💝നീയും ഞാനും💝: ഭാഗം 3

neeyum njanjum

രചന: ആമി

അത് കഴിഞ്ഞ് രാത്രിയില്‍ ആഹാരം കഴിച്ചു. രാഹുല്‍ ഏട്ടന്‍ പോയീ കിടന്നു. ഞാൻ കിടക്കാന്‍ ആയി മുറിയിലേക്ക് വന്നു. അപ്പോഴാണ് ഞാന്‍ പെണ്ണ് കാണാന്‍ വന്നപ്പോ അങ്ങേര് പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. എന്തായിരുന്നു എനിക്ക് നിന്നെ ഭാര്യയായി കാണാന്‍ പറ്റില്ല കിഴങ്ങ് ഇങ്ങേരു പിന്നേ എന്തിനാ എന്നെ കെട്ടിയെ പ്രതിഷ്ഠിച്ച് വക്കാനോ. എന്തായാലും പൊരുത്തപ്പെട്ടില്ലെങ്കിൽ പൊരുത്തപ്പെടുത്തും. അതാണ്‌ ഈ കൃഷ്ണ. ഓ കിടക്കുന്ന കണ്ടില്ലേ രാജാവിനെ പോലെ. എന്ന സാധനം ആണേ. മനസ്സിൽ വിചാരിച്ചു ഇനീ എന്തായാലും കിടക്കാം എന്ന് പറഞ്ഞു ഞാൻ കട്ടിലിലേക്ക് കിടന്നു. "ടി" അത് കേട്ടതും ഞാൻ എഴുന്നേറ്റു. ഇങ്ങേര് ഉറങ്ങാന്‍ സമ്മതിക്കില്ലേ. "ഓ എന്താ" "എന്താ നീ ഇവിടെ" "പിന്നേ എവിടേ പോണം " "ഇവിടെ കിടക്കാന്‍ പറ്റില്ല ഇറങ്ങി താഴെ കിടക്കടി" "എന്തോ എങ്ങനെ ഞാൻ താഴെ കിടക്കില്ല എന്റെ വീട്ടില്‍ പോലും ഞാൻ താഴെ കിടന്നി ട്ടില്ല. പിന്നെയാ ഇവിടെ ഒന്ന് പോയേ" ഞാൻ കട്ടിലെ തന്നെ തിരിഞ്ഞ് കിടന്നു.

"ഓ അങ്ങനെ ആണല്ലേ" " ആ അങ്ങനെ ആണ്‌ " എന്ന് പറഞ്ഞ്‌ നാവ് എടുക്കുന്നതിന് മുന്നേ അങ്ങേര് എന്നെ കട്ടിലേന്നു എന്നെ ഒറ്റ ചവിട്ടു ഞാൻ അങ്ങ് താഴേക്ക് വീണു. "അയ്യോ എന്റെ അമ്മേ ഈ കാലമാടൻ എന്നെ കൊല്ലുന്നേ" " ടി മിണ്ടാതെ ഇരുന്നോണം ദേ ഇനീ എന്റെ അടുത്ത് വേഷം കെട്ടു എടുക്കാന്‍ വന്ന ഇങ്ങനെ ഇരിക്കും " " ഡോ താൻ എന്നെ ചവിട്ടി അല്ലെ നിങ്ങള്‍ നോക്കിക്കോ ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളെ ഞാൻ I love you കൃഷ്ണ എന്ന് പറയിപ്പിച്ചില്ലേൽ എന്റെ പേര്‌ നീ പട്ടിക്കിട്ടോ" " എന്ന നീ ഒരു പട്ടിയെ മേടിച്ചു വക്ക് ഞാൻ കൃഷ്ണന്നു വിളിക്കാം " ഇങ്ങേരു എന്നെ കൊല്ലാന്‍ വന്ന കാലൻ എങ്ങാനും ആണോ. എന്ന അധികം നാള്‍ ഒന്നും വേണ്ടി വരില്ല എന്നെ ഇപ്പൊ തന്നെ അങ്ങ് കൊണ്ട് പോകും. ഇനീ വാശി പിടിച്ചാല്‍ നടുവിന് കിട്ടിയത് പോലെ ഇനീ ചെകിട്ടത്തും കിട്ടും. അത് കൊണ്ട്‌ ഇങ്ങേരെ എങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ എങ്ങനെ ഇഷ്ടം ആന്ന് പറയപ്പിക്കും എന്ന ചിന്ത ആയി.

അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അങ്ങ് ഉറങ്ങി. രാവിലെ എഴുന്നേറ്റ് കുളിച്ചു ഫ്രെഷ് ആയി നെറ്റിയില്‍ സിന്ദൂരം തൊടാൻ എടുത്തപ്പോളേക്ക് ഞാൻ അങ്ങേരെ ഒന്ന് നോക്കി നല്ല ഉറക്കം. പിന്നേ ഇന്നലെ ചവിട്ടിന്റെ hangover മറാത്തത് കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് പോയീ. അവിടെ ചെന്നതും എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ചായ ഇടാൻ പോലും അറിയാതെ ഞാൻ ഇവിടെ എന്താ എടുക്കുവാ ഭഗവാനെ. "ആ മോളെ നീ വന്നോ" അയ്യോ പെട്ടു ഇനീ എങ്ങനെ എന്തേലും വയ്ക്കേണ്ടി വരില്ലേ ആ ചേട്ടന്‍ പറഞ്ഞ പോലെ എന്തേലും വച്ച് പഠിക്കണം ആയിരുന്നു "അമ്മേ ഞാൻ ഒരു സത്യം പറയട്ടെ അടുക്കളയില്‍ കഴിക്കാൻ കേറുന്നത് അല്ലാതെ എനിക്ക് ഒന്നും വെക്കാന്‍ അറിയില്ല" "മോള് ഒന്നും പേടിക്കണ്ട ഞാൻ എല്ലാം പഠിപ്പിച്ചു തരാം മോള് ഈ ചായ അവന് കൊടുക്ക്" ആശ്വാസം ആയി. എന്തായാലും ചായ അങ്ങേർക്ക് കൊണ്ട് കൊടുക്കാം. ഞാൻ ചായ കൊണ്ട്‌ കൊടുക്കാന്‍ ചെന്നു. " രാഹുല്‍ ഏട്ടാ രാഹുല്‍ ഏട്ടാ "

