💝നീയും ഞാനും💝: ഭാഗം 24

neeyum njanjum

രചന: ആമി

"എനിക്ക് ഒരു കാര്യം വേണം" "പാതിരാത്രി വിളിച്ച് ഉണര്‍ത്തിയിട്ട് നിനക്ക് എന്താ വാവേ വേണ്ടെ" "ഐസ് ക്രീം" "ഇതായിരുന്നോ നാളെ രാവിലെ മേടിച്ചു തരാം ട്ടോ" "നാളെ രാവിലെ അല്ല ഇപ്പൊ.. എനിക്ക് വേണം" "ആ... എന്തോന്ന് ആന്ന്" "ചെവി കേള്‍ക്കില്ലേ എനിക്ക് ഇപ്പൊ ഐസ് ക്രീം വേണം " " രാത്രി രണ്ട് മണി നിനക്ക് ഐസ് ക്രീം വേണം അല്ലെ " " മ് വേണം " " മര്യാദയ്ക്ക് ഉറങ്ങിക്കോ ഇല്ലേ ഇപ്പൊ ഞാന്‍ തള്ളി താഴെ ഇടും പറഞ്ഞേക്കാം " "രാഹുല്‍ ഏട്ടാ എനിക്ക് ഐസ് ക്രീം വേണം മേടിച്ചു താ പ്ലീസ് " " എന്റെ പൊന്ന് വാവേ നിനക്ക് ഈ രാഹുല്‍ ഏട്ടനോട് ഇത്തിരി സ്നേഹം ഉണ്ടേ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടേ" " അങ്ങനെ ഉറങ്ങണ്ട എനിക്ക് ഐസ് ക്രീം മേടിച്ചു താ " " എന്റെ പൊന്ന് വാവ അല്ലെ ഏട്ടന്റെ മുത്ത് അല്ലെ ഇപ്പൊ ഒന്ന് ഉറങ്ങൂ നാളെ രാവിലെ പോയീ ഞാന്‍ മേടിച്ചു കൊണ്ട്‌ വരാം " " ഓ എനിക്ക് ഇപ്പളാ വേണ്ടെ ഒരു ഐസ് ക്രീം ഒരെണ്ണം അല്ലെ ചോദിച്ച് ഉള്ളു "

" ഒന്നേ ചോദിച്ച് ഉള്ളു അത് നട്ടാപാതിരാത്രിക്ക് ആണെന്ന് മാത്രം " " അതിന്‌ എന്താ " " അല്ല നിനക്ക് ഈ പാതിരാത്രിക്ക് ആന്നോ തലക്ക് ബോധം വരുന്നേ. ഉറങ്ങാന്‍ സമ്മതിക്കാതെ ഓരോന്ന് പറയുന്നേ" "അത് ഇപ്പൊ ഉറങ്ങിയപ്പോ ഐസ് ക്രീം സ്വപ്നം കണ്ടതാ അപ്പോ തന്നെ കഴിക്കണം എന്ന് ഒരു ആഗ്രഹം " " ആ പൊളിച്ചു ഇനീ ചന്ദ്രനെ ഒന്നും സ്വപ്നം കാണല്ലേ എനിക്ക് വയ്യാ ആകാശത്ത് പോവാന്‍ ഒന്നും " " ഏയ് ചന്ദ്രനെ പിടിച്ചിട്ട് ഞാൻ എന്ത്‌ ഉണ്ടാക്കാനാ ഇപ്പൊ എനിക്ക് ഐസ് ക്രീം വേണം " " ടി കോപ്പേ പാതിരാത്രി നിന്റെ തന്ത ഉണ്ടാക്കിയിട്ട് ഉണ്ടോ ഐസ് ക്രീം കട " " ദേ എന്റെ തന്തക്ക് വിളിച്ചാ ഉണ്ടല്ലോ ഏതേലും ഒരു കട തുറന്ന് കാണും നമുക്ക് പോവാം പ്ലീസ് മുത്തേ " "ഇങ്ങനെ ആന്നേൽ നീ പ്രെഗ്നന്റ് ആയാൽ എനിക്ക് സമാധാനം തരില്ലല്ലോ വാവേ " " അത് അപ്പോ അല്ലെ നമുക്ക് ഇപ്പൊ പോവാം പ്ലീസ് രാഹുല്‍ ഏട്ടാ " " എന്തായാലും ഉറക്കം പോയീ ഇനീ ഇത് സാധിച്ചു തന്ന്‌ ഇല്ലെന്ന് വേണ്ട പോയീ റെഡി ആയിക്കോ "

