💝നീയും ഞാനും💝: ഭാഗം 12

neeyum njanjum

രചന: ആമി

"കൃഷ്ണേ രാഹുലേ ഒന്നിങ്ങോട്ട് വന്നേ" "ആ ദേ വരുന്നു" ഞങ്ങൾ രണ്ടും അങ്ങോട്ടേക്ക് ചെന്നു. ഞാൻ പോയീ നിലത്ത് അച്ഛന്റെ അടുത്തും രാഹുൽ ഏട്ടന്‍ പോയീ അമ്മയുടെ അടുത്തും ഇരുന്നു. അമ്മയും അച്ഛനും കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. പിന്നേ ഞാൻ ഉറങ്ങാന്‍ പോയീ. അച്ഛൻ രാഹുല്‍ ഏട്ടനുമായി എന്തോ സംസാരിച്ചു കൊണ്ടിരുന്നു. " അതേ മോനെ" "ആ പറ അച്ഛാ" "നിങ്ങളെ പൊട്ടിയ സാധനം എല്ലാം മേടിച്ചു വച്ചാല്ലോ. അച്ഛന്റെ ആ പൊട്ടിയ കുപ്പി ഇല്ലേ അതും കൂടി മേടിച്ചു തരാമോ " "അമ്മേ " അമ്മ ഇതെല്ലാം പിറകില്‍ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. "നിങ്ങള്‍ക്ക് കുപ്പി വേണം അല്ലെ കുപ്പി ഇപ്പൊ ഞാൻ തരാം" അച്ഛന്റെ ചെവിയില്‍ പിടിച്ചു അമ്മ മുറിയിലേക്ക് കൊണ്ട്‌ പോയീ. പിറ്റേന്ന്‌ രാവിലെ തന്നെ അവര്‍ എത്തി. ഓരോ വീട്ട് കാര്യങ്ങള്‍ പറഞ്ഞ്‌ കൊണ്ട് അവർ അങ്ങനെ ഇരിക്കുവാണ്. രാഹുല്‍ ഏട്ടന്‍ ആ അനുവിന്റെ അടുത്ത് ഇരുന്ന് സംസാരത്തോടെ സംസാരം അത് കണ്ടിട്ട് എനിക്ക് ആണേൽ ഇവരെ രണ്ടിനെയും കൊല്ലാൻ ഉള്ള ദേഷ്യവും.

ഇപ്പൊ എന്താ ചെയ്യുക. ഇവളെ അങ്ങ് കൊന്നാലോ. ഇവര്‍ക്ക്‌ ഒരു പരിപാടിയും ഇല്ലേ. കല്യാണത്തിന് വന്ന അന്ന് മുതൽ കാണുവാ അവളുടെ സംസാരവും നടപ്പും ഭാവവും എല്ലാം കൂടി. ഹോ എന്റെ കൃഷ്ണ നീ എനിക്ക് നല്ല ഒരു വഴി അങ്ങ് പറഞ്ഞ്‌ താ. ഇന്ന്‌ മുഴുവന്‍ ഇവള്‍ ഇവിടെ ഉണ്ടല്ലോ നല്ല ഒന്നാന്തരം പണി ഇവൾക്ക്‌ ഇട്ട് കൊടുക്കണം. ആ വരട്ടെ. ഞങ്ങൾ എല്ലവരും ആഹാരം കഴിച്ച് കൊണ്ട്‌ ഇരിക്കൂ ആയിരുന്നു. അപ്പോളും സംസാരം കഴിഞ്ഞിട്ടില്ല. ഞാൻ അങ്ങേരുടെ കാലിൽ ഇട്ട് നല്ല പോലെ ചവിട്ടി ഞെരിച്ചു. ആള്‍ക്ക് ആണേൽ വേദന കൊണ്ട്‌ മുഖത്ത് പല ഭാവങ്ങളും വരുന്നുണ്ട്. എന്റെ ചവിട്ട് പിന്നേ നല്ല ഒന്നാന്തരം ആണല്ലോ. അവസാനം കണ്ണില്‍ നിന്ന് വെള്ളം വന്നത് കണ്ടു അമ്മ ചോദിച്ചു. "എന്താ മോനെ കണ്ണില്‍ നിന്ന് വെള്ളം വരുന്നേ " "അത് അമ്മേ ചമ്മന്തിക്ക് എരി സ്വല്‍പ്പം കൂടി പോയതാ " ഞാൻ അങ്ങ് പറഞ്ഞു. പിന്നേ ഞാൻ കാൽ എടുത്ത് മാറ്റി. അങ്ങേര് എന്നെ കലിപ്പിൽ നല്ല പോലെ ഒരു നോട്ടം അങ്ങ് നോക്കി. ഞാന്‍ അത് ശ്രദ്ധിക്കാതെ കഴിച്ചിട്ട് എഴുന്നേറ്റു പോയീ.

