💝നീയും ഞാനും💝: ഭാഗം 8

neeyum njanjum

രചന: ആമി

എന്റെ ദൈവമേ ഇവിടെ നിന്ന പണി ആവും അച്ഛന്‍ എന്തു വിചാരിച്ചു കാണും. എന്തായാലും ഇവിടുന്ന് എങ്ങനേലും സ്കൂട്ട് ആവാം. ഞാൻ അടുക്കളയിലേക്ക് ഓടി അങ്ങ് പോയീ. പിറ്റേ ദിവസം പതിവ് പോലെ ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. അപ്പോഴാണ് അഭിയെ കണ്ടത് അവന്‍ അവിടേക്ക് ജോലിക്ക് ആയി വന്നത് ആയിരുന്നു. ഓരോ വീട്ട് കാര്യങ്ങള്‍ പറഞ്ഞു ഞങ്ങൾ നിക്കുകയായിരുന്നു. അപ്പോളാണ് അങ്ങേര് വന്നത് മുഖത്ത് ഒരു ചുമട് കലിപ്പും "കൃഷ്ണ എന്റെ cabin ലേക്ക് വാ" ദൈവമേ എന്തിന്‌ ആണാവോ പോയീ നോക്കാം. ഞാൻ പേടിയോടെ അങ്ങോട്ട് ചെന്നു. "ടി നീ എന്തിനാ അഭിയോട് സംസാരിച്ചു നിന്നെ" "ശെടാ അതിന്‌ എന്താ ഞങ്ങൾ കുറച്ച് വീട്ട് കാര്യം പറഞ്ഞു നിന്നതാ" "ഇവിടെ കുടുംബ ശ്രീ മീറ്റിങ് അല്ല നടക്കുന്ന ഇത് എന്റെ ഓഫീസാ ഇനീ ഇങ്ങനെ ആവര്‍ത്തിക്കരുത് അത് എനിക്ക് ഇഷ്ടമല്ല" "ഓ അങ്ങനെ അപ്പോ ആള് കുറച്ച് possessive ആണല്ലേ ഇത്രേം മതി" " ആരാ പറഞ്ഞെ " " പറയുമൊന്നും വേണ്ട എല്ലാം എനിക്ക് അറിയാം "

" ടി പോക്കേ ദേ എന്നെ കൊണ്ട്‌ ദേഷ്യം പിടിപ്പിക്കാതെ പൊക്കോ" " ഞാന്‍ ഇവിടെ ഇരുന്നോളാം നിങ്ങളെ നോക്കി എന്നാ രസം ആണെന്ന് അറിയാമോ" " രസം അല്ല സാമ്പാർ. എന്റെ രക്തം ഊറ്റി കുടിക്കാതെ ഒന്ന് പോ ഇവിടുന്ന്" " രാഹുല്‍ ഏട്ടാ ഈ കലിപ്പ് ഫിറ്റ് ചെയ്തോണ്ട് നടക്കാതെ ആ ചിരി ഒന്ന് പുറത്ത്‌ കാണിക്ക്. ഈ മുഖത്ത് ചിരി കൂടി ഉണ്ടെങ്കില്‍ പൊളി ആയേനെ " " എടി ഒന്ന് പോ please" "ഓക്കെ പോവാം പിന്നേ ഒന്നും കൂടി" "ഇനീ എന്താ" "രാഹുല്‍ ഏട്ടാ still I Love you " "എടി ഒന്ന് പതിയെ. ഇറങ്ങി പോക്കേ" അങ്ങനെ വൈകിട്ട് വീട്ടില്‍ എത്തി. "മോളെ നിങ്ങള്‍ ആ കടയില്‍ വരെ ഒന്ന് പോയീ വാ മഴ പെയ്യും എന്ന് തോന്നുന്നില്ല" "ശെരി അമ്മേ പോവാം" അങ്ങനെ ഞാനും രാഹുല്‍ ഏട്ടനും കടയില്‍ പോവാന്‍ ഇറങ്ങി. കാറിൽ ആണ്‌ എന്ന്‌ കരുതി ഞാൻ കയറാൻ നിന്നതും ആള്‌ ദേ നടന്ന് പോണു. ഇനീ എന്തായാലും പിറകെ പോവാം. അല്ലേലും കാറ്റ് ഒക്കെ കൊണ്ട് നടക്കുന്ന ഒരു പ്രത്യേക ഇതാ. " ഡോ ഞാൻ തന്റെ ബോഡി ഗാര്‍ഡ് അല്ല പിറകിന് നടക്കാൻ" ഒന്നും പറഞ്ഞില്ല.

