💝നീയും ഞാനും💝: ഭാഗം 18

neeyum njanjum

രചന: ആമി

അച്ഛനും അമ്മയും വിട്ട് പോകാൻ വിഷമം ഉണ്ടായിരുന്നു. രാഹുല്‍ ഏട്ടന്റെ ശെരിക്കും ഉള്ള പ്രശ്നം എന്താണ് എന്ന് അറിയണം അത് കഴിഞ്ഞാല്‍ അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട്‌ പോണം. ആ ഡയറിയില്‍ എന്തായിരിക്കും. പിറ്റേ ദിവസം ഞങ്ങൾ ആ വീട്ടിലേക്ക് പോയീ. അമ്മയും അച്ഛനും ഞങ്ങളെ കൊണ്ടാക്കി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോയീ. രാത്രി ഞങ്ങൾ ഫുഡ് കഴിച്ച് രണ്ട് മുറിയിലേക്ക് പോയീ. ഇപ്പോഴും അകലം ഉണ്ടായിരുന്നു ഞങ്ങൾക്ക് ഇടയില്‍. ഞാൻ ആ ഡയറി തുറന്നതും അതിൽ നിന്ന് ഒരു ഫോട്ടോ താഴെ വീണു. അത് കണ്ടതും ഞാൻ ഞെട്ടി പോയീ. ഞങ്ങടെ ലച്ചു. അവള്‍ക്ക് എങ്ങനെ രാഹുല്‍ ഏട്ടനും ആയി ബന്ധം ഉള്ളത്. ഇനീ ആ രാഹുല്‍ ഇയാൾ ആയിരിക്കുമോ. ലച്ചു എന്റെ അമ്മാവന്റെ മോള് ആണ്. എന്റെ കൂടെ പഠിച്ചത് ആണ്‌ കട്ട ചങ്കു ആയിരുന്നു അവൾ. അവളുടെ ചേട്ടൻ ഹര്‍ഷന്‍ എന്നെ പിറകെ നടന്ന് ശല്യം ചെയ്യും ആയിരുന്നു.

ഞാൻ ആ ഡയറി എടുത്ത് അതിന്റെ മുന്‍പില്‍ തന്നെ രാഹുല്‍ ലവ് ലച്ചു എന്ന് എഴുതിയിട്ടുണ്ട്. ഞാൻ അത് വായിച്ചു. എന്നെ ഞെട്ടിച്ചത് എന്റെ ഏട്ടന് അറിയാമായിരുന്നു എന്നത് ആണ്‌ എല്ലാം അറിഞ്ഞിട്ടും അവന്‍ എന്നില്‍ നിന്ന് ഇത് എല്ലാം മറച്ച് വെച്ചു. എന്റെ ഏട്ടന്‍ രാഹുല്‍ ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എന്റെ ഏട്ടന്‍. അവളെ കുറിച്ച് വാക്കുകളില്‍ വരച്ച് ഇട്ടിരിക്കുന്ന പോലെ. അവളെ propose ചെയ്തിട്ട് അവൾ ഒന്നും പറയാതെ ചിരിച്ച് പോയപ്പോ ആള്‍ വിചാരിച്ചു അവള്‍ക്ക് രാഹുല്‍ ഏട്ടനെ ഇഷ്ടം ആണ് എന്ന് അവളുടെ ഓരോ നോട്ടവും ചിരിയും ഒക്കെ രാഹുല്‍ ഏട്ടന്‍ അവളെ കൂടുതല്‍ സ്നേഹിച്ച് കൊണ്ട്‌ ഇരുന്നു. പെട്ടന്ന് ഒരു ദിവസം അവൾ ഇതൊക്കെ ചുമ്മാ ആണ്‌ എന്ന്‌ പറഞ്ഞു. അപ്പോ ആള് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു. അവൾ കാരണം ആണ്‌ രാഹുല്‍ ഏട്ടന്‍ ഇങ്ങനെ ആയത് എന്നും അതിൽ പറഞ്ഞ്‌ ഇട്ടിട്ടുണ്ട്. അവരുടെ വീട്ടിലെ സന്തോഷവും കളഞ്ഞത് അവൾ ആയിരുന്നു.