" ഓ എന്റെ മുത്തേ still I Love you രാഹുല്‍ ഏട്ടാ " എന്നും പറഞ്ഞു എന്നെ കെട്ടി പിടിച്ചു ഒരുമ്മ തന്ന്‌ അവൾ റെഡി ആവാന്‍ പോയീ. അവൾ എന്നെ കെട്ടി പിടിച്ചു എന്റെ പുറത്തേക്ക് തല ചാരി കിടന്നു. അങ്ങനെ റെഡി ആയി പതിയെ വണ്ടി എടുത്ത് അവിടേക്ക് വിട്ടു. കുറെ ദൂരം പോയീ കഴിഞ്ഞ് ഒരു ബേക്കറി കണ്ടു. " ചേട്ടാ ഐസ് ക്രീം ഉണ്ടോ " " ആ ഉണ്ട് ഏതാ വേണ്ടെ " " രണ്ട് കോൺ എടുത്തോ " അങ്ങനെ ഐസ് ക്രീം കഴിച്ചു നേരെ വീട്ടിലേക്ക് വിട്ടു. "ഇനീ ഒന്നും ഇല്ലല്ലോ വാവേ വീട്ടിലേക്ക് അല്ലെ" "ഇനീ എന്തേലും ഉണ്ടേ അടുത്ത പ്രാവശ്യം പറയാം" "അപ്പോ നിർത്താൻ ഉള്ള ഉദ്ദേശം ഇല്ല അല്ലെ " " ഏയ് ഇല്ല ഇന്ന്‌ ഏത്‌ ദിവസമാ രാഹുല്‍ ഏട്ടാ" "വെള്ളിയാഴ്ച ആണെന്ന് തോന്നുന്നു" "അല്ല ഇന്ന്‌ അല്ലെ പ്രേതങ്ങള്‍ ഒക്കെ ഇറങ്ങുന്നേ രാഹുല്‍ ഏട്ടന് പേടിയുണ്ടോ" " എനിക്ക് പേടിയില്ല കാരണം നിന്നെ കണ്ടാൽ പ്രേതം അല്ല ആരായാലും പേടിച്ച് ഓടിക്കോളും" " ഒന്ന് പോയേ രാഹുല്‍ ഏട്ടാ"

അങ്ങനെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ അതേ സ്ഥലം ആയപ്പോ വണ്ടിയുടെ പെട്രോൾ തീര്‍ന്നു. " ഓ തനിക്ക് ഈ വണ്ടിയില്‍ പെട്രോൾ അടിച്ചു വെക്കല്ലോ കഴിഞ്ഞ പ്രാവശ്യവും പെട്രോൾ ഇല്ല. താൻ ഈ പെട്രോള്‍ വച്ച് വണ്ടി ഓടിക്കുവല്ലേ അല്ലാതെ കുടിക്കുവല്ലല്ലോ" " ടി ഒന്ന് നിര്‍ത്തു എന്നിട്ട് നടക്കാൻ നോക്ക്" അങ്ങനെ പതിയെ നടക്കാൻ തുടങ്ങി. "രാഹുല്‍ ഏട്ടാ ഒന്ന് പിന്നിലോട്ട് നോക്കിക്കേ അത് പട്ടി ആന്നോ എന്ന് " " ആ രണ്ട് പട്ടിയുണ്ട് അതിന്റെ നോട്ടം കണ്ടിട്ട് അത്ര അങ്ങോട്ട് പന്തി അല്ല " " ഇത് ഞാൻ ഇപ്പൊ ശെരിയാക്കി തരം " എന്നും പറഞ്ഞു അവൾ ആ പട്ടികളെ കല്ല് എടുത്ത് ഒറ്റ ഏറു. അത് ഞങ്ങടെ പിറകെ ഓടി വരാൻ തുടങ്ങി. ഞങ്ങൾ ബൈക്കു അവിടെ ഇട്ടിട്ട് ഓടെടാ ഓട്ടം ആയിരുന്നു. " ടി നീ വഴിക്കൂടി പോണ പണിയെല്ലാം മേടിക്കണം എന്ന് വല്ല നേര്‍ച്ചയുണ്ടോ" " ഇല്ല" " അവടെ തന്തേടേ ഐസ് ക്രീം മര്യാദയ്ക്ക് ഉറങ്ങിയ ഞാനാ അവിടുന്ന് കുത്തി പൊക്കി ഇനീ പട്ടിയുടെ കടി കൊള്ളേണ്ടി വരുമല്ലോ" "ഡോ ഓടുന്നതിന് ഇടയില്‍ എങ്കിലും എന്റെ തന്തക്ക് വിളിക്കാതെ" "നമ്മുടെ വീട് ആണെന്ന് തോന്നുന്നല്ലോ "

