💝നീയും ഞാനും💝: ഭാഗം 29

neeyum njanjum

രചന: ആമി

അങ്ങനെ ഞങ്ങൾ കാറിൽ കയറി ഓഫീസിലേക്ക് പോയീ. "അല്ല അവന്‍ എന്തിനാ നിന്നെ തല്ലിയേ" "അവന്റെ തന്തക്ക് വിളിച്ചോണ്ട്" "ആ അത് നന്നായി അവന്‍ അത് ആവശ്യം ആയിരുന്നു " "എന്തായാലും രാഹുല്‍ ഏട്ടന്റെ fight മരണ മാസ്സ് ആയിരുന്നു. ഒരു രക്ഷയുമില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു" "മതി പുകഴ്ത്തിയത് മതി. അല്ല എന്തായിരുന്നു വിസിലടിയും കൈയടിയും മീശ പിരിക്കലും" " പിന്നേ fight ഇന് ഇതൊക്കെ ഇല്ലേ ഒരു രസവും ഇല്ലെന്നേ " പിറ്റേ ദിവസം രാവിലെ ഞാന്‍ അടുക്കളയില്‍ നിന്ന് മൈദ പൊടി എടുത്ത് കബോർഡിലേക്ക് എടുത്ത് വെക്കുകയായിരുന്നു. പണ്ടാരം ഇത് എടുത്ത് വെക്കാനും പറ്റുന്നില്ല. അപ്പോളാണ് പ്രതീക്ഷിക്കാതെ രാഹുല്‍ ഏട്ടന്‍ പിന്നില്‍ നിന്ന് വന്ന് കെട്ടി പിടിച്ചത്. അതോടെ എന്റെ കയ്യില്‍ ഇരുന്ന ഡപ്പ കൈ തെറ്റി ഞങ്ങടെ മേലേക്ക് വീണു. പാത്രം ആണേ രാഹുല്‍ ഏട്ടന്റെ തലയില്‍ ചെന്ന് ഇടിച്ചു താഴേക്ക് പോയീ. "നീ എന്തിനാ എന്റെ തലയില്‍ പൊടി എടുത്ത് ഇട്ടേ" "ശെടാ അത് ഞാൻ അറിഞ്ഞോണ്ട് അല്ലല്ലോ"

"നിന്നെ ഞാൻ കാണിച്ച് തരാം" രാഹുല്‍ ഏട്ടന്‍ എന്റെ തല അവിടെ ഇരുന്ന ഗോതമ്പു പൊടി എടുത്ത് ഇട്ടു. ഇന്ന്‌ അമ്മ ഇല്ലാത്തോണ്ട് അടുക്കളയില്‍ ആണ്‌ വഴക്ക് ഉണ്ടാക്കാൻ കയറിയത്. അപ്പോളേക്കും ഞാൻ അവിടെ ഇരുന്ന വെളിച്ചെണ്ണ എടുത്ത് രാഹുല്‍ ഏട്ടന്റെ തല വഴി കമഴ്ത്തി. അപ്പോളാണ് പിറകില്‍ നിന്ന് ഒരു ശബ്ദം കേട്ടേ. "ആഹാ തകര്‍ത്തു. അളിയാ താൻ എന്തോ വായി നോക്കി നിക്കുവാ അവിടെ എന്തെല്ലാം ഉണ്ട് വാരി തല വഴി കമഴ്ത്ത്" "ഡാ ചേട്ടാ നീ രാഹുല്‍ ഏട്ടന് support ആണല്ലേ" "അത് ചോദിക്കേണ്ട കാര്യം ഉണ്ടോ ഞാൻ അവന് support ആ" അപ്പോളേക്കും രാഹുല്‍ ഏട്ടന്റെ അച്ഛൻ അവിടെ എത്തിയിരുന്നു അമ്മയെ കണ്ടില്ല. " അങ്കിളേ വാ ഇവിടെ ഇരി നല്ല ഒന്നാന്തരം വഴക്കാ " " ആഹാ നീ ആരുടെ കൂടെയാ " " അവന്റെ കൂടെ എപ്പളും നമ്മള്‍ അവന്റെ കൂടെയാ " " ഞാൻ മോള്ടെ കൂടെയാ " " ആ അപ്പോ നടക്കട്ടെ അങ്ങോട്ട് " അങ്ങനെ അവര്‍ മിച്ചറും കൊറിച്ചു കൊണ്ട്‌ അടിയും കണ്ടോണ്ട് ഇരിക്കുവാ. അപ്പോളാണ് രാഹുല്‍ ഏട്ടന്‍ എന്റെ മേലെ മുളക് പൊടി കമഴ്ത്തിയത്.