ഇങ്ങേര് ഇതെന്ത് പണിയാ കാണിക്കുന്നെ "ഡോ ഞാൻ വീട്ടിലേക്ക് പോവാ" "ഒന്ന് ഇങ്ങോട്ട് ഓടി വാ" "എനിക്ക് ഓടാന്‍ ഒന്നും വയ്യ" "പിന്നേ ഞാൻ എടുക്കണോ" "എടുത്താൽ കൊള്ളാമായിരുന്നു" "ദേ വേഷം കെട്ട് എടുക്കാതെ വരുന്നുണ്ടോ" ആള്‌ എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ട്‌ പോയീ. "ഒന്ന് പതിയെ പോ" അങ്ങനെ സാധനം എല്ലാം മേടിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു. അപ്പോഴാണ് നല്ല ഒന്നാന്തരം മഴ പെയ്തത്. അമ്മ പറഞ്ഞെ എന്ത്‌ ശെരിയാ മഴ പെയ്യത്തില്ലെന്ന് മഴ നല്ല പോലെ തകര്‍ത്തു പെയ്തു. ഞങ്ങൾ അവിടെ ഒരു ചായക്കടയുടെ അവിടെ കയറി നിന്നു. "നമുക്ക് ഒരു കട്ടന്‍ കുടിക്കാം " " ശെരി" "ചേട്ടാ രണ്ട് കട്ടൻ" "ആ ഇപ്പൊ കൊണ്ട് വരാം" ഞാൻ അങ്ങനെ തണുപ്പത്ത് കട്ടനും കുടിച്ചു അങ്ങേരെ നോക്കി ഇങ്ങനെ ഇരുന്നു. ആ കണ്ണിന് എന്തോ പ്രത്യേകത പോലെ. എപ്പോളും നോക്കി ഇരിക്കാൻ തോന്നും. ഞാൻ അങ്ങോട്ടേക്ക് നോക്കിയതും ആള്‌ ഇങ്ങോട്ട് നോക്കി. എപ്പഴോ കണ്ണ് തമ്മില്‍ ഉടക്കി. അങ്ങനെ നോക്കി ഇരുന്ന് അപ്പോൾ ആണ്. അവിടുത്തെ ചേട്ടന്‍ വന്നത്.

"ഇങ്ങനെ നോക്കി ഇരുന്ന മതിയോ വീട്ടില്‍ പോകുന്നില്ലെ മഴ കുറഞ്ഞു" ശ്ശൊ നശിപ്പിച്ചു. പിന്നേ ഞങ്ങൾ വീട്ടിലേക്ക് അങ്ങ് പോയീ. രാത്രിയില്‍ എല്ലവരും ഉറങ്ങി കഴിഞ്ഞ്‌ ഞാൻ തല വഴി പുതപ്പ് ഇട്ടു ടോര്‍ച്ചും കൈയിൽ എടുത്ത് പൂച്ചയെ പോലെ പമ്മി പമ്മി ഐസ് ക്രീമിനെ ലക്ഷ്യം ആക്കി ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു അവിടെ ചെന്നതും ഭിത്തിയിൽ എന്റെ തല മുട്ടി. ടി അനങ്ങാതെ പതിയെ പോവാം. ഞാൻ ഫ്രിഡ്ജ് തുറന്ന് ഐസ് ക്രീം എടുത്തു. ഐസ് ക്രീം എന്ന് വച്ചാല്‍ ഞാന്‍ മരിക്കും അത്രയ്ക്ക് ഇഷ്ടമാ. രാവിലെ അങ്ങേര് എടുത്ത് തിന്നും എനിക്ക് തരില്ല അത് കൊണ്ട്‌ എടുത്ത് കഴിക്കാം. അടുക്കളയുടെ പടിയിൽ കയറി ഇരുന്ന് ഐസ് ക്രീം പകുതി കഴിച്ചു.

ഇത് ആയിട്ട് എന്തിനാ ബാക്കി വെക്കണേ ഇത് കൂടി കഴിച്ചേക്കാം. ഞാൻ മുഴുവന്‍ കഴിച്ച്. അതിന്റെ അടപ്പ് അടക്കാന്‍ വന്നപ്പോഴേക്കും അത് താഴെ വീണു ശബ്ദം ഉണ്ടായി. ശോ പെട്ടു ഇനീ അങ്ങേര് വരും. ആടി വരുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ങേരെ ഒന്ന് പേടിപ്പിക്കാം. പേടിക്കുമോ എന്ന് നോക്കട്ടെ. അയാൾ വന്നതും ഞാൻ തല വഴി പുതപ്പ് ഇട്ട് തിരിഞ്ഞ് ഇരുന്നു. "ആ....... ആരാ" "ഞാൻ ആരാന്ന് നിനക്ക് അറിയണം അല്ലെ" എന്നു പറഞ്ഞ്‌ ഞാൻ എന്റെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചതും ആള്‌ ഫ്ലാറ്റ്. ഞാൻ അവിടെ ഇരുന്ന് ചിരിച്ച് ഒരു പരുവം ആയി. അയ്യേ കലിപ്പും ഫിറ്റ് ചെയത് നടക്കാത്തെ ഉള്ളു ആള്‌ ശുദ്ധ പൊട്ടനാ. എന്നാലും ഇത്രക്ക് ദൈര്യം ഇല്ലായിരുന്നോ. വിളിച്ച് എഴുന്നേപിക്കാം ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story