" ഓ എന്താ" " ദേ ചായ " " ഏ നീ എന്താ ഇവിടെ" ഓ ഇങ്ങേരു ഇന്നലെയും ചോദിച്ചു നീ എന്താ ഇവിടെ എന്ന്. ഇതിന്‌ തലക്ക് സുഖമില്ലേ. " ഡോ ഇന്നലെ നിങ്ങൾ എന്റെ കഴുത്തില്‍ താലി കെട്ടി ഇവിടെ കൊണ്ടുവന്നില്ലെ ആ പെണ്ണാ ഞാൻ" "നീ എന്തിനാ ചായ കൊണ്ട്‌ വന്നേ അമ്മയാണല്ലോ കൊണ്ട് വരാറ്" " ഇന്ന്‌ മുതല്‍ നിങ്ങടെ കാര്യം നോക്കിക്കോള്ളാൻ അമ്മ പറഞ്ഞു ജോലിക്ക് പോകുന്ന shirt തേക്കണ്ടേ" "വേണ്ട എന്റെ കാര്യം ഞാൻ നോക്കിക്കോളാം" " ഓ ശെരി" " നീ ഈ ചായ ഒന്ന് കുടിച്ചേ അറിയാൻ പറ്റില്ല വല്ല വിമ്മും കലക്കി തരുമോ എന്ന് " അങ്ങനെ ആണെങ്കില്‍ പാഷാണം കലക്കി തരേണ്ട സമയം കഴിഞ്ഞു ഞാൻ മനസിൽ വിചാരിച്ചതാ കേട്ടോ. " എന്താ " " ഒന്ന് പോയേ ഞാൻ അടുക്കളയിലേക്ക് പോവാ" "മോളെ ഇന്നലെ രാത്രിയില്‍ എന്താ അവിടെ ഒരോച്ച കേട്ടേ" ശോ അത് കേട്ടോ ഇനീ എന്ത്‌ പറയും. ചവിട്ട് കിട്ടിയത് ആണ്‌ എന്ന്‌ പറഞ്ഞാല്‍ അങ്ങേര് എന്റെ നട്ടെല്ല് തല്ലി ഓടിക്കും "ആ അമ്മേ അത് ഒരു പാറ്റയെ കണ്ടതാ"

ആ വിശ്വസിച്ചുന്ന് തോന്നുന്നു. അങ്ങേര് കഴിക്കുന്ന രാവിലെ എല്ലാവരും കഴിക്കുന്ന തന്നയാണല്ലോ ഞാൻ വിചാരിച്ചു അമ്മിക്കല്ല് വെട്ടി വിഴുങ്ങുവായിരിക്കും എന്ന്. "ഡോ അമ്മ പറഞ്ഞു വൈകീട്ട് അമ്പലത്തില്‍ പോണം എന്ന് വരുന്നോ" "ആ നോക്കാം" അങ്ങേര് ഓഫീസിലേക്ക് പോയീ ഞാൻ അമ്മയുടെ കൂടെ നിന്ന് എല്ലാം കണ്ടു പഠിച്ചു. വൈകിട്ട് അങ്ങേരു ഓഫീസിൽ നിന്ന്‌ വന്ന് മുണ്ട് ഒക്കെ ഉടുത്ത് കണ്ണാടി നോക്കി മുടി ചീകുവായിരുന്നു. ഓ എന്ന ലുക്ക് ആണേ. ഞാൻ അങ്ങനെ ആളെ നോക്കി ഇരിക്കുവായിരുന്നു. അപ്പോഴേക്കും അങ്ങേര് നടന്ന് വന്നു. ഞാൻ അപ്പോഴും സ്വപ്ന ലോകത്ത. അങ്ങേര് ഒന്ന് വിരൽ ഞൊടിച്ചു. ഞാൻ അപ്പോളേക്കും സ്വപ്ന ലോകത്തിൽ നിന്ന് ഇങ്ങ് ഇറങ്ങി. "രാഹുല്‍ ഏട്ടാ still I Love you" എന്നും പറഞ്ഞു ഞാൻ രണ്ടും കല്പിച്ച് ഒരുമ്മ അങ്ങ് കൊടുത്തു എന്നിട്ട് ഞാൻ ഓടി പോയീ കാറിൽ കയറി ഇരുന്നു. ഇപ്പൊ എന്താ ഉണ്ടായേ എന്ന മട്ടില്‍ രാഹുല്‍ നിന്നു. എന്നിട്ട് കാറിൽ കയറി. അങ്ങ് അമ്പലത്തിലേക്ക് വിട്ടു. അവിടെ ചെന്ന് കൃഷ്ണനെ മനസ് അറിഞ്ഞ് തൊഴുതു നിന്നു. പ്രസാദം ഞാൻ തൊട്ട് തരാം എന്ന് പറഞ്ഞപ്പോള്‍ തന്നെ അങ്ങ് തൊട്ടു. എല്ലാം തന്നിഷ്ടം അതാ സ്വഭാവം.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story