ഞാൻ അപ്പോളേക്ക് മഞ്ഞ പൊടി എടുത്തു. പിന്നേ ഞാൻ ഉപ്പ് എടുത്ത് ഇട്ടപ്പോ രാഹുല്‍ ഏട്ടന്‍ പഞ്ചസാര എടുത്ത് ഇട്ടത്. " ഡോ ഇത് എന്തുവാ വേറെ എന്ത്‌ ഇട്ട് കഴിഞ്ഞാലും കുഴപ്പം ഇല്ലായിരുന്നു. ഇത് പഞ്ചസാര എന്റെ ദേഹത്ത് ഉറുമ്പ് വരത്തില്ലേ അത് എന്നെ കടിക്കും. അറിയാമോ " ഒരു മിനിറ്റേ വാവേ ഇങ്ങോട്ട് ഒന്ന് നോക്കിയേ " അപ്പോളേക്കും രാഹുല്‍ ഏട്ടന്‍ Selfie ക്ലിക്ക് ചെയതു. ഞാൻ അപ്പോളേക്കു രാഹുല്‍ ഏട്ടന്റെ തലയില്‍ ദോശ മാവ് എടുത്ത് തല വഴി ഒഴിച്ചു. അപ്പോ രാഹുല്‍ ഏട്ടന്റെ കൈയിൽ കിട്ടിയത് പാല് ആണ്‌ അത് എടുത്ത് എന്റെ തല വഴി ഒഴിച്ചു. " ഡോ താൻ എനിക്ക് പാലഭിഷേകം ചെയ്യുവാന്നോ" അപ്പോളേക്കും ഞാൻ തൈര്‌ എടുത്ത് ഒഴിച്ചു. അച്ഛൻ അവിടെ ഇരുന്ന മുട്ട എന്നെ ചൂണ്ടിക്കാട്ടി. അപ്പോ ഞാൻ മുട്ട എടുത്ത് ക്രിക്കറ്റ് ബോള്‍ എറിയാൻ നിക്കണ പോലെ നിന്ന് ഉന്നം വെച്ച് എറിഞ്ഞു. പക്ഷേ കൊണ്ടത് അച്ഛന്റെ തലയില്‍ ആയിരുന്നു. " മോളെ നിന്നോട് എന്നെ എറിയാൻ അല്ല പറഞ്ഞെ അവനെയാ" "എടാ രാഹുലേ കിട്ടിയ chance ഇന് അറ്റാക്ക് ചെയ്യ്"

അപ്പോളേക്കും രാഹുല് ഏട്ടന്‍ മുട്ട എടുത്ത് എറിഞ്ഞു പക്ഷേ കൊണ്ടത് എന്റെ ചേട്ടൻ ആണ്. പിന്നേ പടവലം എടുത്ത് രാഹുല്‍ ഏട്ടന്റെ തലയില്‍ ഇട്ട് പൊട്ടിച്ചു. അത് പൊട്ടിയത് അല്ലാതെ ആ മത്തങ്ങ തലക്ക് ഒന്നും പറ്റിയില്ല. അവിടുത്തെ സാധനം തീര്‍ന്നപ്പോ ഞാൻ അടുക്കളയുടെ സ്ലാബിൽ കയറി രാഹുല്‍ ഏട്ടനെ ചവിട്ടി. അപ്പോളേക്കും രാഹുല്‍ ഏട്ടന്‍ താഴെ വീണു ഞാന്‍ രാഹുല്‍ ഏട്ടന്റെ മേലെ കയറി ഇരുന്ന് മുടിയില്‍ പിടിച്ചു വലിച്ചു. അപ്പോ രാഹുല്‍ ഏട്ടന്‍ എന്നെ താഴെ ഇട്ടിട്ട് എന്നെ പിച്ചി പറിച്ചു. പിന്നേ ഞാൻ രാഹുല്‍ ഏട്ടന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചു. "ടി മഹാപാപി എന്റെ ചുണ്ട് നിന്നെ ഞാൻ ഇന്ന് ഉണ്ടല്ലോ" "പിള്ളേരെ ഇത് എന്തുവാ" "അത് അമ്മേ ചെറിയ ഒരു വഴക്ക് അത്രേ ഉള്ളു" "ഓ അത്രേ ഉള്ളു നിന്റെ ചുണ്ടില്‍ തേനീച്ച കുത്തിയത് ആയിരിക്കും അല്ലെ" "ആ അമ്മേ" "ആ തേനീച്ചയെ ഇന്ന്‌ ഞാൻ കണ്ടു പിടിച്ചു." അച്ഛനും ഏട്ടനും ഇപ്പോളും പ്രോത്സാഹിപ്പിച്ച് കൊണ്ട്‌ ഇരിക്കൂവാ. ഞങ്ങൾ കണ്ണ് കൊണ്ട്‌ ആക്ഷന്‍ കാണിച്ചു. ഏട്ടന് മനസ്സിലായത് കൊണ്ട്‌ അച്ഛനോട് പറഞ്ഞു.

