൻ അമ്മേ വിളിക്കും ഇപ്പൊ എനിക്ക് തന്നെ പേടിയോന്നും ഇല്ലാ അത് ഇന്നലെ കൂടി പോയീ " " ടി നിന്നെ... നിന്നെ ഉണ്ടല്ലോ " " പോടോ പോയീ റെഡി ആവു എന്നിട്ട് ജോലിക്ക് പോ എന്നാലും ഇത് പോലൊരു പോ ങ്ങനെ ആണല്ലോ ദൈവമേ എനിക്ക് തന്നത് " " പോങ്ങൻ നിന്റെ തന്ത" "താൻ കുറെ നാള്‍ കൊണ്ട് തുടങ്ങിയത് ആണല്ലോ എന്റെ തന്തക്ക് വിളിക്കാൻ തന്നെ ഇന്ന്‌ ഓഫീസില്‍ നിന്ന് വന്നിട്ട് കാണിച്ചു തരാം" " ആ ശെരി " അങ്ങനെ ഓഫീസില്‍ എത്തി. എന്തായാലും ഇവിടെ ഇരുന്നിട്ട് വലിയ ഇതൊന്നും ഇല്ല രാഹുല്‍ ഏട്ടന്റെ cabin ഇല്‍ പോവാം " രാഹുല്‍ ഏട്ടാ"

 " എന്തോന്നാടി നിനക്ക് പണിയൊന്നും ഇല്ലേ ഫയല് എല്ലാം നോക്കിയോ" " ആ നോക്കി ഇനീ ഇവിടെ ഇരിക്കാം എന്ന് കരുതി വന്നതാ" " നീ അവിടെ പോക്കേ" "രാഹുല്‍ ഏട്ടാ നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം" "ആ......ഏ...എന്തോന്ന് ആണ്" "കണ്ണും കണ്ണും നോക്കി ഇരിക്കാം എന്ന് " " നിന്റെ അച്ഛനെ വിളിച്ചു കണ്ണില്‍ നോക്കി ഇരി" " ശെടാ എന്റെ തന്തയുടെ കണ്ണില്‍ നോക്കി തന്നാ ഇത്രേം വര്‍ഷം ഞാൻ വളര്‍ന്നെ ഇനീ രാഹുല്‍ ഏട്ടന്റെ കണ്ണില്‍ നോക്കാം " " ടി പോക്കേ എനിക്ക് ഇവിടെ ഒത്തിരി ജോലി ഉണ്ട് " " ഓ കിഴങ്ങാ താൻ ആ അച്ഛനെ കണ്ടു പടിക്ക് എന്നാ സ്നേഹം ആ അമ്മയോട്. അതിന്റെ ലേശം ഇതിന്‌ കിട്ടിയിട്ടുണ്ടോ" " ടി പോടീ പോ" " ഞാൻ പോണില്ല ഇവിടെ ഇരുന്നോട്ടെ please " " വേണ്ട പൊക്കോ" " ആ ശെരിയെ ഞാൻ പോവാ " " രാഹുല്‍ ഏട്ടാ" " Still I Love you അതല്ലേ എനിക്ക് അറിയാം " " അത് അറിയാം അല്ലെ കൊച്ചു കള്ളന്‍ " " ടി പോ" അങ്ങനെ വീട്ടില്‍ പോണ വഴി നല്ല ഒരു കൊച്ചു പൂച്ച കുഞ്ഞിനെ കണ്ടു. നല്ല ക്യൂട്ട് പൂച്ച. " രാഹുല്‍ ഏട്ടാ വണ്ടി നിര്‍ത്തു എന്നിട്ട് back എടുത്തെ" " ഓ എന്താടീ"

