💝നീയും ഞാനും💝: ഭാഗം 27

neeyum njanjum

രചന: ആമി

എന്റെ ദൈവമേ ഹര്‍ഷന്‍ ഈ കിഴങ്ങൻ എന്തിനാ ഇപ്പൊ ഇവിടെ ലാന്‍ഡ് ചെയ്തേ. ഇവന്‍ ഇന്ന്‌ എന്റെ കൈയില്‍ നിന്ന് മേടിക്കും. എന്നെ ആണല്ലോ നോക്കുന്നേ എന്നാത്തിന് ആണ്‌. സീൻ ഡാർക്ക് ആവുമോ ദൈവമേ. എന്തായാലും മൈന്റ് ആക്കേണ്ട. അങ്ങ് പോവാം. ഞാൻ അവനെ നോക്കാതെ അങ്ങോട്ട് അങ്ങ് പോയീ. "കൃഷ്ണേ ഒന്ന് അവിടെ നിന്നേ" "ഇതാരാ ചേച്ചീ" (കിച്ചു) "അത് ഞാൻ മോന് പറഞ്ഞു തരാം ട്ടോ ഇപ്പൊ നീ മിണ്ടാതെ ഇരി ഞാൻ ചേച്ചിയോട് സംസാരിക്കട്ടെ" തുലച്ചു. വിളിച്ചത് അല്ലെ നിക്കണോ അതോ പോണോ. ഓ ഇവന് എന്നാത്തിന്റെ സൂക്കേട് ആണ്‌. എന്തായാലും നിക്കാം. "എന്താ" "നിന്റെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞു" "എന്നിട്ട് എന്താ നീ വരാഞ്ഞേ. വന്നാൽ നല്ല ഉഗ്രന്‍ സദ്യ കഴിക്കാം ആയിരുന്നു പിന്നേ രണ്ട് കൂട്ടം പായസം കൂടി ഉണ്ടായിരുന്നു. നിന്നെ ആരും വിളിച്ചില്ലേ" "ഞാൻ നിന്റെ പിറകെ എത്ര നാള്‍ നടന്നതാ എന്നിട്ട് എന്താ നീ അത് മനസ്സിലാക്കാത്തേ" " ആന്നോ. ഡാ കിഴങ്ങാ നിന്നോട് ഞാൻ പറഞ്ഞെ അല്ലെ നിന്നെ എനിക്ക് അങ്ങനെ കാണാന്‍ പറ്റില്ല എന്ന്. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞു. അങ്ങനെയെങ്കിലും നീ ഒന്ന് ഒഴിഞ്ഞ് പോകും എന്ന് വിചാരിച്ചു. ദേ പിന്നെയും വന്നേക്കുന്നു. "

" ടി നീ നിന്റെ രാഹുലിനെ കളഞ്ഞിട്ടു ഈ എന്റെ കൂടെ വാ ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം" " ഭ ചെറ്റേ നിന്റെ തന്ത വീട്ടിലുണ്ടോ അങ്ങേരോട് നിനക്ക് ഒരു പെണ്ണിനെ കെട്ടിച്ച് തരാന്‍ പറ. അപ്പോ നിന്റെ കിഴപ്പ് അങ്ങ് തീരും " " നിന്നെ ഇന്നലെ ഒരുത്തൻ ഫോൺ വിളിച്ചില്ലായിരുന്നോ അത് ഞാനാ " " ഓ നീ ആയിരുന്നോ എന്നിട്ടും എന്തേലും ഉളുപ്പ് ഉണ്ടെന്ന് നോക്കിയേ " " ഇല്ലെടി. ടി നിന്റെ രാഹുല്‍ ഏട്ടന്‍ ഇല്ലേ അങ്ങേരെ വിട്ടിട്ട് ഞാൻ പറഞ്ഞ പോലെ നീ എന്റെ കൂടെ വാടി " അത് പറഞ്ഞ്‌ നാവ് എടുക്കുന്നതിന് മുന്ന് അവന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു. " ഡാ ഈ കഴുത്തില്‍ ഈ താലി കിടക്കുന്നടത്തോളം കാലം അല്ല എന്റെ മരണം വരെയും എന്റെ രാഹുല്‍ ഏട്ടന്റെ കൂടെ തന്നെ കാണും " " ഓ ഈ താലിയുടേ ബലത്തില്‍ ആണ്‌ നീ ഇങ്ങനെ നിക്കണെ. നിന്റെ രാഹുല്‍ ഏട്ടനോട് നാള്കള്‍ എണ്ണി കഴിയാന്‍ പറഞ്ഞോ. ഒരാഴ്ചയ്ക്കുള്ളില്‍ ഒന്നെങ്കിൽ നീ അല്ലെ അവന്‍ ചിലപ്പോ രണ്ടിനെയും എന്റെ കൈ കൊണ്ട്‌ ഞാൻ തീര്‍ത്തിരിക്കും. എന്തായാലും ഇനീ നിങ്ങൾ രണ്ടും ഒരുമിച്ച് ജീവിക്കില്ല. പറയുന്നത് ഈ ഹര്‍ഷനാ. "

