💝നീയും ഞാനും💝: ഭാഗം 31 || അവസാനിച്ചു

neeyum njanjum

രചന: ആമി

അങ്ങനെ ഹര്‍ഷന്‍റെ കാര്യം തീരുമാനമായി. അവന്‍ ചോദിച്ച് വാങ്ങിയതാ. അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കുമ്പോ അമ്മയും അച്ഛനും ഓടി വന്നത്. ഒരാഴ്‌ച അവളെ അവിടെ അഡ്മിറ്റ് ചെയ്യണം എന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നേ അമ്മ രാവിലെയും ഞാൻ രാത്രിയിലും ആയി അവിടെ നിന്നു. അപ്പോളാ കാര്‍ത്തി വന്നേ. "ആ നീ വന്നോ വേറെ പ്രശ്‌നം ഒന്നുമില്ലല്ലോ" "എന്ത്‌ പ്രശ്നം ഒരു പ്രശ്‌നവും ഇല്ല നമ്മൾ അവിടെ നടന്ന കാര്യം പറയുന്നു നീ അവനെ തള്ളിയിട്ടു. അതിന്റെ ദേഷ്യത്തില്‍ അവന്‍ ഡ്രഗ്സ് inject ചെയതു. അത് വിഷ്ണു പറഞ്ഞത് പോലെ ഓവര്‍ ഡോസ് ആയിരുന്നു അങ്ങനെ വരത്തൊള്ളൂ." "ആ അത് ഒക്കെ സെറ്റ് ആയി നീ അവളെ കയറി കണ്ടില്ലല്ലോ ഞാൻ ചായ മേടിച്ചിട്ട് വരാം " " ആ ശെരി " കാര്‍ത്തി അവളെ കാണാന്‍ ആയി മുറിയിലേക്ക് കയറി. " ഇതാര് എന്റെ ഏട്ടനോ നീ വെളിയില്‍ കാക്ക വല്ലോം മലര്‍ന്നു പറക്കുന്നുണ്ടോ എന്ന് നോക്കിയേ " " പോടീ അവിടുന്ന് എനിക്ക് കുറച്ച് പണി ഉണ്ടായിരുന്നു അതാ വരഞ്ഞെ അല്ല നിനക്ക് തല വേദന ഉണ്ടൊ "

" ആ ചെറിയ വേദനയെ ഉള്ളടാ. അല്ല നീ എന്നാ സാധനം ആണേ ഒരു രോഗിയെ കാണാന്‍ വരുമ്പോ വെറും കയ്യോടെ ആന്നോ വരുന്നേ " " ആഹാ ഇവിടെ ഒത്തിരി ഉണ്ടല്ലോ ഇനീ ഞാൻ എന്തിനാ മേടിക്കുന്നേ ഞാൻ ഈ ആപ്പിൾ മുഴുവന്‍ എടുത്തോട്ടെ " " ഓ എടുത്ത് കുത്തി കയറ്റ്" അത് പറഞ്ഞതും കാര്‍ത്തി അത് മുഴുവന്‍ ഒറ്റ ഇരിപ്പിന് തിന്ന് തീര്‍ത്തു ഞാൻ ഇത് കണ്ട് അന്തം വിട്ട് നിക്കുവാ. " ഡാ നീ എന്തോന്നാ ചുണ്ടെലി ആന്നോ ഇങ്ങനെ കരണ്ടി തിന്നാന്‍ " " ചുണ്ടെലി നിന്റെ തന്ത " " അയ്യോ നിന്റെ കാര്യം സ്വന്തം തന്തയ്ക്കു തന്നെ മോന്‍ വിളിച്ചോളൂം" "ഞാൻ ഓര്‍ത്തില്ല ഇനീ നിന്റെ അമ്മായിയപ്പനെ വിളിച്ചോളാം" "പോടാ അവിടുന്ന്" അപ്പോളേക്കും രാഹുല്‍ ഏട്ടന്‍ അവിടെ ലാന്‍ഡ് ചെയതു. അങ്ങനെ ഓരോന്ന് ഒക്കെ പറഞ്ഞ്‌ കൊണ്ടിരുന്നു. അങ്ങനെ ഒരാഴ്‌ച കഴിഞ്ഞ് എന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഞങ്ങൾ വീട്ടിലേക്ക് പോയീ. തലയിലെ കെട്ടു അഴിച്ചിട്ട് ഇല്ല. അങ്ങനെ വീട്ടില്‍ എത്തി രാത്രിയില്‍ ഫുഡ് കഴിച്ച് കിടക്കാന്‍ ആയി മുറിയിലേക്ക് പോയീ. ഞാൻ നേരത്തെ പോലെ രാഹുല്‍ ഏട്ടന്റെ നെഞ്ചത്തു കയറി കിടന്നു.

