💝നീയും ഞാനും💝: ഭാഗം 14

neeyum njanjum

രചന: ആമി

ഞാൻ ആ വീടിന്‌ അകത്ത് മുഴുവന്‍ ഓടി. "അയ്യോ എന്നെ ഡ്രാക്കുള പിടിക്കാൻ വരുന്നേ" "അയ്യോ എന്റെ ദൈവമേ" "രാഹുല്‍ ഏട്ടാ ഒന്ന് ഓടി വന്നേ നിങ്ങടെ ഭാര്യയെ ദേണ്ടെ ഡ്രാക്കുള പിടിക്കാൻ വരുന്നു. അതെങ്ങനാ ആവശ്യം ഉള്ള സമയത്ത്‌ കിടന്ന് ഉറങ്ങും അല്ലെ എന്നോട് വഴക്ക് ഇടും ഇതൊക്കെ എവിടുന്ന് കെട്ടി എടുത്തതാന്ന്" ഞാൻ കുറച്ച് നേരം ഒന്ന് നിശബ്ദമായി ഒന്ന് അടുക്കളയിലേക്ക് പോയീ നോക്കി അപ്പോ ദേണ്ടെ എന്റെ പിറകില്‍ അത് വരുന്നു ഞാൻ തിരിഞ്ഞ് നോക്കാതെ പിറകിലേക്ക് നടന്നു ആ സാധനം എന്റെ മുന്നിലും. പിറകില്‍ ചെന്ന് തട്ടിയപ്പോൾ മനസ്സിലായി ഭിത്തിയിലാ ചെന്ന് മുട്ടിയേന്ന്. അത് അടുത്തേക്ക് വന്നപ്പോ അവളുടെ ബോധം പോയീ. അപ്പോ ഞാൻ പോയീ ലൈറ്റ് ഇട്ടു. 🎶അടുത്ത് വാ അടുത്ത് വാ അടുത്ത് വന്നാട്ടെ🎶 എന്തായാലും closep കൊണ്ട് വേറെ ഒരു ഉപകാരം കൂടി ഉണ്ട്. ഇവള്‍ lip stick ഇടാത്തത് കൊണ്ട്‌ ചോരക്ക് എവിടെ പോകും എന്ന് ആലോചിച്ചപ്പോൾ closep മുന്നില്‍ വന്നേ എന്തായാലും പൊളി തന്നെ സാധനം originality തോന്നിക്കും.

കിടക്കുന്ന കിടപ്പ് കണ്ടില്ലേ എന്റെ പെണ്ണ്. വിളിച്ച് എഴുന്നേപ്പിക്കാം. ഞാൻ വെള്ളം മുഖത്ത് ഒഴിച്ച് എഴുന്നേ പ്പിച്ചു. "ഓ താൻ ഇപ്പോഴെങ്കിലും വന്നല്ലോ എന്നെ ഒരു ഡ്രാക്കുള പിടിക്കാൻ വന്നു എന്തേലും തനിക്ക് അറിയണോ ഞാൻ ഇവിടെ കിടന്ന് തൊണ്ട കാറി വിളിച്ച് ഇല്ലേ" "എടി ആ ഡ്രാക്കുള ഞാൻ ആയിരുന്നു " "താനോ മനുഷ്യനെ പേടിപ്പിക്കാൻ" അങ്ങനെ പറഞ്ഞു കൊണ്ട്‌ എന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു. " ആ നീ വന്നത് ശുദ്ധമായ വെള്ളം കുടിക്കാന്‍ ആണോ" " അല്ല വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യാ താനും ആ പൂച്ചയും മുഴുവനും തിന്ന് തീര്‍ത്തില്ലേ ആ ഏത്തയ്ക്ക തിന്ന് കൊണ്ട് ഇരിക്കുമ്പോളാ താൻ വന്ന് പേടിപ്പിച്ചത്" "വാ ആഹാരം കഴിക്കാം " "പാതിരാത്രി തന്റെ തന്ത ഉണ്ടാക്കി വച്ചേക്കുന്നോ ആഹാരം" " ദേ എന്റെ തന്തക്ക് വിളിച്ച ഉണ്ടല്ലോ" " തനിക്ക് എന്റെ തന്തയെ വിളിക്കാലോ അപ്പോ ഞാനും വിളിച്ചു" ഞാൻ അവളെ കൂട്ടി ഡൈനിംഗ് table ഇന്റെ അടുത്ത് കൊണ്ടിരുത്തി ആഹാരം എടുത്ത് കൊടുത്തു എന്നിട്ട് ഞങ്ങൾ കിടക്കാന്‍ ആയി മുറിയിലേക്ക് പോയീ. പിറ്റേന്ന്‌ രാവിലെ തന്നെ അച്ഛനും അമ്മയും എത്തി. " ആ കൃഷ്ണേ ഞാൻ എല്ലാം ഉണ്ടാക്കിയിട്ട് ഉണ്ട് പിന്നേ ഇവിടെ എല്ലാം ഒന്ന് അടുക്കി പറക്കി വെച്ചേക്കണേ"

