💝നീയും ഞാനും💝: ഭാഗം 4

neeyum njanjum

രചന: ആമി

അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് വിട്ടു. എല്ലാത്തിനും മുഖത്ത് ആ കലിപ്പ് ഭാവം സ്വാഭാവികമായും കാണുമല്ലോ. ഇനീ അത് എങ്ങനെ മാറ്റും. എങ്ങനേലും മാറ്റണം. അതിന്‌ എനിക്ക് പറ്റും. പിന്നേ അത്താഴം കഴിച്ചു കിടക്കാന്‍ ആയി മുറിയിലേക്ക് പോയീ. ഞാന്‍ നിലത്ത് ഷീറ്റ് വിരിച്ച് അവിടെ കിടന്നു. "രാഹുല്‍ ഏട്ടാ ഉറങ്ങിയോ" "എന്താടീ മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ലേ" "അതിന്‌ നിങ്ങൾ മനുഷ്യന്‍ ആന്ന് ആരാ പറഞ്ഞെ നിങ്ങൾ മൃഗമാ നല്ല ഒന്നാന്തരം കാട്ടു മൃഗം" "ഇത് പറയാന്‍ ആണോ വിളിച്ചേ" "അല്ല ചോദിച്ച ദേഷ്യപ്പെടുമോ" "ദേ ആവശ്യം ഇല്ലാത്ത ചോദ്യം കൊണ്ട് വന്നാൽ ചെകിട്ടത്ത് അടി വീഴും പറഞ്ഞില്ലെന്നു വേണ്ട " " ഓ പറയുന്ന കേള്‍ക്കു നിങ്ങള്‍ക്ക് എന്നെ ഭാര്യയായി കാണാന്‍ കഴിയാത്തത് എന്താ. Reason പറഞ്ഞില്ല ഇനീ വല്ല affair അങ്ങനെ something problems എന്തായാലും എന്നോട് പറഞ്ഞ്‌ കൂടെ " "ടി നീ കയറി കിടന്ന് ഉറങ്ങിക്കേ " " പറയണ്ട. ഇന്നലെ പറഞ്ഞത് ഒന്നു കൂടി ഓര്‍ത്തോ. ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളെ കൊണ്ട്‌ I Love you കൃഷ്ണ എന്ന് പറയിപ്പിക്കും. ചിലപ്പോ ഒരു വര്‍ഷം പോലും ഈ എനിക്ക് വേണ്ട "

" ഓ അത് ഈ വീട്ടിലെ പട്ടിയുടെ പേര് മാറ്റാൻ സമയം ആയി. കൃഷ്ണ പട്ടിക്ക് പറ്റിയ പേര്‌ അല്ല. എന്നാലും ബെറ്റ് വച്ചത്‌ അല്ലെ ഇട്ടേക്കാം" " ഡോ താൻ എന്നെ കളിയാക്കുവാന്നോ. പട്ടിക്ക് പേര്‌ ഇടേണ്ടി വരില്ല. താൻ എന്താ വിചാരിച്ചെ എല്ലാ പെണ്‍പിള്ളേരെ കൂട്ട് നിങ്ങള്‍ പൊരുത്തപ്പെടുന്നത് വരെ ഞാൻ കാത്തിരിക്കും എന്നോ. വളഞ്ഞില്ലേൽ ഈ കൃഷ്ണ വളച്ചെടുക്കും." " അത് എനിക്ക് മനസ്സിലായി. പല പെണ്‍പിള്ളേരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഭർത്താവിന്റെ പിറകെ നടന്ന് ഇഷ്ടം ആന്ന് പറയിപ്പിക്കാൻ നടക്കുന്നതിനെ ഞാൻ ആദ്യമായി ആയി കാണുവാ പക്ഷേ അത് നടക്കില്ല " " നടക്കും ഡോ. എനിക്ക് അതിന്‌ പറ്റും " " ദേ മര്യാദയ്ക്ക് കിടന്ന് ഉറങ്ങുന്നോ അതോ ഇന്നലെ കിട്ടിയ പോലെ ചെകിട്ടത്തും വേണോ " " ആ ഇന്നലെ നടന്ന കാര്യം ഞാന്‍ അമ്മയോട് പറയും" " എന്റെ പൊന്ന് കൊച്ചെ ഒന്ന് കിടന്ന്‌ ഉറങ്ങൂ എനിക്ക് രാവിലെ ഓഫീസിൽ പോണം" " അങ്ങനെ വഴിക്ക് വാ പിന്നേ ഈ കല്ല് പോലുള്ള മനസ്സ് അത് മഞ്ഞ് പോലെ ഞാൻ ഉരുക്കി എടുക്കും. ഈ കലിപ്പ് മോന്ത ഞാൻ ചിരി നിറഞ്ഞത് ആക്കും നോക്കിക്കോ "