"രാഹുല്‍ ഏട്ടാ" "എന്തേ വാവേ" "നാളെ എന്താ പ്രത്യേകത എന്ന് അറിയാമോ" "ഇല്ലല്ലോ നമ്മുടെ birthday കഴിഞ്ഞില്ലേ ഇനീ വേറെ ആരുടേലും birthday ആണോ" നാളെ ഞങ്ങടെ wedding anniversary ആണ്. ഞാൻ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിച്ചു. അപ്പോളേക്കും അവൾ എന്റെ നെഞ്ചത്തു ഇട്ട് ഒരു കുത്ത് കുത്തിയിട്ട് തിരിഞ്ഞ് കിടന്നു. " ഇത് പോലെ ഒരു കിഴങ്ങനും പൊട്ടനും ഓര്‍മ ഇല്ലാത്തവനേയും ആണല്ലോ എനിക്ക് ഭർത്താവ് ആണെന്ന് പറഞ്ഞു തന്നതു" അത് കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട് ഞാൻ ചിരിയടക്കി പിടിച്ച് അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു. "പോ ഞാൻ മിണ്ടൂല" "ഓ ശെരി മിണ്ടണ്ട" അങ്ങനെ പറഞ്ഞ്‌ ഞാൻ തിരിഞ്ഞ് കിടന്നു ഒരു പതിനൊന്ന് മണി കഴിഞ്ഞപ്പോ ഞാൻ അവളെ വിളിച്ചു. " വാവേ എഴുന്നേറ്റേ നമുക്ക് ഒരു സ്ഥലം വരെ പോവാം" അത് കേട്ടതും അവൾ പെട്ടെന്ന് എഴുന്നേറ്റു. "ആ പോവാം എവിടാ പോകുന്നെ" "അതൊക്കെ പറയാം നീ വാ " അവൾ പോയീ റെഡി ആയി വന്നു. ഞാൻ അവളെ കൊണ്ട്‌ അവിടേക്ക് പോയീ. എപ്പഴോ തണുത്ത കാറ്റ് കൊണ്ട്‌ അവൾ ഉറങ്ങി പോയിരുന്നു.

