💝നീയും ഞാനും💝: ഭാഗം 16

neeyum njanjum

രചന: ആമി

അവൾ വണ്ടിയില്‍ നിന്ന് ഇറങ്ങി എന്റെ അടുത്ത് വന്നു നിന്നു. എന്തോ അടുത്ത മാരണം ഉണ്ടാക്കാൻ പോവാ. ഇനീ അമ്പിളി അമ്മാവനെ പിടിച്ചോണ്ട് വരാൻ പറയുമോ ആവോ. ഇവള്‍ അല്ലെ ഇതും പറയും ഇതിന്റെ അപ്പുറവും പറയും. "നീ ഇത് എങ്ങോട്ടാ ദേ പട്ടികുഞ്ഞിനെ കണ്ടു പൂച്ചയെ കണ്ടു എന്ന് പറഞ്ഞു എന്തിനെലും വീട്ടില്‍ കൊണ്ടുവരാന്‍ ആണ് ഉദേശം എങ്കിൽ എന്റെ സ്വഭാവം മാറും ഒരെണ്ണം അവിടെ ഉണ്ട് അതിനെ കൊണ്ട്‌ തന്നെ ശല്യം സഹിക്കാന്‍ വയ്യാ." "ഓ അതൊന്നും അല്ല." "പിന്നേ രാത്രി നീ എന്ത്‌ ഉണ്ടാക്കാൻ ഇവിടെ നിക്കുന്നേ" " അങ്ങോട്ട് നീങ്ങി ഇരുന്നേ....... പിറകോട്ട് നീങ്ങു" " ഞാന്‍ നീങ്ങിയാൽ എങ്ങനെ വണ്ടി ഓടിക്കും" " അതിനല്ലേ ഞാൻ ഉള്ളേ" " നിനക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലല്ലോ" " അതിനല്ലേ എന്നെ പഠിപ്പിക്കാന്‍ പറഞ്ഞെ.... ഇപ്പൊ ഇതും കൂടി കഴിഞ്ഞാല്‍ വീട്ടില്‍ പോവാം " " പിന്നേ നട്ടാ പാതിരാത്രിക്ക് ഇനീ നിന്നെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കുവല്ലേ" " പഠിപ്പിക്കു പഠിപ്പിക്കു please എന്റെ ചക്കര അല്ലെ പൊന്ന് അല്ലെ മുത്ത് അല്ലെ"

" സോപ്പ് ഇട്ടത് മതി പക്ഷേ പതയില്ല " " രാഹുല്‍ ഏട്ടാ.... Please ഒരു വട്ടം നമ്മള്‍ ഇവിടെ വരെ വന്നിട്ട് എന്നെ ഒന്ന് പഠിപ്പിച്ച് ഇല്ലെ അത് പിന്നേ വലിയ ഒരു നഷ്ടം ആവില്ലേ" " ശെരി കയറിക്കോ" " ഓ എന്റെ മുത്തേ.. ഇനിയും പറയണ എല്ലാം സാധിച്ചു തരണേ... എന്റെ ചക്കരെ" ഞാൻ പിറകോട്ട് നീങ്ങി ഇരുന്നു. അവൾ വണ്ടിയില്‍ കയറി. ഞാൻ അവളുടെ കൈഡേ മേലെ പിടിച്ചു പതിയെ സ്പീഡ് കൊടുത്തു. അവളുടെ പാറി പറന്ന മുടി ഇഴകള്‍ കാറ്റത്ത് എന്നെ തഴുകി അങ്ങ് പോയീ. അവൾ ആണേൽ ഇതെല്ലാം enjoy ചെയുക. പതിയെ അവൾ സ്പീഡ് കൂടി തുടങ്ങി. " ടി സ്പീഡ് കൂട്ടല്ലേ വണ്ടി control വിട്ടു പോവും എവിടേലും വീണാല്‍ പണി ആവും" "അങ്ങനെ ഒന്നും വീഴില്ല വണ്ടി ഓടിക്കുന്ന ഈ കൃഷ്ണയാ എനിക്ക് ഭയങ്കര ഐശ്വര്യം ആണ് എന്നാ അച്ഛൻ പറയാറ്." "നിന്റെ അച്ഛൻ അല്ലെ അങ്ങേര് പലതും പറയും വണ്ടി ഓടിക്കുന്നത് നീയാ പക്ഷേ പിറകില്‍ ഇരിക്കുന്ന രാഹുലാ സൂക്ഷിച്ച ദുഃഖിക്കേണ്ട" അങ്ങനെ ഒരു വളവ് തിരിഞ്ഞ് വന്നപ്പോ വണ്ടി സൈഡിലേക്ക് വീണു. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല അവൾ വീണിട്ടും കിടന്ന് അങ്ങ് ചിരിക്കുക. ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക് പോയീ.