" ആ കാണാം " എടി എന്തേലും വഴി ആലോചിക്കു ഒരു വര്‍ഷത്തിനുള്ളില്‍ നിനക്ക് പറ്റും. എന്തായിരിക്കും കാരണം. ഇനീ എന്നെ ഇഷ്ടപ്പെട്ടില്ലേ. ഏയ് അത്രയ്ക്ക് മോശം ഒന്നുമല്ല ഞാൻ. ഇനീ ഇങ്ങേർക്ക് എന്തേലും affair ഉണ്ടായിരുന്നോ. ഏയ് അത് ആയിരിക്കില്ല. കാരണം ലുക്ക് വച്ച് പ്രേമിക്കാന്‍ ആള്‌ കാണും. സ്വഭാവം കണ്ടാൽ ആരായാലും പേടിച്ച് ഓടും. എടി വാവേ രണ്ട് മൂന്ന്‌ ദിവസം അല്ലെ ആയുള്ളു ഇനീ മുന്നൂറ്റി അറുപത്തി രണ്ട് ദിവസം ഉണ്ട് പതിയെ വളച്ച് എടുക്കാം. പിന്നേ കുറെ നേരം കഴിഞ്ഞ് ഞാൻ അങ്ങ് ഉറങ്ങി. രാവിലെ ഞാൻ എഴുന്നേറ്റു കുളിച്ചു അടുക്കളയിലേക്ക് നടന്നു. അവിടെ ഒന്നും ചെയ്യാന്‍ അറിയാത്തോണ്ട് അമ്മ പറഞ്ഞു അങ്ങേരുടെ shirt തേക്കാൻ പറഞ്ഞു വിട്ടു. എന്റെ ദൈവമേ ഞാൻ പിന്നെയും പെട്ടു. അമ്മയ്ക്ക് അറിയില്ലല്ലോ തേക്കാൻ പോയിട്ട് iron box ഒന്ന് തൊട്ടിട്ട് പോലും ഇല്ലെന്ന്. അമ്മയോട് പറഞ്ഞാൽ എന്ത്‌ വിചാരിക്കും. എന്തായാലും തേച്ച് നോക്കാം ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ. ഞാൻ iron box എടുത്ത് കൊണ്ട്‌ വന്നു.

എന്റെ ദൈവമേ ഇത് എങ്ങനാ കൂട്ടുന്നേ കുറയ്ക്കുന്നേ ഒരു പിടിയും ഇല്ല. ഇങ്ങേർക്ക് പുതിയ ഒരെണ്ണം മേടിച്ചു കൂടെ. ഇതില്‍ ഒന്നും എഴുതിയിട്ട് ഇല്ലല്ലോ. Shirt എടുത്ത് മൂളി പാട്ട് തേക്കാൻ തുടങ്ങി. അപ്പോൾ അമ്മ എന്തോ ആവശ്യത്തിന് വിളിച്ചു. ഞാന്‍ അങ്ങോട്ടേക്ക് പോയീ. എന്തോ കരിഞ്ഞ മണം വരുന്നല്ലോ എന്റെ ദൈവമേ shirt ഞാൻ അങ്ങോട്ട് വന്നപ്പോഴേക്കും shirt നല്ല പോലെ കരിഞ്ഞു. ദൈവമേ പിന്നെയും പെട്ടു. അങ്ങേര് കുളിച്ചിട്ടു വരുമ്പോ ഞാൻ എന്ത്‌ എടുത്തു കൊടുക്കും. ആ കാലമാടന്‍ എന്നെ ഇന്ന്‌ കൊല്ലും. ചെകുത്താന അങ്ങേര് ഇന്ന്‌ എന്തായാലും എന്റെ മരണം ഉറപ്പാ Shirt ഇന്റെ കരിഞ്ഞ ഭാഗത്ത് കൂടി എന്ത്‌ ചെയ്യും എന്ന് ആലോചിച്ചു നിന്നപ്പോളേക്കും അങ്ങേര് വന്നു. ആ വെപ്രാളത്തിൽ shirt ഒളിപ്പിച്ചു വക്കാന്‍ ഞാൻ മറന്നു "ടി......." ആ വിളിയോട് കൂടി എന്റെ പാതി ജീവന്‍ പോയീ. ശെരിക്കും വന്നോ അങ്ങേര്. ആടി വന്നു.

