💝നീയും ഞാനും💝: ഭാഗം 13

neeyum njanjum

രചന: ആമി

"എനിക്ക് പറ്റുന്നത് ആണെങ്കില്‍ ഞാൻ പരിഹരിക്കാം" "നിനക്ക് പറ്റുമോ എന്ന് അറിയില്ല. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം നീയാ നീ മാത്രമാ........ ഞാൻ നിന്നെ പെണ്ണ് കാണാന്‍ വന്നപ്പോ പറഞ്ഞത് അല്ലെ എനിക്ക് നിന്നെ ഭാര്യയായി കാണാന്‍ പറ്റില്ല എന്ന്....... എന്നിട്ട് പിന്നെയും എന്റെ ജീവിതത്തിലേക്ക് കടിച്ചു തൂങ്ങി വന്നത് എന്തിനാ..... ഏ... എന്തിനാ... നീ ഒന്ന് പോയീ തരുമോ.... എപ്പോഴും പിറകെ നടക്കുന്നത് എന്തിനാ.. ഓഫീസില്‍ പോയാ അവിടെ മനസമാധാനം ഇല്ല... ഇവിടെ മനസമാധാനം ഇല്ല... അല്ല ഒരു ഭാര്യ ആവാന്‍ ഉള്ള എന്തേലും യോഗ്യത ഉണ്ടോ.... ഒന്ന് ഇറങ്ങി പോടീ.... " ഇത്രേം കേട്ടപ്പോ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് നിറഞ്ഞിരുന്നു. " ഓ ഞാൻ തന്റെ ജീവിതത്തിലെ പ്രശ്‌നം ആണ്‌ അല്ലെ... എനിക്ക് തന്നെ വിട്ടിട്ട് പോവാന്‍ അറിയാത്തോണ്ട് അല്ല പിന്നെയും കടിച്ചു തൂങ്ങി നിക്കുന്ന എനിക്ക് തന്നോട് ഉള്ള ഇഷ്ടം കൊണ്ട... പിന്നേ എന്നേലും താൻ എന്റെ ഇഷ്ടം മനസ്സിലാക്കും എന്ന് എനിക്ക് ഒരു തോന്നല്‍ ഉണ്ടായിരുന്നു.... പക്ഷേ ഇന്ന്‌ അത്‌ തെറ്റി....

ഞാൻ പോവാ.. എന്നേലും താൻ എന്റെ ഇഷ്ടം മനസ്സിലാക്കും.. അന്ന് ഞാൻ ഉണ്ടാവില്ല അത് കാണാന്‍... Good by..." ഞാൻ ഒന്നും എടുക്കാതെ ആ വീട്ടില്‍ നിന്ന് ഇറങ്ങി. മുറ്റത്ത്‌ നിന്ന് ഒന്നും കൂടി തിരിഞ്ഞ് നോക്കി. ഞാന്‍ നിറ കണ്ണുകളോടെ എങ്ങോട്ട് എന്ന് ഇല്ലാതെ നടന്നു.. ######### ഞാൻ എന്തിനാ അവളോട്‌ അങ്ങനെ ഒക്കെ പറഞ്ഞെ.. പാവം എന്ത്‌ ചെയ്തിട്ട.. ഞാൻ അല്ലെ അവളുടെ ഇഷ്ടം മനസ്സിലാക്കാഞ്ഞേ.. പാവം അവൾ മനസ്സ് നല്ല പോലെ വേദനിച്ചു കാണും.. അത്രക്ക് ഞാൻ പറഞ്ഞില്ലേ.. ശോ എന്തിന്‌ ആയിരുന്നു.. അവൾ ഇനീ എന്തേലും കടും കൈ ചെയത് കാണുമോ....ഏ ഇല്ല അവൾ അങ്ങനെ ചെയ്യില്ല.. ഒരു നിമിഷം പോലും അവളെ കാണാതിരിക്കാന്‍ പറ്റില്ലല്ലോ... അവളെ അന്വേഷിച്ച് പോവാം..... ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു.. "ഹലോ അച്ഛാ കൃഷ്ണ അങ്ങോട്ട് വന്നയിരുന്നോ" "ഇല്ലാ മോനെ എന്താ" "ഒന്നുമില്ല അച്ഛാ" അവിടെയും ഇല്ലല്ലോ.. പിന്നേ ഇത് എവിടെ പോയീ.... ഞാൻ അവളുടെ friends ഇന്റെ യും ഒക്കെ വീട്ടില്‍ ചെന്നു. അവിടെ ഒന്നും ചെന്നിട്ട് ഇല്ല..