വീട്ടില്‍ എത്തുന്നതിന് തൊട്ട് മുന്നത്തെ junction ആയപ്പോ പെട്രോള്‍ തീര്‍ന്നു. "ആ മോള് ഇറങ്ങിക്കോ വണ്ടി പണി തന്നു പെട്രോൾ ഇല്ല " "ഡോ താൻ എന്താ പിശുക്കനാ വണ്ടിക്ക് പെട്രോൾ അടിച്ചു വെക്കേണ്ടേ രാത്രി എന്നെയും വിളിച്ചോണ്ട് വന്നിട്ട് പെട്രോളും ഇല്ല ഇനീ എന്താ ചെയ്യുക" "എന്തോ എങ്ങനെ ഞാൻ വിളിച്ചോണ്ട് വന്നോ രാത്രിയില്‍ കടൽ കാണണം കാറ്റ് കൊള്ളണം എന്നൊക്കെ പറഞ്ഞിട്ട് വന്നതും പോര ഇപ്പൊ എന്റെ തലയിലാ കുറ്റം ഇനീ അങ്ങ് നടക്കുക " " നടക്കാനോ എനിക്ക് വയ്യ " " പിന്നേ ഞാൻ എടുത്തോണ്ട് പോണോ " " ആ അത് കൊള്ളാം വണ്ടി ഇവിടെ നിർത്തി കീ കൊണ്ട് പോവാം എന്നിട്ട് രാഹുല്‍ ഏട്ടന്‍ എന്നെ എടുത്തോണ്ട് വീട്ടില്‍ പൊക്കോ " " പിന്നേ നീ വരുന്നുണ്ടോ പെണ്ണേ അല്ലേ ഇവിടെ നിക്കത്തേ ഉള്ളു " " രാഹുല്‍ ഏട്ടാ please എനിക്ക് നടക്കാൻ വയ്യാ ഉറക്കം വരുവാ" " ആ കുഴപ്പമില്ല നടക്ക്" " വേറെ ഒരു ഐഡിയ പറയാം രാഹുല്‍ ഏട്ടന്‍ എന്നെ വണ്ടി കയറ്റി എന്നിട്ട് ഉരുട്ടി കൊണ്ട്‌ പൊക്കോ " " എനിക്ക് വയ്യാ വണ്ടി തള്ളുന്നത് വരെ എനിക്ക് വയ്യാ പിന്നെയാ നിന്നെ കയറ്റി ഉരുട്ടി കൊണ്ട് പോണേ "

" രാഹുല്‍ ഏട്ടാ... രാഹുല്‍ ഏട്ടാ " അങ്ങനെ ഒരു വിധം വീട്ടില്‍ എത്തി. വണ്ടി പതിയെ നിർത്തി അപ്പോഴാണ് അടുത്ത പണി door അകത്ത് നിന്ന് അമ്മ കുറ്റി ഇട്ടു. " ആ പണി കിട്ടി door അമ്മ പൂട്ടി ഇനീ എന്താ ചെയ്യുക " " ഷോ അമ്മയെ വിളിച്ചാലോ" " അമ്മയെ വിളിച്ച അന്ന് കിട്ടിയ പോലെ രാത്രിയില്‍ ഇവിടെ ഇട്ട് തല്ലും എനിക്ക് ഇഷ്ടം പോലെ കിട്ടിയിട്ട് ഉള്ളതാ" "ഇനീ ഇപ്പൊ എന്താ ചെയ്യുക" "ഇവിടെ കിടക്കാം അല്ല എന്ത്‌ ചെയ്യാൻ" "ഇവിടെ കൊതുക്‌ കടിക്കും " " ആ ഒരു ഐഡിയ ഉണ്ട് ഏണി വച്ച് terrace ഇല്‍ കയറാം ആ വാതിൽ വഴി അകത്ത് കയറാം " " ഒ ഈ ബുദ്ധി ഒക്കെ എവിടെ ആയിരുന്നു " ഞങ്ങൾ പതിയെ ഏണി എടുത്ത് വച്ച് അതിൽ കയറി മുകളില്‍ എത്തി. അവൾ ആണ്‌ ആദ്യം കയറിയത് ഞാൻ കയറി മുകളില്‍ എത്തിയതും ഏണി താഴെ പോയീ വലിയ ശബ്ദവും ഉണ്ടായി. അമ്മയും അച്ഛനും എഴുന്നേറ്റ് ലൈറ്റ് ഇട്ടു. മുകളിലേക്കു വന്നു. ഞാന്‍ അവളെ കെട്ടി പിടിച്ചു അവിടെ ഒളിച്ച് ഇരുന്നു. "രാഹുല്‍ ഏട്ടാ" (പതിഞ്ഞ സ്വരത്തില്‍ രഹസ്യം പറയുന്ന പോലെ പറഞ്ഞു) "ഓ എന്താ"