അങ്ങനെ സ്ഥലത്ത് എത്തി. " വാവേ എഴുന്നേറ്റേ സ്ഥലം എത്തി." "ഏ ഇത് നമ്മടെ പഴയ വീട് അല്ലെ എന്താ ഇവിടെ " " അത് പറയാം നീ ഇറങ്ങ്" അങ്ങനെ രാഹുല്‍ ഏട്ടന്‍ കതക്‌ തുറന്നു. അപ്പോളേക്കും എന്റെ കണ്ണ് പൊത്തി പിടിച്ചു. അങ്ങനെ രാഹുല്‍ ഏട്ടന്‍ എന്റെ കണ്ണ് തുറന്നു. ഞാൻ നോക്കുമ്പോ താഴെ ഫുള്‍ ലവ് ഷേപ്പ് ബലൂണുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഭിത്തിയിലേക്ക് നോക്കിയപ്പോ അവിടെ ഫുൾ ഞങ്ങടെ ഫോട്ടോസ് ആണ്‌. നടുക്ക് ഒരു വലിയ ഫോട്ടോ (അത് ഏതാന്ന് അല്ലെ അന്ന് ഇവർ അടുക്കളേ വച്ച് വഴക്ക് ഇട്ടപ്പോ എടുത്ത കളർ ഫുള്‍ ഫോട്ടോ ഇല്ലേ അത് തന്നെ) പിന്നേ ബാക്കിയുള്ളത് ഒരു സൈഡിൽ നിന്ന് കല്യാണം കഴിഞ്ഞ അന്ന് മുതൽ രാഹുല്‍ ഏട്ടന്‍ എന്നെ അടിക്കാന്‍ ഓടിച്ചതും അവിടെ വച്ച് വഴക്ക് ഉണ്ടാക്കിയതും പിന്നേ വഴക്ക് ഉണ്ടാക്കിയപ്പോ അമ്മയും അച്ഛനും കൂടി തല്ലിയതും ബീച്ചിൽ കൊണ്ട് പോയത് വണ്ടി ഓടിക്കാന്‍ പഠിപ്പിച്ചത്. പിന്നേ ഐസ് ക്രീം മേടിക്കാന്‍ പോയത്. (പട്ടി ഓടിക്കുന്ന മാത്രം എടുത്തില്ല അന്ന് ഫോട്ടോ എടുത്തിരുന്നേ പട്ടി കടി കൊണ്ടേനേ)

അങ്ങനെ അങ്ങനെ കഴിഞ്ഞ ദിവസം നടന്ന വഴക്കിൻ്റെ ഫോട്ടോസ് വരെ എല്ലാം ഉണ്ട്. അപ്പോ പിറകില്‍ നിന്ന് ഒരു വിളി കേട്ടേ. "I love you വാവേ" രാഹുല്‍ ഏട്ടന്‍ അവിടെ താഴെ മുട്ട് കുത്തി ഇരുന്നു കൈയിലെ ലവ് ഷേപ്പിൽ I Love you വാവ എന്ന് എഴുതി വച്ചിട്ടുണ്ട്. ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്നു. രാഹുല്‍ ഏട്ടന്റെ മുഖം കൈകളില്‍ കോരി എടുത്തു. നെറ്റിയില്‍ ഒരുമ്മ കൊടുത്തു. "Love you too രാഹുല്‍ ഏട്ടാ" "കഴിഞ്ഞ വര്‍ഷം നീ പറഞ്ഞ ഓര്‍മ്മ ഉണ്ടോ ഒരു വര്‍ഷത്തിനുള്ളില്‍ ഇഷ്ടം ആണ് എന്ന് പറയിപ്പിക്കും എന്ന്. നിനക്ക് അതിനു ഒരു വര്‍ഷം പോലും വേണ്ടി വന്നില്ല." "അത് ഞാൻ അന്ന് പറഞ്ഞില്ലേ നിങ്ങളെ വളയ്ക്കാൻ ഒരു വര്‍ഷം പോലും വേണ്ടി വരത്തില്ല എന്ന് " "നിനക്ക് ഓര്‍മ്മ ഉണ്ടോ. ഈ മുറിയില്‍ വച്ചല്ലേ നമ്മൾ ജീവിതം ആരംഭിച്ചേ " " പിന്നേ അത് എന്നെ കൊന്നാലും മറക്കത്തില്ല എന്നാ ചവിട്ട് ആയിരുന്നു എന്റെ കിളി മുഴുവന്‍ അതിൽ പറന്ന് അങ്ങ് പോയീ " " അത് ഞാൻ ദേഷ്യത്തിന് അല്ലേ അതൊക്കെ വിട് ഈ മുറി എങ്ങനെ ഉണ്ട് "

