💝നീയും ഞാനും💝: ഭാഗം 5

neeyum njanjum

രചന: ആമി

എന്റെ ദൈവമേ രണ്ടായിരം രൂപ രണ്ട് ദിവസത്തിനുള്ളില്‍. എങ്ങനെ ഇങ്ങേർക്ക് സ്വന്തമായി ജോലി ഉള്ളതിന്റെ ജാടയാ കാലമാടൻ ഇതൊക്കെ എവിടുന്ന് വന്നതാണോ ആവോ. രണ്ടായിരം രൂപ 4 പേരുടെ കൈയിൽ നിന്ന് 500 വച്ച് ഇസ്കാം ‍. ഇവിടുന്ന് മേടിക്കാരുത് എന്നല്ലേ പറഞ്ഞെ. ഇവിടുന്ന് തന്നെ പൈസ ഒപ്പിക്കാം ഞാൻ ആരാ മോള്. ഇവിടത്തെ അമ്മയോട് ലീനയുടെ കല്യാണത്തിനു ഗിഫ്റ്റ് മേടിക്കാന്‍ എന്ന് പറഞ്ഞ്‌ വാങ്ങാം. അച്ഛനോട് ദേവികയുടെ കല്യാണത്തിന് ആ കാലമാടനോട് റഹ്നയുടെ കല്യാണത്തിന് ആണെന്ന് പറഞ്ഞു മേടിക്കാം. പിന്നേ ഒരു അഞ്ഞൂറ് അത് നമ്മുടെ ചേട്ടന്റെ കയ്യില്‍ നിന്ന് ഇസ്ക്കാം. എന്റെ ഒരു ബുദ്ധിയെ. എന്റെ ദൈവമേ കൃഷ്ണയുടെ കൂടെ support ആയി നിക്കണേ. ആദ്യം ആയി ഇവിടെ ഒരു കള്ളം പറയാന്‍ പോവാ. "അമ്മേ" "എന്താ വാവേ" "അമ്മേ എനിക്ക് ഒരു അഞ്ഞൂറ് രൂപ തരുമോ പ്ലീസ്" "എന്തിനാ മോളെ cash" "അത് അമ്മേ എന്റെ കൂട്ടുകാരി ലീനയുടെ കല്യാണമാ അപ്പോ ഗിഫ്റ്റ് മേടിക്കണം രാഹുല്‍ ഏട്ടന്റെ കൈയിൽ ചേഞ്ച് ഇല്ല അപ്പോ അമ്മയുടെ കൈയിൽ നിന്ന് മേടിക്കാന്‍ പറഞ്ഞു"

"ശെരി മോളെ അമ്മ തരാം കേട്ടോ" അയ്യോ പാവം അമ്മ ഈ അമ്മയോട് ആണല്ലോ ഞാൻ കള്ളം പറഞ്ഞെ. സോറി അമ്മാ. മനസ്സില്‍ പറഞ്ഞതാ. അങ്ങനെ അഞ്ഞൂറ് ഒപ്പിച്ചു. ഇനീ അച്ഛനോട് ചോദിക്കാം. " അച്ഛാ " " എന്താ മോളെ" " എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം ആയിരുന്നു " " അതെന്തിനാ മോളെ " " എന്റെ കൂട്ടുകാരി ഇല്ലേ ദേവിക അവളുടെ കല്യാണത്തിനു ഗിഫ്റ്റ് മേടിക്കണം രാഹുല്‍ ഏട്ടന്‍ പറഞ്ഞു അച്ഛന്റെ കൈയില്‍ നിന്ന് മേടിക്കാന്‍ അതാ ചോദിച്ചേ" "കുഴപ്പമില്ല മോളെ ഞാൻ തരാം" അങ്ങനെ അതും സെറ്റ് ഒരു രണ്ടായിരം രൂപ ഒപ്പിക്കാൻ എന്ത്‌ മാത്രം കള്ളം പറയണം എല്ലാം ആ കാലമാടന് വേണ്ടിയാ അങ്ങേരുടെ ഒരു shirt. നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ടേ പക്ഷേ ഇത്രക്ക് വേണം ആയിരുന്നോ. ഇനീ ചേട്ടനെ വിളിക്കാം. " ചേട്ടാ നമ്മളെ ഒക്കെ മറന്നോ " " ചേട്ടനോ എന്തോ സോപ്പ് ഇടാൻ ആണല്ലോ" "എടാ നിനക്ക് ശമ്പളം കിട്ടിയില്ലേ ഒരു അഞ്ഞൂറ് രൂപ തരുമോ" "അതെന്തിനാ നിന്റെ രാഹുല്‍ ഏട്ടനോട് ചോദിച്ച പോരെ" "എടാ നിനക്ക് തരാമോ അല്ലെ വേറെ ആരോടെങ്കിലും ഞാൻ ചോദിക്കാം" "വേണ്ട ഞാൻ തരാം" "ഓക്കെ ഡാ ചേട്ടാ "