" അങ്കിളേ ആന്റി" "അവൾ വരുന്നതേ ഉള്ളു ഇപ്പൊ ഒന്നും വരില്ല" "അങ്കിളേ ആന്റി ദേണ്ടെ പിറകില്‍ നില്‍ക്കുന്നു" "ഓ അത്രേ ഉള്ളു.. എന്തോന്ന് ആന്ന്" അച്ഛൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി. അമ്മയെ നോക്കി 32 പല്ലും കാണിച്ച് ഒന്ന് ഇളിച്ചു കൊടുത്തു. "നീ ഇത് എപ്പോ വന്നു" "ഞാൻ വന്നിട്ട് പത്ത് അന്‍പത് കൊല്ലം ആയി എന്തേ " അപ്പോളേക്കും അമ്മ ഒരു വടി കൊണ്ട്‌ വന്നു. ഞങ്ങൾ ഓടിയിട്ടും പിറകെ വന്ന് അടിച്ചു. അച്ഛനും ചേട്ടനും ഇത് കണ്ട് മുടിഞ്ഞ ചിരിയാണ്. അവസാനം അമ്മ അവരുടെ അടുത്തേക്ക് വന്നു അച്ഛൻ ആണേ അമ്മ വന്നത് പോലും അറിയാതെ ചിരിക്കുവാ. " എന്തിനാ ചിരിക്കുന്നേ" " അവരുടെ കാര്യം ഓര്‍ത്തു അങ്ങ് ചിരിച്ചതാ" "ഇപ്പൊ നിങ്ങളെ ഞാൻ കരയിപ്പിച്ച് കാണിക്കാം" അമ്മ അച്ഛനെ അടിച്ചു. അടുത്ത പണി ഏട്ടന് ആണെന്ന് അറിഞ്ഞതും ഏട്ടന് ബൈക്കില്‍ കയറി. പാവം വണ്ടി സ്റ്റാര്‍ട്ട് ചെയ്യാൻ നോക്കി സ്റ്റാര്‍ട്ട് ആയില്ല അവനും അടി കിട്ടി. അങ്ങനെ നാല് പേര്‍ക്കും കിട്ടാനുള്ളേ കിട്ടിയതും എല്ലാം ശാന്തം ആയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം.