" പൊളി അല്ലെ എന്നാലും ഇതൊക്കെ എപ്പഴാ എടുത്തേ മുഴുവന്‍ ഉണ്ടല്ലോ " " അതൊക്കെ എടുത്തു ഇനീ നമ്മടെ കൊച്ചിന്റെ ഫോട്ടോ കൂടി ആവുമ്പോ ഫുള്‍ ആവും വാ കേക്ക് മുറിക്കാം " അങ്ങനെ ഞങ്ങൾ രണ്ടും കൂടി കേക്ക് മുറിച്ചു. രാഹുല്‍ ഏട്ടന്‍ ചെറിയ ഒരു പെട്ടി എനിക്ക് തന്നു. അത് തുറന്നപ്പോ കുറെ ക്യൂബുകൾ പുറത്ത്‌ വന്നു. അതിലും ഞങ്ങടെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരുന്നു. രാഹുല്‍ ഏട്ടന്‍ ഇറങ്ങാന്‍ പോയപ്പോ ഞാൻ പിന്നില്‍ നിന്ന് വിളിച്ചു. " രാഹുല്‍ ഏട്ടാ" "എന്തേ" "still I Love you" അങ്ങനെ പ്രശ്‌നങ്ങള്‍ എല്ലാം ഒഴിഞ്ഞ് അവർ അവിടെ ജീവിതം തുടങ്ങി. 🔸🔹🔸🔹🔸🔹🔸🔹 ഇരുപത്തി മൂന്ന്‌ വര്‍ഷത്തിനു ശേഷം നമ്മുടെ കൃഷ്ണ ചുട്ട് തരുന്ന ദോശയും തട്ടി കൊണ്ട്‌ രാഹുല്‍ അടുക്കളയുടെ സ്ലാബിൽ കയറി കൊച്ചു വര്‍ത്താനം പറഞ്ഞ്‌ കൊണ്ട്‌ ഇരിക്കുവാ "അച്ഛാ" എന്ന് വിളിച്ചതും രാഹുലിന്റെ വായിലെ ദോശ തെറിച്ച് പോയീ. ഇത് ആരാണെന്ന് മനസ്സിലായല്ലോ. ഇത് നമ്മടെ കൃഷ്ണയുടെയും രാഹുലിന്റെയും ഒരേ ഒരു മോള് ആണ്‌. ലക്ഷ്മി രാഹുല്‍ ലച്ചു എന്നാ വിളിക്കുന്നെ അന്ന് കൃഷ്ണ പറഞ്ഞ പോലെ നമ്മടെ രാഹുലിന്റെ ചെറിയ കലിപ്പും കൃഷ്ണയുടെ അതേ വാശിയും കുറുമ്പും ഒക്കെ ചേര്‍ന്ന ഒരു കാന്താരി. കാന്താരി എന്ന് പറഞ്ഞാ പോര നല്ല മൂത്ത കാന്താരി.