അങ്ങനെ അതും സെറ്റ്‌ 1500 രൂപ ഇനീ ആ ചെകുത്താനോട് ചോദിക്കാം. ഇനീ ചോദിച്ച അങ്ങേര് എന്നെ കൊല്ലുമോ. " രാഹുല്‍ ഏട്ടാ" "എന്താടീ " " എനിക്ക് ഒരു 500 രൂപ വേണമായിരുന്നു" " അതെന്തിനാ " " അത് റഹ്ന........ അല്ല ദേവിക " " എന്താടീ ഇരുന്ന് പരുങ്ങുന്നേ എന്തേലും ഉടായിപ്പ് ആണോ" പെട്ടടി പെട്ടു എന്തായാലും ഇതിന്റെ കൈയിൽ നിന്ന് മേടിക്കണം മേടിച്ച പറ്റു "അതേ രാഹുല്‍ ഏട്ടാ റഹ്നയുടെ കല്യാണമാ എനിക്ക് പോണം ഒരു 500 രൂപ തരുമോ" " എന്തോ എങ്ങനെ എന്റെ കൈയ്യില്‍ പൈസ ഇല്ല " " ഞാൻ അമ്മയോട് എന്നെ ചവിട്ടിയ കാര്യം പറയണോ ദുഷ്ട ഒരു 500 രൂപ എടുക്ക്" " വേണ്ട കൊച്ചെ ഞാൻ തരാം" ടി കാലമാടന്‍ പൈസ തന്നു അങ്ങനെ എല്ലാം സെറ്റ് ഹോ ഇതിന് വേണ്ടി എന്ത്‌ മാത്രം കഷ്ടപ്പെട്ടു അവസാനം കിട്ടി. ഇനീ എന്തായാലും ഒരു ജോലി കണ്ടു പിടിക്കണം. " ഡോ ഇങ്ങോട്ട് വന്നേ തന്റെ shirt ഇന്റെ പൈസ വേണ്ടെ" " അത് സെറ്റ് ആക്കിയോ ഇങ്ങോട്ട് തന്നെക്ക്"

" പറഞ്ഞാല്‍ പറഞ്ഞ പോലെ ഞാൻ ചെയ്യും മനസ്സിലായോ ഇന്ന തന്റെ രണ്ടായിരം രൂപ." രക്ഷപ്പെട്ടു അങ്ങേർക്ക് സംശയം ഒന്നുമില്ല. അങ്ങനെ അത് അങ്ങ് കഴിഞ്ഞു. പിറ്റേ ദിവസം എനിക്ക് ഒരു കമ്പനിയില്‍ നിന്ന് ജോലിക്ക് ഉള്ള offer വന്നു നല്ല പരിചയം ഉള്ള പേരാ കമ്പനിയുടെ. ആർക്കറിയാം ഏതു കമ്പനി ആണെന്ന്. എന്തായാലും രാഹുല്‍ ഏട്ടനോട് ചോദിക്കാം ഞാൻ അങ്ങോട്ടേക്ക് ചെന്നപ്പോ ആള്‌ ആരെയോ വിളിക്കു ആയിരുന്ന. "ആ ഓക്കെ നമ്മുടെ കമ്പനിയിലേക്ക് പുതിയ ഒരാള്‍ വരുന്നുണ്ട് അല്ലെ നാളെ ഇന്റര്‍വ്യൂ കഴിഞ്ഞ് നോക്കാം ആള്‌ നല്ലതാണ് എങ്കിൽ നമുക്ക് appoint ചെയ്യാം" ആഹാ ഇയാൾ കൊള്ളാലോ അന്നാ എന്നെ ആ ജോലിക്ക് എടുത്തൂടെ. എന്ന സാധനമാ. ഞാൻ മനസ്സിൽ വിചാരിച്ചു. "രാഹുല്‍ ഏട്ടാ" "എന്താ " " എനിക്ക് നാളെ ഒരു ഇന്റര്‍വ്യൂ ഉണ്ട് പൊക്കോട്ടെ" " ആ പൊക്കോ എവിടാ ഇന്റര്‍വ്യൂ " " ഇവിടെ അടുത്താ " " ശെരി " ഞാന്‍ ഒരുങ്ങി കെട്ടി എല്ലാരുടെയും അനുഗ്രഹം മേടിച്ചു വീട്ടില്‍ നിന്ന് ഇറങ്ങി. അങ്ങേര് രാവിലെ ഓഫീസില്‍ പോയീ. ഞാന്‍ ഒരു ഓട്ടോ പിടിച്ചു അവിടെ ചെന്നു എന്റെ ദൈവമേ അങ്ങ് അനുഗ്രഹിച്ചേക്കണേ. ഞാൻ അവിടെ ചെന്നു.