അങ്ങനെ ഞങ്ങടെ വീട് ആണെന്ന് വച്ച് ഏതോ ഒരു വീടിന്റെ മതില്‍ ചാടി. " ഡോ ഇത് നമ്മടെ വീട് അല്ലാ ദേണ്ടെ ഇവിടെയും പട്ടിയുണ്ട്" അപ്പോളേക്കും ആ വീട്ടിലെ പട്ടി കുരയ്ക്കാന്‍ തുടങ്ങി എവിടെ പോയാലും പണി ആണല്ലോ എന്റെ ദൈവമേ. അങ്ങനെ ആ വീട്ടിലെ ആള്‍ക്കാര്‍ ലൈറ്റ് ഇട്ടു അപ്പോളേക്കും ഞങ്ങൾ ആ വീടിന്റെ മതില്‍ ചാടി. പിന്നെയും ആ രണ്ട് പട്ടികള്‍ ഞങ്ങളെ ഓടിച്ചു. അവസാനം എങ്ങനെയോ ഞങ്ങടെ വീട് കണ്ടു പിടിച്ചു. പെട്ടന്നുള്ള വെപ്രാളത്തിൽ ഞങ്ങടെ വീടിന്റെ മതില്‍ ചാടി. "അച്ചേ അച്ചേ വാതിൽ തുറക്ക്. പെട്ടന്ന് ഒന്ന് തുറന്നേ" "ആരാ ഈ പാതിരാത്രിക്ക് പിള്ളേരെ നിങ്ങൾ അകത്ത് ആന്നോ അതോ ഞാൻ പുറത്ത്‌ ആന്നോ" "അച്ഛാ ഒന്ന് മാറിക്കേ" അങ്ങനെ അകത്ത് ചെന്ന് വെള്ളം മാറി മാറി കുടിച്ചു. അപ്പോഴേക്കും അമ്മ വന്നു. "എന്താ പിള്ളേരെ നിങ്ങൾ എവിടെ പോയത് ആയിരുന്നു " അമ്മയോട് എല്ലാം പറഞ്ഞു ഇന്ന്‌ എന്തോ അമ്മ അടിച്ചില്ല.