ഇനീ അവൾ ആ അനു അവള്‍ക്ക് ഇട്ട് കൊടുക്കണം. ഞാൻ നോക്കിയപ്പോ എല്ലവരും കോലായിൽ ഇരുന്ന് സംസാരിക്കുന്നു ആ അനുവും ഉണ്ട്. ഓക്കെ പറ്റിയ അവസരം തന്നെ. ഞാൻ അടുക്കളയില്‍ നിന്ന് ശുദ്ധമായ വെളിച്ചെണ്ണ എടുത്ത് കൊണ്ട്‌ വന്ന് നിലത്ത് ആകെ ഒഴിച്ച് ഇട്ടു. ആഹാ സെറ്റ് പൊളിച്ചു. ഇത് പോലെ ഒരു കുരുട്ട് ബുദ്ധി വേറെ ആര്‍ക്കെങ്കിലും ഉണ്ടോ. ആ ഇനീ അവളെ വിളിക്കാം. "അനു ഒന്ന്‌ ഇങ്ങോട്ട് വരാമോ" "ആ ദേ വരണ് ചേച്ചീ" യാ അവൾ ഇപ്പൊ വരും "അയ്യോ അമ്മേ ഞാൻ വീണേ" അവളുടെ ശബ്ദം അല്ലല്ലോ പിന്നേ ഇത് ആരാ. രാഹുല്‍ ഏട്ടന്‍ ഓ ഈ കിഴങ്ങൻ ഇങ്ങോട്ട് എന്തിനാ വന്നേ. ചക്കിന് വച്ചത്‌ കൊക്കിനു കൊണ്ടല്ലോ എന്റെ കൃഷ്ണാ. ഞാൻ നോക്കിയതും അവൾ പിടിക്കാന്‍ വരുന്നു. ഞാൻ അവളെ over take ചെയതു പിടിച്ചു കൊണ്ട്‌ പതിയെ മുറിയിലേക്ക് വന്നു. എന്നിട്ട് കട്ടിലേൽ കൊണ്ട്‌ ഒറ്റ ഇടൽ ആയിരുന്നു. " അമ്മേ കുഴമ്പ് ഇങ്ങ് എടുത്തേ ഞാൻ തിരുമ്മി കൊടുക്കാം" (അനു) ഈ പെണ്ണിനെ മിക്കവാറും ഞാൻ തന്നെ കൊല്ലും. ഇവര്‍ക്ക്‌ എന്നാത്തിന്റെ കുഴപ്പം ആ.

"അനു അതിങ്ങ് തന്നെ ഞാൻ തിരുമ്മിക്കോളം " "വേണ്ട ചേച്ചീ ഞാൻ കൊടുക്കാം " "അതിങ്ങ് താ " "ശെരി ഇന്ന" ഞാൻ മുറിയിലേക്ക് വന്നു. ആദ്യം ഒക്കെ പതിയെ അങ്ങ് തിരുമ്മി. അത് കഴിഞ്ഞു അവളോട്‌ ഉള്ള ദേഷ്യവും ആ പുറത്ത് അങ്ങ് തീർത്തു. ഞാൻ കയ്യും വച്ച് നല്ല പോലെ അടിച്ചു അങ്ങ് തിരുമ്മി കൊടുത്തു. എന്നിട്ട് ഞാൻ കട്ടിലിന്റെ മുകളില്‍ ചാടി കയറി എന്നിട്ട് നട്ടെല്ല് നോക്കി ഒറ്റ ചവിട്ട്. അങ്ങേര് ആണേൽ കരയണോ ചിരിക്കണോ എന്ന് ഉള്ള അവസ്ഥയാ. "ടി നീ എന്നെ ഇപ്പൊ തന്നെ യമപുരിയിലേക്ക് വിടുമോ " "വിടും ഇപ്പൊ തന്നെ നിങ്ങളെ പറഞ്ഞു വിടാം" "കൃഷ്ണ ഒന്ന് അവിടെ നിന്നെ" "എന്താ രാഹുല്‍ ഏട്ടാ " "നീ അറിഞ്ഞോണ്ട് വെളിച്ചെണ്ണ ഒഴിച്ചത് അല്ലെ എനിക്കു പണി തരാന്‍ " "ആണ്‌ അറിഞ്ഞോണ്ട് തന്നെ ഒഴിച്ചതാ പക്ഷേ നിങ്ങളെ വീഴാത്താൻ അല്ല " " പിന്നേ" " നിങ്ങടെ ആ മുറപ്പെണ്ണ് ഇല്ലേ ആ അനു അവളെ വീഴാത്താനാ അവളുടെ സംസാരവും നടപ്പും ഭാവവും. താൻ എന്തിനാ അങ്ങോട്ടേക്ക് വന്നേ എല്ലാം നശിപ്പിച്ചു. ഇനീ ഒരു പണി എന്റെ കൈയ്യില്‍ ഉണ്ട് അത് താൻ ഏറ്റു വാങ്ങാന്‍ സമ്മതിക്കില്ല."