"ആ ശെരി അമ്മേ നിങ്ങൾ എങ്ങോട്ട് പോവാ " "ഞങ്ങടെ ബന്ധുവിന്റെ ഒരു കല്യാണം ഉണ്ട്. ഒഴിവാക്കാൻ പറ്റാത്തതാ അല്ലെ പോവില്ലായിരുന്നു" "ശെരി അമ്മേ നിങ്ങൾ പോയീ വാ " അവർ രണ്ടും കല്യാണത്തിന് പോയീ. ഞാൻ അടുക്കള എല്ലാം അടുക്കി പറക്കിയപ്പോ ഒരു കുപ്പി എന്റെ കൈയിൽ കിട്ടി. കഞ്ഞി വെള്ളം ആണെന്ന് തോന്നുന്നു. മണം ഒന്നുമില്ലല്ലോ. ഒന്ന് കുടിച്ചു നോക്കാം ഞാൻ ഒരു കവിൾ എടുത്ത് കുടിച്ചു. ശെ കഞ്ഞി വെള്ളം അല്ല ഇത് പിന്നേ എന്താ എന്തായാലും കൊള്ളാം ഞാൻ ആ കുപ്പി മുക്കാല്‍ ഓളം കുടിച്ചു. ദൈവമേ തല കറങ്ങുന്നല്ലോ ഞാൻ വെല്ല വിഷവും ആണോ കുടിച്ചേ. എന്തായാലും രാഹുല്‍ ഏട്ടനോട് ചോദിക്കാം. "രാഹുല്‍ ഏട്ടാ രാഹുല്‍ ഏട്ടാ " "എന്താ പെണ്ണേ " "ആ.... ഇതെന്താ ഈ സാധനം " "നീ എന്താ ഒരു മാതിരി കള്ള് കുടിയന്‍മാരുടെ കൂട്ട് സംസാരിക്കുന്നേ" "ഇത് എന്താ ഈ സാധനം എന്തായാലും പൊളി സാധനം തന്നെ ട്ടോ" ഞാൻ അത് വാങ്ങി ഒരു കവിൾ കുടിച്ചു നോക്കി അപ്പോഴേ എനിക്ക് മനസ്സിലായി അത് നല്ല നാടന്‍ കള്ള് ആണ്. അച്ഛന്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണ് എന്ന് തോന്നുന്നു. ഇതിന്റെ ബാക്കി എവിടെ. എന്റെ ദൈവമേ ഈ പെണ്ണ് ഇത് എടുത്ത് കുടിച്ചോ. ഓ ഇനീ എന്തെല്ലാം പുലി വാലാവും എന്ന് ദൈവത്തിന് അറിയാം. "കൃഷ്ണേ.....കൃഷ്ണേ.. നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ അല്ലെ " "പ്രശ്‌നം...... പ്രശ്നം ഉണ്ട് " "എന്താ ‌ പ്രശ്നം " "പ്രശ്‌നം ഒന്നുമില്ല... ഒരു പ്രശ്‌നവും ഇല്ല "