" നീ നോക്ക് ഒരു വഴിയില്‍ കൂടി ഞങ്ങൾ ജീവിച്ചോളാം. മറ്റേ വഴി കൂടി നീ നോക്ക് ട്ടോ അപ്പോ സമയം ഇല്ല ഞാൻ പോട്ടെ " എന്ന് പറഞ്ഞ്‌ ഞാൻ അവിടുന്ന് പോയീ. അവനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവന്‍ പറഞ്ഞത് എനിക്ക് നല്ല പോലെ കൊണ്ടിരുന്നു. ഞാൻ കാരണം രാഹുല്‍ ഏട്ടന്‍ ഒന്നും വരല്ല്. ഇത് രാഹുല്‍ ഏട്ടനോട് പറയണോ. ഓരോന്ന് ആലോചിച്ച് കണ്ണ് നിറയുന്നുണ്ടായിരുന്നു. " ചേച്ചീ എന്തിനാ കരയുന്നേ കിച്ചുവിനോട് പറയാമോ. അല്ല ആരാ ചേച്ചീ ആ ചേട്ടന്‍ അയാൾ ദുഷ്ടനാ. ചേച്ചീ വിഷമിക്കണ്ട ട്ടോ അവനെ നമുക്ക് കല്ല് കൊണ്ട്‌ എറിഞ്ഞ് തല പൊട്ടിക്കാം" "അതൊക്കെ മോന് ഞാൻ പറഞ്ഞ്‌ തരാം. നീ ഇപ്പൊ അതിനെ പറ്റി ചിന്തിക്കേണ്ട ട്ടോ പിന്നേ വൈകീട്ട് കാവ്യയുടെ വീട്ടില്‍ വരണം ട്ടോ " " ആ വരാം ചേച്ചീ ഞാൻ പോട്ടെ ചേച്ചീടെ കൂടെ വീട്ടില്‍ വരണോ " " വേണ്ട ട്ടോ നീ പൊക്കോ " അങ്ങനെ അവന്‍ പോയീ. രാഹുല്‍ ഏട്ടന്‍ മൊബൈല്‍ കുത്തി സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കണ്ണ് തുടച്ച് രാഹുല്‍ ഏട്ടനെ നോക്കാതെ വീട്ടിലേക്ക് കയറി.

സാധനങ്ങൾ table ഇല്‍ വച്ച് ഞാൻ കട്ടിലിലേക്ക് കമന്ന് കിടന്ന് കരഞ്ഞു . കുറച്ച് നേരം കഴിഞ്ഞ് അപ്പൊ ആരോ എന്നെ വന്ന് തോണ്ടി. ഞാൻ ഒന്ന് നോക്കി ആരെയും കണ്ടില്ല. പിന്നെയും തോണ്ടാൻ തുടങ്ങി. ഞാൻ എഴുന്നേറ്റു നോക്കി. അപ്പോഴും ആരെയും കണ്ടില്ല. ഞാൻ പെട്ടന്ന് കട്ടിലില്‍ നിന്ന് എഴുന്നേറ്റു. "ആര്‍ക്കാടാ ഇത്രേം സൂക്കേട്" ഞാൻ നോക്കിയതും ചുമലില്‍ കൈ കെട്ടി നിക്കണ രാഹുല്‍ ഏട്ടനെ ആണ്‌ കണ്ടത്. "രാഹുല്‍ ഏട്ടനോ സോറി ഞാൻ കണ്ടില്ല എന്തിനാ വന്നേ എന്തേലും വേണോ" ഞാൻ വേഗം കണ്ണ് തുടച്ചു. അപ്പോളേക്കും രാഹുല്‍ ഏട്ടന്‍ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുഖം കൈകളില്‍ കോരി എടുത്തു. " എന്തേ വാവേ നിനക്ക് പറ്റിയേ....." "ഒന്നുമില്ല രാഹുല്‍ ഏട്ടാ കണ്ണില്‍ പൊടി വീണതാ" " എന്തായാലും പറയെടാ ഞാൻ അല്ലെ ചോദിക്കുന്നേ" " അത് രാഹുല്‍ ഏട്ടാ ആ ഹര്‍ഷനേ കണ്ടിരുന്നു.......... ഞാൻ നടന്ന കാര്യം എല്ലാം രാഹുല്‍ ഏട്ടനോട് പറഞ്ഞു. "എന്നിട്ട് ഇതിനാണോ നീ കരയണേ അവന് രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവാ എന്റെ കൈയില്‍ അവനെ കിട്ടും അന്ന് അവന്റെ സൂക്കേട് ഞാൻ മാറ്റിതരാം.