ഞങ്ങടെ അടുത്ത് ഒരു കുളം ഉണ്ട്.. അവിടെ കൂടി ഉള്ളു നോക്കാന്‍.. ഞാൻ ചെന്ന് നോക്കുമ്പോ ആള്‌ ആ കുളക്കടവില്‍ കുനിഞ്ഞ് ഇരുന്ന് കരയുന്നു.. ഞാൻ വന്നപ്പോലും അറിഞ്ഞില്ല... ഞാൻ പതിയെ ആളുടെ അടുത്ത് പോയീ ഇരുന്നു.. എഴുന്നേറ്റ് മുഖം പൊത്തി ഇരുന്ന് കരയുക.. ഞാൻ വന്നത് അറിഞ്ഞപ്പോ വിരലുകള്‍ക്ക് ഇടയിലൂടെ ഇടം കണ്ണിട്ട് ഒന്ന് നോക്കി.. ഞാൻ അവളുടെ തോളോട് കൈയിട്ട് എന്റെ അടുത്തേക്ക് ഒന്ന് ചേർത്ത് ഇരുത്തി.. അപ്പോ ആള്‌ അവിടെ നിന്ന് ദൂരേക്ക് മാറി നിന്നു.. കൃഷ്ണേ കൃഷ്ണേ കൃഷ്ണേ കൃഷ്ണേ കൃഷ്ണേ കൃഷ്ണേ "ഞാൻ വഴക്ക് പറഞ്ഞപ്പോ ചെവി പൊട്ടി പോയോ.. ഹലോ മൈക് ടെസ്റ്റിങ്.. ആ കംപ്ലീറ്റ് അടിച്ചു പോയീ" "അടിച്ചു പോയത് തന്റെ " "അപ്പോ പോയിട്ടില്ല.. നീ എന്തേലും ഒന്ന് മിണ്ടു... എന്നെ ഒന്ന് തല്ലു കൃഷ്ണേ" എന്ന് പറഞ്ഞതും ആളു കരണം നോക്കി ഒന്ന് പൊട്ടിച്ചു. "കൃഷ്ണേ എന്റെ കൃഷ്ണ കുട്ടി കരയുക പോട്ടെ ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞത് അല്ലെ sorry " " വേണ്ട എന്നോട് മിണ്ടണ്ട പൊക്കോ"

" ഡോ പിണങ്ങി ഇരിക്കാതേ വീട്ടിലേക്ക് വാ sorry" "ഞാൻ ഇല്ല ആ വീട്ടിലേക്ക് നിങ്ങൾ ഒറ്റക്ക് പൊക്കോ " "അയ്യേ ഈ കൃഷ്ണയെ എനിക്ക് ഇഷ്ടമല്ല " "പിന്നേ വേറെ ഏതേലും കൃഷ്ണയെ നോക്കി വച്ചിട്ട് ഉണ്ടോ" "എന്റെ കൂടെ വഴക്ക് ഇടുംമ്പോ കട്ടക്ക് നിക്കുന്ന കൃഷ്ണയെയാ എനിക്ക് ഇഷ്ടം " "ഓ ശെരി " "കൃഷ്ണേ sorry എന്താ ചെയ്യണ്ടേ പറ എന്ത്‌ വേണേലും ചെയ്യാം " "ആ ശെരി ഒരു 25 വട്ടം സോറി എന്ന് പറഞ്ഞ്‌ ഏത്തം ഇട്ടോ " "അത് വേണോ " "വേണം തുടങ്ങിക്കോ" Sorry Sorry Sorry Sorry Sorry Sorry "ആ മതി ഇനീ പോവാം " ഞങ്ങൾ ബൈക്കു എടുത്ത് വീട്ടിലേക്ക് തിരിച്ചു. അപ്പോഴും മുഖത്ത് കടന്നൽ കുത്തിയ പോലെയാ.. " ഡോ ഒന്ന് പിടിച്ചിരിക്കാം ട്ടോ " " ഞാൻ ഇവിടെ പിടിച്ചിട്ടുണ്ട് അത് മതി" എന്നാ ഒരു പണി കൊടുത്തിട്ടു തന്നെ കാര്യം.. ഞാൻ വണ്ടിയുടെ ബ്രേക് ഇട്ടു.. അപ്പോ ആള് തന്നെ എന്റെ പുറത്തേക്ക്‌ വീണു.. "ബ്രേക്ക് ഉണ്ടോന്ന് നോക്കിയതാ ഞാൻ പറഞ്ഞില്ലേ പിടിച്ചു ഇരിക്കാൻ കേട്ടില്ലേ ഇങ്ങനെ ഇരിക്കും " " ദേ ഞാൻ ഇവിടെ ഇറങ്ങി പോകും ട്ടോ മര്യാദയ്ക്ക് വണ്ടി ഓടിച്ചോ"

