💝നീയും ഞാനും💝: ഭാഗം 6

neeyum njanjum

രചന: ആമി

അവിടുത്തെ വഴക്ക് എല്ലാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയീ. "മോളെ നിങ്ങള്‍ എന്താ ഒരുമിച്ച് ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു" "അതൊക്കെ പറയാം അമ്മേ" ഞാൻ നടന്ന കാര്യം എല്ലാം അമ്മയോട് പറഞ്ഞു. പിറ്റേന്ന്‌ നല്ല ഒരു ഞായറാഴ്ച ആയിരുന്നു. ജോലി ഇന്ന്‌ ഇല്ലാത്തത് കൊണ്ട് അമ്മ മീന്‍ കറി വെക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞു. അമ്മ മീന്‍ വെട്ടുന്നത് ഞാൻ നോക്കി നിന്നു. എന്നോട് അതിന്റെ വെള്ളം മുറ്റത്തേക്ക് ഒഴിക്കാന്‍ പറഞ്ഞു. ഞാൻ വാതിലിന്റെ അവിടെ നിന്ന് നീട്ടി ആ വെള്ളം ഒഴിച്ചതും അങ്ങേര് വന്നതും ഒരുമിച്ചായിരുന്നു. ആ വെള്ളം മുഴുവന്‍ അങ്ങേരുടെ ദേഹത്ത് വീണു. ദൈവമേ പിന്നെയും ഞാൻ പെട്ടു. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. എടി ഇവിടെ നിന്നാൽ ഈ shirt ഇന്റെ പൈസ കൊടുക്കേണ്ടി വരും. അത് കൊണ്ട് നൈസ് ആയി സ്കൂട്ട് ആവാം. "ടി.........." വാവേ ഒന്നും നോക്കണ്ട ഓടിക്കോ. ഞാൻ ആ വീടിന്റെ ചുറ്റും കിടന്നോടി.

"രാഹുല്‍ ഏട്ടാ ഞാൻ അറിയാതെ" "എന്തായാലും നിനക്ക് ഇട്ട് രണ്ടെണ്ണം ഞാൻ തന്നിരിക്കും" "എഡോ കാലമാടാ ഞാന്‍ പറഞ്ഞില്ലേ ഞാൻ അറിയാതെ ആണെന്ന്" ഞാൻ ഏതാണ്ട് രണ്ട് റൗണ്ട് വീടിന്‌ ചുറ്റും ഓടി. ഒരു സൈഡിൽ നിന്ന് കുറച്ച് റസ്റ്റ് എടുക്കുവായിരുന്നു. "ഡോ വെള്ളം വേണോ" "കിട്ടിയ കൊള്ളാം ആയിരുന്നു " ഞാൻ തിരിഞ്ഞ് നോക്കിയതും രാഹുല്‍ ഏട്ടന്‍. " അയ്യോ എന്റമ്മേ" ഞാൻ പിന്നെയും ഓടി. ദൈവമേ ഇതെന്താ double role ആണോ. അവിടുന്ന് നോക്കുമ്പോ അവിടെ കാണില്ല ഇവിടെ കാണും. ശെരിക്കും ചെകുത്താന്റെ അവതാരം തന്നെ. ഇവിടെ ഓടിയാല്‍ നിന്നെ പിടിച്ചിട്ട് അടിക്കും. അത് കൊണ്ട് OMKV അങ്ങനെ ഞാൻ കണ്ടം വഴി ഓടി. അവിടെ ഒരു ചെറിയ വഴി ഉണ്ടായിരുന്നു. അതിന്റെ ഇപ്പുറത്ത് നല്ല ചെളിയും.

ഞാൻ നൈസ് ആയി ഓടി പോണു. അങ്ങേര് ഓടി വന്നതും കാൽ വഴുതി ചെളിയിലേക്ക് വീണു. ഞാന്‍ അത് കണ്ടതും അവിടെ കിടന്ന് ചിരിയോടെ ചിരി. അത് കണ്ടതും അങ്ങേര് എഴുന്നേറ്റു അപ്പോൾ പിന്നെയും തെന്നി അതിലേക്ക് വീണു. ഞാന്‍ പിന്നെയും ചിരി. "ടി ഒന്ന് വാടി ഒന്ന് എഴുന്നേൽപ്പിക്ക് " അയ്യോ പാവം ചെല്ലാം എടി ദോഷം കിട്ടും. ഞാന്‍ അങ്ങോട്ടേക്ക് ചെന്ന് കൈ കൊടുത്തതും അങ്ങേര് എന്നെ വലിച്ച് അതിലേക്ക് ഇട്ടു. "ഡോ താൻ എന്ത്‌ പണിയ ഈ കാണിച്ചേ" "നീ എന്ത്‌ പണിയ കാണിച്ചേ" "ഡോ പൊട്ടാ അത് ഞാൻ അറിയാതെ ആയതാ" "പൊട്ടന്‍ നിന്റെ തന്തയെ പോയീ വിളിക്കണ്ടി " ഞാൻ എന്റെ കയ്യില്‍ ചെളി എടുത്ത് അങ്ങേരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഞാൻ ചിരിച്ചതും എന്റെ മുഖത്തും അങ്ങേര് ചെളി എറിഞ്ഞു.