അവർ രണ്ടും ചിരിയോടെ ചിരിയായിരുന്നു. " എന്തായാലും 6 മണി ആയി ഞാൻ എല്ലാര്‍ക്കും ചായ എടുക്കാം." "ഞങ്ങൾക്ക് ചായ വേണ്ട കുറച്ചു ഒന്ന് ഉറങ്ങട്ടെ" "ആ ശെരി" അങ്ങനെ വന്നിട്ട് ഡ്രെസ്സ് പോലും മാറാതെ ഒറ്റ ഉറക്കം ആയിരുന്നു. ഞാന്‍ രാഹുൽ ഏട്ടന്റെ ചൂട് പറ്റി രാഹുല്‍ ഏട്ടനോട് ചേര്‍ന്നു കിടന്നു. പിന്നേ ഉണരുന്നത് വൈകിട്ട് 5 മണിക്ക് ആണ്. " രണ്ട് പേരും ഒന്ന് എഴുന്നേറ്റേ സമയം എത്രയെന്ന് അറിയാമോ " " ആ വരുന്നു " അങ്ങനെ പല്ല് തേച്ച് കുളിച്ച് അമ്മ തന്ന ചായ കുടിച്ചു. പിന്നേ നാളെ ഏട്ടന്റെ engagement ആയത് കൊണ്ട്‌ രാത്രിയില്‍ നേരത്തെ കിടന്ന് ഉറങ്ങി. രാവിലെ തന്നെ കുളിച്ച് റെഡി ആയി. രാഹുല്‍ ഏട്ടന്‍ ഒരു ബ്ലാക്ക് കളർ shirt ഉം പിന്നേ ഒരു മുണ്ടും ഉടുത്ത് റെഡി ആയി മുറ്റത്ത് പേപ്പർ വായിച്ച് കൊണ്ട്‌ ഇരുന്നു. ഞാൻ ആണേൽ നല്ല ഒരു സാരിയും എടുത്ത് ഉടുത്തു. അങ്ങനെ ഞങ്ങൾ എല്ലാരും കൂടി എന്റെ വീട്ടില്‍ പോയിട്ട് അവിടുന്ന് പെണ്ണിന്റെ വീട്ടിലേക്ക് പോയീ. പൊന്നു ചേച്ചീടേ വീട്ടില്‍ അച്ഛൻ അമ്മ ഏട്ടന്‍ ഏട്ടന്റെ പേര് വിഷ്ണു എന്നാ. ഏട്ടന്‍ ഡോക്ടർ ആ. പിന്നേ ഏട്ടന്റെ ഭാര്യ ദക്ഷ ചേച്ചീ. ചേച്ചിയും ഡോക്ടർ ആ.

2 വയസ്സ് ഉള്ള ലച്ചു മോളും ഉണ്ട്. എന്റെ ഏട്ടനെ പൊന്നു ചേച്ചീ പിറകെ നടന്ന് വളച്ച് എടുത്തതാ. രാഹുല്‍ ഏട്ടനും എന്റെ ഏട്ടനും വിഷ്ണു ഏട്ടനും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. അങ്ങനെ രാഹുല്‍ ഏട്ടനും കാര്‍ത്തി ഏട്ടനും കൂടി വിഷ്ണു ഏട്ടന്റെ വീട്ടില്‍ ചെന്നപ്പോ ആണ്‌ ചേച്ചിക്ക് കാര്‍ത്തി ഏട്ടനോട് ഇഷ്ടം തോന്നിയത്‌. കണ്ടപ്പോ തന്നെ love at first sight. പിന്നേ പിറകെ നടന്ന് ചേച്ചീ വളച്ച് എടുത്തു. അങ്ങനെ തുടങ്ങി ഇപ്പൊ നാല്‌ വര്‍ഷം കഴിഞ്ഞു. അങ്ങനെ കാര്‍ത്തിക് എന്ന പേര്‌ എഴുതിയ മോതിരം ചേച്ചീ ഏട്ടന്റെ കൈയിൽ ഇട്ടു കൊടുത്തു. ഏട്ടന്‍ പൊന്നു എന്ന് പേര്‌ എഴുതിയ മോതിരം ചേച്ചീടേ കൈയിൽ ഇട്ടു കൊടുത്തു. അങ്ങനെ കുറെ ഫോട്ടോസ് ഒക്കെ എടുത്ത്. ആറാം തീയതിയിലേക്ക് കല്യാണം തീരുമാനിച്ച് ഫുഡ് കഴിച്ച് അവിടുന്ന് എന്റെ വീട്ടിലേക്ക് മടങ്ങി. അപ്പോ എന്റെ അമ്മ രാഹുല്‍ ഏട്ടനോട് സംസാരിക്കുന്ന ഞാൻ കണ്ടു. "മോനെ അവൾ രണ്ട് ദിവസം ഇവിടെ നിന്നോട്ടേ നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ"