" വണ്ടി എടുക്ക് " രാഹുല്‍ ഏട്ടന്‍ വണ്ടി ബാക് എടുത്തു. ഞാൻ ആ പൂച്ചയെ എടുത്ത് വണ്ടിയിലേക്ക് കയറി. "ടി ഇതിനെ കൊണ്ട് എങ്ങോട്ടാ" "ഇതിനെ വളര്‍ത്താൻ നല്ല രസമുള്ള പൂച്ച" "ഒള്ള ചെളിയില്‍ എല്ലാം കിടന്നതാ ഇതിനെ കൊണ്ട്‌ വീട്ടിലേക്ക് വരണ്ട" " ഇത് ചെളിയില്‍ കിടന്നത് ഒന്നുമല്ല നല്ല രസം ഉണ്ട്" അങ്ങനെ ഞാൻ അതിനെ കൊണ്ട്‌ വീട്ടില്‍ പോയീ അതിന്‌ ആഹാരം ഒക്കെ കൊടുത്തു അതിനെ കളിപ്പിച്ചു കൊണ്ട്‌ മുറിയില്‍ ഇരുന്നു. " ടി ആരോട് ചോദിച്ചിട്ടാ ഇതിനെ അകത്ത് കൊണ്ട്‌ വന്നേ " " മുറിയില്‍ കൊണ്ട് വന്നേയ ഇതിനെ ഇവിടെ എല്ലാം കാണിച്ച് കൊടുക്കാന്‍" " ടി ഇതിനെ എടുത്ത് പുറത്ത്‌ കള" "എനിക്ക് അറിയാം രാഹുല്‍ ഏട്ടന് പൂച്ചയെ പേടിയാണ് അല്ലെ അമ്മ പറഞ്ഞു" "ടി നിന്നെ ഉണ്ടല്ലോ" "അത് പറഞ്ഞപ്പോളാ ഓര്‍ത്തേ രാവിലത്തെ കടം തീര്‍ക്കാന്‍ ഉണ്ട് എന്റെ തന്തയ്ക്കു വിളിച്ചത്തിന്റെ " ഞാൻ ആ പൂച്ചയെ താഴെ ഇറക്കി വിട്ടു എന്നിട്ട് രാഹുല്‍ ഏട്ടന്‍ പോയീ വാതില്‍ അടച്ച് കുറ്റി ഇട്ടു. അങ്ങേര് അവിടെ ഇരുന്ന powder എടുത്ത് എന്റെ തല വഴി ഇട്ടു. " ഡോ തന്നെ ഇന്ന്‌ ഉണ്ടല്ലോ "

ഞാൻ അവിടെ ഇരുന്ന വെള്ളം എടുത്ത് അങ്ങേരുടെ തല വഴി ഒഴിച്ചു. " ടി നീ എന്റെ തലയല്‍ വെള്ളം ഒഴുക്കും അല്ലെ നിന്നെ ഇന്ന്‌" അവിടെ ഇരുന്ന flower was എടുത്ത് എന്റെ നേര്‍ക്ക് എറിഞ്ഞു. ഞാൻ കുനിഞ്ഞ് കൊടുത്തു അപ്പോ അത് അവിടെ ചെന്ന് പൊട്ടി ചിതറി. " ഡോ തന്നെ ഇന്ന്‌ " ഞാൻ അവിടെ ഇരുന്ന ഗ്ലാസ്സ് എടുത്ത് പൊട്ടിച്ചു. അങ്ങേര് അവിടെ ഇരുന്ന jug എറിഞ്ഞ് പൊട്ടിച്ചു. ഞാൻ bathroom ലേക്ക് പോയീ shampoo എടുത്തോണ്ട് വന്നു എന്നിട്ട് തല വഴി ഒഴിച്ചു. "ടി നീ shampoo എടുത്ത് ഒഴുക്കും അല്ലെ എന്റെ കണ്ണ് നീറുന്നു" "എന്നാ പോയീ കഴുകി വാ " അങ്ങേര് കഴുകാൻ പോയിന്റ് തിരിച്ചു വന്നത് വേറെ shaving ക്രീം കൊണ്ട്‌ ആയിരുന്നു. എന്നിട്ട് അത് എന്റെ തല വഴി കമഴ്ത്തി. "ഡോ തന്നെ ഇന്ന്‌ ഞാൻ പോയീ കണ്ണ് കഴുകട്ടെ" ഞാൻ കണ്ണ് കഴുകി വന്നു എന്നിട്ട് ആളുടെ കൈ മാന്തി പറിച്ചു. " ടി നീ എന്നെ മാന്തും അല്ലെ" അങ്ങേര് എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. "മുടിയില്‍ നിന്ന് വിട് വിടാൻ" വിട്ടില്ല ഞാൻ കൈ കയറി കടിച്ചു. "ടി നീ എന്താ പട്ടിയുടെ ജന്മം ആ ". ഞാൻ അവിടെ ചെന്ന് മുടിയില്‍ പിടിച്ചു വലിച്ചു.