"ഓ ശെരിയെ" ഞങ്ങൾ വീട്ടില്‍ എത്തി.. ആൾ നിരാഹാര സമരം ആ ഇതുവരെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട് ഇല്ല.. ഞാൻ മുറിയിലേക്ക് ചെന്നപ്പോ ആള്‌ തലക്ക് കൈ കൊടുത്തു കിടക്കുവാന് ഞാൻ ലൈറ്റ് ഇട്ടു.. " കൃഷ്ണേ നീ കഴിക്കുന്നോ" " ഇല്ല എനിക്ക് വേണ്ട" " വേണ്ടല്ലോ അല്ലെ" " വേണ്ട" " ഉറപ്പ് ആന്നോ " "വേണ്ട " "ദേ നല്ല കുടം പുളി ഇട്ടു വച്ച മീന്‍ കറിയും മീന്‍ വറുത്തതും ഒക്കെ ഉണ്ട് വേണ്ടല്ലോ അല്ലെ ഉറപ്പ് ആണല്ലോ അല്ലേ" "വേണ്ട എനിക്ക് വേണ്ട " "എന്ന അത് നമ്മുടെ കിങ്ങിണി പൂച്ചക്ക് കൊടുക്കാം അതെങ്കിലും കഴിക്കട്ടെ" " ആ കൊടുക്ക് അത് കഴിക്കട്ടെ " " വേണ്ടല്ലോ ഒരു തരം രണ്ട് തരം മൂന്ന്‌ തരം" " ഓ വേണ്ട എനിക്ക് വേണ്ട" " ശെരി ഞാന്‍ പോയീ കഴിച്ചിട്ട് വരാം" ശ്ശൊ അങ്ങേര് വിളിച്ചപ്പോ ചെന്ന മതിയായിരുന്നു weight ഇട്ട് നിക്കണ്ടായിരുന്നു വിശന്ന് ഇട്ട് ആണേൽ കണ്ണ് കാണാന്‍ വയ്യാ. വല്ല പൂച്ചയെ പോലെ ജനിച്ച മതിയായിരുന്നു. ഇനീ എല്ലവരും ഉറങ്ങുമ്പോ കട്ട് തിന്നാം. അങ്ങേര് പൂച്ചയെ കൊണ്ട്‌ മുറിയിലേക്ക് വന്നു. " ഇതിനെ കൊണ്ട്‌ ഇങ്ങോട്ട് എന്തിനാ വന്നേ "

"പിന്നേ ഇത് നമ്മുടെ കിങ്ങിണി അല്ലെ എന്തായാലും ഇന്നത്തെ അത്താഴം കിടുക്കി അല്ലെ കിങ്ങിണി എന്ത്‌ ചെയ്യാൻ നമ്മുടെ കൃഷ്ണക്കു കഴിക്കാൻ ഉള്ള യോഗം ഇല്ല. അവൾ നിരാഹാര സമരം ആ" "ദേ ഇതിനെ കൊണ്ട് പോകുന്നുണ്ടോ " അങ്ങേര് പൂച്ചയെ എടുത്ത് വെളിയില്‍ ആക്കി. എന്നിട്ട് കിടന്നിട്ട് ലൈറ്റ് ഓഫ് ചെയതു. ഞാൻ അന്ന് ഐസ് ക്രീം കട്ട് തിന്നാൻ പോയത് പോലെ പതുങ്ങി തലയില്‍ പുതപ്പ് ഇട്ട് അടുക്കള ലക്ഷ്യം ആക്കി പോയീ. അവിടെ തിളങ്ങുന്ന രണ്ട് കണ്ണുകൾ. ഞാൻ ആകെ അങ്ങ് പേടിച്ചു. അത് കിങ്ങിണി ആയിരുന്നു. ഞാൻ അവിടെ എല്ലാം നോക്കി ഒന്നും കഴിക്കാൻ ഇല്ല അവസാനം ഒരു ഏത്തയ്ക്ക കിട്ടി ഞാൻ അതും വായില്‍ വച്ച് മിച്ചർ പാട്ട മുകളില്‍ നിന്ന് എടുത്തു. അത് തുറക്കാന്‍ നോക്കി. പറ്റുന്നില്ല മുറുക്കി അടച്ച് വെച്ചേക്കുവാ. ഒന്നും കൂടി നോക്കി ഇല്ല പറ്റുന്നില്ല. ആ കാലമാടൻ ആയിരിക്കും അടച്ചത്. "ഞാൻ തുറന്ന് തരണോ " "ആ ഒന്ന് തുറന്നു താ ഭയങ്കര tight ആ" ഞാൻ തിരിഞ്ഞ് നോക്കിയതും മുഖത്തേക്കു ടോര്‍ച്ച് അടിച്ചു ചുണ്ടിന്റെ സൈഡ് ഇല്‍ നിന്ന് ചോര വന്ന് shirt ഇന്റെ കോളർ പൊക്കി വച്ച് ഏകദേശം ഡ്രാക്കുള പോലെ ഇരിക്കുന്ന ഒരു രൂപം ഞാൻ ആകെ അങ്ങ് പേടിച്ചു.. ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story