പിന്നേ ഞാൻ ഒറ്റ ഒരു മോള് മതി എന്നാ ലച്ചുവിൻ്റെ തീരുമാനം. അത് കൊണ്ട്‌ ഇവരെ രണ്ടു പേരും അടുത്ത് ഇരുന്നാ ലച്ചു വന്ന് രണ്ടിനെയും പിരിച്ച് നടുക്ക് കയറി ഇരിക്കും. പിന്നേ നാളെ പുള്ളിക്കാരിയൂടെ കല്യാണമാ. അതും അറേഞ്ച് മാര്യേജ്. അപ്പോ ബാക്കി അങ്ങ് പറയാം. "എന്റെ കണ്ണ് ഒന്ന് തെറ്റിയ മതി അപ്പോളേക്കും അങ്ങ് അടുത്ത് ഇരുന്നോളും. അങ്ങോട്ട് നീങ്ങി ഇരുന്നേ" "ടി മോളെ നിന്റെ വിചാരം കേട്ട ഞാൻ വേറെ ആരോടെങ്കിലും സംസാരിക്കുകയാണ് എന്ന് തോന്നുമല്ലോ ഞാൻ എന്റെ ഭാര്യയോടാ സംസാരിക്കുന്നേ" "അതൊക്കെ പോട്ടെ അമ്മേ ഒരു ഒണക്ക ദോശ ഇങ്ങ് ഇട്ടേ " " ഒണക്ക ദോശ നിന്റെ തന്തയോട് ഉണ്ടാക്കി തരാന്‍ പറ അങ്ങേരു നല്ല ബെസ്റ്റ് കുക്ക് ആ നിനക്ക് അച്ഛൻ കഴിഞ്ഞ ദിവസം പുട്ട് ഉണ്ടാക്കിയ ഓര്‍മ്മ ഉണ്ടോ " " പിന്നേ അത് മറക്കുമോ കഴിഞ്ഞ ദിവസം പുട്ട് കുടം എടുത്ത് വച്ചു അതിന്റെ മേലെ പുട്ട് കുറ്റി എടുത്ത് വച്ചിട്ട് ചില്ല്‌ ഇല്ലാതെ പൊടി വാരി ഇട്ടിട്ട് അമ്മയെ വിളിച്ച് പുട്ട് കുറ്റി എന്താ നിറയത്തെ എന്ന് ചോദിച്ചത്‌ അല്ലെ " " ആ അത് തന്നെ പിന്നേ കാപ്പി ഇട്ടതും കഞ്ഞി വച്ചതും ചമ്മന്തി അരച്ചതും ഒക്കെ ഞാൻ പിന്നേ പറഞ്ഞ്‌ തരാം ട്ടോ " " കൃഷ്ണേ നീ ഇങ്ങനെ ഒന്നും പറയല്ലേ " " അച്ഛാ നാളെ എന്റെ കല്യാണം ആ അറിയാമോ എന്തെല്ലാം ചെയ്യാൻ ഉണ്ട് എന്നിട്ട് ഇവിടെ ഇരിക്കുവാ"

" അതൊക്കെ ഞാൻ ചെയ്തോളാം നീ നോക്കേണ്ട " " ഞാൻ ഇവിടുന്ന് പോയാ ഏറ്റവും മിസ്സ് ചെയുന്ന കാര്യം എന്താണെന്ന് അറിയാമോ " " അത് ചോദിക്കേണ്ട കാര്യം ഉണ്ടോ ഞങ്ങടെ സ്നേഹം " " അല്ല വഴക്ക്. ഞാൻ ഇല്ലേ cartoon കണ്ട് ബോര്‍ അടിക്കുമ്പോ ഞാൻ അമ്മയോട് ചെന്ന് പറയും അച്ഛൻ അപ്പുറത്തെ രമണി ആന്റിയോട് സംസാരിക്കുവാണെന്ന് അപ്പോ അച്ഛനും അമ്മയും കൂടി പൊരിഞ്ഞ വഴക്ക് ആയിരിക്കും ശെരിക്കും ടോം ആന്‍ ജെറി കാണുന്ന ഫീലാ. പിന്നേ സാധനം എല്ലാം തീര്‍ന്നു കഴിയുമ്പോ വഴക്ക് നിര്‍ത്തും. ശെരിക്കും ഒരു ഭാര്യയും ഭര്‍ത്താവും ഇത് പോലെ അടി കൂടത്തില്ല. " " അത് തന്നെയാ എന്റെ വീട്ടുകാരും ഇവളുടെ വീട്ടുകാരും പറയുന്നേ എല്ലാം നശിപ്പിക്കാന്‍ ആയി ഉണ്ടായ സാധനം ആണെന്ന് രണ്ടും" അങ്ങനെ പിറ്റേ ദിവസം നമ്മടെ ലച്ചുവിൻ്റെ കല്യാണം കഴിഞ്ഞു. ആളുടെ പേര്‌ ആദിത്യൻ ആദിന്ന് വിളിക്കും. കല്യാണം കഴിഞ്ഞ് ലച്ചു എല്ലാരേം കെട്ടി പിടിച്ചു കരഞ്ഞു. എന്നിട്ട് ആദിയുടെ വീട്ടിലേക്ക് പോയീ. പിറ്റേന്ന്‌ " കൃഷ്ണേ ദേണ്ടെ നിന്റെ ഫോൺ അടിക്കുന്നു "