ഇനീ അവളുടെ സൈഡിൽ നിന്ന് ഞാൻ പറയാം. രാഹുല്‍ ഏട്ടന്‍ propose ചെയത് അന്ന് തന്നെ അക്ഷയ് ചേട്ടൻ. ഞങ്ങടെ അച്ചു ഏട്ടന്‍. അച്ചു ഏട്ടന്‍ ഞങ്ങടെ കൂടെ കോളേജിൽ പഠിച്ച ഏട്ടന്‍ ആയിരുന്നു. അച്ചു ഏട്ടന്‍ അവളെ propose ചെയതു. രണ്ടു പേരോട് ഒന്നും മിണ്ടാതെ അവൾ പോയീ. ഞങ്ങൾ അപ്പോഴും അവളോട്‌ പറഞ്ഞ്‌ ഇരുന്ന് ഇത് വലിയ പ്രശ്‌നം ആയി മാറും എന്ന്. അവൾ പറഞ്ഞത് ഇത് എല്ലാം ഒരു time pass ആണ്‌ എന്ന്‌. ഞങ്ങൾ അച്ചു ഏട്ടനോട് ഒന്നും പറഞ്ഞില്ല. അന്ന് ഞാനും ഗീതുവും അവളോട്‌ വഴക്ക് ഇട്ട് പിരിഞ്ഞു. അവസാനം അച്ചു ഏട്ടന്‍ എങ്ങനെയോ കാര്യങ്ങൾ എല്ലാം അറിഞ്ഞു. അപ്പോൾ അച്ചു ഏട്ടനെ വേദനിപ്പിച്ചത് തന്നെ അനിയനെ പോലെ സ്നേഹിക്കുന്ന രാഹുലിനെ അവൾ വഞ്ചിച്ച ത് ആണ്. കാര്യങ്ങള്‍ പ്രശ്നം ആയി എന്ന് അറിഞ്ഞത് കൂടി അവൾ രണ്ട് പേരോട് പിരിയാം എന്ന് പറഞ്ഞു.

രാഹുല്‍ ഏട്ടന്റെ മറുപടി ഇതായിരുന്നു എങ്കിൽ അച്ചു ഏട്ടന്റെ മറുപടി വേറെ ആയിരുന്നു. "ഓ time pass ഇന് പ്രണയിച്ച് മടുത്തോ. അങ്ങനെ പെട്ടന്ന് അങ്ങ് പോയാൽ എങ്ങനെയാ. ഒരേ സമയം രണ്ട് പേരെ പ്രണയിച്ച് വഞ്ചിച്ചതിന് നീ എന്തേലും ശിക്ഷ അനുഭവിക്കണം. ആ പാവം രാഹുല്‍ ഏട്ടനെ എന്തിനാ നിന്നെ സ്നേഹിച്ചത് ആണോ ആള്‌ ചെയ്ത തെറ്റ്. അവരുടെ കുടുംബം എല്ലാം നശിപ്പിച്ചു. അപ്പോ ഇതിന്റെ ശിക്ഷ ദൈവം അല്ല ഞാൻ ഈ അക്ഷയ് മേനോന്‍ ആണ്‌ നിനക്ക് ശിക്ഷ തരുന്നത്. നിന്നെ കൊല്ലില്ല. നീ ഇഞ്ച് ഇഞ്ച് ആയി മരിക്കണം. നിന്റെ വീട്ട് കാരോട് ഞാൻ സംസാരിച്ചു അവര്‍ക്ക് നിന്റെ അഭിപ്രായം വേണ്ട കല്യാണത്തിന് അവർ സമ്മതിച്ചു. ഞാൻ നിന്നെ കെട്ടുന്നത് എനിക്ക് നിന്നോട് ദിവ്യമായ പ്രണയം കൊണ്ടല്ല അത് എന്നേ അവസാനിച്ചു. പിന്നേ കെട്ടിലമ്മയായി വാഴിക്കാനും അല്ല എന്റെ താലി നിന്റെ കഴുത്തില്‍ വീഴുന്ന അന്ന് മുതൽ നീ ജീവനോടെ കൂടി എരിഞ്ഞ് തീരും. അപ്പോ ഇനീ നമുക്ക് കല്യാണത്തിന് കാണാം " അങ്ങനെ അവരുടെ കല്യാണം കഴിഞ്ഞു ചതി കാണിച്ചതിന് അവൾ ഇന്നു അച്ചു ഏട്ടന്റെ കൂടെ എരിഞ്ഞ് ജീവിക്കുന്നു.