"ഇല്ലമ്മേ അവൾ ഇവിടെ നിക്കട്ടെ" "ശെരി മോനെ" അങ്ങനെ എന്നെ അവിടെ നിർത്തി അവർ വീട്ടിലേക്ക് പോയീ. രാത്രിയായി വീട്ടില്‍ ഇരുന്നിട്ട് രാഹുല്‍ ഏട്ടനെ കാണാതെ ഒരു രസവും ഇല്ലല്ലോ. അങ്ങേര് എന്നാ സാധനം ആണേ. സ്വന്തം ഭാര്യയെ വീട്ടില്‍ കൊണ്ട്‌ നിർത്തിയെക്കുവാ എന്നാ അത് കഴിച്ചോ ചത്തോ എന്ന് ഒന്നും അറിയേണ്ട. ഇത്രേം നേരം ആയിട്ട് ഒന്ന് വിളിച്ചോ. ഒരു മെസേജ് അയച്ചോ. ഒന്ന് ആ ഫോൺ എടുത്ത് വിളിച്ചാ കൈ ഒന്നും ഊരി പോവില്ലല്ലോ ശോ അങ്ങോട്ട് വിളിച്ചാലോ അല്ലെ വേണ്ട വേണേ ഇങ്ങോട്ട് വിളിക്കട്ട്. അങ്ങനെ തല വഴി പുതപ്പ് ഇട്ട് ഓരോന്ന് പറഞ്ഞ്‌ കിടന്നു. ############# ചെ അവളെ ഇങ്ങോട്ട് കൊണ്ട് വന്നാല്‍ മതിയായിരുന്നു. അവളുടെ രാഹുല്‍ ഏട്ടാ എന്ന വിളി കേട്ട് ഇല്ലേ മനസമാധാനം ഇല്ലല്ലോ. ഇനീ ഇപ്പൊ എന്താ ചെയ്യുക. എന്നാ സ്വന്തം ഭർത്താവാ വീട്ടില്‍ എത്തിയോ എന്ന് പോലും വിളിച്ച് ചോദിച്ച് ഇല്ല. അവളുടെ ഫോണ്‍ ചത്ത് ഇരിക്കൂ വല്ലല്ലോ എന്നെ ഒന്ന് വിളിച്ചൂടേ. ഇപ്പൊ രാത്രി 12 മണിയായി. അവളുടെ വീട്ടിലേക്ക് പോയാലോ.

എന്തായാലും എനിക്ക് അവളെ കാണണം അല്ലാതെ ഒരു മനസമാധാനം ഇല്ല. ചെന്ന് ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം അവൾ ഇല്ലാതെ ഈ വീട് ഉറങ്ങിയ പോലെയാ. എല്ലാര്‍ക്കും വിഷമം ഉണ്ട്. രാത്രി ആണെന് ഒന്നും നോക്കണ്ടേ എന്തായാലും കാണണം. ഒന്നും നോക്കണ്ട വീട്ടിലേക്ക് പോവാം. അങ്ങനെ ഞാൻ വണ്ടിയെടുത്തു നേരെ അവളുടെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്ന് ശബ്ദം ഉണ്ടാക്കാതെ മതില്‍ ചാടി. ഓ അവളുടെ മുറി മുകളില്‍ ആണല്ലോ. ഇവിടുന്ന് എവിടേലും ഏണി കിട്ടുമോ എന്ന് നോക്കാം. അങ്ങനെ അവിടുന്ന് ഏണി കിട്ടി. ദൈവമേ വീഴാതെ കാത്തോണേ. അങ്ങനെ ഏണിയില്‍ കയറി അവൾ കിടക്കുന്ന മുറിയുടെ ജനലില്‍ എത്തി. അത് ആണേ കുറ്റി ഇട്ട് വെച്ചേക്കുവാ. അവളെ വിളിച്ചു നോക്കാം. എന്റെ വിളി കാത്തിരുന്നത് പോലെ അവൾ ഫോൺ എടുത്തു. "ഓ എന്തോ പറ്റി വിളിക്കാൻ ഇത്രേം നേരം താൻ എന്നെ ഒന്ന് വിളിച്ചോ അല്ലെ മെസേജ് അയച്ചോ.... ഇപ്പൊ രാത്രി 12 :00 ആയില്ലേ എന്തിനാ വിളിച്ചേ" "എന്റെ പൊന്ന് വാവേ നീ ഒന്ന് നിർത്ത് ആ ജനല്‍ ഒന്ന് തുറന്നേ" "അതെന്തിനാ" "നീ തുറക്ക്" അങ്ങനെ ഞാൻ ജനല്‍ തുറന്നു.