"Sir may I come in" "Yes come in" അവിടെ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി. എന്റെ ദൈവമേ ഇങ്ങേര് എന്താ ഇവിടെ. ഇത് ഇങ്ങേരുടെ കമ്പനി ആയിരുന്നോ പെട്ടല്ലോ ഈശ്വരാ. ഞാന്‍ ആയിരുന്നോ ഇന്നലെ ഇങ്ങേരു ഫോൺ വിളിച്ചപ്പോ പറഞ്ഞ കക്ഷി. ഞാൻ അറിഞ്ഞില്ലല്ലോ. ദൈവമേ ഇങ്ങേര് എന്നെ ഇവിടെ ഇട്ടു പൊരിക്കും എന്താ ചെയ്യുക ഇവിടുന്ന് മുങ്ങിയാലോ വേണ്ട എന്തായാലും വന്നത് അല്ലെ. "ടി നീ എന്താ ഇവിടെ" "അത് ഞാനാ ഇവിടെ assistant manager ആയി വന്ന പുതിയ കക്ഷി" "നീ കക്ഷി അല്ല യക്ഷിയാ വടയക്ഷി " "ഡോ യക്ഷി തന്റെ" "എനിക്കു വീട്ടിലോ മനസ്സമാധാനം തരില്ല ഇവിടെയും വന്നേക്കുവാണോ" "ഡോ interview കഴിഞ്ഞോ എന്ന ഞാൻ ഐശ്വര്യമായി ജോലിക്ക് കയറട്ടേ" "കഴിഞ്ഞു എല്ലാം കഴിഞ്ഞു. നീ കയറിക്കോ എവിടേ ആയാലും നീ എന്റെ പിറകെ കാണുമല്ലോടി " "അത് ഓരോ ഇതാ. നിങ്ങള്‍ക്ക് വിധിച്ചേക്കുന്ന പെണ്ണ് ഞാൻ ആടോ അതാ ദൈവം നിഴല്‍ പോലെ ഞാൻ കാണും ഹോ ആശ്വാസം ആയി നിങ്ങള്‍ ആയത് കൊണ്ട് എനിക്ക് ഇനീ പേടിക്കണ്ട. ദേ ഞാൻ ഓഫീസില്‍ വേരെ എത്തി ഇനീ തന്റെ മനസ്സിലൂടെ ഞാൻ കയറും" " കുന്തം ഒന്ന് പോയേടി ദേ വീട്ടില്‍ എടുക്കുന്ന അഭ്യാസം ഇവിടെ കാണിച്ചാല്‍ ഉണ്ടല്ലോ " " എന്ന താൻ എന്തോ ചെയ്യും " " ഇവിടുന്ന് ചവിട്ടി പുറത്താക്കും" " ഒന്ന് പോയേ " " പിന്നേ ഒരു കാര്യം കൂടി " " എന്താ" " രാഹുൽ ഏട്ടാ still I Love you " " ഒന്ന് പോടീ ".....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story