രാവിലെ തന്നെ രാഹുല്‍ ഏട്ടന്‍ ഓഫീസിലേക്ക് പോയീ. ഞാൻ പോയില്ല ഓരോന്ന് ചെയത് കൊണ്ട്‌ വീട്ടില്‍ ഇരുന്നു. അപ്പോ ഏതോ ഒരു അറിയാത്ത നമ്പറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ആ ഹര്‍ഷന്‍ ആയിരിക്കും ഇത് എന്തൊരു ജന്മം ആണേ എത്ര കിട്ടിയാലും പിന്നെയും ചോദിച്ച് മേടിച്ചു കൊള്ളും എന്തായാലും എടുക്കാം "ഹലോ എന്നെ മനസ്സിലായി കാണുമല്ലോ" "ഡാ പട്ടി നിനക്ക് ഒട്ടും നാണമില്ലേ പിന്നെയും പിന്നെയും അങ്ങ് വിളിച്ചോളും" "ടി അടങ്ങടി നിന്റെ സ്വഭാവ സെർട്ട്ഫിക്കറ്റ് മേടിക്കാന്‍ അല്ല ഞാൻ വിളിച്ചേ ഒരു കാര്യം പറയാന്‍ ആണ്" "എന്താന്ന് വച്ച പറഞ്ഞ്‌ തൊലക്ക്" "നിന്റെ രാഹുല്‍ ഏട്ടന്റെ ജീവിതം ദേണ്ടെ ഇപ്പൊ ഈ എന്റെ കൈയിലാ. നീ വന്നാൽ നിന്റെ രാഹുല്‍ ഏട്ടനെ നിനക്ക് ജീവനോടെ കിട്ടും ഇല്ലേ അങ്ങേരെ ഞാൻ അങ്ങ് തീര്‍ക്കും" " ഡാ എന്റെ രാഹുല്‍ ഏട്ടനെ ഒന്നും ചെയ്യല്ലേ ഞാൻ ഇപ്പൊ വരാം " ഞാന്‍ രാഹുല്‍ ഏട്ടന്റെ ഫോണിലേക്ക് വിളിച്ചു എടുക്കുന്നില്ല. ഞാൻ പെട്ടെന്ന് ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി.

ഒരു ഓട്ടോ പിടിച്ച് അവന്റെ വീട്ടില്‍ എത്തി ഞാൻ ബെല്‍ അടിച്ചു. അവന്‍ വന്ന് വാതിൽ തുറന്നു. " ആ നീ വന്നോ വാ കയറി ഇരി " " നിന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ അല്ല ഞാൻ വന്നേ എന്റെ രാഹുല്‍ ഏട്ടന്‍ എന്തിയേ" "നീ വാ എന്നിട്ട് പറയാം" ഞാന്‍ അകത്തേക്ക് ചെന്നതും അവന്‍ ഡോര്‍ ലോക്ക് ആക്കി. "രാഹുല്‍ ഏട്ടന്‍ എന്തിയേ പറ" "അങ്ങേര് എവിടേലും കാണും" "ഡാ നീ ചുമ്മാ പറഞ്ഞെ ആണ്‌ അല്ലെ മാറ് ഞാൻ പോട്ടെ " " അങ്ങനെ നീ ഇവിടുന്ന് പോണില്ല " അവന്‍ എന്റെ അടുത്തേക്ക് വരാൻ നോക്കിയതും ഞാൻ അവിടുത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ടു. എന്നിട്ട് ഫോൺ എടുത്ത് രാഹുല്‍ ഏട്ടനെ വിളിച്ചു. എന്റെ രാഹുല്‍ ഏട്ടാ ഒന്ന് ഫോൺ എടുക്കു. അപ്പോളേക്കും രാഹുല്‍ ഏട്ടന്‍ ഫോൺ എടുത്തു. " രാഹുല്‍ ഏട്ടാ ഇപ്പൊ എവിടെയാ" "എന്താ നിന്റെ ശബ്ദം മാറിയിട്ട് ഉണ്ടല്ലോ എന്താ പറ്റിയേ" "രാഹുല്‍ ഏട്ടാ ഹര്‍ഷന്‍റ വീട്ടിലേക്ക് വാ അല്ലെ അവന്‍ എന്നെ കൊല്ലും" "നിക്ക് നീ അവിടെ തന്നെ ഇരി ഞാൻ പെട്ടന്ന് വരാം" അവന്‍ കുറെ നേരം വാതിലിൽ തള്ളി അവസാനം അവന്‍ അത് ചവിട്ടി തുറന്നു.