നീ ഇങ്ങനെ ഒന്നും പേടിക്കേണ്ട അവന്‍ നമ്മളെ ഒരു ചുക്കും ചെയ്യില്ല" "എന്നാലും രാഹുല്‍ ഏട്ടാ ഞാൻ കാരണം രാഹുല്‍ ഏട്ടന് എന്തേലും പറ്റിയാൽ" " എന്റെ പൊന്ന് വാവേ എനിക്ക് ഒന്നും വരത്തില്ല. എന്റെ മരണം വരെ ഈ കലിപ്പൻ എന്നും നിന്റെ കൂടെ കാണും. " " രാഹുല്‍ ഏട്ടാ എപ്പോഴും എന്റെ കൂടെ വേണം എന്റെ വിഷമത്തിലും സന്തോഷത്തിലും എപ്പോളും എന്റെ കൂടെ തന്നെ ഉണ്ടാവണം. ഈ നെഞ്ചത്തെ ചൂട് പറ്റി എന്റെ മരണം വരെയും എനിക്ക് ഉറങ്ങണം. എന്റെ എല്ലാ ആഗ്രഹത്തിനും ഇത് പോലെ നിക്കണം. വഴക്ക് ഇടുമ്പോ കട്ടക്ക് കൂടെ നിക്കണം. വാശി കാണിക്കുമ്പോ വഴക്ക് പറഞ്ഞിട്ട് പിന്നേ അത് നടത്തി തരും. എല്ലാത്തിനും നിങ്ങൾ എന്റെ കൂടെ തന്നെ കാണണം. " " വാവേ നിന്നെ ഞാൻ എപ്പോ സ്നേഹിച്ച് പോയീ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഇപ്പൊ നീ ഇല്ലാതെ എനിക്ക് പറ്റില്ല. അത് കൊണ്ട് പൊന്ന് മോള് ഹര്‍ഷനേ കുറിച്ച് അങ്ങ് മറന്നിട്ട് ചോറ്‌ കഴിക്കാൻ വാ " രാഹുല്‍ ഏട്ടനോട് എല്ലാം പറഞ്ഞ്‌ അപ്പോ എനിക്ക് സമാധാനമായി. അങ്ങനെ രാത്രിയായി.

" വാവേ നമുക്ക് പുറത്ത്‌ പോയാലോ " " എന്ത്‌ പറ്റി തലേ വെള്ളിടി വെട്ടിയോ.. അല്ല എപ്പോളും ഞാൻ ആണല്ലോ പറയാറ് ഇപ്പൊ എന്ത്‌ പറ്റി" " ഏയ് ഒന്നുമില്ല അപ്പു ഏട്ടന്റെ കടയിലെ ചൂട് തട്ട് ദോശയും ഓംലെറ്റും ആ ചൂട് കട്ടനും ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു." "അതാരാ ഇപ്പൊ പുതിയ ഒരു അവതാരം " " അത് ഒരു ചേട്ടനാ അപ്പു എന്നാ പേര്‌ ഇവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട് എന്താ പോയാലോ " " ആ പോവാം ഞാൻ റെഡി ആയി വരാമെ" അവൾ റെഡി ആയി വന്നു. ആരും വീട്ടില്‍ ഇല്ലാത്തോണ്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അങ്ങനെ തട്ട് കടയില്‍ നിന്ന് നല്ല ചൂട് തട്ട് ദോശയും ഓംലെറ്റും കട്ടനും കഴിച്ച് വീട്ടിലേക്ക് വിട്ടു. മഴക്ക് മുന്നോടിയായി ഉള്ള നല്ല ഒന്നാന്തരം തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. പെട്ടന്ന് പ്രതീക്ഷിക്കാതെ ഒരു ഇടി വെട്ടി പിന്നേ മിന്നലും. അവൾ പേടിച്ച് നിലവിളിച്ചു. എന്നിട്ട് എന്നെ ഒന്ന് ഇറുകെ പിടിച്ചു. "അയ്യേ ഇതിനൊക്കെ എന്തിനാ വാവേ പേടിക്കുന്നെ"