രാഹുല്‍ ഏട്ടനെ കണ്ടതും ഞാൻ ഞെട്ടി. " എന്തേ രാഹുല്‍ ഇവിടെ " " നിന്നെ കാണാഞ്ഞിട്ടു ഒരു രസവുംല്ല അതാ ഇപ്പൊ ഞാൻ വന്നേ നീ വാ നമുക്ക് പോകാം " " എവിടെ പോകാൻ " " നീ വീട്ടിലേക്ക് വാ അവിടെ നീ ഇല്ലാതെ മൊത്തത്തില്‍ ഒരു ശൂന്യതയാ " " എങ്ങനാ ഇപ്പൊ ഞാൻ വരുന്നേ" "ജനല്‍ പൊളിച്ച് വാ" "അയ്യോ ജനല്‍ പൊളിക്കാന്‍ പറ്റുമോ കത്തി കൊണ്ടാണോ പൊളിക്കുന്നേ" " നിന്റെ തന്ത ഇവിടെ ഉണ്ടോ അങ്ങേര് ഉറങ്ങിയോ എടി ഇന്നലെ ഐസ് ക്രീം കഴിക്കാൻ പോയില്ലേ അത് പോലെ ഇറങ്ങി വാടി " " ശെരി ഞാൻ ഇപ്പൊ വരാവേ" അങ്ങനെ അവൾ ഇറങ്ങി വന്നു. " എടി ആരോടും പറഞ്ഞില്ലല്ലോ നിന്റെ ഏട്ടനെ വിളിക്കാം അവന്‍ ഉറങ്ങി കാണുമോ" " ഏയ് അവന്‍ ചേച്ചിയോട് ചാറ്റിക്കൊണ്ട് ഇരിക്കൂ ആയിരിക്കും " " ഡാ അളിയാ ഉറങ്ങിയോ" " ഇല്ലാ എന്താടാ " " നീ ആ ടെറ‍സിലേക്ക് ഒന്ന് വന്നേ " " എടാ നീ ഇവളെ കൊണ്ട്‌ ഇത് എവിടെ പോവാ" "ഞാൻ ഇവളെ അങ്ങ് കൊണ്ട്‌ പോവാ വീട്ടിലേക്ക് "

" ഇപ്പോളോ" " അതിനെന്താ എനിക്ക് ഇവള്‍ ഇല്ലാതെ പറ്റില്ല അതാ ഇവളെ കൊണ്ട്‌ അങ്ങ് പോണേ " " എന്നാലും വീട്ടില്‍ എല്ലാരോടും ഒന്ന് പറഞ്ഞിട്ട് പോയാ പോരെ " " ഓ അതിനല്ലേ നീ ഓള്ളേ നീ പറയുക അളിയന്‍ ഇവളെ കൊണ്ട്‌ പോയീ എന്ന് അപ്പോ നിന്റെ പെങ്ങളെ ഞാൻ കൊണ്ട്‌ പോവാ ട്ടോ" "ശെരിയെഡാ കല്യാണത്തിന് ഒരാഴ്‌ച മുമ്പ്‌ ഇങ്ങ് പൊന്നേര്" " ആ ശെരി അളിയാ. അപ്പോ നീ അവളോട്‌ ചാറ്റിക്കോ ഞങ്ങൾ പോട്ടെ ഗുഡ് നൈറ്റ്‌ " " ശെരി ഗുഡ് നൈറ്റ്‌ " അവൾ എന്നെ മുറുക്കി കെട്ടി പിടിച്ചു എന്റെ പുറത്തേക്ക്‌ ചാഞ്ഞ് തല വച്ച് കിടന്നു . ഞാൻ അവളുടെ ഒരു കൈയില്‍ എന്റെ കൈ മുറുകെ പിടിച്ചു. അപ്പോൾ ഒഴുകി വരണ കാറ്റിന് പ്രണയത്തിന്റെ ഗന്ധം ആയിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story