💝നീയും ഞാനും💝: ഭാഗം 21

neeyum njanjum

രചന: ആമി

അങ്ങനെ അമ്മ കാണാതെ എല്ലാം വൃത്തിയാക്കി. അപ്പോഴേക്കും ഞങ്ങളെ രണ്ടിനെയും അമ്മ വിളിച്ചു. "മോനെ നമ്മുടെ കൃഷ്ണ വന്നിട്ട് ഉള്ള ആദ്യത്തെ ഓണമാ നമ്മുക്ക് പൊളിക്കണ്ടേ" "ആ അമ്മേ" "എല്ലാരേയും വിളിക്കണം ട്ടോ അമ്മാവനെയും അമ്മായിയെയും അനുവിനേയും പിന്നേ കൃഷ്ണയുടെ അച്ഛനെയും അമ്മയെയും ചേട്ടനെയും പൊന്നുവിനേയും" "ആ ഞാൻ വിളിക്കാം" "മോനെ ഇവൾ‍ക്ക്‌ ഓണത്തിന് ഡ്രെസ്സ് ഒന്നും എടുത്തില്ലേ" " ആ ഞങ്ങൾ ഇന്ന്‌ പോവണം എന്ന് വിചാരിച്ചതാ അപ്പോഴാ അമ്മ പറഞ്ഞെ " " എന്നാ നിങ്ങൾ പോയീ വാ " ഞാൻ റെഡി ആയി വന്നു. രാഹുല്‍ ഏട്ടന്‍ കണ്ണാടിയിൽ നോക്കി മുടി ഒന്ന് ചീകി ഒതുക്കി. അങ്ങനെ ഞങ്ങൾ വണ്ടി എടുത്ത് ടെക്സ്റ്റൈല്‍സിലേക്ക് വിട്ടു. " രാഹുല്‍ ഏട്ടാ " " എന്തേ" "രാഹുല്‍ ഏട്ടന്റെ കലിപ്പ് ഞാന്‍ മാറ്റും എന്ന് പറഞ്ഞില്ലേ ഇപ്പൊ കണ്ടോ മാറിയത് കണ്ടോ " " ആരാ പറഞ്ഞെ എന്റെ കലിപ്പ് പോയെന്ന് നിനക്ക് എന്റെ കലിപ്പ് കാണണോ കാണണോ"

"വേണ്ടെ ഞാൻ ഒന്ന് വെറുതെ ചോദിച്ചതാ" അങ്ങനെ രാഹുല്‍ ഏട്ടന്‍ ഒരു ടെക്സ്റ്റൈല്‍സിൻ്റെ മുന്‍പില്‍ വണ്ടി നിര്‍ത്തി. ഞാൻ അവിടെ ചെന്ന് ഡ്രെസ്സ് നോക്കാന്‍ തുടങ്ങി. അങ്ങേര് ആണേൽ അവിടെ മൊബൈലും കുത്തി പിടിച്ചു കൊണ്ട് ഇരിക്കൂ ആ. ഓ ഇങ്ങനെ ഇരിക്കാൻ ആണേൽ എനിക്ക് ഒറ്റക്ക് വന്നാ മതിയായിരുന്നല്ലോ. " ഡോ നമ്മൾ എന്തിനാ ഇവിടെ വന്നേ" "ഡ്രെസ്സ് എടുക്കാൻ എടുത്തോ എന്നാല്‍ പോവാം" "ഓ താൻ ഇവിടെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതേ അങ്ങോട്ട് വാ" ഞാൻ അങ്ങേരുടെ മൊബൈല്‍ എടുത്ത് എന്റെ ബാഗില്‍ വച്ചു. എന്നിട്ട് വിളിച്ചു കൊണ്ട്‌ എന്റെ അടുത്ത് കൊണ്ട്‌ ഇരുത്തി. എന്നിട്ട് ഓരോന്ന് നോക്കി. " ടി കോപ്പേ നീ കുറെ നേരം കൊണ്ട്‌ അത്‌ ഇത് എന്നൊക്കെ പറഞ്ഞു കൊണ്ട്‌ ഇരിക്കൂ ആ ട്ടോ ഇനീ ഞാൻ ഒന്ന് എടുത്ത് തരാം അത് നോക്ക്" "ഓ എന്നാ നിങ്ങ എടുക്ക് ഞാൻ ഒന്ന് നോക്കട്ടെ"