അങ്ങനെ അവിടെ കിടന്നു വഴിക്കായി അടിയായി സന്ധ്യ ആയി. " ടി പോവേണ്ട " " എന്നെ പിടിച്ചു ഇതിലേക്ക് ഇട്ടതും പോരാ. പോണ്ടേ എന്ന് " അങ്ങേര് എഴുന്നേറ്റതും പിന്നെയും തെന്നി വീണു. ഒരു വിധത്തില്‍ ആള്‌ എഴുന്നേറ്റു. "എടോ എന്നെ ഒന്ന് എഴുന്നേപിക്ക്" ആള്‌ കൈ തന്നതും അതിൽ പിടിച്ചു ഞാൻ എഴുന്നേറ്റു. വീട്ടിലേക്ക് മടങ്ങി. "പിള്ളാരെ നിങ്ങൾ എവിടെ ആയിരുന്നു. ഇതെന്തൊരു കോലം ആ " " അത് അമ്മേ" "രണ്ടിനെയും കാണാന്‍ ചെളിയില്‍ വീണ പന്നി കുട്ടികളെ പോലെ ഉണ്ട്.എന്തായാലും കുളിച്ചിട്ടു ഇങ്ങോട്ട് കയറിയ മതി" " ശെരി അമ്മേ " അങ്ങനെ കുളിച്ച് വീട്ടിലേക്ക് കയറി. രാത്രി അതായിരുന്നു അവിടത്തെ ചർച്ച വിഷയം. എല്ലവരും ചിരിയോടെ ചിരി. രാത്രി നല്ല മഴ പെയ്തു. നല്ല ഒന്നാന്തരം തണുപ്പും. " രാഹുല്‍ ഏട്ടാ " " എന്താടീ" " ഞാൻ ഇവിടെ കിടന്നോട്ടെ please ഒറ്റ ദിവസം" " വേണ്ട "

" എടൊ കാലമാടാ ഒരു പെണ്ണ് തണുപ്പത്ത് വിറച്ചു കിടക്കുവാ ഒന്ന് കയറി കട്ടിലെ കിടക്കട്ടെഡോ" "ശെരി കിടന്നോ" "Thanks ട്ടോ" ആ ഉറങ്ങി എന്ന് തോന്നുന്നു. ഒരു പണി കൊടുത്താലോ ഈ അവസരം മുതലാക്കാം. ദൈവമേ അനുഗ്രഹിച്ചേക്കണേ ഞാൻ ഒരു പ്രാര്‍ത്ഥനയോടെ അങ്ങേരുടെ നടുവിന് ഇട്ട് ഒരു ചവിട്ട് അങ്ങ് കൊടുത്തു. അങ്ങേര് ദേ താഴെ. യ്യോ എഴുന്നേറ്റു അഭിനയിക്കാം "ഡോ താൻ എന്താഡോ ചെയത് തന്നെ ഉണ്ടല്ലോ തനിക്ക് എന്തിന്റെ കിഴപ്പാ" "ടി നീ എന്താ കാണിച്ചേ ടി" ഞാൻ എഴുന്നേറ്റ് ഇല്ല. അങ്ങേര് മുഖത്ത് അവിടെ ഉണ്ടായിരുന്ന വെള്ളം എടുത്തു ഒഴിച്ചു. ഞാന്‍ എഴുന്നേറ്റു. "ഡോ താൻ എന്തിനാ എന്റെ മുഖത്ത് വെള്ളം ഒഴിച്ചെ" "നീ എന്തിനാ എന്നെ ചവിട്ടിയെ" " ഞാനോ എപ്പോ "ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. " ടി " "അത് സ്വപ്നത്തില്‍ കണ്ടതാ അപ്പോ ചവിട്ടിയതാ" "ഓ കിടന്ന് ഉറങ്ങു" ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story