എന്റെ ദൈവമേ സ്വര്‍ഗത്തില്‍ ഒരു സീറ്റ്‌ ബുക്ക് ചെയ്തിട്ടോ ഞാൻ ഇപ്പൊ അങ്ങ് വരും ഇനീ നരകത്തില്‍ ആവുമോ ഏയ് അത്ര പാപം ഞാൻ ചെയ്തിട്ടില്ല എവിടാണേലും സീറ്റ്‌ ബുക്ക് ചെയ്തോ ദൈവമേ. അതും ഇതും ചിന്തിച്ച് നിക്കാതെ എന്തേലും ചെയ്യൂ. ജനല്‍ പൊളിച്ച് രക്ഷപെട്ടാലോ പൊട്ടത്തരം പറയാതെ ഇങ്ങേരെ തണുപ്പിക്കാന്‍ നോക്ക് "എന്താടീ ഇത്" "ഇത് shirt" "അതല്ല ഇത് കരിഞ്ഞ എങ്ങനെ ആന്ന്" "അത് ഞാനേ shirt തേച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ വിളിച്ചു ഞാൻ അങ്ങോട്ട് പോയീ തിരിച്ച് വന്നപ്പോള്‍ shirt ഇങ്ങനെ ആയി" "ഇത് മര്യാദക്ക് ശെരിയാക്കി തന്നോ" "ഇത് ഞാൻ എങ്ങനെ ശെരിയാക്കി തരാനാ" "കരിച്ചപ്പോ ആലോചിച്ചോ" "ഡോ പൊട്ടാ തന്നോട് അല്ലെ പറഞ്ഞെ അറിയാതെ ആണെന്ന് " "പൊട്ടന്‍ നിന്റെ............." " ബാക്കി കൂടി പറ "

" എന്റെ രണ്ടായിരം രൂപയുടെ shirt ആ ഇതിന്റെ പൈസ ഇങ്ങു താ " " ജോലിക്ക് പോകാത്ത ഞാൻ എവിടുന്ന് പൈസ തരാന്‍ " " അതൊന്നും എനിക്ക് അറിയണ്ട " "അല്ല ഒരു രണ്ടായിരം രൂപ ഉണ്ടോ കടം ആയി എടുക്കാൻ" " ഇറങ്ങി പോടീ " " ഇവിടത്തെ അമ്മയോട് ചോദിക്കാം അല്ലേൽ അച്ഛനോട് ചോദിക്കാം" " ഡി ഇവിടുത്തെ പൈസ അല്ല വേറെ എവിടുന്ന് എങ്കിലും എനിക്ക് മേടിച്ചു തരണം." " ഓ ശെരി " എന്റെ ദൈവമേ ഞാന്‍ പിന്നെയും പെട്ടു പൈസ കൊടുത്തില്ല എങ്കിൽ ഇങ്ങേരു എന്നെ കൊല്ലും രണ്ടായിരം രൂപ എവിടുന്ന് ഒപ്പിക്കും. വലിയ കമ്പനിയുടെ manager ആ. എന്നിട്ട് ജോലിക്ക് പോകാത്ത പാവം ഈ എന്നോട ചോദിക്കുന്നഞാൻ എന്ത്‌ പണി ചെയ്താലും ഇങ്ങനെ ആണല്ലോ. എന്തായാലും നോക്കാം.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story