ഇനീ രാഹുല്‍ ഏട്ടനോട് ഇത് എല്ലാം ചോദിക്കാം. " എന്താ കൃഷ്ണേ പറ്റിയേ കണ്ണ് നിറഞ്ഞിട്ട് ഉണ്ടല്ലോ " " ഇത് ഇത് എന്താ " " ഇത് നിനക്ക് എവിടുന്ന് കിട്ടി.... അത്" "എല്ലാം ഞാൻ വായിച്ചു. എന്നോട് ഇതൊന്ന് പറയാൻ വയ്യായിരുന്നോ.... പറയാന്‍ വയ്യാ യിരുന്നോ. ഇത് കൊണ്ടാണ്‌ എന്ന് പറയാമായിരുന്നില്ലേ. എല്ലാര്‍ക്കും അറിയാമായിരുന്നു ഞാന്‍ മാത്രം അറിഞ്ഞില്ല എന്നോട് ആരും പറഞ്ഞിട്ടില്ല. "അത് കൃഷ്ണേ" "രാഹുല്‍ ഏട്ടാ എന്നോട് ഇതും കൊണ്ടാണ്‌ എന്ന് പറയാം ആയിരുന്നില്ലേ എന്റെ ചേട്ടന്‍ അവന് ഇത് മുഴുവന്‍ അറിയാം ആയിരുന്നു. അവന് ഒന്നും പറഞ്ഞില്ല. പിന്നേ അച്ഛൻ അമ്മ അവരും ഒന്നും പറഞ്ഞില്ല" അപ്പോഴേക്ക് രാഹുല്‍ ഏട്ടന്‍ തറയില്‍ മുട്ട് കുത്തി ഇരുന്ന് തലക്ക് കൈ കൊടുത്തു കരയാന്‍ തുടങ്ങി.

" എനിക്ക്... എനിക്ക് എല്ലാം നിന്നോട് പറയണം എന്ന് ഉണ്ടായിരുന്നു. ഇത് അറിഞ്ഞാല്‍ നീ എന്നെ വിട്ട് പോകും എന്ന് ഒരു പേടി ഉണ്ടായിരുന്നു. അതാണ്‌ എന്റെ അച്ഛന്‍ അമ്മ നിന്റെ ഏട്ടന്‍ ഒന്നും മിണ്ടാതെ ഇരുന്നത്. എല്ലാം പറയണം ഒരു ദിവസം നീ അറിയണം എന്ന് ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ ആ പഴയ സന്തോഷവും കുസൃതിയും എല്ലാം കൊണ്ട് വന്നത് നീയാ നീ പോകരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു. അത്.... അതാടി നിന്നോട് ഒന്നും പറയാതെ ഇരുന്നത്. " " എന്നെ അങ്ങനെ ആന്നോ വിചാരിച്ചെ ഈ ചെറിയ കാര്യത്തിന് വിട്ടു പോകും എന്ന് വിചാരിച്ചോ. എനിക്ക് ഒരു സൂചന തന്ന്‌ കൂടായിരുന്നോ. അത് ഒന്നും അറിയാതെ രാഹുല്‍ ഏട്ടന്റെ പിറകെ നടന്ന് ശല്യം ചെയതു. ഇഷ്ടം അല്ലാത്ത ഒരാളെ കൊണ്ട് കഷ്ടപ്പെട്ട് ഒരു പൊട്ടിയേ പോലെ പിറകെ നടന്നു.

ഇത് ആയിരുന്നെങ്കില്‍ അതിനുള്ള സമയം ഞാൻ തരില്ലായിരുന്നോ. " രാഹുല്‍ ഏട്ടന്‍ കരഞ്ഞ് കൊണ്ട്‌ എന്നെ നോക്കാതെ താഴേ ഇരിക്കുകയാണ്. ഞാൻ താഴെ മുട്ട് കുത്തി ഇരുന്നു. ആ കൈ മുഖത്ത് നിന്ന് മാറ്റി കണ്ണീര്‍ തുടച്ചു. മുഖം കൈകളില്‍ കോരി എടുത്തു ആ കണ്ണുകളിലേക്ക് ഞാൻ നോക്കി. " അയ്യേ എന്റെ കലിപ്പൻ ഇങ്ങനെ കരഞ്ഞാലോ ഒന്ന് ചിരിക്ക് അല്ലെ ആ കലിപ്പ് ഒന്ന് മുഖത്ത് കാണിക്ക്" ഞാൻ രാഹുല്‍ ഏട്ടനെ പിടിച്ചു എഴുന്നേപ്പിച്ചു "ഞാൻ അവളെ അപ്പാടെ മറന്ന് കഴിഞ്ഞിരിക്കുന്നു. നീ എന്നെ മാറ്റി എടുത്തു. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ കൃഷ്ണേ I love you കൃഷ്ണ... I love you " രാഹുല്‍ ഏട്ടന്‍ എന്നെ വന്ന് കെട്ടി പിടിച്ചു. നെറ്റിയില്‍ ചൂട് ചുംബനങ്ങൾ തന്നു. " Love you too രാഹുല്‍ ഏട്ടാ ".....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story