എന്റെ അടുത്തേക്ക് വന്നതും ഞാൻ പിറകിലേക്ക് നീങ്ങി. ഭിത്തിയിൽ ചെന്ന് മുട്ടി. അവന്‍ ഭിത്തിയിൽ കൈ വച്ചു. ഞാൻ അപ്പോളേക്കും മുഖം തിരിച്ച് കണ്ണ് അടച്ചു. പിന്നേ പിറകില്‍ നിന്ന് ആരോ അടിക്കുന്നത് ആണ്. ഞാൻ നോക്കിയതും രാഹുല്‍ ഏട്ടന്‍. "ഓ രക്ഷകന്‍ വന്നോ ഇന്ന്‌ നീ നോക്കിക്കോ നമ്മളില്‍ മൂന്ന് പേരില്‍ ആരേലും ഒരാൾ മാത്രമേ ജീവനോടെ ഇവിടുന്ന് പോകു" "നിനക്ക് തെറ്റി ഞങ്ങൾ രണ്ട് പേരും പോകും നിന്നെ തീര്‍ത്തിട്ട്" അങ്ങനെ അവിടെ ഒരു വലിയ അടി തന്നെ ഉണ്ടായിരുന്നു. കൃഷ്ണ ഇതൊക്കെ കണ്ടു അടുക്കളയില്‍ പോയീ ഒരു സൈഡിൽ ചെന്ന് ഇരുന്നു. കുറെ നേരം കഴിഞ്ഞപ്പോ ഹര്‍ഷനെ കാണാതെ ആയി. അടുക്കളയില്‍ വെളിച്ചം ഇല്ലാത്തത് കൊണ്ട്‌ തന്നെ ഹാൾ ഇലെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മങ്ങിയ വെളിച്ചത്തില്‍ ആരോ ഒരു കുപ്പി കൊണ്ട്‌ തന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു. കുറച്ചും കൂടി അടുത്ത് വന്നപ്പോ അത് ഹര്‍ഷന്‍ ആണെന്നും അവന്റെ കൈയില്‍ ഒരു കുപ്പി ഉണ്ടെന്നും എനിക്ക് മനസ്സിലായി. "ഹര്‍ഷാ പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ"

അപ്പോളേക്കും ആ കുപ്പി കൊണ്ട് അവന്‍ അവളെ ആഞ്ഞ് അടിച്ചു. ആ കുപ്പിച്ചില്ലുകള്‍ തെറിച്ച് പോയീ. "രാഹുല്‍ ഏട്ടാ" എന്ന് ഉറക്കെ വിളിച്ചപ്പോ ആണ് ഞാന്‍ അവിടേക്ക് ചെന്നത്. ചെല്ലുന്നതും കാണുന്നത് കുപ്പിയുടെ പകുതി പിടിച്ച് കൊണ്ട്‌ നിക്കുന്ന ഹര്‍ഷനെ ആണ്‌. താഴേക്ക് നോക്കിയതും ചോര വാര്‍ന്ന് ഒലിച്ച് കിടക്കുന്ന കൃഷ്ണയെ ആണ്‌. അവന്‍ ആ കുപ്പി നിലത്ത് ഇട്ട് എന്റെ അടുത്തേക്ക് വന്ന് എന്റെ കഴുത്തില്‍ മുറുകെ പിടിച്ചു. "വിട് ഹര്‍ഷാ എനിക്ക് ഇവളെ കൊണ്ട്‌ പോണം നീ വിട്ടേ" "ഇല്ല ഇവള്‍ ഇവിടെ കിടന്ന് പിടഞ്ഞ് മരിക്കുന്നത് നീ കാണണം" അപ്പോളാണ് അവന്റെ പോക്കറ്റില്‍ നിന്ന് ഒരു സിറിഞ്ച് കിട്ടിയത്. അവന്‍ ഡ്രഗ്സ് യൂസ് ചെയ്യുമെന്ന് അറിയാമായിരുന്നു. ഞാൻ അവന്റെ കൈയില്‍ അത് കുത്തി. അതോടെ അവന്‍ എന്നെ വിട്ടു. ഞാൻ അവളുടെ ഏട്ടനെ വിളിച്ച് വരാൻ പറഞ്ഞു. ഓരോ നിമിഷവും എനിക്ക് പെട്ടന്ന് കഴിഞ്ഞ് പോകുന്ന പോലെ തോന്നി. അവളെ ഞാന്‍ കൈകളില്‍ കോരി എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. കാലം തെറ്റി പെയ്യുന്ന മഴയും ഇടിയും ഞാൻ ആ മഴയത്ത് അവളെ എടുത്ത് ഒരു ഭ്രാന്തനെ പോലെ ഉച്ചത്തില്‍ അലറി വിളിച്ചു കരഞ്ഞു ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story