"പിന്നേ എനിക്ക് പേടിയാ" അങ്ങനെ മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. കയറി നിക്കാൻ ഒറ്റ കട പോലും ഇല്ല ആ മഴ മുഴുവന്‍ കൊണ്ടു തണുപ്പ് കൂടും തോറും അവൾ എന്നെ കെട്ടി പിടിച്ചു ഒരു കുഞ്ഞിനെ പോലെ എന്റെ പുറത്ത്‌ ചാരി ഇരുന്നു. അങ്ങനെ ഒരു അടച്ചിട്ട കടയുടെ മുന്നില്‍ എത്തി അങ്ങനെ പെട്ടന്ന് വണ്ടി അവിടെ വെച്ചിട്ട് അങ്ങോട്ട് കയറി നിന്നു. അവൾ ഓരോന്ന് പറഞ്ഞ്‌ കൊണ്ടിരുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു കൈ അവളുടെ മുടിയിഴകളിലൂടെ വെള്ളം ഇറ്റ് ഇറ്റ് ആയി വീഴുന്നുണ്ടായിരുന്നു. അവൾ കൈ രണ്ടും കൂട്ടി തിരുമ്മി. വെള്ളം നനഞ്ഞ് ശരീരത്തോട് പറ്റി ചേര്‍ന്ന് കിടക്കുന്ന ഡ്രസ്സ്. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവൾ പിറകോട്ടും അങ്ങനെ അവസാനം അവിടുത്തെ തൂണിൽ ചെന്ന് തട്ടി. ഞാൻ അവളുടെ നെറ്റിയിലേക്ക് ചാഞ്ഞ് കിടന്ന മുടി ചെവിയുടെ സൈഡിലേക്ക് ഒതുക്കി വച്ചു. അവളുടെ അധരങ്ങള്‍ കവര്‍ന്ന് എടുത്തു. അധരങ്ങള്‍ കോര്‍ത്ത്‌ ഇണക്കി ഒരു തീവ്രമായ ചുംബനം. പെട്ടന്ന് ആണ്‌ രാഹുലിന്റെ ഫോണില്‍ ഒരു കോൾ വന്നത്.

ഞാൻ അവളെ സ്വതന്ത്രയാക്കി. ഫോണ്‍ എടുക്കുന്നതിന് മുന്നേ അത് കട്ടായി പോയീ. അങ്ങനെ മഴ കുറഞ്ഞ് വീട്ടിലേക്ക് പോയീ. വീട്ടില്‍ ചെന്ന് ഫ്രെഷ് ആയി കയറി കിടന്ന് ഉറങ്ങി. പിറ്റേന്ന്‌ രാവിലെ പതിവ് പോലെ ഓഫീസിലേക്കു പോയീ. ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ട്‌ പോകുമ്പോൾ ആണ് ഒരു ലോറി ഞങ്ങടെ കാറിന് നേരെ വന്നത്. പരമാവധി ഇടിക്കാതെ ഇരിക്കാൻ നോക്കിയെങ്കിലും ആ ലോറി ഞങ്ങളെ ലക്ഷ്യം ആക്കി ആണ് വന്നിരുന്നത്. ആ ലോറി കാറിനെ ഒറ്റ ഇടി ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുല്‍ ഏട്ടന്‍ തെറിച്ചു പോയിരുന്നു. എന്റെ ദേഹത്ത് ചെറിയ മുറിവുകളേ ഉണ്ടായിരുന്നുള്ളൂ. ഞാൻ രാഹുല്‍ ഏട്ടനെ ചുറ്റും നോക്കി. അപ്പോൾ കാണുന്നത് കല്ലില്‍ തട്ടി തലയില്‍ നിന്ന് ചോര വാര്‍ന്ന് കിടക്കുന്ന രാഹുല്‍ ഏട്ടനെ ആണ് ഞാൻ പെട്ടന്ന് അവിടേക്ക് ഓടി ചെന്ന് രാഹുല്‍ ഏട്ടനെ മടിയില്‍ കിടത്തി വിളിച്ച് കൊണ്ട് വിധിയെ പഴിച്ച് ഉറക്കെ പൊട്ടി കരഞ്ഞു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story