" ആരാന്ന് നോക്കിയേ രാഹുല്‍ ഏട്ടാ" "ആ നമ്മടെ മോളെ വല്ല പ്രശ്‌നവും ഉണ്ടാക്കി കാണുമെന്ന് ആർക്കറിയാം" അങ്ങനെ കൃഷ്ണ വന്ന് ഫോൺ എടുത്തു "ആ മോളെ എന്തിനാ വിളിച്ചേ" "എന്റെ തന്ത അവിടെ ഉണ്ടോ ആ ഫോൺ ഒന്ന് speaker ഇല്‍ ഇട്ടേ" " ആ ഇപ്പൊ ഇടാം ആ പറഞ്ഞോ നിന്റെ അച്ഛൻ ഇവിടെ ഉണ്ട്" " ഞാൻ ഒരു കൊച്ചു കുഞ്ഞ് അല്ലെ ഞാൻ നിങ്ങളോട് എന്ത്‌ തെറ്റാ ചെയതേ. ഇത് പോലെ ഒരു പാവം മോളെ കലിപ്പൻ കടുവക്ക് ആണോ കെട്ടിച്ച് കൊടുക്കുന്നേ. പക്ഷേ അങ്ങേരെ എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് അറിയാമോ ഇന്നലെ രാത്രി കിഴങ്ങൻ അങ്ങേര് എന്നെ കട്ടിലില്‍ നിന്ന് ഒറ്റ ചവിട്ട്. എന്നിട്ട് പറയുവാ എന്നെ ഭാര്യയായി കാണാന്‍ കഴിയില്ല എന്ന് ഞാൻ ചോദിച്ചു എന്നെ പിന്നേ പൂജിക്കാൻ ആണോ കെട്ടിയേ എന്ന്. പിന്നേ ഒരു വര്‍ഷം കൊണ്ട്‌ അങ്ങേരെ I Love you ലച്ചു എന്ന് ഞാൻ പറയിപ്പിക്കും എന്ന് ഇനീ അങ്ങേരെ എനിക്ക് വളച്ച് എടുക്കണം. ആ കടുവയെ പൂച്ച ആക്കണം.

പിന്നേ ഇപ്പൊ ഞാൻ still I Love you ആദിയേട്ടാ എന്ന് പറഞ്ഞു അതിന്റെ പിറകെ നടക്കുവാ. " " അത് നിനക്ക് എവിടുന്ന് കിട്ടി " " അതൊക്കെ കിട്ടി ഞാന്‍ വയ്ക്കട്ടെ വളച്ച് ഇട്ട് വിളിക്കാം " അത് കേട്ട് രാഹുലും കൃഷ്ണയും അന്തം വിട്ട് മുഖത്തോട് മുഖം നോക്കി ഇരിക്കൂ ആ. " നിന്റെ മോള് തന്നെ ഒരു സംശയവും ഇല്ല " " ദേ എന്നെ കൊണ്ട്‌ പറയിക്കല്ലേ മറ്റേ മുതൽ നിങ്ങടെ ആയിരിക്കും അതേ കലിപ്പ് ആഹാ " "അത് വിട് മോൾക്ക് വളക്കാൻ എന്തേലും ഐഡിയ ഒക്കെ പറഞ്ഞ്‌ കൊടുക്ക് ട്ടോ" "ദേ മത്തന്‍ കുത്തിയ കുമ്പളം മുളയ്ക്കുമോ ഇല്ലല്ലോ അവൾ വളച്ച് എടുത്തോളും നമ്മള്‍ തലയിടണ്ട" " മത്തൻ കുത്തിയ കുമ്പളം മുളയ്ക്കുമോ" ലച്ചു ആദിയെ വളച്ച് എടുക്കുമോ അതോ ആദി ലച്ചുവിനെ മടക്കി ഒതുക്കി വയ്ക്കുമോ എന്ന് ദൈവത്തിന് അറിയാം (അവസാനിച്ചു)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story