"എനിക്ക് തുമ്മണം" "ടി തുമ്മല്ലേ അവരുടെ കയ്യീന്ന് കിട്ടും " ഞാൻ അവളുടെ വായും മൂക്കും പൊത്തി പിടിച്ചു. ഭാഗ്യം അവൾ തുമ്മിയില്ലാ. അവർ തിരിച്ച് പോയീ door ഉം ലോക് ആക്കി. അങ്ങനെ ആ പ്രതീക്ഷയും പോയീ. "നിന്റെ തന്തേടേ ഒരു കടൽ പാതിരാത്രി വിളിച്ചോണ്ട് വന്നിട്ട് കടൽ തേങ്ങ മാങ്ങ ചക്ക ഇനീ ഇപ്പൊ എന്താ ചെയ്യുക " " എന്ത്‌ പറഞ്ഞാലും എന്റെ തന്തക്ക് വിളിച്ചോണം നമുക്ക് ചിമ്മിനി വഴി പോയാലോ" "ഒ എന്റെ ദുരന്തമേ ചിമ്മിനി വഴി പോവാന്‍ നീ ആരാ പൂച്ചയോ ഇനീ ഒന്നേ ഇവിടെ കിടക്കണം അല്ലെ വാതിൽ തള്ളി പൊളിക്കണം" " വാതിൽ തല്ലി പൊളിക്കുന്ന കമ്പും വച്ച ആണോ അതോ കാലും വച്ച് ആണോ കാല്‍ വച്ചാൽ കാലു ഒടിഞ്ഞു പോവില്ലേ " " എടി നീ ലോക ദുരന്തം തന്നെ ട്ടോ ഞാൻ ചുമ്മാ ഒന്ന് പറഞ്ഞെന്നെ ഉള്ളു അതിൽ പിടിച്ചു തൂങ്ങിക്കോണം. മര്യാദക്ക് കിടന്നോ "

" ഇവിടൊ" "ഇപ്പൊ രാത്രി 3 മണി ആയി ഇനീ 3 മണിക്കൂർ ആവുമ്പോ 6 ആവും അപ്പോ അമ്മ എഴുന്നേക്കും അപ്പോ താഴെ പോവാം" ഞാൻ അവളെ കെട്ടി പിടിച്ചു അവിടെ തന്നെ കിടന്നു ഒരു ശകലം ഉറങ്ങിയില്ല. കൊതുക് കടിച്ചു ഒരു പരുവം ആയി രാവിലെ അമ്മ എഴുന്നേറ്റു കതക്‌ തുറന്നു ഞങ്ങൾ അമ്മ കാണാതെ പതിയെ മുറിയിലേക്ക് പോയീ. അവൾ കാട്ടിലേൽ ചെന്ന് മലന്നു ഒരു കിടപ്പ് ആയിരുന്നു. " ദേ ഇത് എന്തോന്നാ കിടക്കുന്ന " "പിന്നേ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് അപ്പോ നാല് മണിക്ക് കാണാം ഗുഡ് നൈറ്റ്‌" "മര്യാദയ്ക്ക് എഴുന്നേറ്റേ ഓഫീസില്‍ പോണം വാ" "എനിക്ക് വയ്യ നാളെ പോവാം ഇപ്പൊ ഉറങ്ങട്ടെ".....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story