ദൈവമേ തലക്ക് പിടിച്ചെന്നു തോന്നുന്നു ഒന്നാ ബോധം ഇല്ലാത്ത പെണ്ണാ അതിന്റെ കൂടെ ഇതും കൂടി ആയപ്പോ ബോധം ഫുൾ പോയീ. " രാഹുല്‍ ഏട്ടാ... രാഹുല്‍ ഏട്ടാ " " എന്താടീ " എനിക്ക് നിങ്ങളെ എന്ത്‌ ഇഷ്ടം ആണ്‌ അറിയാമോ ഏ അറിയാമോ still I Love you രാഹുല്‍ ഏട്ടാ... Still I Love you.. " എന്നും പറഞ്ഞ്‌ അവൾ എനിക്ക് കെട്ടി പിടിച്ചു ഒരുമ്മ തന്നു. " രാഹുല്‍ ഏട്ടാ" " ഓ എന്താ" " രാഹുല്‍ ഏട്ടന്‍ എന്നെ എന്താ മനസ്സിലാക്കാത്തേ എന്താ രാഹുല്‍ ഏട്ടന് എന്നെ ഇഷ്ടം അല്ലേ.... പറ " " ആരാ പറഞ്ഞെ എനിക്ക് ഇഷ്ടമല്ല എന്ന് എനിക്ക് ഒത്തിരി ഇഷ്ടമാ നിന്നേ" "ആന്നോ സത്യം " "രാഹുല്‍ ഏട്ടാ" "ഇനീ എന്താടീ " "എന്നെ വാവേന്ന് വിളി.. വിളി.... വിളിക്കാന്‍" " എന്താ വാവേ" "ആ നമുക്ക് കുളു മണലി പോവാം" " ആ ഇപ്പൊ പോവാം ഒരു റോക്കറ്റിൽ അങ്ങ് പറത്തി വിടാം ഇപ്പൊ അങ്ങ് ചെല്ലും " " ആന്നോ എവിടാ റോക്കറ്റ് നമുക്ക് പോവാം" എന്റെ ദൈവമേ ഇത് പോലൊരു പൊട്ടി. ആ തന്തപടി കല്യാണത്തിന് പോയിട്ട് ഇങ്ങോട്ട് വരട്ടെ ഇതൊക്കെ അടുക്കളയില്‍ ആന്നോ വെക്കുന്നേ. എന്ത്‌ കിട്ടിയാലും കുടിക്കാന്‍ ഇരിക്കുന്ന ഒരെണ്ണം. ഇപ്പൊ അമ്മ വന്നാൽ ആകെ മൊത്തം സീൻ ആകുമല്ലോ. ഇപ്പൊ എന്താ ചെയ്യുക മോര് കലക്കി കൊടുത്താലോ. വേണ്ട ഇവളുടെ ചേട്ടനെ വിളിച്ച് നോക്കാം. "ഡാ അളിയാ "