അപ്പോ രാഹുല്‍ ഏട്ടന്‍ അതിൽ നിന്ന് ഒരു റെഡ് ടോപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി. ഇങ്ങേർക്ക് നല്ല സെലക്ഷന്‍ അറിയാം. അങ്ങനെ എല്ലാര്‍ക്കും ഉള്ള ഡ്രെസ്സ് എടുത്ത് വണ്ടി വീട്ടിലേക്ക് വിട്ടു. പിറ്റേന്ന്‌ പതിവ് പോലെ ഓഫീസിലേക്ക് പോയീ. അവിടെ ചെന്നിട്ട് കാണുന്നത് മീരയും രാഹുല്‍ ഏട്ടനും സംസാരിക്കുന്നത് ആണ്‌. അവൾ അവിടത്തെ ഒരു സ്റ്റാഫ് ആ. ഞാൻ ചവിട്ടി തുള്ളി രാഹുല്‍ ഏട്ടന്റെ cabin ലേക്ക് പോയീ. ഓ ഒരെണ്ണത്തിനേ പറഞ്ഞ്‌ വിട്ട പാട് എനിക്ക് അറിയാം. ഇവളെ ഇപ്പൊ ഞാൻ എന്താ ചെയ്യുക. ശോ വീട്ടില്‍ വന്നാ ഇതിന്‌ ഒരു പണി കൊടുക്കാം ആയിരുന്നു. ആ എന്തേലും ആവട്ടെ. "വാവേ" "വാവ അല്ല കിഴങ്ങ്" "എന്താണ്‌ ആവോ ഭവതിക്ക് ഒരു ദേഷ്യം" "എന്തായിരുന്നു ആ ചീരയോട് ഇത്ര സംസാരം"

"എടി ചീര അല്ല മീരയാ" "ഓ എന്ത്‌ കോപ്പ് എങ്കിലും ആവട്ടെ" "ഞങ്ങൾ കുറച്ച് വീട്ട് കാര്യം പറഞ്ഞു നിന്നതാ" "ഡോ തനിക്ക് ഞാൻ ആരോടെങ്കിലും വീട്ട് കാര്യം സംസാരിച്ച അത് കുടുംബ ശ്രീ മീറ്റിങ് ഇപ്പൊ താന്‍ സംസാരിച്ച അത് എന്തുവാ" "നീ ഒന്ന് അടങ്ങു ഇനീ അവളെ വിളിച്ച് വീട്ടില്‍ ഇട്ട് പണിയൊന്നും കൊടുക്കല്ലേ" " ആര് വിളിക്കുന്നു ആ ചീരയേ വീട്ടിലോട്ടു അവള്‍ക്ക് നിങ്ങളെ ചെറിയ ഒരു നോട്ടം ഉണ്ട്" " ആ ശെരിയാ അത് എനിക്കും തോന്നി " " ഓ തന്നെ... തന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യുക " " വേണ്ട ഒന്നും ചെയ്യേണ്ട " " അവളുടെ നോട്ടം ഞാൻ എട്ടായി മടക്കി ഒതുക്കി വെച്ച് കൊടുക്കാം " "ദേ ഇങ്ങനെ പോയാൽ എന്റെ fans ഇനെ എല്ലാം നീ ശരിയാക്കും അല്ലോ " " ഓ അപ്പോ തനിക്ക് ഒരുപാട് fans ഉണ്ടല്ലേ കുഴപ്പമില്ല ഞാൻ ശരിയാക്കാം. " " എടി ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ ഒന്ന് ക്ഷമിക്ക്"

" അങ്ങനെ ആയാല്‍ നിങ്ങക്ക് കൊള്ളാം " " ഓ ശെരി " " എന്നാ ഞാൻ ഇപ്പൊ പോട്ടെ അവിടെ എന്താണ്ട് ഒക്കെ ചെയ്യാൻ ഉണ്ട് " " പൊയ്ക്കോ " " രാഹുല്‍ ഏട്ടാ" " എന്തേ " " still I Love you " " Love you too " " ഇത് പറഞ്ഞ്‌ അങ്ങ് ശീലം ആയി പോയീ " " ശെരി " ഞാൻ അങ്ങനെ അവിടെ ഓരോന്ന് ചെയത് കൊണ്ട്‌ ഇരിക്കുമ്പോ ആണ്‌ എന്റെ ഏട്ടന്റെ കോൾ വന്നത്. " ഹലോ ഡാ ചേട്ടാ നീ എന്നെ മറന്ന് എന്ന് വിചാരിച്ചു " " നിന്നെ അങ്ങനെ എനിക്ക് മറക്കാന്‍ പറ്റുമോടി " " വിളിച്ചതിൻ്റെ കാര്യം പറ" " അത് ഒരു സന്തോഷ വാര്‍ത്ത ഉണ്ട് അവളുടെ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചു" "ആഹാ സത്യം ആന്നോടാ" "അതേടി അവർ വീട്ടില്‍ വന്നിരുന്നു എല്ലാം പറഞ്ഞിട്ട് അങ്ങ് പോയീ. ഇനീ നിശ്ചയം കല്യാണം" "നീ എല്ലാരേം കൂട്ടി വീട്ടിലേക്ക് വരണം ട്ടോ നമ്മുക്ക് അടിച്ചു പൊളിക്കണം" "ശെരിയെടി ഞാൻ വരാം ട്ടോ " " ശെരി"...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story