" എന്തിനാടി അവള്‍ക്ക്" " അത് താൻ അവളോട്‌ സംസാരിക്കുന്ന കണ്ടിട്ട് മനസ്സിൽ എന്തോ ഒരു..... ആ possessive തന്നെ ഇനീ താന്‍ വേറെ ഏതേലും പെണ്ണിനോട് ഇതുപോലെ സംസാരിക്കുന്ന ഞാൻ കണ്ടാൽ തന്നെ ഞാൻ അങ്ങ് കൊല്ലും പറയുന്നത് ഈ കൃഷ്ണയാ" " കൃഷ്ണേ" " പിന്നേ ഇത് ആരോടും പറഞ്ഞേക്കല്ല്" ഞാൻ ആ മുറിയില്‍ നിന്ന് ഇറങ്ങി പോയീ. ഇനീ നമ്മുക്ക് അനുവിന് നല്ല ഒന്നാന്തരം ജ്യൂസ് കൊടുക്കാം. ഞാൻ ജ്യൂസ് അടിച്ചു അതിനകത്ത് നല്ല സോപ്പ് പോടീ ഇട്ട് കലക്കി എടുത്തു. ഇന്ന് എന്തായാലും അനുവിന്റെ കാര്യം ഗോവിന്ദ. " അനു ഇന്ന ഈ ജ്യൂസ് കുടിക്കു എന്റെ preparation ആ " അവളാ ജ്യൂസ് വാങ്ങി ആര്‍ത്തിയോടെ മുഴുവന്‍ അങ്ങ് കുടിച്ചു. "ആ സൂപ്പർ ചേച്ചീ നല്ല പൊളി ജ്യൂസ് " നിനക്ക് ഇപ്പൊ മനസ്സിലാവും നല്ല ഒന്നാന്തരം ജ്യൂസിന്റെ പണി കിട്ടും. "ചേച്ചീ ഞാൻ ഇപ്പൊ വരാമെ ഒരു മിനിറ്റ്" "എവിടെ പോവാ മോളെ " " ഇപ്പൊ വരാം ചേച്ചീ" എന്നും പറഞ്ഞ് വയര്‍ പൊത്തി പിടിച്ചു കൊണ്ട് ഓടുന്ന കണ്ടിട്ട് എനിക്ക് അങ്ങ് ചിരി വന്നു. ഞാൻ അവിടെ ചിരിച്ചു ചിരിച്ച് ചത്തു.

അവൾ bathroom ഇല്‍ നിന്ന് ഇറങ്ങി. ഞാൻ അവളെ വിളിച്ചു കൊണ്ട് ആരുമില്ലാത്ത ഒരു സ്ഥലത്ത് കൊണ്ട് പോയീ. " അനു രാഹുല്‍ ഏട്ടന്‍ നിന്റെ ആരാ " "അത് എന്തരു ചോദ്യം ചേച്ചീ എന്റെ മുറചെക്കന്‍ " "അത് പണ്ട്‌ ഇപ്പൊ രാഹുല്‍ ഏട്ടന്‍ എന്റെ ഭര്‍ത്താവാ അപ്പോ നിന്റെ ചേട്ടന്‍ " "ശെരി ചേച്ചീ" "നിനക്ക് അവിടെ വെളിച്ചെണ്ണ ഒഴിച്ചത് ആരാന്ന് അറിയാമോ " "ഇല്ല അറിയില്ല " "നീ കുടിച്ച ജ്യൂസ് എങ്ങനെ നിനക്ക് പ്രശ്നം ഉണ്ടാക്കിയെന്ന അറിയാമോ" " ഇല്ല" " അതെല്ലാം ചെയതത് ഈ കൃഷ്ണയാ സാക്ഷാല്‍ കൃഷ്ണ" " ചേച്ചീ" " ഇനീ നീ രാഹുല്‍ ഏട്ടനെ നോക്കി കഴിഞ്ഞാല്‍ ജ്യൂസ് ഇന്‍അകത്ത് വിഷം ചേര്‍ത്തു ഞാൻ തരും " " ശെരി ചേച്ചീ ഇനീ ഞാൻ നോക്കില്ല" "ആ നിനക്ക് കൊള്ളാം" അങ്ങനെ അവര്‍ എല്ലാം പോയീ അമ്മയും അച്ഛനും അവരുടെ കൂടെ തറവാട്ടിലേക്ക് പോയീ. പിറ്റേന്ന്‌ രാഹുല്‍ ഏട്ടന്‍ വന്നത് നല്ല കലിപ്പിൽ ആണ്. " രാഹുല്‍ ഏട്ടാ എന്താ പറ്റിയേ " " ഒന്നും പറ്റിയില്ല" " പ്രശ്‌നം എന്താന്ന് പറ" " പ്രശ്നം പറഞ്ഞ പരിഹരിക്കാന്‍ പറ്റുമോ........... ഏ........ പറ്റുമോന്ന്" ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story