💝നീയും ഞാനും💝: ഭാഗം 7

neeyum njanjum

രചന: ആമി

"ദേ പെണ്ണേ മര്യാദയ്ക്ക് കിടന്നു ഉറങ്ങിക്കോ ഇല്ലേ ചവിട്ടി താഴെ ഇടും പറഞ്ഞേക്കാം" "ഇല്ല ഇനീ ഒന്നും ചെയ്യില്ല സോറി" അയ്യട ഇയാൾ ആള്‌ കൊള്ളാലോ. ഇയാളുടെ ഇഷ്ടത്തിന് നിക്കണം. അത് അങ്ങ് പള്ളി പോയീ പറഞ്ഞ മതി. നാളെ ഇങ്ങേർക്ക് ഇട്ട് ഒരു പണി കൊടുക്കണം. നല്ല ഒന്നാന്തരം പണി. നമുക്ക് നോക്കാം. രാവിലെ അവള്‍ സാരിയൊക്കെ ചുറ്റി കണ്ണാടിയിലൂടെ നോക്കി മുടി ചീകുവായിരുന്നു. എന്റെ ദൈവമേ എന്ന ലുക്ക് ആന്നേ ഈ പെണ്ണിന്. സാരി കൂടി ഉടുത്തപ്പോ ഇവള്‍ കൂടുതല്‍ സുന്ദരി ആയി. എന്റെ ദൈവമേ ഇവളുടെ സൗന്ദര്യത്തിൽ ഞാൻ എങ്ങാനും വീണു പോവുമോ.

ഇല്ല രാഹുല്‍ അങ്ങനെ ഇല്ല. മനസ്സ് പതറി പോവല്ല്. ദൈവമേ അവൾ കണ്ടു. "എന്താ ഇങ്ങനെ നോക്കുന്നേ" "ആര് നോക്കി ദേ ആവശ്യം ഇല്ലാത്ത പറഞ്ഞാൽ ഉണ്ടല്ലോ" "അതൊക്കെ പോട്ടെ എന്നെ കാണാന്‍ എങ്ങനെ ഉണ്ട്" "ഇന്നെന്താ സാരിയൊക്കെ ചുറ്റി " "അത് കുറച്ച് അങ്ങോട്ട് സ്റ്റൈല്‍ ആവട്ടെ എന്ന് കരുതി" "ദേ ഓഫീസില്‍ നിന്നെ ഫാഷന് ഷോ യ്ക്ക്അല്ല" "നിങ്ങൾ പേടിക്കണ്ട ട്ടോ ഞാൻ നിങ്ങളെ വിട്ട് പോവില്ല " "നീ പോയാൽ എന്താ എനിക്ക് ഒരു പ്രശ്‌നവും ഇല്ല" " ഒന്ന് പോയേ ഈ മനസ്സിലെ സ്നേഹം ഒന്ന് പുറത്ത്‌ പ്രകടിപ്പിക്ക എപ്പോഴും ഈ കലിപ്പും വച്ചോണ്ട് നടക്കാതെ" " ടി രാവിലെ തന്നെ കൈയിൽ നിന്ന് മേടിക്കാതെ വന്നേ പോവാം "

"ഓ ശെരി " ഞങ്ങൾ എല്ലാം ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു. " മോളെ എന്ന നിന്റെ കൂട്ടുകാരി ലീനയുടെ കല്യാണം " അത് കേട്ടതും എന്റെ നെറുകെ കയറി. " മോളെ എന്താ പറ്റിയേ." " ഒന്നുമില്ല അമ്മേ" ദൈവമേ പെട്ടു ഇനീ എന്താ ചെയ്യുക ഇപ്പൊ അച്ഛന്‍ ദേവികയുടെ കാര്യം കൂടി ചോദിച്ച അടിപൊളി ആയി. "മോളെ ആ ദേവികയുടെ കല്യാണം എന്ന" ആ കൊള്ളാം ഇനീ കാലമാടനും കൂടി ചോദിച്ച കാര്യം സെറ്റ് ആയി. " അപ്പോ റഹ്ന" "എന്താ മോളെ ഇവിടെ നടക്കുന്ന" " അത് നിങ്ങൾ എന്നോട് ക്ഷമിക്കണം. ഞാൻ അന്നേ രാഹുല്‍ ഏട്ടന്റെ shirt ഇല്ലേ അത് കീറി അപ്പോ പൈസ എന്നോട് ചോദിച്ചു.

ഞാൻ എന്താ ചെയ്യുക. അപ്പോ ഒരു വഴി കണ്ടെത്തിയതാ" "എന്നാലും കൊള്ളാം മോളെ കിടുക്കി" "താങ്ക്യു അച്ഛാ" "ഇനീ ഇങ്ങനെ ഒന്നും കാണിക്കല്ല്" " ഇല്ല" അങ്ങനെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തി നല്ല മഴ അപ്പോൾ എനിക്ക് എന്റെ ചേട്ടനെ ഓര്‍മ്മ വന്നു. മഴ നനഞ്ഞതും തോണി ഉണ്ടാക്കിയതും. ഒന്ന് മഴ നനഞ്ഞാലോ എന്ന് വിചാരിച്ച് ഞാന്‍ ചെന്നതും രാഹുല്‍ ഏട്ടന്‍ മഴയത്ത് നിന്ന് കളിക്കുന്നു. ഇങ്ങേര് എന്താ കൊച്ചു കുട്ടിയുടെ കൂട്ട്. എന്തായാലും നമുക്ക് പോയീ മഴ നാനയാം.

ഞാൻ ചെന്നു മഴയത്ത് കുറച്ച് നേരം നിന്നു പിന്നേ രാഹുല്‍ ഏട്ടന്‍ കയറിയപ്പോ ഞാനും കയറി. അവിടെ കിടന്ന വെള്ളത്തിൽ തട്ടി രാഹുല്‍ ഏട്ടന്‍ എന്റെ മുകളിലേക്ക് വീണു. ഞങ്ങൾ കണ്ണിമ വെട്ടാതെ കുറെ നേരം നോക്കി കിടന്നു. എന്റെ നെറ്റിയിലേക്ക് ചാഞ്ഞിരുന്ന മുടി രാഹുല്‍ ഏട്ടന്‍ കൈകൾ കൊണ്ട്‌ വകഞ്ഞ് മാറ്റി. അപ്പോൾ ആണ്‌ പുറകില്‍ നിന്ന് ഒരു ചുമ കേട്ടത്. അത് അച്ഛൻ ആയിരുന്നു. ശോ ചമ്മി നാണം കെട്ടു. എന്ത്‌ വിചാരിച്ചു കാണും....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story