"ആടാ പറയെടാ " "എടാ കള്ള് തലയ്ക്ക് പിടിച്ചാല്‍ എന്ത്‌ ചെയ്യണം" "ആര്‍ക്കാടാ നിനക്ക് ആന്നോ" "അല്ല നിന്റെ പെങ്ങള്‍ക്ക്" "അവള്‍ക്കോ എന്തിന്‌ " "നിന്റെ പെങ്ങള്‍ അച്ഛൻ അടുക്കളയില്‍ കൊണ്ട് അച്ഛന്‍ ഒളിപ്പിച്ച് വച്ചിരുന്ന കുപ്പി കഞ്ഞി വെള്ളം ആണെന്ന് വിചാരിച്ചു എടുത്ത് കുടിച്ചു ഇപ്പൊ ദേണ്ടെ ബോധം ഇല്ലാതെ എന്തൊക്കെയോ പറയുക " ഓ പൊളിച്ചു നീ നല്ല തണുത്ത വെള്ളം എടുത്ത് കൊണ്ട് തല വഴി ഒഴിക്കു എന്നിട്ട് മോര് ഉണ്ടേൽ കലക്കി എടുത്ത് കൊടുക്ക് " "അവളുടെ തലയില്‍ ചൂട് വെള്ളം ആ ഒഴിക്കണ്ടേ. അവള്‍ക്ക് ഭ്രാന്ത് ആണോടേ കൊച്ചു പിള്ളേരെ കൂട്ട് കൈയില്‍ കിട്ടുന്ന എല്ലാം എടുത്ത് അങ്ങ് കുടിച്ചോളും" "ആ അത് അങ്ങനെയാ കൊച്ചിനെ കൂട്ട എന്തേലും ആവശ്യം ഉണ്ടേ വിളിക്ക് ഞാൻ അങ്ങോട്ടേക്ക് വരാം" " ശരിയെടാ" ഞാൻ മുറിയിലേക്ക് ചെന്നപ്പോ അവൾ ഒരു teddy bear ഇനേ കാലു കൊണ്ട് ചവിട്ടി വച്ചിട്ട് പാവാടയും മടക്കി കുത്തി തലയില്‍ തോര്‍ത്തും കെട്ടി എന്തൊക്കെയോ പറയുക. "ഭ തെണ്ടി, പട്ടി ചെറ്റേ...!#%&$ രാഹുല്‍ മേനോനേ താൻ ആരാടോ തന്റെ പ്രശ്നം എന്താ. തന്നെ ദേണ്ടെ ഇത് പോലെ ചവിട്ടി ഞെരിച്ചു വെയിലത്ത് കൊണ്ട് ഇട്ട് ഉണക്കി മില്ലി കൊണ്ട്‌ പൊടിപ്പിക്കും" ഇതെല്ലാം കണ്ട് കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ട് നിക്ക് ആണ് ഞാൻ.

ഞാൻ അവളുടെ തല വഴി നല്ല തണുത്ത വെള്ളം എടുത്ത് ഒഴിച്ച് കുളിപ്പിച്ചു മോരും കലക്കി കൊടുത്തു. കണ്ടില്ലേ കിടക്കുന്ന എന്ന സാധനം ആണ്‌ എന്ന്‌ അറിയാമോ മനുഷ്യനെ മെനകെടുത്താനായി വന്നേക്കുന്നു.. അവർ വന്ന് എന്ന് തോന്നുന്നു. "ആടാ കൃഷ്ണ മോള് എന്തിയേ" "അവള്‍ക്ക് നല്ല തല വേദന ഉറങ്ങുക " "അച്ഛാ ഒന്ന് ഇങ്ങോട്ട് വന്നേ" "എന്താ മോനെ" "ദേ എന്റെ തന്തയായി പോയീ ഇല്ലേ ഉണ്ടായിരുന്നല്ലോ" "എന്താ മോനെ നിന്റെ പ്രശ്നം " "അച്ഛൻ നാട്ടില്‍ നിന്ന് കുപ്പി കൊണ്ട് വന്നയിരുന്നോ" "ആ കൊണ്ട് വന്നു " " അത് അടുക്കളയില്‍ ആണോ കൊണ്ട് വക്കുന്നേ" " നിങ്ങൾ അന്ന് മുറിയില്‍ വച്ചപ്പോ എറിഞ്ഞ് പൊട്ടിച്ച് അല്ലോ അപ്പോ അടുക്കളയില്‍ വക്കാം എന്ന് കരുതി" " അത് കുടിച്ചു അച്ഛന്റെ പുന്നാര മരുമോൾ അകത്ത് ഉറങ്ങുക" " ആന്നോ ഞാൻ വിചാരിച്ചോ ഇങ്ങനെ ആവും എന്ന് " ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story