"ടി മുടിയില്‍ നിന്ന് വിട് വേദനിക്കുന്നു" " വേദനിക്കും അല്ലെ തന്നെ ഇന്ന്" അങ്ങേര് എന്നെ പിടിച്ചു ഒറ്റ തള്ള്. ഞാൻ അങ്ങേരുടെ shirt വലിച്ച് കീറി. അങ്ങേര് എന്റെ shelf ഇല്‍ ഇരുന്ന സാരിയെല്ലാം താഴെ എടുത്ത് ഇട്ടു. എന്നിട്ട് പുതിയ ഒരു സാരി എടുത്ത് നെടുകെ വലിച്ച് കീറി. " എന്റെ പുതിയ സാരിയാ താൻ കീറിയ " ഞാൻ അവിടെ ഇരുന്ന important ഫയല് എടുത്തു കീറി. അങ്ങേര് കസേര എടുത്ത് എറിഞ്ഞു. "ആഹാ എനിക്കും അറിയാമെ" ഞാൻ അവിടുത്തെ table എടുത്ത് താഴെ ഇട്ടു. അങ്ങേര് തലയണ എടുത്ത് എന്നെ അടിച്ചു ഞാനും അങ്ങോട്ട് അടിച്ചു അവസാനം തലയണ കീറി അവിടെ പഞ്ഞി കൊണ്ട് പരന്നു. ഞാൻ bedsheet എടുത്ത് അങ്ങേരുടെ തല വഴി ഇട്ട് കുനിച്ച് നിർത്തി ഇടിച്ചു.. അങ്ങേര് എന്നെ തള്ളിയിട്ട് അവിടെ ഇരുന്ന എന്തെല്ലാം സാധനം എല്ലാം എറിഞ്ഞ് ഉടച്ചു. എന്നിട്ട് പുറത്ത്‌ ഇറങ്ങി. അടുക്കളയില്‍ ചെന്ന നല്ല തല്ലു കിട്ടും എന്ന്‌ അറിഞ്ഞത് കൊണ്ട് ഡയനിങ്ങ് table ഇല്‍ ഇരുന്ന plate എടുത്ത് തല്ലി ഉടച്ചു. "ആഹാ എനിക്കും അറിയാം plate പൊട്ടിക്കാൻ" ഞാൻ plate പൊട്ടിച്ചു. അമ്മ ശബ്ദം കേട്ടു ഓടി വന്നു.

"എന്താ പിള്ളേരെ ഇത് കൊച്ചു കുട്ടികളെ പോലെ എല്ലാം തല്ലി പൊട്ടിക്കുക" "അത് അമ്മേ അറിയാതെ" "ദേ ഇനിയും വഴക്ക് ഇട്ട രണ്ടിനെയും മടൽ വെട്ടി അടിക്കും" "ഇല്ല അമ്മേ" അങ്ങനെ വഴക്ക് എല്ലാം കഴിഞ്ഞ് രാത്രി ആയി. അവൾ താഴെ തിരിഞ്ഞു മറിഞ്ഞും കിടന്ന് എന്തൊക്കെയോ മൂളുന്നു. അത് കേട്ട് ഞാന്‍ ലൈറ്റ് ഇട്ടു. " എന്താ എന്താ പറ്റിയേ" " ഒന്നുമില്ല രാഹുല്‍ ഏട്ടാ വയര്‍ വേദനയാ" " നീ കട്ടിലേൽ കിടന്നോ" " വേണ്ട ഞാൻ ഇവിടെ കിടന്നോളാം ലൈറ്റ് ഓഫ് ചെയ്തോ" "നീ കട്ടിലേൽ കിടന്നോ" "വേണ്ട" രാഹുല്‍ ഏട്ടന്‍ എന്നെ കൈകളില്‍ കോരി എടുത്ത് കട്ടിലേൽ കിടത്തി. "രാഹുല്‍ ഏട്ടാ" "എന്താ" " അമ്മ ഉറങ്ങിയോ" " ഇല്ല light ഇട്ടിട്ടുണ്ട് ഇനിയും പണിയുണ്ട് എന്ന് തോന്നുന്നു " " എന്ന ഇത്തിരി ഉലുവ വെള്ളം മേടിച്ചു കൊണ്ട്‌ വരാവോ" " ഇപ്പൊ കൊണ്ട് വരാം" എന്ന് പറഞ്ഞു ഞാന്‍ വെള്ളം എടുക്കാന്‍ പോയീ.

വെള്ളം എടുത്ത് തിരിച്ച് വന്ന് അവള്‍ക്ക് കൊടുത്തു. രാഹുല്‍ ഏട്ടന്‍ ഒരു തലയണ എടുത്ത് കട്ടിലിന്റെ സൈഡിൽ വെച്ച് അതിൽ ചാരി ഇരുന്നു. ശേഷം അവളെ നെഞ്ചിലേക്ക് ചേര്‍ത്തു കിടത്തി കൈകൾ കൊണ്ട്‌ ചുറ്റി വരിഞ്ഞു. ഞാൻ ഈ കലിപ്പന് ഇപ്പൊ എന്താ ഉണ്ടായേ എന്ന് വിചാരിച്ചു ഞാൻ അങ്ങനെ നോക്കി. "നിനക്ക് ഇപ്പൊ ഉറക്കം വരുന്നില്ലേ എന്നെ നോക്കി കിടന്ന മതിയോ" "ഇല്ല" എന്നെ തലോടി കൊണ്ട്‌ രാഹുല്‍ ഏട്ടന്‍ പറഞ്ഞു. "ടി കിടന്ന് ഉറങ്ങിക്കേ നാളെ ഇതിലും strong ആയി വഴക്ക് ഉണ്ടാക്കേണ്ട" ഞാൻ രാഹുല്‍ ഏട്ടനെ ഒന്ന് കൂടി കെട്ടി പിടിച്ചു. ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story